x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു


Published: February 7, 2026 10:42 PM IST | Updated: February 7, 2026 10:42 PM IST

തൃ​പ്പൂ​ണി​ത്തു​റ: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ എ​ക്സ്പ്ര​സ് ബ​സ് ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ തൃ​ശൂ​ർ ചൂ​ലി​ശേ​രി ചീ​നി​ക്ക​ൽ വീ​ട്ടി​ൽ ജ​യ​ച​ന്ദ്ര​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ (19) ആ​ണ് മ​രി​ച്ച​ത്.

തൃ​പ്പൂ​ണി​ത്തു​റ എ​സ്.​എ​ൻ. ജം​ഗ്ഷ​നി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വ​ട​ക്കേ​ക്കോ​ട്ട ഭാ​ഗ​ത്ത് നി​ന്നും എ​സ്.​എ​ൻ. ജം​ഗ്ഷ​നി​ലെ​ത്തി​യ ബ​സ് കി​ഴ​ക്കേ​ക്കോ​ട്ട​യി​ലേ​യ്ക്ക് തി​രി​യു​ന്ന​തി​നി​ടെ റി​ഫൈ​ന​റി റോ​ഡി​ൽ നി​ന്നും ജം​ഗ്ഷ​നി​ലേ​യ്ക്കെ​ത്തി​യ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തെ​റി​ച്ചു വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ വ​ട​ക്കേ​ക്കോ​ട്ട​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വൈ​റ്റി​ല​യി​ലെ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചെ​ങ്കി​ലും രാ​വി​ലെ 6.15 ഓ​ടെ മ​രി​ച്ചു.

പ​ന​ങ്ങാ​ട് ഫി​ഷ​റീ​സ് കോ​ള​ജി​ൽ ബി​ടെ​ക്ക് ഫു​ഡ് ടെ​ക്നോ​ള​ജി ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ അ​ർ​ജു​ൻ സു​ഹൃ​ത്തി​നെ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ശേ​ഷം മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മ​റ്റൊ​രു ബൈ​ക്കി​ൽ വേ​റൊ​രു കൂ​ട്ടു​കാ​ര​നും പി​ന്നാ​ലെ​യു​ണ്ടാ​യി​രു​ന്നു.

സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ് ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. പി​താ​വ് ജ​യ​ച​ന്ദ്ര​ൻ മ​ല​പ്പു​റ​ത്ത് ട്ര​ഷ​റി ഓ​ഫീ​സ​റാ​ണ്. അമ്മ: സം​ഗീ​ത. സ​ഹോ​ദ​രി: അ​ഞ്ജ​ന (വി​ദ്യാ​ർ​ഥി​നി, വി​ദ്യ എ​ൻജിനീ​യ​റിം​ഗ് കോ​ളേ​ജ്, തൃ​ശൂ​ർ). അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ബ​സ് ഹി​ൽ​പാ​ല​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Tags : KSRTC bus Biker killed Arjun death

Recent News

Up