x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ബ​സും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് ഒ​ന്പ​തു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു


Published: February 3, 2026 03:57 AM IST | Updated: February 3, 2026 03:57 AM IST


തി​രു​വ​ല്ല : എം​സി റോ​ഡി​ലെ തി​രു​വ​ല്ല മ​ഴു​വ​ങ്ങാ​ട് ചി​റ​യ്ക്ക് സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സും മീ​ൻ ക​യ​റ്റി വ​ന്ന പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​ന്പ​തു പേ​ർ​ക്ക് പ​രി​ക്ക്.

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ശ​ര​ത് ച​ന്ദ്ര​ൻ, യാ​ത്ര​ക്കാ​രാ​യ ത​മ്പി, ശ്രീ​കാ​ന്ത്, അ​ഫ്രോ​ജ്, അ​നി​യ​ൻ​കു​ഞ്ഞ്, മു​ഹ​മ്മ​ദ് ജി​ന്ന , അ​നീ​ഷ് , സ​ജി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ഴോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ഓ​ത​റ​യി​ൽ നി​ന്നും തി​രു​വ​ല്ല​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സും തി​രു​വ​ല്ല ഭാ​ഗ​ത്ത് നി​ന്നും ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തോ​ളം ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു.

Tags : nattu vishesham people injured KSRTC bus pickup collision

Recent News

Up