x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണീ​രാ​യി സു​ഹാ​ൻ; ചി​റ്റൂ​രി​ല്‍ കാ​ണാ​താ​യ ആ​റ് വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം കു​ള​ത്തി​ൽ


Published: December 28, 2025 09:17 AM IST | Updated: December 28, 2025 09:33 AM IST

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ല്‍ കാ​ണാ​താ​യ ആ​റ് വ​യ​സു​കാ​ര​ൻ സു​ഹാ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 21 മ​ണി​ക്കൂ​ർ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ വീ​ടി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ൽ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ലാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്.

അ​മ്പാ​ട്ടു​പാ​ള​യം എ​രു​മ​ൻ​കോ​ട് മു​ഹ​മ്മ​ദ് അ​ന​സ്– തൗ​ഹി​ത ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ​മ​ക​നാ​ണ് സു​ഹാ​ൻ. ക​ളി​ക്കു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​നോ​ട് പി​ണ​ങ്ങി​യാ​ണ് സു​ഹാ​ൻ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​ത്.

സാ​ധാ​ര​ണ കു​ട്ടി​ക​ൾ ത​മ്മി​ൽ ഉ​ണ്ടാ​കാ​റു​ള്ള പി​ണ​ക്കം മാ​ത്ര​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ കു​റ​ച്ചു സ​മ​യം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​യെ കാ​ണാ​തി​രു​ന്ന​തോ​ടെ​യാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. സു​ഹാ​ന്‍റെ അ​മ്മ നീ​ല​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. കു​ട്ടി​യെ കാ​ണാ​താ​കു​മ്പോ​ൾ അ​മ്മ സ്കൂ​ളി​ലെ ആ​വ​ശ്യ​ത്തി​നാ​യി പോ​യ​താ​യി​രു​ന്നു.

സു​ഹാ​നു​വേ​ണ്ടി നാ​ട്ടു​കാ​രു​ടെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് തി​ര​ച്ചി​ൽ ന​ട​ന്ന​ത്. ഡോ​ഗ് സ്‌​ക്വാ​ഡി​ലെ നാ​യ വ​ന്നു നി​ന്ന കു​ള​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു കൂടുതൽ അന്വേഷണം. മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ചി​റ്റൂ​ര്‍, അ​മ്പാ​ട്ടു​പാ​ള​യം മേ​ഖ​ല​ക​ളി​ല്‍ വ്യാ​പ​ക​മാ​യ തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

ശ​നി​യാ​ഴ്ച രാ​ത്രി​വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഞാ​യ​റാ​ഴ്ച രാ​വി​ലെ തി​ര​ച്ചി​ൽ പു​നഃ​രാ​രം​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 8.30 ഓ​ടെ​യാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കു​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

Tags : Missing boy Chittoor death pond

Recent News

Up