x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​വ​ർ മ​നു​ഷ്യ​രോ..? ഹോം​വ​ർ​ക്ക് ചെ​യ്യാ​ത്ത​തി​ന് നാ​ലു വ​യ​സു​കാ​ര​നെ മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി


Published: November 25, 2025 12:08 PM IST | Updated: November 25, 2025 12:08 PM IST

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ ഹോം​വ​ർ​ക്ക് ചെ​യ്യാ​ത്ത​തി​ന് നാ​ലു വ​യ​സു​കാ​ര​നെ മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി. സൂ​ര​ജ് പു​രി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം.

ഹോം​വ​ർ​ക്ക് പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ണ് എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യെ ര​ണ്ട് അ​ധ്യാ​പ​ക​ർ ചേ​ർ​ന്ന് മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് അ​ധ്യാ​പ​ക​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി സ്കൂ​ൾ മാ​നേ​ജ​ർ അ​റി​യി​ച്ചു.

പ​രാ​തി​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ ഒ​രു ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി മ​ര​ത്തി​ന്‍റെ കൊ​മ്പി​ൽ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ള്‍ പ​രി​സ​ര​ത്ത് ത​ന്നെ​യു​ള്ള ഒ​രു മ​ര​ത്തി​ലാ​ണ് കു​ട്ടി​യെ കെ​ട്ടി​ത്തൂ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ൽ ആ​യ​തോ​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ട​പെ​ട്ട​തും അ​ധ്യാ​പ​ക​രെ സ​സ്പെ​ന്‍റ് ചെ​യ്ത​തും. 

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഒ​രു യു​വാ​വാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ര്‍​ത്തി​യ​തും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തും. യു​വാ​വ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് ത​ട​യാ​ൻ ര​ണ്ട് അ​ധ്യാ​പി​ക​മാ​രും ശ്ര​മി​ക്കു​ന്ന​തും പ്ര​ച​രി​ച്ച വീ​ഡി​യോ​യി​ൽ കാ​ണാം. 

Tags : child Hung Tree Homework Chhattisgarh School

Recent News

Up