x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ക്ക​ട​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി യു​വാ​വ് മ​രി​ച്ചു


Published: December 3, 2025 08:33 AM IST | Updated: December 3, 2025 08:33 AM IST

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം അ​മ്പ​ല​ത്തി​ൻ​കാ​ല സ്വ​ദേ​ശി അ​ഭി​ജി​ത്ത് (23) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ 5.45ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​മ​ച്ചാ​ലി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പു​ല​ര്‍​ച്ചെ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന​സ്ത്രീ​ക​ളു​ടെ ക​യ്യി​ൽ ത​ട്ടി ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ബൈ​ക്കി​ൽ നി​ന്ന് അ​ഭി​ജി​ത്ത് തെ​റി​ച്ച് റോ​ഡി​ലേ​ക്ക് വീ​ണു. ഇ​തി​നി​ട​യി​ൽ എ​തി​രെ നി​ന്ന് വ​രു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ പി​ൻ​ച​ക്രം അ​ഭി​ജി​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

യു​വാ​വ് സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം മൃ​ത​ദേ​ഹം റോ​ഡി​ൽ ത​ന്നെ കി​ട​ന്നു.

 

Tags : accident young man died bike ksrtc bus

Recent News

Up