Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keralam

സം​സ്ഥാ​ന​ത്തി​ന്റെ പേ​ര് 'കേ​ര​ളം' എ​ന്നാ​ക്കി​യ നീ​ക്കം: ത​ർ​ക്കം മു​റു​കു​ന്നു, മ​ല​യാ​ളി​ക​ളെ എ​ന്ത് വി​ളി​ക്ക​ണ​മെ​ന്ന് ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി 'കേ​ര​ളം' എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​ന് പി​ന്നാ​ലെ സാമൂഹിക മാധ്യമങ്ങളിൽ തർ‌ക്കം മുറുകുന്നു. കോൺഗ്രസ് നേതാവ് ശശി തരൂരാണ് പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നത്. സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് മാ​റ്റി​യാ​ൽ മ​ല​യാ​ളി​ക​ളെ ഇം​ഗ്ലീ​ഷി​ൽ എ​ന്ത് വി​ളി​ക്കു​മെ​ന്ന ചോ​ദ്യ​മാ​ണ് അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചത്. ​

നി​ല​വി​ൽ കേ​ര​ള​ത്തി​ലു​ള്ള​വ​രെ 'കേ​ര​ളൈ​റ്റ്' എ​ന്നാ​ണ് ഇം​ഗ്ലീ​ഷി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ പേ​ര് 'കേ​ര​ളം' എ​ന്നാ​ക്കി മാ​റ്റു​മ്പോ​ൾ ഇ​ത് 'കേ​ര​ള​മൈ​റ്റ്' എ​ന്നോ 'കേ​ര​ള​മി​യ​ൻ' എ​ന്നോ മാ​റ്റേ​ണ്ടി വ​രു​മോ എ​ന്ന് ത​രൂ​ർ ചോ​ദി​ക്കു​ന്നു. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​ഭാ​ഷാ​പ​ര​മാ​യ സം​ശ​യം പ​ങ്കു​വെ​ച്ച​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​ന്നാം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് 'കേ​ര​ളം' എ​ന്ന് തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. മ​ല​യാ​ള ഭാ​ഷ​യി​ൽ 'കേ​ര​ളം' എ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും മ​റ്റ് ഭാ​ഷ​ക​ളി​ൽ ഇ​ത് ഇ​പ്പോ​ഴും 'കേ​ര​ള' എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​വ്യ​ത്യാ​സം ഒ​ഴി​വാ​ക്കി എ​ല്ലാ ഭാ​ഷ​ക​ളി​ലും 'കേ​ര​ളം' എ​ന്നാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ന്നാ​ൽ, പേ​ര് മാ​റ്റം കൊ​ണ്ടു​വ​രു​മ്പോ​ൾ ഇം​ഗ്ലീ​ഷി​ലെ പ്ര​യോ​ഗ​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ഒ​രു വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ത​രൂ​രി​ന്‍റെ പോ​സ്റ്റി​ന് താ​ഴെ നി​ര​വ​ധി പേ​രാ​ണ് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 'മ​ല​യാ​ളി' എ​ന്ന വാ​ക്ക് ത​ന്നെ ഇം​ഗ്ലീ​ഷി​ലും ഉ​പ​യോ​ഗി​ച്ചാ​ൽ പോ​രേ എ​ന്ന് ചി​ല​ർ ചോ​ദി​ക്കു​മ്പോ​ൾ, പേ​ര് മാ​റ്റം അ​നാ​വ​ശ്യ​മാ​ണെ​ന്ന് വാ​ദി​ക്കു​ന്ന​വ​രും കു​റ​വ​ല്ല.

കേ​ര​ള എ​ന്നു​ള്ള പ്ര​യോ​ഗം കേ​ര​ളം എ​ന്നാ​ക്കി എ​ന്ന് ക​രു​തി കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടേ പേ​ര് ഇം​ഗ്ലീ​ഷി​ൽ ഹൈ​ക്കോ​ർ​ട്ട് ഓ​ഫ് കേ​ര​ള എ​ന്നു ത​ന്നെ തു​ട​രു​മെ​ന്നാ​ണ് നി​യ​മ​വ​ദ​ഗ്ധ​ർ ന​ൽ​കു​ന്ന വി​വ​രം. ഹൈ​ക്കോ​ട​തി​യു​ടെ പേ​ര് മാ​റ്റ​ണ​മെ​ങ്കി​ൽ അ​തി​ന് പ്ര​ത്യേ​കം നി​യ​മം പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്ക​ണ​മെ​ന്നും നി​യ​മ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സംസ്ഥാനത്തിന്‍റെ പേരുമാറ്റം അതിന്‍റെ ഐഡന്‍റിറ്റിയുടെ പ്രശ്നമാണ് അതൊരു സ്പെല്ലിംഗ് മത്സരം ആക്കേണ്ടതില്ലെന്നുമാണ് സിപിഎം രാജ്യസഭാംഗം ജോൺബ്രിട്ടാസ് പ്രതികരിച്ചത്. 

Kerala

വി​ഴിഞ്ഞം വി​ക​സ​നം, പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ത്തി​ന് 100 കോ​ടി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന് അ​ട​ക്കം 1000 കോ​ടി കി​ൻ​ഫ്ര​യി​ൽ നി​ക്ഷേ​പി​ക്കും. പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ത്തി​ന് 100 കോ​ടി വ​ക​യി​രു​ത്തി. മ​ല​ബാ​ര്‍ സി​മ​ന്‍റ​സി​ന് ആ​റു കോ​ടി അ​നു​വ​ദി​ച്ചു.

റെ​യ​ർ എ​ർ​ത്ത് ക്രി​ട്ടി​ക്ക​ൽ മി​ന​റ​ൽ മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി 100 കോ​ടി രൂ​പ, നെ​ല്ലി​ന് സം​ഭ​ര​ണ സ​മ​യ​ത്ത് ത​ന്നെ പ​ണം ന​ൽ​കും, നെ​ൽ​കൃ​ഷി വി​ക​സ​ന​ത്തി​ന് 150 കോ​ടി, കേ​ര പ​ദ്ധ​തി​ക്കാ​യി 100 കോ​ടി രൂ​പ, മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​ന് 318 കോ​ടി, മ​ണ്ണ് സം​ര​ക്ഷ​ണ​ത്തി​ന് 84.21 കോ​ടി, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് 78 കോ​ടി രൂ​പ, വി​ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക്ക് 33 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.

Kerala

കേ​ര​ള പ​ദ്ധ​തി​ക്ക് 100 കോ​ടി, മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ര്‍​ഷ ല​ഘൂ​ക​ര​ണ​ത്തി​ന് 100 കോ​ടി

തി​രു​വ​ന​ന്ത​പു​രം: കാ​രു​ണ്യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്. ഇ​തി​നാ​യി 50 കോ​ടി വ​ക​യി​രു​ത്തി. ചെ​റി​യ തു​ക അ​ട​ച്ച് പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ ക​ഴി​യും

കേ​ര​ള പ​ദ്ധ​തി​ക്ക് 100 കോ​ടി, മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ര്‍​ഷ ല​ഘൂ​ക​ര​ണ​ത്തി​ന് 100 കോ​ടി, വ​ന​വ​ത്ക​ര​ണ​ത്തി​ന് 50 കോ​ടി.

കു​ടും​ബ​ശ്രീ ബ​ജ​റ്റ് വി​ഹി​തം 95 കോ​ടി​യാ​യി ഉ​യ​ര്‍​ത്തി, കു​ട്ട​നാ​ട് പാ​ക്കേ​ജി​ന് 75 കോ​ടി, ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​നി​ന് 30 കോ​ടി, ക്ലീ​ൻ പ​മ്പ​ക്ക് 30 കോ​ടി, അ​തി​ദാ​രി​ദ്ര്യ നി​ര്‍​മാര്‍​ജ​ന പ​ദ്ധ​തി തു​ട​രും, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ര​ണ്ട് കോ​ടി ഗ്യാ​പ് ഫ​ണ്ടും വ​ക​യി​രു​ത്തി.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ക്കാ​ലം പ​വ​ർ​ക​ട്ടോ ലോ​ഡ് ഷെ​ഡിം​ഗോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും 39302.84 മെ​ഗാ യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്നും ധ​ന​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

15,51,609 പു​തി​യ വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കി 39.79 ല​ക്ഷം കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കി. ഐ​ടി ക​മ്പ​നി​ക​ളു​ടെ എ​ണ്ണം 650ൽ ​നി​ന്നും 1160 ആ​യി വ​ർ​ധി​ച്ചു. ഈ​സ് ഓ​ഫ് ഡൂ​യിം​ഗ് ബി​സി​ന​സി​ൽ കേ​ര​ളം ഒ​ന്നാ​മ​താ​യി.

പു​തു​താ​യി 3.92 ല​ക്ഷം സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ച്ചു. 22000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും 7.5 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഇ​തി​ലൂ​ടെ സൃ​ഷ്ടി​ച്ചു​വെ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.

 

Kerala

റോ​ഡ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​ദ്യ അ​ഞ്ച് ദി​വ​സം സൗ​ജ​ന്യ ചി​കി​ത്സ

തി​രു​വ​ന​ന്ത​പു​രം: റോ​ഡ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​ദ്യ അ​ഞ്ച് ദി​വ​സം സൗ​ജ​ന്യ ചി​കി​ത്സ. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ ല​ഭ്യ​മാ​ക്കും. ഇതിനായി 15 കോടി രൂപ വകയിരുത്തി.

പ​ത്താം​ക്ലാ​സ് വ​രെ കു​ട്ടി​ക​ൾ​ക്ക് അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കും. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും മെ​ഡി​സെ​പ്പ് മാ​തൃ​ക​യി​ൽ ഇ​ൻ​ഷു​റ​ൻ​സ് ന​ൽ​കും.

Kerala

വി​ര​മി​ച്ച​വ​ർ​ക്ക് പു​തി​യ മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി, ഹ​രി​ത ക​ര്‍​മ സേ​ന​ക്ക് ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ന്‍​സ്

തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ച്ച​വ​ർ​ക്ക് പു​തി​യ മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി. മെ​ഡി​സെ​പ് 2.0 ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ ന​ട​പ്പാ​ക്കും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ മെ​ഡി​സെ​പ് പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ച്ചു.

ഹ​രി​ത ക​ര്‍​മ സേ​ന​ക്ക് ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ന്‍​സ്, കാ​ൻ​സ​ർ ലെ​പ്ര​സി തു​ട​ങ്ങി​യ രോ​ഗ ബാ​ധി​ത​രു​ടെ പെ​ൻ​ഷ​ൻ ര​ണ്ടാ​യി​ര​മാ​ക്കി വ​ര്‍​ധി​പ്പി​ച്ചു, ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ൻ​ഷു​റ​ൻ​സ്, ഒ​ന്ന് മു​ത​ൽ 10 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് അ​നു​വ​ദി​ച്ചു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് 1000 കോ​ടി അ​ധി​കം വ​ക​യി​രു​ത്തി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കു​റ്റ​മ​റ്റ നി​ല​യി​ൽ കേ​ര​ളം ന​ട​പ്പാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.

Kerala

വ​ർ​ക്ക് നി​യ​ർ ഹോം ​പ​ദ്ധ​തി 200 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും, പ​രി​സ്ഥി​തി സൗ​ഹൃ​ദ ഓ​ട്ടോ​ക​ള്‍ വാ​ങ്ങാ​ൻ 40,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക് നി​യ​ർ ഹോം ​പ​ദ്ധ​തി 200 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്ത്രീ​ക​ളു​ടെ തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന് സ്കി​ൽ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ൻ 20 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

സൗ​രോ​ജം സം​ഭ​രി​ച്ച് വി​ത​ര​ണം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​ത്യേ​ക പ​ദ്ധ​തി, ബ്ലൂ​എ​ക്കോ​ണ​മി​യു​ടെ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 10 കോ​ടി, ന​ഗ​ര​ങ്ങ​ളി​ൽ കേ​ര​ള ക​ലാ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് 10 കോ​ടി, സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​ശ്ര​മി​ക്കാ​ൻ ഹ​ബ്ബു​ക​ള്‍, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​സ്ഥി​തി സൗ​ഹൃ​ദ ഓ​ട്ടോ​ക​ള്‍ വാ​ങ്ങാ​ൻ 40,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​വും അ​നു​വ​ദി​ച്ചു.

Kerala

കെ ​റെ​യി​ലി​ന് പ​ക​രം ആ​ർ​ആ​ർ​ടി​എ​സ്, എം​സി റോ​ഡ് വി​ക​സ​ന​ത്തി​ന് 5317 കോ​ടി

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ലി​ന് പ​ക​രം ആ​ര്‍​ആ​ര്‍​ടി​എ​സ് അ​തി​വേ​ഗ പാ​ത​യു​മാ​യി സ​ര്‍​ക്കാ​ര്‍. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശി​ച്ചു.

നാ​ലു ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​ര്‍​ആ​ര്‍​ടി​എ​സ് അ​തി​വേ​ഗ പാ​ത ന​ട​പ്പാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ന​ഗ​ര മെ​ട്രോ​ക​ളെ ബ​ന്ധി​പ്പി​ക്കും. പ്ര​രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 100 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. എം​സി റോ​ഡ് വി​ക​സ​ന​ത്തി​ന് കി​ഫ്ബി​യി​ൽ നി​ന്ന് 5317 കോ​ടി രൂ​പ ന​ൽ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ സ്മ​ര​ണാ​ർ​ഥം തി​രു​വ​ന​ന്ത​പു​ര​ത്ത് വി​എ​സ് സെ​ന്‍റ​ര്‍

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ സ്മ​ര​ണാ​ർ​ഥം തി​രു​വ​ന​ന്ത​പു​ര​ത്ത് വി​എ​സ് സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് 20 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. വി​എ​സി​ന്‍റെ പോ​രാ​ട്ട ജീ​വി​തം പു​തു​ത​ല​മു​റ​ക്ക് പ​ക​രു​ന്ന​തി​നാ​ണ് സെ​ന്‍റ​ര്‍ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് മന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ആ​ദ്യ​ബാ​ച്ച് വീ​ട് ഫെ​ബ്രു​വ​രി മൂ​ന്നാം വാ​രം മു​ത​ൽ ന​ൽ​കു​മെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

അ​മേ​രി​ക്ക​യേ​ക്കാ​ള്‍ കു​റ​ഞ്ഞ ശി​ശു​മ​ര​ണ നി​ര​ക്ക് കേ​ര​ള​ത്തി​ലെ​ന്ന് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ചൈ​ന​ക്കു​ശേ​ഷം ആ​ദ്യ​മാ​യി അ​തി​ദാ​രി​ദ്ര്യ വി​മു​ക്ത പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കി​യ​ത് കേ​ര​ള​ത്തി​ലാ​ണെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. അ​മേ​രി​ക്ക​യേ​ക്കാ​ള്‍ കു​റ​ഞ്ഞ ശി​ശു​മ​ര​ണ നി​ര​ക്ക് കേ​ര​ള​ത്തി​ലാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ദേ​ശീ​യ പാ​ത നി​ര്‍​മാ​ണം ദ്രു​ത​ഗ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത വ​രു​ന്ന​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഇ​ച്ഛാ​ശ​ക്തി​കൊ​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി​യി​ൽ ശ​മ്പ​ളം മു​ട​ങ്ങി​ല്ല. വ്യ​വ​സാ​യ വ​ള​ര്‍​ച്ച സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നി​ല​യി​ലാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജ​ന​റ​ൽ പ​ര്‍​പ​സ് ഫ​ണ്ടാ​യി 3236.76 കോ​ടി രൂ​പ

തി​രു​വ​ന​ന്ത​പു​രം: ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജ​ന​റ​ൽ പ​ര്‍​പ​സ് ഫ​ണ്ടാ​യി 3236.76 കോ​ടി അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന പ​ദ്ധ​തി വി​ഹി​ത​ത്തി​ന്‍റെ 28.5 ശ​ത​മാ​നം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കും. 10189 കോ​ടി​യാ​ണ് വ​ക​യി​രു​ത്തി​യ​ത്.

അ​തേ​സ​മ​യം, മ​ത​മാ​ണ് മ​ത​മാ​ണ് മ​ത​മാ​ണ് പ്ര​ശ്നം എ​ന്ന​ല്ലെ​ന്നും മ​ത​മ​ല്ല, മ​ത​മ​ല്ല മ​ത​മ​ല്ല പ്ര​ശ്നം എ​ന്നാ​ണ് സ​ർ​ക്കാ​രി​നെ ന​യി​ക്കു​ന്ന​തെ​ന്നും കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ സ​ഭ​യി​ൽ പ​റ​ഞ്ഞു. എ​രി​യു​ന്ന വ​യ​റി​ലെ തീ​യാ​ണ് പ്ര​ശ്ന​മെ​ന്നും ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി.

Kerala

പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് 1000 രൂ​പ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ ഓ​ണ​റേ​റി​യ​വും വ​ർ​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ൽ പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് 1000 രൂ​പ വ​ർ​ധി​പ്പി​ച്ചു. സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദി​വ​സ​വേ​ത​നം 25 രൂ​പ വ​ർ​ധി​പ്പി​ച്ചു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു. വ​യോ​ജ​ന സം​ര​ക്ഷ​ണ​ത്തി​ന് എ​ൽ​ഡ​ർ​ലി ബ​ജ​റ്റ്. ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് അ​ധി​ക വി​ഹി​തം അ​നു​വ​ദി​ച്ചു​വെ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.

Kerala

കേ​ന്ദ്ര അ​വ​ഗ​ണ​ന​യി​ലും പി​ടി​ച്ചു നി​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത്തോ​ടു​ള്ള അ​ഗ​വ​ണ​ന​ക്കി​ട​യി​ലും സം​സ്ഥാ​നം പി​ടി​ച്ചു​നി​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

വി​ക​സ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. തൊ​ടു ന്യാ​യം പ​റ​ഞ്ഞ് കേ​ന്ദ്രം അ​ര്‍​ഹ​മാ​യ വി​ഹി​തം വെ​ട്ടു​ക​യാ​ണ്. കേ​ന്ദ്രം, സം​സ്ഥാ​ന​ത്തി​നു​ള്ള നി​കു​തി വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്കു​ക​യാ​ണ്. വാ​യ്പാ പ​രി​ധി കു​റ​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ അ​ന്ത്യ​ത്തി​ന്‍റെ ആ​രം​ഭം കു​റി​ച്ചു​വെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു

സം​സ്ഥാ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക അ​ധി​കാ​രം കേ​ന്ദ്രം ക​വ​ര്‍​ന്നെ​ടു​ക്കു​ക​യാ​ണെ​ന്നും സാ​മ്പ​ത്തി​ക അ​വ​കാ​ശ​ങ്ങ​ളി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

ക്ഷേമ പെന്‍ഷന് 14500 കോടി രൂപ, ആ​ശാ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ​ക്ക് 1000 രൂ​പ വ​ർ​ധ​ന​

തി​രു​വ​ന​ന്ത​പു​രം: ക്ഷേമ പെന്‍ഷന് 14500 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ആ​ശാ, അ​ങ്ക​ൻ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്ക് ഓ​ണ​റേ​റി​യ​ത്തി​ൽ 1000 രൂ​പ​യു​ടെ വ​ർ​ധ​ന​വും അങ്കൻവാടി ഹെ​ൽ​പ്പ​ർ​മാ​ർ​ക്ക് 500 രൂ​പ​യും വ​ർ​ധി​പ്പി​ച്ചു

ക​ണ​ക്ട് ടു ​വ​ർ​ക്കി​ന് 400 കോ​ടി​യും സാ​ക്ഷ​ര​താ പ്രേ​ര​കു​മാ​ർ​ക്ക് പ്ര​തി​മാ​സം 1000 രൂ​പ​യും അ​നു​വ​ദി​ച്ചു. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തേ​ക്ക് 14,500 കോ​ടി ക്ഷേ​മ പെ​ൻ​ഷ​ന് ന​ൽ​കാ​ൻ വ​ക​യി​രു​ത്തി.

അ​തേ​സ​മ​യം, ഇ​തു​വ​രെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം ന​ട​പ്പാ​ക്കി. 10 വ​ർ​ഷം മു​മ്പ​ത്തെ കേ​ര​ള​മ​ല്ല, ഇ​ന്ന് ഇ​ത് ന്യൂ​നോ​ർ​മ​ൽ കേ​ര​ള​മാ​ണ്. വി​ക​സ​ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ ഓ​രോ​ന്നാ​യി ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

Kerala

കാ​തോ​ർ​ത്ത് കേ​ര​ളം; ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ച്ചു. ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യു​മാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ സ​ഭ​യി​ൽ പ​റ​ഞ്ഞു.

ഇ​തു​വ​രെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം ന​ട​പ്പാ​ക്കി. 10 വ​ർ​ഷം മു​മ്പ​ത്തെ കേ​ര​ള​മ​ല്ല, ഇ​ന്ന് ഇ​ത് ന്യൂ​നോ​ർ​മ​ൽ കേ​ര​ള​മാ​ണ്. വി​ക​സ​ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ ഓ​രോ​ന്നാ​യി ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

Kerala

സ്വ​പ്ന ബ​ജ​റ്റ​ല്ല, എ​ല്ലാ​വ​രും ഇ​ഷ്ട​പ്പെ​ടു​ന്ന ബ​ജ​റ്റാ​യി​രി​ക്കും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്: ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന ബ​ജ​റ്റാ​യി​രി​ക്കി​ല്ല അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്നും എ​ല്ലാ​വ​രും ഇ​ഷ്ട​പ്പെ​ടു​ന്ന ബ​ജ​റ്റാ​യി​രി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് രേ​ഖ​ക​ള്‍ അ​ട​ങ്ങി​യ പെ​ട്ടി കൈ​പ്പ​റ്റി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി.

അ​തേ​സ​മ​യം, ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​ത്തേ​തും ആ​റാ​മ​ത്തേ​യും ബ​ജ​റ്റ് ആ​ണ് ഇ​ന്ന് ധ​ന​മ​ന്ത്രി കെ​.എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ക്കു​ക.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ശ​മ്പ​ള പ​രി​ഷ്ക​ര​ണം അ​ട​ക്കം ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക്ക് പ​ക​രം അ​ഷ്വേ​ർ​ഡ് പെ​ൻ​ഷ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന പ്ര​ഖ്യാ​പ​നം ബ​ജ​റ്റി​ലു​ണ്ടാ​കും. അ​തി​വേ​ഗ പാ​ത​യും വി​ഴി​ഞ്ഞം അ​നു​ബ​ന്ധ വി​ക​സ​ന പ​ദ്ധ​തി​ക​ളും ബ​ജ​റ്റ് പ​രി​ഗ​ണ​ന​യി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Sports

ബം​​ഗാ​​ളി​​നെ ത​​ള​​ച്ചു

സി​​ലാ​​പ​​ത്ത​​ര്‍ (ആ​​സാം): 79-ാമ​​ത് സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ളി​​ന്‍റെ ഫൈ​​ന​​ല്‍ റൗ​​ണ്ട് ഗ്രൂ​​പ്പ് എ ​​പോ​​രാ​​ട്ട​​ത്തി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ബം​​ഗാ​​ളി​​നെ ത​​മി​​ഴ്‌​​നാ​​ട് സ​​മ​​നി​​ല​​യി​​ല്‍ ത​​ള​​ച്ചു. ഇ​​ന്ന​​ലെ ന​​ട​​ന്ന നാ​​ലാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ല്‍ 1-1ന് ​​ത​​മി​​ഴ്‌​​നാ​​ടു​​മാ​​യി സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ് ബം​​ഗാ​​ള്‍ പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു. ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ച്ച് ബം​​ഗാ​​ള്‍ നേ​​ര​​ത്തേ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ ബെ​​ര്‍​ത്ത് ഉ​​റ​​പ്പി​​ച്ചി​​രു​​ന്നു.

ഗോ​​ള്‍ അ​​ക​​ന്നു​​നി​​ന്ന ഒ​​രു മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷം 61-ാംമി​​നി​​റ്റി​​ല്‍ ന​​ന്ദ​​കു​​മാ​​ര്‍ ആ​​ന​​ന്ദ​​രാ​​ജി​​ലൂ​​ടെ ത​​മി​​ഴ്‌​​നാ​​ട് ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. ഫൈ​​ന​​ല്‍ റൗ​​ണ്ടി​​ലെ ഗ്രൂ​​പ്പ് പോ​​രാ​​ട്ട​​ങ്ങ​​ളി​​ല്‍ ബം​​ഗാ​​ള്‍ ആ​​ദ്യ​​മാ​​യി പി​​ന്നി​​ലാ​​യ സ​​മ​​യം. ഗോ​​ള്‍ മ​​ട​​ക്കാ​​നാ​​യു​​ള്ള ബം​​ഗാ​​ളി​​ന്‍റെ തീ​​വ്ര​​ശ്ര​​മ​​ത്തി​​ന് 81-ാം മി​​നി​​റ്റി​​ല്‍ ഫ​​ലം ല​​ഭി​​ച്ചു. സു​​ജി​​ത് സ​​ന്ധു​​വി​​ലൂ​​ടെ ബം​​ഗാ​​ള്‍ 1-1ന് ​​സ​​മ​​നി​​ല​​യി​​ല്‍. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ഉ​​ത്ത​​രാ​​ഖ​​ണ്ഡ് 2-1ന് ​​നാ​​ഗാ​​ലാ​​ന്‍​ഡി​​നെ തോ​​ല്‍​പ്പി​​ച്ച് ക്വാ​​ര്‍​ട്ട​​ര്‍ സാ​​ധ്യ​​ത നി​​ല​​നി​​ര്‍​ത്തി. ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ന്‍റെ ആ​​ദ്യ ജ​​യ​​മാ​​ണ്.

ആ​​തി​​ഥേ​​യ​​രാ​​യ ആ​​സാം 3-0ന് ​​രാ​​ജ​​സ്ഥാ​​നെ തോ​​ല്‍​പ്പി​​ച്ച് ക്വാ​​ര്‍​ട്ട​​ര്‍ പ്ര​​തീ​​ക്ഷ സ​​ജീ​​വ​​മാ​​ക്കി. ആ​​സാ​​മി​​ന്‍റെ ആ​​ദ്യ ജ​​യ​​മാ​​ണ്. നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് അ​​ഞ്ച് പോ​​യി​​ന്‍റു​​മാ​​യി ഗ്രൂ​​പ്പ് എ​​യി​​ല്‍ നാ​​ലാം സ്ഥാ​​ന​​ത്താ​​ണ് ആ​​സാം. നാ​​ല് പോ​​യി​​ന്‍റു​​മാ​​യി ഉ​​ത്ത​​രാ​​ഖ​​ണ്ഡ് അ​​ഞ്ചാം സ്ഥാ​​ന​​ത്തും ഒ​​രു പോ​​യി​​ന്‍റു​​മാ​​യി നാ​​ഗാ​​ലാ​​ന്‍​ഡ് അ​​വ​​സാ​​ന സ്ഥാ​​ന​​ത്തു​​മാ​​ണ്. ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ നാ​​ഗാ​​ലാ​​ന്‍​ഡ് പു​​റ​​ത്താ​​യി. 10 പോ​​യി​​ന്‍റു​​ള്ള ബം​​ഗാ​​ള്‍ ഗ്രൂ​​പ്പി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി ത​​മി​​ഴ്‌​​നാ​​ടും ആ​​റ് പോ​​യി​​ന്‍റു​​മാ​​യി രാ​​ജ​​സ്ഥാ​​നു​​മാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

ക്വാ​​ര്‍​ട്ട​​ര്‍ ടി​​ക്ക​​റ്റി​​ന് കേ​​ര​​ളം

സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ളി​​ന്‍റെ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ ടി​​ക്ക​​റ്റ് ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള ജ​​യ​​ത്തി​​നാ​​യി കേ​​ര​​ളം ഇ​​ന്നു ക​​ള​​ത്തി​​ല്‍. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ മേ​​ഘാ​​ല​​യ​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ള്‍. ഫൈ​​ന​​ല്‍ റൗ​​ണ്ട് ഗ്രൂ​​പ്പ് ബി​​യി​​ല്‍ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി കേ​​ര​​ളം ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ഇ​​ന്നു ജ​​യി​​ച്ചാ​​ല്‍ കേ​​ര​​ള​​ത്തി​​ന് മ​​റ്റു ടീ​​മു​​ക​​ളു​​ടെ ഫ​​ല​​ത്തി​​നു കാ​​ത്തി​​രി​​ക്കാ​​തെ ക്വാ​​ര്‍​ട്ട​​ര്‍ ഉ​​റ​​പ്പി​​ക്കാം.

അ​​ഞ്ച് പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള ടീ​​മാ​​ണ് മേ​​ഘാ​​ല​​യ. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഇ​​ന്ന​​ത്തെ പോ​​രാ​​ട്ടം തീ​​പാ​​റു​​മെ​​ന്നു​​റ​​പ്പ്. കേ​​ര​​ള​​ത്തി​​ന് ഇ​​തു​​വ​​രെ പ​​ഞ്ചാ​​ബി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ മാ​​ത്ര​​മാ​​ണ് ആ​​ധി​​കാ​​രി​​ക​​ത പു​​ല​​ര്‍​ത്താ​​ന്‍ സാ​​ധി​​ച്ച​​ത്.

Kerala

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് വി​സ്മ​യ​ങ്ങ​ളു​ണ്ടാ​കും, കാ​ത്തി​രി​ക്കു​ക: പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പാ​യി കേ​ര​ള​ത്തി​ൽ വി​സ്മ​യ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു പാ​ർ​ട്ടി​യാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം. അ​വ​രു​ടെ വി​ശ്വാ​സി​യ​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന ഒ​ന്നും ത​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​മു​ണ്ടാ​കി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പാ​യി കേ​ര​ള​ത്തി​ൽ വി​സ്മ​യ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ൽ​ഡി​എ​ഫി​ലു​ള്ള ക​ക്ഷി​ക​ളും എ​ൻ​ഡി​എ​യി​ലു​ള്ള ക​ക്ഷി​ക​ളും നി​ഷ്പ​ക്ഷ​രാ​യ ആ​ളു​ക​ളും യു​ഡി​എ​ഫി​ന്‍റെ പ്ലാ​റ്റ്ഫോ​മി​ലേ​ക്കു വ​രും.

അ​വ​ര്‍ ആ​രൊ​ക്കെ​യാ​ണ് എ​ന്ന് ഇ​പ്പോ​ള്‍ ദ​യ​വാ​യി ചോ​ദി​ക്ക​രു​ത്. കാ​ത്തി​രി​ക്കാ​നും സ​തീ​ശ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യെ കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ സോ​ണി​യാ​ഗാ​ന്ധി വി​ളി​ച്ച് യു​ഡി​എ​ഫി​ല്‍ ചേ​രാ​ന്‍ ക്ഷ​ണി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

എ​ന്നാ​ൽ, പാ​ർ​ട്ടി ഇ​ട​തു​മു​ന്ന​ണി വി​ടി​ല്ലെ​ന്നാ​ണ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ വ്യ​ക്ത​മാ​ക്കി​യ​ത്. മു​ന്ന​ണിമാ​റ്റം അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നും വി​സ്മ​യം സൃ​ഷ്ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ച​ര്‍​ച്ച ന​ട​ന്ന​താ​യി അ​റി​യി​ല്ലെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

Kerala

കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ ര​ണ്ട് ദി​വ​സം കൂ​ടി നീ​ട്ടാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി സു​പ്രീം​കോ​ട​തി. ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ന​ട​പ​ടി നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യാ​ണ് കോ​ട​തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ട് ദി​വ​സം അ​നു​വ​ദി​ച്ച​ത്.

കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​ന്യു​മ​റേ​ഷ​ൻ ഫോം ​തി​രി​കെ വാ​ങ്ങു​ന്ന​തി​നു​ള്ള സ​മ​യം 18 വ​രെ നീ​ട്ടി​യി​ട്ടു​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. സ്ഥി​തി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ഈ ​മാ​സം 18 വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ വാ​ദി​ച്ചു.

ക്രി​സ്മ​സ് അ​വ​ധി അ​ട​ക്കം പ​രി​ഗ​ണി​ച്ച് ര​ണ്ടാ​ഴ്ച കൂ​ടി സ​മ​യം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു കേ​ര​ള​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടാം എ​ന്ന​റി​യി​ക്കു​ക​യാ​യി​രു​ന്നു. കേ​സ് ഡി​സം​ബ​ര്‍ 18ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

എ​സ്ഐ​ആ​റു​മാ​യി എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ബി​എ​ൽ​ഒ​മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. ബി​എ​ൽ​ഒ​മാ​ർ​ക്ക് സു​ര​ക്ഷ കി​ട്ടി​യി​ല്ലെ​ങ്കി​ൽ അ​ത് അ​രാ​ജ​ക​ത്വ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Leader Page

കേരളം സഹകരണ പ്രസ്ഥാനത്തിന്റെ പാഠപുസ്തകം

കേ​​​​​ന്ദ്ര സ​​​​​ഹ​​​​​ക​​​​​ര​​​​​ണ നി​​​​​യ​​​​​മം എ​​​​​ത്ര​​​​​യോ കാ​​​​​ലം മു​​​​​ന്പേ കേ​​​​​ര​​​​​ളം കൈ​​​​​ക്കു​​​​​ന്പി​​​​​ളി​​​​​ലേ​​​​​റ്റി​​​​​യ​​​​​താ​​​​​ണ്. ജ​​​​​വ​​​​​ഹ​​​​​ർ​​​​​ലാ​​​​​ൽ നെ​​​​​ഹ്​​​​​റു ദ​​​​​ശാ​​​​​ബ്ദ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ മു​​​​​ന്പുത​​​​​ന്നെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ പ്ര​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ അ​​​​​നി​​​​​വാ​​​​​ര്യ​​​​​ത കൃ​​​​​ത്യ​​​​​മാ​​​​​യി ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. അ​​​​​തി​​​​​ന്‍റെ​​​​​യെ​​​​​ല്ലാം വെ​​​​​ളി​​​​​ച്ച​​​​​ത്തി​​​​​ൽ ലോ​​​​​കശ്ര​​​​​ദ്ധ നേ​​​​​ടി​​​​​യ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ഏ​​​​​ക സം​​​​​സ്ഥാ​​​​​നം കേ​​​​​ര​​​​​ള​​​​​മാ​​​​​ണ്. പ​​​​​ര​​​​സ്പ​​​​​ര സ​​​​​ഹ​​​​​ക​​​​​ര​​​​​ണം, സ​​​​​ത്യ​​​​​സ​​​​​ന്ധ​​​​​ത, പൗ​​​​​രബോ​​​​​ധം, ദേ​​​​​ശീ​​​​​യ​​​​​ത, മ​​​​​ത​​​​​നി​​​​​ര​​​​​പേ​​​​​ക്ഷ​​​​​ത എ​​​​​ന്നി​​​​​വ​​​​​യി​​​​​ലൂ​​​​​ടെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ പ്ര​​​​​സ്ഥാ​​​​​നം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ സ്വ​​​​​ന്ത​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​ന്നു​​​​​കാ​​​​​ണു​​​​​ന്ന പ​​​​​ല നി​​​​​ശ​​​​​ബ്ദ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളി​​​​​ലും സ​​​​​ഹ​​​​​ക​​​​​ര​​​​​ണം പ്രാ​​​​​ധാ​​​​​ന്യ​​​​​ത്തോ​​​​​ടെ ല​​​​​യി​​​​​ച്ചു ചേ​​​​​ർ​​​​​ന്ന​​​​​തി​​​​​ൽ മി​​​​​ക​​​​​ച്ച സ​​​​​ഹ​​​​​കാ​​​​​രി​​​​​ക​​​​​ളു​​​​​ടെ പ​​​​​ങ്ക് നി​​​​​സ്തു​​​​​ല​​​​​മാ​​​​​ണ്. അ​​​​​തി​​​​​ന്‍റെ ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യ വ​​​​​ള​​​​​ർ​​​​​ച്ച​ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലാ​​​​​ണ് ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ കാ​​​​​ണ​​​​​പ്പെ​​​​​ട്ട​​​​​ത്. സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രാ​​​​​യ ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ചെ​​​​​റി​​​​​യ പ​​​​​ങ്കാ​​​​​ളി​​​​​ത്തം​​​​പോ​​​​​ലും വ​​​​​ലി​​​​​യ തു​​​​​ക​​​​​യാ​​​​​യി മാ​​​​​റി മാ​​​​​റി വ​​​​​ലി​​​​​യ സം​​​​​രം​​​​​ഭ​​​​​ങ്ങ​​​​​ളാ​​​​​യ​​​​​ത് അ​​​​​നു​​​​​ഭ​​​​​വ​​​​​സി​​​​​ദ്ധ​​​​​മാ​​​​​ണ്. ഈ ​​​​​അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ വേ​​​​​ണം സ​​​​​ഹ​​​​​ക​​​​​ര​​​​​ണ പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളെ കാ​​​​​ണേ​​​​​ണ്ട​​​​​ത്.

കേ​​​​​ര​​​​​ളം പ​​​​​ല​​​​​തി​​​​​ലും ഇ​​​​​ന്ത്യ​​​​​ക്കു മാ​തൃക​​​​​യാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​വി​​​​​ടെ പ​​​​​ല സാ​​​​​ന്പ​​​​​ത്തി​​​​​ക ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും വേ​​​​​ണ്ടി ഒ​​​​​രു​​​​​മി​​​​​ച്ചു ചേ​​​​​ർ​​​​​ന്നു പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന സം​​​​​ഘ​​​​​ങ്ങ​​​​​ളെ ന​​​​​ല്ല മ​​​​​ന​​​​​​സോ​​​​​ടെത​​​​​ന്നെ സ്വീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. കാ​​​​​ർ​​​​​ഷി​​​​​ക, വ്യാവ​​​​​സാ​​​​​യി​​​​​ക, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ, ആ​​​​​രോ​​​​​ഗ്യ, ക​​​​​ലാ​-​​​​സം​​​​​സ്കാ​രി​​​​​ക-കാ​​​​​യി​​​​​ക രം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൾ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ സ​​​​​ർ​​​​​വ​​​​​ത​​​​​ല​​​​സ്പ​​​​​ർ​​​​​ശി​​​​​യാ​​​​​യി സ​​​​​ഹ​​​​​ക​​​​​ര​​​​​ണ പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ ശ​​​​​ക്തി​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്. കേ​​​​​ര​​​​​ളം ഒ​​​​​രു സ​​​​​ഹ​​​​​ക​​​​​ര​​​​​ണ പ്ര​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ പാ​​​​​ഠ​​​​​പു​​​​​സ്ത​​​​​ക​​​​​മാ​​​​​ണ്.

ദേ​​​​​ശീ​​​​​യ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ നി​​​​​യ​​​​​മം കൊ​​​​​ണ്ടു​​​​​വ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​ന്ത്യ​​​​​യി​​​​​ലാ​​​​​ക​​​​​മാ​​​​​നം ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​നാ​​​​​ണ്. അ​​​​​ത് കേ​​​​​ര​​​​​ള മോ​​​​​ഡ​​​​​ലി​​​​​ന്‍റെ ക​​​​​ട​​​​​മെ​​​​​ടു​​​​​പ്പു​​​​​കൂ​​​​​ടി​​​​​യാ​​​​​ണ്. ശാ​​​​​സ്ത്ര ​സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യ​​​​​ക​​​​​ളു​​​​​ടെ മു​​​​​ന്നേ​​​​​റ്റ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യു​​​​​ള്ള ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക് സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ കൃ​​​​​ത്യ​​​​​മാ​​​​​യും സു​​​​​താ​​​​​ര്യ​​​​​മാ​​​​​കു​​​​​ന്നു.

സ്വാ​​​​​ത​​​​​ന്ത്ര്യ ല​​​​​ബ്‌ധിക്കു​​​​​ശേ​​​​​ഷം കേ​​​​​ര​​​​​ളം എ​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ലും നേ​​​​​രി​​​​​ട്ടു​​​​ത​​​​​ന്നെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സം​​​​​ഘ​​​​​ങ്ങ​​​​​ൾ ഉ​​​​ണ്ടാ​​​​ക്കി​​​​യി​​​​​രു​​​​​ന്നു. പ്രാ​​​​​ഥ​​​​​മി​​​​​ക സം​​​​​ഘം, ജി​​​​​ല്ലാ സം​​​​​ഘം, സം​​​​​സ്ഥാ​​​​​ന സം​​​​​ഘം എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​ണ​​​​​ല്ലോ കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സം​​​​​ഘം ബാ​​​​​ങ്കാ​​​​​യ​​​​​ത്. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തെ മാ​​​​​റ്റി​​​​നി​​​​​റു​​​​​ത്തി പ്രാ​​​​​ഥ​​​​​മി​​​​​ക സം​​​​​ഘ​​​​​ത്തെ ഞെ​​​​​രു​​​​​ക്കി ജി​​​​​ല്ലാ സം​​​​​ഘ​​​​​ത്തെ ഇ​​​​​ല്ലാ​​​​​താ​​​​​ക്കി പു​​​​​തി​​​​​യ സം​​​​​വി​​​​​ധാ​​​​​നം സൃ​​​​​ഷ്ടി​​​​​ച്ച​​​​​ത് തി​​​​​ക​​​​​ച്ചും കേ​​​​​ന്ദ്രീ​​​​​കൃ​​​​​ത സ​​​​​ഹ​​​​​ക​​​​​ര​​​​​ണ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​നു ചേ​​​​​ർ​​​​​ന്ന​​​​​ത​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നു പ​​​​​റ​​​​​യാ​​​​​തെ​​​​​വ​​​​​യ്യാ.

ജി​​​​​ല്ലാ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സം​​​​​ഘ​​​​​ങ്ങ​​​​​ൾ​​​​​ക്കു പു​​​​​ന​​​​​ർ​​​​​ജീ​​​​​വ​​​​​ൻ ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​തുത​​​​​ന്നെ​​​​​യാ​​​​​ണ്. മാ​​​​​ത്ര​​​​​വു​​​​​മ​​​​​ല്ല സ​​​​​ഹ​​​​​ക​​​​​ര​​​​​ണരം​​​​​ഗ​​​​​ത്തു കേ​​​​​ന്ദ്രീ​​​​​കൃ​​​​​ത സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​മ​​​​​ല്ല, ത​​​​​ട്ടു​​​​​ത​​​​​ട്ടു​​​​​ക​​​​​ളാ​​​​​യു​​​​​ള്ള സ​​​​​ഹ​​​​​ക​​​​​ര​​​​​ണ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മാ​​​​​ണു വേ​​​​​ണ്ട​​​​​ത്. ഇ​​​​​തൊ​​​​​ന്നു​​​​​മ​​​​​റി​​​​​യാ​​​​​തെ കേ​​​​​വ​​​​​ലം പ​​​​​ണം​ ക​​​​​ടം​​​​കൊ​​​​​ടു​​​​​ക്കു​​​​​ന്ന ബാ​​​​​ങ്കു​​​​​ക​​​​​ളെ​​​​​പ്പോ​​​​​ലെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ ക​​​​​രു​​​​​ത​​​​​രു​​​​​ത്.

നി​​​​​കു​​​​​തി​​​​​യി​​​​​ള​​​​​വി​​​​​ലെ ആ​​​​​ശ്വാ​​​​​സം, മ​​​​​ൾ​​​​​ട്ടി​​​​​സ്റ്റേ​​​​​റ്റ് സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സം​​​​​ഘ​​​​​ങ്ങ​​​​​ൾ, കേ​​​​​ന്ദ്ര-സം​​​​​സ്ഥാ​​​​​ന പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളു​​​​​ടെ ന​​​​​ട​​​​​ത്തി​​​​​പ്പ് എ​​​​​ന്നി​​​​​വ​​​​​യിലെല്ലാം കേ​​​​​ന്ദ്ര​​​​​നി​​​​​യ​​​​​മം ന​​​​​മു​​​​​ക്ക് ഗു​​​​​ണ​​​​​ക​​​​​ര​​​​​മാ​​​​​വും. സ​​​​​ഹ​​​​​ക​​​​​ര​​​​​ണരം​​​​​ഗ​​​​​ത്ത് ആ​​​​​രെ​​​​​ങ്കി​​​​​ലും അ​​​​​തി​​​​​ന്‍റെ ഉ​​​​​ദ്ദേ​​​​​ശ‍്യ​​​​​ശു​​​​​ദ്ധി​​​​​ക്കു വി​​​​​പ​​​​​രീ​​​​​ത​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​തി​​​​​നാ​​​​​യി അ​​​​​വ​​​​​രെ നി​​​​​യ​​​​​മാ​​​​​നു​​​​​സ​​​​​ര​​​​​ണം നി​​​​​ല​​​​​യ്ക്കു നി​​​​​റു​​​​​ത്തു​​​​​ക അ​​​​​ഥ​​​​​വാ തെ​​​​​റ്റു തി​​​​​രു​​​​​ത്ത​​​​​ലി​​​​​ന് വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കു​​​​​ക. അ​​​​​തി​​​​​ന​​​​​വ​​​​​സ​​​​​രം സ​​​​​ഹ​​​​​ക​​​​​ര​​​​​ണ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള​​​​​പ്പോ​​​​​ൾ എ​​​​​ന്തി​​​​​നാ​​​​​ണ് നി​​​​​യ​​​​​മ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ കൊ​​​​​ണ്ടു​​​​​വ​​​​​ന്ന സ​​​​​ഹ​​​​​ക​​​​​ര​​​​​ണ നി​​​​​യ​​​​​മ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി ശ​​​​​രി​​​​​യാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല.

ലോ​​​​​ക്സ​​​​​ഭ, രാ​​​​​ജ്യ​​​​​സ​​​​​ഭ, നി​​​​​യ​​​​​മ​​​​​സ​​​​​ഭ തു​​​​​ട​​​​​ങ്ങി​​​​​യ ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും പ്രാ​​​​​ദേ​​​​​ശി​​​​​ക ഗ​​​​​വ​​​​​ണ്‍മെ​​​​​ന്‍റു​​​​​ക​​​​​ളി​​​​​ലും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു ടേം ​​​​​എ​​​​​ന്ന നി​​​​​ബ​​​​​ന്ധ​​​​​ന​​​​​ക​​​​​ളി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ പു​​​​​തി​​​​​യ നി​​​​​യ​​​​​മ ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ ടേം ​​​​​എ​​​​​ന്ന​​​​​ത് സ​​​​​ഹ​​​​​ക​​​​​ര​​​​​ണരം​​​​​ഗ​​​​​ത്തു ക​​​​​ട​​​​​ന്നു​​​​​വ​​​​​ന്നു. മാ​​​​​ത്ര​​​​​വു​​​​​മ​​​​​ല്ല, തി​​​​​ക​​​​​ച്ചും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​ധി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ള്ള ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി​​​​​യെ​​​​​ത്ത​​​​​ന്നെ ദു​​​​​ർ​​​​​ബ​​​​ല​​​​​മാ​​​​​ക്കി സ​​​​​ബ് ക​​​​​മ്മി​​​​​റ്റി​​​​​ക​​​​​ളി​​​​​ലും മ​​​​​റ്റും ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ, റി​​​​​ട്ട​​​​​യേ​​​​​ർ​​​​​ഡ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ പ്രാ​​​​​തി​​​​​നി​​​​​ധ്യ​​​​​ത്താ​​​​​ൽ സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​മാ​​​​​ക്കി.

നി​​​​​ല​​​​​വി​​​​​ൽ​​​​ത​​​​​ന്നെ പൊ​​​​​തു ഭ​​​​​ര​​​​​ണ​​​​​ക്ര​​​​​മ​​​​​ത്തി​​​​​ൽ ആ​​​​​ക​​​​​മാ​​​​​നം ബ്യൂ​​​​​റോ​​​​​ക്ര​​​​​സി അ​​​​​ഴി​​​​​ഞ്ഞാ​​​​​ടി ഒ​​​​​രു സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു സാ​​​​​ധാ​​​​​ര​​​​​ണ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ​​നി​​​​​ന്നു വ​​​​​ലി​​​​​യ​​​​​തോ​​​​​തി​​​​​ൽ അ​​​​​വ​​​​​മ​​​​​തി​​​​​പ്പു​​​​​ണ്ടാ​​​​​ക്കു​​​​​ന്ന സ​​​​​ന്ദ​​​​​ർ​​​​​ഭ​​​​​ത്തി​​​​​ലാ​​​​​ണ് പു​​​​​തി​​യ ഭേ​​​​​ദ​​​​​ഗ​​​​​തി ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​ത്.

പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ ല​​​​​ക്ഷ്യം വ​യ്ക്കു​ന്ന​ത് എ​​​​​ന്തു​​​​​ത​​​​​ന്നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നാ​​​​​ലും ഉ​​​​​ദ്ദേ​​​​​ശ‍്യ​​​​ശു​​​​​ദ്ധി ഇ​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​ണ്. ധാ​​​​​രാ​​​​​ളം സം​​​​​ഘ​​​​​ങ്ങ​​​​​ളി​​​​​ലെ വ്യ​​​​​ക്തി​​​​​ക​​​​​ളു​​​​​ടെ സ​​​​​ത്യ​​​​​സന്ധ​​​​​വും ആ​​​​​ത്മാ​​​​​ർ​​​​​ഥ​​​​​വു​​​​​മാ​​​​​യ ക​​​​​ർ​​​​​മ​​​​​ഫ​​​​​ല​​​​​മാ​​​​​യാ​​​​​ണു സം​​​​​ഘ​​​​​ങ്ങ​​​​​ൾ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത്. അ​​തുകാ​​​​​ണാ​​​​​തെ ടേം ​​​​​ഉ​​​​​ണ്ടാ​​​​​ക്കി​​​​​യതും ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ മേ​​​​​ധാ​​​​​വി​​​​​ത്വ​​​​​ത്തി​​​​​ന് വ​​​​​ഴിതെ​​​​​ളി​​​​​ച്ച​​​​​തും ഭൂ​​​​​ഷ​​​​​ണ​​​​​മ​​​​​ല്ലെ​​​​​ന്നു പ​​റ​​ഞ്ഞേ തീ​​രൂ.

ഈ ​​സാ​​ഹ​​ച​​ര‍്യ​​ത്തി​​ൽ ജ​​​​​ന​​​​​കീ​​​​​യ കോ​​​​​ട​​​​​തി​​​​​യു​​​​​ടെ വി​​​​​ധി കാ​​​​​ത്തി​​​​​രി​​​​​പ്പു​​​​​ണ്ട്. കേ​​​​​ന്ദ്ര സ​​​​​ഹ​​​​​ക​​​​​ര​​​​​ണ നി​​​​​യ​​​​​മ​​​​​ത്തെ അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കാ​​​​​തി​​രു​​​​​ന്നാ​​​​​ൽ മ​​​​​റ്റു പ​​​​​ല​​​​​ കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ലു​​മെ​​ന്ന​​പോ​​​​​ലെ കേ​​​​​ന്ദ്ര വി​​​​​രു​​​​​ദ്ധ സ​​​​​മ​​​​​രം മാ​​​​​ത്ര​​​​​മേ ശ​​​​​ര​​​​​ണ​​​​​മാ​​​​​യി വ​​​​​രൂ, സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ണാ​​​​​വ​​​​​ശ്യം. കേ​​​​​ന്ദ്ര സ​​​​​ഹ​​​​​ക​​​​​ര​​​​​ണ നി​​​​​യ​​​​​മ​​​​​വു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് കാ​​​​​ലി​​​​​ക​​​​​പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​യ ദൗ​​​​​ത്യം. ഇ​​​​​നി​​​​​യും കേ​​​​​ന്ദ്ര നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളെ അ​​​​​ക​​​​​റ്റി നി​​​​​റു​​​​​ത്ത​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ കേ​​​​​ര​​​​​ളം മാ​​​​​ത്രം വി​​​​​ചാ​​​​​രി​​​​​ച്ചാ​​​​​ൽ പോ​​​​​രാ​​താ​​നും. ജി​​എ​​​​​സ്ടി അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​തു നാം ​​​​​ക​​​​​ണ്ട​​​​​താ​​​​​ണ്.

ശ​​​​​ക്ത​​​​​മാ​​​​​യ കേ​​​​​ന്ദ്ര​​​​​വും സം​​​​​തൃ​​​​​പ്ത​​​​​മാ​​​​​യ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളും എ​​​​​ന്ന ആ​​​​​ശ​​​​​യം പ​​​​​ല​​​​​വ​​​​​ട്ടം ച​​​​​ർ​​​​​ച്ച​​​​​ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട​​​​​തും ഇ​​​​​നി​​​​​യും എ​​​​​വി​​​​​ടെ​​​​​യു​​​​​മെ​​​​​ത്താ​​​​​ത്ത​​​​​തു​​​​​മാ​​​​​ണ്. ഉ​​രു​​ൾ​​പൊ​​ട്ട​​ൽ ദു​​ര​​ന്ത​​ത്തി​​ൽ വ​​​​​ലി​​​​​യ തോ​​​​​തി​​​​​ൽ കെ​​​​​ടു​​​​​തി​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യ കേ​​​​​ര​​​​​ള​​​​​ത്തെ വ​​​​​ലി​​​​​യ തോ​​​​​തി​​​​​ൽ അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ച കേ​​​​​ന്ദ്രം, പ്ര​​കൃ​​തി ദു​​ര​​ന്തം നേ​​രി​​ട്ട ഇ​​​​​ത​​​​​ര സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളെ കൈ​​​​​യ​​​​​യ​​​​​ച്ചു സ​​​​​ഹാ​​​​​യി​​​​​ച്ച​​തു നാം ​​ക​​ണ്ട​​താ​​ണ്.

ഈ ​​​​​വൈ​​​​​രു​​​​​ദ്ധ്യം ഇ​​​​​പ്പോ​​ഴും നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ൾ കേ​​​​​ന്ദ്രാ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ന്‍റെ പ​​​​​രി​​​​​ധി​​​​​യി​​​​​ലു​​​​​ള്ള സ​​​​​ഹ​​​​​ക​​​​​ര​​​​​ണ മേ​​​​​ഖ​​​​​ല​​​​​യെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​ൻ ബാ​​​​​ധ്യ​​​​​സ്ഥ​​​​​രാ​​​​​യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​മ്മെ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞു സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​തി​​​​​രി​​​​​ക്ക​​​​​ില്ലേ? ഇ​​ത്ത​​രം സാ​​ഹ​​ച​​ര‍്യ​​ത്തി​​ൽ കേ​​​​​ന്ദ്ര സ​​​​​ഹ​​​​​ക​​​​​ര​​​​​ണ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി യോ​​​​​ജി​​​​​ച്ചു മു​​​​​ന്നോ​​​​​ട്ടു നീ​​​​​ങ്ങി കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​ളും അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ളും നേ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ൻ മു​​​​​ൻ​​​​​വി​​​​​ധി​​​​​യി​​​​​ല്ലാ​​​​​തെ മു​​​​​ന്നോ​​​​​ട്ടു വ​​​​​രി​​​​​ക​​ത​​​​​ന്നെ വേ​​​​​ണം.

Latest News

Up