x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര​മ​ന​യി​ൽനി​ന്ന് കാ​ണാ​താ​യ കൗ​മാ​ര​ക്കാ​രി​യെ ഹൈ​ദ​രാ​ബാ​ദി​ൽ ക​ണ്ടെ​ത്തി


Published: January 12, 2026 02:05 PM IST | Updated: January 12, 2026 02:21 PM IST

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യി​ൽനിന്നു കാ​ണാ​താ​യ 14കാ​രി​യെ ഹൈ​ദ​രാ​ബാ​ദി​ൽ  ക​ണ്ടെ​ത്തി. വി​വ​രം പോ​ലീ​സ് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​ട്ടി വീ​ട് വി​ട്ടി​റ​ങ്ങി​യ​ത്.

പി​ന്നീ​ട് ഈ ​കു​ട്ടി ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സിനു ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് എ​ങ്ങോ​ട്ടാ​ണ് കു​ട്ടി പോ​യ​തെ​ന്ന യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല. ക​ര​മ​ന പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേക്കു മാ​റ്റി​യി​ട്ടു​ണ്ട്. ബ​ന്ധു​ക്ക​ൾ ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു പു​റ​പ്പെ​ടാ​നൊ​രു​ങ്ങു​ക​യാ​ണ്.

Tags : teenage girl missing karamana found hyderabad

Recent News

Up