x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെംബർമാർ അടിയന്തരമായി ചെയ്യേണ്ടത്

ഡോ. ​​​ജോ​​​സ് ചാ​​​ത്തു​​​കു​​​ളം
Published: January 6, 2026 12:08 AM IST | Updated: January 6, 2026 12:08 AM IST

ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യി​​ച്ച ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി ചെ​​യ്യേ​​ണ്ട കാ​​ര‍്യ​​ങ്ങ​​ൾ ഇ​​വ​​യാ​​ണ്:

  • അ​​​ത​​​തു പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ പ​​​ദ്ധ​​​തിരേ​​​ഖ​​​യു​​​ടെ കോ​​​പ്പി എ​​​ല്ലാ മെ​​​മ്പ​​​ർ​​​മാ​​​രും വാ​​​ങ്ങി​​​ച്ചെ​​​ടു​​​ക്കു​​​ക. ആ​​​വ​​​ശ്യ​​​മാ​​​യ കോ​​​പ്പി ഇ​​​ല്ലെ​​​ങ്കി​​​ൽ ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ടു​​​ത്ത് ബൈ​​​ൻ​​​ഡ് ചെ​​​യ്ത് എ​​​ടു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​ലേ​​​ക്ക് വ​​​രു​​​ന്ന ചെ​​​ല​​​വ് പ്ലാ​​​ൻ ചെ​​​ല​​​വു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താം.
  • ത​​ങ്ങ​​ളു​​ടെ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ എ​​​ത്ര പ്രോ​​​ജ​​​ക്ട് ഉ​​​ണ്ടെ​​ന്നും അ​​​വ ഏ​​​തെ​​​ല്ലാ​​​മാ​​​ണെ​​​ന്നും പ​​​ദ്ധ​​​തിരേ​​​ഖ​​​യി​​​ൽ മാ​​​ർ​​​ക്ക് ചെ​​​യ്യു​​​ക. ഇ​​വ​​യു​​ടെ നി​​​ർ​​​വ​​​ഹ​​​ണ​​​സ്ഥി​​​തി എ​​​ന്താ​​​ണെ​​​ന്നു പഠി​​​ക്കു​​​ക.
  • ഓ​​​രോ പ്രോ​​​ജ​​​ക്ടി​​ന്‍റെ​​യും നി​​​ർ​​​വ​​​ഹ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്മാ​​​ർ ആ​​​രാ​​​ണെ​​ന്നും എ​​​ത്ര ശ​​​ത​​​മാ​​​നം തു​​​ക ചെ​​​ല​​​വാ​​​യി എ​​​ന്നും പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ഹ​​​ണം എ​​​വി​​​ടെ​​വ​​​രെ ആ​​​യെ​​​ന്നും ക​​​ണ്ടു​​​പി​​​ടി​​​ക്കു​​​ക.
  • മാ​​​ർ​​​ച്ച് 31 ക​​​ഴി​​​ഞ്ഞാ​​​ൽ തു​​​ക ലാ​​​പ്സാ​​​കു​​​ന്ന​​​തു​​കൊ​​​ണ്ട് തു​​​ട​​​ങ്ങി​​വ​​​ച്ചി​​​ട്ടു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ യു​​​ദ്ധ​​​കാ​​​ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കു​​​ക.
  • ചി​​​ല പ​​​ദ്ധ​​​തി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​യും ന​​​ട​​​പ്പാ​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള​​​വ​​​യും ആ​​​യി​​​രി​​​ക്കാം. അ​​​ങ്ങ​​​നെ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​തെ​​​ന്നു ക​​​ണ്ടു​​​പി​​​ടി​​​ച്ചു പ​​​ക​​​രം പ​​​ദ്ധ​​​തി​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ക. ഇ​​​ങ്ങ​​​നെ പ​​​ദ്ധ​​​തി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ൾ പ​​​ഴ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​തു സെ​​​ക്‌ട​​​റി​​​ൽ ആ​​​യി​​​രു​​​ന്നു​​​വോ ആ ​​​സെ​​​ക‌്ട​​​റി​​​ൽ​​ത​​​ന്നെ സ​​​പ്ളി​​​മെ​​​ന്‍റ​​റി പ്രോ​​​ജ​​​ക്ടുക​​​ൾ ഉ​​​ണ്ടാ​​​ക്ക​​​ണം . ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി ഡ​​ബ്ല‍്യു​​സി​​പി​​യി​​​ൽ​​പെ​​​ട്ട പ്രോ​​​ജ​​​ക്ടി​​​ന്‍റെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് ഡ​​ബ്ല‍്യു​​സി​​പി​​യി​​​ൽ​​ത​​​ന്നെ ആ​​​യി​​​രി​​​ക്ക​​​ണം. പ്രൊ​​​ഡ​​​ക്ടി​​​വ് സെ​​​ക‌്ട​​​റി​​​ലുള്ള പ്രോ​​​ജ​​​ക്ടു​​ക​​​ളു​​​ടെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് പ്രൊ​​​ഡ​​​ക്ടീ​​​വ് സെ​​​ക‌്ട​​​റി​​​ലും സ​​​ർ​​​വീ​​​സ് സെ​​​ക‌്ട​​​റി​​​ലു​​​ള്ള പ്രോ​​​ജ​​​ക്ടു​​ക​​​ളു​​​ടെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് സ​​​ർ​​​വീ​​​സ് സെ​​​ക‌്ട​​​റി​​​ലും ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ചറി​​​ലു​​ള്ള പ്രോ​​ജ​​​ക്ടു​​ക​​​ളു​​​ടെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ചറി​​​ലും​​ത​​​ന്നെ ആ​​​യി​​​രി​​​ക്ക​​​ണം.
  • പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​ക്കാ​​​രു​​​ക​​​ളി​​​ൽ രൂ​​​പ​​​പ്പെ​​​ടു​​​ന്ന സ​​​പ്ളി​​​മെ​​ന്‍റ​​​റി പ്രോ​​​ജ​​ക്ടു​​ക​​​ൾ എ​​​ല്ലാം കൗ​​​ൺ​​​സി​​​ൽ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ തു​​​ട​​​ങ്ങു​​​ക.
  • ഈ ​​​സ​​​പ്ളി​​​മെ​​ന്‍റ​​​റി പ്രോ​​​ജ​​​ക്ടു​​ക​​​ൾ എ​​​ല്ലാം അ​​​ടു​​​ത്ത​​​താ​​​യി കൂ​​​ടു​​​ന്ന ഡി​​പി​​സി​​യി​​​ൽ വ​​​ച്ച് മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടു​​കൂ​​​ടി അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യെ​​​ടു​​​ക്കു​​​ക.
  • ഡി​​പി​​സി രൂ​​​പീക​​​രി​​​ച്ചു ക​​​ഴി​​​ഞ്ഞാ​​​ൽ ഉ​​​ട​​​ൻത​​​ന്നെ ഈ ​​​സ​​​പ്ളി​​​മെ​​ന്‍റ​​റി പ്രോ​​​ജ​​​ക്ടു​​ക​​​ൾ ഡി​​പി​​സി​​യു​​​ടെ മു​​​ൻ​​​പാ​​​കെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക.
  • വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ/ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫി​​​നാ​​​ൻ​​​സ് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​​മ്മ​​​ിറ്റി​​​യു​​​ടെ എ​​ക​​സ് ഒ​​ഫീ​​ഷ്യോ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​യ​​​തി​​​നാ​​​ൽ ഫി​​​നാ​​​ൻ​​​സ് സ്റ്റാ​​ൻ​​ഡിം​​​ഗ് ക​​​മ്മിറ്റി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല. അ​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​ത് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ന്‍റെ/ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​ന്‍റെ ​ചു​​​മ​​​ത​​​ല​​യാ​​​ണ്. മാ​​​ർ​​​ച്ച് 31ന​​കം ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു പാ​​​സാ​​​ക്കി എ​​​ടു​​​ക്കേ​​​ണ്ട​​​തു​​ള്ള​​​തു​​കൊ​​​ണ്ട് ബ​​​ജ​​​റ്റ് രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​നെ തു​​​ട​​​ങ്ങാ​​​വു​​​ന്ന​​​താ​​​ണ്.

Tags : members do urgently panchayat Local body election Representatives

Recent News

Up