x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ത്തീ​സ്ഗ​ഡ് സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: November 11, 2025 10:11 PM IST | Updated: November 11, 2025 10:11 PM IST

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ച​ത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ജാ​ഷ്പൂ​ര്‍ ജി​ല്ല​യി​ല്‍ പ​ത്രാ​റ്റോ​ളി വി​ല്ലേ​ജി​ല്‍ ദി​നേ​ശ് ബെ​സ്ര​യു​ടെ മ​ക​ന്‍ പ്ര​ദീ​പ്കു​മാ​ര്‍ ബെ​സ്ര (30) യാ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടു​കൂ​ടി പ്ര​ദീ​പ്കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ഫു​ട്പാ​ത്തി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍​ത​ന്നെ പോ​ലീ​സ് എ​ത്തി ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

Tags : Chhattisgarh

Recent News

Up