Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missing

America

24 വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ യു​വ​തി​യെ ക​ണ്ടെ​ത്തി; ദുരൂഹതകൾ ബാക്കി

നോ​ർ​ത്ത് കാ​രോ​ലി​ന: 2001ൽ ​നോ​ർ​ത്ത് കാ​രോ​ലി​ന​യി​ൽ നി​ന്ന് കാ​ണാ​താ​യ യു​വ​തി​യെ ക​ണ്ടെ​ത്തി. മി​ച്ച​ൽ ഹ​ണ്ട്‌​ലി സ്മി​ത്തി​നെ (62) ആ​ണ് 24 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ക​ണ്ടെ​ത്തി​യ​ത്. റോ​ക്കിം​ഗ്ഹാം കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

2001 ഡി​സം​ബ​ർ ഒമ്പതിനാ​ണ് 38 വ​യ​സു​കാ​രി​യാ​യി​രു​ന്ന മി​ച്ച​ൽ ക്രി​സ്മ​സ് ഷോ​പ്പിംഗി​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്. പി​ന്നീ​ട് അ​വ​രെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ഫ്ബി​ഐ, ഡി​ഇ​എ തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ൾ വ​ർ​ഷ​ങ്ങ​ളോ​ളം അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ല​ഭി​ച്ച പു​തി​യ വി​വ​ര​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. പോലീ​സ് അ​വ​രു​മാ​യി നേ​രി​ട്ട് സം​സാ​രി​ച്ച് വ്യ​ക്തി​ത്വം സ്ഥി​രീ​ക​രി​ച്ചു.

താ​ൻ സു​ര​ക്ഷി​ത​യാ​ണെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ എ​വി​ടെ​യാ​ണെ​ന്ന വി​വ​രം ര​ഹ​സ്യ​മാ​യി വയ്​ക്ക​ണ​മെ​ന്നും മി​ച്ച​ൽ പോ​ലീ​സി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. മി​ച്ച​ൽ സ്വ​ന്തം ഇ​ഷ്‌‌ട​പ്ര​കാ​രം പു​തി​യൊ​രു ജീ​വി​തം തെ​ര​ഞ്ഞെ​ടു​ത്ത​താ​ണെ​ന്ന് മ​ക​ൾ അ​മ​ണ്ട സ്മി​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

അ​മ്മ ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന അ​റി​വ് ത​ന്നെ വ​ലി​യ ആ​ശ്വാ​സ​മാ​ണെ​ന്നും അ​വ​ർ കൂട്ടിച്ചേർത്തു.

Kerala

കൊ​ട്ടാ​ര​ക്ക​ര​യി​ൽ വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ആ​ദി​ൽ മു​ഹ​മ്മ​ദി(14)​നെ​യാ​ണ് കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് പ​ള്ളി​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു കു​ട്ടി. പി​ന്നീ​ട് നി​സ്ക്കാ​രം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യി​ല്ല.

അ​തേ​സ​മ​യം, കു​ട്ടി പ​ള്ളി​യി​ൽ നി​ന്നി​റ​ങ്ങി​യ ശേ​ഷം ഓ​ട്ടോ​യി​ൽ ആ​ല​ഞ്ചേ​രി​യി​ൽ എ​ത്തി​യെ​ന്ന വി​വ​ര​മു​ണ്ട്. ആ​ല​ഞ്ചേ​രി​യി​ൽ നി​ന്ന് വേ​റെ​യാ​രും കു​ട്ടി​യെ ക​ണ്ടി​ട്ടി​ല്ല. രാ​ത്രി ഒ​ൻ​പ​തി​ന് കോ​ട്ടാ​ത്ത​ല അ​മ്പ​ല​ത്തി​ന് സ​മീ​പം കു​ട്ടി ഭ​ക്ഷ​ണം വാ​ങ്ങി​ക്കു​ന്ന​ത് ക​ണ്ട​വ​ർ ഉ​ണ്ട്. രാ​വി​ലെ മ​ട​വൂ​രി​ൽ വ​ച്ച് ക​ണ്ടെ​ന്ന വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചു.

അ​തേ​സ​മ​യം, വീ​ട്ടു​കാ​ർ കു​ട്ടി​യു​ടെ ബാ​ഗി​ൽ നി​ന്ന് ഫോ​ൺ ക​ണ്ടെ​ടു​ത്തി​യി​രു​ന്നു. ഇ​ത് വാ​ങ്ങി വ​ച്ച​തി​ൽ കു​ട്ടി വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം പ​റ‍​യു​ന്നു. കു​ടും​ബം കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

വി​നോ​ദ​യാ​ത്ര​യ്ക്കാ​യി ജ​യ്പു​രി​ലെ​ത്തി​യ ജ​പ്പാ​ൻ പൗ​ര​ന്മാ​രെ കാ​ണാ​താ​യി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ര​ണ്ട് ജ​പ്പാ​ൻ പൗ​ര​ന്മാ​രെ കാ​ണാ​താ​യി. ജ​യ്പു​രി​ലെ​ത്തി​യ ഇ​വ​രെ കാ​ണാ​താ​യി​ട്ട് മൂ​ന്ന് ദി​വ​സ​മാ​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

യു​മാ ടൊ​യോ​ഡാ(25), ഹി​ബി​ക്കി ഷി​ബാ (25)എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​വ​ർ വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ പി​റ്റേ​ദി​വ​സ​മാ​ണ് ജ​യ്പൂ​രി​ലേ​ക്ക് തി​രി​ച്ച​ത്. ഇ​വ​രെ കാ​ണാ​നി​ല്ലെ​ന്ന് വി​വ​ര​വു​മാ​യി ഒ​രു ടാ​ക്‌​സി ഡ്രൈ​വ​റാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​തെ​ന്നും പ​രാ​തി ല​ഭി​ച്ച് 24 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ശോ​ക്‌​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ മോ​ത്തി​ലാ​ൽ പ​റ​ഞ്ഞു.

ജ​യ്പൂ​രി​ലെ ബ്ര​ഹ്‌​മ​പു​രി​യി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ലാ​ണ് ഇ​രു​വ​രും ത​ങ്ങി​യി​രു​ന്ന​ത്. ഇ​വി​ടെ നി​ന്നും ഇ​വ​ർ ഒ​രു ടാ​ക്‌​സി ബു​ക്ക് ചെ​യ്ത സ​മീ​പ​ത്തു​ള്ള ഫാ​സ്റ്റ്ഫു​ഡ് റെ​സ്റ്റോ​റ​ന്‍റി​ലേ​ക്ക് പോ​യെ​ങ്കി​ലും പി​ന്നീ​ട് മ​ട​ങ്ങി​വ​ന്നി​ല്ലെ​ന്നാ​ണ് ടാ​ക്‌​സി ഡ്രൈ​വ​റു​ടെ മൊ​ഴി. ഇ​വ​രെ കാ​ത്ത് റെ​സ്റ്റോ​ന്‍റി​ന് പു​റ​ത്ത് ഡ്രൈ​വ​ർ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ട് മ​ണി​ക്കൂ​റോ​ളം കാ​ത്തു​നി​ന്ന​തി​ന് ശേ​ഷം ഡ്രൈ​വ​ർ റെ​സ്റ്റോ​റ​ന്‍റി​നു​ള്ളി​ൽ ക​യ​റി ഇ​രു​വ​രെ​യും തി​ര​ക്കി​യെ​ങ്കി​ലും അ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. റെ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കോ​രാ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ അ​വ​ർ മ​ട​ങ്ങി​യി​ട്ട് നേ​ര​മേ​റെ​യാ​യെ​ന്നാ​ണ് ഡ്രൈ​വ​റോ​ട് പ​റ​ഞ്ഞ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പാ​സ്‌​പോ​ർ​ട്ട് അ​ട​ക്ക​മു​ള്ള ഇ​വ​രു​ടെ രേ​ഖ​ക​ൾ അ​ട​ങ്ങു​ന്ന ബാ​ഗു​ക​ൾ ടാ​ക്‌​സി കാ​റി​ലാ​ണു​ള്ള​ത്. റെ​സ്റ്റോ​റ​ന്‍റി​ൽ നി​ന്ന് ഇ​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യോ ആ​രെ​ങ്കി​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ റെ​സ്റ്റോ​റ​ന്‍റി​ൽ എ​ത്തി അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ ഇ​വ​ർ അ​വി​ടെ നി​ന്നും മ​ട​ങ്ങി​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പോ​ലീ​സ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ലെ മു​റി പ​രി​ശോ​ധി​ച്ച​തി​ന് പി​ന്നാ​ലെ ഇ​വ​ർ ആ​റു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ഇ​വ​രു​ടെ പാ​സ്‌​പോ​ർ​ട്ടി​ന്‍റെ കാ​ലാ​വ​ധി വ്യാ​ഴാ​ഴ്ച വ​രെ​യാ​ണ്. ഇ​രു​വ​രു​ടെ​യും ഫോ​ണും സ്വി​ച്ച്ഓ​ഫാ​ണ്. പോ​ലീ​സ് ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ അ​ട​ക്കം വി​വ​രം ശേ​ഖ​രി​ക്കാ​നാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

National

എപ്സ്റ്റീന്‍ ഫയലില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട രേഖകള്‍ അപ്രത്യക്ഷമായെന്ന് കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ല്‍ഹി: കു​​​പ്ര​​​സി​​​ദ്ധ ലൈം​​​ഗി​​​ക കു​​​റ്റ​​​വാ​​​ളി ജെ​​​ഫ്രി എ​​​പ്സ്റ്റീ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യു​​​എ​​​സ് നീ​​​തി​​​ന്യാ​​​യ വ​​​കു​​​പ്പ് പു​​​റ​​​ത്തു​​​വി​​​ട്ട ഫ​​​യ​​​ലു​​​ക​​​ളി​​​ല്‍നി​​​ന്ന് ഇ​​​ന്ത്യ​​​യെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന ചി​​​ല രേ​​​ഖ​​​ക​​​ള്‍ ഇ​​​ന്ത്യ-​​​യു​​​എ​​​സ് വ്യാ​​​പാ​​​ര ക​​​രാ​​​റി​​​നു​​​ശേ​​​ഷം അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ്. ഇ​​​ന്ത്യ​​​യു​​​ടെ പ​​​രാ​​​മ​​​ര്‍ശ​​​ങ്ങ​​​ളു​​​ള്ള കു​​​റ​​​ഞ്ഞ​​​ത് 60 ഫ​​​യ​​​ലു​​​ക​​​ളെ​​​ങ്കി​​​ലും ക​​​രാ​​​റി​​​നു​​​ശേ​​​ഷം അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ​​​ വ​​​ക്താ​​​വ് പ​​​വ​​​ന്‍ ഖേ​​​ര ആ​​​രോ​​​പി​​​ച്ചു.

യു​​​എ​​​സ് നീ​​​തി​​​ന്യാ​​​യ വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ലു​​​ള്ള എ​​​പ്സ്റ്റീ​​​ന്‍ ഫ​​​യ​​​ലു​​​ക​​​ളി​​​ല്‍ ക​​​ഴി​​​ഞ്ഞ ആ​​​റി​​​ന് ‘ഇ​​​ന്ത്യ’ എ​​​ന്നു സെ​​​ര്‍ച്ച് ചെ​​​യ്യു​​​മ്പോ​​​ള്‍ 484 പേ​​​ജു​​​ക​​​ളു​​​ടെ ഫ​​​യ​​​ലു​​​ക​​​ള്‍ ല​​​ഭി​​​ക്കു​​​മാ​​​യി​​​രു​​​ന്നെ​​​ന്നും ഓ​​​രോ പേ​​​ജി​​​ലും പ​​​ത്തു രേ​​​ഖ​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നും പ​​​വ​​​ന്‍ പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ല്‍, ഇ​​​പ്പോ​​​ള്‍ നി​​​ങ്ങ​​​ള്‍ ഇ​​​തേ കാ​​​ര്യം തെ​​​ര​​​യു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ 478 പേ​​​ജു​​​ക​​​ളേ ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും ഇ​​​തി​​​ന​​​ര്‍ഥം ഏ​​​ക​​​ദേ​​​ശം 60 ഫ​​​യ​​​ലു​​​ക​​​ള​​​ട​​​ങ്ങു​​​ന്ന 6 പേ​​​ജു​​​ക​​​ള്‍ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യെ​​​ന്നും ഇ​​​തി​​​നി​​​ട​​​യി​​​ല്‍ ന​​​ട​​​ന്ന ഒ​​​രു സം​​​ഭ​​​വ​​​വി​​​കാ​​​സം ഇ​​​ന്ത്യ-​​​യു​​​എ​​​സ് ക​​​രാ​​​റാ​​​ണെ​​​ന്നും പ​​​വ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​പ്സ്റ്റീ​​​ന്‍ ഫ​​​യ​​​ല്‍ സൂ​​​ക്ഷ്മ​​​മാ​​​യി വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യു​​​വാ​​​ന്‍ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​ക്കാ​​​ര്യ​​​മ​​​റി​​​യു​​​ന്ന​​​തെ​​​ന്നും പ​​​വ​​​ന്‍ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. വി​​​വാ​​​ദ​​​ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ള്‍ നീ​​​ക്കാ​​​ന്‍ ഇ​​​ന്ത്യ-​​​വി​​​രു​​​ദ്ധ ക​​​രാ​​​റി​​​നെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യോ​​​യെ​​​ന്ന് പ​​​വ​​​ന്‍ എ​​​ക്‌​​​സി​​​ലെ കു​​​റി​​​പ്പി​​​ല്‍ ചോ​​​ദി​​​ച്ചു.

അ​​​തി​​​നി​​​ടെ ഒ​​​രു പേ​​​ര് മ​​​റ​​​ച്ചി​​​ട്ടു​​​ള്ള ഒ​​​രു വ്യ​​​ക്തി 2018 മേ​​​യ് 14ന് ​​​ജെ​​​ഫ്രി എ​​​പ്സ്റ്റീ​​​ന് അ​​​യ​​​ച്ച ഒ​​​രു മെ​​​യി​​​ല്‍ എ​​​പ്സ്റ്റീ​​​ന്‍ ഫ​​​യ​​​ലി​​​ലു​​​ണ്ടെ​​​ന്ന് പ​​​വ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ‘ഈ ​​​വേ​​​ന​​​ല്‍ക്കാ​​​ല​​​ത്ത് റോ​​​മി​​​ന​​​ടു​​​ത്തു​​​ള്ള ഞ​​​ങ്ങ​​​ളു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ കൊ​​​ട്ടാ​​​ര​​​ത്തി​​​ല്‍ ജ​​​യ്പു​​​രി​​​ലെ മ​​​ഹാ​​​രാ​​​ജാ​​​വി​​​ന്‍റെ ജ​​​ന്മ​​​ദി​​​ന പാ​​​ര്‍ട്ടി ഞാ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.’-​​​എ​​​ന്നാ​​​ണ് എ​​​പ്സ്റ്റീ​​​ന് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന മെ​​​യി​​​ലി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്.

ഫ​​​യ​​​ലി​​​ല്‍ പ​​​രാ​​​മ​​​ര്‍ശി​​​ക്കു​​​ന്ന ‘ജ​​​യ്പു​​​രി​​​ലെ മ​​​ഹാ​​​രാ​​​ജാ​​​വ്’രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബി​​​ജെ​​​പി ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ദി​​​യ കു​​​മാ​​​രി​​​യു​​​ടെ മ​​​ക​​​ന്‍ സ​​​വാ​​​യ് പ​​​ദ്മ​​​നാ​​​ഭ് സിം​​​ഗാ​​​ണെ​​​ന്ന് പ​​​വ​​​ന്‍ ഖേ​​​ര ആ​​​രോ​​​പി​​​ച്ചു. 2018ല്‍ ​​​റോ​​​മി​​​ല്‍ ന​​​ട​​​ന്ന സ​​​വാ​​​യി​​​യു​​​ടെ ആ​​​ര്‍ഭാ​​​ട​​​മാ​​​യ ജ​​​ന്മ​​​ദി​​​ന ആ​​​ഘോ​​​ഷം പ​​​ബ്ലി​​​ക് ഡൊ​​​മെ​​​യ്‌​​​നി​​​ല്‍ ഇ​​​തി​​​നോ​​​ട​​​കം ല​​​ഭ്യ​​​മാ​​​ണെ​​​ന്നും പ​​​വ​​​ന്‍ പ​​​റ​​​ഞ്ഞു.

Kerala

ഹോട്ടലിന് മുന്നില്‍ വച്ച ബൈക്ക് കാണാനില്ല; മോഷണം പോയതായി പരാതി

കൊച്ചി: ഏലൂര്‍ മഞ്ഞുമ്മലില്‍ ബൈക്ക് മോഷണം പോയതായി പരാതി. മഞ്ഞുമ്മലില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ തെക്കുംകര പുന്നംപറമ്പ് വീട്ടില്‍ സാന്‍വിന്‍ സണ്ണിയുടെ ബൈക്കാണ് മോഷണം പോയത്.

മഞ്ഞുമ്മലിലെ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ സ്‌കൂളിന് എതിര്‍വശത്തുള്ള മാതാ ദം ബിരിയാണി എന്ന ഹോട്ടല്‍ കെട്ടിടത്തിന് താഴെ വച്ചിരുന്ന ബൈക്ക് വ്യാഴാഴ്ച രാവിലെ മുതലാണ് കാണാതായത്. 145,000 രൂപ വില വരുന്ന യമഹ ആര്‍15 വി3 ബൈക്കാണ് മോഷണം പോയത്. ഏലൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ബൈക്ക് മോഷണം കൊച്ചിയില്‍ വർധിക്കുകയാണ്. അരൂരില്‍ ബൈക്ക് മോഷ്ടിച്ച സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കാക്കനാട് ബൈക്ക് മോഷ്ടിച്ച കാപ്പ കേസ് പ്രതിയടങ്ങുന്ന സംഘത്തെയും രണ്ടാഴ്ച മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

National

കാ​ണാ​താ​യ ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കാ​ണാ​താ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്രീ​തം എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

ക​ന​ക​പു​ര റോ​ഡി​ൽ പൈ​പ്പ്‌​ലൈ​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ന് സ​മീ​പ​മു​ള്ള ഓ​ട​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജ​നു​വ​രി 29 ന് ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് പ്രീ​ത​ത്തി​ന്‍റെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

ജ​നു​വ​രി 31 ന് ​ഓ​ട​യി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​റ​ന്ന് കി​ട​ക്കു​ന്ന ഓ​ട​യി​ൽ മൃ​ത​ദേ​ഹം പൊ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

പ്രീ​തം അ​ബ​ദ്ധ​ത്തി​ൽ വീ​ണ​താ​ണോ എ​ന്നും ഓ​ട തു​റ​ന്ന​താ​രാ​ണ് എ​ന്നു​മു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

NRI

ഒക്ലഹോമയിൽ കാണാതായ 12കാരനെ കണ്ടെത്തി; പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ

 കാഡോ കൗണ്ടി (ഓക്ലഹോമ): ഓക്ലഹോമയിൽ നിന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസുകാരനെ കണ്ടെത്തിയതിന് പിന്നാലെ പുറത്തുവന്നത് നടുക്കുന്ന വിവരങ്ങൾ.

അമ്മയും രണ്ടാനച്ഛനും കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ കുട്ടിയുടെ അമ്മയുടെയും രണ്ടാനച്ഛന്‍റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബാലപീഡനം, ലൈംഗികാതിക്രമം, അവഗണന തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജനുവരി 11നാണ് കുട്ടിയെ കാഡോ കൗണ്ടിയിലെ സിമെന്‍റിന് സമീപത്തുനിന്ന് കണ്ടെത്തിയത്. കുട്ടി കാണാതായ സമയത്ത് തന്നെ പോലീസ് മാതാപിതാക്കളെ സംശയത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. ജയിലിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രണ്ടാനച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. നിലവിൽ ഇയാൾ ആശുപത്രിയിൽ കിത്സയിലാണ്.

രണ്ടാനച്ഛന് 25 ലക്ഷം ഡോളർ (ഏകദേശം 20 കോടി രൂപ) ബോണ്ട് തുകയായി കോടതി നിശ്ചയിച്ചു. ജാമ്യത്തിലിറങ്ങിയാൽ കുട്ടികളുമായോ മൃഗങ്ങളുമായോ സമ്പർക്കം പുലർത്തരുത്, ജിപിഎസ് ഉപകരണം ധരിക്കണം തുടങ്ങിയ കർശന നിബന്ധനകളും കോടതി മുന്നോട്ടുവെച്ചു.

കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ അറ്റോർണി ഓഫിസ് അറിയിച്ചു.

National

ക​ണ്ടെ​യ്ന​റിൽ കൊണ്ടുപോയ 400 ​കോ​ടി​ രൂപ കാണാതായി

ബ​​​​​ലാ​​​​​ഗ​​​​​വി/​​​​​നാ​​​​​സി​​​​​ക്: ഗോ​​​​​വ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഏ​​​​​ക​​​​​ദേ​​​​​ശം 400 കോ​​​​​ടി​​​​​യു​​​​​ടെ നി​​​​​രോ​​​​​ധി​​​​​ത ക​​​​​റ​​​​​ൻ​​​​​സി നോ​​​​​ട്ടു​​​​​ക​​​​​ളു​​​​​മാ​​​​​യി ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​യ ര​​​​​ണ്ട് ട്ര​​​​​ക്കു​​​​​ക​​​​​ൾ കാ​​​​​ണാ​​​​​താ​​​​​യി മാ​​​​​സ​​​​​ങ്ങ​​​​​ൾ ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടും വി​​​​​വ​​​​​ര​​​​​മൊ​​​​​ന്നു​​​​​മി​​​​​ല്ല.

2023 മേ​​​​​യ് മാ​​​​​സ​​​​​ത്തി​​​​​ൽ നി​​​​​രോ​​​​​ധി​​​​​ച്ച​​​​​തും ഇ​​​​​പ്പോ​​​​​ഴും മാ​​​​​റ്റി​​​​​യെ​​​​​ടു​​​​​ക്കാ​​​​​വു​​​​​ന്ന​​​​​തു​​​​​മാ​​​​​യ 2000 രൂ​​​​​പ നോ​​​​​ട്ടു​​​​​ക​​​​​ളാ​​​​​ണ് ദു​​​​​രൂ​​​​​ഹ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ കാ​​​​​ണാ​​​​​താ​​​​​യ​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ർ 16ന് ​​​​​ന​​​​​ട​​​​​ന്ന സം​​​​​ഭ​​​​​വം പു​​​​​റ​​​​​ത്താ​​​​​യ​​​​​ത് ഈ​​​​​മാ​​​​​സം ഒ​​​​​ന്നി​​​​​നാ​​​​​ണ്; അ​​​​​തും, മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ നാ​​​​​സി​​​​​ക് സ്വ​​​​​ദേ​​​​​ശി സ​​​​​ന്ദീ​​​​​പ് പാ​​​​​ട്ടീ​​​​​ൽ എ​​​​​ന്ന​​​​​യാ​​​​​ൾ നാ​​​​​സി​​​​​ക് പോ​​​​​ലീ​​​​​സി​​​​​ൽ പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി​​​​​യ​​​​​തോ​​​​​ടെ.

ഗോ​​​​​വ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​യ ട്ര​​​​​ക്കു​​​​​ക​​​​​ൾ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര, ഗോ​​​​​വ അ​​​​​തി​​​​​ർ​​​​​ത്തി​​​​​പ്ര​​​​ദേ​​​​ശ​​​​വും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ ബെ​​​​​ലാ​​​​​ഗ​​​​​വി ജി​​​​​ല്ല​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട ഘാ​​​​​നാ​​​​​പു​​​​​ർ താ​​​​​ലൂ​​​​​ക്കി​​​​​ലെ വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യു​​​​മാ​​​​​യ ചൊ​​​​​ർ​​​​​ള ഘ​​​​​ട്ടി​​​​ൽ​​​​​നി​​​​​ന്നാ​​​​​ണു കാ​​​​​ണാ​​​​​താ​​​​​യ​​​​​ത്. അ​​​​​തി​​​​​നാ​​​​​ൽ​​​​​ത്ത​​​​​ന്നെ മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര, ഗോ​​​​​വ, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ പോ​​​​​ലീ​​​​​സ് സം​​​​​ഘം സം​​​​​യു​​​​​ക്ത​​​​​മാ​​​​​യാ​​​​​ണു കേ​​​​​സ് അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത്.

രാ​​​​​ജ്യ​​​​​ത്തെ ക്രി​​​​​മി​​​​​ന​​​​​ൽ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ പ​​​​​ണം ക​​​​​വ​​​​​ർ​​​​​ച്ച​​​​​യാ​​​​​ണി​​​​​ത്. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ പ്ര​​​​​മു​​​​​ഖ റി​​​​​യ​​​​​ൽ എ​​​​​സ്റ്റേ​​​​​റ്റ് ഡെ​​​​​വ​​​​​ല​​​​​പ്പ​​​​​റാ​​​​​യ കി​​​​​ഷോ​​​​​ർ ഷെ​​​​​ട്ടി​​​​​യു​​​​​ടേ​​​​​താ​​​​​ണു കാ​​​​​ണാ​​​​​താ​​​​​യ കാ​​​​​ഷ് ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ളെ​​​​​ന്ന് മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്.

സ​​​​​ന്ദീ​​​​​പ് പാ​​​​​ട്ടീ​​​​​ലി​​​​​ന്‍റെ പ​​​​​രാ​​​​​തി​​​​​യി​​​​​ൽ

ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ൾ കാ​​​​​ണാ​​​​​താ​​​​​യ​​​​​തോ​​​​​ടെ കി​​​​​ഷോ​​​​​ർ ഷെ​​​​​ട്ടി​​​​​യു​​​​​ടെ ആ​​​​​ളു​​​​​ക​​​​​ൾ ത​​​​​ന്നെ തോ​​​​​ക്കി​​​​​ൻ​​​​​മു​​​​​ന​​​​​യി​​​​​ൽ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യ​​​​​താ​​​​​യു​​​​​ള്ള സ​​​​​ന്ദീ​​​​​പ് പാ​​​​​ട്ടീ​​​​​ലി​​​​​ന്‍റെ പ​​​​​രാ​​​​​തി​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് സം​​​​​ഭ​​​​​വം പു​​​​​റ​​​​​ത്ത​​​​​റി​​​​​യു​​​​​ന്ന​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​ന്നി​​​​​ന് നാ​​​​​സി​​​​​ക് ജി​​​​​ല്ല​​​​​യി​​​​​ലെ ഘോ​​​​​ട്ടി പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ലാ​​​​​ണ് ഇ​​​​​യാ​​​​​ൾ പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി​​​​​യ​​​​​ത്.

ക​​​​​ണ്ടെ​​​​​യ്ന​​​​​ർ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​കാ​​​​​ൻ നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി​​​​​യെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് ഒ​​​​​ന്ന​​​​​ര മാ​​​​​സ​​​​​ത്തോ​​​​​ളം ത​​​​​ന്നെ നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യി ത​​​​​ട​​​​​ങ്ക​​​​​ലി​​​​​ൽ വ​​​​​ച്ച​​​​​താ​​​​​യും ശാ​​​​​രീ​​​​​രി​​​​​ക​​​​​വും മാ​​​​​ന​​​​​സി​​​​​ക​​​​​വു​​​​​മാ​​​​​യ കഠിന പീ​​​​​ഡ​​​​​ന​​​​​ത്തി​​​​​നു വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കി​​​​​യ​​​​​താ​​​​​യും പാ​​​​​ട്ടീ​​​​​ൽ പരാതിപ്പെ​​​​​ട്ടു.

400 കോ​​​​​ടി രൂ​​​​​പ തി​​​​​രി​​​​​കെ ന​​​​​ൽ​​​​​കി​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ത​​​​​ന്നെ വ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന് ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​താ​​​​​യും പാ​​​​​ട്ടീ​​​​​ൽ ആ​​​​​രോ​​​​​പി​​​​​ച്ചു. അ​​​​​ക്ര​​​​​മി​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടാ​​​​​ണ് സ​​​​​ന്ദീ​​​​​പ് പാ​​​​​ട്ടീ​​​​​ൽ നാ​​​​​സി​​​​​ക് പോ​​​​​ലീ​​​​​സി​​​​​നെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​ത്. യ​​​​​ഥാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ 1000 കോ​​​​​ടി​​​​​യു​​​​​ടെ​​​​​യെ​​​​​ങ്കി​​​​​ലും ക​​​​​വ​​​​​ർ​​​​​ച്ച​​​​​യാ​​​​​ണു ന​​​​​ട​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും സ​​​​​ന്ദീ​​​​​പ് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ ര​​​​​ണ്ട് പോ​​​​​ലീ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കു പ​​​​​ങ്കു​​​​​ണ്ടെ​​​​​ന്നും വാ​​​​​ട്സാ​​​​​പ് കോ​​​​​ളി​​​​​ലൂ​​​​​ടെ ത​​​​​ന്നെ വി​​​​​ളി​​​​​ച്ച് ഇ​​​​​വ​​​​​ർ ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​താ​​​​​യും യാ​​​​​തൊ​​​​​ന്നും വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​രു​​​​​തെ​​​​​ന്ന് പ​​​​​റ​​​​​ഞ്ഞ​​​​​താ​​​​​യും സ​​​​​ന്ദീ​​​​​പ് പ​​​​​റ​​​​​യു​​​​​ന്നു.

കേ​​​​​സ് ഒ​​​​​തു​​​​​ക്കി​​​​​ത്തീ​​​​​ർ​​​​​ക്കാ​​​​​ൻ പോ​​​​​ലീ​​​​​സ് ഒ​​​​​ത്താ​​​​​ശ​​​​​യോ​​​​​ടെ ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ന്നു. കി​​​​​ഷോ​​​​​ർ ഷെ​​​​​ട്ടി​​​​​യു​​​​​ടെ കൂ​​​​​ട്ടാ​​​​​ളി​​​​​ക​​​​​ളാ​​​​​ണ് ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ൾ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യ​​​​​തെ​​​​​ന്നാ​​​​​ണു ത​​​​​ന്‍റെ വി​​​​​ശ്വാ​​​​​സമെ​​​​​ന്നും സ​​​​​ന്ദീ​​​​​പ് പാ​​​​​ട്ടീ​​​​​ൽ കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. ത​​​​​ന്‍റെ ജീ​​​​​വ​​​​​ൻ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ണെ​​​​​ന്നും പോ​​​​​ലീ​​​​​സ് സം​​​​​ര​​​​​ക്ഷ​​​​​ണം വേ​​​​​ണ​​​​​മെ​​​​​ന്നും ഇ​​​​​യാ​​​​​ൾ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്.

അ​​​​ഞ്ചു​​​​പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ

നി​​​​​രോ​​​​​ധി​​​​​ത നോ​​​​​ട്ടു​​​​​ക​​​​​ൾ ചെ​​​​​റി​​​​​യ തു​​​​​ക​​​​​ക​​​​​ളാ​​​​​യി മാ​​​​​റ്റി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും പി​​​​​ന്നീ​​​​​ട് മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലേ​​​​​ക്ക് തി​​​​​രി​​​​​കെ അ​​​​​യ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ ഒ​​​​​രു ആ​​​​​ശ്ര​​​​​മ​​​​​ത്തെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ചു​​​​​മ​​​​​ത​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന് സ​​​​​ന്ദീ​​​​​പ് പാ​​​​​ട്ടീ​​​​​ൽ അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു. 60:40 ക​​​​​മ്മീ​​​​​ഷ​​​​​ൻ വ്യ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്രെ ആ​​​​​ശ്ര​​​​​മ​​​​​വു​​​​​മാ​​​​​യു​​​​​ള്ള ഇ​​​​​ട​​​​​പാ​​​​​ട്.


സ​​​​​ന്ദീ​​​​​പ് പാ​​​​​ട്ടീ​​​​​ലി​​​​​ന്‍റെ പ​​​​​രാ​​​​​തി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ അ​​​​​ഞ്ചു​​​​​പേ​​​​​രെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന വി​​​​​രാ​​​​​ട് ഗാ​​​​​ന്ധി എ​​​​​ന്ന ഹ​​​​​വാ​​​​​ല ഇ​​​​​ട​​​​​പാ​​​​​ടു​​​​​കാ​​​​​ര​​​​​നാ​​​​​ണ് അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​വ​​​​​രി​​​​​ൽ പ്ര​​​​​മു​​​​​ഖ​​​​​ൻ. ക​​​​​ഴി​​​​​ഞ്ഞ 23ന് ​​​​​അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ വി​​​​​രാ​​​​​ട് ഗാ​​​​​ന്ധി​​​​​ക്ക് ഒ​​​​​രു മ​​​​​ത​​​​​സ്ഥാ​​​​​പ​​​​​ന​​​​​വു​​​​​മാ​​​​​യി അ​​​​​ടു​​​​​ത്ത ബ​​​​​ന്ധ​​​​​മു​​​​​ള്ള വി​​​​​വ​​​​​ര​​​​​വും പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​​ട്ടു​​​​​ണ്ട്.

എ​​​​​ന്നാ​​​​​ൽ, മു​​​​​ഖ്യ​​​​​പ്ര​​​​​തി​​​​​ക​​​​​ളും പ​​​​​ണ​​​​​വും ട്ര​​​​​ക്കു​​​​​ക​​​​​ളും ഇ​​​​നി​​​​യും കാ​​​​​ണാ​​​​​മ​​​​​റ​​​​​യ​​​​​ത്താ​​​​​ണ്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ന്‍റെ ഗൗ​​​​​ര​​​​​വാ​​​​​വ​​​​​സ്ഥ ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ദേ​​​​​വേ​​​​​ന്ദ്ര ഫ​​​​​ട്നാ​​​​​വി​​​​​സ് എ​​​​​സ്ഐ​​​​​ടി അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന് ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്. ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, ഗോ​​​​​വ പോ​​​​​ലീ​​​​​സി​​​​​ന്‍റെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് എ​​​​​സ്ഐ​​​​​ടി അ​​​​​ന്വേ​​​​​ഷ​​​​​ണം.

പ​​​​​ണം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു?

വി​​​​​നി​​​​​മ​​​​​യം നി​​​​​രോ​​​​​ധി​​​​​ച്ചെ​​​​​ങ്കി​​​​​ലും ചെ​​​​​റി​​​​​യ തു​​​​​ക​​​​​ക​​​​​ളാ​​​​​യി മാ​​​​​റ്റി​​​​​യെ​​​​​ടു​​​​​ക്കാ​​​​​മെ​​​​​ന്നി​​​​​രി​​​​​ക്കെ കാ​​​​​ണാ​​​​​താ​​​​​യ 2000 ക​​​​​റ​​​​​ൻ​​​​​സി നോ​​​​​ട്ടു​​​​​ക​​​​​ൾ അ​​​​​ടു​​​​​ത്തി​​​​​ടെ ന​​​​​ട​​​​​ന്ന മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​താ​​​​​യി സൂ​​​​​ച​​​​​ന​​​​​യു​​​​​ണ്ട്. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ പ്ര​​​​​മു​​​​​ഖ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​പാ​​​​​ർ​​​​​ട്ടി​​​​​ക്ക് ഇ​​​​​തി​​​​​ൽ ബ​​​​​ന്ധ​​​​​മു​​​​​ണ്ടെ​​​​​ന്ന് അ​​​​​ന്വേ​​​​​ഷ​​​​​ണ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ സൂ​​​​​ച​​​​​ന ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ പേ​​​​​ര് വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ അ​​​​​വ​​​​​ർ വി​​​​​സ​​​​​മ്മ​​​​​തി​​​​​ക്കു​​​​​ന്നു.

പ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഉ​​​​​റ​​​​​വി​​​​​ടം, അ​​​​​തു മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലേ​​​​​ക്ക് കൊ​​​​​ണ്ടു​​​​​പോ​​​​​യ​​​​​തി​​​​​ന്‍റെ ഉ​​​​​ദ്ദേ​​​​​ശ്യം, എ​​​​​ന്തി​​​​​ന് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് എ​​​​​സ്ഐ​​​​​ടി പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യും അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ക. അ​​​​​ന്വേ​​​​​ഷ​​​​​ണം പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​മ്പോ​​​​​ൾ ക​​​​​ണ​​​​​ക്കി​​​​​ൽ​​​​​പ്പെ​​​​​ടാ​​​​​ത്ത ഇ​​​​​ത്ര​​​​​യും വ​​​​​ലി​​​​​യ പ​​​​​ണ​​​​​ത്തി​​​​​ന്‍റെ കൈ​​​​​മാ​​​​​റ്റം, നി​​​​​യ​​​​​മ​​​​​പാ​​​​​ല​​​​​ക​​​​​രു​​​​​ടെ പ​​​​​ങ്കാ​​​​​ളി​​​​​ത്തം, രാ​​​​​ജ്യ​​​​​ത്തെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ പ​​​​​ണം കൊ​​​​​ള്ള ന​​​​​ട​​​​​ന്നി​​​​​ട്ടും പു​​​​​റ​​​​​ത്തു​​​​​വ​​​​​രു​​​​​ന്ന​​​​​തി​​​​​ലു​​​​​ണ്ടാ​​​​​യ കാ​​​​​ല​​​​​താ​​​​​മ​​​​​സം എ​​​​​ന്നി​​​​​വ​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ ഉ​​​​​യ​​​​​രു​​​​​ന്നു​​​​​ണ്ട്.

Kerala

ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തൃ​ശൂ​ർ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ തെ​റി​ച്ചു വീ​ണ് കാ​ണാ​താ​യ മ​ത്സ്യ തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​ങ്ങ​ണ്ടി​യൂ​ർ ഏ​ത്താ​യി​ക​രു​പ്പ​യി​ൽ ശ​ങ്കു​രു മ​ക​ൻ വി​ജീ​ഷാ​ണ് മ​രി​ച്ച​ത്.

ഫൈ​ബ​ർ വ​ള്ള​ത്തി​ൽ നി​ന്നും ക​ട​ലി​ൽ തെ​റി​ച്ചു വീ​ണു കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. മൂ​ന്നു ദി​വ​സം കോ​സ്റ്റ​ൽ പോ​ലീ​സും ഫി​ഷ​റീ​സ് വി​ഭാ​ഗ​വും ക​ട​ലി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും വി​ജീ​ഷി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ന്ന് രാ​വി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ട​ലി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ട​താ​യി കോ​സ്റ്റ​ൽ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ആ​ഴ​ക്ക​ട​ലി​ൽ ഒ​ഴു​കി ന​ട​ന്നി​രു​ന്ന മൃ​ത​ദേ​ഹം പോ​ലീ​സ് സം​ഘം ബോ​ട്ടി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു.

International

ഇ​ന്തോ​നേ​ഷ്യ​യി​ൽ മ​ണ്ണി​ടി​ച്ചി​ലിൽ എ​ട്ട് പേ​ർ മ​രി​ച്ചു; 82 പേ​രെ കാ​ണാ​താ​യി

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ വെ​സ്റ്റ് ജാ​വ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. 82 പേ​രെ കാ​ണാ​താ​യ​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

വെ​സ്റ്റ് ജാ​വ​യി​ലെ വെ​സ്റ്റ് ബാ​ൻ​ഡും​ഗ് പ്ര​ദേ​ശ​ത്തു​ള്ള പ​സി​ർ​ലം​ഗു ഗ്രാ​മ​ത്തി​ലാ​ണ് മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. 30 വീ​ടു​ക​ൾ ത​ക​ർ​ന്നു. നി​ര​വ​ധി പേ​രെ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ച​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

International

ഇന്തോനേഷ്യയിൽ 11 പേർ കയറിയ വിമാനം കാണാതായി


ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ 11 പേ​​​ർ ക​​​യ​​​റി​​​യ ചെ​​​റു​​​വി​​​മാ​​​നം കാ​​​ണാ​​​താ​​​യി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു യോ​​​ഗ്യാ​​​കാ​​​ർ​​​ത​​​യി​​​ൽ​​​നി​​​ന്നു സൗ​​​ത്ത് സു​​​ലാ​​​വെ​​​സി പ്ര​​​വി​​​ശ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മാ​​​കാ​​​സ​​​റി​​​ലേ​​​ക്കു പോ​​​യ ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ എ​​​യ​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ എ​​​ടി​​​ആ​​​ർ 42-500 പ്രാ​​​ദേ​​​ശി​​​ക യാ​​​ത്രാ​​​വി​​​മാ​​​ന​​​മാ​​​ണു ജാ​​​വ, സു​​​ലാ​​​വെ​​​സി ദ്വീ​​​പു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലു​​​ള്ള പ​​​ർ​​​വ​​​ത​​​മേ​​​ഖ​​​ല​​​യി​​​ൽ കാ​​​ണാ​​​താ​​​യ​​​ത്.

മാ​​​രോ​​​സ് ജി​​​ല്ല​​​യി​​​ലെ ബു​​​ലു​​​സാ​​​രോം​​​ഗ് ദേ​​​ശീ​​​യ പാ​​​ർ​​​ക്കി​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 1.17ന് ​​​വി​​​മാ​​​നം ട്രാ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ബ​​​ന്ധം നി​​​ല​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബു​​​ലു​​​സാ​​​രോം​​​ഗ് പ​​​ർ​​​വ​​​ത​​​ത്തി​​​നു​​​മു​​​ക​​​ളി​​​ൽ വി​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ൾ ക​​​ണ്ട​​​താ​​​യു​​​ള്ള വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​വി​​​ടേ​​​ക്കു തി​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ട്ട് ക്രൂ ​​​അം​​​ഗ​​​ങ്ങ​​​ളും മ​​​റൈ​​​ൻ വ​​​കു​​​പ്പി​​​ലെ​​​യും ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പി​​​ലെ​​​യും മൂ​​​ന്നു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​ണ് വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Kerala

വീട്ടിൽ അലമാരയിലിരുന്ന 12 പവൻ സ്വർണം നഷ്ടപ്പെട്ടെന്നു പരാതി

അമ്പലപ്പുഴ: വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണം നഷ്ടപ്പെട്ടതായി പരാതി. പുറക്കാട് പുന്നമൂട്ടിൽ സംനാദിന്‍റെ മാതാവ് ശാന്തിയും ഭാര്യ അശ്വിനിയും ചേര്‍ന്നാണ്  ഇതുസംബന്ധിച്ച് അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആഭരണങ്ങള്‍ കാണാതായ വിവരം അറിയുന്നത്.

യാത്ര പോകാനായി ഒരുങ്ങി ആഭരണങ്ങള്‍ എടുക്കാനായി അലമാര തുറന്നപ്പോളാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്നാണ് ഭര്‍ത്യമാതാവായ ശാന്തിയോടൊപ്പം പോലീസില്‍ പരാതി നല്‍കിയത്.

സംനാദ് വിദേശത്താണ്. പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Kerala

ക​ര​മ​ന​യി​ൽനി​ന്ന് കാ​ണാ​താ​യ കൗ​മാ​ര​ക്കാ​രി​യെ ഹൈ​ദ​രാ​ബാ​ദി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യി​ൽനിന്നു കാ​ണാ​താ​യ 14കാ​രി​യെ ഹൈ​ദ​രാ​ബാ​ദി​ൽ  ക​ണ്ടെ​ത്തി. വി​വ​രം പോ​ലീ​സ് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​ട്ടി വീ​ട് വി​ട്ടി​റ​ങ്ങി​യ​ത്.

പി​ന്നീ​ട് ഈ ​കു​ട്ടി ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സിനു ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് എ​ങ്ങോ​ട്ടാ​ണ് കു​ട്ടി പോ​യ​തെ​ന്ന യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല. ക​ര​മ​ന പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേക്കു മാ​റ്റി​യി​ട്ടു​ണ്ട്. ബ​ന്ധു​ക്ക​ൾ ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു പു​റ​പ്പെ​ടാ​നൊ​രു​ങ്ങു​ക​യാ​ണ്.

Kerala

വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ന്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത ഗൃ​ഹ​നാ​ഥ​നെ കാ​ണ്‍​മാ​നി​ല്ലെ​ന്ന് പ​രാ​തി

എ​ട​ത്വ: അ​വ​ധി ക​ഴി​ഞ്ഞ് വി​ദേ​ശ​ത്തേ​യ്ക്ക് പോ​കാ​ന്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത ഗൃ​ഹ​നാ​ഥ​നെ കാ​ണ്‍​മാ​നി​ല്ലെ​ന്ന് പ​രാ​തി. എ​ട​ത്വ കോ​യി​ല്‍​മു​ക്ക് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ ജോ​സ​ഫ് വ​ര്‍​ഗീ​സി​നെ (ജോ​ണ്‍​സ​ണ്‍-60) ആ​ണ് കാ​ണ്‍​മാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ള്‍ എ​ട​ത്വ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

20 ദി​വ​സ​ത്തെ അ​വ​ധി ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 17 ന് ​നാ​ട്ടി​ലെ​ത്തി​യ ജോ​ണ്‍​സ​ണ്‍ ആ​റി​ന് മ​ട​ങ്ങി​പ്പോ​കാ​ന്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നു. ജ​നു​വ​രി ഒ​ന്നാം തീ​യ​തി വീ​ട്ടു​കാ​രു​മാ​യു​ള്ള ചി​ല ത​ര്‍​ക്ക​ത്തെ​തു​ട​ര്‍​ന്ന് ജോ​ണ്‍​സ​ണ്‍ വീ​ടു​വി​ട്ട് ഇ​റ​ങ്ങി​യി​രു​ന്നു. മു​ന്‍​പും സ​മാ​ന​മാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് വീ​ടു​വി​ട്ട് ഇ​റ​ങ്ങു​ക​യും തി​രി​കെ വ​രു​ക​യും ചെ​യ്തി​രു​ന്നു.

പ​തി​വു​പോ​ലെ തി​രി​കെ വ​രു​മെ​ന്ന് കാ​ത്തി​രു​ന്നെ​ങ്കി​ലും വ​രാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ അ​ന്വേ​ഷി​ക്കു​ക​യും മൂ​ന്നാം തീ​യ​തി എ​ട​ത്വാ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. കാ​ണാ​താ​കു​മ്പോ​ള്‍ കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന ഫോ​ണി​ലേ​ക്ക് ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് മം​ഗ​ളു​രു​വി​ലേ​യ്ക്കും അ​വി​ടെ​നി​ന്ന് വി​ദേ​ശ​ത്തേ​യ്ക്കും പോ​കു​ന്ന രീ​തി​യി​ലാ​ണ് എ​യ​ര്‍ ഇ​ന്ത്യ​യി​ല്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്ന​ത്.

ഇ​തേ​തു​ട​ര്‍​ന്ന് ആ​റി​ന് മ​ട​ങ്ങി​പ്പോ​യോ എ​ന്ന​റി​യാ​ന്‍ എ​റ​ണാ​കു​ള​ത്തും മം​ഗ​ളു​രു എ​യ​ര്‍​പോ​ട്ടി​ലും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും മ​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന് അ​റി​യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു. ആ​റ് മ​സം മു​ന്പ് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ജോ​ണ്‍​സ​ണ്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു.

Kerala

മ​ല​പ്പു​റ​ത്ത് നി​ന്ന് കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി

മ​ല​പ്പു​റം: ക​രു​ളാ​യി​യി​ൽ നി​ന്ന് കാ​ണാ​താ​യ പ​തി​നെ​ഴു​കാ​രി​യെ ക​ണ്ടെ​ത്തി. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ ക​രു​ളാ​യി സ്വ​ദേ​ശി​നി​യെ​യാ​ണ് കോ​ഴി​ക്കോ​ട് നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ൽ നി​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി​യാ​ണ് പെ​ണ്‍​കു​ട്ടി ഉ​ച്ച​ക്ക് വീ​ട് വി​ട്ട് ഇ​റ​ങ്ങി​യ​ത്.

കോ​ഴി​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​ണ്ട​താ​യി വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ അ​വി​ടെ​യെ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​ദ്യം കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

Kerala

ക​ണ്ണീ​രാ​യി സു​ഹാ​ൻ; ചി​റ്റൂ​രി​ല്‍ കാ​ണാ​താ​യ ആ​റ് വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം കു​ള​ത്തി​ൽ

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ല്‍ കാ​ണാ​താ​യ ആ​റ് വ​യ​സു​കാ​ര​ൻ സു​ഹാ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 21 മ​ണി​ക്കൂ​ർ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ വീ​ടി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ൽ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ലാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്.

അ​മ്പാ​ട്ടു​പാ​ള​യം എ​രു​മ​ൻ​കോ​ട് മു​ഹ​മ്മ​ദ് അ​ന​സ്– തൗ​ഹി​ത ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ​മ​ക​നാ​ണ് സു​ഹാ​ൻ. ക​ളി​ക്കു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​നോ​ട് പി​ണ​ങ്ങി​യാ​ണ് സു​ഹാ​ൻ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​ത്.

സാ​ധാ​ര​ണ കു​ട്ടി​ക​ൾ ത​മ്മി​ൽ ഉ​ണ്ടാ​കാ​റു​ള്ള പി​ണ​ക്കം മാ​ത്ര​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ കു​റ​ച്ചു സ​മ​യം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​യെ കാ​ണാ​തി​രു​ന്ന​തോ​ടെ​യാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. സു​ഹാ​ന്‍റെ അ​മ്മ നീ​ല​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. കു​ട്ടി​യെ കാ​ണാ​താ​കു​മ്പോ​ൾ അ​മ്മ സ്കൂ​ളി​ലെ ആ​വ​ശ്യ​ത്തി​നാ​യി പോ​യ​താ​യി​രു​ന്നു.

സു​ഹാ​നു​വേ​ണ്ടി നാ​ട്ടു​കാ​രു​ടെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് തി​ര​ച്ചി​ൽ ന​ട​ന്ന​ത്. ഡോ​ഗ് സ്‌​ക്വാ​ഡി​ലെ നാ​യ വ​ന്നു നി​ന്ന കു​ള​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു കൂടുതൽ അന്വേഷണം. മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ചി​റ്റൂ​ര്‍, അ​മ്പാ​ട്ടു​പാ​ള​യം മേ​ഖ​ല​ക​ളി​ല്‍ വ്യാ​പ​ക​മാ​യ തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

ശ​നി​യാ​ഴ്ച രാ​ത്രി​വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഞാ​യ​റാ​ഴ്ച രാ​വി​ലെ തി​ര​ച്ചി​ൽ പു​നഃ​രാ​രം​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 8.30 ഓ​ടെ​യാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കു​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

Kerala

നാ​ല് വ​യ​സു​കാ​ര​നെ കാ​ണാ​നി​ല്ല; വ്യാ​പ​ക തെ​ര​ച്ചി​ൽ

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ നാ​ല് വ​യ​സു​കാ​ര​നെ കാ​ണാ​താ​യി. ചി​റ്റൂ​ർ ക​റു​ക​മ​ണി എ​രു​മ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ് - തൗ​ഹീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ സു​ഹാ​നെ​യാ​ണ് കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11 നാ​യി​രു​ന്നു സം​ഭ​വം.

ക​ളി​ച്ചു​കൊ​ണ്ട് വീ​ടി​ന് പു​റ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന സു​ഹാ​നെ അ​ൽ​പ്പ​സ​മ​യ​ത്തി​നു ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ക​ളി​ക്കു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​നു​മാ​യി പി​ണ​ങ്ങി സു​ഹാ​ൻ മു​റ്റ​ത്തു​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

ചി​റ്റൂ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ഡോ​ഗ് സ്ക്വാ​ഡ് മ​ണം പി​ടി​ച്ച് വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ എ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ള​ത്തി​ൽ പ​രി​ശോ​ധ ന​ട​ത്തു​ക​യാ​ണ്. വെ​ളു​ത്ത വ​ര​യു​ള്ള ടീ ​ഷ​ർ​ട്ടും ക​റു​ത്ത ട്രൗ​സ​റു​മാ​ണ് കു​ട്ടി ധ​രി​ച്ചി​രു​ന്ന​ത്.

 

 

Kerala

അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: ഓമല്ലൂർ മാത്തൂരിൽ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കൈപ്പട്ടൂർ ചരുവിൽ വീട്ടിൽ ഗോപകുമാറിന്‍റെ മകൻ അശ്വിൻ (22) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് അശ്വിൻ നദിയിൽ വീണത്. വിവരം അറിഞ്ഞ് പത്തനംതിട്ടയിൽ‌ നിന്നുള്ള അഗ്നിരക്ഷാ സേന സ്കൂബാ ടീം നദിയിൽ തെരച്ചിൽ നടത്തിയിരുന്നു.

രാത്രി വൈകിയതിനാൽ തെരച്ചിൽ നിർത്തി. വീണ്ടും ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പന്തളം എൻഎസ്എസ് പോളി ടെക്നിക്കിലെ വിദ്യാർഥിയായിരുന്നു. മാതാവ്: സന്ധ്യ.

District News

ക​നാ​ലി​ൽ വീ​ണ് കാ​ണാ​താ​യ അ​സി.​പ്ര​ഫ​സ​ർ മ​രി​ച്ചു

പോ​ത്ത​ൻ​കോ​ട് : വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ കാ​ൽ വ​ഴു​തി ക​നാ​ലി​ൽ വീ​ണ് കാ​ണാ​താ​യ അ​സി.​പ്ര​ഫ​സ​ർ മ​രി​ച്ചു. ചെ​ക്കാ​ല​മു​ക്ക് സാ​ന്‍ ജോ​സ് കോ​ട്ടേ​ജ്, ജോ​സ് മാ​ത്യു​ന്‍റെ​യും (റി​ട്ട. സീ​നി​യ​ർ ഓ​ഡി​റ്റ് ഓ​ഫീ​സ​ർ, എ​ജി​എ​സ് ഓ​ഫീ​സ്), എ​ലി​സ​ബ​ത്ത് സി​ന്ധു ജോ​ണി​ന്‍റെ​യും (റി​ട്ട. സീ​നി​യ​ര്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ വി​മ​ണ്‍ & ചൈ​ല്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ്, ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫ് കേ​ര​ള) മ​ക​ൻ സി​റി​ല്‍ ജോ​സ് നാ​യ്യി​ച്ചേ​രി​ല്‍ (33) ആ​ണ് മ​രി​ച്ച​ത്.


ഗു​ജ​റാ​ത്ത് ധീ​രു​ഭാ​യി അം​ബ്ബാ​നി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ ഇ​ക്കോ​ണ​മി​ക്സ് അ​സി. പ്ര​ഫ​സ​റാ​യി​രു​ന്നു. ഗു​ജ​റാ​ത്തി​ൽ നി​ന്നും ചൊ​വ്വാ​ഴ്ച നാ​ട്ടി​ലേ​യ്ക്ക് വ​രു​ന്ന​തി​നി​ടെ ക​ർ​ണാ​ട​ക​യി​ലെ അം​ബി സ​ന്ദ​ർ​ശി​ക്കാ​ൻ ഇ​റ​ങ്ങു​ക​യും സി​റി​ൽ ജോ​സ് താ​മ​സി​ച്ചി​രു​ന്ന റി​സോ​ർ​ട്ടി​ന്‍റെ പു​റ​കു​വ​ശ​ത്തെ ക​നാ​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി ക​നാ​ലി​ലേ​യ്ക്ക് വീ​ണ് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ബാ​ഗും മൊ​ബൈ​ലും ക​നാ​ലി​ന്‍റെ ക​ര​യി​ സ​ഹോ​ദ​ര​ൻ : ഐ​വ​ന്‍ ജോ​സ് നാ​യ്യി​ച്ചേ​രി​ല്‍ മാ​നേ​ജ​ർ, എ​ച്ച്ഡി​എ​ഫ്സി ലി​മി​റ്റ​ഡ്, തി​രു​വ​ന​ന്ത​പു​രം).

Kerala

കാ​ണാ​താ​യ യു​വാ​വി​നെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

മാ​ന്നാ​ര്‍: കാ​ണാ​താ​യ യു​വാ​വി​നെ ര​ണ്ട് ദി​വ​സ​ത്തി​നു​ശേ​ഷം ച​തു​പ്പി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബു​ധ​നൂ​ര്‍ പ​ടി​ഞ്ഞാ​റ് കൈ​ലാ​സം വീ​ട്ടി​ല്‍ ര​മ​ണ​ന്‍ നാ​യ​രു​ടെ മ​ക​ന്‍ വി​ഷ്ണു നാ​യ​രെ (34) യാ​ണ് എ​ണ്ണ​യ്ക്കാ​ട് പൂ​ക്കൈ​ത​ച്ചി​റ ഭാ​ഗ​ത്തെ ച​തു​പ്പി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ദു​ബാ​യി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് വി​ഷ്ണു വീ​ട്ടി​ലെ​ത്തി​യ​ത്. ഏ​ഴ​ര​യോ​ടെ ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലു​ള്ള പ്ര​തി​ശ്രു​ത വ​ധു​വി​നെ കാ​ണാ​ന്‍ പോ​യ ഇ​യാ​ളെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യ​തി​നാ​ൽ ബ​ന്ധു​ക്ക​ൾ​ക്ക് വി​ളി​ച്ചി​ട്ട് കി​ട്ടി​യി​ല്ല. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ള്‍ മാ​ന്നാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ ബു​ധ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജേ​ഷ് ഗ്രാ​മ​ത്തി​ന് ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​യി.

ഇ​തി​ൽ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത വി​ഷ്ണു മാ​വേ​ലി​ക്ക​ര ക​ര​യ​മ​ട്ടം ഭാ​ഗ​ത്തു​നി​ന്ന് തി​രി​യു​ന്ന​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് രാ​ജേ​ഷും ബ​ന്ധു​ക്ക​ളും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പൂ​ക്കൈ​ത​ച്ചി​റ ഭാ​ഗ​ത്തെ ച​തു​പ്പി​ല്‍ ബൈ​ക്കും സ​മീ​പ​ത്ത് അ​വ​ശ​നി​ല​യി​ല്‍ വി​ഷ്ണു​വി​നെ​യും ക​ണ്ടെ​ത്തി​യ​ത്.

ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. വി​ഷ്ണു​വി​നെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

International

ബോ​ണ​ക്കാ​ട് ഉ​ൾ​വ​ന​ത്തി​ൽ കാണാതായ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ബോ​ണ​ക്കാ​ട് ഉ​ൾ​വ​ന​ത്തി​ൽ ക​ടു​വ​ക​ളു​ടെ എ​ണ്ണം എ​ടു​ക്കാ​ൻ പോ​യി കാ​ണാ​താ​യ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്തി.

ബോ​ണ​ക്കാ​ട് ഈ​രാ​റ്റു​മു​ക്ക് ഇ​രു​തോ​ട് ഭാ​ഗ​ത്താ​യാ​ണ് ഇ​വ​രു​ടെ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മൂ​ന്നു​പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്ക്‌ വ​ഴി തെ​റ്റി​യ​താ​ണ് കാ​ര​ണ​മെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ഇ​യാ​ൾ​ക്കാ​യി തെ​ര​യു​ക​യാ​യി​രു​ന്നെ​ന്നും ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​തെ​ന്നു​മാ​ണ് വി​വ​ര​ങ്ങ​ൾ.

പാ​ലോ​ട് റെ​യ്ഞ്ച് ഓ​ഫീ​സി​ലെ വ​നി​താ ഫോ​റ​സ്റ്റ​ർ വി​നീ​ത, ബി​എ​ഫ്ഓ രാ​ജേ​ഷ്, വാ​ച്ച​ർ രാ​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​വ​ർ ബോ​ണ​ക്കാ​ട് ഉ​ൾ​വ​ന​ത്തി​ലെ ക​ടു​വ​ക​ളു​ടെ എ​ണ്ണം എ​ടു​ക്കാ​ൻ പോ​യ​ത്.

Kerala

ക​ടു​വ​ക​ളു​ടെ എ​ണ്ണം എ​ടു​ക്കാ​ൻ പോ​യ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ കാ​ണാ​നി​ല്ല

തി​രു​വ​ന​ന്ത​പു​രം: ബോ​ണ​ക്കാ​ട് ഉ​ൾ​വ​ന​ത്തി​ൽ ക​ടു​വ​ക​ളു​ടെ എ​ണ്ണം എ​ടു​ക്കാ​ൻ പോ​യ വ​നി​താ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ അ​ട​ക്കം മൂ​ന്ന് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പേ​രെ കാ​ണാ​നി​ല്ല. 

പാ​ലോ​ട് റെ​യ്ഞ്ച് ഓ​ഫീ​സി​ലെ വ​നി​താ ഫോ​റ​സ്റ്റ​ർ വി​നീ​ത, ബി​എ​ഫ്ഓ രാ​ജേ​ഷ്, വാ​ച്ച​ർ രാ​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. 

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​വ​ർ ബോ​ണ​ക്കാ​ട് ഉ​ൾ​വ​ന​ത്തി​ലെ ക​ടു​വ​ക​ളു​ടെ എ​ണ്ണം എ​ടു​ക്കാ​ൻ പോ​യ​ത്. എ​ന്നാ​ൽ, കാ​ടു​ക​യ​റി​യ ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

തു​ട​ർ​ന്ന് ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ഡി​എ​ഫ്ഓ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് സ്ഥ​ല​ത്ത് എ​ത്തും.

കാ​ണാ​താ​യ​വ​ർ​ക്കാ​യി ഇ​പ്പോ​ഴും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം, ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണാ​താ​യെ​ന്ന് പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും ഇ​വ​രു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട്ട​പ്പെ​ട്ടു എ​ന്നേ​യു​ള്ളു​വെ​ന്നും മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

International

ഹോ​ങ്കോം​ഗ് തീ​പി​ടി​ത്തം; മ​ര​ണം 146 ആ​യി, 150 പേ​രെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ല

ഹോ​ങ്കോം​ഗ്: ഹോ​ങ്കോം​ഗി​ൽ ഭ​വ​ന സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ച്ചു. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 146 ആ​യി. കാ​ണാ​താ​യ 150 പേ​രെ​ക്കു​റി​ച്ച് ഇ​നി​യും വി​വ​ര​മി​ല്ലെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

4600ൽ ​അ​ധി​കം ആ​ളു​ക​ളാ​ണ് ഭ​വ​ന സ​മു​ച്ച​യ​ത്തി​ൽ താ​മ​സി​ച്ചി​രു​ന്നു. ഇ​വി​ടു​ത്തെ ഫ​യ​ർ അ​ലാ​മു​ക​ൾ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ഞാ​യ​റാ​ഴ്‌​ച ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഒ​ത്തു​കൂ​ടി​യ​ത്.

കി​ഴ​ക്ക​ൻ ഹോ​ങ്കോം​ഗി​ലു​ള്ള ഭ​വ​ന​സ​മു​ച്ച​യ​ത്തി​ലെ ഏ​ഴ് കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ത്തി​യി​രു​ന്ന ക​മ്പ​നി​യു​ടെ 11 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഴി​മ​തി നി​രോ​ധ​ന വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

International

ഹോ​ങ്കോം​ഗ് തീ​പി​ടി​ത്തം: മ​ര​ണ​സം​ഖ്യ 36 ആ​യി; 700പേ​രെ ര​ക്ഷ​പെ​ടു​ത്തി

ബെ​യ്ജിം​ഗ്: ഹോ​ങ്കോം​ഗി​ലെ വ​ട​ക്ക​ൻ താ​യ് പോ​യി​ൽ പാ​ർ​പ്പി​ട്ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ 36 ആ​യി. 279പേ​രെ കാ​ണാ​താ​യി. 700പേ​രെ ര​ക്ഷ​പെ​ടു​ത്തി ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മാ​റ്റി.

ന​ഗ​ര​ത്തി​ന്‍റെ വ​ട​ക്ക് താ​യ് പോ ​ഡി​സ്ട്രി​ക്‌​ടി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വാം​ഗ് ഫു​ക് കോ​ർ​ട്ട് പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 31 നി​ല​ക​ളു​ള്ള എ​ട്ടു വ​ൻ കെ​ട്ടി​ട​ങ്ങ​ളി​ലാ​യി 2,000 വ​സ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ​മു​ച്ച​യ​മാ​ണി​ത്. 4600 പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്.

ഏ​ഴു കെ​ട്ടി​ട​ങ്ങ​ളി​ലും തീ ​പ​ട​ർ​ന്നു. 700 അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും തീ ​അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

തീ​പി​ടി​ത്തം ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ​ക്കു പു​റ​ത്തു സ്ഥാ​പി​ച്ചി​രു​ന്ന മു​ള​കൊ​ണ്ടു​ള്ള ത​ട്ടു​ക​ൾ തീ ​അ​തി​വേ​ഗം പ​ട​രാ​ൻ ഇ​ട​യാ​ക്കി.

 

Kerala

പത്തനംതിട്ട ഓട്ടോ അപകടം: കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. നാല് വയസുകാരൻ യദുകൃഷ്ണന്‍റെ മൃതദേഹമാണ് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.

അപടത്തിൽ നേരത്തെ ആദിലക്ഷ്മി എന്ന എട്ടുവയസുകാരി മരിച്ചിരുന്നു. വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയ കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. ഓട്ടോറിക്ഷയിൽ ആറ് കുട്ടികളാണ് ഉണ്ടായിരുന്നത്.

പരിക്കേറ്റ കുട്ടികളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ഡ്രൈവർക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു.

പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറി​ക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. സ്ഥിരം പോകുന്ന ഓട്ടോറിക്ഷയിലായിരുന്നില്ല ഇന്ന് കുട്ടികള്‍ പോയത്. പകരമുള്ള ഓട്ടോയാണ് അയച്ചത്. 40 അടി താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്.

International

ലൂ​വ്ര് മ്യൂ​സി​യ​ത്തി​ലെ കൊ​ള്ള: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

പാ​രീ​സ്: ലോ​ക​പ്ര​ശ​സ്ത​മാ​യ ലൂ​വ്ര് മ്യൂ​സി​യ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ക​വ​ര്‍​ച്ച​യി​ൽ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ൽ. ഇ​തോ​ടെ കൊ​ള്ള​യി​ൽ ആ​കെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട ആ​ഭ​ര​ണം ഇ​തേ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

നെ​പ്പോ​ളി​യ​ൻ ച​ക്ര​വ​ർ​ത്തി​യു​ടെ അ​മൂ​ല്യ വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. മു​ഖം​മൂ​ടി ധ​രി​ച്ച മോ​ഷ്ടാ​ക്ക​ൾ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ എ​ത്തും​മു​ൻ​പ് ബൈ​ക്കി​ൽ ര​ക്ഷ​പെ​ട്ടു പോ​കു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ര്‍ 19ന് ​രാ​വി​ലെ ഒ​ൻ​പ​ത​ര​യ്ക്ക് സ​ന്ദ​ർ​ശ​ക​ർ പ്ര​വേ​ശി​ച്ചു​തു​ട​ങ്ങു​മ്പോ​ൾ ആ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

സെ​ൻ ന​ദി​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തു എ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ ച​ര​ക്കു​ലി​ഫ്റ്റി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ഗോ​വ​ണി ഉ​പ​യോ​ഗി​ച്ച് മ്യൂ​സി​യ​ത്തി​ന്‍റെ അ​പ്പോ​ളോ ഗ്യാ​ല​റി​യി​ൽ ക​ട​ക്കു​ക​യാ​യി​രു​ന്നു. ഡി​സ്‌​പ്ലെ കേ​സ് ത​ക​ർ​ത്ത് ഉ​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​മൂ​ല്യ ആ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ ഇ​വ​ർ, ഏ​ഴ് മി​നി​റ്റി​നു​ള്ളി​ൽ പു​റ​ത്തി​റ​ങ്ങി മോ​ട്ടോ​ർ ബൈ​ക്കി​ൽ ര​ക്ഷ​പെ​ട്ടു.

മ്യൂ​സി​യ​ത്തി​ൽ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന ഭാ​ഗ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നും മു​ഖം​മൂ​ടി ധ​രി​ച്ച നാ​ലു പേ​രാ​ണ് ഗോ​വ​ണി​യു​ടെ അ​ടു​ത്ത് എ​ത്തി​യ​തെ​ന്നും ഫ്ര​ഞ്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ന​ഷ്ട​മാ​യ വ​സ്തു​ക്ക​ളു​ടെ മൂ​ല്യം നി​ർ​ണ​യി​ക്കാ​ൻ ആ​കി​ല്ലെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

 

National

ബം​ഗ​ളൂ​രു​വി​ൽ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ബം​ഗ​ളൂ​രു: ത​മ്മ​ന​ഹ​ള്ളി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന്ധ്ര പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ 21കാ​രി ദേ​വി​ശ്രീ ആ​ണ് മ​രി​ച്ച​ത്. ഫ്ലാ​റ്റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ൺ സു​ഹൃ​ത്ത് പ്രേം ​വ​ർ​ധ​നെ കാ​ണാ​നി​ല്ല.

ബി​ബി​എം വി​ദ്യാ​ർ​ഥി​നി​യാ​ണ് ദേ​വി​ശ്രീ. ത​മ്മ​ന​ഹ​ള്ളി​യി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദേ​വി​ശ്രീ​യു​ടെ സു​ഹൃ​ത്ത് മാ​ന​സ​യു​ടെ ഫ്ലാ​റ്റാ​ണി​ത്. ആ​ൺ സു​ഹൃ​ത്ത് പ്രേം ​വ​ർ​ധ​ന് ഒ​പ്പ​മാ​യി​രു​ന്നു 21കാ​രി ക​ഴി​ഞ്ഞ ദി​വ​സം ഫ്ലാ​റ്റി​ൽ എ​ത്തി​യ​ത്. 11 മ​ണി​ക്കൂ​റി​ലേ​റെ ഇ​രു​വ​രും ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്നു.

നൈ​റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് എ​ത്തി​യ മാ​ന​സ തി​രി​കെ ഫ്ലാ​റ്റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ദേ​വി​ശ്രീ​യെ ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ മാ​താ​പി​താ​ക്ക​ളെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു. മ​ത​നാ​യ്ക്ക​ന​ഹ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ദേ​വി​ശ്രീ​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്ന​താ​ണെ​ന്നാ​ണ് സം​ശ​യം.

കൊ​ന്ന​ത് പ്രേം​വ​ർ​ധ​നാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.​എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​റി​യി​ല്ലെ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി. പ്രേം​വ​ർ​ധ​ൻ എ​വി​ടെ എ​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ സൂ​ച​ന​യി​ല്ല. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Kerala

വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ഇ​തര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കാ​ണാ​നി​ല്ല

തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ഇ​​തര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ 17 അം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളെ കാ​ണാ​നി​ല്ല. ആ​ഴി​മ​ല​യി​ലെ​ത്തി​യ സം​ഘ​ത്തി​ലെ മി​ഥു​ൻ ദാ​സി(29)​നെ​യാ​ണ് കാ​ണാ​താ​യ​ത്. കോ​ത​മം​ഗ​ല​ത്തെ പ്ലൈ​വു​ഡ് ഫാ​ക്‌​ട​റി​യി​ലെ തൊ​ഴി​ലാ​ളി​യാ​ണ് ആസാം സ്വ​ദേ​ശി​യാ​യ മി​ഥു​ൻ ദാ​സ്.

സം​ഭ​വ​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ വി​ഴി​ഞ്ഞം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്. 16നാ​ണ് ഇ​വ​ർ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഴി​മ​ല എ​ത്തി​യ​ത്. തി​രി​കെ പോ​കാ​ൻ സ​മ​യം മി​ഥു​നെ കാ​ണാ​ത്ത​തി​നെ​തു​ട​ർ​ന്ന് പ​രി​സ​ര​ത്തു തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

തി​രി​കെ ജോ​ലി​സ്ഥ​ല​ത്ത് എ​ത്തു​മെ​ന്നു ക​രു​തി ത​ങ്ങ​ൾ മ​ട​ങ്ങി​യെ​ന്നാ​ണ് സം​ഘം പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. കോ​ത​മം​ഗ​ല​ത്ത് എ​ത്തി​യി​ട്ടും മി​ഥു​ൻ എ​ത്താ​ത്ത​തി​നാ​ലാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​യു​ന്ന​ത്.

യു​വാ​വി​നെ ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്നു കാ​ണാ​താ​യെ​ന്നാ​ണ് സം​ഘം പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ദി​വ​സം ആ​ഴി​മ​ല ക​ട​ലി​ൽ ഒ​രാ​ൾ വീ​ഴു​ന്ന​തു ക​ണ്ടു​വെ​ന്ന ദൃ​ക്സാ​ക്ഷി​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ത്തെ​തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി കോ​സ്റ്റ​ൽ പോ​ലീ​സ് ഉ​ൾ​പ്പെ​ടെ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​ണ്. ഇ​ത് മി​ഥു​ൻ ആ​ണോ​യെ​ന്നാ​ണ് സം​ശ​യം.

Kerala

അ​ട്ട​മ​ല​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ ആ​ദി​വാ​സി യു​വ​തി​യെ വ​ന​ത്തി​ല്‍ കാ​ണാ​താ​യി

വ​യ​നാ​ട് : അ​ട്ട​മ​ല വ​ന​ത്തി​ൽ ഗ​ർ​ഭി​ണി​യാ​യ ആ​ദി​വാ​സി യു​വ​തി​യെ കാ​ണാ​താ​യി. ഏ​റാ​ട്ടു​കു​ണ്ട് ഉ​ന്ന​തി​യി​ലെ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​യെ (ശാ​ന്ത) ആ​ണ് കാ​ണാ​താ​യ​ത്. എ​ട്ട് മാ​സം ഗ​ര്‍​ഭി​ണി​യാ​ണ് ല​ക്ഷ്മി.

ഏ​റാ​ട്ടു​കു​ണ്ട് മേ​ഖ​ല​യ്‌​ക്ക് താ​ഴെ നി​ല​മ്പൂ​ര്‍ വ​ന​മാ​ണ്. ഇ​വി​ടെ​യാ​ണ് പ്ര​ധാ​ന​മാ​യും വ​നം​വ​കു​പ്പും പോ​ലീ​സും പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പും ചേ​ര്‍​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

സെ​പ്റ്റം​ബ​റി​ല്‍ ഇ​വ​രെ വൈ​ത്തി​രി ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്ക് എ​ത്തി​ച്ചി​രു​ന്നു. പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യാ​ണ് ചി​കി​ത്സ ന​ല്‍​കി​യ​ത്. ഇ​തി​നു​ശേ​ഷം ഇ​വ​ര്‍ ഉ​ന്ന​തി​യി​ലേ​ക്ക് മ​ട​ങ്ങി.

പ​ണി​യ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ഇ​വ​ര്‍ വ​ന​മേ​ഖ​ല​യി​ലെ ഗു​ഹ​ക​ളി​ലും മ​റ്റും താ​മ​സി​ക്കാ​റു​ണ്ട്. കാ​ണാ​താ​യ യു​വ​തി പു​റം​ലോ​ക​വു​മാ​യി അ​ധി​കം ബ​ന്ധ​പെ​ട്ടി​രു​ന്നി​ല്ലാ​യെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ശ്രേ​യ​സ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന ഇ​ട​പെ​ട്ട് യു​വ​തി​യു​ടെ മൂ​ന്ന് കു​ട്ടി​ക​ളെ ഹോ​സ്റ്റ​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Kerala

കോ​ഴി​ക്കോ​ട്ട് പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നു മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ഫ്രീ ​ബേ​ർ​ഡ്സ് പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്.

11, 12,13 വ​യ​സ​ള്ള പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. എ​ന്നാ​ൽ, മൂ​വ​രും സ്കൂ​ളി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

ര​ണ്ട് കു​ട്ടി​ക​ൾ ന​ട​ക്കാ​വ് ഗേ​ൾ​സ് സ്കൂ​ളി​ലും ഒ​രാ​ൾ ചാ​ല​പ്പു​റം സ്കൂ​ളി​ലും ആ​ണ് പ​ഠി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​സ​ബ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

International

നേപ്പാളിൽ ഹിമപാതം; മൂന്നു പേർ മരിച്ചു, നാലു പേരെ കാണാതായി

കാ​​ഠ്മ​​ണ്ഡു: വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ നേ​​പ്പാ​​ളി​​ൽ ഹി​​മ​​പാ​​ത​​ത്തി​​ൽ മൂ​​ന്നു പേ​​ർ മ​​രി​​ച്ചു. നാ​​ലു പേ​​രെ കാ​​ണാ​​താ​​യി. ഒ​​രു ഫ്ര​​ഞ്ച് പ​​ർ​​വ​​താ​​രോ​​ഹ​​ക​​നും ര​​ണ്ടു നേ​​പ്പാ​​ളി ഗൈ​​ഡു​​ക​​ളു​​മാ​​ണു മ​​രി​​ച്ച​​ത്. കാ​​ന​​ഡ, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​രെ​​യാ​​ണ് കാ​​ണാ​​താ​​യ​​ത്.

തിങ്കളാഴ്ച രാ​​വി​​ലെ പ​​ത്തി​​നാ​​യി​​രു​​ന്നു ഹി​​മ​​പാ​​ത​​മു​​ണ്ടാ​​യ​​ത്. റോ​​ൾ​​വാ​​ലിം​​ഗ് വാ​​ലി​​യി​​ൽ 5630 മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ലു​​ള്ള ബേ​​സ് ക്യാ​​ന്പ് ഒ​​ലി​​ച്ചു​​പോ​​യി. അ​​ഞ്ചു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

Kerala

ക​ണ്ണൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ മൂ​ന്നാ​മ​നും മ​രി​ച്ചു

ക​ണ്ണൂ​ർ: പ​യ്യാ​മ്പ​ല​ത്ത് ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ​പ്പെ​ട്ട മൂ​ന്നു​പേ​രും മ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഫ്നാ​ൻ, റ​ഹാ​നു​ദ്ദീ​ൻ, അ​ഫ്റാ​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​ണ് മൂ​ന്നു​പേ​ര

സം​ഘ​ത്തി​ൽ എ​ട്ട് പേ​രു​ണ്ടാ​യി​രു​ന്നു. താ​മ​സി​ക്കു​ന്ന റി​സോ​ർ​ട്ടി​നു മു​ന്നി​ലെ ക​ട​ലി​ലാ​ണ് ഇ​വ​ർ ഇ​റ​ങ്ങി​യ​ത്.

അ​ഫ്റാ​സാ​ണ് ആ​ദ്യം ക​ട​ലി​ൽ ഇ​റ​ങ്ങി​യ​ത്. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​തോ​ടെ മ​റ്റു ര​ണ്ട് പേ​ർ ര​ക്ഷി​ക്കാ​ന്‍ ഇ​റ​ങ്ങി. മൂ​ന്നു​പേ​രും ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​തോ​ടെ കൂ​ട്ട​ത്തി​ലു​ള്ള​വ​ർ നാ​ട്ടു​കാ​രെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും അ​റി​യി​ച്ചു.

ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

Kerala

വി​ഴി​ഞ്ഞ​ത്ത് തി​ര​യി​ൽ​പ്പെ​ട്ട് ആ​റാം ക്ലാ​സു​കാ​ര​നെ കാ​ണാ​താ​യി

തി​രു​വ​ന​ന്ത​പു​രം: കൂ​ട്ടു​കാ​ര​നു​മൊ​ത്ത് അ​ടി​മ​ല​ത്തു​റ​യി​ലെ പൊ​ഴി​ക്ക​ര​ക്ക​ടു​ത്തു​ള​ള ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ വി​ദ്യാ​ര്‍​ഥി​യെ തി​ര​യി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി.

കോ​ട്ടു​കാ​ല്‍ വി​ല്ലേ​ജി​ലെ അ​ടി​മ​ല​ത്തു​റ അ​മ്പ​ല​ത്തു​മൂ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് കു​രി​ശ​ടി​ക്കു സ​മീ​പം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ പ​ത്രോ​സി​ന്‍റെ​യും ഡൈ​ന​യു​ടെ​യും മ​ക​ന്‍ ജോ​ബി​ല്‍ പ​ത്രോ​സി​നെ (12) ആ​ണ് കാ​ണാ​താ​യ​ത്.

വെ​ള​ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് വി​ഴി​ഞ്ഞം കോ​സ്റ്റ​ല്‍ എ​സ്എ​ച്ച്ഒ വി​പി​ന്‍ പ​റ​ഞ്ഞു. അ​ടി​മ​ല​ത്തു​റ ലൂ​യീ​സ് മെ​മ്മോ​റി​യ​ല്‍ യു​പി സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ജോ​ബി​ൽ.

സ്‌​കൂ​ള്‍ വി​ട്ട​തി​നു​ശേ​ഷം അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ കൂ​ട്ടു​കാ​ര​നൊ​പ്പ​മാ​ണ് അ​ടി​മ​ല​ത്തു​റ​യി​ലെ പൊ​ഴി​ക്ക​ര​ത്തീ​ര​ത്തു​ള​ള ക​ട​ല്‍​ത്തീ​ര​ത്ത് ജോ​ബി​ൽ എ​ത്തി​യ​ത്. കു​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ജോ​ബി​ല്‍ ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി ക​ര​യി​ലേ​ക്ക് ഓ​ടി​യെ​ത്തി നാ​ട്ടു​കാ​രോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​പ​ക​ട​മ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് വി​ഴി​ഞ്ഞം കോ​സ്റ്റ​ല്‍ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു.

ഇ​തേ​ത്തു​ട​ര്‍​ന്ന് കു​ട്ടി​യെ കാ​ണാ​താ​യ ഭാ​ഗ​ത്ത് കോ​സ്റ്റ​ല്‍ പോ​ലീ​സും ഫി​ഷ​റീ​സി​ന്‍റെ മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സു​മെ​ന്‍റും തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ കോ​സ്റ്റ​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

District News

വ​യോ​ധി​ക​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

മു​ക്കം: ര​ണ്ട് വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ വ​യോ​ധി​ക​യെ കു​റി​ച്ച് യാ​തൊ​രു വി​വ​ര​വു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി മു​ക്കം പോ​ലീ​സ്. 2023 സെ​പ്റ്റം​ബ​ർ 17ന് ​വൈ​കു​ന്നേ​രം നാ​ലോ​ടെ കാ​ണാ​താ​യ മു​ക്കം മാ​മ്പ​റ്റ സ്വ​ദേ​ശി​നി ചെ​റോ​പ്പാ​ലി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​ജ​യ​കു​മാ​രി (57)ക്കാ​യാ​ണ് മു​ക്കം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്.


ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ക്കം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ണാ​ശേ​രി​യി​ൽ നി​ന്നും മാ​വൂ​ർ-​കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സി​ൽ ക​യ​റു​ന്ന​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.


വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്ക് തീ​ർ​ഥ​യാ​ത്ര പോ​വാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. വി​ജ​യ​കു​മാ​രി​യെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഫോ​ൺ: 04952297133.

Kerala

ചെ​ല്ലാ​ന​ത്തു​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി

കൊ​ച്ചി: ചെ​ല്ലാ​ന​ത്തു​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ അ​ഞ്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. ക​ണ്ട​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ സെ​ബി​ൻ, കു​ഞ്ഞു​മോ​ൻ പ്രി​ൻ​സ്, ആ​ന്‍റ​പ്പ​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

ഇ​വ​ർ​ക്കാ​യി കോ​സ്റ്റ് ഗാ​ർ​ഡും നാ​വി​ക​സേ​ന​യും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​നാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ൽ പോ​യ​ത്. ഒ​രു എ​ൻ​ജി​നു​ള്ള വ​ള്ള​ത്തി​ലാ​ണ് ഇ​വ​ർ ക​ട​ലി​ൽ പോ​യ​ത്. രാ​വി​ലെ ഒ​ൻ​പ​തോ​ടെ മ​ട​ങ്ങി എ​ത്തേ​ണ്ട​താ​യി​രു​ന്നു.

Kerala

കാ​സ​ർ​ഗോ​ട്ടു​നി​ന്നും കാ​ണാ​താ​യ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി

കാ​സ​ർ​ഗോ​ഡ്: ച​ന്തേ​ര​യി​ൽ നി​ന്നും കാ​ണാ​താ​യ നാ​ല് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി. ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്കൂ​ളി​ൽ നി​ന്നും നാ​ല് ആ​ൺ​കു​ട്ടി​ക​ളെ ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​ത്ത് കാ​ണാ​താ​യ​ത്. അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മീ​പ​ത്ത് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

പി​ന്നാ​ലെ ച​ന്തേ​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ളെ രാ​ത്രി​യോ​ടെ നാ​ട്ടി​ലെ​ത്തി​ക്കും.

Kerala

പാ​ല​ക്കാ​ട്ട്നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​യെ ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: ച​ന്ദ്ര​ന​ഗ​റി​ൽ​നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി. തൃ​ശൂ​രി​ൽ നി​ന്നാ​ണ് കു​ട്ടി​യെ കി​ട്ടി​യ​ത്. ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യെ ആ​ര്‍​പി​എ​ഫ് ആ​ണ് ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് ദി​വ​സം മു​മ്പാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. പാ​ല​ക്കാ​ട്‌ ല​യ​ൺ​സ് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് എ​ന്ന് പ​റ​ഞ്ഞി​റ​ങ്ങി​യ കു​ട്ടി​യെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​ത്.

Kerala

പാ​ല​ക്കാ​ട്ടു​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ ബം​ഗ​ളൂ​രു​വി​ൽ ക​ണ്ടെ​ന്ന് സൂ​ച​ന

 

പാ​ല​ക്കാ​ട്‌: ച​ന്ദ്ര​ന​ഗ​റി​ൽ​നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ ബം​ഗ​ളൂ​രു​വി​ൽ ക​ണ്ട​താ​യി സൂ​ച​ന. പാ​ല​ക്കാ​ട്‌ ല​യ​ൺ​സ് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഹ​ർ​ജി​ത് പ​ത്മ​നാ​ഭ​നെ​യാ​ണ് വ്യാ​ഴാ​ഴ്ച കാ​ണാ​താ​യ​ത്.

ഇ​തോ​ടെ പോ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ചു. കു​ട്ടി​ക്കാ​യു​ള്ള തെ​ര​ച്ചി​ലും ഊ​ർ​ജി​ത​മാ​ക്കി. വ്യാ​ഴാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് എ​ന്ന് പ​റ​ഞ്ഞി​റ​ങ്ങി​യ കു​ട്ടി​യെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കാ​ണാ​താ​യ സ​മ​യം കു​ട്ടി യൂ​ണി​ഫോ​മി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.

 

Kerala

പാ​ല​ക്കാ​ട് കോ​ങ്ങാ​ട് നി​ന്നും കാ​ണാ​താ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി

 

പാ​ല​ക്കാ​ട്: കോ​ങ്ങാ​ട് നി​ന്നും കാ​ണാ​താ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

കോ​ങ്ങാ​ട് കെ​പി​ആ​ർ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ 13 കാ​രി​ക​ളെ ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ലാ​യി​രു​ന്നു കാ​ണാ​താ​യ​ത്. കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രെ​ന്ന് കോ​ങ്ങാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

വീ​ട്ടി​ൽ നി​ന്ന് രാ​വി​ലെ ഏ​ഴി​ന് ട്യൂ​ഷ​ന് പോ​യി​രു​ന്നു. തു​ട​ർ​ന്ന് ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്ന് സ്‌​കൂ​ളി​ലേ​ക്ക് എ​ന്നു പ​റ​ഞ്ഞാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​ട​ങ്ങി. പി​ന്നീ​ട് ഇ​രു​വ​രെ​യും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. സ്കൂ‌​ളി​ൽ എ​ത്താ​ത്ത​തോ​ടെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

NRI

അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നും കാ​ണാ​താ​യ മ​ല​യാ​ളി യു​വ​തി​യെ ക​ണ്ടെ​ത്തി

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ വാ​ട്ട​ർ​ഫോ​ർ​ഡി​ൽ നി​ന്നും കാ​ണാ​താ​യ മ​ല​യാ​ളി യു​വ​തി​യെ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വീ​ട്ടി​ൽ നി​ന്നും പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​റ​ങ്ങി​യ സാ​ന്താ മേ​രി ത​മ്പി​യെ(20) കാ​ണാ​താ​യ​ത്.

വീ​ടി​ന​ടു​ത്തു​ള്ള റൗ​ണ്ട് എ​ബൗ​ട്ടി​ന് സ​മീ​പം അ​വ​ശ​നി​ല​യി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

നി​യ​മ​പാ​ല​ക​ർ​ക്കൊ​പ്പം മ​ല​യാ​ളി സ​മൂ​ഹം ഒ​ന്ന​ട​ങ്കം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ന് ഒ​ടു​വി​ലാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്.

Kerala

ക​ണ്ണൂ​രി​ൽ പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി

 

 

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​രി​ൽ പെ​ൺ​കു​ട്ടി​യെ പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. മ​ട്ട​ന്നൂ​ർ വെ​ളി​യ​മ്പ്ര എ​ള​ന്നൂ​രി​ല്‍ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ ഇ​ർ​ഫാ​ന​യാ​ണ് പു​ഴ​യി​ൽ വീ​ണ​ത്.

അ​വ​ധി​യാ​യ​തി​നാ​ൽ വെ​ളി​യ​മ്പ്ര​യി​ലെ അ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നാ​യി പു​ഴ​യി​ൽ ഇ​റ​ങ്ങി​യ​പ്പോ​ള്‍ വീ​ഴു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക്കാ​യി ഫ​യ​ർ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Kerala

ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി കാ​ണാ​താ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

 

 

തി​രു​വ​ന​ന്ത​പു​രം: പു​ത്ത​ൻ​തോ​പ്പി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി കാ​ണാ​താ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ന​ബീ​ൽ, അ​ഭി​ജി​ത് എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തി​ര​യി​ൽ​പെ​ട്ട് കാ​ണാ​താ​യ​ത്. അ​ഭി​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്.

പു​ത്ത​ൻ​തോ​പ്പ് ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ര്യ​നാ​ട് എ​ത്തി​ച്ച മൃ​ത​ദേ​ഹം ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് ക​ണി​യാ​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചം​ഗ സം​ഘം പു​ത്ത​ൻ​തോ​പ്പ് ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. ക​ട​ലി​ൽ മു​ങ്ങി​ത്താ​ഴ്ന്ന മൂ​ന്നു​പേ​രി​ൽ ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

National

വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ യൂ​ട്യൂ​ബ​റെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി

ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ​യി​ലെ ദു​ഡു​മ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ യൂ​ട്യൂ​ബ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​യി വി​വ​രം.

ബെ​ർ​ഹാം​പു​ർ സ്വ​ദേ​ശി​യാ​യ സാ​ഗ​ർ ടു​ഡു(22)​വാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. യു​വാ​വി​നെ ഇ​നി​യും ക​ണ്ടെ​ത്ത​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഡ്രോ​ൺ കാ​മ​റ ഉ​പ​യോ​ഗി​ച്ച് വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​നാ​യി വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഒ​ഡീ​ഷ​യി​ലെ കോ​രാ​പു​ട്ട് ജി​ല്ല​യി​ലു​ള്ള ദു​ഡു​മ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം സു​ഹൃ​ത്തി​നൊ​പ്പം യു​വാ​വെ​ത്തി​യ​ത്.

കോ​രാ​പു​ട്ടി​ലെ ലാം​താ​പു​ട്ട് മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ ശേ​ഷം മു​ച്കു​ണ്ഡ് ഡാം ​തു​റ​ന്ന് വെ​ള്ളം തു​റ​ന്നു​വി​ട്ട​പ്പോ​ൾ സാ​ഗ​ർ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തെ ഒ​രു പാ​റ​പ്പു​റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ ഒ​ഴു​ക്ക് പെ​ട്ടെ​ന്ന് വ​ർ​ധി​ച്ച​തോ​ടെ സാ​ഗ​ർ അ​വി​ടെ കു​ടു​ങ്ങി​പ്പോ​യി. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ പാ​റ​യി​ൽ അ​ധി​ക​നേ​രം പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. യു​വാ​വി​നെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

 

 

Kerala

ക​ഠി​നം​കു​ള​ത്ത് മ​ത്സ്യ​ബ​ന്ധ​ന​വ​ള്ളം മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ള​ത്ത് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് സ്വ​ദേ​ശി​യാ​യ അ​ല​ക്‌​സ് മാ​ന്വ​ല്‍ പെ​രേ​ര (56)നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന് രാ​വി​ലെ സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ക​ട​പ്പു​റ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ഇ​ദ്ദേ​ഹം ഉ​ള്‍​പ്പെ​ടെ ആ​റ് പേ​ര​ട​ങ്ങു​ന്ന സം​ഘം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​വെ​യാ​ണ് ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ നീ​ന്തി ക​ര​യ്ക്ക് ക​യ​റി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​ല​ക്‌​സി​നെ തി​ര​യി​ല്‍​പ്പെ​ട്ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ക​ഠി​നം​കു​ളം പോ​ലീ​സും കോ​സ്റ്റ്ഗാ​ര്‍​ഡും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

NRI

യ​മ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ക​ട​ലി​ൽ കാ​ണാ​താ​യി​ട്ട് ഒ​രു​മാ​സം

വൈ​പ്പി​ൻ: എ​ള​ങ്കു​ന്ന​പ്പു​ഴ വ​ള​പ്പ് ബീ​ച്ചി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യ​മ​നി​ൽ​നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ക​ട​ലി​ന്‍റെ കാ​ണാ​ക്ക​യ​ങ്ങ​ളി​ലേ​ക്ക് മ​റ​ഞ്ഞി​ട്ട് ഇ​ന്നേ​ക്ക് ഒ​രു മാ​സം. തെ​ര​ച്ചി​ലു​ക​ൾ ഏ​റെ ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ക​ഴി​ഞ്ഞ​മാ​സം ര​ണ്ടി​നാ​ണ് കോ​യ​മ്പ​ത്തൂ​ർ ര​ത്തി​നം കോ​ള​ജി​ലെ ഐ​ടി വി​ദ്യാ​ർ​ഥി​ക​ളാ​യ ജു​ബ്രാ​ൻ ഖ​ലീ​ൽ (21), അ​ബ്ദു​ൾ സ​ലാം അ​വാ​ദ് (22) എ​ന്നി​വ​ർ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി കാ​ണാ​താ​യ​ത്.

ഒ​മ്പ​തം​ഗ വി​ദേ​ശ വി​ദ്യാ​ർ​ഥി സം​ഘം കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് എ​റ​ണാ​കു​ള​ത്ത് വി​നോ​ദ​യാ​ത്ര വ​ന്ന​താ​ണ്. ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ സം​ഘ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വി​ല​ക്കി​യെ​ങ്കി​ലും ഭാ​ഷ ഇ​വ​ർ​ക്ക് മ​ന​സി​ലാ​യി​ല്ല. ഇ​താ​ണ് വി​ന​യാ​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ൾ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. കോ​സ്റ്റ് ഗാ​ർ​ഡും നേ​വി​യും കോ​സ്റ്റ​ൽ പോ​ലീ​സും ഒ​ക്കെ ഒ​രാ​ഴ്ച​യോ​ളം ന​ട​ത്തി​യ തെ​ര​ച്ചി​ൽ വി​ഫ​ല​മാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​തീ​ക്ഷ​യ​റ്റ ബ​ന്ധു​ക്ക​ൾ ഒ​ടു​വി​ൽ നി​രാ​ശ​യോ​ടെ നാ​ട്ടി​ലേ​ക്ക് വി​മാ​നം ക​യ​റി.

Kerala

കോ​ത​മം​ഗ​ല​ത്ത് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ബ​സ് ജീ​വ​ന​ക്കാ​ര​നെ കാ​ണാ​താ​യി

കൊ​ച്ചി: കോ​ത​മം​ഗ​ലം പൂ​യം​കു​ട്ടി​യി​ലെ മ​ണി​ക​ണ്ഠ​ൻ​ചാ​ൽ ച​പ്പാ​ത്തി​ൽ വ​ച്ച് ബ​സ് ജീ​വ​ന​ക്കാ​ര​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. മ​ണി​ക​ണ്ഠ​ൻ​ചാ​ൽ സ്വ​ദേ​ശി ബി​ജു​വി​നെ(37) ആ​ണ് കാ​ണാ​താ​യ​ത്.

വെ​ള്ള​ത്തി​ൽ മു​ങ്ങി​യ ച​പ്പാ​ത്തി​ലൂ​ടെ മ​റു​വ​ശ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് രാ​ത്രി ച​പ്പാ​ത്ത് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു.

നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്കൂ​ബ ടീ​മും സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. കൈ​വ​രി ഇ​ല്ലാ​ത്ത ച​പ്പാ​ത്തി​ൽ നേ​ര​ത്തെ​യും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

Latest News

Up