Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalakalaravam

നൗ​ഫ​ലി​ന്‍റെ മി​ക​വി​ല്‍ വ​ട്ട​പ്പാ​ട്ടി​ലും എം​ജി​എം ളാ​ക്കാ​ട്ടൂ​ര്‍

തൃ​ശൂ​ര്‍: നൗ​ഫ​ല്‍ കോ​ട്ട​യം എ​ന്ന ക​ലാ​കാ​ര​ന്‍റെ പ​രീ​ശീ​ല​ന​മി​ക​വി​ല്‍ ളാ​ക്കാ​ട്ടൂ​ര്‍ എം​ജി​എം എ​ന്‍​എ​സ്എ​സ് സ്‌​കൂ​ളി​ല്‍ വ​ട്ട​പ്പാ​ട്ട് മ​ത്സ​ര​ത്തി​ല്‍ എ ​ഗ്രേ​ഡ്. ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ വ​ട്ട​പ്പാ​ട്ട് അ​ഭ്യ​സി​പ്പി​ക്കു​ന്ന നൗ​ഫ​ല്‍ ആ​ദ്യ​മാ​യാ​ണ് ളാ​ക്കാ​ട്ടൂ​ര്‍ സ്‌​കൂ​ളി​ല്‍ പ​രി​ശീ​ല​ക​നാ​യി എ​ത്തു​ന്ന​ത്. സ​ഹാ​യി​ക​ളാ​യി എ​സ്.​അ​ര​വി​ന്ദ്, എ.​വി. ആ​കാ​ശ്കു​മാ​ര്‍ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

വ​ട്ട​പ്പാ​ട്ടി​നു​പു​റ​മെ ദ​ഫ് മു​ട്ട്, അ​റ​ബ​ന​മു​ട്ട് ഇ​ന​ങ്ങ​ളി​ലും നൗ​ഫ​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു​ണ്ട്.

ഒ​പ്പ​ന​യ്ക്കു സ​മാ​ന​മാ​യ ഒ​രു മാ​പ്പി​ള​ക​ലാ​രൂ​പ​മാ​ണ് വ​ട്ട​പ്പാ​ട്ട്. ഒ​പ്പ​ന​യി​ല്‍ പെ​ണ്ണു​ങ്ങ​ളെ​ന്ന​തു​പോ​ലെ വ​ട്ട​പ്പാ​ട്ടി​ല്‍ ആ​ണു​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ല്യാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ളു​ക​ള്‍ കൂ​ടി​യി​രു​ന്ന് സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കാ​നാ​യി ചൊ​ല്ലി​യി​രു​ന്ന പാ​ട്ടാ​ണ് വ​ട്ട​പ്പാ​ട്ട്.

മ​ണ​വാ​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്കു ക​ല്യാ​ണ​ച്ചെ​ക്ക​നെ ആ​ന​യി​ക്കു​ന്ന​തു​മു​ത​ല്‍ പെ​ണ്‍​വീ​ട്ടു​കാ​രു​മാ​യു​ള്ള വാ​ശി​യേ​റി​യ സം​വാ​ദ​ത്തി​ലൂ​ടെ ഒ​ത്തു​തീ​ര്‍​പ്പി​ല്‍ അ​വ​സാ​നി​ക്കു​ന്ന​താ​ണ് വ​ട്ട​പ്പാ​ട്ടി​ന്‍റെ ഘ​ട​ന. പ​ര​മ്പ​രാ​ഗ​ത​രീ​തി​യി​ല്‍ വ​ട്ട​പ്പാ​ട്ട് ക​ളി​ക്കാ​ന്‍ ഒ​രു മ​ണി​ക്കൂ​റെ​ങ്കി​ലും വേ​ണം. സ്‌​കൂ​ള്‍​ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ വ​ട്ട​പ്പാ​ട്ട് ഒ​രു മ​ത്സ​ര ഇ​ന​മാ​യ​തോ​ടെ സ​മ​യം പ​ത്തു​മി​നി​റ്റാ​യി പ​രി​മി​ത​പ്പെ​ടു​ത്തി.

വേ​ദി​യി​ല്‍ ഒ​രു മ​ണ​വാ​ള​നും കൈ​കൊ​ട്ടി പാ​ടാ​നാ​യി ഒ​രു പ്ര​ധാ​ന പാ​ട്ടു​കാ​ര​നും കോ​റ​സാ​യി എ​ട്ടു ഗാ​യ​ക​രു​മു​ണ്ടാ​കും. മ​ണ​വാ​ള​നാ​യി ന​ന്ദ​ന്‍ പ്ര​ദീ​പാ​യി​രു​ന്നു വേ​ദി​യി​ല്‍. ആ​ല്‍​വി​ന്‍ ജോ​സ​ഫ്, അ​മീ​ര്‍ നി​യാ​സ്, വി.​എം. സ്വാ​മി​നാ​ഥ്, എ​സ്. നീ​ര​ദ്, അ​ശ്വ​ന്ത് കെ. ​ഷാ​ജി​മോ​ന്‍, കെ.​ബി. ദേ​വ​ദ​ത്ത്, ഗോ​കു​ല്‍ ബി​ജു, സാ​വി​യോ സ​ന്തോ​ഷ്, ന​ന്ദ​ന്‍ നി​ബു എ​ന്നി​വ​രാ​ണ് കൈ​കൊ​ട്ടി​പ്പാ​ടി​യ​ത്.

 

Kerala

മാ​പ്പി​ള​പ്പാ​ട്ടി​നോ​ടി​ഷ്ടം കൂ​ടി​യ വൈ​ഗ​യെ തേ​ടി എ ​ഗ്രേ​ഡ്


തൃ​ശൂ​ർ: മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ മൊ​ഞ്ചി​നോ​ട് ഇ​ഷ്ടം ഏ​റെ​യാ​ണ് വൈ​ഗ​യ്ക്ക്. ശാ​സ്ത്രീ​യ​സം​ഗീ​ത​ത്തോ​ട് പെ​രു​ത്തി​ഷ്ട​മാ​ണേ​ലും മാ​പ്പി​ള​പ്പാ​ട്ടി​ൽ​മാ​ത്രം മ​ത്സ​രി​ച്ചാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം.

ആ ​തീ​രു​മാ​നം വി​ജ​യം ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ട്ടാം ക്ലാ​സു​കാ​രി വൈ​ഗ സു​രേ​ഷ് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലെ ക​ന്നി എ ​ഗ്രേ​ഡു​മാ​യി മ​ട​ങ്ങു​ന്ന​ത്. മാ​വേ​ലി​ക്ക​ര ബി​ഷ​പ് ഹോ​ഡ്ജ​സ് എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്.

നാ​ലു​വ​ർ​ഷ​മാ​യി ഭ​ര​ണി​ക്കാ​വ് അ​ജ​യ​കു​മാ​റി​നു​കീ​ഴി​ൽ സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്നു. ചെ​ന്നി​ത്ത​ല കാ​രാ​ഴ്മ മ​ണ​ലി​ൽ കു​ള​ങ്ങ​ര വീ​ട്ടി​ൽ മൊ​ബൈ​ൽ ഫോ​ൺ ടെ​ക്നീ​ഷ്യ​നാ​യ ര​തീ​ഷി​ന്‍റെ​യും വീ​ട്ട​മ്മ​യാ​യ മ​ഞ്ജു​വി​ന്‍റെ​യും മ​ക​ളാ​ണ്. അ​നു​ജ​ൻ വി​ഘ്നേ​ഷ് ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി.

Kerala

സ​ർ​വം ആ​വേ​ശ​മാ​യി ഡെ​ലൂ​ലു

തൃ​ശൂ​ര്‍: "സ​ര്‍​വം മാ​യ' സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ ജെ​ന്‍​സി താ​രം റി​യ ഷി​ബു ക​ലോ​ത്സ​വേ​ദി​യി​ലും സൃ​ഷ്ടി​ച്ച​തു ഡെ​ലൂ​ലു എ​ഫ​ക്ട്. ഉ​ദ്ഘാ​ട​ന​വേ​ദി​യാ​യ തൃ​ശൂ​ര്‍ തേ​ക്കി​ന്‍​കാ​ട് മൈ​താ​നി​യി​ലെ "സൂ​ര്യ​കാ​ന്തി' സ്റ്റേ​ജി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​ര്‍​ക്കു​മൊ​പ്പം വി​ശി​ഷ്ടാ​തി​ഥി​യാ​യെ​ത്തി​യ ഡെ​ലൂ​ലൂ കൈ​യ​ടി​ക​ള്‍ വാ​രി​ക്കൂ​ട്ടി. പ്ര​സം​ഗി​ക്കാ​നാ​യി റി​യ ഷി​ബു​വി​നെ ക്ഷ​ണി​ച്ച​പ്പോ​ള്‍​ത​ന്നെ കു​ട്ടി​ക​ൾ നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ അ​വ​രു​ടെ സ്നേ​ഹം അ​റി​യി​ച്ചു.

നി​റ​ഞ്ഞ ചി​രി​യു​മാ​യി വേ​ദി​യി​ലെ​ത്തി​യ ഡെ​ലൂ​ലു മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്കും ന​ന്ദി​പ​റ​ഞ്ഞാ​ണ് തു​ട​ങ്ങി​യ​ത്. ഏ​ഷ്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ കൗ​മാ​ര​ക​ലാ​മേ​ള​യി​ല്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി എ​ത്താ​ന്‍ സാ​ധി​ച്ച​തി​ല്‍ ഡെ​ലൂ​ലു സം​ഘാ​ട​ക​ര്‍​ക്കു ന​ന്ദി പ​റ​ഞ്ഞു.

""ക​ല​യെ ഒ​രു മ​ത്സ​രം മാ​ത്ര​മാ​യി കാ​ണേ​ണ്ട​തി​ല്ല, അ​തൊ​രു ഇ​മോ​ഷ​ന്‍​കൂ​ടി​യാ​ണ്. സ്‌​കൂ​ള്‍ ജീ​വി​ത​കാ​ല​ത്തു ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സാ​ധി​ച്ചി​രു​ന്നി​ല്ല, കാ​ര​ണം ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വാ​യി​രു​ന്നു. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കു​ന്ന​തി​നെ​ക്കാ​ള്‍ പ്ര​ധാ​ന​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​തി​ന് അ​വ​ന​ന​വി​ല്‍ വി​ശ്വ​സി​ച്ചെ​ങ്കി​ല്‍​മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു. അ​തു​ത​ന്നെ​യാ​ണ് മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്കു ല​ഭി​ക്കാ​വു​ന്ന യ​ഥാ​ര്‍​ഥ​സ​മ്മാ​നം. പ​രാ​ജ​യ​ങ്ങ​ള്‍ നി​ങ്ങ​ളെ നി​ര്‍​വ​ചി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. മു​ന്നോ​ട്ടു​പോ​വു​ക​ത​ന്നെ വേ​ണം. ക​ല​യെ​ന്ന​ത് നി​ങ്ങ​ളു​ടെ ഉ​ള്ളി​ലെ വാ​സ​ന​ക​ളെ തു​റ​ന്നു​കാ​ട്ടാ​നു​ള്ള അ​വ​സ​ര​ര​മാ​ണ്'' റി​യ ഷി​ബു പ​റ​ഞ്ഞു.

വേ​ദി​വി​ട്ട ഡെ​ലൂ​ലു​വി​നെ കാ​ത്ത് വേ​ദി​ക്കു​പു​റ​ത്തും ആ​രാ​ധ​ക​ര്‍ ത​ടി​ച്ചു​കൂ​ടി. ആ​രാ​ധ​ക​ര്‍​ക്കൊ​പ്പം സെ​ല്‍​ഫി​എ​ടു​ത്തു​കൊ​ണ്ടു​നി​ന്ന ഡെ​ലൂ​ലു, ദീ​പി​ക​യോ​ടും ക​ലോ​ത്സ​വ​വേ​ദി​യി​ലെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു.

ഇ​ത്ത​ര​മൊ​രു ആ​ദ​ര​വ് താ​ന്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.എ​ന്തു സം​ഭ​വി​ച്ചി​ലും 'കീ​പ്പ് ഗോ​യിം​ഗ്' എ​ന്ന സ​ന്ദേ​ശം മാ​ത്ര​മാ​ണ് ത​നി​ക്കു മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്കു ന​ല്‍​കാ​നു​ള്ള​തെ​ന്നും പ്രേ​ക്ഷ​ക​രു​ടെ പ്രി​യ ഡെ​ലൂ​ലു പ​റ​ഞ്ഞു.

Kerala

ദേ​വ​ദു​ന്ദു​ഭി​യി​ല്‍ ശ്രു​തി​ചേ​ര്‍​ത്ത് അ​ഷ്ട​പ​ദി

തൃ​ശൂ​ര്‍: ദേ​വ​ദു​ന്ദു​ഭി​യി​ല്‍ ശ്രു​തി​ചേ​ര്‍​ത്ത്, ജ​യ​ദേ​വ​രു​ടെ ഗീ​താ​ഗോ​വി​ന്ദ​ത്തി​ലെ അ​ഷ്ട​പ​ദി​പ​ദ​ങ്ങ​ള്‍ ക​ലോ​ത്സ​വ​വേ​ദി​ക്കു സ​മ്മാ​നി​ച്ച​ത് ശു​ദ്ധ​സം​ഗീ​ത​ത്തി​ന്‍റെ രാ​ഗ​ര​സം.

സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ഷ്ട​പ​ദി ഉ​ന്ന​ത​നി​ല​വാ​രം പു​ല​ര്‍​ത്തി​യ​പ്പോ​ള്‍ മ​ത്സ​രം ആ​വേ​ശ​മാ​യി. 14 പേ​ര്‍ പ​ങ്കെ​ടു​ത്ത അ​ഷ്ട​പ​ദി​യി​ല്‍ 14 പേ​ര്‍​ക്കും എ ​ഗ്രേ​ഡ് ല​ഭി​ച്ചു.

12-ാം നൂ​റ്റാ​ണ്ടി​ല്‍ ജീ​വി​ച്ച സം​സ്‌​കൃ​ത​ക​വി ജ​യ​ദേ​വ​ര്‍ ര​ചി​ച്ച സം​സ്‌​കൃ​ത​കാ​വ്യം ഗീ​താ​ഗോ​വി​ന്ദ​ത്തി​ലെ 24 അ​ഷ്ട​പ​ദി​ക​ളാ​ണു സാ​ധാ​ര​ണ​യാ​യി വേ​ദി​ക​ളി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പൊ​തു​വേ ഓ​രോ പ​ദ​ങ്ങ​ളും ഓ​രോ രാ​ഗ​ഭാ​വ​ങ്ങ​ളി​ലാ​ണ് ആ​ല​പി​ക്കു​ന്ന​തെ​ന്ന് ഈ​യി​ന​ത്തി​ല്‍ എ ​ഗ്രേ​ഡ് ല​ഭി​ച്ച കോ​ട്ട​യം കു​റി​ച്ചി​ത്താ​നം ശ്രീ​കൃ​ഷ്ണ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി ആ​ര്‍. ശ്രേ​യ​സ് പ​റ​ഞ്ഞു.

പ്ര​ശ​സ്ത സോ​പാ​ന​സം​ഗീ​ത​ജ്ഞ​ന്‍ ഏ​ലൂ​ര്‍ ബി​ജു​വി​ന്‍റെ ശി​ഷ്യ​നാ​ണ് ശ്രേ​യ​സ്. ഈ​യി​ടെ അ​ന്ത​രി​ച്ച തൃ​ക്കാ​രി​യൂ​ര്‍ സു​രേ​ഷ് മാ​രാ​രാ​യി​രു​ന്നു ഇ​ട​യ്ക്ക​യി​ല്‍ ശ്രേ​യ​സി​ന്‍റെ ഗു​രു.

സി.​കെ.​രാ​ജേ​ഷ് കു​മാ​റി​ന്‍റെ​യും കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജു​മാ​യ പി.​എ​സ്. ല​ക്ഷ്മി​പ്രി​യ​യു​ടെ​യും മ​ക​നാ​ണ് ശ്രേ​യ​സ്. നാ​ലാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന ന​വ്ദീ​പ് സ​ഹോ​ദ​ര​നാ​ണ്.

Kerala

സ​ക​ല​ക​ലാ​പൂ​ര​ത്തി​ന് ഇ​ന്ന് അ​ര​ങ്ങു​ണ​രും

തൃ​​​ശൂ​​​ർ: കൗ​​​മാ​​​ര​​​പ്ര​​​തി​​​ഭ​​​ക​​​ൾ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന ക​​​ല​​​യു​​​ടെ കു​​​ട​​​മാ​​​റ്റ​​​ത്തി​​​ന് ഇ​​​ന്ന് അ​​​ര​​​ങ്ങു​​​ണ​​​രും. വ​​​ട​​​ക്കു​​​ന്നാ​​​ഥ​​​നു​​​ചു​​​റ്റും പൂ​​​ക്ക​​​ളു​​​ടെ പേ​​​രി​​​ട്ട 25 വേ​​​ദി​​​ക​​​ളി​​​ലാ​​​യി അ​​​ഞ്ചു​​​നാ​​​ൾ ന​​​ഗ​​​രം നാ​​​ദ​​​താ​​​ള​​​ല​​​യ​​​ങ്ങ​​​ളി​​​ൽ മു​​​ഴു​​​കും. ചെ​​​ണ്ട​​​മേ​​​ള​​​വും ക​​​ഥ​​​ക​​​ളി​​​യും നൃ​​​ത്ത​​​വും പാ​​​ട്ടു​​​മെ​​​ല്ലാ​​​മാ​​​യി പൂ​​​ര​​​ന​​​ഗ​​​രി മ​​​റ്റൊ​​​രു ഉ​​​ത്സ​​​വ​​​ത്തി​​​മ​​​ർ​​​പ്പി​​​ലേ​​​ക്ക്. 15,000 പ്ര​​​തി​​​ഭ​​​ക​​​ളാ​​ണു മേ​​​ള​​​യി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കു​​​ക.

മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ രാ​​​വി​​​ലെ പ​​​ത്തി​​​നു തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യി​​​ലെ എ​​​ക്സി​​​ബി​​​ഷ​​​ൻ ഗ്രൗ​​​ണ്ടി​​​ലു​​​ള്ള പ്ര​​​ധാ​​​ന വേ​​​ദി​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും. രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ.​​​എ​​​സ്.​​​കെ. ഉ​​​മേ​​​ഷ് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തോ​​​ടെ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക​​​തു​​​ട​​​ക്ക​​​മാ​​​കും.

തൃ​​​ശൂ​​​രി​​​ന്‍റെ പൂ​​​ര​​​പ്രൗ​​​ഢി വി​​​ളി​​​ച്ചോ​​​തു​​​ന്ന രീ​​​തി​​​യി​​​ൽ പാ​​​ണ്ടി​​​മേ​​​ള​​​വും 64-ാം ക​​​ലോ​​​ത്സ​​​വ​​​ത്തെ സൂ​​​ചി​​​പ്പി​​​ച്ച് 64 കു​​​ട്ടി​​​ക​​​ൾ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന കു​​​ട​​​മാ​​​റ്റ​​​വു​​​മു​​​ണ്ടാ​​​കും. ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ 10,000 കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ക​​​ലോ​​​ത്സ​​​വം എ​​​ന്ന​​​താ​​​ണ് ഇ​​​ക്കു​​​റി ആ​​​പ്ത​​​വാ​​​ക്യം. ബി.​​​കെ. ഹ​​​രി​​​നാ​​​രാ​​​യ​​​ണ​​​ൻ ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ സ്വാ​​​ഗ​​​ത​​​ഗാ​​​നം ക​​​ലാ​​​മ​​​ണ്ഡ​​​ലം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ തീം​​​സോം​​​ഗ് പാ​​​ല​​​ക്കാ​​​ട് പൊ​​​റ്റ​​​ശേ​​​രി സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്. പൂ​​​ർ​​​ണ​​​മാ​​​യും ഹ​​​രി​​​ത​​​ച​​​ട്ടം പാ​​​ലി​​​ച്ചാ​​​ണു ക​​​ലോ​​​ത്സ​​​വം അ​​​ര​​​ങ്ങേ​​​റു​​​ക. ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ക​​​ല​​​വ​​​റ​​​നി​​​റ​​​യ്ക്ക​​​ൽ, പാ​​​ലു​​​കാ​​​ച്ച​​​ൽ, സ്വ​​​ർ​​​ണ​​​ക്ക​​​പ്പി​​​ന് ആ​​​വേ​​​ശോ​​​ജ്വ​​​ല സ്വീ​​​ക​​​ര​​​ണം എ​​​ന്നി​​​വ ഇ​​​ന്ന​​​ലെ ന​​​ട​​​ന്നു.

ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​നാ​​​കും. സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ർ​​​മാ​​​ൻ മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​സെ​​​ക്ര​​​ട്ട​​​റി ഡോ.​​​കെ. വാ​​​സു​​​കി, കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി സു​​​രേ​​​ഷ്ഗോ​​​പി, മ​​​ന്ത്രി​​​മാ​​​രാ​​​യ ഡോ.​​​ആ​​​ർ. ബി​​​ന്ദു, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, പി. ​​​രാ​​​ജീ​​​വ്, പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, സ​​​ജി ചെ​​​റി​​​യാ​​​ൻ, ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​കും.

Kerala

ച​ക്ക​പ്പ​ഴം പാ​യ​സ​വും കൊ​ങ്ങി​ണി​ദോ​ശ​യും; ക​ല​വ​റ​യി​ൽ വീ​ണ്ടും പ​ഴ​യി​ടം മാ​ജി​ക്!

തൃ​​​ശൂ​​​ർ: ക​​​ല​​​യി​​​ട​​​ത്തി​​​ൽ ഇ​​​ത്ത​​​വ​​​ണ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന​​​തു ക​​​ല മാ​​​ത്ര​​​മ​​​ല്ല, നാ​​​വി​​​ൻ​​​തു​​​മ്പി​​​ലെ പു​​​തി​​​യ രു​​​ചി​​​ക്കൂ​​​ട്ടു​​​ക​​​ൾ​​​കൂ​​​ടി​​​യാ​​​ണ്. പ​​​തി​​​വു​​​ശൈ​​​ലി​​​ക​​​ളി​​​ൽ​​​നി​​​ന്നു മാ​​​റി, പാ​​​ര​​​മ്പ​​​ര്യ​​​വും പു​​​തു​​​മ​​​യും ഇ​​​ഴ​​​ചേ​​​രു​​​ന്ന വി​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി പാ​​​ച​​​ക​​​വി​​​ദ​​​ഗ്ധ​​​ൻ പ​​​ഴ​​​യി​​​ടം മോ​​​ഹ​​​ന​​​ൻ ന​​​മ്പൂ​​​തി​​​രി​​​യും സം​​​ഘ​​​വും സ​​​ജ്ജം.

രു​​​ചി​​​മേ​​​ള​​​ത്തി​​​നു ച​​​ക്ക​​​പ്പ​​​ഴം മ​​​ധു​​​രം

ക​​​ലോ​​​ത്സ​​​വ​​​ച​​​രി​​​ത്ര​​​ത്തി​​​ൽ അ​​​ധി​​​കം ക​​​ണ്ടി​​​ട്ടി​​​ല്ലാ​​​ത്ത ച​​​ക്ക​​​പ്പ​​​ഴം പ്ര​​​ഥ​​​മ​​​നാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ ഉ​​​ച്ച​​​യൂ​​​ണി​​നു മാ​​​ധു​​​ര്യ​​​മേ​​​കു​​​ക. ഇ​​​തി​​​നാ​​​യി നേ​​​ര​​​ത്തേ​​​ത​​​ന്നെ ച​​​ക്ക​​​ക​​​ൾ സം​​​ഭ​​​രി​​​ച്ച് പാ​​​ക​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

അ​​​ഞ്ചു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ര​​​ണ്ട​​​ര​​​ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ​​​ക്കു ഭ​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളും പൊ​​​തു​​​വെ തി​​​ര​​​ക്കേ​​​റു​​​മെ​​​ന്നും പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം​​​പേ​​​ർ ഈ ​​​ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​ക​​​മെ​​​ത്തു​​​മെ​​​ന്നും പ​​​ഴ​​​യി​​​ടം പ​​​റ​​​ഞ്ഞു.

വി​​​രു​​​ന്നെ​​​ത്തു​​​ന്നു, കൊ​​​ങ്ങി​​​ണി​​​ദോ​​​ശ

ക​​​ലോ​​​ത്സ​​​വ​​​ക്ക​​​ല​​​വ​​​റ​​​യി​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യി കൊ​​​ങ്ങി​​​ണി​​​രു​​​ചി​​​യും. ഒ​​​ന്പ​​​തു​​​ത​​​രം ധാ​​​ന്യ​​​ങ്ങ​​​ൾ ചേ​​​ർ​​​ത്തു​​​ണ്ടാ​​​ക്കു​​​ന്ന "ന​​​വ​​​ധാ​​​ന്യ​​​ദോ​​​ശ’യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ സ്പെ​​​ഷ​​​ൽ ബ്രേ​​​ക്ക് ഫാ​​​സ്റ്റ്.

എ​​​റ​​​ണാ​​​കു​​​ളം ത​​​മ്മ​​​നം സ്വ​​​ദേ​​​ശി​​​യാ​​​യ ശി​​​വാ​​​ന​​​ന്ദ് ഭ​​​ട്ടും കു​​​ടും​​​ബ​​​വു​​​മാ​​​ണ് ഈ ​​​ആ​​​രോ​​​ഗ്യ​​​ദാ​​​യ​​​ക വി​​​ഭ​​​വ​​​ത്തി​​​നു​​​പി​​​ന്നി​​​ൽ. ഇ​​​ന്ന് ആ​​​ദ്യം എ​​​ത്തു​​​ന്ന 4,000 പേ​​​ർ​​​ക്ക് ഈ ​​​രു​​​ചി നു​​​ണ​​​യാം. ദോ​​​ശ​​​യ്ക്കു​​​ള്ള ച​​​മ്മ​​​ന്തി ഒ​​​രു​​​ക്കു​​​ന്ന​​​തു പ​​​ഴ​​​യി​​​ടം​​​ത​​​ന്നെ​​​യാ​​​ണ്.

Kerala

ക​ല​ക​ളാ​ര​വം നാ​ളെ​ മു​ത​ൽ

തൃ​​​ശൂ​​​ർ: പൂ​​​ര​​​ന​​​ഗ​​​രി ഇ​​​നി ക​​​ല​​​ക​​​ളു​​​ടെ സം​​​ഗ​​​മ​​​ഭൂ​​​മി. ജ​​​ന​​​സാ​​​ഗ​​​ര​​​ത്തി​​​ന്‍റെ ആ​​​ര​​​വ​​​ങ്ങ​​​ൾ പ​​​രി​​​ചി​​​ത​​​മാ​​​യ തേ​​​ക്കി​​​ൻ​​​കാ​​​ട്ടി​​​ലും പ​​​രി​​​സ​​​ര​​​ത്തും ഇ​​​നി സ​​​ക​​​ല​​​ക​​​ല​​​ക​​​ളു​​​ടെ​​​യും ആ​​​ര​​​വം ഉ​​​യ​​​രും. 64-ാമ​​​തു കേ​​​ര​​​ള സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു നാ​​​ളെ തി​​​രി​​​തെ​​​ളി​​​യും.

നാ​​​ളെ​​​മു​​​ത​​​ൽ 18 വ​​​രെ 25 വേ​​​ദി​​​ക​​​ളി​​​ലാ​​​യി 250 ഇ​​​ന​​​ങ്ങ​​​ളി​​​ൽ 15,000ത്തോ​​​ളം ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ൾ മാ​​​റ്റു​​​ര​​​യ്ക്കും. കൗ​​​മാ​​​ര​​​ക​​​ലാ​​​മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തി​​​നു തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യി​​​ലെ എ​​​ക്സി​​​ബി​​​ഷ​​​ൻ ഗ്രൗ​​​ണ്ടി​​​ലെ വേ​​​ദി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ.​​​എ​​​സ്.​​​കെ. ഉ​​​മേ​​​ഷ് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും.

തൃ​​​ശൂ​​​രി​​​ന്‍റെ പൂ​​​ര​​​പ്രൗ​​​ഢി വി​​​ളി​​​ച്ചോ​​​തു​​​ന്ന രീ​​​തി​​​യി​​​ൽ പാ​​​ണ്ടി​​​മേ​​​ള​​​വും 64-ാം ക​​​ലോ​​​ത്സ​​​വ​​​ത്തെ സൂ​​​ചി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് 64 കു​​​ട്ടി​​​ക​​​ൾ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന വ​​​ർ​​​ണാ​​​ഭ​​​മാ​​​യ കു​​​ട​​​മാ​​​റ്റ​​​വും ക​​​ലാ​​​മേ​​​ള​​​യ്ക്കു സ്വാ​​​ഗ​​​ത​​​മോ​​​തും.

വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ സ്വാ​​​ഗ​​​ത​​​മാ​​​ശം​​​സി​​​ക്കും. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ക​​​ലോ​​​ത്സ​​​വം സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദീ​​​ക​​​ര​​​ണം പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ. വാ​​​സു​​​കി ന​​​ൽ​​​കും. കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ്ഗോ​​​പി, മ​​​ന്ത്രി​​​മാ​​​രാ​​​യ ഡോ.ആ​​​ർ. ബി​​​ന്ദു, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, കെ. ​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, പി. ​​​രാ​​​ജീ​​​വ്, പി.എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, സ​​​ജി ചെ​​​റി​​​യാ​​​ൻ, ജെ. ​​​ചി​​​ഞ്ചു റാ​​​ണി എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​കും.

ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സ്വാ​​​ഗ​​​ത​​​ഗാ​​​നം ബി.​​​കെ. ഹ​​​രി​​​നാ​​​രാ​​​യ​​​ണ​​​നാ​​​ണ് ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വാ​​​ഗ​​​ത​​​ഗാ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണം ഉ​​​ണ്ടാ​​​കും. ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ തീം ​​​സോം​​​ഗ് പാ​​​ല​​​ക്കാ​​​ട് പൊ​​​റ്റ​​​ശേ​​​രി സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്.

ക​പ്പ് പൂ​ര​ന​ഗ​രി​യി​ൽ

ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ലെ ചാ​​​ന്പ്യ​​​ൻ​​​മാ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന സ്വ​​​ർ​​​ണ​​​ക്ക​​​പ്പി​​​ന് ആ​​​തി​​​ഥേ​​​യ​​​ജി​​​ല്ല​​​യു​​​ടെ ആ​​​വേ​​​ശോ​​​ജ്വ​​​ല സ്വീ​​​ക​​​ര​​​ണം. ഇ​​​ന്നു സ്വ​​​ർ​​​ണ​​​ക്ക​​​പ്പ് പൂ​​​ര​​​ന​​​ഗ​​​രി​​​യി​​​ലെ​​​ത്തും.

മി​നി​പൂ​ര​മൊ​രു​ക്കാ​ൻ ദേ​വ​സ്വ​ങ്ങ​ൾ

പൂ​​​ര​​​ന​​​ഗ​​​രി​​​യി​​​ൽ അ​​​ര​​​ങ്ങേ​​​റു​​​ന്ന ക​​​ലാ​​​മാ​​​മാ​​​ങ്കം കൊ​​​ഴു​​​പ്പി​​​ക്കാ​​​ൻ തൃ​​​ശൂ​​​ർ പൂ​​​രം മേ​​​ള​​​പ്ര​​​മാ​​​ണി​​​മാ​​​രു​​​ടെ പ്രാ​​​മാ​​​ണ്യ​​​ത്തി​​​ൽ പാ​​​ണ്ടി​​​മേ​​​ളം. ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് നാ​​​ളെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു പ്ര​​​ധാ​​​ന​​​വേ​​​ദി​​​യാ​​​യ എ​​​ക്സി​​​ബി​​​ഷ​​​ൻ ഗ്രൗ​​​ണ്ടി​​​ലെ സൂ​​​ര്യ​​​കാ​​​ന്തി​​​ക്കു​​​സ​​​മീ​​​പ​​​മാ​​​ണു മേ​​​ളം അ​​​ര​​​ങ്ങേ​​​റു​​​ക. പാ​​​റ​​​മേ​​​ക്കാ​​​വ്, തി​​​രു​​​വ​​​മ്പാ​​​ടി മേ​​​ള​​​പ്ര​​​മാ​​​ണി​​​മാ​​​രാ​​​യ കി​​​ഴ​​​ക്കൂ​​​ട്ട് അ​​​നി​​​യ​​​ൻ​​​മാ​​​രാ​​​രും ചെ​​​റു​​​ശേ​​​രി കു​​​ട്ട​​​ൻ​​​മാ​​​രാ​​​രും ഒ​​​രു​​​മി​​​ച്ച് മേ​​​ള​​​ത്തി​​​നു പ്രാ​​​മാ​​​ണി​​​ക​​​ത്വം വ​​​ഹി​​​ക്കും.

ആ​​​കെ ഇ​​​ന​​​ങ്ങ​​​ൾ: 239

ആ​​​കെ വേ​​​ദി​​​ക​​​ൾ: 25

ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗം: 96

എ​​​ച്ച്എ​​​സ്എ​​​സ്: 105

സം​​​സ്കൃ​​​തോ​​​ത്സ​​​വം: 19

അ​​​റ​​​ബി​​​ക് ക​​​ലോ​​​ത്സ​​​വം: 19 

 

Kerala

നൂ​പു​ര​ധ്വ​നി​ക്കു കാ​തോ​ർ​ത്ത്...

തൃ​​​ശൂ​​​ർ: കൗ​​​മാ​​​രോ​​​ത്സ​​​വ​​​വേ​​​ദി​​​യി​​​ൽ നൂ​​​പു​​​ര​​​ധ്വ​​​നി​​​ക​​​ളും ക​​​ലാ​​​ര​​​വ​​​ങ്ങ​​​ളു​​​മു​​​യ​​​രാ​​​ൻ ഇ​​​നി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​മാ​​​ത്രം. ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​യ വേ​​​ദി​​​ക​​​ളും ക​​​ല​​​യു​​​ടെ കേ​​​ളി​​​കൊ​​​ട്ടി​​​നു കാ​​​തോ​​​ർ​​​ക്കു​​​ക​​​യാ​​​ണ്.

പ്രാ​​​ധാ​​​ന വേ​​​ദി​​​യി​​​ൽ ഒ​​​രു​​​ക്ക​​​ങ്ങ​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്നു സ​​​ബ്ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ എ.​​​എ. ജാ​​​ബി​​​ർ അ​​​റി​​​യി​​​ച്ചു. വേ​​​ദി​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും ജ​​​ർ​​​മ​​​ൻ സാ​​​ങ്കേ​​​തി​​​ക​​​ത ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. വേ​​​ദി​​​യോ​​​ടു​​​ചേ​​​ർ​​​ന്നു​​​ള്ള മ​​​ര​​​ങ്ങ​​​ളു​​​ടെ ചി​​​ല്ല​​​ക​​​ളോ ക​​​ന്പു​​​ക​​​ളോ വെ​​​ട്ടാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി​​​വി​​​ധി മാ​​​നി​​​ച്ചാ​​​ണി​​​ത്.

അ​​​ടു​​​പ്പും ക​​​ല​​​വ​​​റ​​​യും ഉ​​​ണ​​​രു​​​ന്നു

ക​​​ലോ​​​ത്സ​​​ത്തി​​​ന്‍റെ ത​​​ലേ​​​ന്നാ​​​ളാ​​​യ ഇ​​​ന്നു​ മു​​​ത​​​ൽ മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളും കൂ​​​ടെ​​​യു​​​ള്ള​​​വ​​​രും എ​​​ത്തി​​​ത്തു​​​ട​​​ങ്ങും. ഇ​​​ന്നു ച്ച​​ക​​ഴി​​ഞ്ഞ് മൂ​​​ന്നി​​​ന് പാ​​​ച​​​ക​​​പ്പു​​​ര​​​യി​​​ലെ അ​​​ടു​​​പ്പി​​​ൽ പ്ര​​​ധാ​​​ന പാ​​​ച​​​ക​​​ക്കാ​​​ര​​​ൻ പ​​​ഴ​​​യി​​​ടം മോ​​​ഹ​​​ന​​​ൻ ന​​​ന്പൂ​​​തി​​​രി തീ​​​കൂ​​​ട്ടും. പാ​​​ലു​​​കാ​​​ച്ച​​​ലോ​​​ടെ അ​​​ടു​​​പ്പും പാ​​​ച​​​ക​​​പ്പു​​​ര​​​യും ക​​​ല​​​വ​​​റ​​​യും പ​​​ന്ത​​​ലും സ​​​ജീ​​​വ​​​മാ​​​കും.

താ​​​മ​​​സ​​​സൗ​​​ക​​​ര്യം ക്യു​​​ആ​​​ർ കോ​​​ഡി​​​ൽ

മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളെ വ​​​ര​​​വേ​​​ൽ​​​ക്കു​​​ന്ന​​​തു ഡി​​​ജി​​​റ്റ​​​ൽ അ​​​ക്കോ​​​മ​​​ഡേ​​​ഷ​​​ൻ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യാ​​​ണ്. ഒ​​​റ്റ ക്ലി​​​ക്കി​​​ന്‍റെ ദൂ​​​ര​​​ത്തി​​​ൽ താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്താ​​​ൻ ക​​​ഴി​​​യും. പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ എ​​​ത്തു​​​ന്ന സം​​​സ്ഥാ​​​ന​​​ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ എ​​​ല്ലാ വ​​​ർ​​​ഷ​​​വും നേ​​​രി​​​ടു​​​ന്ന പ്ര​​​ധാ​​​ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണ് താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​വ​​​ഴി​​​യ​​​റി​​​യാ​​​തെ​​​യു​​​ള്ള ന​​​ട​​​ത്തം. ഇ​​​ത്ത​​​വ​​​ണ ഡി​​​ജി​​​റ്റ​​​ൽ അ​​​ക്കോ​​​മ​​​ഡേ​​​ഷ​​​നി​​​ലൂ​​​ടെ ഈ ​​​പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യാ​​ണു ക​​​ലോ​​​ത്സ​​​വ ക​​​മ്മി​​​റ്റി.

മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും താ​​​മ​​​സി​​​ക്കാ​​​ൻ കി​​​ട​​​ക്ക​​​ക​​​ള​​​ട​​​ക്കം അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടെ 20 സ്കൂ​​​ളു​​​ക​​​ളാ​​​ണ് താ​​​മ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​യു​​​ടെ പൂ​​​ർ​​​ണ വി​​​വ​​​ര​​​ങ്ങ​​​ൾ ഡി​​​ജി​​​റ്റ​​​ൽ രൂ​​​പ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും ക്യു ​​​ആ​​​ർ കോ​​​ഡ് വ​​​ഴി കൈ​​​മാ​​​റും.

സ്കൂ​​​ളു​​​ക​​​ളു​​​ടെ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ക്യുആ​​​ർ കോ​​​ഡ് സ്കാ​​​ൻ ചെ​​​യ്താ​​​ൽ ഗൂ​​​ഗി​​​ൾ മാ​​​പ്പ് വ​​​ഴി അ​​​വി​​​ടേ​​​ക്കു​​​ള്ള വ​​​ഴി​​​തെ​​​ളി​​​യും. ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന ന​​​ന്പ​​​റു​​​ക​​​ളി​​​ൽ ടാ​​​പ്പ് ചെ​​​യ്താ​​​ൽ നേ​​​രി​​​ട്ട് ആ ​​​ന​​​ന്പ​​​റി​​​ലേ​​​ക്ക് കോ​​​ൾ പോ​​​കും. അ​​​ടി​​​സ്ഥാ​​​ന​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യാ​​​നും ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്കാ​​​നും ക​​​ഴി​​​യും. സ്കൂ​​​ളു​​​ക​​​ൾ റി​​​സ​​​ർ​​​വ് പ​​​ട്ടി​​​ക​​​യി​​​ലും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

കു​​​ടി​​​വെ​​​ള്ളം, ചു​​​ക്കു​​​കാ​​​പ്പി

കു​​​ടി​​​വെ​​​ള്ളം, ചു​​​ക്കു​​​കാ​​​പ്പി തു​​​ട​​​ങ്ങി​​​യ​​​വ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഒ​​​രു​​​ക്കും. എ​​​ൻ​​​എ​​​സ്എ​​​സ്, എ​​​സ്പി​​​സി വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​രു​​​ടെ സാ​​​ന്നി​​​ധ്യം 24 മ​​​ണി​​​ക്കൂ​​​റും ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി, റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഹെ​​​ൽ​​​പ്ഡ​​​സ്കു​​​ക​​​ളും ഉ​​​ണ്ടാ​​​കും.

താ​​​മ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു മ​​​ത്സ​​​ര​​​വേ​​​ദി​​​യി​​​ലേ​​​ക്കും ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​യി​​​ലേ​​​ക്കും വാ​​​ഹ​​​ന​​​സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​കും. എ​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ശു​​​ചി​​​ത്വം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം പ്ലാ​​​സ്റ്റി​​​ക് ഒ​​​ഴി​​​വാ​​​ക്കി ഗ്രീ​​​ൻ പ്രോ​​​ട്ടോ​​​കോ​​​ൾ ന​​​ട​​​പ്പാ​​​ക്കും.
വ്യ​​​ക്തി​​​ഗ​​​ത ഇ​​​ന​​​ങ്ങ​​​ളെ​​​ക്കാ​​​ൾ ഗ്രൂ​​​പ്പ് ഇ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തു​​​ന്ന​​​വ​​​ർ താ​​​മ​​​സ​​​സൗ​​​ക​​​ര്യം കൂ​​​ടു​​​ത​​​ലാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ലാ​​​ണ് ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ന​​​ഗ​​​രം ഒ​​​രു​​​ങ്ങി

ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പ്ര​​​ധാ​​​ന വേ​​​ദി അ​​​ട​​​ക്കം മൂ​​​ന്നു വേ​​​ദി​​​ക​​​ളു​​​ള്ള തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നം വൃ​​​ത്തി​​​യാ​​​ക്കി. കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ഹ​​​രി​​​ത​​​ക​​​ർ​​​മ​​​സേ​​​ന​​​യാ​​​ണ് ശു​​​ചീ​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത്. സ്വ​​​രാ​​​ജ് റൗ​​​ണ്ടും ന​​​ഗ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട റോ​​​ഡു​​​ക​​​ളും മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ നീ​​​ക്കി വൃ​​​ത്തി​​​യാ​​​ക്കി. ന​​​ഗ​​​ര​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ വ​​​ക കു​​​ടി​​​വെ​​​ള്ള​​​സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി.

ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലു​​​ള്ള ക​​​ട​​​ക​​​ളി​​​ൽ സി​​​ഗ​​​ര​​​റ​​​റ്റി​​​ന്‍റെ​​​യും മ​​​റ്റു ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും വി​​​ൽ​​​പ​​​ന നി​​​ർ​​​ത്ത​​​ലാ​​​ക്കി. സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ സേ​​​വ​​​ന​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഗ​​​താ​​​ഗ​​​ത​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന് പോ​​​ലീ​​​സു​​​കാ​​​രും സ​​​ജ്ജ​​​മാ​​​ണ്.

Latest News

Up