x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; നാ​ല് ബ​ജ്റം​ഗ്ദ​ൾ - വി​എ​ച്ച്പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ


Published: December 26, 2025 06:27 AM IST | Updated: December 26, 2025 06:27 AM IST

ഗു​വാ​ഹ​ട്ടി: ആ​സാ​മി​ൽ സ്കൂ​ളി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ല് ബ​ജ്റം​ഗ്ദ​ൾ - വി​എ​ച്ച്പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ബെ​ൽ​സോ​റി​ലെ പ​നി​ഗാ​വ് സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ല​ങ്കാ​ര​ങ്ങ​ളും ത​യാ​റെ​ടു​പ്പു​ക​ളും ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​ർ തീ​വ​ച്ച് ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ലെ മ​റ്റ് നി​ര​വ​ധി വ​സ്തു​ക്ക​ളും അ​ക്ര​മി​ക​ൾ ന​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

വി​എ​ച്ച്പി ജി​ല്ല സെ​ക്ര​ട്ട​റി ഭാ​സ്ക​ർ ദേ​ഖ, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ന​സ് ജ്യോ​തി, ബ​ജ്റം​ഗ്ദ​ൾ ജി​ല്ല ക​ൺ​വീ​ന​ർ ന​യ​ൻ ത​ലൂ​ക്ദ​ർ എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടും. പ്ര​തി​ക​ൾ ‘ജ​യ് ശ്രീ​റാം’ വി​ളി​ക​ളോ​ടെ എ​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Tags : Christmas celebrations school Four Bajrang Dal VHP activists arrested

Recent News

Up