x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ക​ളു​ടെ അ​സാ​ന്നി​ധ്യ​ത്തി​ലും ഇ​നി ക്രി​മി​ന​ല്‍ കേ​സ് വി​ചാ​ര​ണ; വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു

ബി​​​​നു ജോ​​​​ര്‍​ജ്
Published: February 18, 2026 10:48 PM IST | Updated: February 18, 2026 10:48 PM IST

കോ​​​​ഴി​​​​ക്കോ​​​​ട്: പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലും ഇ​​​​നി ക്രി​​​​മി​​​​ന​​​​ല്‍ കേ​​​​സ് വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്താം. ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​കു​​​​ന്ന പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച് സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ജ്ഞാ​​​​പ​​​​നം ഇ​​​​റ​​​​ക്കി.

ഭാ​​​​ര​​​​തീ​​​​യ നാ​​​​ഗ​​​​രി​​​​ക് സു​​​​ര​​​​ക്ഷാ സം​​​​ഹി​​​​ത, 2023ലെ ​​​​സെ​​​​ക്‌​​​​ഷ​​​​ന്‍ 356(8) പ്ര​​​​കാ​​​​ര​​​​മു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ വി​​​​നി​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

നീ​​​​തി​​​​നി​​​​ര്‍​വ​​​​ഹ​​​​ണം മ​​​​നഃപൂർവം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തും വി​​​​ചാ​​​​ര​​​​ണ നീ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം. ക​​​​ര്‍​ശ​​​​ന​​​​മാ​​​​യ നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി, പ്ര​​​​ഖ്യാ​​​​പി​​​​ത കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലാ​​​ണു വി​​​​ചാ​​​​ര​​​​ണ​​​​യ്ക്ക് അ​​​​നു​​​​മ​​​​തി.

മു​​​​മ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ പ്ര​​​​കാ​​​​രം പ്ര​​​​തി​​​​യു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ വി​​​​ചാ​​​​ര​​​​ണ​​​​യോ ശി​​​​ക്ഷാ​​​​വി​​​​ധി​​​​യോ സാ​​​​ധ്യ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. വി​​​​ചാ​​​​ര​​​​ണ​​​​യി​​​​ല്‍നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റാ​​​​ന്‍ മ​​​​നഃ​​​പൂ​​​​ര്‍​വം പ്ര​​​​തി ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​കു​​​​ക​​​​യും ഭാ​​​​വി​​​​യി​​​​ല്‍ ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്നു കോ​​​​ട​​​​തി​​​​ക്കു ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്താ​​​​ല്‍ പ്ര​​​​തി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​മി​​​​ല്ലാ​​​​തെ വി​​​​ചാ​​​​ര​​​​ണ​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​ന്‍ സെ​​​​ക്‌​​​​ഷ​​​​ന്‍ 356 കോ​​​​ട​​​​തി​​​​യെ അ​​​​ധി​​​​കാ​​​​ര​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ട്.

സെ​​​​ക്‌​​​​ഷ​​​​ന്‍ 84 പ്ര​​​​കാ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ത കു​​​​റ്റ​​​​വാ​​​​ളി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട വ്യ​​​​ക്തി ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​വു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ല്‍ ഈ ​​​​നി​​​​യ​​​​മം ബാ​​​​ധ​​​​ക​​​​മാ​​​​കും. പ​​​​ഴ​​​​യ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം (സി​​​​ആ​​​​ര്‍​പി​​​​സി, 1973 (19)) കു​​​​റ്റ​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​ത്ര​​​​മേ പ്ര​​​​ഖ്യാ​​​​പ​​​​നം സാ​​​​ധ്യ​​​​മാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ.

ഭാ​​​​ര​​​​തീ​​​​യ നാ​​​​ഗ​​​​രി​​​​ക് സു​​​​ര​​​​ക്ഷാ സം​​​​ഹി​​​​ത പ്ര​​​​കാ​​​​രം 10 വ​​​​ര്‍​ഷ​​​​മോ അ​​​​തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ലോ ത​​​​ട​​​​വ്, ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം, അ​​​​ല്ലെ​​​​ങ്കി​​​​ല്‍ വ​​​​ധ​​​​ശി​​​​ക്ഷ ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന കു​​​​റ്റ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​തു ബാ​​​​ധ​​​​ക​​​​മാ​​​​ണ്. കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ച് 90 ദി​​​​വ​​​​സ​​​​ത്തെ കാ​​​​ത്തി​​​​രി​​​​പ്പ് കാ​​​​ലാ​​​​വ​​​​ധി​​​​ക്കു ശേ​​​​ഷ​​​​മേ പ്ര​​​​തി​​​​യു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലു​​​​ള്ള വി​​​​ചാ​​​​ര​​​​ണ ആ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ പാ​​​​ടു​​​​ള്ളൂ. പ്ര​​​​തി മ​​​നഃ​​​പൂ​​​ര്‍​വം ഒ​​​​ളി​​​​വി​​​​ല്‍ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്നു പോ​​​​ലീ​​​​സ് കോ​​​​ട​​​​തി​​​​യെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.

പ്ര​​​​ധാ​​​​ന നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ള്‍

  1. പ്ര​​​​തി മ​​​​നഃ​​​പൂ​​​​ര്‍​വം ഒ​​​​ളി​​​​വി​​​​ലാ​​​​ണെ​​​​ന്നു തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന വി​​​​ശ​​​​ദ​​​​മാ​​​​യ റി​​​​പ്പോ​​​​ര്‍​ട്ട് പോ​​​​ലീ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ല്‍ ന​​​​ല്‍​ക​​​​ണം.
  2.  അ​​​​റ​​​​സ്റ്റ് വാ​​​​റ​​​​ന്‍റ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​മ്പ് ഇ​​​​ന്ത്യ വി​​​​ട്ട​​​​വ​​​​രെ സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​യ​​​​വ​​​​രാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കി​​​​ല്ല. എ​​​​ന്നാ​​​​ല്‍ വാ​​​​റ​​​​ന്‍റ് വ​​​​ന്നി​​​​ട്ടും മ​​​നഃ​​​പൂ​​​​ര്‍​വം വി​​​​ദേ​​​​ശ​​​​ത്തു തു​​​​ട​​​​രു​​​​ന്ന​​​​ത് ഒ​​​​ളി​​​​ച്ചോ​​​​ട്ട​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കും.
  3. ദി​​​​ന​​​​പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ര​​​​സ്യം ന​​​​ല്‍​ക​​​​ണം. പ്ര​​​​തി 30 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ വി​​​​ചാ​​​​ര​​​​ണ ആ​​​​രം​​​​ഭി​​​​ക്കും.
  4. വി​​​​ദേ​​​​ശ​​​​ത്തു​​​​ള്ള പ്ര​​​​തി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ ഇ​​​​ന്‍റ​​​​ര്‍​പോ​​​​ള്‍ നോ​​​​ട്ടീ​​​​സു​​​​ക​​​​ള്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​ന്‍ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം.
  5. വി​​​​ചാ​​​​ര​​​​ണയ്​​​​ക്കി​​​​ട​​​​യി​​​​ല്‍ പ്ര​​​​തി ഹാ​​​​ജ​​​​രാ​​​​യാ​​​​ല്‍, ത​​​​ന്‍റെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ തെ​​​​ളി​​​​വു​​​​ക​​​​ള്‍ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ കോ​​​​ട​​​​തി​​​​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കാം.
  6. വി​​​​ധി​​​​ക്കെ​​​​തി​​​​രേ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​ക​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ പ്ര​​​​തി കോ​​​​ട​​​​തി​​​​യി​​​​ല്‍ കീ​​​​ഴ​​​​ട​​​​ങ്ങ​​​​ണം. വി​​​​ധി വ​​​​ന്ന് മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി​​​​യി​​​​രി​​​​ക്ക​​​​ണം.
  7. പ്ര​​​​തി കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ല്‍ ഇ​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ ജ​​​​യി​​​​ല്‍ ഡി​​​​ജി​​​​പി​​​​യി​​​​ല്‍നി​​​​ന്നു റി​​​​പ്പോ​​​​ര്‍​ട്ട് വാ​​​​ങ്ങ​​​​ണം. ഇ​​​​തി​​​​നാ​​​​യി പ്ര​​​​തി​​​​യു​​​​ടെ ബ​​​​യോ​​​​മെ​​​​ട്രി​​​​ക് വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ജ​​​​യി​​​​ല്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍​ക്കു കൈ​​​​മാ​​​​റ​​​​ണം.

Tags : Criminal cases absence representatives notice issued notification

Recent News

Up