x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​സ് പ്ര​സി​ഡ​ന്‍റ്് ചൂ​ലെ​ടു​ത്തു


Published: February 18, 2026 12:59 AM IST | Updated: February 18, 2026 12:59 AM IST

തി​രു​വി​ല്വാ​മ​ല ക്ഷേ​ത്രപ​രി​സ​രത്തെ മാ​ലി​ന്യ​ം നീക്കംചെയ്യാത്തതിൽ പ്രതിഷേധിച്ച് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ഷീ​ല പ​ണി​ക്ക​ർ നേ​രി​ട്ട് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങിയപ്പോൾ.

തി​രു​വി​ല്വാ​മ​ല: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ച്ച തി​രു​വി​ല്വാ​മ​ല ഏ​കാ​ദശി ​സ​മാ​പി​ച്ച് നാ​ല് ദി​വ​സ​മാ​യി​ട്ടും മാ​ലി​ന്യ​ങ്ങ​ൾ നീക്കം ചെ​യ്യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ അ​ലം​ഭാ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷീ​ല പ​ണി​ക്ക​ർ നേ​രി​ട്ട് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ, വ​ലി​ച്ചെ​റി​ഞ്ഞ കു​പ്പി​ക​ൾ, ക​ച്ച​വ​ട​ക്കാ​ർ ഉപേ​ക്ഷി​ച്ച മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ മ​ണി​ക്കൂ​റു​ക​ൾ കൊ​ണ്ട് നീ​ക്കം ചെ​യ്തു. നാ​ലു​ദി​വ​സം മു​ൻ​പാ​യി​രു​ന്നു തി​രു​വി​ല്വാ​മ​ല വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ഏ​കാ​ദ​ശി മ​ഹോ​ത്സ​വം ന​ട​ന്ന​ത്.

മു​ൻ കാ​ല​ങ്ങ​ളി​ൽ ഏ​കാ​ദ​ശി ക​ഴി​ഞ്ഞ അ​ടു​ത്തദി​വ​സം ത​ന്നെ പ​ഞ്ചാ​യ​ത്ത് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും ഹ​രി​ത​ക​ർ​മസേ​ന അം​ഗ​ങ്ങ​ളും ശു​ചീ​ക​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​റു​ള്ള​താ​ണ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ശു​ചീ​ക​ര​ണ​ത്തി​ന് ആ​രും എ​ത്താ​ത്ത കാ​ര​ണം തി​ര​ക്കി​യ വൈ​സ് പ്ര​സി​ഡന്‍റിനോ​ട് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ നി​ർ​ദേ​ശം ല​ഭി​ച്ചി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യ​ത്.

ഡ​ൽ​ഹി​യി​ലാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. ക്ഷേ​ത്ര പ​രി​സ​രം ശു​ചീ​ക​രി​ക്കാ​തെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ് പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ നേ​രെ ക്ഷേ​ത്ര പ​രി​സ​രം വൃ​ത്തി​യാ​ക്കാ​നാ​ണ് പോ​യ​ത്. അ​തേ​സ​മ​യം ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളെ നേ​ര​ത്തെ അ​റി​യി​ക്കാ​തെ പൊ​രി​വെ​യി​ല​ത്ത് ജോ​ലി ചെ​യ്യി​പ്പി​ച്ച​തി​ൽ ഹ​രി​ത ക​ർ​മ്മ​സേ​നാം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു. ത​ങ്ങ​ൾ വാ​ർ​ഡു​ക​ളി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ നേ​ര​ത്തെ അ​റി​യി​ച്ചി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags : Vice President nattuvishesham local news

Recent News

Up