District News
പൊൻകുന്നം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടു പ്പിൽ വിജയികളായവർക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സ്വീകരണം നൽകി. ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് സി.എം. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുപ്പിൽ വിജയിച്ച പി. ജീരാജ്, അഭിലാഷ് ചന്ദ്രൻ, പി.എ. ഷെമീർ, സുനി ജോസഫ് പത്യാല, സുനിൽ തേനമ്മാക്കൽ, വി.ഐ. അബ്ദുൾ കരിം, ജോസഫ് മാത്യു, ജാക്വിലിന് സെബാസ്റ്റ്യൻ എന്നിവർക്കാണ് സ്വീകരണം നൽകിയത്.
അസോസിയേഷൻ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.എൻ. ദാമോദരൻ പിള്ള, ജില്ലാ കമ്മിറ്റിയംഗം വി.ആർ. മോഹനൻപിള്ള, ജി. പ്രവീൺകുമാർ, കെ.കെ. ഇസ്മയിൽ, ജയൻ ആർ. നായർ, ജോർജ് ഡൊമിനിക്, ജോർജുകുട്ടി കുരുവിള, പി.പി. സഫറുള്ളാഖാൻ, എം.പി. സുനിൽ, ഡി. ഹെർബർട്ട്, എം.എസ്. സജിമോൻ, ടി.കെ. ജയപ്രകാശ്, ആലീസ്കുട്ടി ജോസഫ്, എൻ.ഡി. ജേക്കബ്, പി.ഐ. കൃഷ്ണൻകുട്ടി, എ.വി. ജോസഫ്കുഞ്ഞ്, കെ.എസ്. രാജൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി: റിട്ടയേർഡ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ കൂട്ടായ്മയുടെ വാർഷിക സമ്മേളനം നാളെ രാവിലെ 10ന് കാഞ്ഞിരപ്പള്ളി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സി.കെ. അബു ഉബൈദത്ത് അധ്യക്ഷത വഹിക്കും.
സെക്രട്ടറി എൻ.എ. ജോൺ, പി.എ. ഷമീർ, സുനി ജോസഫ് പത്യാല, പി. ജീരാജ്, അഭിലാഷ് ചന്ദ്രൻ, സുനിൽ തേനമ്മാക്കൽ, നൗഷാദ് വെംബ്ലി, വി.ഐ. അബ്ദുൾ കരീം, കെ.കെ. സദാനന്ദൻ, മേഴ്സി പ്രഭാകരൻ, ജോസഫ് മാത്യു, ബിജു പത്യാല തുടങ്ങിയവർ പ്രസംഗിക്കും. മുതിർന്ന അംഗങ്ങളെ ആദരിക്കൽ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം, വിവിധ കലാപരിപാടികൾ എന്നിവ നടത്തും.
District News
ആലപ്പുഴ: ആലപ്പുഴ രൂപത ലെയ്റ്റി കമ്മീഷന്റെയും കേരള ലത്തീൻ കത്തോലിക്ക വിമൻ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ജനപ്രതിനിധികളെയും സാമൂഹിക പ്രവർത്തകരെയും ആദരിക്കാൻ ലീഡേഴ്സ് മീറ്റ് 2026 സംഘടിപ്പിച്ചു. ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ നടന്ന സംഗമത്തിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തദ്ദേശ ഭരണ പ്രതിധികളും രാഷ്ട്രീയ, സാമൂഹിക നേതാക്കളും പങ്കെടുത്തു.
ആലപ്പുഴ രൂപത വികാരി ജനറൽ ജോയ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. അനുമോദന യോഗം മോൺ. ജോൺ ബോയ വെളിയിൽ ഉദ്ഘാടനം ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഭരണഘടന, പഞ്ചായത്തിരാജ്, ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെക്കുറിച്ച് രൂപത പിആർഒ ഫാ. സേവ്യർ കുടിയാംശേരി, പുന്നപ്ര വടക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കിലാ ട്രെയിനറുമായ സൈറസ്, കേരള ടൈലറിംഗ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർപേഴ്സൺ എലിസബത്ത് അസീസി, കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, ഫിഷർമെൻ വെൽഫെയർ ഫണ്ട് ബോർഡ് റീജണൽ എക്സിക്യൂട്ടീവ് പി.ആർ. കുഞ്ഞച്ചൻ എന്നിവർ ക്ലാസെടുത്തു.
രൂപത ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, കെഎൽസിഡ്ബ്ല്യുഎ ഡയറക്ടർ അമ്പി ലിയോൺ, പ്രസിഡന്റ് സോഫി രാജു, ലെയ്റ്റി കമ്മീഷൻ സെക്രട്ടറി സന്തോഷ് കൊടിയനാട്, കുഞ്ഞുമോൻ, മുനിസിപ്പൽ ചെയർ പേഴ്സൺ മോളി ജേക്കബ്, ബ്ലോക്ക് മെംബർ ക്ലീറ്റസ് പുന്നയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Leader Page
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്:
District News
തലയോലപ്പറമ്പ്: സെന്റ് ജോർജ് പള്ളിയുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് പഞ്ചായത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. വികാരി റവ. ഡോ. ബെന്നിജോൺ മാരാംപറമ്പിൽ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.
ജനപ്രതിനിധികളായ ജോസ് വേലിക്കകം, അബ്ദുൾസലിം, ജോൺ തറപ്പേൽ, അനിതാ സുഭാഷ് തുടങ്ങിയവരെ വികാരി റവ. ഡോ. ബെന്നിജോൺ മാരാംപറമ്പിൽ ഷാൾ അണിയിച്ച് അനുമോദിച്ചു. കൈക്കാരന്മാരായ റിൻസൺ, തങ്കച്ചൻ, കേന്ദ്രസമിതി സെക്രട്ടറി ബേബി പോളച്ചിറ,സഹവികാരി ഫാ. ആൽജോ കളപ്പുരയ്ക്കൽ, കേന്ദ്ര സമിതി വൈസ് ചെയർമാൻ ഇമ്മാനുവേൽ അരയത്തേൽ, ഷേർലി ജോസ്, ഷിബു പുളിവേലിൽ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കോർപറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. നിലവിലെ ഭരണസമിതിയുടെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനിൽ മുതിർന്ന അംഗം കോൺഗ്രസിന്റെ ക്ലീറ്റസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ബിജെപി കൗണ്‍സിലര്‍ വി.വി. രാജേഷ്, ആര്. ശ്രീലേഖ അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു.
ഭരണഘടന കൈയിലേന്തിയാണ് കവടിയാര്‍ കൗണ്‍സിലര്‍ കെ.എസ്. ശബരീനാഥൻ സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസ് അംഗം വൈഷ്ണ സുരേഷും ഭരണഘടന കൈയിൽ പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു.
തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ എന്നീ കോര്‍പ്പറേഷനുകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.
അതേസമയം, മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നും നടത്തും.
ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പകൽ 2.30നും നടക്കും.
District News
മണിമല: മണിമല ഹോളി മാഗി ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ മണിമല, വെള്ളാവൂർ,കോട്ടാങ്ങൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ പൊന്നാട അണിയിച്ച് ആദരിച്ചു. 2025ലെ വിജയികളായ ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ മണിമല ഫൊറോനാപള്ളി ഒരുക്കിയ സ്വീകരണത്തിന് എത്തിച്ചേരുകയായിരുന്നു. മണിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സ്വീകരണം ജനപ്രതിനിധികൾക്ക് ഒരുക്കുന്നത്.
ഫൊറോനയിലെ മണിമല, വെള്ളാവൂർ, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ ഇടവക വൈദികരും സംഘടനാ പ്രതിനിധികളും, പാരിഷ് കൗൺസിൽ അംഗങ്ങളും സംയുക്തമായാണ് ജനപ്രതിനിധികളുടെ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
ഫൊറോന വികാരി ഫാ. എബ്രഹാം തയ്യിൽ നെടുംപറമ്പിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ കരിമ്പനക്കുളം ഇടവക വികാരി ഫാ. ജെയിംസ് കുന്നിൽ, ചുങ്കപ്പാറ ഇടവക വികാരി ഫാ. ടോണി മണിയൻചിറ, മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജോസ് പുത്തൻചിറ, അസിസ്റ്റന്റ് വികാരി ഫാ. ബിനു ചിറയിൽ, ഇടവക പ്രതിനിധി ജോസ് സി. വർഗീസ് ചെമ്മരപ്പള്ളി, പാരിഷ് കൗൺസിൽ സെക്രട്ടറി ബെന്നി തോമസ് എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികളായ അജിത്ത് മുതിരമല, തോമസ് കുന്നപ്പള്ളി, ആശ ജോയി, സതീഷ് ബാബു തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി.
District News
മറവൻതുരുത്ത്: മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, ബ്ലോക്ക് മെംബർ രേഷ്മ പ്രവീൺ, മുൻ ബ്ലോക്ക് മെംബർ സുഷമ സന്തോഷ്, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി, വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ, പഞ്ചായത്തംഗങ്ങളായ ബിന്ദു പ്രദീപ്, ബി. ഷിജു, സീമാ ബിനു, കെ.ബി. രമ, പോൾ തോമസ്, സി. സുരേഷ്കുമാർ, വി.ആർ. അനിരുദ്ധൻ, മല്ലിക രമേശൻ, ഗീതാ ദിനേശൻ, മജിത ലാൽജി, പ്രമീള രമണൻ, മോഹൻ കെ. തോട്ടുപുറം, കെ.എസ്. ബിജുമോൻ എന്നിവരെയാണ് ആദരിച്ചത്.
യോഗത്തിൽ പ്രഥമ പൂർവവിദ്യാർഥി ശ്രേഷ്ഠ പുരസ്കാരം പപ്പൻ അഞ്ചുപറയ്ക്കു സമ്മാനിച്ചു. പിടിഎ പ്രസിഡന്റ് അഡ്വ.പി.ആർ. പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ. ഹെഡ്മാസ്റ്റർ പി. പ്രമോദ്, പ്രകാശൻ മൂഴിക്കരോട്ട്, എസ്എംസി ചെയർമാൻ ആർ. ഗിരിമോൻ, പിടിഎ വൈസ് പ്രസിഡന്റ് വി.പി. ജയകുമാർ, എംപിടിഎ പ്രസിഡന്റ് സൗധ, എസ്എംസി വൈസ് ചെയർമാൻ വേണുഗോപാൽ, അധ്യാപകരായ ബോബി ജോസ്, ഐശ്വര്യ അഭിലാഷ് എന്നിവർ നേതൃത്വം നൽകി.