മാനന്തവാടി: ബത്തേരി രൂപതയുടെ സാമൂഹിക വിഭാഗമായ ശ്രേയസിന്റെ മാനന്തവാടി മേഖലയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും ശ്രേയസ് കുടുംബത്തിലെയും ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.
മാനന്തവാടി മുനിസിപ്പാലിറ്റി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ന്ധനമ്മുടെ ഭക്ഷണം നമ്മുടെ വീട്ടുമുറ്റത്ത്ന്ധ എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മാനന്തവാടി ശ്രേയസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ഡവിഡ് ആലിങ്കൽ അധ്യക്ഷത വഹിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ, ശ്രേയസ് മേഖല ഡയറക്ടർ ഫാ. തോമസ് തുണ്ടിയിൽ, ശ്രേയസ് കാട്ടിക്കുളം യൂണിറ്റ് ഡയറക്ടർ ഫാ. ജോണ് പനച്ചിപറന്പിൽ, ചെരൂർ യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് ചുരകുഴി, തരിയോട് യൂണിറ്റ് ഡയറക്ടർ ഫാ. റോയി വലിയപറന്പിൽ, ശ്രേയസ് മാനന്തവാടി മേഖല പ്രോഗ്രാം ഓഫീസർ പ്രമീള വിജയൻ, മാനന്തവാടി മേഖല പ്രോഗ്രാം കോഓഡിനേറ്റർ സ്നേഹ ജോസഫ് എന്നിവർ അനുമോദിച്ചു.
മാനന്തവാടി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സണ് സിന്ധു സെബാസ്റ്റ്യൻ ഫാ. ജോണ് പനച്ചി പറന്പിൽ, ഫാ. വർഗീസ് ചുരക്കുഴി, ഫാ. റോയി വലിയപറന്പിൽ, പ്രമീള വിജയൻ എന്നിവർ പ്രസംഗിച്ചു. ശ്രേയസ് മേഖല ഡയറക്ടർ, മേഖല പ്രവർത്തകർ, യൂണിറ്റ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.