x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ര​ന്പ​ര്യ​ത്തി​ൻ അ​ഴ​കു​മാ​യി മാ​ർ​ഗം​ക​ളി


Published: January 16, 2026 03:09 AM IST | Updated: January 16, 2026 03:09 AM IST

 


തൃ​ശൂ​ര്‍: പൂ​ര​ന​ഗ​രി​യി​ല്‍ മാ​ര്‍​ഗം​ക​ളി അ​ഴ​കി​ന്‍റെ ക​ലാ​വി​രു​ന്നാ​യി. അ​ഴ​കും മി​ഴി​വും ഒ​ന്നു​ചേ​ര്‍​ന്ന മാ​ര്‍​ഗം​ക​ളി​മ​ത്സ​രം ആ​വേ​ശ​വും ആ​സ്വാ​ദ്യ​വു​മാ​യി​രു​ന്നു.

പൗ​രാ​ണി​ക ക്രൈ​സ്ത​വ​വേ​ഷ​വി​ധാ​ന​ങ്ങ​ളാ​യ ഞൊ​റി​ഞ്ഞു​ടു​ത്ത മു​ണ്ടും ച​ട്ട​യും ക​വ​ണി​യും കു​ണു​ക്കും കാ​ശു​മാ​ല​യും ഏ​ഴു​ക​ല്ലു​ള്ള ക​മ്മ​ലു​മൊ​ക്കെ​യി​ട്ട് 'മേ​യ്ക്ക​ണി​ന്ത പീ​ലി​യു​മാ​യി​ല്‍​മേ​ല്‍​ത്തോ​ന്നും മേ​നി​യും' എ​ന്ന പാ​ദ​ഗാ​ന​വു​മാ​യി ആ​ടി​ത്ത​ക​ര്‍​ത്ത​പ്പോ​ള്‍ ഓ​രോ ടീ​മി​ന്‍റെ​യും പ്ര​ക​ട​നം ഒ​ന്നി​നൊ​ന്നു മി​ക​ച്ചു​നി​ന്നു. ക്രൈ​സ്ത​വ​വി​ശ്വാ​സ​പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തു​ന്ന ത​മി​ഴ് - മ​ല​യാ​ളം ശീ​ലു​ക​ളു​ടെ ഈ​ണ​പ്പാ​ട്ടി​നൊ​പ്പം കു​മാ​രി​മാ​ര്‍ നി​ല​വി​ള​ക്കി​നു​ചു​റ്റും ആ​ടി​ത്ത​ക​ര്‍​ത്തു.

പാ​ട്ടു​കാ​രി ഉ​ള്‍​പ്പെ​ടെ ഏ​ഴു​പേ​രാ​ണ് ഓ​രോ ടീ​മി​ലും കാ​ഴ്ച​വി​രു​ന്നൊ​രു​ക്കി​യ​ത്. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം മ​ത്സ​ര​ത്തി​ല്‍ അ​പ്പീ​ലു​മാ​യി എ​ത്തി​യ​വ​ര്‍ ഉ​ള്‍​പ്പെ​ടെ 18 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കെ​ല്ലാം എ ​ഗ്രേ​ഡും ല​ഭി​ച്ചു. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 16 ടീ​മു​ക​ള്‍​ക്കും എ ​ഗ്രേ​ഡ് ല​ഭി​ച്ചു.

 കോ​ട്ട​യം ജി​ല്ല​യി​ൽ​നി​ന്നും അ​പ്പീ​ലു​മാ​യി എ​ത്തി ഹൈ​സ്‌​കൂ​ള്‍​വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ച്ച പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. സി​സ്റ്റ​ര്‍ സോ​ഫി​യാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​യ്ഞ്ച​ലീ​ന സ​ണ്ണി ക്യാ​പ്റ്റ​നാ​യി അ​ന്ന സ​ണ്ണി, അ​ലീ​ന ജോ​സ്മോ​ന്‍, കീ​ര്‍​ത്തി മ​രി​യ, മ​രി​യ ബി​ജു, അ​ല്‍​മ ജോ​സ്, ബെ​ന്ന ഷി​നോ എ​ന്നി​വ​രാ​യി​രു​ന്നു ടീം ​പു​ന്ന​ത്തു​റ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ദ്യ​മ​ത്സ​ര​വും പു​ന്ന​ത്തു​റ ടീ​മി​ന്‍റെ​യാ​യി​രു​ന്നു. നി​റ​ഞ്ഞ കൈ​യ​ടി​യാ​ണ് സ​ദ​സി​ല്‍​നി​ന്നു ല​ഭി​ച്ച​ത്.

കെ​സി​എ​സ്എ​ല്‍, മി​ഷ​ന്‍ ലീ​ഗ് ക​ലോ​ത്സ​വ​ങ്ങ​ളി​ലെ​യും സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​മാ​രാ​ണ് പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് ഗേ​ള്‍​സ് സ്‌​കൂ​ള്‍ ടീം. ​ജ​യിം​സ് മാ​ഷി​ല്‍​നി​ന്നു പ​രി​ശീ​ല​നം ല​ഭി​ച്ച കു​ട്ടി​ക​ള്‍ ഇ​ത്ത​വ​ണ ത​നി​യെ പ​രി​ശീ​ലി​ച്ചാ​ണ് മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്.

 

Tags : beautify tradition margam kali Kalakalaravam Kerala State School fest Kerala School kalolsavam

Recent News

Up