Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School

പ​രീ​ക്ഷ​യ്ക്കു പ​ഠി​ക്കേ​ണ്ട​ത് എ​ങ്ങ​നെ?

ഒ​രു അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്‍റെ ഏ​റ്റ​വും സ്പെ​ഷ്യ​ലും അ​തേ​സ​മ​യം ടെ​ൻ​ഷ​ൻ നി​റ​ഞ്ഞ​തു​മാ​യ സ​മ​യ​മാ​ണ് പ​രീ​ക്ഷാ​ക്കാ​ലം. പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും മ​റ്റു മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ ക​ന​ത്ത ത​യാ​റെ​ടു​പ്പി​ലാ​ണ്.

പ​ല വീ​ടു​ക​ളി​ലും മാ​താ​പി​താ​ക്ക​ളാ​ണ് കൂ​ടു​ത​ൽ ആ​ശ​ങ്ക​യോ​ടെ ക​ഴി​യു​ന്ന​ത്. ഈ ​സ​മ​യ​ത്ത് പ​രീ​ക്ഷ​യെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യും ആ​രോ​ഗ്യ​ക​ര​മാ​യും എ​ങ്ങ​നെ അ​ഭി​മു​ഖീ​ക​രി​ക്കാം എ​ന്ന് ന​മു​ക്ക് നോ​ക്കാം.

പ​രീ​ക്ഷ​യെ സ​മ്മ​ർദത്തോ​ടെ കാ​ണ​രു​ത് എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​നം. ചെ​റി​യ അ​ള​വി​ലു​ള്ള ഉ​ത്ക​ണ്ഠ പ​ഠ​ന​ത്തി​ന് ഗൗ​ര​വം ന​ൽ​കും, പ​ക്ഷേ അ​തി​രു​ക​വി​ഞ്ഞാ​ൽ അ​ത് തി​രി​ച്ച​ടി​യാ​കും.

അ​തി​നാ​ൽ, പ​രീ​ക്ഷ​യു​ടെ ഫ​ല​ത്തെ മാ​ത്രം ല​ക്ഷ്യ​മാ​ക്കി പ​ഠി​ക്കു​ന്ന​തി​നു പ​ക​രം, സ്വ​ന്തം അ​റി​വും ക​ഴി​വും വ​ർ​ധി​പ്പി​ക്കാ​നു​ള്ള ആ​ത്മാ​ർഥ​മാ​യ ശ്ര​മ​മാ​യി കാ​ണു​ക.

ഈ ​മ​നോ​ഭാ​വം പ​രീ​ക്ഷാ​സ​മ​യ​ത്ത് മാ​ന​സി​ക ശ​ക്തി ന​ൽ​കും. മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. ര​ക്ഷി​താ​ക്ക​ളോ വി​ദ്യാ​ർ​ത്ഥി​ക​ളോ ആ​രാ​യാ​ലും ഇ​പ്പോ​ൾ അ​ത് ഒ​ഴി​വാ​ക്ക​ണം.

"നി​ന്‍റെ സു​ഹൃ​ത്ത് ഇ​ത്ര​യും പ​ഠി​ച്ചു' തു​ട​ങ്ങി​യ ക​മ​ന്‍റുക​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തി​രി​ക്കു​ക. ഓ​രോ​രു​ത്ത​ർ​ക്കും അ​വ​ര​വ​രു​ടേ​താ​യ വ​ഴി​യും സ​മ​യ​വും ഉ​ണ്ട്. മ​റ്റു​ള്ള​വ​രെ അ​നു​ക​രി​ക്കാ​തെ, സ്വ​ന്തം ല​ക്ഷ്യ​ത്തി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. അ​ത്ത​രം താ​ര​ത​മ്യ​ങ്ങ​ൾ പ്ര​ചോ​ദ​ന​മ​ല്ല, മ​റി​ച്ച് സ​മ്മ​ർ​ദ​മാ​ണ്.

ഒ​രു കൃ​ത്യ​മാ​യ ദി​ന​ച​ര്യ വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഉ​റ​ക്കം, ഭ​ക്ഷ​ണം, പ​ഠ​നം, വ്യാ​യാ​മം എ​ന്നി​വ ദി​വ​സ​വും ഒ​രേ സ​മ​യ​ത്ത് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക. ഇ​ത് പ​ഠ​ന​ത്തി​ന്‍റെ ഫ​ല​പ്രാ​പ്തി വ​ർ​ധി​പ്പി​ക്കും.

ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും വേ​ണം - ശ​രീ​ര​ഭാ​ര​ത്തി​ന്‍റെ 25 കി​ലോ​യ്ക്ക് ഏ​ക​ദേ​ശം ഒരു ലി​റ്റ​ർ വെ​ള്ളം (ഉ​ദാ: 50 കി​ലോ ഉ​ള്ള​വ​ർ​ക്ക് ദി​വ​സ​വും രണ്ട് ലി​റ്റ​ർ എ​ങ്കി​ലും).

ആ​വ​ർ​ത്ത​ന​മാ​ണ് ഓ​ർ​മശ​ക്തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗം. എ​ല്ലാ​വ​രു​ടെ​യും പ​ഠ​ന​വേ​ഗ​ത വ്യ​ത്യ​സ്ത​മാ​ണ് എ​ന്ന​ത് ഓ​ർ​ക്കു​ക. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ പ​ര​മാ​വ​ധി പ​രി​ഹ​രി​ക്കു​ക - ഇ​ത് പ​രീ​ക്ഷാ​സ​മ​യ​ത്ത് വ​ലി​യ ആ​ത്മ​വി​ശ്വാ​സം ന​ൽ​കും. ഷോ​ർ​ട്ട് നോ​ട്ടു​ക​ളോ സം​ഗ്ര​ഹ​ങ്ങ​ളോ ത​യാറാ​ക്കി വയ്​ക്കു​ക; അ​വ​സാ​ന നി​മി​ഷ റി​വി​ഷ​ന് വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​കും.

ക​ണ​ക്ക്, ഫി​സി​ക്സ് തു​ട​ങ്ങി​യ പ്ര​ശ്ന​പ​രി​ഹാ​ര വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​മ്പോ​ൾ, ആ​ദ്യം ചോ​ദ്യം മാ​ത്രം എ​ഴു​തി​യെ​ടു​ത്ത് സ്വ​ന്ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക. ബു​ക്ക് നോ​ക്കി പ​ഠി​ക്കാ​തെ, സ്വ​യം ചെ​യ്ത ശേ​ഷം സം​ശ​യ​ങ്ങ​ൾ മാ​ത്രം ക്ലി​യ​ർ ചെ​യ്യു​ക.

ഇ​ഷ്ട​വി​ഷ​യ​ങ്ങ​ൾ ആ​ദ്യം ചെ​റി​യ സ​മ​യ​ത്തി​ന് എ​ടു​ത്ത് പ​ഠി​ച്ച്, പ്ര​യാ​സ​മു​ള്ള​വ​യ്ക്ക് കൂ​ടു​ത​ൽ സ​മ​യം ന​ൽ​കി സ​ന്തു​ലി​ത​മാ​യി മു​ന്നോ​ട്ടു​പോ​കു​ക. ഈ ​പ​രീ​ക്ഷ​ക​ളെ നി​ങ്ങ​ളു​ടെ ജീ​വി​ത​ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ഒ​രു പ്ര​ധാ​ന ചു​വ​ടു​വയ്​പ്പാ​യി കാ​ണു​ക.

പ​രീ​ക്ഷ​യ​ല്ല, നി​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യാ​ണ് പ്ര​ധാ​നം. എ​ല്ലാ​വ​ർ​ക്കും ശാ​ന്ത​മാ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും നി​റ​ഞ്ഞ ഒ​രു പ​രീ​ക്ഷാ​ക്കാ​ലം ആ​ശം​സി​ക്കു​ന്നു!

വിവരങ്ങൾ: Nithin A.F.
Consultant Psychologist SUT Hospital, Pattom
Mob: 9496341841
Email:
[email protected], www.nithinaf.blogspot.com

 

National

എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു; നാ​ലു​പേ​ർ പി​ടി​യി​ൽ

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ മൗ​ഗ​ഞ്ചി​ല്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. നാ​ല് പേ​രാ​ണ് പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മി​ന്‍റു ജ​യ്‌​സ്വാ​ള്‍(24), ര​വി​ന​ന്ദ​ന്‍ സിം​ഗ് ഗൗ​ര്‍(22), നീ​ര​ജ് ജ​യ്‌​സ്വാ​ള്‍(21), സു​ഭാ​ഷ് ജ​യ്‌​സ്വാ​ള്‍(23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പെ​ൺ​കു​ട്ടി​യും സു​ഹൃ​ത്തും ബോ​ര്‍​ഡ് പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ബൈ​ക്കി​ല്‍ അ​തു​വ​ഴി വ​രി​ക​യാ​യി​രു​ന്ന മി​ന്‍റു ഇ​രു​വ​രെ​യും ബൈ​ക്കി​ല്‍ ക​യ​റ്റി.

വ​ഴി​യി​ല്‍ വ​ച്ച് സു​ഹൃ​ത്തി​നെ ഇ​റ​ക്കി​യ ശേ​ഷം ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ അ​ടു​ത്തു​ള്ള ഖ​നി​യു​ടെ ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ബ​ല​മാ​യി മ​ദ്യം ന​ല്‍​കി​യ ശേ​ഷ​മാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യെ സം​ഘം പീ​ഡി​പ്പി​ച്ച​ത്. പീ​ഡ​ന​ത്തി​ന് ശേ​ഷം പെ​ൺ​കു​ട്ടി​യെ അ​വി​ടെ​ത്ത​ന്നെ ഉ​പേ​ക്ഷി​ച്ച് പോ​കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി​യാ​യ മി​ന്‍റു ജ​യ്‌​സ്വാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ പ​രി​ച​യ​ക്കാ​ര​നാ​യി​രു​ന്നെ​ന്നും അ​തി​നാ​ലാ​ണ് പെ​ണ്‍​കു​ട്ടി ബൈ​ക്കി​ല്‍ ക​യ​റി​യ​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ല്‍ നാ​ല് പ്ര​തി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ട്ട​ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​ക്ര​മി​ക്ക​പ്പെ​ട്ട പെ​ണ്‍​കു​ട്ടി നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ തു​ട​രു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

സ്‌കൂള്‍ പരിസരത്ത് പെരുമ്പാമ്പ്; കണ്ടത് ശുചീകരണ തൊഴിലാളികള്‍

കൊച്ചി: ഇടക്കൊച്ചി സെന്‍റ് ലോറന്‍സ് യുപി സ്‌കൂളിന് പരിസരത്ത് പെരുമ്പാമ്പ്. കൊച്ചി നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ സ്‌കൂളിന് മുന്നിലെ റോഡരികിലുള്ള കുറ്റിക്കാടുകള്‍ വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻതന്നെ തൊഴിലാളികള്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു.

കൗണ്‍സിലര്‍ ലസിത പീറ്ററുടെ നേതൃത്വത്തില്‍ സ്‌നേക്ക് റെസ്‌ക്യൂ ടീമിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പിനെ പിടികൂടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജനവാസമേഖലയിലെ പാമ്പ് ശല്യം വര്‍ധിക്കുന്നത് ജനങ്ങളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പ്രദേശത്ത് പലയിടത്തും കാട് പിടിച്ചു കിടക്കുന്നതിനാല്‍ പാമ്പ് ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

അതേസമയം, കാലാവസ്ഥ വ്യതിയാനമാണ് പാമ്പുകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ പാമ്പുകളുടെ സാന്നിധ്യം ക്രമാതീതമായി വര്‍ധിച്ചതോടെ വനം വകുപ്പിന്‍റെ സര്‍പ്പ റെസ്‌ക്യൂ ടീം അംഗങ്ങള്‍ വിശ്രമമില്ലാത്ത ജോലിയാണ്.

Kerala

ചു​രി​ദാ​ർ ധ​രി​ച്ചെ​ത്തി​യ പ്ര​ധാ​ന അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ല്ലെ​ന്ന് പ​രാ​തി

കൊ​ല്ലം: ചു​രി​ദാ​ർ ധ​രി​ച്ചെ​ത്തി​യ പ്ര​ധാ​ന അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ല്ലെ​ന്ന് പ​രാ​തി. കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​ർ ഈ​ശ്വ​ര​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് സം​ഭ​വം.

സ്കൂ​ൾ മാ​നേ​ജ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ധ്യാ​പി​ക​യെ ത​ട​ഞ്ഞ​തെ​ന്നാ​ണ് സെ​ക്യൂ​രി​റ്റി പ​റ​യു​ന്ന​ത്. പി​ന്നാ​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക ഗേ​റ്റി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

പോ​ലീ​സ് എ​ത്തി​യാ​ണ് അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, എ​ന്ത് വ​സ്ത്രം ധ​രി​ച്ചും സ്കൂ​ളി​ല്‍ വ​രാ​മെ​ന്നും ത​ട​യാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു​മാ​ണ് സ്കൂ​ൾ മാ​നേ​ജ​രു​ടെ വി​ശ​ദീ​ക​ര​ണം.

District News

പൈ​സ​ക്ക​രി സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

പ​യ്യാ​വൂ​ർ: പൈ​സ​ക്ക​രി സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ എ​ഴു​പ​ത്തി​നാ​ലാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​യ്യാ​വൂ​ർ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​രും പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സോ​ജ​ൻ ജോ​ർ​ജ്, ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​വാ​സ​ന്തി, ഇ​രി​ക്കൂ​ർ ബി​പി​സി എം.​കെ. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ സി​ന്ധു ര​വി, ടെ​ൻ​സ​ൺ ജോ​ർ​ജ് ക​ണ്ട​ത്തി​ൻ​ക​ര, പൈ​സ​ക്ക​രി ഫൊ​റോ​ന സ​ഹ​വി​കാ​രി ഫാ. ​ജോ​മ​ൽ കോ​നൂ​ർ തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ ജേ​താ​വ് സി.​കെ. ര​ജീ​ഷ്, മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ തോ​മ​സ് അ​യ്യ​ങ്കാ​നാ​ൽ, അ​ണ്ട​ർ 17 കേ​ര​ള ടീ​മം​ഗം അ​ന്ന റോ​സ് ഷി​ജു, ഇ​രു​പ​ത് കി​ലോ​മീ​റ്റ​ർ ന​ട​ത്തം ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി റി​ക്കാ​ർ​ഡ് ഹോ​ൾ​ഡ​ർ അ​ൽ​ഫോ​ൻ​സ സി​ബി​ൻ, എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

NRI

നോ​ർ​ത്ത് ടെ​ക്സ​സി​ലെ സ്‌​കൂ​ളു​ക​ൾ​ക്ക് വ്യാ​ഴാ​ഴ്ച​യും അ​വ​ധി

ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ​യും റോ​ഡു​ക​ളി​ലെ മ​ഞ്ഞി​നെ​യും തു​ട​ർ​ന്ന് നോ​ർ​ത്ത് ടെ​ക്സ​സി​ലെ പ്ര​ധാ​ന സ്‌​കൂ​ൾ ഡി​സ്ട്രി​ക്റ്റു​ക​ൾ വ്യാ​ഴാ​ഴ്ച​യും അ​ട​ഞ്ഞു​കി​ട​ക്കും.

അ​വ​ധി പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ന ഡി​സ്ട്രി​ക്റ്റു​ക​ൾ:

ഡെ​ന്‍റ​ൺ ഐ​എ​സ്ഡി, ലൂ​യി​സ്‌​വി​ൽ ഐ​എ​സ്ഡി, ലി​റ്റി​ൽ എ​ൽ​മ് ഐ​എ​സ്ഡി, നോ​ർ​ത്ത് വെ​സ്റ്റ് ഐ​എ​സ്ഡി, അ​ന്ന, ഡെ​ക്കാ​റ്റൂ​ർ, ഡെ​നി​സ​ൺ, ഫാ​ർ​മേ​ഴ്‌​സ്‌​വി​ൽ, ലേ​ക്ക് ഡാ​ള​സ്, ഷെ​ർ​മാ​ൻ.

തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ:

അ​തേ​സ​മ​യം റോ​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ർ​ലിം​ഗ്ട​ൺ ഐ​എ​സ്ഡി, ഹ​ർ​സ്റ്റ്-​യൂ​ലെ​സ്-​ബെ​ഡ്ഫോ​ർ​ഡ് ഐ​എ​സ്ഡി, ക​രോ​ൾ, കോ​ർ​സി​ക്കാ​ന, ല​ങ്കാ​സ്റ്റ​ർ തു​ട​ങ്ങി​യ ഡി​സ്ട്രി​ക്റ്റു​ക​ൾ വ്യാ​ഴാ​ഴ്ച തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

കാ​ലാ​വ​സ്ഥ​യും റോ​ഡു​ക​ളി​ലെ സു​ര​ക്ഷ​യും മു​ൻ​നി​ർ​ത്തി മ​റ്റ് ഡി​സ്ട്രി​ക്റ്റു​ക​ൾ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യും ശീ​ത​ക്കാ​റ്റും; ഡാ​ള​സി​ൽ സ്കൂ​ളു​ക​ൾ​ക്ക് രണ്ടുദിവസം അവധി

ഡാ​ള​സ്: നോ‍​ർ​ത്ത് ടെ​ക്സ​സി​ലെ ശ​ക്ത​മാ​യ ശീ​ത​ക്കാ​റ്റും മ​ഞ്ഞു​വീ​ഴ്ച​യും ക​ണ​ക്കി​ലെ​ടു​ത്ത് ഡാ​ള​സ് ഐ​എ​സ്‌​ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ സ്കൂ​ൾ ഡി​സ്ട്രി​ക്റ്റു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

റോ​ഡു​ക​ളി​ലെ അ​പ​ക​ട​സാ​ധ്യ​ത​യും കൊ​ടും​ത​ണു​പ്പും പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ ക്ലാ​സു​ക​ളെ കു​റി​ച്ചു​ള്ള തീ​രു​മാ​നം കാ​ലാ​വ​സ്ഥ നി​രീ​ക്ഷി​ച്ച ശേ​ഷം പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി അ​ത​ത് സ്കൂ​ൾ ഡി​സ്ട്രി​ക്റ്റു​ക​ളു​ടെ വെ​ബ്സൈ​റ്റു​ക​ളോ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളോ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

District News

സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും

കൊ​പ്ര​ക്ക​ളം: ക​യ്പ​മം​ഗ​ലം ഗ​വ. ഫി​ഷ​റീ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ത്തി. ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു.


ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​ര​മി​ക്കു​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഇ.​ജി. സ​ജി​മോ​ൻ, എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജ്യോ​തി ശ്രീ​വേ​ണി എ​ന്നി​വ​ർ​ക്കു യാ​ത്ര​യ​യ​പ്പു​ന​ൽ​കി. ഉ​ന്ന​ത​വി​ജ​യം​നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ശാ​സ്ത്ര​പ​ഥം വി​ജ​യി​ക​ളെ​യും അ​നു​മോ​ദി​ച്ചു. നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ രാ​ജേ​ഷ് തം​ബു​രു മു​ഖ്യാ​തി​ഥി​യാ​യി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജെ. ​സ​ദ​ക്ക​ത്തു​ള്ള വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​കെ. മ​ണി​ക​ണ്ണ​ൻ, മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷീ​ബ സ​തീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം പി.​ടി. രാ​മ​ച​ന്ദ്ര​ൻ, സീ​നി​യ​ർ അ​ധ്യാ​പി​ക കെ.​സി. ഗം​ഗ, മ​തി​ല​കം ബി​പി​സി എ​ൻ.​സി. പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ചാ​ല​ക്കു​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ൺ​വെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 101-ാം വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക - ര​ക്ഷാ​ക​ർ​തൃ​ദി​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ആ​ഘോ​ഷി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ൽ​വേ​ർ​ണി​യ പ്രൊ​വി​ൻ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ സി​സ്റ്റ​ർ റി​നി വ​ട​ക്ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​ൽ​ഫോ​ൻ​സാ ചാ​ക്കോ, എ​സ്എ​ച്ച് കോ​ൺ​വെ​ന്‍റ് ചാ​പ്ലൈ​ൻ ഫാ. ​ജോ​സ​ഫ് ഗോ​പു​രം എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ റൈ​സ​ൺ ആ​ലു​ക്ക ഛായാ​ചി​ത്രം അ​നാ​ച്ഛാ​ദ​നം​ചെ​യ്തു. വി​ര​മി​ക്കു​ന്ന ഓ​ഫീ​സ് സ്റ്റാ​ഫ് സി.​ജെ. ആ​നി​യെ പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ജോ കു​റ്റി​ക്കാ​ട​ൻ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജോ​സ്‌​ലി​ൻ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സോ​ഫി​യ ജോ​സ​ഫ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ ല​ത ജോ​ർ​ജ്, കെ.​എ. ജെ​സ്സി, വി​ജി വ​ർ​ഗീ​സ്, സ്കൂ​ൾ ലീ​ഡ​ർ എ​ലേ​ന ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

കാ​ഞ്ഞ​ങ്ങാ​ട്ട് സ്കൂ​ളി​ൽ മോ​ഷ​ണം; അ​ഞ്ച് ലാ​പ്ടോ​പ്പു​ക​ളും പ​ണ​വും ക​വ​ർ‌​ന്നു

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് അ​തി​ഞ്ഞാ​ലി​ൽ സ്കൂ​ളി​ൽ മോ​ഷ​ണം. അ​ഞ്ച് ലാ​പ്ടോ​പ്പു​ക​ളും പ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഹൊ​സ്ദു​ർ​ഗ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് അ​തി​ഞ്ഞാ​ലി​ലെ അ​ജാ​നൂ​ർ ഗ​വ. മാ​പ്പി​ള എ​ൽ പി ​സ്കൂ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ്കൂ​ൾ ഓ​ഫീ​സ് മു​റി, ക്ലാ​സ് റൂം, ​ഗോ​ഡൗ​ൺ എ​ന്നി​വ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

പൂ​ട്ടു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന അ​ഞ്ച് ലാ​പ്ടോ​പ്പു​ക​ളാ​ണ് ക​ള്ള​ൻ കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​ക​ളു​ടെ സ​ഞ്ജ​യ്ക സ​മ്പാ​ദ്യ പ​ദ്ധ​തി​യി​ലെ പ​ണ​വും മോ​ഷ്ടി​ച്ചു.

രാ​വി​ലെ ജീ​വ​ന​ക്കാ​ര​ൻ തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ചാ വി​വ​രം അ​റി​യു​ന്ന​ത്.

Kerala

കൊച്ചിയില്‍ സ്‌കൂളുകള്‍ കുത്തിപ്പൊളിച്ച് കവര്‍ച്ച; ഓഫീസ് റൂം തകര്‍ത്തു

കൊച്ചി: കൊച്ചിയില്‍ രണ്ടു സ്‌കൂളുകളില്‍ മോഷണം. വരാപ്പുഴ പുത്തന്‍പള്ളി സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‍റെ ഓഫീസ് റൂം കുത്തി തുറന്ന് ഇരുപതിനായിരം രൂപ കവര്‍ന്നു. ഓഫീസ് റൂമിലെ കമ്പ്യൂട്ടറുകളും അലമാരയിലെ ഫയലുകളുമെല്ലാം നശിപ്പിച്ച നിലയിലാണ്.

എന്നാല്‍ മേശയില്‍ ഉണ്ടായിരുന്ന പണം മാത്രമേ നഷ്ടമായിട്ടുള്ളു. സ്‌കൂളിന്‍റെ പ്ലസ് ടു കെട്ടിടത്തിന്‍റെ ഗ്രില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. ഓഫീസ് വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറിയ കള്ളന്‍ സിസിടിവികളും നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

സ്‌കൂള്‍ കെട്ടിടത്തിന്‍റെ മതിലിന്‍റെ ഭാഗത്ത് സംശയാസ്പദമായി ബൈക്ക് പാര്‍ക്ക് ചെയ്ത സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, രണ്ടുദിവസം മുമ്പ് കൂനമ്മാവ് സെന്‍റ് ജോസഫ് സ്‌കൂളിലും കവര്‍ച്ചാശ്രമം നടന്നിട്ടുണ്ട്. ഒരേയാള്‍ തന്നെയാണ് രണ്ടു സ്‌കൂളുകളിലും കവര്‍ച്ച നടത്തിയത് എന്നാണ് പോലീസിന്‍റെ നിഗമനം.

Kerala

വിവാദ ഭാഗങ്ങൾ ഒഴിവാക്കി; കെ-ടെറ്റിൽ പുതിയ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് ഉത്തരവിലെ വിവാദഭാഗങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ് വേണമെന്ന വിവാദ ഭാഗങ്ങൾ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.

നേരത്തെ പുറത്തിറക്കിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് അത് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്.

അതേസമയം, ഭിന്നശേഷി വിഭാഗത്തിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളിലും സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കിൽ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽപി, യുപി നിയമനങ്ങൾക്ക് പരിഗണിക്കും.

കൂടാതെ, ഹൈസ്കൂൾ വിഭാഗത്തിൽ കാറ്റഗറി മൂന്ന് വിജയിച്ചിട്ടുള്ള ഭാഷാധ്യാപകർ പ്രത്യേകമായി കാറ്റഗറി നാല് വിജയിക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം, കെ-ടെറ്റ് സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതിനനുസരിച്ച് മാനദണ്ഡങ്ങളിൽ ഇനിയും മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Kerala

സ്കൂ​ൾ ക​ലോ​ത്സ​വം: തീം​സോം​ഗ് പൊ​റ്റ​ശേ​രി എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​കളുടെ വ​ക

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ തീം ​സോം​ഗ് ത​യാ​റാ​ക്കി​യ​തു പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ​നി​ന്നാ​ണു പൊ​റ്റ​ശേ​രി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ട്ട് പ്ര​മേ​യ​ഗാ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ര​ച​ന​യും സം​ഗീ​ത​വും ആ​ലാ​പ​ന​വും ന​ട​ത്തി​യ​തു സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ത​ന്നെ. സം​സ്ഥാ​ന കാ​യി​ക​മേ​ള​യ്ക്കു തീം ​സോം​ഗ് ര​ചി​ച്ച പ്ല​സ്ടു വി​ദ്യാ​ർ​ഥി​യും പൊ​റ്റ​ശേ​രി സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ചെ​യ​ർ​മാ​നു​മാ​യ വി. ​പ്ര​ഫു​ൽ​ദാ​സാ​ണ് ക​ലോ​ത്സ​വ​ത്തി​നാ​യും പ്ര​മേ​യ​ഗാ​നം എ​ഴു​തി​യ​ത്.

ഹൃ​ദ്യ കൃ​ഷ്ണ, വി.​കെ. അ​ക്ഷ​യ് എ​ന്നി​വ​രാ​ണു വ​രി​ക​ൾ​ക്ക് ഈ​ണം​ പ​ക​ർ​ന്ന​ത്. പി.​കെ. മു​ഹ​മ്മ​ദ് ഫാ​യി​സ്, ഹൃ​ദ്യ കൃ​ഷ്ണ, എ. ​സൂ​ര​ജ് ച​ന്ദ്ര​ൻ, ആ​ബേ​ൽ ബി​നോ​യ്, ജോ​യ​ൽ മൈ​ക്കി​ൾ, കെ. ​ല​ക്ഷ്മി​ക, കെ. ​ഗാ​ഥ​കൃ​ഷ്ണ, സി.​പി. വി​ഷ്ണു​ദ​ത്ത് എ​ന്നി​വ​രാ​ണു പാ​ടി​യ​ത്. ഗ്രാ​മ​പ്ര​ദേ​ശ​ത്തെ വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ളു​ടെ ഈ ​നേ​ട്ടം നാ​ടി​ന് അ​ഭി​മാ​നമാ​ണെ​ന്നു പ്രി​ൻ​സി​പ്പ​ൽ സ​ന്തോ​ഷ് കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് ടി. ​സ​ബി​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Kerala

നി​ല​മേ​ലി​ൽ ടൈ​ൽ​സ് ജോ​ലി​ക്കി​ടെ മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ക്കേ​റ്റ് മ​രി​ച്ചു

കൊ​ല്ലം: നി​ല​മേ​ലി​ലെ സ്‌​കൂ​ളി​ല്‍ ടൈ​ല്‍​സി​ന്‍റെ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ക്കേ​റ്റ് മ​രി​ച്ചു. നി​ല​മേ​ല്‍ കൈ​തോ​ടു വെ​ള്ള​രി പ്ലാ​വി​ള​വീ​ട്ടി​ല്‍ വി​നോ​ദ് ബാ​ല​ന്‍ (38) ആ​ണ് മ​രി​ച്ച​ത്.

നി​ല​മേ​ല്‍ എം​എം​എ​ച്ച്എ​സി​ലെ ടൈ​ല്‍​സ് ജോ​ലി​ക്കി​ടെ മെ​ഷീ​നി​ല്‍ നി​ന്ന് വി​നോ​ദ് ബാ​ല​ന് ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ക​ട​ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

നി​ല​മേ​ല്‍ വ​ലി​യ​വ​ഴി ര​ണ്ടാം​വാ​ര്‍​ഡി​ല്‍ മു​ന്‍ മെ​മ്പ​റാ​യി​രു​ന്നു വി​നോ​ദ് ബാ​ല​ന്‍.

 

National

സ്കൂ​ളി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; നാ​ല് ബ​ജ്റം​ഗ്ദ​ൾ - വി​എ​ച്ച്പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ഗു​വാ​ഹ​ട്ടി: ആ​സാ​മി​ൽ സ്കൂ​ളി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ല് ബ​ജ്റം​ഗ്ദ​ൾ - വി​എ​ച്ച്പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ബെ​ൽ​സോ​റി​ലെ പ​നി​ഗാ​വ് സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ല​ങ്കാ​ര​ങ്ങ​ളും ത​യാ​റെ​ടു​പ്പു​ക​ളും ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​ർ തീ​വ​ച്ച് ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ലെ മ​റ്റ് നി​ര​വ​ധി വ​സ്തു​ക്ക​ളും അ​ക്ര​മി​ക​ൾ ന​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

വി​എ​ച്ച്പി ജി​ല്ല സെ​ക്ര​ട്ട​റി ഭാ​സ്ക​ർ ദേ​ഖ, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ന​സ് ജ്യോ​തി, ബ​ജ്റം​ഗ്ദ​ൾ ജി​ല്ല ക​ൺ​വീ​ന​ർ ന​യ​ൻ ത​ലൂ​ക്ദ​ർ എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടും. പ്ര​തി​ക​ൾ ‘ജ​യ് ശ്രീ​റാം’ വി​ളി​ക​ളോ​ടെ എ​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

National

ഭ​ഗ​വ​ദ്ഗീ​ത പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്കി ഉ​ത്ത​രാ​ഖ​ണ്ഡ്

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഭ​ഗ​വ​ദ്ഗീ​ത പാ​രാ​യ​ണം ചെ​യ്യു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​യെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പു​ഷ്‌​ക​ർ സിം​ഗ് ധാ​മി.

സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ എ​ക്‌​സി​ലു​ടെ​യാ​ണ് ധാ​മി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഗീ​ത​യി​ലെ ശ്ലോ​ക​ങ്ങ​ൾ ഉ​രു​വി​ട്ട് പ​ഠി​ക്കു​ന്ന​ത് ഞ​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ന്നു.

ഇ​ന്ത്യ​ൻ സം​സ്‌​കാ​രം, ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ, ജീ​വി​ത ത​ത്ത്വ​ചി​ന്ത എ​ന്നി​വ​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ ബ​ന്ധി​പ്പി​ച്ച് അ​വ​രു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഇ​ത് വ​ഴി​യൊ​രു​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ക്‌​സി​ൽ കു​റി​ച്ചു.

Kerala

സ്കൂ​ൾ ക​ലോ​ത്സ​വം; സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ മു​ഖ്യാ​തി​ഥി

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ ജ​ഡ്ജി​യാ​യ​വ​ർ ഒ​ഴി​വാ​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ധി​ക​ർ​ത്താ​ക്ക​ൾ വി​ജി​ല​ൻ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. ഇ​വ​രി​ൽ നി​ന്നും സ​ത്യ​വാം​ഗ്മൂ​ല​വും എ​ഴു​തി വാ​ങ്ങു​മെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ലേ​ബ​ർ കോ​ഡ് സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​നാ​യി മൂ​ന്നം​ഗ സ​മി​തി​യെ കോ​ൺ​ക്ലേ​വ് നി​യോ​ഗി​ച്ചു. ചെ​യ​ർ​മാ​നാ​യി സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജ് ഗോ​പാ​ല ഗൗ​ഡ, പ്ര​ഫ. ശ്യം ​സു​ന്ദ​ർ, അ​ഡ്വ. വ​ർ​ക്കി​ച്ച​ൻ പേ​ട്ട എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ൾ.

ര​ണ്ട് ലേ​ബ​ർ റി​സ​ർ​ച്ച് സ്കോ​ള​ർ​മാ​രും സ​മി​തി​യി​ൽ വ​രും. ഒ​രു മാ​സ​ത്തി​ന​കം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ലേ​ബ​ർ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​ശ​ങ്ങ​ളും സ​മി​തി പ​രി​ശോ​ധി​ക്കു​മെ​ന്നും തൊ​ഴി​ലാ​ളി നേ​താ​ക്ക​ളോ​ടൊ​പ്പം കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി​യെ കാ​ണും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Kerala

പെ​റ്റ് ഷോ​യ്ക്ക് ആ​ന​യെ സ്കൂ​ളി​ൽ കൊ​ണ്ടു​വ​ന്ന സം​ഭ​വം; റി​പ്പോ​ർ​ട്ട് തേ​ടി വ​നം​വ​കു​പ്പ്

കൊ​ച്ചി: പെ​റ്റ് ഷോ​യ്ക്ക് സ്കൂ​ളി​ൽ ആ​ന​യെ കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് തേ​ടി വ​നം​വ​കു​പ്പ്. സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗ​മാ​ണ് സ്കൂ​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

ബു​ധ​നാ​ഴ്ച ക​ലൂ​ർ ഗ്രീ​റ്റ​സ് പ​ബ്ലി​ക് സ്കൂ​ളി​ലാ​ണ് സം​ഭ​വം. പെ​റ്റ് ഷോ​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​ക​ൾ വീ​ട്ടി​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ സ്കൂ​ളി​ലെ​ത്തി​ച്ച​ത്. പൂ​ച്ച​യേ​യും നാ​യ​യേ​യും കു​തി​ര​യേ​യു​മൊ​ക്കെ കു​ട്ടി​ക​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നു.

അ​തി​നി​ടെ​യാ​ണ് ഒ​രു കു​ട്ടി ആ​ന​യു​മാ​യി സ്കൂ​ളി​ലെ​ത്തി​യ​ത്. ആ​ന​പ്പു​റ​ത്ത് ഇ​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ‌​ടെ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗം ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. ഇ​ട​പ്പ​ള്ളി റേ​ഞ്ചി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​ത്.

അ​നു​മ​തി വാ​ങ്ങി​യാ​ണോ ആ​ന​യെ സ്കൂ​ളി​ലെ​ത്തി​ച്ച​തെ​ന്നും കു​ട്ടി​ക​ളെ ആ​ന​പ്പു​റ​ത്ത് ക​യ​റ്റി​യ​തി​ന് അ​നു​മ​തി വാ​ങ്ങി​യി​രു​ന്നോ എ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ അ​നു​മ​തി വാ​ങ്ങി​യാ​ണ് ആ​ന​യെ സ്കൂ​ളി​ലെ​ത്തി​ച്ച​തെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി. ആ​ന​പ്പു​റ​ത്ത് ക​യ​റി​യ​ത് ആ​ന​യു​ടെ ഉ​ട‌​മ​ക​ളാ​ണെ​ന്നും അ​ധി​കൃ​ത​ർ മ​റു​പ​ടി ന​ൽ​കി. സം​ഭ​വ​ത്തി​ൽ സ്കൂ​ളി​നോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു.

National

സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​ക്ക​ൾ; പാ​ച​ക​ക്കാ​ര​നെ​യും ര​ണ്ട് ജീ​വ​ന​ക്കാ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​ക്ക​ൾ. കൊ​പ്പ​ൽ ജി​ല്ല​യി​ലെ സ്കൂ​ളി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ പാ​ച​ക​ക്കാ​ര​നെ​യും ര​ണ്ട് ജീ​വ​ന​ക്കാ​രെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. കൊ​പ്പ​ൽ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സു​രേ​ഷ് ബി. ​ഇ​റ്റ്നാ​ൽ ഭ​ക്ഷ്യ വി​ത​ര​ണ ഗോ​ഡൗ​ണു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

സ്കൂ​ളു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ​യും മ​റ്റ് വ​സ്തു​ക്ക​ളു​ടെ​യും ഗു​ണ​നി​ല​വാ​രം അ​ദ്ദേ​ഹം പ​രി​ശോ​ധി​ച്ചു.

പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ, കു​ട്ടി​ക​ൾ​ക്ക് ഇ​ത്ത​രം ഭ​ക്ഷ​ണം എ​ങ്ങ​നെ വി​ള​മ്പാ​ൻ ക​ഴി​യു​മെ​ന്നും അ​വ​ർ ത​ന്നെ അ​ത്ത​രം ഭ​ക്ഷ​ണം ക​ഴി​ക്കു​മോ എ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ചോ​ദി​ച്ചു.

കൊ​പ്പ​ൽ താ​ലൂ​ക്കി​ലെ ബി​സ​ര​ള്ളി ഗ്രാ​മ​ത്തി​ലെ സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് സ്കൂ​ളി​ലെ അ​ടു​ക്ക​ള​യും ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന സ്ഥ​ല​വും അ​ദ്ദേ​ഹം പ​രി​ശോ​ധി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും വി​ള​മ്പു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

പ​രി​ശോ​ധ​ന​യി​ൽ ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ (ബി​ഇ​ഒ), മ​റ്റ് മു​തി​ർ​ന്ന ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

International

നൈ​ജീ​രി​യ​യി​ൽ 100 സ്കൂ​ൾ​ വി​ദ്യാ​ർ​ഥി​ക​ളെ വി​ട്ട​യ​ച്ചു

മി​​ന്ന: നൈ​​ജീ​​രി​​യ​​യി​​ലെ ക​​ത്തോ​​ലി​​ക്കാ സ്കൂ​​ളി​​ൽ​​നി​​ന്നു ക​​ഴി​​ഞ്ഞ മാ​​സം ഭീ​​ക​​ര​​ർ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ 100 സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളെ വി​​ട്ട​​യ​​ച്ചു.

നൂ​​റി​​ലേ​​റെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഇ​​പ്പോ​​ഴും ഭീ​​ക​​ര​​രു​​ടെ ത​​ട​​ങ്ക​​ലി​​ലാ​​ണെ​​ന്ന് ക്രി​​സ്ത്യ​​ൻ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് നൈ​​ജീ​​രി​​യ അ​​റി​​യി​​ച്ചു.

മോ​​ചി​​ത​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ നൈ​​ജ​​ർ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യ മി​​ന്ന​​യി​​ലെ​​ത്തി അ​​ധി​​കൃ​​ത​​രെ കാ​​ണും. കു​​ട്ടി​​ക​​ളെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഒ​​രു ഗ്രൂ​​പ്പും ഏ​​റ്റെ​​ടു​​ത്തി​​രു​​ന്നി​​ല്ല.

നൈ​​ജ​​ർ സം​​സ്ഥാ​​ന​​ത്ത് വി​​ദ്യാ​​ർ​​ഥി​​ക​​ളെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​കു​​ന്ന​​ത് നി​​ത്യ​​സം​​ഭ​​വ​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്.

Kerala

"വിദ്യാലയമെത്തട്ടെ, വീടിനടുത്ത്' ; കേ​​​​ര​​​​ള​​​​ത്തോ​​​​ടു സു​​​​പ്രീം​​​​കോ​​​​ട​​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ൽ ലോ​​​​വ​​​​ർ പ്രൈ​​​​മ​​​​റി (എ​​​​ൽ​​​​പി) സ്കൂ​​​​ളു​​​​ക​​​​ളും മൂ​​​​ന്നു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ൽ അ​​​​പ്പ​​​​ർ പ്രൈ​​​​മ​​​​റി (യു​​​​പി) സ്കൂ​​​​ളു​​​​ക​​​​ളും ഇ​​​​ല്ലാ​​​​ത്ത എ​​​​ല്ലാ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ സ്കൂ​​​​ളു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്ക​​​​ണ​​മെ​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

2009ലെ ​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ അ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഭൂ​​​​മി​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​വും സാ​​​​ന്പ​​​​ത്തി​​​​ക​​​​വു​​​​മാ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി, കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു ചൂണ്ടിക്കാട്ടിയാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്തി​​​​ന്‍റെ​​​​യും ജ​​​​സ്റ്റീ​​​​സ് ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ച്ചി​​​​യു​​​​ടെ​​​​യും ബെ​​​​ഞ്ചി​​​​ന്‍റെ സു​​​​പ്ര​​​​ധാ​​​​ന ഉ​​​​ത്ത​​​​ര​​​​വ്.

മൂ​​​​ന്നു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ല്ലാ​​​​ത്ത എ​​​​ല്ലാ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും സ്കൂ​​​​ളു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം. നി​​​​ർ​​​​ദേ​​​​ശം പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ന​​​​യം ത​​​​യാ​​​​റാ​​​​ക്കാ​​​​നും പ​​​​ര​​​​മോ​​​​ന്ന​​​​ത കോ​​​​ട​​​​തി കേ​​​​ര​​​​ള​​​​ത്തോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മ​​​​ല​​​​പ്പു​​​​റം മ​​​​ഞ്ചേ​​​​രി​​​​യി​​​​ലെ എ​​​​ളാ​​​​ന്പ്ര​​​​യി​​​​ൽ എ​​​​ൽ​​​​പി സ്കൂ​​​​ൾ സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് ചോ​​​​ദ്യം ചെ​​​​യ്താ​​​​ണു സം​​​​സ്ഥാ​​​​ന​​​​ സ​​​​ർ​​​​ക്കാ​​​​ർ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. എ​​​​ളാ​​​​ന്പ്ര​​​​യി​​​​ലു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മൂ​​​​ന്നും നാ​​​​ലും കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​പ്പു​​​​റ​​​​മു​​​​ള്ള സ്കൂ​​​​ളു​​​​ക​​​​ളെ​​​​യാ​​​​ണ് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നാ​​​​യി ആ​​​​ശ്ര​​​​യി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​ത്.

"വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ' പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും "വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​പ​​​​ര​​​​മാ​​​​യ ആ​​​​വ​​​​ശ്യം' ഉ​​​​യ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ സ്കൂ​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണു സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ എ​​​​ളാ​​​​ന്പ്ര​​​​യി​​​​ലെ സ്കൂ​​​​ൾ ആ​​​​വ​​​​ശ്യം നി​​​​രാ​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ, രാ​​​​ജ്യ​​​​ത്ത് നൂ​​​​റു ശ​​​​ത​​​​മാ​​​​നം സാ​​​​ക്ഷ​​​​ര​​​​ത​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​മാ​​​​യ കേ​​​​ര​​​​ളം സ്കൂ​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നെ എ​​​​ന്തി​​​​ന് എ​​​​തി​​​​ർ​​​​ക്ക​​​​ണ​​​​മെ​​​​ന്നും, നൂ​​​​റു ശ​​​​ത​​​​മാ​​​​നം സാ​​​​ക്ഷ​​​​ര​​​​ത ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ​​​​ത് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ൽ പ​​​​ണം ചെ​​​​ല​​​​വി​​​​ട്ട​​​​തു​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്നും ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ച് ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി ശ​​​​രി​​​​വ​​​​ച്ചു.

സ്കൂ​​​​ൾ​​​​ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്കൂ​​​​ളു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ര​​​​ണ്ടു ഘ​​​​ട്ട സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ലോ​​​​വ​​​​ർ അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​പ്പ​​​​ർ പ്രൈ​​​​മ​​​​റി സ്കൂ​​​​ളു​​​​ക​​​​ൾ ഇ​​​​ല്ലാ​​​​ത്ത എ​​​​ല്ലാ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും സം​​​​സ്ഥാ​​​​നം തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണം. ര​​​​ണ്ടാം​​​​ ഘ​​​​ട്ട​​​​ത്തി​​​​ൽ ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ൽ എ​​​​ൽ​​​​പി സ്കൂ​​​​ളു​​​​ക​​​​ളും മൂ​​​​ന്നു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ൽ യു​​​​പി സ്കൂ​​​​ളു​​​​ക​​​​ളും ഇ​​​​ല്ലാ​​​​ത്ത എ​​​​ല്ലാ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും സ്കൂ​​​​ളു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്ക​​​​ണം.

സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ലു​​​​ള്ള വി​​​​ഭ​​​​വ​​​​പ​​​​രി​​​​മി​​​​തി മു​​​​ഖ​​​​വി​​​​ല​​​​യ്ക്കെ​​​​ടു​​​​ത്തു​​​​കൊ​​​​ണ്ട് സ്വ​​​​കാ​​​​ര്യ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ താ​​​​ത്കാ​​​​ലി​​​​ക സ്കൂ​​​​ളു​​​​ക​​​​ളാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. എ​​​​ന്നാ​​​​ൽ ഇ​​​​ത് അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല​​​​ത്തേ​​​​ക്ക് തു​​​​ട​​​​ര​​​​രു​​​​തെ​​​​ന്നും സ്ഥി​​​​ര​​​​മാ​​​​യ സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്കാ​​​​യി ആ​​​​വ​​​​ശ്യ​​​​മാ​​​​യ ബ​​​​ജ​​​​റ്റ് വി​​​​ഹി​​​​തം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

സ്കൂ​​​​ളു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു ല​​​​ഭ്യ​​​​മാ​​​​യ എ​​​​ല്ലാ സ്ഥ​​​​ല​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളും സ​​​​ർ​​​​ക്കാ​​​​രി​​​​നു ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ട​​​​തി ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. സ്കൂ​​​​ളു​​​​ക​​​​ൾ ഇ​​​​ല്ലാ​​​​ത്ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ സ്കൂ​​​​ളു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​ൻ ചി​​​​ല വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളോ​​​​ടെ ജീ​​​വ​​​കാ​​​രു​​​ണ്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ ക്ഷ​​​​ണി​​​​ക്കാ​​​​മെ​​​​ന്നും കോ​​​​ട​​​​തി സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ, ഒ​​​​രു സ്വ​​​​കാ​​​​ര്യ​​​​വ്യ​​​​ക്തി​​​​യെ​​​​യും ഈ ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​യോ​​​​ജ​​​​നം നേ​​​​ടാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​തെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

National

ഇ​വ​ർ മ​നു​ഷ്യ​രോ..? ഹോം​വ​ർ​ക്ക് ചെ​യ്യാ​ത്ത​തി​ന് നാ​ലു വ​യ​സു​കാ​ര​നെ മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ ഹോം​വ​ർ​ക്ക് ചെ​യ്യാ​ത്ത​തി​ന് നാ​ലു വ​യ​സു​കാ​ര​നെ മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി. സൂ​ര​ജ് പു​രി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം.

ഹോം​വ​ർ​ക്ക് പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ണ് എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യെ ര​ണ്ട് അ​ധ്യാ​പ​ക​ർ ചേ​ർ​ന്ന് മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് അ​ധ്യാ​പ​ക​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി സ്കൂ​ൾ മാ​നേ​ജ​ർ അ​റി​യി​ച്ചു.

പ​രാ​തി​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ ഒ​രു ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി മ​ര​ത്തി​ന്‍റെ കൊ​മ്പി​ൽ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ള്‍ പ​രി​സ​ര​ത്ത് ത​ന്നെ​യു​ള്ള ഒ​രു മ​ര​ത്തി​ലാ​ണ് കു​ട്ടി​യെ കെ​ട്ടി​ത്തൂ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ൽ ആ​യ​തോ​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ട​പെ​ട്ട​തും അ​ധ്യാ​പ​ക​രെ സ​സ്പെ​ന്‍റ് ചെ​യ്ത​തും. 

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഒ​രു യു​വാ​വാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ര്‍​ത്തി​യ​തും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തും. യു​വാ​വ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് ത​ട​യാ​ൻ ര​ണ്ട് അ​ധ്യാ​പി​ക​മാ​രും ശ്ര​മി​ക്കു​ന്ന​തും പ്ര​ച​രി​ച്ച വീ​ഡി​യോ​യി​ൽ കാ​ണാം. 

SUNDAY DEEPIKA

പ്രിയപ്പെട്ട കാഷ്മീരിന് സ്നേഹപൂർവം കേരളം

ശ്രീനഗറിലെ കോ​ത്തി​ബാ​ഗ് ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിന് ഒരു കഥപറയാനുണ്ട്- മലയാളത്തിന്‍റെ സുഗന്ധമുള്ള ഒരു സ്നേഹഗാഥ...

ഭൂ​മി​യി​ൽ ഏ​റ്റ​വും സു​ന്ദ​ര​മാ​യ സ്ഥ​ല​മേ​ത് എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​ങ്ങ​ൾ പ​ല​തെ​ങ്കി​ൽ അ​തി​ലൊ​ന്ന് കാ​ഷ്മീ​ർ എ​ന്നാ​കു​മെ​ന്നു​റ​പ്പ്. ഒ​രു​വ​ട്ട​മെ​ങ്കി​ലും കാ​ഷ്മീ​ർ ക​ണ്ട​വ​ർ, ആ ​ചോ​ദ്യ​ത്തി​ന് ഒ​റ്റ​പ്പേ​രി​ൽ ആ ​ഉ​ത്ത​ര​മെ​ഴു​തും- കാ​ഷ്മീ​ർ.... കാ​ഴ്ച​യു​ടെ വി​സ്മ​യ​ഭൂ​മി​ക.

അ​ത്ര​മേ​ൽ സു​ന്ദ​ര​മെ​ങ്കി​ലും, കാ​ഷ്മീ​രി​നെ​ക്കു​റി​ച്ച് കാ​ല​ങ്ങ​ളാ​യി ന​മ്മ​ൾ കേ​ട്ട​തി​ലേ​റെ​യും ആ​ശ​ങ്ക​ക​ളു​ടെ വ​ർ​ത്ത​മാ​ന​ങ്ങ​ളാ​കാം. താ​ഴ്‌​വ​ര​യി​ലെ വെ​ടി​യൊ​ച്ച​ക​ൾ​ക്കും അ​തി​ക്ര​മ​ങ്ങ​ൾ​ക്കും എ​ത്ര ഇ​ട​വേ​ള എ​ന്ന അ​ന്വേ​ഷ​ണം സ്വാ​ഭാ​വി​ക​മാ​കു​ന്ന കാ​ലം..!

എ​ത്ര​യോ കാ​ല​ങ്ങ​ളാ​യി സ​ങ്ക​ട​ങ്ങ​ളു​ടെ ക​ണ്ണീ​ർ​കു​ടി​ച്ചു ത​ള​ർ​ന്ന കാ​ഷ്മീ​രി​ന്‍റെ മ​ണ്ണി​ൽ, ഒ​രു​നാ​ൾ പ്ര​ത്യാ​ശ​യു​ടെ ഒ​രു വി​ത്തു പാ​കി... കേ​ര​ള​ത്തി​ന്‍റെ ക​രു​ത​ലി​ൽ പാ​ക​പ്പെ​ട്ട വി​ത്ത്. അ​തു മു​ള​പൊ​ട്ടി, പൂ​വി​ട്ടു... കാ​ഷ്മീ​രി​ന്‍റെ ആ​കാ​ശ​ങ്ങ​ളി​ൽ വെ​ടി​യൊ​ച്ച​ക​ളെ തോ​ൽ​പി​ക്കു​ന്ന സ്നേ​ഹ​ന​ക്ഷ​ത്ര​മാ​യി അ​തു തി​ള​ങ്ങി. ഇ​തു മ​ല​യാ​ള​ത്തി​ന്‍റെ സു​ഗ​ന്ധ​മു​ള്ളൊ​രു കാ​ഷ്മീ​ർ സ്നേ​ഹ​ഗാ​ഥ.

കേ​ര​ള മോ​ഡ​ൽ ശ്രീ​ന​ഗ​റി​ൽ

പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു രാ​ജ്യ​ത്തി​നു മാ​തൃ​ക​ക​ൾ ഒ​രു​ക്കി​യ കേ​ര​ള​ത്തി​ന്‍റെ കൈ​യൊ​പ്പോ​ടെ, ജ​മ്മു കാ​ഷ്മീ​രി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ശ്രീ​ന​ഗ​റി​ൽ ഒ​രു സ​ർ​ക്കാ​ർ വി​ദ്യാ​ല​യം. കോ​ത്തി​ബാ​ഗ് ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. ആ ​സ്കൂ​ൾ മു​റ്റം ഇ​ന്നു മ​ല​യാ​ള​ത്തി​ന്‍റെ ക​രു​ത​ലി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ക​ഥ​ക​ളാ​ൽ വാ​ചാ​ലം.

ശ്രീ​ന​ഗ​റി​ൽ ഏ​റ്റ​വു​മ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. 1,700ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ ആ​വ​ശ്യ​ത്തി​നി​ല്ലാ​ത്ത​തി​നാ​ൽ, സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ക്ക​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന സ്കൂ​ൾ.

വ​ർ​ഷ​ങ്ങ​ളു​ടെ ച​രി​ത്ര​മു​ണ്ടെ​ങ്കി​ലും അ​ടു​ത്ത നാ​ളു​ക​ൾ വ​രെ സ്കൂ​ളി​ന്‍റെ സ്ഥി​തി ശോ​ച​നീ​യ​മാ​യി​രു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​ധ്യ​യ​നാ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ ഏ​റെ പി​ന്നി​ൽ...!

അ​വി​ടേ​ക്കാ​ണ് മ​ല​യാ​ളി​യാ​യ പ്ര​വാ​സി സം​രം​ഭ​ക​ന്‍റെ സാ​ര​ഥ്യ​ത്തി​ലു​ള്ള ഫൈ​സ​ൽ ആ​ൻ​ഡ് ഷ​ബാ​ന ഫൗ​ണ്ടേ​ഷ​ൻ (എ​ഫ്എ​സ്എ​ഫ്) ക​രു​ത​ലി​ന്‍റെ ക​ര​ങ്ങ​ളു​മാ​യെ​ത്തി​യ​ത്. കോ​ത്തി​ബാ​ഗ് ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഇ​നി ഇ​ല്ലാ​യ്മ​ക​ളു​ടെ സ​ങ്ക​ട​ക്ക​ഥ​ക​ൾ പ​റ​യി​ല്ല. ശ്രീ​ന​ഗ​റി​ലെ ത​ല​യെ​ടു​പ്പു​ള്ള സ്വ​കാ​ര്യ സ്കൂ​ളു​ക​ളെ വെ​ല്ലു​ന്ന സൗ​ക​ര്യ​ങ്ങ​ളോ​ടെ കു​ട്ടി​ക​ൾ ഇ​വി​ടെ നി​റ​ഞ്ഞ സം​തൃ​പ്തി​യോ​ടെ പ​ഠി​ക്കും.

ന​ട​ക്കാ​വി​ൽനി​ന്നു കോ​ത്തി​ബാ​ഗ് വ​രെ

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ മി​ക​വി​ലേ​ക്കു​യ​ർ​ത്തി​യ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് ഗ​വ. ഗേ​ൾ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​യി​രു​ന്നു കോ​ത്തി​ബാ​ഗ് സ്കൂ​ളി​ന്‍റെ പു​തു​മോ​ടി​ക്കു പ്ര​ചോ​ദ​ന​മാ​യ​ത്.


മു​ൻ എം​എ​ൽ​എ എ. ​പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ഫ്എ​സ്എ​ഫ് ന​ട​ക്കാ​വ് സ്കൂ​ളി​ൽ 16 കോ​ടി​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​രു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ലും കാ​ന്പ​സ് ലാ​ൻ​ഡ്സ്കേ​പ്പിം​ഗി​ലും പു​തു​മ​ക​ളും മി​ക​വു​ക​ളും സൃ​ഷ്ടി​ച്ച ന​ട​ക്കാ​വ് സ്കൂ​ളി​ന്‍റെ മാ​റ്റം, പൊ​തു​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ ന​ട​ക്കാ​വ് മോ​ഡ​ലാ​യി രാ​ജ്യ​ത്താ​കെ​യും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

ന​ട​ക്കാ​വ് മോ​ഡ​ലി​നെ​ക്കു​റി​ച്ച​റി​ഞ്ഞ ജ​മ്മു കാ​ഷ്മീ​ർ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ​യു​ടെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ആ​ർ.​എ​ൻ. ശ​ർ​മ​യു​ടെ​യും പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് എ​ഫ്എ​സ്എ​ഫ് കോ​ത്തി​ബാ​ഗി​ലെ സ്കൂ​ളി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​ത്. 20 കോ​ടി രൂ​പ​യാ​ണ് കോ​ത്തി​ബാ​ഗ് സ്കൂ​ളി​നാ​യി ഫൗ​ണ്ടേ​ഷ​ൻ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചെ​ല​വ​ഴി​ച്ച​ത്.

നാ​ള​ത്തെ ന​ല്ല ത​ല​മു​റ​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ൽ അ​നി​വാ​ര്യ​മാ​യ മി​ക​ച്ച വി​ദ്യാ​ഭ്യാ​സം എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക​ണ​മെ​ന്ന ദ​ർ​ശ​ന​മാ​ണ് ഫൗ​ണ്ടേ​ഷ​നെ സ്കൂ​ളി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​നു പ്ര​ചോ​ദി​പ്പി​ച്ച​തെ​ന്നു എ​ഫ്എ​സ്എ​ഫ് സ്ഥാ​പ​ക​നും കെ​ഇ​എ​ഫ് ഹോ​ൾ​ഡിം​ഗ്സ് ചെ​യ​ർ​മാ​നു​മാ​യ ഫൈ​സ​ൽ കൊ​ട്ടി​ക്കോ​ള​നും പ​ത്നി ഷ​ബാ​ന ഫൈ​സ​ലും പ​റ​ഞ്ഞു.

മാ​റ്റം വി​സ്മ​യം

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭി​ത്തി​ക​ൾ, ഇ​രി​ക്കാ​ൻ ബെ​ഞ്ചു​ക​ളി​ല്ല, പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​പോ​ലും ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളി​ല്ല.. അ​താ​യി​രു​ന്നു സ്കൂ​ളി​ന്‍റെ അ​വ​സ്ഥ.

ന​ട​ക്കാ​വ് സ്കൂ​ളി​ൽ എ​ഫ്എ​സ്എ​ഫ് ന​ട​പ്പാ​ക്കി​യ പ്ര​മോ​ട്ടിം​ഗ് റീ​ജ​ണ​ൽ സ്കൂ​ൾ​സ് ടു ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ത്രൂ ​മ​ൾ​ട്ടി​പ്പി​ൾ ഇ​ന്‍റ​ർ​വെ​ൻ​ഷ​ൻ (പ്രി​സം) പ​ദ്ധ​തി​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​യി​രു​ന്നു കോ​ത്തി​ബാ​ഗ് സ്കൂ​ളി​ന്‍റെ ന​വീ​ക​ര​ണം.

അ​ഞ്ചു ക്ലാ​സ് മു​റി​ക​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന മി​ഡി​ൽ സ്കൂ​ളി​ന്‍റെ പു​ത്ത​ൻ കെ​ട്ടി​ട​ത്തി​ൽ ഇ​ന്ന് 19 സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ; എ​ല്ലാം ശീ​തീ​ക​രി​ച്ച​ത്. ശാ​സ്ത്ര പാ​ഠ​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ന് ഒ​ന്നു​മി​ല്ലാ​തി​രു​ന്ന സ്കൂ​ളി​ൽ ഇ​ന്നു റോ​ബോ​ട്ടി​ക് സ്റ്റെം ​ലാ​ബു​ക​ൾ ഉ​ൾ​പ്പെടെ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ മ​നോ​ഹ​ര​മാ​യ ഡൈ​നിം​ഗ് ഹാ​ൾ, മി​ക​ച്ച നി​ല​വാ​ര​മു​ള്ള ശു​ചി​മു​റി​ക​ൾ. ട​ർ​ഫ് ഉ​ൾ​പ്പെടെ മി​ക​ച്ച ക​ളി​സ്ഥ​ലം. വൈ​കാ​തെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​വും ഒ​രു​ങ്ങും.

ഫൈ​സ​ൽ ആ​ൻ​ഡ് ഷ​ബാ​ന ഫൗ​ണ്ടേ​ഷ​ൻ നി​ർ​മി​ച്ചു ന​ൽ​കി​യ പു​തി​യ സ്കൂ​ൾ കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മ​ല​യാ​ളി​യാ​യ പ്ര​വാ​സി വ്യ​വ​സാ​യി കാ​ഷ്മീ​രി​ൽ ഒ​രു സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ത്തി​ന്‍റെ നി​ല​വാ​ര​മു​യ​ർ​ത്താ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്കാ​ര​ങ്ങ​ൾ സം​ഗ​മി​ച്ച​പ്പോ​ൾ

കോ​ത്തി​ബാ​ഗ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ 13 പേ​ർ നേ​ര​ത്തേ ന​ട​ക്കാ​വ് സ്കൂ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കോ​ത്തി​ബാ​ഗ് മി​ഡി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ന​ട​ക്കാ​വ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ളും അ​വി​ടെ​യെ​ത്തി. ര​ണ്ടു സം​സ്കാ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​മ​ന്വ​യ​മാ​യി ഈ ​ഒ​ത്തു​ചേ​ര​ലു​ക​ൾ മാ​റി​യെ​ന്നു കോ​ത്തി​ബാ​ഗ് സ്കൂ​ളി​ലെ പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​ൻ​ഷ ഖാ​ലി​ദ് പ​റ​യു​ന്നു.

വ​ലി​യ സ്നേ​ഹ​മു​ള്ള​വ​രാ​ണു കേ​ര​ള​ത്തി​ൽ ക​ണ്ടു​മു​ട്ടി​യ വി​ദ്യാ​ർ​ഥി​ക​ൾ. ത​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ല​ഭി​ക്ക​ണ​മെ​ന്ന അ​വ​രു​ടെ ന​ല്ല മ​ന​സ് എ​ത്ര​യോ മ​ഹ​ത്ത​ര​മാ​ണ്. കേ​ര​ള​ത്തോ​ടു വ​ലി​യ ന​ന്ദി- കേ​ര​ള​ത്തി​ലെ​ത്തി​യ കാ​ഷ്മീ​രി അ​ധ്യാ​പി​ക മ​റി​യം അ​ക്ബ​റു​ടെ വാ​ക്കു​ക​ൾ.

എ​ന്തു​കൊ​ണ്ട് കാ​ഷ്മീ​ർ?

കോ​ത്തി​ബാ​ഗി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റാ​നു​ള്ള സേ​വ​ന​ദൗ​ത്യം എ​ന്തു​കൊ​ണ്ടെ​ന്ന ചോ​ദ്യ​ത്തി​ന് ഫൈ​സ​ൽ കൊ​ട്ടി​ക്കോ​ള​ന് ഒ​രേ​യൊ​രു ഉ​ത്ത​ര​മേ​യു​ള്ളൂ... അ​റി​വ് അ​തി​ർ​ത്തി​ക​ളെ ഇ​ല്ലാ​താ​ക്കും. ന​മ്മു​ടെ രാ​ജ്യ​ത്തെ എ​ല്ലാ​വ​ർ​ക്കും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ അ​ന്ത​രീ​ക്ഷം ല​ഭി​ക്ക​ണം. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കും കി​ട്ട​ണം. അ​തി​നു​ള്ള എ​ളി​യ ശ്ര​മം മാ​ത്ര​മാ​ണ് ശ്രീ​ന​ഗ​റി​ൽ ന​ട​പ്പാ​ക്കി​യ​ത്.

കേ​ര​ള​ത്തി​ലാ​ണു തു​ട​ങ്ങി​യ​ത്. ന​ട​ക്കാ​വി​നു പു​റ​മേ, കേ​ര​ള​ത്തി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളെ മി​ക​വി​ലേ​ക്കു​യ​ർ​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫൗ​ണ്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. കാ​ഷ്മീ​രി​ൽ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​മാ​ന​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. - ഫൈ​സ​ൽ കൊ​ട്ടി​ക്കോ​ള​ൻ വ്യ​ക്ത​മാ​ക്കി.

യു​എ​ഇ ഇ​ന്ത്യ ബി​സി​ന​സ് കൗ​ണ്‍​സി​ലി​ന്‍റെ യു​എ​ഇ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​നാ​ണ് ഫൈ​സ​ൽ. ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​മാ​യ ഫൈ​സ​ൽ ആ​ൻ​ഡ് ഷ​ബാ​ന ഫൗ​ണ്ടേ​ഷ​ന്‍റെ ആ​സ്ഥാ​നം ദു​ബാ​യി​ലാ​ണ്.

ചി​രി​തൂ​കി ചി​നാ​ർ

കോ​ത്തി​ബാ​ഗ് ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​റ്റ​ത്തെ ചി​നാ​ർ മ​ര​ങ്ങ​ൾ​ക്കു മു​ന്പെ​ങ്ങും കാ​ണാ​ത്ത നി​റ​പ്പ​കി​ട്ട്. മ​ഞ്ഞു​വീ​ഴും മു​ന്പേ, അ​വ ആ​ഹ്ലാ​ദ​ത്തോ​ടെ പ​ല​വ​ർ​ണ​ങ്ങ​ളി​ൽ ഇ​ല​ക​ൾ പൊ​ഴി​ക്കു​ന്നു​ണ്ട്. ചി​രി​തൂ​കു​ന്ന ചി​നാ​ർ മ​ര​ത്ത​ണ​ലി​ൽ വ​ട്ട​മി​ട്ടി​രു​ന്ന് കാ​ഷ്മീ​രി ബാ​ല്യം നി​റ​പ്പ​കി​ട്ടാ​ർ​ന്ന നാ​ളെ​ക​ളെ സ്വ​പ്നം കാ​ണു​ക​യാ​ണ്.

Kerala

ക​ഞ്ചാ​വു​മാ​യി സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ പി​ടി​യി​ൽ

 മ​ല​പ്പു​റം: ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ പി​ടി​യി​ൽ. കോ​ട്ട​യ്ക്ക​ൽ ഔ​ഷ​ധി റോ​ഡി​ലെ വെ​ള്ള​ക്കാ​ട് വീ​ട്ടി​ൽ വി.​കെ. ഷ​ഫീ​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്നും 5.1കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 11.5 കി​ലോ ക​ഞ്ചാ​വും 20.88 ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്തു. ച​ങ്കു​വെ​ട്ടി -കോ​ട്ട​ക്ക​ൽ റോ​ഡി​ൽ​വ​ച്ചാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സി​നെ​ക്ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 6310 രൂ​പ​യും ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തും കൂ​ടു​ത​ൽ കി​ലോ ക​ഞ്ചാ​വും പ​ണ​വും ക​ണ്ടെ​ത്തി​യ​തും.

കോ​ട്ട​ക്ക​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ൽ​ക്കാ​ൻ സൂ​ക്ഷി​ച്ച ക​ഞ്ചാ​വാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

Kerala

തോ​ര്‍​ത്ത് ക​ഴു​ത്തി​ൽ കു​രു​ങ്ങി ഒ​മ്പ​തു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

പാ​ല​ക്കാ​ട്: ക​ളി​ക്കു​ന്ന​തി​നി​ടെ തോ​ർ​ത്ത് ക​ഴു​ത്തി​ൽ കു​രു​ങ്ങി ഒ​മ്പ​തു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പേ​ങ്ങാ​ട്ടി​രി ചെ​റു​വ​ശേ​രി പ​ള്ളി​യാ​ലി​ൽ മു​ജീ​ബി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ആ​ഷി​ക് ആ​ണ് മ​രി​ച്ച​ത്. നെ​ല്ലാ​യ പേ​ങ്ങാ​ട്ടി​രി അം​ബേ​ദ്ക​ർ ന​ഗ​റി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം 4.30നാ​ണ് സം​ഭ​വം

കൃ​ഷ്ണ​പ്പ​ടി ഇ​എ​ൻ യു​പി സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മു​ഹ​മ്മ​ദ് ആ​ഷി​ക്. ക​ളി​ക്കു​ന്ന​തി​നി​ടെ അ​യ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന തോ​ർ​ത്ത് ക​ഴു​ത്തി​ൽ കു​രു​ങ്ങി കു​ട്ടി നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു.

കു​ട്ടി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

പെ​രു​മ്പാ​വൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മോ​ഷ​ണം

കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മോ​ഷ​ണം. സ്കൂ​ളി​ലെ ഓ​ഫീ​സ് മു​റി​ക​ളു​ടെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

ഹെ​ഡ്മാ​സ്റ്റ​റു​ടെ മു​റി​യു​ടെ​യും സ്റ്റാ​ഫ് റൂ​മി​ന്‍റെ​യും വാ​തി​ലു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. ഹെ​ഡ്മാ​സ്റ്റ​റു​ടെ മു​റി​യി​ൽ മേ​ശ​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 3600 രൂ​പ മോ​ഷ്ടാ​വ് ക​വ​ർ​ന്നു.

സ്കൂ​ൾ ബ​സു​ക​ൾ​ക്ക് ഡീ​സ​ൽ അ​ടി​ക്കു​ന്ന​തി​നു​വേ​ണ്ടി സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

District News

കൃ​പാ​ല​യ സ്കൂ​ളി​ൽ വ​ർ​ണ ചി​റ​കു​ക​ൾ സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി


പു​ൽ​പ്പ​ള്ളി: കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ വ​ർ​ണ ചി​റ​കു​ക​ൾ എ​ന്ന പേ​രി​ൽ കൃ​പാ​ല​യ സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളു​ടെ​യും സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി.

നാ​ളു​ക​ളാ​യി സ്കൂ​ളി​ൽ വ​രാ​ൻ സാ​ധി​ക്കാ​തെ വീ​ടു​ക​ളി​ലി​രു​ന്ന് അ​ധ്യാ​പ​ക​രു​ടെ സേ​വ​നം സ്വീ​ക​രി​ച്ചി​രു​ന്ന കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ബി​ജു പി. ​വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്എ​ബി​എ​സ് മാ​ന​ന്ത​വാ​ടി പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ണ്‍​സ​ല​ർ സി​സ്റ്റ​ർ ആ​ൻ​സ്മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ഷി പു​ൽ​പ്പ​യി​ൽ, മു​ര​ളി, സി​സ്റ്റ​ർ ടെ​സീ​ന, സ്കൂ​ൾ ഹെ​ഡ്മി​സ്ട്രി​സ് സി​സ്റ്റ​ർ ആ​ൻ​സീ​ന, ടി.​യു. ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

കാ​യി​ക​മേ​ള​യു‌​ടെ സ​മാ​പ​നം; സ്കൂ​ളു​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. എ​ൽ​പി, യു​പി, ഹൈ​സ്‌​കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ൾ​ക്കാ​ണ് അ​വ​ധി

വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന കാ​യി​ക​മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര അ​ര്‍​ലേ​ക്ക മു​ഖ്യാ​തി​ഥി​യാ​കും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​ര്‍​ക്കു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ര്‍​ണ​ക്ക​പ്പ് കൈ​മാ​റു​ന്ന​തോ​ടെ കാ​യി​ക​മേ​ള​യു​ടെ കൊ​ടി താ​ഴ്ത്തു​ക​യും ദീ​പ​ശി​ഖ അ​ണ​യ്ക്കു​ക​യും ചെ​യ്യും.

Kerala

പാ​ല​ക്കാ​ട്ടെ വി​ദ്യാ​ർ​ഥി​യു​ടെ ആ​ത്മ​ഹ​ത്യ: സ്കൂ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധം; ഉ​പ​രോ​ധ​വു​മാ​യി കെ​എ​സ്‌​യു

പാ​ല​ക്കാ​ട്: ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് സ്കൂ​ളി​ന് മു​ന്നി​ൽ വ​ൻ പ്ര​തി​ഷേ​ധം.

ക​ണ്ണാ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്. പ്രി​ൻ​സി​പ്പ​ലി​നെ ഉ​പ​രോ​ധി​ച്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, ആ​രോ​പ​ണ​വി​ധേ​യാ​യ അ​ധ്യാ​പി​ക​യെ പി​ന്തു​ണ​ച്ച് വി​ദ്യാ​ർ​ഥി​ക​ളും സ്കൂ​ൾ അ​ധി​കൃ​ത​രും രം​ഗ​ത്തെ​ത്തി.

സാ​ധാ​ര​ണ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളെ ശ​കാ​രി​ക്കു​ന്ന​തു​പോ​ലെ മാ​ത്ര​മാ​ണ് അ​ധ്യാ​പി​ക അ​ർ​ജു​നെ ശ​കാ​രി​ച്ച​തെ​ന്നും മ​രി​ച്ച വി​ദ്യാ​ർ​ഥി​ക്ക് വീ​ട്ടി​ൽ നി​ന്നും സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു. കു​ട്ടി​യെ അ​മ്മാ​വ​ൻ മ​ർ​ദി​ച്ചു​വെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്കൂ​ളി​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ വാ​സ്ത​വം എ​ന്താ​ണെ​ന്ന് അ​റി​യാ​ത്ത​വ​രാ​ണ് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​തെ​ന്ന് ഒ​രു വി​ദ്യാ​ർ​ഥി പ്ര​തി​ക​രി​ച്ചു.

ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ർ​ജു​ൻ(14)​ആ​ണ് വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. ക്ലാ​സി​ലെ അ​ധ്യാ​പി​ക അ​ര്‍​ജു​നെ നി​ര​ന്ത​രം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​ട്ടി​ക​ള്‍ ത​മ്മി​ല്‍ മെ​സേ​ജ് അ​യ​ച്ച​തി​ന് അ​ധ്യാ​പി​ക അ​ര്‍​ജു​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്. സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും ജ​യി​ലി​ലി​ടു​മെ​ന്നും അ​ധ്യാ​പി​ക ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

Kerala

സ്കൂ​ള്‍ ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി; ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: സ്കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. എ​ട​പ്പാ​ൾ ക​ണ്ട​ന​ക്ക​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക‌​ട​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ജ​യ​നാ​ണ് മ​രി​ച്ച​ത്.

ദാ​റു​ൽ ഹു​ദാ​യ സ്കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ​ത്തു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വി​ജ​യ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വി​ജ​യ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

Kerala

സ്കൂ​ളു​ക​ളി​ൽ ഇ​നി വാ​യ​ന​യ്ക്കും ഗ്രേ​സ് മാ​ർ​ക്ക്; അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ വാ​യ​ന​യ്ക്ക് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​നാ​യാ​ണ് തീ​രു​മാ​നം.

വാ​യ​നാ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ, ഒ​ന്നു മു​ത​ൽ നാ​ലു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ വാ​യ​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ഞ്ചു മു​ത​ൽ 12 വ​രെ ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ത്രം വാ​യ​ന​യും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ൽ​കു​ന്ന​തി​നാ​യി ആ​ഴ്ച​യി​ൽ ഒ​രു പി​രീ​ഡ് മാ​റ്റി​വ​യ്ക്കും.

വാ​യ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക​യും കൈ​പ്പു​സ്ത​കം ത​യാ​റാ​ക്കു​ക​യും ചെ​യ്യും. ക​ലോ​ത്സ​വ​ത്തി​ൽ വാ​യ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ഇ​നം കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

Kerala

സ്കൂ​ളി​ലെ സീ​ലിം​ഗ് ത​ക​ർ​ന്നു​വീ​ണ സം​ഭ​വം: റി​പ്പോ​ർ​ട്ട് തേ​ടി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ്, വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ച് കോ​സ്റ്റ്ഫോ​ർ​ഡ്

തൃ​ശൂ​ർ: കോ​ടാ​ലി സ്കൂ​ളി​ലെ സീ​ലിം​ഗ് ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ കോ​സ്റ്റ്ഫോ​ർ​ഡി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്. സം​ഭ​വ​ത്തി​ൽ സ​മാ​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത ഉ​ണ്ടാ​യോ എ​ന്ന​റി​യാ​ൻ ര​ണ്ടു വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സ​മി​തി​യെ കോ​സ്റ്റ് ഫോ​ർ​ഡ് പ​രി​ശോ​ധ​ന​യ്ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 54 ല​ക്ഷം രൂ​പ​യ്ക്ക് കോ​സ്റ്റ്ഫോ​ർ​ഡ് ആ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ, ത​ക​ർ​ന്നു​വീ​ണ റൂ​ഫ് നി​ർ​മി​ച്ച​ത് കോ​സ്റ്റ്ഫോ​ർ​ഡ് നേ​രി​ട്ട​ല്ല. കോ​ടാ​ലി​യി​ലു​ള്ള പ്രാ​ദേ​ശി​ക പ​ണി​ക്കാ​ര​ന് സ​ബ് കോ​ൺ​ട്രാ​ക്ട് ന​ൽ​കു​ക​യാ​യി​രു​ന്നു.

Kerala

മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ സ്കൂ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക്; ബ​ല​മാ​യി പു​റ​ത്താ​ക്കാ​ൻ ശ്ര​മി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ

ആ​ല​പ്പു​ഴ: മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി യു​പി സ്കൂ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക്. വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​പോ​ക​ണ​മെ​ന്ന് സി​പി​എം പ​ഞ്ചാ​യ​ത്തം​ഗം നി​ബു ആ​വ​ശ്യ​പ്പെ​ട്ട​ത് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി.

സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ പ​റ​യാ​തെ പു​റ​ത്തു​പോ​കി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ നി​ല​പാ​ടെ​ടു​ത്തു. പി​ന്നീ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ബ​ലം പ്ര​യോ​ഗി​ച്ച് പു​റ​ത്താ​ക്കാ​നും സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്
ശ്ര​മ​മു​ണ്ടാ​യി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ൽ സ്കൂ​ളി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഓ​ടി​ട്ട മേ​ൽ​ക്കൂ​ര
അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഇ​ന്ന് രാ​വി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​പ്പോ​ഴാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്.

Kerala

‌നാ​വാ​യി​ക്കു​ളം എ​ൽ​പി സ്കൂ​ളി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 25 കു​ട്ടി​ക​ൾ ചി​കി​ത്സ തേ​ടി

തി​രു​വ​ന​ന്ത​പു​രം: നാ​വാ​യി​ക്കു​ളം കി​ഴ​ക്ക​നേ​ല ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. 25 കു​ട്ടി​ക​ൾ​ക്കാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്. ഇ​വ​ർ പാ​രി​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ചോ​റി​നോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്ക് ചി​ക്ക​ൻ ക​റി​യും ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ നി​ന്നാ​കാം ഭ​ക്ഷ്യ വി​ഷ​ബാ​ധ ഉ​ണ്ടാ​യെ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​തേ​സ​മ​യം സം​ഭ​വം സ്കൂ​ൾ അ​ധി​കൃ​ത​ർ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തെ​യോ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ​യോ അ​റി​യി​ച്ചി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്.

Kerala

വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റു മ​രി​ച്ച സം​ഭ​വം: പ്ര​സ്താ​വ​ന​യി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് മ​ന്ത്രി ചി​ഞ്ചു​റാ​ണി

തി​രു​വ​ന​ന്ത​പു​രം: തേ​വ​ല​ക്ക​ര സ്‌​കൂ​ളി​ൽ വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി.

കു​ട്ടി​ക​ൾ പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​ത്ത​താ​ണ് പ്ര​ശ്‌​ന​മെ​ന്നാ​യി​രു​ന്നു ചി​ഞ്ചു​റാ​ണി വ്യാ​ഴാ​ഴ്ച പ​റ​ഞ്ഞി​രു​ന്ന​ത്. ഈ ​പ്ര​സ്താ​വ​ന ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി ഇ​ന്നു പ​റ​ഞ്ഞു. കു​ടും​ബം ദുഃ​ഖാ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​വ​ർ​ക്കൊ​പ്പം നി​ല്ക്കു​ന്നു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​ടും​ബ​ത്തി​ന് വേ​ണ്ട സ​ഹാ​യം സ​ർ​ക്കാ​ർ ന​ൽ​കും. സ്‌​കൂ​ളി​ന്‍റെ​യും കെ​എ​സ്ഇ​ബി​യു​ടെ​യും വീ​ഴ്ച​യും പ​രി​ശോ​ധി​ക്കു​മെ​ന്നും ചി​ഞ്ചു​റാ​ണി പ​റ​ഞ്ഞു.

Kerala

വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം: സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളി​ൽ വീ​ണ്ടും ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം തേ​വ​ല​ക്ക​ര​യി​ൽ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ എ​യ്ഡ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളി​ലും വീ​ണ്ടും ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ല്കു​മെ​ന്നും മ​ന്ത്രി ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ടു പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ഹെ​ഡ് മാ​സ്റ്റ​ർ, പ്രി​ൻ​സി​പ്പ​ൽ, മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​രെ​ല്ലാം കു​റ്റ​ക്കാ​രാ​ണ്. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലു​ട​ൻ മാ​നേ​ജ്മെ​ന്‍റി​ന് നോ​ട്ടീ​സ് ന​ൽ​കും. കെ​എ​സ്ഇ​ബി​യു​ടേ​യും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ​യും വീ​ഴ്ച പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കേ​ര​ളം പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ചേ​രി​ല്ല; കേ​ന്ദ്ര​ത്തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി​​​യാ​​​യ പി​​​എം ശ്രീ​​​യി​​​ൽ നി​​​ല​​​വി​​​ലെ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​രം കേ​​​ര​​​ളം ചേ​​​രി​​​ല്ലെ​​​ന്നും കേ​​​ന്ദ്രം ധ​​​ന​​​സ​​​ഹാ​​​യം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രെ സം​​​സ്ഥാ​​​നം നി​​​യ​​​മ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തു​​​മെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി. പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്ക് ശേ​​​ഷ​​​മാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യ കേ​​​ന്ദ്ര ഫ​​​ണ്ട് ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി അ​​​ണി​​​നി​​​ര​​​ക്ക​​​ണം. 1,500 കോ​​​ടി രൂ​​​പ കേ​​​ന്ദ്രം കേ​​​ര​​​ള​​​ത്തി​​​നു ന​​​ൽ​​​കാ​​​നു​​​ണ്ട്. പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ചി​​​ല്ല എ​​​ന്ന കാ​​​ര​​​ണം പ​​​റ​​​ഞ്ഞ് എ​​​സ്‌​​​എ​​​സ്കെ​​​യ്ക്കു​​​ള്ള ഫ​​​ണ്ട് പോ​​​ലും കേ​​​ന്ദ്രം ത​​​ട​​​ഞ്ഞു വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യെ ര​​​ണ്ടു​​​ത​​​വ​​​ണ ക​​​ണ്ടെ​​​ങ്കി​​​ലും ഫ​​​ലം ഉ​​​ണ്ടാ​​​യി​​​ല്ല. ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​ത്തി​​​ലെ വി​​​വി​​​ധ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ന് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ആ​​​വാ​​​ത്ത​​​താ​​​ണ്. ആ ​​​ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം അം​​​ഗീ​​​ക​​​രി​​​ക്ക​​​ണം എ​​​ന്ന​​​താ​​​ണ് പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ കാ​​​ത​​​ൽ.
അ​​​തി​​​നാ​​​ൽ നി​​​ല​​​വി​​​ലെ ശി​​​പാ​​​ർ​​​ശ​​​ക​​​ളെ മു​​​ൻ​​​നി​​​ർ​​​ത്തി പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പ് വ​​​യ്ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തി​​​ന് ആ​​​വി​​​ല്ലെ​​​ന്നും മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

District News

കാ​ട്ടാ​ന​ക്കൂ​ട്ടം സ്കൂ​ൾ മ​തി​ൽ ത​ക​ർ​ത്തു

വി​തു​ര: ത​ല​ത്തൂ​ത​കാ​വ് ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ന്‍റെ മ​തി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. നി​ര​ന്ത​ര പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ൽ നി​ന്നും കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​നാ​യി മ​തി​ൽ നി​ർ​മി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​ണ്. എ​ന്നാ​ൽ അ​ത്യാ​വ​ശ്യ സ​മ​യ​ങ്ങ​ളി​ൽ ആ​ർ​ആ​ർ​റ്റി ടീ​മി​നെ വി​ളി​ച്ചാ​ൽ എ​ത്തു​ന്നി​ല്ലെ​ന്നും ആ​ന​ക്കി​ട​ങ്ങു​ക​ളു​ടെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച നി​ല​യി​ലാ​ണെ​ന്നും സോ​ളാ​ർ പെ​ൻ​സിം​ങ്ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കു​ള​മോ​ട്ട് പാ​റ രാ​ധ​യു​ടെ വീ​ട് കാ​ട്ടാ​ന ആ​ക്ര​മി​ച്ചി​രു​ന്നു. ത​ല​നാ​രീ​ഴ​ക്കാ​ണ് രാ​ത്രി​യി​ൽ രാ​ധ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത് . പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​ന്ത​ര​മാ​യി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും സം​ര​ക്ഷി​ക്കാ​നാ​യി സ്കൂ​ളി​ന് ചു​റ്റും അ​ടി​യ​ന്ത​ര​മാ​യി ആ​ന കി​ട​ങ്ങ് നി​ർ​മി​ക്ക​ണ​മെ​ന്ന് സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം. ​എ​സ്. റ​ഷീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

വി​തു​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ഷ ജി ​ആ​ന​ന്ദ്, വി​തു​ര ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് വി​തു​ര, അ​ഖി​ലേ​ന്ത്യ ആ​ദി​വാ​സി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​മ​നോ​ഹ​ര​ൻ കാ​ണി, വി​തു​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗം ര​ജേ​ഷ് നെ​ട്ട​യം, കെ ​പ്ര​ദീ​പ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Youth Special

 സംരംഭകത്വം വളർത്താൻ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം: സ്കൂൾ തലം മുതൽ യുവ ബിസിനസ്സ് മനസ്സുകളെ സജ്ജമാക്കുന്നു

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു മാറ്റത്തിന് തുടക്കമിട്ട്, സ്കൂൾ തലം മുതൽ വിദ്യാർത്ഥികളിൽ സംരംഭകത്വ കഴിവുകൾ (Entrepreneurial Skills) വളർത്തുന്നതിന് ഊന്നൽ നൽകുന്നു. പരമ്പരാഗത ജോലി സാധ്യതകൾക്കപ്പുറം സ്വന്തമായി സംരംഭങ്ങൾ ആരംഭിച്ച് തൊഴിൽ ദാതാക്കളാകാൻ യുവതലമുറയെ സജ്ജരാക്കുക എന്നതാണ് ഈ പുതിയ സമീപനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് കേവലം ബിസിനസ്സ് ആശയങ്ങൾ പഠിപ്പിക്കുന്നതിന് പകരം, പ്രശ്നപരിഹാര ശേഷി, സർഗ്ഗാത്മകത, നേതൃത്വഗുണം, റിസ്കെടുക്കാനുള്ള ധൈര്യം തുടങ്ങിയ ഗുണങ്ങൾ വിദ്യാർത്ഥികളിൽ വളർത്താനാണ് ശ്രമിക്കുന്നത്.

വിവിധ ബോർഡുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ ഈ സംരംഭകത്വ പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ആലോചനയുണ്ട്. പ്രോജക്റ്റ് അധിഷ്ഠിത പഠനം, വ്യവസായ സന്ദർശനങ്ങൾ, യുവ സംരംഭകരുമായി സംവദിക്കാനുള്ള അവസരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനും, അവയെ ഒരു ബിസിനസ്സ് മോഡലായി വികസിപ്പിക്കാനും പരിശീലനം ലഭിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) ഇൻ്റർഫേസുകൾ വഴി സ്കൂളുകളിൽ ഇന്നൊവേഷൻ ആൻഡ് എൻ്റർപ്രണർഷിപ്പ് ഡെവലപ്മെൻ്റ് സെൻ്ററുകൾ (IEDCs) ആരംഭിക്കുന്നത് ഈ ലക്ഷ്യത്തിന് വലിയ പിന്തുണ നൽകുന്നു.

"ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ സംരംഭകർ," ഒരു പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. കെ.പി. വിജയൻ പറഞ്ഞു. "അവർക്ക് ചെറുപ്പത്തിൽ തന്നെ അവസരങ്ങളും പ്രോത്സാഹനവും ലഭിച്ചാൽ, നൂതന ആശയങ്ങളിലൂടെ നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ സംഭാവന നൽകാൻ അവർക്ക് സാധിക്കും. ഇത് തൊഴിലില്ലായ്മ കുറയ്ക്കാൻ മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും."

കൂടാതെ, കോളേജ് തലങ്ങളിൽ സംരംഭകത്വ ഇൻകുബേഷൻ സെൻ്ററുകൾ ശക്തിപ്പെടുത്താനും, വിജയകരമായ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ തലത്തിൽ പിന്തുണ നൽകാനും പദ്ധതിയുണ്ട്. യുവജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള എല്ലാ പിന്തുണയും നൽകിക്കൊണ്ട്, കേരളത്തെ ഒരു സംരംഭകത്വ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനാണ് ഈ നീക്കങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് യുവജനങ്ങളുടെ കഴിവുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് നിർണായകമാകും.

Latest News

Up