മാനന്തവാടി: മുനിസിപ്പാലിറ്റിയിലെ ജനപ്രതിനിധികൾക്ക് ഡയാന സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
ക്ലബ് പ്രസിഡന്റ് പി.എം. പയസ് അധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പൽ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർ പേഴ്സണ്‍ സിന്ധു സെബാസ്റ്റ്യൻ, കൗണ്‍സിലർമാരായ സി. കുഞ്ഞബ്ദുള്ള, പി.ടി. ബിജു, മുൻ ക്ലബ് പ്രസിഡന്റ് ഇ.എം. ശ്രീധരൻ, കടവത്ത് മുഹമ്മദ്, ഡോ. സി.കെ. രണ്‍ജിത്ത്, കടവത്ത് ഷറഫുദ്ദീൻ, വെങ്കിട്ട സുബ്രമണ്യൻ, എൻ.എ. റഹീം, എ.കെ. ശശീധരൻ, മനോഹരൻ ചാത്തന്പത്ത്, ആബൂട്ടി, സെക്രട്ടറി ഡോ. വി.പി. ഉസ്മാൻ, ട്രഷറർ പി.പി. അജയൻ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham representatives