Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vice President

Pathanamthitta

കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​കു​മാ​റി​ന് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തു​ട​രാം

കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​യി​ലെ കെ.​കെ. ഹ​രി​കു​മാ​റി​ന് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നേ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് ഹ​രി​കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത ന​ട​പ​ടി​ക്ര​മം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി അം​ഗീ​ക​രി​ച്ചാ​ണ് ത​ൽ​സ്ഥി​തി തു​ട​രാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്. എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ മു​ൻ​സി​ഫ് കോ​ട​തി​യെ സ​മീ​പി​ക്കാ​നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റേ​താ​ണ് വി​ധി.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 27നു ​ന​ട​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യി​ലെ കെ.​കെ. ഹ​രി​കു​മാ​റി​നും കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ലി​നും അ​ഞ്ച് വോ​ട്ടു​വീ​തം ല​ഭി​ച്ചി​രു​ന്നു. എ​സ്ഡി​പി​ഐ​യി​ലെ അ​ന​സ് മു​ഹ​മ്മ​ദി​ന് മൂ​ന്ന് വോ​ട്ടും ല​ഭി​ച്ചു. തു​ല്യ​വോ​ട്ടു​ക​ൾ ല​ഭി​ച്ച അം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ൾ ന​റു​ക്കെ​ടു​പ്പി​നു നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന മ​ല്ല​പ്പ​ള്ളി സ​ബ് ര​ജി​സ്ട്രാ​ർ ഷീ​ജ എം. ​ദാ​സ് ആ​ദ്യം ന​റു​ക്കെ​ടു​ക്കു​ന്ന പേ​രു​കാ​ര​ൻ പു​റ​ത്താ​കു​മെ​ന്നും അ​വ​ശേ​ഷി​ക്കു​ന്ന പേ​രു​കാ​ര​ൻ വി​ജ​യി​ക്കു​മെ​ന്നും അ​റി​യി​ക്കു​ക​യും ചെ​യ്തു.

ന​റു​ക്കെ​ടു​പ്പി​ൽ ജോ​സ​ഫ് ജോ​സ​ഫി​ന്‍റെ പേ​രാ​ണ് ആ​ദ്യം എ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഹ​രി​കു​മാ​റി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചു. പ്ര​ഖ്യാ​പ​ന രീ​തി​യി​ലെ പി​ഴ​വാ​ണ് കോ​ൺ​ഗ്ര​സ്, എ​സ്ഡി​പി​ഐ അം​ഗ​ങ്ങ​ൾ ചോ​ദ്യം ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​പ്ര​കാ​രം മൂ​ന്നം​ഗ​ങ്ങ​ൾ മ​ത്സ​രി​ച്ചാ​ൽ ഏ​റ്റ​വും കു​റ​വ് വോ​ട്ടു ല​ഭി​ച്ച​യാ​ൽ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​കു​ക​യും ര​ണ്ടാ​മ​ത്തെ റൗ​ണ്ടി​ൽ തു​ല്യ​നി​ല​യി​ൽ വോ​ട്ടു ല​ഭി​ച്ച​വ​രെ ഉ​ൾ​പ്പെ​ടു​ത്തി വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ക​യും വേ​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ വാ​ദം. തു​ല്യ​നി​ല വ​ന്നാ​ൽ ന​റു​ക്കെ​ടു​പ്പി​ൽ ആ​രു​ടെ പേ​രാ​ണോ എ​ടു​ക്കു​ന്ന​ത് ആ ​ആ​ളാ​ണ് വി​ജ​യി​ക്കു​ന്ന​തെ​ന്നും ഇ​തു ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം.

ന​റു​ക്കെ​ടു​പ്പ് മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം വീ​ണ്ടും ന​ട​ത്താ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ​രാ​ണാ​ധി​കാ​രി​യോ​ടു നി​ർ​ദേ​ശി​ച്ച​ത്. ഇ​തി​നെ ബി​ജെ​പി​യും ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നാ​ണ് ത​ത്​സ്ഥി​തി തു​ട​രാ​നും കീ​ഴ്ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്.

Kerala

മ​റ്റ​ത്തൂ​രി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വോ​ട്ട് ചെ​യ്ത് ബി​ജെ​പി; മി​നി​മോ​ള്‍ വൈ​സ് പ്ര​സി​ഡ​ന്റ്

തൃ​ശൂ​ര്‍: മ​റ്റ​ത്തൂ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വോ​ട്ട് ചെ​യ്ത് ബി​ജെ​പി. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​യി​ച്ച മി​നി​മോ​ള്‍ ടീ​ച്ച​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​തി​ര്‍ സ്ഥാ​നാ​ർ​ഥി​ക്കും മി​നി മോ​ള്‍​ക്കും ഒ​രേ വോ​ട്ട് ല​ഭി​ച്ച​തോ​ടെ ന​റു​ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബി​ന്ദു​വാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി.

എ​ല്‍​ഡി​എ​ഫ് 10, യു​ഡി​എ​ഫ് എ​ട്ട്, ബി​ജെ​പി നാ​ല്, ര​ണ്ട് വി​മ​ത​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല. ര​ണ്ട് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നും വി​ട്ടു​നി​ന്നു. നൂ​ര്‍​ജ​ഹാ​ന്‍ ന​വാ​സ് ആ​യി​രു​ന്നു നേ​ര​ത്തെ വൈ​സ് പ്ര​സി​ഡ​ന്‍റ്.

NRI

ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​നു​മാ​യി സ​ജി​മോ​ൻ ആ​ന്‍റ​ണി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യു​ടെ ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​നു​മാ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡ​ൽ​ഹി​യി​ൽ ഉ​പ​രാ​ഷ്‌​ട്ര​പ​തി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

രാ​ജ്യ​ത്തെ​യും അ​മേ​രി​ക്ക​യി​ലെ​യും രാ​ഷ്‌​ട്രീ​യ​വും സാ​മൂ​ഹ്യ​വു​മാ​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും അ​ഭി​പ്ര​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ച​യ്തു. ച​ർ​ച്ച 25 മി​നി​റ്റോ​ളം നീ​ണ്ടു നി​ന്നു.

സി.​പി. രാ​ധാ​കൃ​ഷ്ണ​നെ ഫൊ​ക്കാ​ന​യു​ടെ ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ ക​ല​ഹ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ലേ​ക്കു ക്ഷ​ണി​ക്കു​ക​യും ആ ​ക്ഷ​ണം അ​ദ്ദേ​ഹം സ്വീ​ക​രി​ക്ക​യും ചെ​യ്തു.

 

Kerala

അ​ഗ​ളി പ​ഞ്ചാ​യ​ഞ്ച് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ത്മ​ഹ​ത്യ ചെ​യ്തു

പാ​ല​ക്കാ​ട്: അ​ഗ​ളി പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ലി​യ​റ വ​ണ്ട​ർ​കു​ന്നേ​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (60) ആ​ത്മ​ഹ​ത്യ ചെ​യ്തു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ്യ​യെ​ന്നാ​ണ് സൂ​ച​ന.

സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന ഹോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭൂ​മി​ക്ക് ജ​പ്തി ഭീ​ഷ​ണി​യു​ടെ ഉ​ണ്ടാ​യി​രു​ന്നു. ത​ണ്ട​പ്പേ​ർ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വ​സ്തു വി​ൽ​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

അ​തി​നി​ടെ ഗോ​പാ​ല​കൃ​ഷ്ണ​ൻ രോ​ഗ​ബാ​ധി​ത​നു​മാ​യി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​ത്മ​ക​ഹ​ത്യ ചെ​യ്ത​ത്. വാ​ട​ക വീ​ട്ടി​ൽ വ​ച്ച് കൃ​ഷി​യി​ട​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി ക​ഴി​ച്ചാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ ജീ​വ​നൊ​ടു​ക്കി​യ​ത്.

സി​പി​എം നേ​താ​വാ​യി​രു​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ൻ 2004-05 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ
വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച​ത്. 2005-10 കാ​ല​ഘ​ട്ട​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു.

 

Kerala

വ​ന്യ​ജീ​വി നി​യ​മഭേ​ദ​ഗ​തി, മൈ​ക്രോ മൈനോറിറ്റി: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ ഉ​പ​രാ​ഷ്‌ട്രപ​തി​ക്കു നി​വേ​ദ​നം ന​ൽ​കി

കൊ​​​ച്ചി: 1972ലെ ​​​ദേ​​​ശീ​​​യ വ​​​നം വ​​​ന്യ​​​ജീ​​​വി നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും, ക്രൈ​​​സ്ത​​​വ​​​രെ മൈ​​​ക്രോ മൈ​​​നൊ​​​രി​​​റ്റി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ കേ​​​ന്ദ്ര സ​​​മി​​​തി ഉ​​​പ​​​രാ​​ഷ്‌​​ട്ര​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന് നി​​​വേ​​​ദ​​​നം സ​​​മ​​​ർ​​​പ്പി​​​ച്ചു.

ഭാ​​​ര​​​ത ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ മാ​​​ത്രം വ​​​രു​​​ന്ന ക്രൈ​​​സ്ത​​​വ​​​ർ മൈ​​​ക്രോ ന്യൂ​​​ന​​​പ​​​ക്ഷം ആ​​​ക​​​യാ​​​ൽ ഒ​​​രു വോ​​​ട്ട് ബാ​​​ങ്കാ​​​കു​​​വാ​​​ൻ ഉ​​​ള്ള ജ​​​ന​​​സം​​​ഖ്യാ​​​പ​​​ര​​​മാ​​​യ പ​​​രി​​​മി​​​തി കാ​​​ര​​​ണം പ​​​ല​​​പ്പോ​​​ഴും അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്നു. അ​​​തി​​​നാ​​​ൽ​​ത്ത​​​ന്നെ ഭ​​​ര​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ക​​​ടു​​​ത്ത നീ​​​തി നി​​​ഷേ​​​ധ​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്ക​​​പ്പെ​​​ടു​​​ന്നു എ​​​ന്ന് ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​​പ​​​തി​​​ക്കു ന​​​ൽ​​​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

തീ​​​വ്ര മ​​​ത​​​വാ​​​ദി​​​ക​​​ൾ പ​​​ല​​​പ്പോ​​​ഴും അ​​​കാ​​​ര​​​ണ​​​മാ​​​യി ക്രൈ​​​സ്ത​​​വ​​​രെ ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ക​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി കൂ​​​ടു​​​ത​​​ൽ സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ക എ​​​ന്ന​​​തു മാ​​​ത്ര​​​മാ​​​ണ് പ​​​രി​​​ഹാ​​​ര​​​മാ​​​ർ​​​ഗം എ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ, ഡ​​​യ​​​റ​​​ക്‌ടർ ഫാ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ൽ ഉ​​​പ​​​രാ​​ഷ്‌​​ട്ര​​പ​​​തി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ എ​​​ത്തി നി​​​വേ​​​ദ​​​നം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​രി​​​ഹാ​​​ര​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ 1972ലെ ​​​വ​​​നം വ​​​ന്യ​​​ജീ​​​വി നി​​​യ​​​മ​​​ത്തി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ മാ​​​റ്റം കൊ​​​ണ്ടു​​​വ​​​രാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും ഉ​​​പ​​​രാ​​​ഷ്‌ട്രപ​​​തി​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം മൂ​​​ലം ഉ​​​ണ്ടാ​​​കു​​​ന്ന ജീ​​​വ​​​നാ​​​ശ​​​ത്തി​​​നും പ​​​രി​​​ക്കു​​​ക​​​ൾ​​​ക്കും കൃ​​​ഷി ന​​​ഷ്‌ടത്തി​​​നും ന​​​ഷ്‌ടപ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി മോ​​​ട്ടോ​​​ർ ആ​​​ക്സി​​​ഡ​​​ന്‍റ് ക്ലെ​​​യിം​​​സ് ട്രൈ​​​ബ്യൂ​​​ണ​​​ൽ മാ​​​തൃ​​​ക​​​യി​​​ൽ സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളോ​​​ടു കൂ​​​ടി ബോർഡിനെ നി​​​യ​​​മി​​​ക്ക​​​ണം.

വ​​​ന്യ​​​ജീ​​​വി​​​ക​​​ളെ വ​​​ന​​​ത്തി​​​ന​​​ക​​​ത്ത് നി​​​ല​​​നി​​​ർ​​​ത്തേ​​​ണ്ട നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ബാ​​​ധ്യ​​​ത വ​​​നം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​ണ്ടെ​​​ന്നും നി​​​വേ​​​ദ​​​ന​​​ത്തി​​​ലുണ്ട്. നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​പ​​​തി സ്വീ​​​ക​​​രി​​​ച്ച നി​​​വേ​​​ദ​​​ന​​​ങ്ങ​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് കൈ​​​മാ​​​റു​​​മെ​​​ന്നും അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

Kerala

ശ്രീനാരായണഗുരു നൽകിയ പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചെന്ന് ശിവഗിരി സമ്മേളനത്തിൽ ഉപരാഷ്ട്രപതി

തിരുവനന്തപുരം: ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരു മുന്നിൽ നിന്നുവെന്നും അദ്ദേഹം പറഞ്ഞു. 93 -ാം ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്‌ട്രപതി.

ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശി തരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ഈ വർഷത്തെ ആഘോഷത്തിന് തുടക്കമായത്.

ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു. സ്നേഹമാണ് ഏറ്റവും വലിയ വിശ്വാസമെന്ന് പഠിപ്പിച്ചുവെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. മനസിന്‍റെയും ശരീരത്തിന്‍റെയും കേന്ദ്രമാണ് ശിവഗിരിയെന്നും അദ്ദേഹം ഒാർമിപ്പിച്ചു. 

NRI

കെ​എ​ച്ച്എ​ൻ​എ ഡാ​ള​സ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി രേ​ഷ്മ ര​ഞ്ജ​ൻ ചു​മ​ത​ല​യേ​റ്റു

ടെ​ക്സ​സ്: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) ഡാ​ള​സ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി (ആ​ർ​വി​പി) പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ രേ​ഷ്മ ര​ഞ്ജ​ൻ നി​യ​മി​ത​യാ​യി.

നി​ല​വി​ൽ ഡാ​ള​സി​ന​ടു​ത്തു​ള്ള ഫേ​റ്റി​ൽ താ​മ​സി​ക്കു​ന്ന രേ​ഷ്മ, സേ​വ​ന​പ​ര​ത​യും ക്രി​യാ​ത്മ​ക​ത​യും കൊ​ണ്ട് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ വ്യ​ക്തി​ത്വ​മാ​ണ്. ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ (ഡി​എം​എ) സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് രേ​ഷ്മ ര​ഞ്ജ​ൻ.

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ റീ​ജി​യ​ൺ ഉ​ദ്ഘാ​ട​നം, ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്, ഓ​ണം ആ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ രേ​ഷ്മ​യു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​യി​രു​ന്നു.

ഫോ​മ​യു​ടെ വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി​യാ​യി (2022-2024) പ്ര​വ​ർ​ത്തി​ച്ച കാ​ല​യ​ള​വി​ൽ കാ​ൻ​സ​ർ സ്ക്രീ​നിം​ഗ്, വി​ദ്യാ വാ​ഹി​നി സ്കോ​ള​ർ​ഷി​പ്പ് പ്രോ​ഗ്രാം തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ പ​ദ്ധ​തി​ക​ൾ​ക്ക് അ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കൊ​ള​റാ​ഡോ​യു​ടെ (കെ​എ​ഒ​സി) ലി​റ്റ​റേ​ച്ച​ർ സെ​ക്ര​ട്ട​റി​യാ​യും യു​വ​യു​ടെ സെ​ക്ര​ട്ട​റി​യാ​യും (2019–2021) അ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഒ​രു എ​ഴു​ത്തു​കാ​രി​യും പ്ര​ഭാ​ഷ​ണ ക​ല​യു​ടെ പ്ര​ചാ​ര​ക​യു​മാ​യ രേ​ഷ്മ, കെ​എ​ച്ച്എ​ൻ​എ​യു​ടെ പു​തി​യ യു​വ​ജ​ന സം​രം​ഭ​മാ​യ "ക​ഥാ വാ​ക് ചാ​തു​ര്യം - ദി ​ആ​ർ​ട്ട് ഓ​ഫ് എ​ല​ക്വ​ന്‍റ് സ്പീ​ക്കിം​ഗ്’ എ​ന്ന പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ക​ഥാ​ക​ഥ​ന​ത്തി​ലൂ​ടെ യു​വ​ജ​ന​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം, ക്രി​യാ​ത്മ​ക​ത, സം​സാ​ര വൈ​ദ​ഗ്ധ്യം എ​ന്നി​വ വി​ക​സി​പ്പി​ക്കു​ക എ​ന്ന​താ​ണ് അ​വ​രു​ടെ ല​ക്ഷ്യം. ഡാ​ള​സി​ലെ അ​ർ​ക്ക എ​ന​ർ​ജി​യി​ൽ വെ​യ​ർ​ഹൗ​സ് മാ​നേ​ജ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന രേ​ഷ്മ, 13 ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ള്ള ഒ​രു എ​ഴു​ത്തു​കാ​രി കൂ​ടി​യാ​ണ്.

രേ​ഷ്മ ര​ഞ്ജ​ൻ കൃ​ഷ്ണ ര​ഞ്ജന്‍റെ​യും ര​തി ര​ഞ്ജ​ന്‍റെ​യും മ​ക​ളാ​ണ്. ഐ​ടി പ്ര​ഫ​ഷ​ണ​ലാ​യ ജ​യ​ൻ കോ​ടി​യ​ത്ത് മ​നോ​ൾ ആ​ണ് ഭ​ർ​ത്താ​വ്. ന​ന്ദ, വേ​ദ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും യു​വ​ജ​ന ശാ​ക്തീ​ക​ര​ണ​ത്തി​ലും സാ​മൂ​ഹി​ക സേ​വ​ന​ത്തി​ലു​മു​ള്ള രേ​ഷ്മ ര​ഞ്ജ​ന്‍റെ അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​യും കെ​എ​ച്ച്എ​ൻ​എ​യ്ക്ക് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കും.

ഡാ​ള​സ് മേ​ഖ​ല​യി​ലെ കെ​എ​ച്ച്എ​ൻ​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രേ​ഷ്മ​യു​ടെ നേ​തൃ​ത്വം നി​ർ​ണാ​യ​ക​മാ​കും എ​ന്ന് കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റീ ബോ​ർ​ഡ് എ​ന്നി​വ​രും രേ​ഷ്മ ര​ഞ്ജ​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

NRI

ജോ​ണ്‍ മാ​ത്യു ഫൊ​ക്കാ​ന ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ റീ​ജി​യ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഒട്ടാവ: കാ​ന​ഡ​യി​ലെ സാ​മൂ​ഹി​ക - സം​ഘ​ട​നാ നേ​താ​വാ​യ മാ​ത്യു ജോ​ണ്‍ ഫൊ​ക്കാ​ന​യു​ടെ 2026 - 28 തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബ്രി​ട്ടി​ഷ് കൊ​ളം​ബി​യ റീ​ജിയണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ലീ​ലാ മാ​രേ​ട്ട് പാ​ന​ലി​ല്‍ മ​ത്സ​രി​ക്കു​ന്നു.

ക​ഴി​ഞ്ഞ 40 വ​ര്‍​ഷ​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ളി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ​ദ​വി​ക​ള്‍ വ​ഹി​ച്ചു​വ​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത തി​ക​ച്ചും മാ​തൃ​കാ​പ​ര​മാ​ണ്.

സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ മാ​ത്യു ത​ന്‍റെ പ്ര​ഫ​ഷ​ണ​ല്‍ തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലും മ​ത-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന വ്യ​ക്തി​യാ​ണ്.

വി​വി​ധ നേ​തൃ​പ​ദ​വി​ക​ള്‍ അ​ല​ങ്ക​രി​ച്ച ജോ​ണ്‍ മാ​ത്യു സെ​യി​ല്‍​സ് ക​ണ്‍​സ​ള്‍​ട്ട​ന്‍റാ​യി 35 വ​ര്‍​ഷം ജോ​ലി ചെ​യ്തു. നാ​ട്ടി​ല്‍ സെന്‍റ് മേ​രീ​സ് കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ബ്രി​ട്ടി​ഷ് കൊ​ളം​ബി​യ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ഒമ്പത് വ​ര്‍​ഷം സേ​വ​നം ചെ​യ്തു. 40 വ​ര്‍​ഷ​മാ​യി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് സെന്‍റ​ര്‍ ഫോ​ര്‍ ഗ്ലോ​ബ​ല്‍ മി​ഷ​നി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ചു.

ച​ര്‍​ച്ച് ബോ​ര്‍​ഡ് അംഗമായും അ​നേ​ക വ​ര്‍​ഷ​ങ്ങ​ള്‍ ജോ​ലി ചെ​യ്തു. 1985ല്‍ ​കാ​ന​ഡ​യി​ല്‍ കു​ടി​യേ​റി​യ ജോ​ണ്‍ മാ​ത്യു ടീം ​എം​പ​വ​റി​ല്‍ ഒ​രു ശ​ക്തി​ത​ന്നെ​യാ​ണെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ലീ​ലാ മാ​രേ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

ജോ​സി കാ​ര​ക്കാ​ട്ട് ഫൊ​ക്കാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ടൊ​റ​ന്‍റോ: കാ​ന​ഡ മ​ല​യാ​ളി ജോ​സി കാ​ര​ക്കാ​ട്ട് ഫൊ​ക്കാ​ന​യു​ടെ 2026 - 2028 ഭ​ര​ണ​സ​മി​തി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു.

ഇ​പ്പോ​ഴ​ത്തെ ആ​ർ​വി​പി​യാ​യ ജോ​സി കാ​ന​ഡ​യി​ൽ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ സം​ഘ​ട​ന​ക​ളെ സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​ലും വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു.

കാ​ന​ഡ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സാ​മു​ദാ​യി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​രു​ത്തു​റ്റ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന ജോ​സി കാ​ര​ക്കാ​ട്ട് ഫൊ​ക്കാ​ന​യു​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യി ര​ണ്ട്‌ ടെം ​പ്ര​വ​ർ​ത്തി​ച്ചു. 2016ൽ ​കാ​ന​ഡ​യി​ൽ ന​ട​ന്ന ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന്‍റെ ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​റു​മാ​യി​രു​ന്നു.

ടൊ​റ​ന്‍റോ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ (ടി​എം​എ​സ്) ട്ര​സ്റ്റി ബോ​ർ​ഡ്‌ ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ച ജോ​സി കാ​ര​ക്കാ​ട്ട്, അ​സോ​സി​യേ​ഷ​ന്‍റെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. സ്കൂ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തു​ട​ങ്ങി​യ ജോ​സി കോ​ള​ജ് ത​ല​ങ്ങ​ളി​ൽ എ​ൻ​സി​സി നേ​താ​വാ​യും തി​ള​ങ്ങി.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ടൊ​റ​ണ്ടോ​യു​ടെ യു​വ​ജ​ന സം​ഘ​ട​ന ഉ​ൾ​പ്പെ​ടെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ വി​വി​ധ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ച​ർ​ച്ചി​ന്‍റെ പാ​രീ​ഷ് ക​മ്മി​റ്റി അം​ഗം, ട്ര​ഷ​റ​ർ, ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച ജോ​സി അ​റി​യ​പ്പെ​ടു​ന്ന ഒ​രു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ്.

പ്ര​മു​ഖ റി​യ​ൽ​ട്ട​ർ കൂ​ടി​യാ​യ ജോ​സി ലൈ​സ​ൻ​സി​ഡ് ഇ​ൻ​കം ടാ​ക്സ് ഈ ​ഫൈ​ല​ർ കൂ​ടി​യാ​ണ്. ഭാ​ര്യ ലി​സി കാ​ര​ക്കാ​ട്ട്. മ​ക്ക​ൾ: ജി​സ്മി കാ​ര​ക്കാ​ട്ട്, ജോ​മി കാ​ര​ക്കാ​ട്ട്, ജൂ​ലി കാ​ര​ക്കാ​ട്ട്.

വി​വി​ധ ക​ർ​മ​രം​ഗ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ജോ​സി​യു​ടെ പ്ര​വ​ർ​ത്ത​നം സം​ഘ​ട​ന​യ്ക്ക് മു​ത​ൽ​കൂ​ട്ടാ​വു​മെ​ന്നു ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

വി​ക​സി​ത ഇ​ന്ത്യ​ക്കാ​യി ഗ​വേ​ഷ​ണ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം: ഉ​പ​രാ​ഷ്്ട്ര​പ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​ത്ത ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു സേ​​​വ​​​നം വ്യാ​​​പി​​​പ്പി​​​ക്കാ​​​നും സ​​​മൂ​​​ഹ​​​ത്തി​​​ൽ ഗു​​​ണ​​​ക​​​ര​​​മാ​​​യ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി ഗ​​​വേ​​​ഷ​​​ണം വി​​​പു​​​ലീ​​​ക​​​രി​​​ക്കാ​​​ൻ ഉ​​​പ​​​രാ​​​ഷ്ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഗ​​​വേ​​​ഷ​​​ക​​​രോ​​​ട് ആ​​​ഹ്വാ​​​നം ചെ​​​യ്തു.

2047ൽ ​​​വി​​​ക​​​സി​​​ത ഇ​​​ന്ത്യ എ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ൽ ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നും നൂ​​​ത​​​നാ​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്കും വ​​​ലി​​​യ പ​​​ങ്കു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ശ്രീ​​​ചി​​​ത്ര തി​​​രു​​​നാ​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി സ​​​ന്ദ​​​ർ​​​ശി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഉ​​​പ​​​രാ​​​ഷ്ട്ര​​​പ​​​തി.

ശ്രീ ​​​ചി​​​ത്ര​​​യി​​​ലെ ഗ​​​വേ​​​ഷ​​​ക​​​രും സ്റ്റാ​​​ർ​​​ട്ട​​​പ്പ് ക​​​ന്പ​​​നി​​​ക​​​ളും വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത വൈ​​​ദ്യ​​​ശാ​​​സ്ത്ര ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​നം അ​​​ച്യു​​​ത​​​മേ​​​നോ​​​ൻ ആ​​​രോ​​​ഗ്യ ശാ​​​സ്ത്ര പ​​​ഠ​​​ന കേ​​​ന്ദ്ര​​​ത്തി​​​ൽ ഉ​​​പ​​​രാ​​​ഷ്ട്ര​​​പ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.​​ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യ, കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ നി​​​ർ​​​മി​​​ച്ച ചി​​​ത്ര ഹൃ​​​ദ​​​യ​​​വാ​​​ൽ​​​വ്, ചി​​​ത്ര ര​​​ക്ത​​​ബാ​​​ഗ്, ക്ഷ​​​യ​​​രോ​​​ഗം ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള സ്പോ​​​ട്ട് ഡ​​​യ​​​ഗ്നോ​​​സ്റ്റി​​​ക് ടെ​​​സ്റ്റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ത​​​ദ്ദേ​​​ശീ​​​യ ചി​​​കി​​​ത്സ ഉ​​​പ​​​ക​​​ര​​​ണ വി​​​ക​​​സ​​​ന​​​ത്തി​​​ലെ നേ​​​ട്ട​​​ങ്ങ​​​ളെ അ​​​ദ്ദേ​​​ഹം പ്ര​​​ശം​​​സി​​​ച്ചു.

പേ​​​റ്റ​​​ന്‍റ് അ​​​പേ​​​ക്ഷ​​​ക​​​ൾ, രൂ​​​പ​​​ക​​​ൽ​​​പ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ക​​​ൾ, വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​നി​​​മ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് കൈ​​​വ​​​രി​​​ച്ച റിക്കാര്‍​​​ഡ് നേ​​​ട്ട​​​ത്തെ​​​യും സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ്ര​​​ശം​​​സി​​​ച്ചു.
അ​​​ടു​​​ത്തി​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ഒ​​​ന്പ​​​തു​​​നി​​​ല​​​ക​​​ളു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്വാ​​​സ്ഥ്യ സു​​​ര​​​ക്ഷാ യോ​​​ജ​​​ന ബ്ലോ​​​ക്കും അ​​​ദ്ദേ​​​ഹം സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ, കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി, ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, ശ്രീ​​​ചി​​​ത്ര ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​സ​​​ഞ്ജ​​​യ് ബെ​​​ഹാ​​​രി, വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​ർ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ, സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി ബോ​​​ഡി അം​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

Kerala

ദ്വി​ദി​ന സ​ന്ദ​ർ​ശ​നം; ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും

തി​രു​വ​ന​ന്ത​പു​രം: ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ഉ​ച്ച​യ്ക്ക് ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം കൊ​ല്ല​ത്ത് എ​ത്തു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ളേ​ജി​ന്‍റെ ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ അ​ർ​ലേ​ക്ക​ർ, കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി, മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക​യ​ർ എ​ക്സ്പോ​ർ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​മാ​യി ഉ​പ​രാ​ഷ്ട്ര​പ​തി സം​വ​ദി​ക്കും.

ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യും ഉ​പ​രാ​ഷ്‌​ട്ര​പ​തി സ​ന്ദ​ർ​ശി​ക്കും. ഉ​പ​രാ​ഷ്‌​ട്ര​പ​തി​യാ​യ ശേ​ഷ​മു​ള്ള സി.​പി രാ​ധാ​കൃ​ഷ്ണ​ന്‍റെ ആ​ദ്യ കേ​ര​ള സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്.

National

ഗംഗയിലെ കുളി സസ്യാഹാരിയാക്കി: ഉപരാഷ്‌ട്രപതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​ദ്യ​​​​മാ​​​​യി കാ​​​​ശി സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​പ്പോ​​​​ൾ താ​​​​ൻ മാം​​​​സാ​​​​ഹാ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും എ​​​​ന്നാ​​​​ൽ, ഗം​​​​ഗാ​​​​ന​​​​ദി​​​​യി​​​​ൽ മു​​​​ങ്ങി​​​​ക്കു​​​​ളി​​​​ച്ച​​​​ത് ത​​​​ന്‍റെ ജീ​​​​വി​​​​തം മാ​​​​റ്റി​​​​യെ​​​​ന്നും സ​​​​സ്യാ​​​​ഹാ​​​​രി​​​​യാ​​​​കാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ച്ചെ​​​​ന്നും ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി സി.​​​​പി. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ.


25 വ​​​​ർ​​​​ഷം മു​​​​ന്പു​​​​ള്ള കാ​​​​ശി​​​​യും ഇ​​​​പ്പോ​​​​ഴ​​​​ത്തെ കാ​​​​ശി​​​​യും ത​​​​മ്മി​​​​ൽ വ​​​​ലി​​​​യ വ്യ​​​​ത്യാ​​​​സ​​​​മു​​​​ണ്ടെ​​​​ന്നും ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ വാ​​​​ര​​​​ണാ​​​​സി​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥു​​​​മൊ​​​​ത്ത് പ​​​​ങ്കെ​​​​ടു​​​​ത്ത പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്ക​​​​വെ സി.​​​​പി. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ പ​​​​റ​​​​ഞ്ഞു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി​​​​യു​​​​ടെ​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ മൂ​​​​ല​​​​മാ​​​​ണ് ഈ ​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം സാ​​​​ധ്യ​​​​മാ​​​​യ​​​​തെ​​​​ന്നും രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

NRI

"എ​ന്‍റെ ഭാ​ര്യ ഹി​ന്ദു​വാ​ണ്, മ​തം മാ​റാ​ൻ പ​ദ്ധ​തി​യി​ല്ല’: വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കെ​തി​രേ യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്

വാ​ഷിം​ഗ്ട​ൺ ഡി​സി: താ​ൻ ഒ​രി​ക്ക​ലും ഹി​ന്ദു​മ​ത​ത്തെ അ​വ​ഹേ​ളി​ച്ചി​ട്ടി​ല്ലെ​ന്ന് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്. ത​ന്‍റെ ഭാ​ര്യ ഉ​ഷ ക്രി​സ്ത്യാ​നി​യ​ല്ലെ​ന്നും അ​വ​രെ മ​തം മാ​റ്റാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും വാ​ൻ​സ് വ്യ​ക്ത​മാ​ക്കി.

ഭാ​ര്യ​യു​ടെ മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്. ത​ന്‍റെ വി​മ​ർ​ശ​ക​ർ ന്ധ​വെ​റു​പ്പ്’ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ വാ​ൻ​സ് ആ​രോ​പി​ച്ചു.

ഉ​ഷ​യു​ടെ മ​ത​ത്തെ​ക്കു​റി​ച്ച് വെ​റു​പ്പു​ള​വാ​ക്കു​ന്ന അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ലെ​ന്നും വാ​ൻ​സ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ത​ന്‍റെ ഭാ​ര്യ ഉ​ഷ ക്രി​സ്തു​മ​തം സ്വീ​ക​രി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വാ​ൻ​സ് പ​റ​ഞ്ഞ​താ​ണ് വി​വാ​ദ​മാ​യ​ത്.

ഉ​ഷ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ക്രി​സ്ത്യ​ൻ ആ​രാ​ധ​നാ​ല​യ​ത്തി​ൽ പോ​കാ​റു​ണ്ടെ​ന്നും കു​ട്ടി​ക​ൾ ക്രി​സ്ത്യ​ൻ വി​ശ്വാ​സ​ത്തി​ലാ​ണ് വ​ള​രു​ന്ന​തെ​ന്നും വാ​ൻ​സ് പ​റ​ഞ്ഞി​രു​ന്നു.

പ്ര​സ്താ​വ​ന​യെ​ത്തു​ട​ർ​ന്ന്, ഉ​ഷ​യു​ടെ ഹി​ന്ദു​സ്വ​ത്വ​ത്തോ​ടു​ള്ള അ​നാ​ദ​ര​വാ​ണ് പ്ര​ക​ട​മാ​ക്കി​യ​തെ​ന്ന് വാ​ൻ​സി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ വി​മ​ർ​ശ​നം ഉ‍​യ​ർ​ന്നി​രു​ന്നു.

Leader Page

ഉദയസൂര്യനായ് സി.പി. രാധാകൃഷ്ണൻ

ച​​​​​ന്ദ്ര​​​​​പു​​​​​രം പൊ​​​​​ന്നു​​​​​സാ​​​​​മി രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ എ​​​​​ന്ന സി.​​​​​പി. രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ ഇ​​​​​നി ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഉ​​​​​പ​​​​​രാ​​​​ഷ്‌​​​​ട്ര​​​​​പ​​​​​തി. സി​​​​​പി​​​​​ആ​​​​​ർ എ​​​​​ന്ന ചു​​​​​രു​​​​​ക്ക​​​​​പ്പേ​​​​​രി​​​​​ൽ അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന 68 വ​​​​​യ​​​​​സു​​​​​ള്ള രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ ഭാ​​​​​വി​​​​​യി​​​​​ൽ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​​തിസ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കെ​​​​​ത്തി​​​​​യാ​​​​​ലും അദ്ഭു​​​​​ത​​​​​പ്പെ​​​​​ടാ​​​​​നി​​​​​ല്ല.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ പ്രി​​​​​യ​​​​​മി​​​​​ത്രം

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ​​​​​യും മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ​​​​​യും പ്രി​​​​​യ​​​​​സു​​​​​ഹൃ​​​​​ത്താ​​​​​ണ് ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ തി​​​​​രു​​​​​പ്പൂ​​​​​രി​​​​​ൽ ജ​​​​​നി​​​​​ച്ച രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ. എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്ത് ക​​​​​യ​​​​​ർ ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ ചെ​​​​​യ​​​​​ർ​​​​​മാ​​​​​നാ​​​​​യി നാ​​​​​ലു വ​​​​​ർ​​​​​ഷം തി​​​​​ള​​​​​ങ്ങി. 2016 മു​​​​​ത​​​​​ൽ 2020 വ​​​​​രെ കൊ​​​​​ച്ചി​​​​​യും കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​രും ചെ​​​​​ന്നൈ​​​​​യും ഡ​​​​​ൽ​​​​​ഹി​​​​​യും കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം. ഇ​​​​​ന്ത്യ​​​​​യി​​​​​ൽനി​​​​​ന്നു​​​​​ള്ള ക​​​​​യ​​​​​ർ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി അ​​​​​ക്കാ​​​​​ല​​​​​ത്തെ റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​യ 2,532 കോ​​​​​ടി രൂ​​​​​പ​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​ണ്. 2020 മു​​​​​ത​​​​​ൽ 2022 വ​​​​​രെ അ​​​​​ദ്ദേ​​​​​ഹം ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ അ​​​​​ഖി​​​​​ലേ​​​​​ന്ത്യാ ചു​​​​​മ​​​​​ത​​​​​ല​​​​​ക്കാ​​​​​ര​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​രും തി​​​​​രു​​​​​പ്പൂ​​​​​രു​​​​​മാ​​​​​യു​​​​​ള്ള അ​​​​​ടു​​​​​പ്പ​​​​​ത്തേ​​​​​ക്കാ​​​​​ളേ​​​​​റെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍റെ കേ​​​​​ര​​​​​ള​​​​​ ബ​​​​​ന്ധം.

എ​​​​​ന്നും ക​​​​​ളി​​​​​ക​​​​​ളി​​​​​ലെ കേ​​​​​മ​​​​​ൻ

മി​​​​​ക​​​​​ച്ചൊ​​​​​രു കാ​​​​​യി​​​​​ക​​​​താ​​​​​രംകൂ​​​​​ടി​​​​​യാ​​​​​ണ് ബി​​​​​സി​​​​​ന​​​​​സ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​നി​​​​​ൽ ബി​​​​​രു​​​​​ദ​​​​​മു​​​​​ള്ള രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ. ക്രി​​​​​ക്ക​​​​​റ്റും വോ​​​​​ളി​​​​​ബോ​​​​​ളും ഇ​​​​​ഷ്ട​​​​​മു​​​​​ള്ള രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​ൻ കോ​​​​​ള​​​​​ജ് പ​​​​​ഠ​​​​​ന​​​​​കാ​​​​​ല​​​​​ത്ത് ടേ​​​​​ബി​​​​​ൾ ടെ​​​​​ന്നീ​​​​​സ് ചാ​​​​​ന്പ്യ​​​​​നും ദീ​​​​​ർ​​​​​ഘ​​​​​ദൂ​​​​​ര ഓ​​​​​ട്ട​​​​​ക്കാ​​​​​ര​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഏ​​​​​താ​​​​​യാ​​​​​ലും കാ​​​​​യി​​​​​ക​​​​​രം​​​​​ഗ​​​​​ത്തെ മെ​​​​​യ്‌​​​​വ​​​​​ഴ​​​​​ക്ക​​​​​വും ദീ​​​​​ർ​​​​​ഘ​​​​​ദൂ​​​​​ര ഓ​​​​​ട്ട​​​​​ത്തി​​​​​ലെ സ്റ്റാ​​​​​മി​​​​​ന​​​​​യും ബി​​​​​സി​​​​​ന​​​​​സ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​നി​​​​​ലെ മി​​​​​ക​​​​​വും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​​ത്തി​​​​​ലും പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ട്ടു. കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​രി​​​​​ലെ ചി​​​​​ദം​​​​​ബ​​​​​രം കോ​​​​​ള​​​​​ജി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ബി​​​​​ബി​​​​​എ പ​​​​​ഠ​​​​​നം. ന​​​​​ലംതി​​​​​ക​​​​​ഞ്ഞ ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സു​​​​​കാ​​​​​ര​​​​​നും ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ദ​​​​​ക്ഷി​​​​​ണേ​​​​​ന്ത്യ​​​​​യി​​​​​ലെ പ്ര​​​​​ബ​​​​​ല​​​​​നു​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ൽ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​നെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കാ​​​​​ൻ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​നു പ്ര​​​​​യാ​​​​​സ​​​​​മു​​​​​ണ്ടാ​​​​​യി​​​​​ല്ല.

രാ​​​​ഷ്‌​​​​ട്രീ​​​​​യ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ളോ​​​​​ടു​​​പോ​​​​​ലും സൗ​​​​​ഹാ​​​​​ർ​​​​​ദ​​​​​പ​​​​​ര​​​​​മാ​​​​​യി പെ​​​​​രു​​​​​മാ​​​​​റു​​​​​ന്ന രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​ൻ ര​​​​​ണ്ടു ത​​​​​വ​​​​​ണ എം​​​​​പി​​​​​യും ര​​​​​ണ്ടു പ്ര​​​​​ബ​​​​​ല സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഗ​​​​​വ​​​​​ർ​​​​​ണ​​​​​റു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത​​​​ പ​​​​​ദ​​​​​വി​​​​​ക​​​​​ൾ എ​​​​​ന്നും തേ​​​​​ടി​​​​​യെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്, ഇ​​​​​ത്ത​​​​​വ​​​​​ണ ഉ​​​​​പ​​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​​തിസ്ഥാ​​​​​നം കൈ​​​​​വ​​​​​ന്ന​​​​​തും തി​​​​​ക​​​​​ച്ചും അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി​​​​ത്ത​​​​​ന്നെ.

മു​​​​​ൻ​​​​​ഗാ​​​​​മി​​​​​ക​​​​​ളു​​​​​ടെ ശോ​​​​​ഭ​​​​​യി​​​​​ൽ

രാ​​​​​ജ്യ​​​​​സ​​​​​ഭാ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ന്‍റെ അ​​​​​ധി​​​​​ക​​​​​ചു​​​​​മ​​​​​ത​​​​​ല കൂ​​​​​ടി​​​​​യു​​​​​ള്ള ഉ​​​​​പ​​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​​തി​​​​​ക്കു രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യി​​​​​ലെ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തെ​​​​ക്കൂ​​​​​ടി വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ലെ​​​​​ടു​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ക​​​​​യെ​​​​​ന്ന​​​​​തു പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​ണ്. പ്ര​​​​​ഗ​​​​​ത്ഭ​​​​​രാ​​​​​യ മു​​​​​ൻ ഉ​​​​​പ​​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​​തി​​​​​മാ​​​​​രെപ്പോ​​​​​ലെ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ൻ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​നു ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്നു പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കാം. വെ​​​​​ങ്ക​​​​​യ്യ നാ​​​​​യി​​​​​ഡു, ഹ​​​​​മീ​​​​​ദ് അ​​​​​ൻ​​​​​സാ​​​​​രി, കെ.​​​​​ആ​​​​​ർ. നാ​​​​​രാ​​​​​യ​​​​​ണ​​​​​ൻ, ശ​​​​​ങ്ക​​​​​ർ​​​​​ദ​​​​​യാ​​​​​ൽ ശ​​​​​ർ​​​​​മ, ആ​​​​​ർ. വെ​​​​​ങ്കി​​​​​ട്ട​​​​​രാ​​​​​മ​​​​​ൻ, വി.​​​​​വി. ഗി​​​​​രി, സ​​​​​ക്കീ​​​​​ർ ഹു​​​​​സൈ​​​​​ൻ, എ​​​​​സ്. രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള മു​​​​​ൻ​​​​​ഗാ​​​​​മി​​​​​ക​​​​​ളെ​​​​പ്പോ​​​​​ലെ പ​​​​​ക്വ​​​​​ത​​​​​യോ​​​​​ടെ​​​​​യും വി​​​​​വേ​​​​​ക​​​​​ത്തോ​​​​​ടെ​​​​​യും മാ​​​​​ന്യ​​​​​ത​​​​​യോ​​​​​ടെ​​​​​യും ച​​​​​ട്ട​​​​​ങ്ങ​​​​​ളും കീ​​​​​ഴ്‌വ​​​​​ഴ​​​​​ക്ക​​​​​ങ്ങ​​​​​ളും പാ​​​​​ലി​​​​​ച്ച് രാ​​​​​ജ്യ​​​​​സ​​​​​ഭ നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ക​​​​​യെ​​​​​ന്ന​​​​​താ​​​​​ണു പ്ര​​​​​ധാ​​​​​നം.

ഒ​​​​​ന്ന​​​​​ര വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ളം ജാ​​​​​ർ​​​​​ഖ​​​​​ണ്ഡി​​​​​ലും തു​​​​​ട​​​​​ർ​​​​​ന്നു ക​​​​​ഴി​​​​​ഞ്ഞ​​​​വ​​​​​ർ​​​​​ഷം ജൂ​​​​​ലൈ 31 മു​​​​​ത​​​​​ൽ മ​​​​​ഹാ​​​​​രാ​​​​ഷ്‌​​​​ട്ര​​​യി​​​ലും ഗ​​​​​വ​​​​​ർ​​​​​ണ​​​​​റാ​​​​​യി​​​​​രു​​​​​ന്ന രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സി​​​​​നും ബി​​​​​ജെ​​​​​പി​​​​​ക്കും പ്രി​​​​​യ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​നാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ​​​​​ക്കു കാ​​​​​ര്യ​​​​​മാ​​​​​യ ത​​​​​ല​​​​​വേ​​​​​ദ​​​​​ന സൃ​​​​​ഷ്‌​​​​ടി​​​​​ച്ച​​​​​തു​​​​​മി​​​​​ല്ല. ജാ​​​​​ർ​​​​​ഖ​​​​​ണ്ഡ് ഗ​​​​​വ​​​​​ർ​​​​​ണ​​​​​റാ​​​​​യി​​​​​രി​​​​​ക്കെ തെ​​​​​ലു​​​​​ങ്കാ​​​​​ന ഗ​​​​​വ​​​​​ർ​​​​​ണ​​​​​റു​​​​​ടെ​​​​​യും പു​​​​​തു​​​​​ച്ചേ​​​​​രി ലെ​​​​​ഫ്റ്റ​​​​​ന​​​​​ന്‍റ് ഗ​​​​​വ​​​​​ർ​​​​​ണ​​​​​റു​​​​​ടെ​​​​​യും അ​​​​​ധി​​​​​ക​​​​​ച്ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. എം​​​​​പി, ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ പ​​​​​ദ​​​​​വി​​​​​ക​​​​​ളി​​​​​ലെ പ​​​​​രി​​​​​ച​​​​​യവും സി​​​​​പി​​​​​ആ​​​​​റി​​​​​ന് ക​​​​​രു​​​​​ത്തേ​​​​​കും.

ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​ന്‍റെ വി​​​​​ജ​​​​​യം

‘സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണം, വി​​​​​ന​​​​​യം, ബു​​​​​ദ്ധി​​​​​ശ​​​​​ക്തി’ എ​​​​​ന്നി​​​​​വ​​​​​യാ​​​​​ൽ വ്യ​​​​​ത്യ​​​​​സ്ത​​​​​നാ​​​​​ണ് രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ എ​​​​​ന്നാ​​​​​ണ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്. ഏ​​​​​താ​​​​​യാ​​​​​ലും നി​​​​​ര​​​​​വ​​​​​ധി പ്ര​​​​​മു​​​​​ഖ​​​​​രെ പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ച ശേ​​​​​ഷ​​​​​മാ​​​​​ണു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യും ആ​​​​​ഭ്യ​​​​​ന്ത​​​​​രമ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ​​​​​യും ബി​​​​​ജെ​​​​​പി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ജെ.​​​​​പി. ന​​​​​ഡ്ഡ​​​​​യും ചേ​​​​​ർ​​​​​ന്നു രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​നെ എ​​​​​ൻ​​​​​ഡി​​​​​എ​​​​​യു​​​​​ടെ ഉ​​​​​പ​​​​​രാ​​​​ഷ്‌​​​​ട്ര​​​​​പ​​​​​തി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​ക്കി​​​​​യ​​​​​ത്. ബി​​​​​ജെ​​​​​പി​​​​​ക്കു​​​​​ള്ളി​​​​​ൽ അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ​​​​​മാ​​​​​യ ഉ​​​​​യ​​​​​ർ​​​​​ച്ച​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ലും സി​​​​​പി​​​​​ആ​​​​​റി​​​​​ന് അ​​​​​ർ​​​​​ഹ​​​​​ത​​​​​പ്പെ​​​​​ട്ട പ​​​​​ദ​​​​​വി തേ​​​​​ടി​​​​​യെ​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

പ​​​​​രാ​​​​​ജ​​​​​യം ഉ​​​​​റ​​​​​പ്പാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ടി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞു​​​​​വെ​​​​​ന്ന​​​​​തി​​​​​ൽ സം​​​​​യു​​​​​ക്ത പ്ര​​​​​തി​​​​​പ​​​​​ക്ഷ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​ മു​​​​​ൻ സു​​​​​പ്രീം കോ​​​​​ട​​​​​തി ജ​​​​​ഡ്ജി ബി. ​​​​​സു​​​​​ദ​​​​​ർ​​​​​ശ​​​​​ൻ റെ​​​​​ഡ്ഡി​​​​​ക്ക് അ​​​​​ഭി​​​​​മാ​​​​​നി​​​​​ക്കാം. മാ​​​​​ന്യ​​​​​മാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണു ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​ന്‍റെ ശ​​​​​ക്തി. സു​​​​​ദ​​​​​ർ​​​​​ശ​​​​​ൻ റെ​​​​​ഡ്ഡി​​​​​യെപ്പോ​​​​​ലെ രാ​​​​​ജ്യ​​​​​മെ​​​​​ങ്ങും സ​​​​​ഞ്ച​​​​​രി​​​​​ച്ചു വി​​​​​പു​​​​​ല​​​​​മാ​​​​​യ പ്ര​​​​​ചാ​​​​​ര​​​​​ണം ന​​​​​ട​​​​​ത്താ​​​​​ൻ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​നെ ബി​​​​​ജെ​​​​​പി നേ​​​​​തൃ​​​​​ത്വം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​ല്ലെ​​​​​ന്ന പ്ര​​​​​തി​​​​​പ​​​​​ക്ഷ ആ​​​​​ക്ഷേ​​​​​പം ബാ​​​​​ക്കി​​​​​യാ​​​​​കും.

ര​​​​​ഥ​​​​​യാ​​​​​ത്ര​​​​​യി​​​​​ലൂ​​​​​ടെ ത​​​​​ല​​​​​പ്പ​​​​​ത്ത്

1957 മേ​​​​യ് നാ​​​​​ലി​​​​​നു തി​​​​​രു​​​​​പ്പൂ​​​​​രി​​​​​ൽ ജ​​​​​നി​​​​​ച്ച രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സ് സ്വ​​​​​യം​​​​​സേ​​​​​വ​​​​​ക​​​​​നാ​​​​​യാ​​​​​ണു തു​​​​​ട​​​​​ങ്ങി​​​​യ​​​​ത്. ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സി​​​​​ന്‍റെ തി​​​​​രു​​​​​പ്പൂ​​​​​ർ ടൗ​​​​​ണ്‍ മേ​​​​​ധാ​​​​​വി​​​​​യും ജി​​​​​ല്ലാ മേ​​​​​ധാ​​​​​വി​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. 1974ൽ ​​​​​ഭാ​​​​​ര​​​​​തീ​​​​​യ ജ​​​​​ന​​​​​സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ ത​​​​​മി​​​​​ഴ്നാ​​​​​ട് സം​​​​​സ്ഥാ​​​​​ന എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ക​​​​​മ്മി​​​​​റ്റി​​​​​യം​​​​​ഗ​​​​​മാ​​​​​യി. 1996ൽ ​​​​​ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി നി​​​​​യ​​​​​മി​​​​​ച്ച​​​​​തോ​​​​​ടെ ബി​​​​​ജെ​​​​​പി​​​​​ക്കും രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​നും ന​​​​​ല്ല​​​​​കാ​​​​​ലം തു​​​​​ട​​​​​ങ്ങി. 1998ൽ ​​​​​ലോ​​​​​ക്സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യ​​​​​തോ​​​​​ടെ ദേ​​​​​ശീ​​​​​യ ശ്ര​​​​​ദ്ധ​​​​​യി​​​​​ലെ​​​​​ത്തി.

2004ൽ ​​​​​ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ത​​​​​മി​​​​​ഴ്നാ​​​​​ട് സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​നെ കേ​​​​​ന്ദ്ര​​​​​ നേ​​​​​തൃ​​​​​ത്വം നി​​​​​യ​​​​​മി​​​​​ച്ചു. മൂ​​​​​ന്നു വ​​​​​ർ​​​​​ഷം നീ​​​​​ണ്ട ഈ ​​​​​കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ സി​​​​​പി​​​​​ആ​​​​​ർ ന​​​​​ട​​​​​ത്തി​​​​​യ 93 ദി​​​​​വ​​​​​സ​​​ത്തെ 19,000 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ‘ര​​​​​ഥ​​​​​യാത്ര’ ബി​​​​​ജെ​​​​​പി​​​​​ക്ക് പു​​​​​ത്ത​​​​​നു​​​​​ണ​​​​​ർ​​​​​വ് ന​​​​​ൽ​​​​​കി. ഇ​​​​​ന്ത്യ​​​​​യി​​​​​ലെ എ​​​​​ല്ലാ ന​​​​​ദി​​​​​ക​​​​​ളെ​​​​​യും ബ​​​​​ന്ധി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യെ​​​​​ന്ന​​​​​തു മു​​​​​ത​​​​​ൽ ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ കോ​​​​​ഡ് ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ക വ​​​​​രെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ര​​​​​ഥ​​​​​യാ​​​​​ത്ര​​​​​യി​​​​​ലെ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ. പി​​​​​ന്നീ​​​​​ടു ര​​​​​ണ്ടു പ​​​​​ദ​​​​​യാ​​​​​ത്ര​​​​​ക​​​​​ൾ​​​​കൂ​​​​​ടി അ​​​​​ദ്ദേ​​​​​ഹം ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​ർ സ്ഫോ​​​​​ട​​​​​നം

അ​​​​​ണ്ണാ ഡി​​​​​എം​​​​​കെ സ​​​​​ഖ്യ​​​​​ത്തി​​​​​ൽ 1998ൽ ​​​​​കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​രി​​​​​ൽനി​​​​​ന്നാ​​​​ണ് ആ​​​​​ദ്യ​​​​​മാ​​​​​യി രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്. എ​​​​​ൽ.​​​​​കെ. അ​​​​​ഡ്വാ​​​​​നി​​​​​യു​​​​​ടെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​നി​​​​​ടെ കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​രി​​​​​ലു​​​​​ണ്ടാ​​​​​യ ബോം​​​​​ബ് സ്ഫോ​​​​​ട​​​​​ന പ​​​​​ര​​​​​ന്പ​​​​​ര ഫ​​​​​ല​​​​​ത്തി​​​​​ൽ സി​​​​​പി​​​​​ആ​​​​​റി​​​​​നു ഗു​​​​​ണ​​​​​ക​​​​​ര​​​​​മാ​​​​​യി. 58 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട സ്ഫോ​​​​​ട​​​​​ന​​​​​ങ്ങ​​​​​ൾ കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​രി​​​​​ൽ ഹി​​​​​ന്ദു​​​​​ത്വ വോ​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ ധ്രുവീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ചു. 1,44,676 വോ​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ വ​​​​​ൻ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണു വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത്. ഇ​​​​​ത് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ആ​​​​​ദ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പുവി​​​​​ജ​​​​​യം മാ​​​​​ത്ര​​​​​മ​​​​​ല്ല, ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ആ​​​​​ദ്യ​​​​​ത്തെ പ്ര​​​​​ധാ​​​​​ന മു​​​​​ന്നേ​​​​​റ്റ​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

തോ​​​​​ൽ​​​​​വി​​​​​യി​​​​​ലും ത​​​​​ള​​​​​രാ​​​​​തെ

കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലെ വാ​​​​​ജ്പേ​​​​​യി മ​​​​​ന്ത്രി​​​​​സ​​​​​ഭ രാ​​​​​ജി​​​​​വ​​​​​യ്ക്കേ​​​​​ണ്ടിവ​​​​​ന്ന​​​​​തോ​​​​​ടെ 1999ൽ ​​​​​വീ​​​​​ണ്ടും ന​​​​​ട​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​രി​​​​​ൽ​​​നി​​​​​ന്നു ര​​​​​ണ്ടാ​​​​​മ​​​​​തും ലോ​​​​​ക്സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യി. എം​​​​​പി​​​​​യാ​​​​​യി​​​​​രി​​​​​ക്കെ ടെ​​​​​ക്സ്റ്റൈ​​​​​ൽ​​​​​സി​​​​​നാ​​​​​യു​​​​​ള്ള പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി സ്റ്റാ​​​​​ൻ​​​​​ഡിം​​​​​ഗ് ക​​​​​മ്മി​​​​​റ്റി​​​​​യു​​​​​ടെ ചെ​​​​​യ​​​​​ർ​​​​​മാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു. പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യു​​​​​ള്ള പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി ക​​​​​മ്മി​​​​​റ്റി​​​​​യി​​​​​ലും ധ​​​​​ന​​​​​കാ​​​​​ര്യ ക​​​​​ണ്‍സ​​​​​ൾ​​​​​ട്ടേ​​​​​റ്റീ​​​​​വ് ക​​​​​മ്മി​​​​​റ്റി​​​​​യി​​​​​ലും സ്റ്റോ​​​​​ക്ക് എ​​​​​ക്സ്ചേ​​​​​ഞ്ച് കും​​​​​ഭ​​​​​കോ​​​​​ണം അ​​​​​ന്വേ​​​​​ഷി​​​​​ച്ച പ്ര​​​​​ത്യേ​​​​​ക പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി ക​​​​​മ്മി​​​​​റ്റി​​​​​യി​​​​​ലും അദ്ദേഹം അം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

2004, 2014, 2019 ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ സി​​​​​പി​​​​​ആ​​​​​ർ മ​​​​​ത്സ​​​​​രി​​​​​ച്ചെ​​​​​ങ്കി​​​​​ലും പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. അ​​​​​ണ്ണാ ഡി​​​​​എം​​​​​കെ​​​​​യു​​​​​മാ​​​​​യി സ​​​​​ഖ്യ​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​യ ബി​​​​​ജെ​​​​​പി​​​​​ക്ക് 2004ൽ ​​​​​ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ ഒ​​​​​രു സീ​​​​​റ്റുപോ​​​​​ലും നേ​​​​​ടാ​​​​​നാ​​​​​യി​​​​​ല്ല. 2006ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ 225 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​റ്റ​​​​​യ്ക്കു മ​​​​​ത്സ​​​​​രി​​​​​ച്ച​​​​​പ്പോ​​​​​ഴും ബി​​​​​ജെ​​​​​പി വ​​​​​ട്ട​​​​​പ്പൂ​​​​​ജ്യ​​​​​മാ​​​​​യ​​​​​തു സ​​​​​മീ​​​​​പ​​​​​കാ​​​​​ല ച​​​​​രി​​​​​ത്രം. തു​​​​​ട​​​​​ർ​​​​തോ​​​​​ൽ​​​​​വി​​​​​ക​​​​​ളി​​​​​ലും പ​​​​​ക്ഷേ സി​​​​​പി​​​​​ആ​​​​​ർ നി​​​​​രാ​​​​​ശ​​​​​നാ​​​​​യി​​​​​ല്ല.

ധ​​​​​ൻ​​​​​ക​​​​​റു​​​​​ടെ വീ​​​​​ഴ്ച അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​യി

ക​​​​​ഴി​​​​​ഞ്ഞ ജൂ​​​​​ലൈ​​​​​യി​​​​​ൽ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ന്‍റെ വ​​​​​ർ​​​​​ഷ​​​​​കാ​​​​​ല സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ ആ​​​​​ദ്യ ദി​​​​​വ​​​​​സം ജ​​​​​ഗ്ദീ​​​​​പ് ധ​​​​​ൻ​​​​​ക​​​​​ർ ഉ​​​​​പ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​പ​​​​​തിസ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി പു​​​​​റ​​​​​ത്തു​​​​​ പോ​​​​​യ​​​​​തി​​​​​ന്‍റെ പൂ​​​​​ർ​​​​​ണ​​​​​ര​​​​​ഹ​​​​​സ്യം ഇ​​​​​നി​​​​​യും പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​​ട്ടി​​​​​ല്ല. സ​​​​​ജീ​​​​​വ​​​​​മാ​​​​​യി രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യെ നി​​​​​യ​​​​​ന്ത്രി​​​​​ച്ച​​​​ശേ​​​​​ഷം രാ​​​​​ത്രി ഒ​​​​​ന്പ​​​​​തു മ​​​​​ണി​​​​​യോ​​​​​ടെ രാ​​​​​ജി​​​​​വ​​​​​യ്ക്കാ​​​​​ൻ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത​​​​​നാ​​​​​യ ധ​​​​​ൻ​​​​​ക​​​​​റി​​​​​ന്‍റെ ഗ​​​​​തി​​​​​കേ​​​​​ട്, ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ മു​​​​​ന്പൊ​​​​​രു ഉ​​​​​പ​​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​​തി​​​​​ക്കും ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല. തി​​​​​ക​​​​​ച്ചും ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച ധ​​​​​ൻ​​​​​ക​​​​​റി​​​​​നെ​​​​​തി​​​​​രേ പ്ര​​​​​തി​​​​​പ​​​​​ക്ഷം ഇം​​​​​പീ​​​​​ച്ച്മെ​​​​​ന്‍റ് നോ​​​​​ട്ടീ​​​​​സ് ന​​​​​ൽ​​​​​കി​​​​​യ​​​​​തും അ​​​​​ത്യ​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​യി.

ധ​​​​​ൻ​​​​​ക​​​​​റു​​​​​ടെ രാ​​​​​ജി​​​​​ക്ക​​​​​ത്തി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്ന ‘ആ​​​​​രോ​​​​​ഗ്യ​​​​​കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ’ ആ​​​​​കി​​​​​ല്ല അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ രാ​​​​​ജി​​​​​യി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ച്ച​​​​​തെ​​​​​ന്നു വ്യ​​​​​ക്തം. ഒ​​​​​ഴി​​​​​യു​​​​​ന്ന​​​​​തി​​​​നു മു​​​​​ന്പാ​​​​​യി വി​​​​​ട​​​​​വാ​​​​​ങ്ങ​​​​​ൽ പ്ര​​​​​സം​​​​​ഗം ന​​​​​ട​​​​​ത്താ​​​​​നോ രാ​​​​​ജി​​​​​യു​​​​​ടെ കാ​​​​​ര​​​​​ണം പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​നോ​​​​​ടും രാ​​​​​ജ്യ​​​​​ത്തോ​​​​​ടും വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ക്കാ​​നോ ഉ​​​​​ള്ള അ​​​​​വ​​​​​സ​​​​​രം പോലും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നു നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടു.

ജ​​​​​സ്റ്റീ​​​​​സ് വ​​​​​ർ​​​​​മ​​​​​യു​​​​​ടെ ദു​​​​​രൂ​​​​​ഹ​​​​​ത

ജ​​​​​സ്റ്റീ​​​​​സ് യ​​​​​ശ്വ​​​​​ന്ത് വ​​​​​ർ​​​​​മ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യി രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യി​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷം മാ​​​​​ത്രം ഒ​​​​​പ്പി​​​​​ട്ടു നോ​​​​​ട്ടീ​​​​​സ് ന​​​​​ൽ​​​​​കി​​​​​യ ഇം​​​​​പീ​​​​​ച്ച്മെ​​​​​ന്‍റ് പ്ര​​​​​മേ​​​​​യം സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ട് ആ​​​​​ലോ​​​​​ചി​​​​​ക്കാ​​​​​തെ സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​താ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത് ധ​​​​​ൻ​​​​​ക​​​​​റി​​​​​ന്‍റെ ക​​​​​സേ​​​​​ര തെ​​​​​റി​​​​​ച്ച​​​​​തി​​​​​ൽ ഒ​​​​​രു പ്ര​​​​​ധാ​​​​​ന കാ​​​​​ര​​​​​ണം മാ​​​​​ത്ര​​​​​മാ​​​​​കും. മോ​​​​​ദി​​​​​ക്കും ഷാ​​​​​യ്ക്കും രു​​​​​ചി​​​​​ക്കാ​​​​​ത്ത മ​​​​​റ്റെ​​​​​ന്തൊ​​​​​ക്കെ​​​​​യോ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും ധ​​​​​ൻ​​​​​ക​​​​​റി​​​​​നു വി​​​​​ന​​​​​യാ​​​​​യി​​​​​രി​​​​​ക്കും. ചാ​ക്കി​ൽ കെ​ട്ടി സൂ​ക്ഷി​ച്ചി​രു​ന്ന ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 15 കോ​ടി​യോ​ളം രൂ​പ​യു​ടെ ക​റ​ൻ​സി ജ​ഡ്ജി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര പോ​ലീ​സ് ഇ​തേ​വ​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തും ഇം​പീ​ച്ച്മെ​ന്‍റ് പ്ര​മേ​യം പാ​സാ​ക്കാ​തെ പാ​ർ​ല​മെ​ന്‍റ് പി​രി​ഞ്ഞ​തു​മൊ​ക്കെ ഇ​തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​ണ്. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ലേ​ക്കു സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട വ​ർ​മ ജോ​ലി ചെ​യ്യാ​തെ ശ​ന്പ​ളം പ​റ്റു​ന്ന​തു തു​ട​രു​ക​യും ചെ​യ്യു​ന്നു.

പ്ര​​​​​തീ​​​​​ക്ഷ​​​​​യാ​​​​​കു​​​​​ന്ന സ്വീ​​​​​കാ​​​​​ര്യ​​​​​ത

‘ഒ​​​​​രു വെ​​​​​ടി​​​​​ക്കു പ​​​​​ല പ​​​​​ക്ഷി​​​​​ക​​​​​ൾ’ എ​​​​​ന്ന​​​​​താ​​​​​ണു സി​​​​​പി​​​​​ആ​​​​​റി​​​​​നെ ഉ​​​​​പ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​പ​​​​​തി സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ​​​​​തി​​​​​ലൂ​​​​​ടെയുള്ള ബി​​​​​ജെ​​​​​പി ത​​​​​ന്ത്രം. അ​​​​​ടു​​​​​ത്ത​​​​വ​​​​​ർ​​​​​ഷം ന​​​​​ട​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന ത​​​​​മി​​​​​ഴ്നാ​​​​​ട് നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ നേ​​​​​ട്ടം കൊ​​​​​യ്യു​​​​​ക​​​​​യാ​​​​​ണ് ഒ​​​​​രു ല​​​​​ക്ഷ്യം.

കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​ർ, തി​​​​​രു​​​​​പ്പൂ​​​​​ർ, ഈ​​​​​റോ​​​​​ഡ്, നാ​​​​​മ​​​​​ക്ക​​​​​ൽ, സേ​​​​​ലം ജി​​​​​ല്ല​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന കൊ​​​​​ങ്കു മേ​​​​​ഖ​​​​​ല​​​​​കളിലെ പി​​​​​ന്തു​​​​​ണ ആർജിക്കു​​​​​ന്ന​​​​​തി​​​​​ന് സി​​​​​പി​​​​​ആ​​​​​റി​​​​​ന്‍റെ ജാ​​​​​തിസ്വ​​​​​ത്വ​​​​​വും രാ​​​​ഷ്‌​​​​ട്രീ​​​​​യ, സം​​​​​ഘ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​വും പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്നു ബി​​​​​ജെ​​​​​പി ക​​​​​രു​​തു​​​​​ന്നു. കൊ​​​​​ങ്കു വെ​​​​​ള്ളാ​​​​​ള ഗൗ​​​​​ണ്ട​​​​​ർ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ൽ​​പെ​​​​​ട്ട​​​​​യാ​​​​​ളാ​​​​​ണ് സിപിആർ.

ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സി​​​​​ലും ജ​​​​​ന​​​​​സം​​​​​ഘ​​​​​ത്തി​​​​​ലും ബി​​​​​ജെ​​​​​പി​​​​​യി​​​​​ലും സം​​​​​ഘ​​​​​ട​​​​​നാ​​​​ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ജീ​​​​​വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു സി​​​​​പി​​​​​ആ​​​​​ർ.

പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് അം​​​​​ഗം എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലു​​​​​ള്ള അ​​​​​നു​​​​​ഭ​​​​​വ​​​​​പ​​​​​രി​​​​​ജ്ഞാ​​​​​ന​​​​​വും കൂ​​​​​റും മു​​​​​ഖ്യ​​​​​ഘ​​​​​ട​​​​​ക​​​​​മാ​​​​​ണ്. ഉ​​​​​പ​​​​​രാ​​​​ഷ്‌​​​​ട്ര​​​​​പ​​​​​തി​​​​​യെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലും രാ​​​​​ജ്യ​​​​​സ​​​​​ഭാ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ന്‍ എ​​​​ന്ന നി​​​​​ല​​​​​യി​​​​​ലും മോ​​​​​ദി- ഷാ ​​​​​നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​നും ബി​​​​​ജെ​​​​​പി​​​​​ക്കും ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സി​​​​​നും തി​​​​​ക​​​​​ച്ചും വി​​​​​ശ്വ​​​​​സ്ത​​​​​ൻ.

ത​​​​​മി​​​​​ഴ്നാ​​​​​ട് രാ​​​​ഷ്‌​​​​ട്രീ​​​​​യ​​​​​ത്തി​​​​​ലും പൊ​​​​​തു​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലും നാ​​​​​ലു പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ലേ​​​​​റെ പ​​​​​രി​​​​​ച​​​​​യ​​​​​സ​​​​​ന്പ​​​​​ത്തു​​​​​ള്ള രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ പൊ​​​​​തു​​​​​വേ സ്വീ​​​​​കാ​​​​​ര്യ​​​​​നും ആ​​​​​ദ​​​​​ര​​​​​ണീ​​​​​യ​​​​​നു​​​​​മാ​​​​​ണ്. ഇ​​​​​തു​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് പു​​​​​തി​​​​​യ ഉ​​​​​പ​​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​​തി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ വ​​​​​ലി​​​​​യ പ്ര​​​​​തീ​​​​​ക്ഷ.

National

ഉപരാഷ്‌ട്രപതി ധൻകർ രാജിവച്ചു

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഉ​​​​​പ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി ജ​​​​​ഗ്ദീ​​​​​പ് ധ​​​​​ൻ​​​​​ക​​​​​ർ രാ​​​​​ജി​​​​​വ​​​​​ച്ചു. ആ​​​​​രോ​​​​​ഗ്യ​​​​​കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യാ​​​​​ണു രാ​​​​​ജി. അ​​​​​ഭി​​​​​മാ​​​​​ന​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണു പ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​തെ​​​​​ന്ന് എ​​​​​ഴു​​​​​പ​​​​​ത്തി​​​​​നാ​​​​​ലു​​​​​കാ​​​​​ര​​​​​നാ​​​​​യ ധ​​​​​ൻ​​​​​ക​​​​​ർ പ​​​​​റ​​​​​ഞ്ഞു. ഇ​​​​​ന്ന​​​​​ലെ​​​​​യും രാ​​​​​ജ്യ​​​​​സ​​​​​ഭ നി​​​​​യ​​​​​ന്ത്രി​​​​​ച്ച ധ​​​​​ൻ​​​​​ക​​​​​റി​​​​​ന്‍റെ രാ​​​​​ജി ഏ​​​​​വ​​​​​രെ​​​​​യും അ​​​​​ദ്ഭു​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്തി. രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​തി​​​നാ​​​ലാ​​​മ​​​ത് ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യാ​​​യി 2022ഓ​​​ഗ​​​സ്റ്റി​​​ലാ​​​ണ് ഇ​​​​​ദ്ദേ​​​​​ഹം സ്ഥാ​​​ന​​​മേ​​​റ്റ​​​ത്. 2027 വ​​​​​രെ കാ​​​​​ലാ​​​​​വ​​​​​ധി ഉ​​​​​ള്ള​​​​​പ്പോ​​​​​ഴാ​​​​​ണ് രാ​​​​​ജി. രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വി​​​നു രാ​​​ജി​​​ക്ക​​​ത്ത് കൈ​​​മാ​​​റി. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 67(എ) ​​​വ​​​കു​​​പ്പ് പ്ര​​​കാ​​​ര​​​മാ​​​ണ് രാ​​​ജി​​​വ​​​ച്ച​​​തെ​​​ന്ന് ധ​​​ൻ​​​ക​​​ർ പ​​​റ​​​ഞ്ഞു. രാ​​ഷ്‌​​ട്ര​​പ​​തി​​യും പ്ര​​ധാ​​ന​​മ​​ന്ത്രി​​യും ന​​ല്കി​​യ പി​​ന്തു​​ണ​​യ്ക്ക് അ​​ദ്ദേ​​ഹം ന​​ന്ദി അ​​റി​​യി​​ച്ചു.


1951ൽ ​​​​രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ​ഝു​​​​​ൻ​​​​​ഝു​​​​​നു​​​​വി​​​​​ലെ ജാ​​​​​ട്ട് കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലാ​​​​​ണു ധ​​​​​ൻ​​​​​ക​​​​​ർ ജ​​​​​നി​​​​​ച്ച​​​​​ത്. 1990-1991 കാ​​​​​ല​​​​​ത്ത് ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ർ മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ൽ സ​​​​​ഹ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്ന ധ​​​​​ൻ​​​​​ക​​​​​ർ, ബം​​​​​ഗാ​​​​​ൾ ഗ​​​​​വ​​​​​ർ​​​​​ണ​​​​​റാ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ലോ​​​​​ക്സ​​​​​ഭ​​​​യി​​​​ലേ​​​​ക്കും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കും ഇ​​ദ്ദേ​​ഹം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ജ​​​​​ന​​​​​താ ദ​​​​​ളി​​​​​ലൂ​​​​​ടെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ ധ​​​​​ൻ​​​​​ക​​​​​ർ 1991ൽ ​​​​​കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ൽ ചേ​​​​​ർ​​​​​ന്നു. 2003ൽ ​​​​​ബി​​​​​ജെ​​​​​പി​​​​​യി​​​​​ലെ​​​​​ത്തി. 2019ൽ ​​​​​ബം​​​​​ഗാ​​​​​ൾ ഗ​​​​​വ​​​​​ർ​​​​​ണ​​​​​റാ​​​​​യി. ഗ​​​​​വ​​​​​ർ​​​​​ണ​​​​​റാ​​​​​യി​​​​​രി​​​​​ക്കേ മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി സ​​​​​ർ​​​​​ക്കാ​​​​​രു​​​​​മാ​​​​​യി ധ​​​​​ൻ​​​​​ക​​​​​ർ നി​​​​​ര​​​​​ന്ത​​​​​രം ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.

Latest News

Up