National
റായ്പുർ: ഛത്തീസ്ഗഡിൽ ഒൻപത് മാവോയിസ്റ്റുകൾ കീഴടങ്ങി. ഒഡീഷ മാവോയിസ്റ്റ് കമ്മിറ്റിയിലെ ധംതാരി-ഗരിയബന്ദ്-നുവപാദ ഡിവിഷനു കീഴിലുള്ള നാഗ്രി, സിതനാദി ഏരിയ കമ്മിറ്റികളിലും മെയിൻപുർ ലോക്കൽ ഗറില്ല സ്ക്വാഡിന്റെയും (എൽജിഎസ്) ഭാഗമായ മാവോയിസ്റ്റുകളാണ് പിടിയിലായതെന്ന് റായ്പുർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അമ്രേഷ് മിശ്ര പറഞ്ഞു.
ഇവരിൽ ഏഴ് പേർ വനിതകളാണ്. കീഴടങ്ങിയവരിൽ സീതാനടി ഏരിയാ കമ്മിറ്റി സെക്രട്ടറി ജ്യോതി (ജൈനി -28), ഡിവിഷൻ കമ്മിറ്റി അംഗം ബാലമ്മ (ഉഷ-45) എന്നിവരുടെ തലയ്ക്ക് സർക്കാർ എട്ട്ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നു.
രാംദാസ് മർകം (30), റോണി (ഉമ-25), നിരഞ്ജൻ (പൊടിയ-25), സിന്ധു (സോമാദി-25), ചിറോ (റീന-25), സന്നി (അമില -25) എന്നിവരുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വീതവും ലക്ഷ്മി (18)യുടെ തലയ്ക്ക് ഒരു ലക്ഷം രൂപയും സർക്കാർ ഇനാം പ്രഖ്യാപിച്ചിരുന്നു.
ബാലമ്മ തെലങ്കാനയിൽ നിന്നുള്ളയാളാണ്. മറ്റുള്ളവർ ഛത്തീസ്ഗഡിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണെന്ന് അമ്രേഷ് മിശ്ര പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മുമ്പാകെയാണ് ഇവർ കീഴടങ്ങിയത്.
അഞ്ച് പേർ രണ്ട് ഇൻസാസ് റൈഫിളുകൾ, രണ്ട് സിംഗിൾ ലോഡിംഗ് റൈഫിളുകൾ (എസ്എൽആർ), ഒരു കാർബൈൻ, ഒരു മസിൽ-ലോഡിംഗ് തോക്ക് എന്നിവയും പോലീസിന് കൈമാറി. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഇതുവരെ കീഴടങ്ങിയ മാവോയിസറ്റുകളുടെ എണ്ണം189 ആയി.
National
ബിജാപുർ: ഛത്തീസ്ഗഡിലെ ബിജാപുരിൽ മുതിർന്ന മാവോയിസ്റ്റ് നേതാവ് ദിലിപ് ബേഡ്ജ ഉൾപ്പെടെ രണ്ടു പേരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. ബിജാപുരിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള വനത്തിൽ ജില്ലാ റിസർവ് ഗാർഡ്, സെപ്ഷൽ ടാസ്ക് ഫോഴ്സ്, കോബ്ര ടീം എന്നിവയുടെ സംയുക്ത ഓപ്പറേഷനിൽ മാവോയിസ്റ്റുകളുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു.
ഏറ്റുമുട്ടൽ നടന്ന പ്രദേശത്തുനിന്ന് എകെ 47 തോക്കുകൾ കണ്ടെടുത്തു. ജനുവരി മൂന്നിന് ബസ്തർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ സൈന്യം വധിച്ചിരുന്നു.
National
സുക്മ: ഛത്തീസ്ഗഡിൽ തലയ്ക്ക് രണ്ടുലക്ഷം വിലയിട്ട ദണ്ഡകാരണ്യ ആദിവാസി കിസാൻ മസ്ദൂർ സംഘടനയുടെ തലവൻ പോഡിയം ബുധ്ര ഉൾപ്പെടെ 29 മാവോയിസ്റ്റുകൾ സുക്മ പോലീസിനു മുന്‍പാകെ ആയുധംവച്ചു കീഴടങ്ങി.
ഗോകുണ്ട മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന മാവോയിസ്റ്റ് സംഘത്തിലെ അംഗങ്ങളാണിവർ. ദർഭയിലെ കൊടുംവനത്തിനുള്ളിലാണ് ഇവർ താമസിച്ചിരുന്നത്.
അതിനാൽ ഇവരെ പിടികൂടുന്നത് സൈന്യത്തിനു ശ്രമകരമായ ദൗത്യമായിരുന്നു. എന്നാൽ, ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്യാന്പ് സ്ഥാപിച്ച് മാവോയിസ്റ്റ് വേട്ടയ്ക്കു നേതൃത്വം നൽകിയതോടെ ഗത്യന്തരമില്ലാതെയാണ് ഇവർ കീഴടങ്ങിയതെന്നാണു വിവരം.
29 പേരെയും പുനരധിവസിപ്പിക്കാനുള്ള നടപടികൾക്കു തുടക്കമിട്ടതായി സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു.
ജനുവരി എട്ടിന് ദന്തേവാഡയിൽ 63 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. 2025 ൽ ഛത്തീസ്ഗഡിൽ മാത്രം 1500നു മുകളിൽ മാവോയിസ്റ്റുകളാണ് സായുധവിപ്ലവ മാർഗത്തിൽനിന്നു സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയത്.
National
റായ്പുർ: ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ നെല്ല് വിൽക്കുന്നതിനുള്ള ഓൺലൈൻ ടോക്കൺ ലഭിക്കാത്തതിനെ തുടർന്ന് ആദിവാസി കർഷകൻ ജീവനൊടുക്കാൻ ശ്രമിച്
സുമർ സിംഗ് ഗോണ്ട് (40) എന്നയാളാണ് കീടനാശിനി കഴിച്ച് ജീവനോടുക്കാൻ ശ്രമിച്ചത്. അദ്ദേഹം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
സംസ്ഥാന സംഭരണ വകുപ്പിന്റെ കീഴിൽ നെല്ല് വിൽക്കുന്നതിനുള്ള ഓൺലൈൻ ടോക്കൺ ലഭിക്കാത്തതിനെ തുടർന്ന് സുമർ സിംഗ് ഗോണ്ട് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് കാർബ കളക്ടർ കുനാൽ ദുദാവത് പട്വാരി കാമിനി കരെയെ സസ്പെൻഡ് ചെയ്യുകയും തഹസിൽദാർ അഭിജിത് രാജ്ഭാനുവിന് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തു.
മൂന്ന് ഏക്കറിലധികം ഭൂമിയുള്ള സുമർ 68 ക്വിന്റലിലധികം നെല്ല് ഉൽപ്പാദിപ്പിച്ചുവെങ്കിലും നെല്ല് വിൽക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു.
National
സുക്മ: ഛത്തീസ്ഗഡിൽ 26 മാവോയിസ്റ്റുകൾ കീഴടങ്ങി. കീഴടങ്ങിയവരിൽ ഏഴു വനിതകളും ഉൾപ്പെടുന്നു.
ലാലി എന്നറിയപ്പെടുന്ന മുചാകി ആയതേ ലഖ്മു (35), ഹേമ്ല ലഖ്മ, ആസ്മിത, പദം ജോഗി, സുനദം പാലെ എന്നിവർ ഉൾപ്പെടെയുള്ളവരാണു കീഴടങ്ങിയത്. 17 സുരക്ഷാസൈനികർ കൊല്ലപ്പെട്ട മിൻപ ആക്രമണത്തിൽ ലഖ്മ പങ്കാളിയായിരുന്നു.
Sports
ഇൻഡോർ: അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് ആദ്യ തോൽവി. ഛത്തീസ്ഗഡ് ആറ് വിക്കറ്റിനാണ് കേരളത്തെ തോൽപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറിൽ ആറ് വിക്കറ്റിന് 113 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനൽ ഛത്തീസ്ഗഡ് 21.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.സ്കോർ: കേരളം- 35 ഓവറിൽ 113/6, ഛത്തീസ്ഗഡ്- 21.4 ഓവറിൽ 116/4.
National
നാരായൺപുർ(ഛത്തീസ്ഗഡ്): കാണാതായ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
11 വയസുള്ള കുട്ടിയെ മഴുവിന് വെട്ടിക്കൊലപ്പെടുത്തിയതാണെന്നു പോലീസ് പറഞ്ഞു. പ്രതിയെന്നു സംശയിക്കുന്ന, പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ഇരുപത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
Kerala
റായ്പുർ: ചത്തീസ്ഗഡിൽ രണ്ട് ജില്ലകളിലായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ചു. സുക്മയിലും അയൽജില്ലയായ ബിജാപുരിലുമാണ് സുരക്ഷാസേനയുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്.
12 മാവോയിസ്റ്റുകൾ സുക്മയിലും രണ്ട് മാവോയിസ്റ്റുകൾ ബിജാപുരിലും കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ തുടരുകയാണെന്നും ഈ സംഖ്യയിൽ മാറ്റമുണ്ടായേക്കാമെന്നും അധികൃതർ അറിയിച്ചു.
സുക്മ ജില്ലയിലെ കിസ്താറാം പ്രദേശത്താണ് ആദ്യ ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെ വെടിവയ്പ്പുണ്ടാകുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ, മുതിർന്ന മാവോയിസ്റ്റ് നേതാവായ കോണ്ട ഏരിയ കമ്മിറ്റിയിലെ സച്ചിൻ മംഗ്ഡു ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടു.
കോണ്ടയിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) ആകാശ് ഗിർപുഞ്ചെയെ കൊലപ്പെടുത്തിയതിന് ഉത്തരവാദിയായ മാവോയിസ്റ്റ് കമാൻഡർ ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
തിരച്ചിൽ സംഘം കാട്ടിൽ നിന്നും മടങ്ങിയെത്തിയതിന് ശേഷം മാത്രമേ മാവോയിസ്റ്റുകളെ തിരിച്ചറിയാൻ കഴിയൂ എന്ന് സുക്മ എസ്പി കിരൺ ചവാൻ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും സുരക്ഷാ സേന എകെ-47, ഇൻസാസ് റൈഫിളുകൾ കണ്ടെടുത്തു.
ബിജാപൂരിലും ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. രണ്ട് മോവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേന, ഒരു എസ്എൽആറും 12 ബോർ റൈഫിളും കണ്ടെടുത്തു.
ഈ വർഷം മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആകെ 285 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
National
റായ്പുർ: രണ്ടായിരത്തിലധികം മാവോയിസ്റ്റുകൾ കീഴടങ്ങിയതായി ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്. അക്രമത്തിന്റെയും വെടിവയ്പ്പിന്റെയും ഭാഷ ഉപേക്ഷിച്ച് വികസനത്തിന്റെ മുഖ്യധാരയിലേക്ക് അണിനിരക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഛത്തിസ്ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ ഏറെ കാലമായി രൂക്ഷമായി തുടരുന്നതിനിടയിലാണ് വിഷ്ണു ദിയോ സായ് കീഴടങ്ങിയവരുടെ കണക്കുകൾ പുറത്തുവിട്ട് രംഗത്തെത്തിയത്.
കീഴടങ്ങുന്നവർക്കായി പുനരധിവാസ നയം രൂപപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കീഴടങ്ങുന്നവർക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനൊപ്പം പ്രതിമാസം 10,000 രൂപ സാമ്പത്തിക സഹായവും നൽകുന്നുണ്ട്.
ഇതുകൂടാതെ പുനരധിവാസ നയത്തിൽ കൃഷിക്ക് ഭൂമി നൽകുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുന്നു. നഗരപ്രദേശങ്ങളിൽ വീട് നിർമിക്കുന്നതിന് ഭൂമി നൽകുമെന്നും വിഷ്ണു ദിയോ സായ് അറിയിച്ചു.
Kerala
തൃശൂർ: വാളയാറിൽ ആൾക്കൂട്ടമർദനത്തെത്തുടർന്നു മരിച്ച ഛത്തീസ്ഗഡ് സ്വദേശി റാം നാരായണ്‍ ബാഗേലിന്റെ മൃതദേഹം ഭാര്യയും മക്കളും സഹോദരനുംചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് നെടുന്പാശേരി വിമാനത്താവളം വഴി രാവിലെ പതിനൊന്നോടെ മൃതദേഹവുമായി ബന്ധുക്കൾ റായ്പുരിലേക്കു യാത്രതിരിച്ചു. അവിടെനിന്ന് ആംബുലൻസിൽ ഛത്തീസ്ഗഡിലെ ഗ്രാമത്തിലെത്തിച്ചു. സംസ്ഥാന സർക്കാരാണു യാത്രാച്ചെലവുകൾ വഹിച്ചത്.
മരണവിവരമറിഞ്ഞ് ബന്ധുക്കൾ കേരളത്തിൽ എത്തിയിരുന്നെങ്കിലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഏറ്റുവാങ്ങാൻ ആദ്യം തയാറായിരുന്നില്ല. കുറ്റവാളികൾക്കെതിരേ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചനടത്തി കുടുംബത്തെ ആശ്വസിപ്പിച്ചാണ് തുടർനടപടികൾ സ്വീകരിച്ചത്.
റാം നാരായന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ തീരുമാനമായിരുന്നു. മന്ത്രിസഭായോഗത്തിൽ വിഷയം ചർച്ച ചെയ്തശേഷം നഷ്ടപരിഹാരം കൈമാറും.
കേസിൽ അഞ്ചു പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസികളായ അനു, പ്രസാദ്, മുരളി, ആനന്ദൻ, ബിപിൻ എന്നിവരാണു പ്രതികൾ. ഇതിൽ ഒന്നും രണ്ടും പ്രതികൾ റാം നാരായന്റെ തലയിലും മുതുകിലും വടികൊണ്ടും കൈകൊണ്ടും അടിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. മൂന്നുമുതൽ അഞ്ചുവരെയുള്ള പ്രതികളും റാം നാരായണെ അടിക്കുകയും നിലത്തിട്ടുചവിട്ടുകയും ചെയ്തു. കേസിൽ പതിനഞ്ചോളം പേർക്കു പങ്കുള്ളതായി നേരത്തേ പോലീസ് പറഞ്ഞിരുന്നു. ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
National
റായ്ഗഡ്: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ വിദ്യാർഥിനി ജീവനൊടുക്കി. സ്വകാര്യ എൻജിനിയറിംഗ് കോളജിലെ ഹോസ്റ്റലിലാണ് പ്രിൻസി കുമാരി(20) തൂങ്ങി മരിച്ചത്.
പഞ്ചിപത്ര പ്രദേശത്തെ ഒപി ജിൻഡാൽ സർവകലാശാലയിലെ രണ്ടാം വർഷ ബി ടെക് വിദ്യാർഥിനിയായിരുന്നു പ്രിൻസി. ശനിയാഴ്ചയാണ് ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ പ്രിൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിൽ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, "ക്ഷമിക്കണം അമ്മേ, പപ്പാ. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ എനിക്ക് കഴിഞ്ഞില്ല, നിങ്ങളെക്കൊണ്ട് ധാരാളം പണം ചിലവഴിപ്പിച്ചു'. എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.
ഹോസ്റ്റൽ മുറി അകത്തു നിന്ന് പൂട്ടിയനിലയിലായിരുന്നു. വാതിൽ പൊളിച്ചാണ് പോലീസ് അകത്ത് പ്രവേശിച്ചത്. ജാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിയായ കുമാരി സർവകലാശാലയിലെ ജെഐടി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
National
സുക്മ: ഛത്തീസ്ഗഡിൽ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. സുക്മ ജില്ലയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
കൊല്ലപ്പെട്ടവരിലൊരാൾ വനിതയാണ്. ഈ വർഷം ഛത്തീസ്ഗഡിൽ 284 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; 255 പേരും ബസ്തറിലാണു കൊല്ലപ്പെട്ടത്.
National
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു. ബിജാപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.
ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 18 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. പരിക്കേറ്റ രണ്ട് ജവാന്മാർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ പക്കൽ നിന്ന് ഓട്ടോമാറ്റിക് റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
National
റായ്പുർ: ചത്തീസ്ഗഡിൽ വനിതാ ബിഎൽഒയ്ക്ക് നേരെ മർദനം. റായ്പൂരിലെ കാളി മാതാ വാർഡിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ, ഒരു സ്ത്രീ ബിഎൽഒയെ അസഭ്യം പറയുന്നതും, മോശം ഭാഷയിൽ സംസാരിക്കുന്നതും, തുടർന്ന് അവരെ ശാരീരികമായി ആക്രമിക്കുന്നതും കാണാം.
എസ്ഐആർ ഫോം തന്റെ വീട്ടിൽ എത്തിക്കണമെന്ന് ഒരു സ്ത്രീ ബിഎൽഒയോട് ആവശ്യപ്പെട്ടു. എന്നാൽ ഫോം കൃത്യസമയത്ത് ലഭിക്കാതെ വന്നപ്പോൾ, അവർ ഉദ്യോഗസ്ഥയെ അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നു.
പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചയാളെയും യുവതി മർദിച്ചു. സംഭവത്തിൽ ആരും ഇതുവരെയും പരാതി നൽകിയിട്ടില്ല.
National
റായ്പുർ: ചത്തീസ്ഗഡിൽ ഹോംവർക്ക് ചെയ്യാത്തതിന് നാലു വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി. സൂരജ് പുരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.
ഹോംവർക്ക് പൂർത്തിയാക്കാത്തതിനാണ് എൽകെജി വിദ്യാർഥിയെ രണ്ട് അധ്യാപകർ ചേർന്ന് മരത്തിൽ കെട്ടിത്തൂക്കിയത്. സംഭവത്തിൽ രണ്ട് അധ്യാപകരെയും സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജർ അറിയിച്ചു.
പരാതിയിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഒരു കയര്‍ ഉപയോഗിച്ച് കെട്ടി മരത്തിന്റെ കൊമ്പിൽ കെട്ടിത്തൂക്കുകയായിരുന്നു. സ്കൂള്‍ പരിസരത്ത് തന്നെയുള്ള ഒരു മരത്തിലാണ് കുട്ടിയെ കെട്ടിത്തൂക്കിയത്.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടതും അധ്യാപകരെ സസ്പെന്റ് ചെയ്തതും.
സംഭവം നടക്കുമ്പോൾ പരിസരത്ത് ഉണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങൾ പകര്‍ത്തിയതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. യുവാവ് ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ രണ്ട് അധ്യാപികമാരും ശ്രമിക്കുന്നതും പ്രചരിച്ച വീഡിയോയിൽ കാണാം.
National
ഭോപ്പാൽ: മധ്യപ്രദേശിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഹോക്ക് ഫോഴ്സ് ഇൻസ്പെക്ടർക്ക് വീരമൃത്യു. ആശിഷ് ശർമ(40) ആണ് മരിച്ചത്.
മധ്യപ്രദേശ്-ഛത്തീസ്ഗഡ്-മഹാരാഷ്ട്ര ട്രൈജംഗ്ഷനു സമീപമുള്ള വനത്തിൽ ബുധനാഴ്ച പുലർച്ചയാണ് ഏറ്റുമുട്ടലുണ്ടായത്.
രണ്ടുതവണ ധീരതയ്ക്കുള്ള മെഡൽ നേടിയ ഉദ്യോഗസ്ഥനായ ആശിഷ് ശർമയ്ക്ക് മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര പോലീസിന്റെ സംയുക്ത സംഘത്തെ നയിക്കുന്നതിനിടെ തുടയിലും വയറിലും വെടിയേൽക്കുകയായിരുന്നു.
വനമേഖലയിൽ വലിയ മാവോയിസ്റ്റ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത്.
രാവിലെ 8.30 ഓടെയാണ് സുരക്ഷാസേനയ്ക്ക് നേരെ വെടിവയ്പ്പ് ഉണ്ടായത്. ഗുരുതര പരിക്കേറ്റ ആശിഷ് ശർമയെ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിലെ ഡോൺഗർഗഡ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാവോയിസ്റ്റുകളുടെ ഭാഗത്തും ആളപായമുണ്ടെന്ന് സ്പെഷ്യൽ ഡിജി പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
Business
റായ്പുർ: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധാതു കയറ്റുമതി നടത്തി ഛത്തീസ്ഗഡ്. 12,000 മെട്രിക് ടണ്‍ ചെന്പ് അയിര് ചൈനയിലേക്ക് കയറ്റി അയച്ചാണ് ഛത്തീസ്ഗഡ് പുതിയ നാഴികക്കല്ല് പിന്നട്ടത്.
12,000 മെട്രിക് ടണ്‍ ചെന്പ് അയിര് നവ റായ്പുരിലെ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കിൽ നിന്നാണ് പുറപ്പെട്ടത്.
ഇത് വാണിജ്യപരമായ ഒരു നേട്ടം മാത്രമല്ല ഇന്ത്യയുടെ വ്യാവസായിക, ലോജിസ്റ്റിക്സ് രംഗത്ത് ഛത്തീസ്ഗഡിന്റെ വർധിച്ചുവരുന്ന ശക്തിയുടെ പ്രതിഫലനം കൂടിയാണെന്ന് ഛത്തീസ്ഗഡ് സർക്കാരിലെ ഒരു സീനിയർ ഉദ്യോഗസ്ഥൻ പറഞ്ഞു.
2200 മെട്രിക് ടണ്‍ ചെന്പുമായി വിശാഖപട്ടണത്തുനിന്ന് ആദ്യ കപ്പൽ ചൈനയിലേക്കു പുറപ്പെട്ടു. ശേഷിക്കുന്നവ പല ബാച്ചുകളിലായി അയയ്ക്കും.
District News
മെഡിക്കല്‍കോളജ്: ചത്തീസ്ഗഡ് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ജാഷ്പൂര്‍ ജില്ലയില്‍ പത്രാറ്റോളി വില്ലേജില്‍ ദിനേശ് ബെസ്രയുടെ മകന് പ്രദീപ്കുമാര്‍ ബെസ്ര (30) യാണു മരിച്ചത്.
ഇന്നലെ രാവിലെ 10 ഓടുകൂടി പ്രദീപ്കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിക്കു സമീപത്തെ ഫുട്പാത്തില്‍ കുഴഞ്ഞുവീണ് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍തന്നെ പോലീസ് എത്തി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
National
റായ്പുർ: ചത്തീസ്ഗഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11ആയി. 20പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ഛത്തീസ്ഗഡിലെ ബിലാസ്പുർ ജില്ലയിലെ ബിലാസ്പുർ-കത്നി സെക്ഷനിലെ ലാൽ ഖദാൻ മേഖലയിലാണ് അപകടമുണ്ടായത്. മെമു ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു.
റെയിൽവേ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്നി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ഒരേ ട്രാക്കില്‍ കൂടിയായിരുന്നു ഇരു ട്രെയിനുകളും സഞ്ചരിച്ചത്. മുന്നില്‍ പോയ ചരക്ക് ട്രെയിനിലേക്ക് മെമു ഇടിച്ചു കയറുകയായിരുന്നു.
National
റായ്പൂര്‍: ചത്തീസ്ഗഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. ബിലാസ്പൂരിലെ കോർബയിലാണ് സംഭവം. 17പേർക്ക് പരിക്കേറ്റു.
മെമു ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്നി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.
ഒരേ ട്രാക്കില്‍ കൂടിയായിരുന്നു ഇരു ട്രെയിനുകളും സഞ്ചരിച്ചത്. മുന്നില്‍ പോയ ചരക്ക് ട്രെയിനിലേക്ക് മെമു ഇടിച്ചു കയറുകയായിരുന്നു.
National
റായ്പുർ: ഛത്തീസ്ഗഡിൽ സിപിഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ് അടക്കം 21 പേർ ആയുധം വച്ച് കീഴടങ്ങി. ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലാണ് 21 മാവോയിസ്റ്റുകൾ കീഴടങ്ങിയത്.
ഇവർ 18 ആയുധങ്ങളും പോലീസിന് നൽകി. മാവോയിസ്റ്റുകളുടെ സായുധ പോരാട്ടം ഇല്ലാതാക്കുന്നതിന്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതി പ്രകാരമാണ് ഈ നീക്കം.
നാല് ഡിവിഷണൽ കമ്മിറ്റികളിൽ നിന്നുള്ളവരാണ് കീഴടങ്ങിയത്. ഇവരിൽ ഒൻപത് പേർ ഏരിയ കമ്മിറ്റി അംഗങ്ങളും എട്ട് പേർ ഏറ്റവും താഴേത്തട്ടിലെ പ്രവർത്തകരുമാണ്. സിപിഐ മാവോയിസ്റ്റ് നോർത്ത് സബ് സോണൽ ബ്യൂറോയ്ക്ക് കീഴിലാണ് ഇവരെല്ലാം പ്രവർത്തിച്ചിരുന്നത്.
National
റായ്പുർ: ഛത്തീസ്ഗഡിൽ 78 മാവോയിസ്റ്റുകൾ കീഴടങ്ങി. മൂന്ന് ജില്ലകളിൽ നിന്നായി 43 സ്ത്രീകളും ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളും ഉൾപ്പടെയാണ് കീഴടങ്ങിയത്.
കീഴടങ്ങിയവർ ഏഴ് എകെ-47 തോക്കുകളും നിരവധി ആയുധങ്ങളും കൈമാറി. സായുധ പോരാട്ടം ഉപേക്ഷിക്കാനുള്ള അവരുടെ നീക്കത്തെ മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പ്രശംസിച്ചു.
സുക്മ ജില്ലയിൽ മാത്രം പത്ത് സ്ത്രീകൾ ഉൾപ്പെടെ 27 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. ഇവരിൽ 16 പേരുടെ തലയ്ക്ക് സർക്കാർ 50 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
കാങ്കർ ജില്ലയിൽ, മാവോയിസ്റ്റിന്റെ പ്രധാന സംഘടനയായ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി (ഡികെഎസ്ഇസഡ്സി) യിലെ രണ്ട് അംഗങ്ങളും 32 വനിതാ കേഡറുകളും ഉൾപ്പെടെ 50 പേർ ബിഎസ്എഫ് ക്യാമ്പിൽ കീഴടങ്ങി.
ബസ്തർ മേഖലയും മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളും ചേർന്നതാണ് വിശാലമായ ദണ്ഡകാരണ്യ മേഖല. കൊണ്ടഗാവ് ജില്ലയിൽ തലയ്ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഒരു വനിതാ കേഡർ കീഴടങ്ങി.
ഡികെഎസ്ഇസഡ്സി അംഗങ്ങളായ രാജ്മാൻ മാണ്ഡവി, രാജു സലാം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം മാവോയിസ്റ്റ് കേഡർമാർ കാങ്കറിലെ കൊയ്ലൈബേഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിഎസ്എഫിന്റെ 40-ാം ബറ്റാലിയനിലെ കാംതേര ക്യാമ്പിലെത്തിയാണ് കീഴടങ്ങിയത്.
ഏഴ് എകെ-47 റൈഫിളുകൾ, രണ്ട് സെൽഫ് ലോഡിംഗ് റൈഫിളുകൾ, നാല് ഇൻസാസ് റൈഫിളുകൾ, ഒരു ഇൻസാസ് എൽഎംജി (ലൈറ്റ് മെഷീൻ ഗൺ), ഒരു സ്റ്റെൻ ഗൺ എന്നിവയുൾപ്പെടെ 39 ആയുധങ്ങളും ഇവർ കൈമാറി.
കീഴടങ്ങിയവരിൽ ഡിവിഷണൽ കമ്മിറ്റിയിലെ പ്രസാദ് തദാമി, ഹീരാലാൽ കൊമ്ര, ജുഗ്നു കൊവാച്ചി, നർസിംഗ് നേതം, നന്ദേ (രാജ്മാൻ മാണ്ഡവിയുടെ ഭാര്യ)എന്നിവരും ഉൾപ്പെടുന്നു.
National
റായ്പുർ: പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ദിയോപാഹ്രി ഗ്രാമവാസിയായ കൃഷ്ണകുമാര്‍ പാണ്ഡോ (20) ആണ് മരിച്ചത്.
കാമുകിയുടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് കൃഷ്ണകുമാർ വിഷം കഴിച്ചത്. സോനാരിയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയുമായി കൃഷ്ണകുമാര്‍ പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍, യുവാവിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 25ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ അവളോട് യഥാർഥ പ്രണയമുണ്ടെങ്കില്‍ വിഷം കഴിച്ച് തെളിയിക്കാന്‍ ബന്ധുക്കള്‍ കൃഷ്ണകുമാറിനോടു പറഞ്ഞു.
ഇതനുസരിച്ച് യുവാവ് വിഷം കഴിക്കുകയും പിന്നീട് ഈ വിവരം സ്വന്തം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ഇയാൾ ചികിത്സയിൽ കഴിയവെ മരണത്തിനു കീഴടങ്ങി.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ വിഷം കഴിക്കാന്‍ പ്രേരിപ്പിച്ചു എന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
National
റായ്പുർ: ഛത്തീസ്ഗഡിലെ നാരായൺപുരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാക്കളായ രാമചന്ദ്ര റെഡ്ഡി, സത്യചന്ദ്ര റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്ത് നിന്നും എകെ 47 ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി സുരക്ഷാസേന പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ വെടിവയ്പ്പുണ്ടാവുകയായിരുന്നു.
തുടർന്ന് സേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു. മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണെന്നും സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചെന്നും അധികൃതർ പറഞ്ഞു.
മാവോയിസ്റ്റ് സാഹിത്യ പ്രസിദ്ധീകരണങ്ങളും പ്രചാരണ സാമഗ്രികളും സുരക്ഷാസേന പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര - ഛത്തീസ്ഗഡ് അതിർത്തിയിൽ സുരക്ഷശക്തമാക്കി.
Kerala
കൊച്ചി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അങ്കമാലി ഇളവൂരിലെ വീട്ടിൽ മന്ത്രിയെത്തിയത്.
പതിനഞ്ചു മിനിറ്റോളം വീട്ടിൽ തുടർന്ന അദ്ദേഹം സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളും സഹോദരനുമായും സംസാരിച്ച ശേഷമാണ് മടങ്ങിയത്. എന്നാൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ താരം തയാറായില്ല.
തൃശൂരിലെത്തിയ സുരേഷ് ഗോപി അപ്രതീക്ഷിതമായാണ് സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ചത്. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു എന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു.
National
റായ്പുർ: ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷൻസ് കോടതിക്കു മുന്നിൽ നാടകീയ രംഗങ്ങൾ.
കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ജ്യോതി ശർമ ഉൾപ്പെടെയുള്ള നേതാക്കളാണ് കോടതി വളപ്പിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്.
National
റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കണ്ട് സംസാരിച്ച് പ്രതിപക്ഷ എംപിമാര്‍. എന്‍.കെ.പ്രേമചന്ദ്രന്, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹന്നാന് എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗിലെത്തിയത്.
ഇവർക്കു പിന്നാലെ റോജി എം. ജോൺ എംഎൽഎയും സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും എത്തിയിരുന്നു. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലും സ്ഥലത്തെത്തി.
ഉച്ചയ്ക്ക് 12.30 നും 12.40 നും ഇടയില്‍ കന്യാസ്ത്രീകളെ കാണാനായിരുന്നു ജയില്‍ സൂപ്രണ്ട് പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി നല്‍കിയിരുന്നത്. പിന്നീട് ഇവർക്ക് ജയിലിലേക്ക് പ്രവേശനം നിഷേധിച്ചു. തുടർന്ന് ദുര്‍ഗ് ജയിലിന് മുന്നില്‍ എംപിമാര്‍ പ്രതിഷേധിച്ചതിന് പിന്നാലെ എംപിമാരും ബന്ധുവും ഉൾപ്പെടെ അഞ്ചുപേർക്ക് അനുമതി നല്‍കുകയായിരുന്നു.
തങ്ങള്‍ക്കെതിരായ ആക്ഷേപങ്ങള്‍ തെറ്റാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞതായി എംപിമാര്‍ സന്ദര്‍ശനശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ആള്‍ക്കൂട്ട വിചാരണയാണ് റെയില്‍വേസ്റ്റേഷനില്‍ നടന്നത്. കന്യാസ്ത്രീകളെ ആക്രമിക്കാനുള്ള ആത്മധൈര്യം ഇവര്‍ക്ക് എവിടുന്ന് കിട്ടി? അവരുടെ കൈവശം രേഖകള്‍ ഉണ്ട്. കന്യാസ്ത്രീകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും എംപിമാര്‍ വ്യക്തമാക്കി.
National
റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കാണാൻ പ്രതിപക്ഷ എംപിമാർക്ക് അനുമതി. എംപിമാരും ബന്ധുവും ഉൾപ്പെടെ അഞ്ചുപേർക്കാണ് അനുമതി നല്‍കിയത്.
എന്‍.കെ.പ്രേമചന്ദ്രന്, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹന്നാന് എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗയിലെത്തിയത്. ഇവർക്കൊപ്പം സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും എത്തിയിരുന്നു. എന്നാൽ ഇവർക്ക് ജയിലിലേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടർന്ന് എംപിമാർ നടത്തിയ കനത്ത പ്രതിഷേധത്തിനൊടുവിലാണ് അനുമതി നല്‍കിയത്.
Kerala
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നത് വരെ ഒപ്പമുണ്ടാകുമെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വേണ്ടിവന്നാൽ ബിജെപി ജനറൽ സെക്രട്ടറിക്കൊപ്പം താനും അവിടെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതപരിവർത്തനം നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. മുഖ്യമന്ത്രി പ്രതികരിക്കുന്നത് അവരുടെ കാഴ്ചപ്പാടിൽ നിന്നാണ്. നിർബന്ധിത മതപരിവർത്തനം ഛത്തീസ്ഗഡിലെ ഒരു പ്രശ്നമാണ്. ഇപ്പോഴത്തെ പരിഗണന കേസിൽ നിന്ന് കന്യാസ്ത്രീകളെ മോചിപ്പിക്കുക എന്നതാണ്. ഛത്തീസ്ഗഡ് സർക്കാരിന്റെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ കേരളത്തിൽ നിന്നുള്ള ബിജെപി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. ഏതു സമുദായമായാലും മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി മാത്രമേ ഇറങ്ങുന്നുള്ളൂ. മറ്റു പാർട്ടികൾ അവസരവാദ രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: മതപരിവർത്തനമാരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം റായ്പുരിലേക്ക്. എംഎൽഎ റോജി എം. ജോണിനൊപ്പമാണ് അദ്ദേഹം ഛത്തീസ്ഗഡിലേക്ക് തിരിച്ചത്.
ഇതിനിടെ, കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും സിസ്റ്റർ പ്രീതിയുടെ സഹോദരി മഞ്ജു പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഉപമുഖ്യമന്ത്രി വിജയ് ശർമയെ കണ്ടു. മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുമായി കൂടിക്കാഴ്ച നടത്താൻ സംഘം ശ്രമിക്കുമെന്നാണ് വിവരം.
ഛത്തീസ്ഗഡിലെ സാഹചര്യം വ്യത്യസ്തമാണ്. നീതി പൂർവകമായ ഇടപെടൽ ഉണ്ടാവാൻ ശ്രമിക്കുമെന്നും ഇപ്പോൾ നിഗമനങ്ങളിലേക്ക് ബിജെപി പോകുന്നില്ലെന്നും അനൂപ് ആന്റണി പറഞ്ഞു.
അതിനിടെ, പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്. ബെന്നി ബഹനാൻ, എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവരാണ് എത്തിയത്.
National
റായ്പുർ: മതപരിവർത്തനക്കാരെ ഇനിയും മർദിക്കുമെന്ന് ഛത്തീസ്ഗഡിലെ തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ പറഞ്ഞു. താൻ എല്ലാവരെയും മർദിച്ചിട്ടില്ലെന്നും ഹന്ദുക്കളെ മതപരിവർത്തനത്തിനു വിധേയമാക്കിയവരെ മാത്രമാണു കൈകാര്യം ചെയ്തതെന്നും താൻ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നും അവർ പറഞ്ഞു. ഒരു വാർത്താചാനലിനോട് അവർ ഇക്കാര്യം പറഞ്ഞത്.
മതപരിവർത്തനക്കാരെ തടയുക എന്നതു ഹിന്ദു ധർമ പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. എല്ലാ തെളിവും കൈയിൽ ഉണ്ടെന്നും അവർ വെളിപ്പെടുത്തി.
താനും പ്രവർത്തകരുമാണ് പരാതി നൽകിയത്. സ്റ്റേഷനിൽ ആരെയും മർദിച്ചിട്ടില്ല. സ്റ്റേഷനിൽ ഹലെലൂയ വിളിച്ച് അവരും പ്രതിഷേധിച്ചു. ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നത് ഇനിയും തുടരുമെന്നും ജ്യോതി ശർമ പറഞ്ഞു.
National
റായ്പുർ: മലയാളി കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഛത്തീസ്ഗഡിലെത്തി. ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ കാണാൻ ശ്രമിക്കുമെന്നാണ് വിവരം.
ഉപമുഖ്യമന്ത്രി വിജയ് ശർമയെയും കാണുന്ന സംഘം വിവരങ്ങൾ ശേഖരിക്കും. തുടർന്ന് കന്യാസ്ത്രീകളെ കാണുന്നതിൽ അടക്കം തീരുമാനമെടുക്കുമെന്നും അനൂപ് ആന്റണി പറഞ്ഞു. അന്വേഷണം കൃത്യമായി നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ സാഹചര്യം വ്യത്യസ്തമാണ്. നീതി പൂർവകമായ ഇടപെടൽ ഉണ്ടാവാൻ ശ്രമിക്കുമെന്നും ഇപ്പോൾ നിഗമനങ്ങളിലേക്ക് ബിജെപി പോകുന്നില്ലെന്നും അനൂപ് ആന്റണി പറഞ്ഞു.
അതിനിടെ, പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്. ബെന്നി ബഹനാൻ, എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവരാണ് എത്തിയത്.
National
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർലമെന്റിനു മുന്നിൽ പ്രതിഷേധവുമായി ഇടത് എംപിമാർ.
രാജ്യസഭാ എംപിമാരായ ജോൺ ബ്രിട്ടാസ്, ശിവദാസൻ, എ.എ. റഹീം, സന്തോഷ് കുമാർ, ലോക്സഭാ എംപി കെ. രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രതിഷേധിച്ചത്. സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ലോക്സഭയിൽ ഉയർത്തി കേരളത്തിൽ നിന്നുള്ള എംപിമാർ. സംഭവം സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. സുധാകരൻ എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് എന്നിവർ അടിയന്തരമായി ഇടപെടണമെന്ന് എംപിമാരും രാഷ്ട്രീയനേതാക്കളും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
പെണ്‍കുട്ടികളെയും സിസ്റ്റർമാരെയും പോലീസിനു പകരം ബജ്രംഗ്ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുനേരേ ഇത്തരം തീവ്ര സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്രസർക്കാരിന്റെ ഉടനടിയുള്ള ഇടപെടൽ വേണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി വക്താവ് ഫാ. റോബിൻസണ്‍ റോഡ്രിഗസ് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡ് പോലീസിന്റെ അന്യായ നടപടിക്കെതിരേ ഇന്ന് കോടതിയെ സമീപിക്കുമെന്ന് സിബിസിഐ വ്യക്തമാക്കി. മാതാപിതാക്കളുടെ അനുവാദത്തോടെയാണ് കന്യാസ്ത്രീകൾ കുട്ടികളുമായി യാത്രതിരിച്ചത്. കൂടാതെ പെണ്‍കുട്ടികൾ പ്രായപൂർത്തിയായവരുമാണ്. ഈ സാഹചര്യത്തിൽ പോലീസ് സ്വീകരിച്ച നടപടിയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. കന്യാസ്ത്രീകൾ ഇപ്പോഴും ജുഡീഷൽ കസ്റ്റഡിയിൽ തുടരുകയാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കൾ സ്ഥലത്ത് എത്തിയതായാണ് വിവരം.
വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്ക്കും കത്തെഴുതി. പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാനവസേവയ്ക്കും സാമൂഹ്യസേവനത്തിനും സ്വയം സമർപ്പിച്ച രണ്ട് കന്യാസ്ത്രീകളെയാണ് മനുഷ്യക്കടത്തു നടത്തുന്നുവെന്ന ബജ്രംഗ്ദളിന്റെ സത്യവിരുദ്ധമായ പരാതിയെത്തുടർന്ന് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം എംപി ജോസ് കെ. മാണി പ്രധാനമന്ത്രിക്ക് കത്തെഴുതി.
രാജ്യസഭാംഗം ജോൺ ബ്രിട്ടാസും വിഷത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ആന്റോ ആന്റണി തുടങ്ങിയവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മതപരമായ പ്രവർത്തനങ്ങളെ വർഗീയ കണ്ണിലൂടെ നോക്കുന്ന സമീപനമാണ് ഇവിടെയുണ്ടായത്. ഇത് നിയമവാഴ്ചയെയും ഇന്ത്യയുടെ മതനിരപേക്ഷ സങ്കൽപ്പത്തെയും വലിയ രീതിയിൽ ബാധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കുറ്റപ്പെടുത്തി. സിപിഐ നേതാക്കളായ സന്തോഷ് കുമാർ എംപി, ആനി രാജ തുടങ്ങിയവർ റായ്പുർ ആർച്ച്ബിഷപ് വിക്ടർ ഹെൻറി താക്കൂറിനെ കണ്ട് പിന്തുണ അറിയിച്ചു.
ഒരു ആദിവാസി പെണ്‍കുട്ടി ഉൾപ്പെടെ നാല് പെണ്‍കുട്ടികളുമായി ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ മാതാപിതാക്കളുടെ സമ്മതപ്രകാരം ജോലിക്ക് പോകുകയായിരുന്ന പെണ്‍കുട്ടികളെ മതപരിവർത്തനത്തിനായി കടത്തിക്കൊണ്ടുപോകുന്നു എന്നായിരുന്നു ആരോപണം. അറസ്റ്റിന് പിന്നാലെ കന്യാസ്ത്രീകളെ കാണാനോ നിയമപരമായ സഹായം തേടാനോ പോലീസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമുണ്ട്.