x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ക​ല​ക​ലാ​പൂ​ര​ത്തി​ന് ഇ​ന്ന് അ​ര​ങ്ങു​ണ​രും

സി.​​​എ​​​സ്. ദീ​​​പു
Published: January 14, 2026 03:30 AM IST | Updated: January 14, 2026 03:30 AM IST

തൃ​​​ശൂ​​​ർ: കൗ​​​മാ​​​ര​​​പ്ര​​​തി​​​ഭ​​​ക​​​ൾ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന ക​​​ല​​​യു​​​ടെ കു​​​ട​​​മാ​​​റ്റ​​​ത്തി​​​ന് ഇ​​​ന്ന് അ​​​ര​​​ങ്ങു​​​ണ​​​രും. വ​​​ട​​​ക്കു​​​ന്നാ​​​ഥ​​​നു​​​ചു​​​റ്റും പൂ​​​ക്ക​​​ളു​​​ടെ പേ​​​രി​​​ട്ട 25 വേ​​​ദി​​​ക​​​ളി​​​ലാ​​​യി അ​​​ഞ്ചു​​​നാ​​​ൾ ന​​​ഗ​​​രം നാ​​​ദ​​​താ​​​ള​​​ല​​​യ​​​ങ്ങ​​​ളി​​​ൽ മു​​​ഴു​​​കും. ചെ​​​ണ്ട​​​മേ​​​ള​​​വും ക​​​ഥ​​​ക​​​ളി​​​യും നൃ​​​ത്ത​​​വും പാ​​​ട്ടു​​​മെ​​​ല്ലാ​​​മാ​​​യി പൂ​​​ര​​​ന​​​ഗ​​​രി മ​​​റ്റൊ​​​രു ഉ​​​ത്സ​​​വ​​​ത്തി​​​മ​​​ർ​​​പ്പി​​​ലേ​​​ക്ക്. 15,000 പ്ര​​​തി​​​ഭ​​​ക​​​ളാ​​ണു മേ​​​ള​​​യി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കു​​​ക.

മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ രാ​​​വി​​​ലെ പ​​​ത്തി​​​നു തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യി​​​ലെ എ​​​ക്സി​​​ബി​​​ഷ​​​ൻ ഗ്രൗ​​​ണ്ടി​​​ലു​​​ള്ള പ്ര​​​ധാ​​​ന വേ​​​ദി​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും. രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ.​​​എ​​​സ്.​​​കെ. ഉ​​​മേ​​​ഷ് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തോ​​​ടെ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക​​​തു​​​ട​​​ക്ക​​​മാ​​​കും.

തൃ​​​ശൂ​​​രി​​​ന്‍റെ പൂ​​​ര​​​പ്രൗ​​​ഢി വി​​​ളി​​​ച്ചോ​​​തു​​​ന്ന രീ​​​തി​​​യി​​​ൽ പാ​​​ണ്ടി​​​മേ​​​ള​​​വും 64-ാം ക​​​ലോ​​​ത്സ​​​വ​​​ത്തെ സൂ​​​ചി​​​പ്പി​​​ച്ച് 64 കു​​​ട്ടി​​​ക​​​ൾ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന കു​​​ട​​​മാ​​​റ്റ​​​വു​​​മു​​​ണ്ടാ​​​കും. ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ 10,000 കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ക​​​ലോ​​​ത്സ​​​വം എ​​​ന്ന​​​താ​​​ണ് ഇ​​​ക്കു​​​റി ആ​​​പ്ത​​​വാ​​​ക്യം. ബി.​​​കെ. ഹ​​​രി​​​നാ​​​രാ​​​യ​​​ണ​​​ൻ ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ സ്വാ​​​ഗ​​​ത​​​ഗാ​​​നം ക​​​ലാ​​​മ​​​ണ്ഡ​​​ലം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ തീം​​​സോം​​​ഗ് പാ​​​ല​​​ക്കാ​​​ട് പൊ​​​റ്റ​​​ശേ​​​രി സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്. പൂ​​​ർ​​​ണ​​​മാ​​​യും ഹ​​​രി​​​ത​​​ച​​​ട്ടം പാ​​​ലി​​​ച്ചാ​​​ണു ക​​​ലോ​​​ത്സ​​​വം അ​​​ര​​​ങ്ങേ​​​റു​​​ക. ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ക​​​ല​​​വ​​​റ​​​നി​​​റ​​​യ്ക്ക​​​ൽ, പാ​​​ലു​​​കാ​​​ച്ച​​​ൽ, സ്വ​​​ർ​​​ണ​​​ക്ക​​​പ്പി​​​ന് ആ​​​വേ​​​ശോ​​​ജ്വ​​​ല സ്വീ​​​ക​​​ര​​​ണം എ​​​ന്നി​​​വ ഇ​​​ന്ന​​​ലെ ന​​​ട​​​ന്നു.

ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​നാ​​​കും. സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ർ​​​മാ​​​ൻ മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​സെ​​​ക്ര​​​ട്ട​​​റി ഡോ.​​​കെ. വാ​​​സു​​​കി, കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി സു​​​രേ​​​ഷ്ഗോ​​​പി, മ​​​ന്ത്രി​​​മാ​​​രാ​​​യ ഡോ.​​​ആ​​​ർ. ബി​​​ന്ദു, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, പി. ​​​രാ​​​ജീ​​​വ്, പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, സ​​​ജി ചെ​​​റി​​​യാ​​​ൻ, ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​കും.

Tags : Kalapooram Kerala State School fest Kerala School kalolsavam Kalakalaravam

Recent News

Up