Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dallas

America

കെ.​വി. സ്ക​റി​യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

 

ഡാ​ള​സ്: തൃ​ശൂ​ർ പ​ഴ​ഞ്ഞി കോ​ലാ​ടി കു​ടും​ബാം​ഗ​വും കെ​എ​സ്ഇ​ബി റി​ട്ട​യേ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​മാ​യ കെ.​വി. സ്ക​റി​യ (77) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.

പ​ഴ​ഞ്ഞി കോ​ലാ​ടി വീ​ട്ടി​ൽ പ​രേ​ത​രാ​യ കെ.​സി. വ​ർ​ഗീ​സി​ന്‍റെ​യും ഗ്രേ​സി വ​ർ​ഗീ​സി​ന്‍റെ​യും മൂ​ത്ത മ​ക​നും പ്ര​ശ​സ്ത സു​വി​ശേ​ഷ​ക​ൻ കെ.​വി. ചേ​റു ഉ​പ​ദേ​ശി​യു​ടെ കൊ​ച്ചു​മ​ക​നു​മാ​ണ് സ്ക​റി​യ.

ഭാ​ര്യ: ലൈ​ല സ്ക​റി​യ (കി​ളി​രൂ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ന​വീ​ൻ ജോ​ർ​ജ് സ്ക​റി​യ, നി​തി​ൻ മാ​ത്യു സ്ക​റി​യ. മ​രു​മ​ക്ക​ൾ: ബ്ലെ​സി സ്ക​റി​യ, റെ​ബേ​ക്ക സ്ക​റി​യ.

കൊ​ച്ചു​മ​ക്ക​ൾ: ജോ​ർ​ജ്, സാ​റ, സെ​ബാ​സ്റ്റ്യ​ൻ, കാ​ലേ​ബ്, ന​വോ​മി, എ​സ്തേ​ർ, എ​ലി​സ​ബ​ത്ത്, ജോ​ഷ്വ (എ​ല്ലാ​വ​രും അ​മേ​രി​ക്ക​യി​ൽ).

സ​ഹോ​ദ​ര​ങ്ങ​ൾ: ജെ​സി & സ്ക​റി​യ തോ​മ​സ് (കു​രി​ക്കാ​ട്ടി​ൽ, നി​ല​മ്പൂ​ർ), ലി​ല്ലി & രാ​ജു (പ​തി​പ്പ​റ​മ്പി​ൽ, പീ​ച്ചി), മേ​രി & ജോ​യ് (വ​ല​യി​ൽ, കു​ന്ന​ക്കു​രു​ടി), ജോ​ൺ​സ​ൺ & സി​സി (ബ​ഹ്‌​റി​ൻ)

പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ ടെ​ക്സ​സി​ലെ ഇ​ർ​വിം​ഗി​ലു​ള്ള ഫ​ണ്ട​മെ​ന്‍റ​ൽ ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ചി​ൽ.

സം​സ്കാ​ര ശു​ശ്രൂ​ഷ "ഡാ​ള​സ് ബൈ​ബി​ൾ ചാ​പ്പ​ലി​ന്‍റെ' മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ 11.45 വ​രെ ടെ​ക്സ​സി​ലെ ഇ​ർ​വിം​ഗി​ലു​ള്ള ഫ​ണ്ട​മെ​ന്‍റ്ൽ ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ചി​ൽ (Fundamental Baptist Church,1119 W Shadygrove Rd, Irving, TX).

തു​ട​ർ​ന്ന് ഓ​ക് ഗ്രോ​വ് മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​ൻ​സ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ന​വീ​ൻ സ്ക​റി​യ - 408 859 7614.

NRI

ഇ.എം. വ​ർ​ക്കി ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: പാ​മ്പാ​ക്കു​ട എ​ര​വ​ത്തു​കു​ഴി​യി​ൽ വീ​ട്ടി​ൽ മ​ത്താ​യി വ​ർ​ക്കി (ഇ.​എം. വ​ർ​ക്കി - 85) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. 1974ൽ ​ഡാ​ള​സി​ൽ കു​ടി​യേ​റി​പ്പാ​ർ​ത്ത പ​രേ​ത​ൻ ഡാ​ള​സി​ലെ സെ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യു​ടെ ആ​ദ്യ​കാ​ല അം​ഗ​മാ​യി​രു​ന്നു.

ഭാ​ര്യ: സാ​റാ​മ്മ വ​ർ​ക്കി (ഡാ​ള​സ്) പാ​മ്പാ​ക്കു​ട കു​ന്നു​മ്മേ​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സോ​ണു വ​ർ​ക്കി, ഷോ​ൺ വ​ർ​ക്കി (ഇ​രു​വ​രും ഡാ​ള​സി​ൽ). മ​രു​മ​ക്ക​ൾ: ലീ​ന, ജാ​നി​സ്.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​യും ബുധനാഴ്ച ​രാ​വി​ലെ 8.30ന് ​ക​രോ​ൾ​ട്ട​ൺ സെ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്ത​പ്പെ​ടും (2707 Dove Creek, Carrollton, TX 75006).

തു​ട​ർ​ന്ന് 1.30ന് ​കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര​വും ന​ട​ക്കും (Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സോ​ണു വ​ർ​ക്കി - 469 867 7668.

NRI

ഡാ​ള​സി​ലെ ക​ഠി​ന​മാ​യ ശൈ​ത്യ​ത്തെ നേ​രി​ടാ​ൻ താ​ത്കാ​ലി​ക അ​ഭ​യ​കേ​ന്ദ്രം

ഡാ​ള​സ്‌: ഡാ​ള​സി​ലെ ​വ​രാ​നി​രി​ക്കു​ന്ന ക​ഠി​ന​മാ​യ ശൈ​ത്യ​ത്തെ നേ​രി​ടാ​ൻ ഡാ​ളസ് ന​ഗ​ര​സ​ഭ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് ഫെ​യ​ർ പാ​ർ​ക്കി​ൽ താ​ത്കാ​ലി​ക അ​ഭ​യ​കേ​ന്ദ്രം സ​ജമാ​ക്കി.

വ​ട​ക്ക​ൻ ടെ​ക്സസി​ൽ ഈ ​വാ​രാ​ന്ത്യ​ത്തി​ൽ താ​പ​നി​ല അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ താ​ഴു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ന​ട​പ​ടി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാല് മു​ത​ൽ ഫെ​യ​ർ പാ​ർ​ക്കി​ലെ "ഓ​ട്ടോ​മൊ​ബൈ​ൽ ബി​ൽ​ഡിം​ഗി​ൽ' അ​ഭ​യ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും.​

ഏ​ക​ദേ​ശം 1,300 പേ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ഈ ​കേ​ന്ദ്ര​ത്തി​ന് സാ​ധി​ക്കും. "ഓ​സ്റ്റി​ൻ സ്ട്രീ​റ്റ് സെ​ന്‍റ​ർ', "അ​വ​ർ കോ​ളിം​ഗ്' എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് സ്ട്രെ​ച്ച​റു​ക​ളും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

രാ​ത്രി​കാ​ല താ​പ​നി​ല ഐ​സിം​ഗ് പോ​യി​ന്‍റി​ന് മു​ക​ളി​ൽ എ​ത്തു​ന്ന​ത് വ​രെ ഈ ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കും.​ തെ​രു​വു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ശൈ​ത്യ​ത്തി​ൽ നി​ന്ന് സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് സു​വ​ർ​ണ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

 

ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഔ​ദ്യോ​ഗി​ക ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

1976-ൽ ​സ്ഥാ​പി​ത​മാ​യ ഈ ​ഇ​ട​വ​ക, മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന് കീ​ഴി​ലു​ള്ള ഏ​റ്റ​വും വ​ലി​യ ഇ​ട​വ​ക​ക​ളി​ൽ ഒ​ന്നാ​യി വ​ള​ർ​ന്നി​രി​ക്കു​ക​യാ​ണ്.

നി​ല​വി​ൽ ഏ​ക​ദേ​ശം 500 കു​ടും​ബ​ങ്ങ​ൾ ഈ ​ഇ​ട​വ​ക​യു​ടെ ഭാ​ഗ​മാ​ണ്. അ​മ്പ​ത് വ​ർ​ഷ​ത്തെ ആ​ത്മീ​യ പൈ​തൃ​ക​വും വി​ശ്വാ​സ​യാ​ത്ര​യും പ്ര​തീ​കാ​ത്മ​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് സു​വ​ർ​ണ ജൂ​ബി​ലി ലോ​ഗോ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ക്രി​സ്തീ​യ വി​ശ്വാ​സ മൂ​ല്യ​ങ്ങ​ൾ, സ​ഭ​യു​ടെ ദൗ​ത്യം,ജീ​വി​തം, സ​മൂ​ഹ​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം എ​ന്നി​വ ലോ​ഗോ​യി​ലെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ലൂ​ടെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.

‘Sojourners with Christ' (Faith, Hope, Mission) എ​ന്ന​താ​ണ് സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഔ​ദ്യോ​ഗി​ക തീം ​ആ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

 

NRI

ഷാ​ജി രാ​മ​പു​ര​ത്തി​ന്‍റെ 60-ാം ജ​ന്മ​ദി​നം ഡാ​ള​സി​ൽ ആ​ഘോ​ഷി​ച്ചു

ഡാളസ്: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും സ​ഭാ-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷാ​ജി രാ​മ​പു​ര​ത്തി​ന്‍റെ അ​റു​പ​താം ജ​ന്മ​ദി​നം വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.

കാ​രോ​ൾ​ട്ട​ൺ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ത്മീ​യ-​സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഷാ​ജി രാ​മ​പു​ര​ത്തി​ന്‍റെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് റ​വ. റോ​യ് തോ​മ​സ്, റ​വ. ഷി​ബി ഏ​ബ്ര​ഹാം, റ​വ. റോ​ബി​ൻ വ​ർ​ഗീ​സ്, റ​വ. ബേ​സി​ൽ (കെഇസിഎഫ് പ്ര​സി​ഡ​ന്‍റ്), റ​വ. ഏ​ബ്ര​ഹാം കു​രു​വി​ള, പി.ടി. മാ​ത്യു, പി.പി. ചെ​റി​യാ​ൻ തുടങ്ങിയ വി​ശി​ഷ്ടാ​തി​ഥി​ക​ൾ സം​സാ​രി​ച്ചു.

 

NRI

ഡാ​ള​സി​ൽ ഡേ​റ്റിം​ഗ് ആ​പ്പ് വ​ഴി​യു​ള്ള കൂ​ടി​ക്കാ​ഴ്ച കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

ഡാ​ളസ്: ഡേ​റ്റിംഗ് ആ​പ്പ് വ​ഴി പ​രി​ച​യ​പ്പെ​ട്ട ദ​മ്പ​തി​ക​ളെ വെ​ടി​വ​ച്ച കേ​സി​ൽ 26കാ​ര​നാ​യ നോ​ഹ ട്രൂ​ബ​യെ ഡാ​ള​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡാ​ളസി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വെ​ടി​യേ​റ്റ 57കാ​രി​യാ​യ ഗ്വാ​ഡ​ലൂ​പ്പ് ഗോ​ൺ​സാ​ല​സ് സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

പ്ര​തി​യും ദ​മ്പ​തി​ക​ളും ഒ​ന്നി​ച്ച് മ​ദ്യ​പി​ക്കു​ക​യും ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ദ​മ്പ​തി​ക​ൾ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും അ​തി​നാ​ലാ​ണ് വെ​ടി​വ​ച്ച​തെ​ന്നു​മാ​ണ് പ്ര​തി​യു​ടെ വാ​ദം.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ ഡ്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഹൈ​വേ​യ്ക്ക് സ​മീ​പം ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.​നി​ല​വി​ൽ നോ​ഹ ട്രൂ​ബ ഡാ​ല​സ് കൗ​ണ്ടി ജ​യി​ലി​ലാ​ണ്.

ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്ന് പോലീ​സ് അ​റി​യി​ച്ചു.

NRI

ജോ​ർ​ജ് വ​ർ​ഗീ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: കാ​യം​കു​ളം സ്വ​ദേ​ശി​യും ഡാ​ള​സി​ലെ ക​രോ​ൾ​ട്ട​ൺ ബി​ലീ​വേ​ഴ്സ് ബൈ​ബി​ൾ ചാ​പ്പ​ൽ അം​ഗ​വു​മാ​യ ബ്ര​ദ​ർ ജോ​ർ​ജ് വ​ർ​ഗീ​സ് (ജോ​ർ​ജു​കു​ട്ടി - 88) അ​ന്ത​രി​ച്ചു. സം​സ്കാ​രം പിന്നീട്.

റാ​ഞ്ചി ഇ​ല​ക്‌‌‌ട്രി​സി​റ്റി ബോ​ർ​ഡി​ലെ ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​ന് ശേ​ഷം വി​ര​മി​ച്ച അ​ദ്ദേ​ഹം കാ​യം​കു​ള​ത്തും തു​ട​ർ​ന്ന് ഡാ​ള​സി​ലും താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളാ​ൽ ഏതാനും വർഷങ്ങളായി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

ഭാ​ര്യ: സി​സ്റ്റ​ർ ഗ്രേ​സി ജോ​ർ​ജ് (പ​രേ​ത​നാ​യ ഇ​വാ​ഞ്ച​ലി​സ്റ്റ് സി. ​എം. വ​ർ​ഗീ​സി​ന്‍റെ മ​ക​ൾ, പ​ള്ളി​ക്ക​ൽ, കാ​യം​കു​ളം). മ​ക്ക​ളും മ​രു​മ​ക്ക​ളും: സു​മ & എ. ഒ. കോ​ശി (മി​ന​സോ​ട്ട), വ​ർ​ഗീ​സ് പി. ​ജോ​ർ​ജ് & ഷേ​ർ​ളി (ഡാ​ള​സ്), ജോ​ൺ​സ​ൺ പി. ​ജോ​ർ​ജ് & റെ​നി (ഡാ​ള​സ്).

കൂടുതൽ വി​വ​ര​ങ്ങ​ൾക്ക്: സാം ​മാ​ത്യു - 972  974 5770, ഫി​ലി​പ്പ് ആ​ൻ​ഡ്രൂ​സ് - 651 367 9879.

NRI

എ​ബ്ര​ഹാം ചെ​റി​യാ​ന്‍ ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു

ന്യൂ​യോ​ര്‍​ക്ക്: ചെ​ങ്ങ​ന്നൂ​ര്‍ പ​ള്ളി​വീ​ട്ടി​ല്‍ പി.​എം. ചെ​റി​യാ​ന്‍ - ക​രി​ങ്ങാ​ട്ടി​ല്‍ കു​ഞ്ഞ​മ്മ ചെ​റി​യാ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എ​ബ്ര​ഹാം ചെ​റി​യാ​ന്‍ (രാ​ജ​ന്‍-71) ന്യൂ​സി​റ്റി ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു. 36 വ​ര്‍​ഷം മു​മ്പാ​ണ് എ​ബ്ര​ഹാം ചെ​റി​യാ​ന്‍ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

എ​താ​നും നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ര്‍ പേ​രി​ശേ​രി മു​ത​യി​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​വേ​ലി​ക്ക​ര ത​ട്ടാ​ര​മ്പ​ലം കൊ​ച്ചു തെ​ക്കേ​ട​ത്ത് പു​ത്ത​ന്‍ വീ​ട്ടി​ല്‍ അ​ച്ചാ​മ്മ​യാ​ണ് ഭാ​ര്യ. മ​ക​ള്‍: ടാ​നി​യ.

സ​ഹോ​ദ​ര​ങ്ങ​ൾ: റോ​ക്ക്‌​ലാ​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (റോ​മാ) പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചെ​റി​യാ​ന്‍ (സാം), ​ഫോ​മാ നേ​താ​വ് റോ​യ് ചെ​ങ്ങ​ന്നൂ​ര്‍, ശാ​ന്ത​മ്മ, കു​ഞ്ഞൂ​ഞ്ഞ​മ്മ, ബെ​ക്കി, ലൈ​സ.

പ​രേ​ത​നാ​യ കെ.​എം. സാ​മു​വ​ല്‍, കു​ര്യ​ന്‍ കോ​ശി, ജോ​ര്‍​ജ് താ​മ​ര​വേ​ലി​ല്‍, റെ​ജി മാ​ത്യു എ​ന്നി​വ​ര്‍ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​ക്ക​ന്മാ​രും സ​ജു ഫി​ലി​പ്പ് സ​ഹോ​ദ​ര ഭാ​ര്യ​യു​മാ​ണ്.

സം​സ്‌​കാ​രം പി​ന്നീ​ട് സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് ച​ര്‍​ച്ച് സ​ഫേ​ണ്‍ വി​കാ​രി ഡോ. ​രാ​ജു വ​ര്‍​ഗീ​സി​ന്‍റെ മു​ഖ്യ ക​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കും.

വി​വ​ര​ങ്ങ​ള്‍​ക്ക്: ഫി​ലി​പ്പ് ചെ​റി​യാ​ന്‍ 845 659 3724, റോ​യ് ചെ​ങ്ങ​ന്നൂ​ര്‍ 845 521 2874.

NRI

ഡാ​ള​സി​ല്‍ അ​ന്ത​രി​ച്ച ഏ​ലി​ക്കു​ട്ടി ഫ്രാ​ന്‍​സി​സിന്‍റെ സംസ്കാരം ശനിയാഴ്ച

ഡാ​ള​സ്: ടെ​ക്‌​സ​സി​ലെ പ്ര​മു​ഖ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​യും നോ​ര്‍​ത്ത് ടെ​ക്‌​സ​സ് ഇ​ന്‍​ഡോ അ​മേ​രി​ക്ക​ന്‍ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ സ്ഥാ​പ​ക​നേ​താ​വും ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യ എ​ലി​ക്കു​ട്ടി ഫ്രാ​ന്‍​സി​സ് അ​ന്ത​രി​ച്ചു.

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം അഞ്ച് മു​ത​ല്‍ വേ​ക്ക് സ​ര്‍​വീ​സും ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒന്നിന് ഗാ​ര്‍​ലൻഡ് സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്‌​തോ​ലി​ക് ച​ര്‍​ച്ചി​ല്‍ സംസ്കാര ശുശ്രൂഷകളും ന​ട​ക്കും. തു​ട​ര്‍​ന്ന് ഗാ​ര്‍​ലൻഡ് സെ​ക്ര​ട്ട് ഹാ​ര്‍​ട്ട് സെ​മി​ത്തേ​രി​യി​ൽ സം​സ്‌കാ​ര​ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​കും.

നാ​ലു ദ​ശ​ക​ത്തി​ലേ​റെ ഡാ​ള​സ് കൗ​ണ്ടി പാ​ർ​ക്ക് ലാ​ൻ​ഡ് ഹോ​സ്പി​റ്റ​ലി​ല്‍ ന​ഴ്‌​സിം​ഗ് സൂ​പ്ര​വൈ​സ​റാ​യി പ്ര​വ​ര്‍​ത്തി​ച്ച അ​വ​ർ ഡാള​സി​ലെ മ​ല​യാ​ളി​ക​ളു​ടെ സാം​സ്‌​കാരി​ക സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ നേ​തൃ​ത്വ​മേ​കി​യി​ട്ടു​ണ്ട്.

അ​ന്ത​രി​ച്ച സി​നി​മ പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നും സി​നി​മ നി​ര്‍​മ്മാ​താ​വു​മാ​യ സി.​എ​ല്‍. ഫ്രാ​ന്‍​സീ​സ് ഭ​ര്‍​ത്താ​വാ​ണ്. അ​ന്ത​രി​ച്ച പ്ര​ശ​സ്ത ന​ട​ന്‍ ജ​യ​ന്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച ശാ​പ​മോ​ക്ഷം എ​ന്ന മ​ല​യാ​ള ചി​ത്രം നി​ര്‍​മി​ച്ച​ത് സി.എ​ല്‍. ഫ്രാ​ന്‍​സീ​സാ​ണ്.

ഡാ​ളസ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ഏ​ലി​ക്കു​ട്ടി ഫ്രാ​ന്‍​സീ​സ് ഡാള​സ് സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്‌​തോ​ലി​ക് കാ​ത്ത​ലി​ക് ദേ​വാ​ല​യ സ്ഥാ​പ​ക അം​ഗ​മാ​ണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോമിയോ ഫ്രാന്‍സീസ് - 972 897 8063, ബോബി ഫ്രാന്‍സീസ് - 214 535 4746.

NRI

ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യ്ക്ക് ഡാ​ള​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി

 

ഡാ​ള​സ്: സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യ്ക്ക് ഡാ​ല​സ് ഫോ​ർ​ട്ട്‌വർത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.‌

ഇ​ട​വ​ക വി​കാ​രി റ​വ. റോ​ബി​ൻ വ​ർ​ഗീ​സ്, മ​ല​യാ​ളി ലേ ​ലീ​ഡ​ർ ഫി​ലി​പ്പ് മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് എ​പ്പി​സ്കോ​പ്പ​യെ സ്വീ​ക​രി​ച്ചു.

ഞായറാഴ്ച ​രാ​വി​ലെ ഒമ്പതിന് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​ന​ശു​ശ്രൂ​ഷ​യും ന​ട​ന്നു.

തി​ങ്ക​ളാ​ഴ്ച വ​രെ ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ ഡാ​ളസി​ൽ തു​ട​രും. വി​വി​ധ ഇ​ട​വ​കാം​ഗ​ങ്ങ​ളു​മാ​യും സ​ഭാ സ​മി​തി​ക​ളു​മാ​യും അ​ദ്ദേ​ഹം ആ​ശ​യ​വി​നി​മ​യം ന​ട​ത്തും.

ഇ​ട​വ​ക​യു​ടെ ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ർ​ജം പ​ക​രു​ന്ന ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ൽ വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് വി​ശ്വാ​സി​ക​ൾ.

NRI

പ്രി​സ്ക ജോ​സ​ഫ് ജോ​ഫി ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

 

ഡാ​ള​സ്‌: പ്രി​സ്ക ജോ​സ​ഫ് ജോ​ഫി (42) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. പി​എം​ജി സ​ഭ​യു​ടെ മു​ൻ ജ​ന​റ​ൽ പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ കെ.​കെ. ജോ​സ​ഫി​ന്‍റെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ഇ​വാ​ഞ്ച​ലി​സ്റ്റ് ജോ​ഫി ചെ​റി​യാ​ൻ ഉ​മ്മ​ൻ. മ​ക്ക​ൾ: ലേ​വി, ലൂ​ക്ക്.

പൊ​തു​ദ​ർ​ശ​ന​വും ശു​ശ്രൂ​ഷ​യും ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് മെ​സ്ക്വി​റ്റി​ലു​ള്ള ഷാ​രോ​ൺ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചി​ൽ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, TX 75150) ആ​രം​ഭി​ക്കും.

സം​സ്കാ​രം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ​ണ്ണി വെ​യി​ലി​ലു​ള്ള ന്യൂ ​ഹോ​പ്പ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (New Hope Funeral Home, 500 US-80, Sunnyvale, TX 75182) ന​ട​ക്കും.

NRI

ഡാ​ള​സി​ൽ കൊ​ല​പാ​ത​ക കേ​സ് പ്ര​തി പോ​ലീ​സ് വെ​ടി​വ​യ്പി​ൽ മ​രി​ച്ചു

ഡാ​ള​സ്: ഡാ​ള​സി​ൽ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല​പാ​ത​ക കേ​സ് പ്ര​തി മ​രി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 11.45ഓ​ടെ മെ​സ്‌​കി​റ്റി​ലെ തി​ര​ക്കേ​റി​യ ടൗ​ൺ ഈ​സ്റ്റ് മാ​ളി​ന് സ​മീ​പ​മു​ള്ള എ​ൽ​ബി​ജെ ഫ്രീ​വേ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഡാ​ള​സി​ലെ മാ​ർ​ക്ക് വി​ല്ലെ ഡ്രൈ​വി​ൽ ഒ​രു സ്ത്രീ ​വെ​ടി​യേ​റ്റ് മ​രി​ച്ച കേ​സി​ലെ പ്ര​തി മാ​ൾ പ​രി​സ​ര​ത്തു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഡാ​ള​സ് പോ​ലീ​സ് സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​തി​യു​ടെ വാ​ഹ​നം ത​ട​യാ​ൻ പോ​ലീ​സ് ശ്ര​മി​ച്ച​പ്പോ​ൾ, ഇ​യാ​ൾ ആ​യു​ധ​വു​മാ​യി പു​റ​ത്തി​റ​ങ്ങി പോ​ലീ​സി​നെ നേ​രി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സ് വെ​ടി​യു​തി​ർ​ക്കു​ക​യും പ്ര​തി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ക്കു​ക​യും ചെ​യ്തു.

ഏ​റ്റു​മു​ട്ട​ലി​ൽ പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. വാ​രാ​ന്ത്യ​മാ​യ​തി​നാ​ൽ ഷോ​പ്പിം​ഗി​നാ​യി നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തി​യ ടൗ​ൺ ഈ​സ്റ്റ് മാ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ് ന​ട​ന്ന​ത് വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശം പോ​ലീ​സ് വ​ള​യു​ക​യും ഫ്രീ​വേ​യി​ലെ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

NRI

ഏ​ലി​യ​മ്മ ചെ​റി​യാ​ൻ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: മു​ട്ടം ചാ​ങ്ങോ​ത്ത് വ​ട​ക്കേ​തി​ൽ പ​രേ​ത​നാ​യ സി.​എം. ചെ​റി​യാ​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ചെ​റി​യാ​ൻ (ചി​ന്ന​മ്മ, 87) ഡാ​ള​സ് ടെ​ക്‌​സ​സി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത തു​മ്പ​മ​ൺ പെ​രും​മ്പ​ല​ത്ത് കി​ഴ​ക്ക​തി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: സ​ണ്ണി ചെ​റി​യാ​ൻ (തു​മ്പ​മ​ൺ), സോ​മി ലൂ​ക്കോ​സ് (ഡാ​ള​സ്). മ​രു​മ​ക്ക​ൾ: മി​നി സ​ണ്ണി (തു​മ്പ​മ​ൺ), യോ​ഹ​ന്നാ​ൻ ലു​ക്കോ​സ് (ബേ​ബി​ക്കു​ട്ടി, ഡാ​ള​സ്).

പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ ഒ​മ്പ​ത് വ​രെ ഷാ​രോ​ൺ ഫെ​ലോ​ഷി​പ് ച​ർ​ച്ചി​ൽ (940 Barnes Bridge Rd, Mesquite TX 75150).

സം​സ്കാ​ര ശു​ശ്രൂ​ഷ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഷാ​രോ​ൺ ച​ർ​ച്ചി​ൽ ആ​രം​ഭി​ച്ച് 12.30ന് ​ന്യൂ ഹോ​പ്പ് ഫ്യൂ​ണ​റ​ൽ ഹോം & ​മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​നി​ൽ (500 US - 80, Sunnyvale TX 75182).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: യോ​ഹ​ന്നാ​ൻ ലു​ക്കോ​സ് - 214 755 1026, സാ​മു​വ​ൽ പ​ന​വേ​ലി - 214 435 0124.

NRI

ഡാളസിൽ വാഹന പരിശോധനക്കിടെ വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ

ഡാ​ള​സ്: ഡാ​ള​സി​ലെ വൈ​റ്റ് റോ​ക്ക് ഏ​രി​യ​യി​ൽ ന​ട​ന്ന ഒ​രു സാ​ധാ​ര​ണ ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യ്ക്കി​ടെ ഒ​രു പൗ​ണ്ടി​ന​ടു​ത്ത് കൊ​ക്കെ​യ്നും മെ​ത്താം​ഫെ​റ്റാ​മി​നും ഡാ​ള​സ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി.

അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ഒ​രു ഗോ​ൾ​ഡ് ജി​എം​സി യൂ​ക്കോ​ൺ വാ​ഹ​ന​ത്തെ​യാ​ണ് പോ​ലീ​സ് ത​ട​ഞ്ഞു പ​രി​ശോ​ധി​ച്ച​ത്. യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന ജീ​സ​സ് ജോ​ണാ​ത്ത​ൻ ഗാ​ർ​സ​യെ , മോ​ഷ​ണ​ക്കേ​സി​ലെ പ​രോ​ൾ ലം​ഘ​ന​ത്തി​നു​ള്ള വാ​റ​ന്‍റ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി​യി​രു​ന്നു.

വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന മോ​യി​സ​സ് പെ​ര​സ് ജൂ​നി​യ​റു​ടെ പ​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ സെന്‍റ​ർ ക​ൺ​സോ​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം (445.8 ഗ്രാം ​കൊ​ക്കെ​യ്നും 47.7 ഗ്രാം ​മെ​ത്താം​ഫെ​റ്റാ​മി​ൻ​സും) ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

മോ​യി​സ​സ് പെ​ര​സി​നെ​തി​രെ മ​യ​ക്കു​മ​രു​ന്ന് നി​ർ​മാ​ണ​ത്തി​നും വി​ത​ര​ണ​ത്തി​നും പോ​ലീ​സ് കേ​സെ​ടു​ത്തു.

NRI

ഡാ​ള​സി​ൽ സം​യു​ക്ത ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷം ശ​നി​യാ​ഴ്ച

ഡാ​ള​സ്: കേ​ര​ള എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ (കെ​ഇ​സി​എ​ഫ്) നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന 47-ാമ​ത് സം​യു​ക്ത ക്രി​സ്‌​മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡാ​ള​സി​ലെ മാ​ർ​ത്തോ​മ്മ ഇ​വ​ന്‍റ് സെ​ന്‍ററി​ൽ (11550 Luna Road, Farmers Branch, Tx 75234) ന​ട​ക്കും.

ആ​ർ​ച്ച്ബി​ഷ​പ് ഡോ.​ അ​യൂ​ബ് മോ​ർ സി​ൽ​വ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത (ക്നാ​നാ​യ ആ​ർ​ച്ച് ഡ​യോ​സി​സ് നോ​ർ​ത്ത് അ​മേ​രി​ക്ക ആ​ൻഡ് യു​റോ​പ്പ് റീ​ജി​യ​ൺ) ക്രി​സ്മ​സ് - ന്യൂഇ​യ​ർ സ​ന്ദേ​ശം ന​ൽ​കും. ഡാ​ള​സി​ലെ വി​വി​ധ സ​ഭ​ക​ളി​ൽ​പ്പെ​ട്ട അ​നേ​ക ഇ​ട​വ​ക​ളി​ലെ ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടെ ഗാ​ന​ശു​ശ്രു​ഷ ഉ​ണ്ടാ​യി​രി​ക്കും.

ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത് ഡാ​ള​സി​ലെ ക​രോ​ൾ​ട്ട​ണി​ലു​ള്ള സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യാ​ണ്. വി​വി​ധ സ​ഭാ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 21 ഇ​ട​വ​ക​ളി​ലെ വൈ​ദീ​ക​രും വി​ശ്വാ​സി​ക​ളും ഒ​ന്നി​ച്ചു ചേ​രു​ന്ന ഒ​രു മ​ഹാ​സം​ഗ​മം ആ​ണ് ക​ഴി​ഞ്ഞ 46 വ​ർ​ഷ​മാ​യി ഡാ​ള​സി​ൽ ന​ട​ത്തി​വ​രു​ന്ന ക്രി​സ്​മ​സ് - ന്യൂ​ഇ​യ​ർ ആ​ഘോ​ഷം.

ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള എ​ക്ക്യൂ​മെ​നി​ക്ക​ൽ കൂ​ട്ടാ​യ്മ എ​ന്ന പ്ര​ശ​സ്തി​യും ഡാ​ള​സി​ലെ കെ​ഇ​സി​എ​ഫി​നാ​ണ്. വൈ​ദീ​ക​ർ ഉ​ൾ​പ്പ​ടെ 21 അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഒ​രു എ​ക്സി​ക്യു​ട്ടീ​വ് ക​മ്മിറ്റി​യാ​ണ് കെ​ഇസിഎ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്ന ക്രി​സ്​മ​സ് - ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി റ​വ.​ഫാ.​ ബേ​സി​ൽ എ​ബ്ര​ഹാം (പ്ര​സി​ഡന്‍റ്), റ​വ.​ഫാ.​പോ​ൾ തോ​ട്ട​ക്കാ​ട് (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​സ​ഫ് ജോ​ർ​ജ് (ട്ര​ഷ​റ​ർ), ജോ​ൺ തോ​മ​സ് (ക്വ​യ​ർ കോഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ അ​റി​യി​ച്ചു.

NRI

ഹൃ​ദ​യം നു​റു​ങ്ങു​ന്നു; നൈ​ജീ​രി​യ​യി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ വേ​ദ​ന പ​ങ്കു​വ​ച്ച് ഡാ​ള​സി​ലെ നൈ​ജീ​രി​യ​ൻ വൈ​ദി​ക​ൻ

ടെ​ക്സ​സ്: നൈ​ജീ​രി​യ​യി​ലെ ക്രി​സ്ത്യ​ൻ സ​മൂ​ഹ​ങ്ങ​ൾ​ക്കെ​തി​രേ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലു​ക​ളെ​ക്കു​റി​ച്ചും ഡാ​ള​സി​ൽ സേ​വ​നം ചെ​യ്യു​ന്ന നൈ​ജീ​രി​യ​ൻ ക​ത്തോ​ലി​ക്ക വൈ​ദി​ക​നാ​യ ഫാ. ​ജോ​സ​ഫ് ഷെ​ക്കാ​രി​യു​ടെ വാ​ക്കു​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു.

"ഇ​ത് എ​ന്‍റെ ഹൃ​ദ​യം നു​റു​ക്കു​ന്നു' എ​ന്ന് അ​ദ്ദേ​ഹം വേ​ദ​ന​യോ​ടെ പ​റ​ഞ്ഞു. ഭീ​ഷ​ണി​ക​ൾ​ക്കി​ട​യി​ലും നൈ​ജീ​രി​യ​ൻ ക്രി​സ്ത്യാ​നി​ക​ൾ വി​ശ്വാ​സ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ആ​യു​ധ​ങ്ങ​ൾ കൊ​ണ്ട​ല്ല പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യാ​ണ് സ​ഭ ഇ​തി​നെ നേ​രി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യാ​നി​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ഫാ. ​ഷെ​ക്കാ​രി​യെ 2022 ഫെ​ബ്രു​വ​രി​യി​ൽ സ്വ​ന്തം ഇ​ട​വ​ക​യി​ൽ വ​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. മോ​ച​ന​ദ്ര​വ്യം ന​ൽ​കി​യ ശേ​ഷ​മാ​ണ് അ​ന്ന് അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ച്ച​ത്.

ഫാ. ​ഷെ​ക്കാ​രി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ഒ​രു പ​ള്ളി ജീ​വ​ന​ക്കാ​ര​ൻ അ​ന്ന് വെ​ടി​യേ​റ്റ് മ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം യു​എ​സി​ലേ​ക്ക് എ​ത്തി​യ​ത്.

ഫാ. ​ഷെ​ക്കാ​രി​യു​ടെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും ഇ​പ്പോ​ഴും നൈ​ജീ​രി​യ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

NRI

ഡാ​ള​സ് ഡൗ​ൺ​ടൗ​ണി​ൽ വെ​ടി​വ​യ്പ്: ര​ണ്ട് മ​ര​ണം, പ്ര​തി​യെ കൊ​ല​പ്പെ​ടു​ത്തി

ഡാ​ള​സ്: ഡൗ​ൺ​ടൗ​ൺ ഡാ​ള​സി​ലെ ഒ​രു നി​ശാ​ക്ല​ബി​ന് പു​റ​ത്ത് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

പു​ല​ർ​ച്ചെ ര​ണ്ടോ​ടെ കൊ​മേ​ഴ്‌​സ് സ്ട്രീ​റ്റി​ലെ നി​ശാ​ക്ല​ബി​ന്‍റെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്താ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്.

ക്ല​ബി​നു​ള്ളി​ൽ ആ​രം​ഭി​ച്ച വാ​ക്കു​ത​ർ​ക്കം പു​റ​ത്തെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് പ്ര​തി​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്തു. പ്ര​തി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വെ​ടി​വ​യ്പി​നെ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഡാ​ള​സ് മു​നി​സി​പ്പ​ൽ കോ​ട​തി തി​ങ്ക​ളാ​ഴ്ച അ​ട​ച്ചു.

NRI

കെ​ഇ​സി​എ​ഫ് ഡാ​ള​സ് ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 22ന്

​ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ് (കെ​ഇ​സി​എ​ഫ്) ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചാ​മ​ത് 5 vs 5 ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 22ന് ​ന​ട​ക്കും. ഡാ​ള​സി​ലെ വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളെ​യും സ​മൂ​ഹ​ങ്ങ​ളെ​യും ഒ​ന്നി​പ്പി​ക്കു​ന്ന ഈ ​കാ​യി​ക മാ​മാ​ങ്കം ലൂ​യി​സ്‌​വി​ല്ലി​ലു​ള്ള ദ ​മാ​ക് സ്പോ​ർ​ട്സ് എ​ന്ന സ്ഥ​ല​ത്താ​ണ് ന​ട​ക്കു​ക.

രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​ർ​റോ​ൾ​ട്ട​ണി​ലെ സെ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ക്രി​സ്ത്യ​ൻ ക​ത്തീ​ഡ്ര​ൽ ച​ർ​ച്ചാ​ണ് ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​യു​ടെ ആ​തി​ഥേ​യ​ർ.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ് സ്പോ​ർ​ട്സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.

ഫാ. ​ബേ​സി​ൽ ഏ​ബ്ര​ഹാം (പ്ര​സി​ഡ​ന്‍റ്), അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​സ​ഫ് ജോ​ർ​ജ് (ട്ര​ഷ​റ​ർ), ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു (കോ​ഓ​ർ​ഡി​നേ​റ്റ​ർ), മ​നോ​ജ് ഡാ​നി​യേ​ൽ (കോ​ഓ​ർ​ഡി​നേ​റ്റ​ർ), ഷാ​ജി എ​സ്. രാ​മ​പു​രം, എ​ബി ജോ​ർ​ജ്, സോ​ണി ജേ​ക്ക​ബ്, ഫി​ലി​പ്പ് മാ​ത്യു, പ്രി​ൻ​സ് സാ​മു​വ​ൽ, സോ​നു വ​ർ​ക്കി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

NRI

ബി​ഷ​പ് ഡോ. ​മാ​ർ പൗ​ലോ​സി​ന് ഡാ​ള​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ര​വേ​ൽ​പ്പ്

ഡാ​ള​സ്: ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഡാ​ള​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ.​ എ​ബ്ര​ഹാം മാ​ർ പൗ​ലോ​സി​ന് ഡാ​ളസ് ഡി​എ​ഫ്ഡ​ബ്ല്യു അ​ന്താ​രാ​ഷ്‌‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ് ന​ൽ​കി.

ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക സ​ഹ​വി​കാ​രി റ​വ. ജ​സ്വി​ൻ എ​സ്. ജോ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. മാ​ത്യു, ട്ര​സ്റ്റി സി​സി​ൽ ചെ​റി​യാ​ൻ സി​പി​എ, ഭ​ദ്രാ​സ​ന സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി ഈ​ശോ മാ​ളി​യേ​ക്ക​ൽ, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ഷാ​ജി എ​സ്. രാ​മ​പു​രം, മാ​മ്മ​ൻ ജോ​ർ​ജ്, പ്രി​യ ചെ​റി​യാ​ൻ, റി​ജ ക്രി​സ്റ്റി, ജോ​സ​ഫ് ജോ​ർ​ജ്, വി​പി​ൻ ജോ​ൺ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​രി​ക്കു​വാ​ൻ എ​ത്തി​യി​രു​ന്നു.

അ​ഖി​ല ലോ​ക സ​ൺ​ഡേ​സ്കൂ​ൾ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ദേ​വാ​ല​യ​ത്തി​ൽ ആ​രാ​ധ​ന​യ്ക്കും വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രു​ഷ​യ്ക്കും അ​തോ​ടൊ​പ്പം ആ​ദ്യ​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​രി​ക്കു​ന്ന 38 കു​ഞ്ഞു​ങ്ങ​ൾ​ക്ക് കു​ർ​ബാ​ന ന​ൽ​കു​ന്ന ച​ട​ങ്ങി​നും ഇ​ട​വ​ക ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സെ​ലി​ബ്രേ​ഷ​ൻ കി​ക്ക് ഓ​ഫി​നും ബി​ഷ​പ് ഡോ.​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് നേ​തൃ​ത്വം ന​ൽ​കി.

NRI

ലാ​ന വൈ​ജ്ഞാ​നി​ക സ​മ്മേ​ള​ന​ത്തി​ന് ഡാ​ള​സി​ൽ തു​ട​ക്കം

ഡാ​ള​സ്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ലാ​ന) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന 14-ാമ​ത് വൈ​ജ്ഞാ​നി​ക സ​മ്മേ​ള​ന​ത്തി​ന് ര​ജി​സ്ട്രേ​ഷ​ൻ, പ​രി​ച​യം പു​തു​ക്ക​ൽ, ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ​യോ​ടെ തു​ട​ക്ക​മാ​യി.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഡോ. ​എം.​വി. പി​ള്ള​യു​ടെ "കൈ​യെ​ഴു​ത്തു​ക​ൾ: കാ​ലം, വി​ചി​ത്രം, ച​രി​ത്ര​വും ജീ​വി​ത​ക​ഥ​ക​ളും' എ​ന്ന പ്ര​ഭാ​ഷ​ണ​വും തു​ട​ർ​ന്ന് സ​ജി ഏ​ബ്ര​ഹാ​മി​ന്‍റെ "ച​രി​ത്ര​കാ​ര​നാ​യി വ​രൂ... ദാ, ​സാ​ഹി​ത്യം വി​ളി​ക്കു​ന്നു' എ​ന്ന പ്ര​ഭാ​ഷ​ണ​വും ന​ട​ന്നു.

4.30 മു​ത​ൽ 5.45 വ​രെ "മ​ഷി പൂ​ണ്ട ക​വി​ത​ക​ൾ' എ​ന്ന ക​വി​താ​വാ​യ​നാ സെ​ഷ​നി​ൽ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി ജെ.​സി.​ജെ, ടി.​ജെ. ബി​ന്ദു, സ​ന്തോ​ഷ് പാ​ലാ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു.

 

NRI

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ ക​ൺ​വൻ​ഷ​ന്‍റെ കി​ക്കോ​ഫ് ഡാ​ള​സി​ൽ ന​ട​ന്നു

ഗാ​ർ​ലാ​ൻ​ഡ്: 2026 ജൂ​ലൈ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ കി​ക്കോ​ഫ് ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ ന​ട​ന്നു.

ഞാ​യ​റാ​ഴ്ച കു​ർ​ബാ​ന​യ​ക്ക് ശേ​ഷം ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി​ഷ​പ് എ​മി​റേ​റ്റ്സ് അ​ങ്ങാ​ടി​യ​ത്തി​ന് ഇ​ട​വ​ക അം​ഗ​ങ്ങ​ൾ പൂ​രി​പ്പി​ച്ച ഫോം ​ന​ൽ​കി​ക്കൊ​ണ്ടാ​ണ് കി​ക്കോ​ഫ് ന​ട​ന്ന​ത്.

യു​വ​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഇ​ട​വ​കാം​ഗ​ങ്ങ​ൾ പൂ​രി​പ്പി​ച്ച ര​ജി​സ്ട്രേ​ഷ​ൻ കൈ​മാ​റി. മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് കാ​ർ​മി​ക​ത്വം ദി​വ്യ​ബ​ലി​യി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ബി സെ​ബാ​സ്റ്റ്യ​ൻ, ഷി​ക്കാ​ഗോ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് ക​ടു​ക​പ്പ​ള്ളി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

ദി​വ്യ​ബ​ലി​ക്ക് ശേ​ഷം ജൂ​ബി​ലി ഹാ​ളി​ൽ ബി​ഷ​പ് എ​മി​റേ​റ്റ്സ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ​മ്മേ​ള​നം ന​ട​ന്നു. ക​ൺ​വ​ൻ​ഷ​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യും ഇ​ട​വ​ക ഒ​ന്നാ​കെ ഈ ​ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കു​ചേ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ലെ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ വ​ള​ർ​ച്ച​യ്ക്ക് പി​ന്നി​ൽ‌ പ്ര​വ​ർ​ത്തി​ച്ച മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന് ടീം ​അം​ഗ​ങ്ങ​ൾ എ​ൺ​പ​താം ജ​ന്മ​ദി​ന ആ​ശം​സ​യും പ്രാ​ർ​ഥ​ന​യും നേ​ർ​ന്നു.

 

NRI

ജോ​യ് പു​ല്ലാ​ട് ഡാ​ള​സി​ലെ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​ളി​ൽ സു​വി​ശേ​ഷം പ്ര​സം​ഗി​ച്ചു

ഡാ​ള​സ്: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ്ര​സി​ദ്ധ​നാ​യ സു​വി​ശേ​ഷ​ക​ൻ ജോ​യി പു​ല്ലാ​ട് അ​മേ​രി​ക്ക​യി​ലു​ള്ള വി​വി​ധ സ്റ്റേ​റ്റു​ക​ളി​ൽ സു​വി​ശേ​ഷ പ്ര​സം​ഗം ന​ട​ത്തി. ഈ ​മാ​സം 24, 25 തീ​യ​തി​ക​ളി​ൽ ഡാ​ള​സി​ലു​ള്ള സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ പാ​രീ​ഷ്‌ മി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സു​വി​ശേ​ഷ യോ​ഗ​ത്തി​ൽ ജോ​യ് പു​ല്ലാ​ട് പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ന​ശി​ക്കു​ന്ന ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ൽ ത​ക​ർ​ന്നു പോ​കാ​തെ ദൈ​വ​ത്തി​നു മു​ഖ്യ സ്ഥാ​നം ന​ൽ​കി ബ​ന്ധ​ങ്ങ​ൾ ദൃ​ഢീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​ക​തെ പ​റ്റി അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച​വ​രെ ഉ​ത്‌​ബോ​ധി​പ്പി​ച്ചു.

ബൈ​ബി​ളി​ലെ പ​ഴ​യ നി​യ​മ​ത്തി​ൽ നി​ന്നു ശാ​മു​വേ​ലി​ന്‍റെ ഒ​ന്നാം പു​സ്ത​ക​ത്തി​ൽ നി​ന്നും ഹ​ന്ന​യു​ടെ​യും ഏ​ലി​യു​ടെ​യും ജീ​വി​ത​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ജോ​യ് പു​ല്ലാ​ട് ത​ന്‍റെ പ്ര​സം​ഗം ന​ട​ത്തി​യ​ത്.

NRI

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച കെ.​എം. ഫി​ലി​പ്പി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച

മെ​സ്ക്വി​റ്റ്: ഡാ​ള​സി​ൽ അ​ന്ത​രി​ച്ച കെ.​എം. ഫി​ലി​പ്പി​ന്‍റെ (നെ​ബു, 79) പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച ഇ​ർ​വിം​ഗി​ലെ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ (1627 ഇ. ​ഷേ​ഡി ഗ്രോ​വ് റോ​ഡ്, ഇ​ർ​വിം​ഗ്, ടിഎക്സ് 75060) ന​ട​ക്കും.

സ​മ​യ​ക്ര​മം: രാവിലെ 11: കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​ള്ള സ​മ​യം (ഫാമിലി ടെെം),11.30: പൊ​തു​ദ​ർ​ശ​നം,12: മൂ​ന്നാം ഭാ​ഗം ശു​ശ്രൂ​ഷ ,12.25: പൊ​തു​ദ​ർ​ശ​നം, അ​നു​സ്മ​ര​ണ പ്ര​സം​ഗ​ങ്ങ​ൾ, 1.00: നാ​ലാം ഭാ​ഗം ശു​ശ്രൂ​ഷ (Funeral Service IV). പ. ​ദ​ക്ഷി​ണ പ​ശ്ചി​മ അ​മേ​രി​ക്ക​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. 1.30: സെ​മി​ത്തേ​രി​യി​ലേ​ക്കു​ള്ള വി​ലാ​പ​യാ​ത്ര.

സം​സ്കാ​രം സ​ണ്ണി​വേ​ലി​ലെ ന്യൂ ​ഹോ​പ് ഫ്യൂ​ണ​റ​ൽ ഹോം & ​മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​ൻ​സി​ൽ (500 US-80, Sunnyvale, TX 75182) ന​ട​ക്കും. ശു​ശ്രൂ​ഷ​ക​ൾ യൂ​ട്യൂ​ബി​ൽ @STARLINELIVE1481 വ​ഴി ത​ത്സ​മ​യം കാ​ണാം.

NRI

ഡാ​ള​സ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഞാ‌​യ​റാ​ഴ്ച കൊ​ടി​യേ​റും

ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ പ്ര​ഥ​മ പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല തി​രു​മേ​നി​യു​ടെ 123-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഡാ​ള​സി​ലെ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​ൽ (130 Locust Grove Rd., Garland, TX 75043) ഞാ‌​യ​റാ​ഴ്ച മു​ത​ൽ ന​വം​ബ​ർ ര​ണ്ട് വ​രെ ആ​ച​രി​ക്കും.

പെ​രു​ന്നാ​ളി​ന്‍റെ കൊ​ടി​യേ​റ്റ് ച​ട​ങ്ങ് ഞാ‌​യ​റാ​ഴ്ച ​രാ​വി​ലെ 11.30ന് ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ക്കും. ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് തി​രു​മേ​നി കൊ​ടി​യേ​റ്റി​ന് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് പ​ള്ളി അ​സി. വി​കാ​രി റ​വ. ഫാ. ​സു​ജി​ത് തോ​മ​സ് ആ​ണ് ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ലെ മു​ഖ്യ കാ​ർ​മി​ക​നും ക​ൺ​വ​ൻ​ഷ​ൻ പ്ര​ഭാ​ഷ​ക​നും. 31, ന​വം​ബ​ർ ഒന്ന് തീ​യ​തി​ക​ളി​ൽ സ​ന്ധ്യാ ന​മ​സ്‌​കാ​ര​ത്തി​നു ശേ​ഷം ഫാ. ​സു​ജി​ത് തോ​മ​സ് ന​യി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ക്കും

പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ ന​വം​ബ​ർ രണ്ടിന് ​രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത ന​മ​സ്‌​കാ​ര​വും തു​ട​ർ​ന്ന് ഫാ. ​സു​ജി​ത് തോ​മ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന കു​ർ​ബാ​ന​യും ന​ട​ക്കും. 11.30ന് ​റാ​സ​യും ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​കും.

പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ ന​വം​ബ​ർ രണ്ടിന് ​ഉ​ച്ച​യ്ക്ക് 12.30ന് ​എംജിഎം ഹാ​ളി​ൽ സ്നേ​ഹ​വി​രു​ന്നോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.​ കൂ​ടാ​തെ, യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക ധ്യാ​ന​ങ്ങ​ൾ ന​വം​ബ​ർ ഒന്നിന് ​ഫാ. സു​ജി​ത് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ദേ​വാ​ല​യ വി​കാ​രി​യും പ്ര​സി​ഡ​ന്‍റു​മാ​യ റ​വ. ഫാ. ​ജോ​യ​ൽ മാ​ത്യു, ട്ര​സ്റ്റി ടോ​ണി ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ഡെ​ന്നി​സ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ പെ​രു​ന്നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് തി​രു​മേ​നി​യു​ടെ അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ദേ​വാ​ല​യ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ദൈ​വ​ശാ​സ്ത്ര ഡി​പ്ലോ​മ: പ്ര​ഥ​മ ബാ​ച്ചി​ലെ 22 പേ​ർ​ക്ക് ബി​രു​ദം

ഡാ​ള​സ്: കോ​ട്ട​യം വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ കീ​ഴി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ മ​ത​ബോ​ധ​ന ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റാ​യ മാ​ർ​ത്തോ​മ്മാ തി​യോ​ള​ജി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തു​ന്ന ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തി​ൽ ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ 22 അ​ൽ​മാ​യ​ർ ഡി​പ്ലോ​മ ബി​രു​ദം നേ​ടി.

വി​ശ്വാ​സ പ​രി​ശീ​ല​ന ച​രി​ത്ര​ത്തി​ലെ ഈ ​സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലി​ന് സാ​ക്ഷ്യം വ​ഹി​ച്ചു​കൊ​ണ്ട് മി​ഷ​ൻ സ​ൺ​ഡേ ദി​ന​ത്തി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ന്നു. ഫൊ​റോ​നാ വി​കാ​രി റ​വ.​ഫാ. സി​ബി സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചീ​റ്റ​ത്തോ​ട്ട​ത്ത്‌ ച​ട​ങ്ങി​ൽ ഡി​പ്ലോ​മ ക​ര​സ്ഥ​മാ​ക്കി​യ 22 ബി​രു​ദ​ധാ​രി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ഡി​പ്ലോ​മാ​യും വി​ത​ര​ണം ചെ​യ്തു.

 

NRI

ഡാ​ള​സി​ൽ 2026 സീ​റോ മ​ല​ബാ​ർ യു​എ​സ്എ ക​ൺ​വ​ൻ​ഷ​ൻ ബി​ഷ​പ്പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് കി​ക്കോ​ഫ് ചെ​യ്യും

ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്റെ ആ​ത്മീ​യ​വും സാം​സ്കാ​രി​ക​വു​മാ​യ ഏ​റ്റ​വും വ​ലി​യ സം​ഗ​മ​മാ​യ 2026 സീ​റോ മ​ല​ബാ​ർ യു​എ​സ്എ ക​ൺ​വെ​ൻ​ഷന്‍റെ​ ഗ്രാ​ൻ​ഡ് കി​ക്കോ​ഫ് ഞാ​യ​റാ​ഴ്ച ഡാ​ള​സി​ൽ ന​ട​ക്കും. ഡാ​ള​സി​ലെ സെന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് ബി​ഷ​പ്പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് കി​ക്കോ​ഫ് ചെ​യും.

ഭാ​ര​ത​ത്തി​ന് പു​റ​ത്ത് സ്ഥാ​പി​ത​മാ​യ ആ​ദ്യ​ത്തെ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക എ​ന്ന നി​ല​യി​ൽ ഡാ​ള​സ് ഇ​ട​വ​ക​യ്ക്ക് ച​രി​ത്ര​പ​ര​മാ​യ സ്ഥാ​ന​മു​ണ്ട്. അ​തി​ന്‍റെ ആ​ദ്യ വി​കാ​രി കൂ​ടി​യാ​യ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്താ​ണ് ഈ ​ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക​ൻ. അ​മേ​രി​ക്ക​യി​ലെ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യാ​യ ഷി​ക്കാ​ഗോ രൂ​പ​ത​യാ​ണ് 2026ലെ ​ഈ ഒ​ത്തു​ചേ​ര​ലി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

2026 ജൂ​ലൈ ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ ഷി​ക്കാ​ഗോ​യി​ലെ മ​ക്കോ​ർ​മി​ക് പ്ലേ​സി​ൽ ന​ട​ക്കു​ന്ന നാ​ലു​ദി​വ​സ​ത്തെ ക​ൺ​വ​ൻ​ഷ​ൻ ആ​ത്മീ​യ വ​ള​ർ​ച്ച​ക്കും സ​മൂ​ഹ ഐ​ക്യ​ത്തി​നു​മു​ള്ള വേ​ദി​യാ​യി മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​തി​ദി​ന പ്രാ​ർ​ത്ഥ​ന​ക​ൾ, ശു​ശ്രൂ​ഷ​ക​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, യു​വ​ജ​ന പ​ങ്കാ​ളി​ത്തം എ​ന്നി​വ ക​ൺ​വ​ൻ​ഷ​നെ സ​മ്പ​ന്ന​മാ​ക്കും.

2001 മാ​ർ​ച്ച് 13 ന് ​രൂ​പീ​ക​രി​ച്ച ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ കാ​ൽ നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ, ഈ ​ക​ൺ​വ​ൻ​ഷ​ൻ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രൂ​പ​ത ഇ​ന്ന് 52 ഇ​ട​വ​ക​ക​ളും 35 മി​ഷ​നു​ക​ളും വ​ഴി 87,000ത്തി​ല​ധി​കം വി​ശ്വാ​സി​ക​ളെ ചേ​ർ​ത്ത് നി​ർ​ത്തു​ന്നു.

ജൂ​ബി​ലി, വി​ശ്വാ​സ​ത്തി​ന്‍റെ സ​മൃ​ദ്ധി​യെ​യും ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ളെ​യും ഓ​ർ​മ്മി​ക്കു​ന്ന​തി​നൊ​പ്പം അ​മേ​രി​ക്ക​ൻ മ​ണ്ണി​ലെ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യെ ഓ​ർ​മ​പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന നി​മി​ഷ​മാ​ണെ​ന്ന് ബി​ഷ​പ്പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും പ്ര​ത്യേ​കി​ച്ച് യു​വ​ജ​ന​ങ്ങ​ളെ​യും പ​ങ്കാ​ളി​ക​ളാ​യി കാ​ണാ​മെ​ന്നും ബി​ഷ​പ്പ് പ​റ​ഞ്ഞു.

ദി​വ​സേ​ന​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, ആ​രാ​ധ​ന, ആ​ത്മീ​യ വി​ചി​ന്ത​ന​ങ്ങ​ൾ, കു​മ്പ​സാ​രം, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക​ൾ എ​ന്നി​വ ആ​ത്മീ​യ വ​ള​ർ​ച്ച​ക്ക് വ​ഴി​യൊ​രു​ക്കും. സാം​സ്കാ​രി​ക രാ​വു​ക​ളി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ​പ്പെ​ട്ട സി​നി​മാ താ​ര​ങ്ങ​ൾ​ക്കും ഇ​ട​വ​ക​യി​ലെ ക​ലാ​കാ​ര​ന്മാ​ർ​ക്കും ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും.

യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക സെ​ഷ​നു​ക​ളും സാ​മൂ​ഹി​ക ച​ർ​ച്ച​യും, ലേ​ക്ക് മി​ഷി​ഗ​ൺ ക്രൂ​യി​സു​ക​ളും കാ​യി​ക മ​ത്സ​ര​ങ്ങ​ളും സ്തു​തി രാ​ത്രി​ക​ളും ഒ​രു​ക്കി​യി​രി​ക്കു​ന്നു. കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഫാ​മി​ലി ഡേ, ​ഇ​ൻ​ഡോ​ർ ഫ​ൺ സോ​ൺ, കു​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങു​യ​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ഷി​ക്കാ​ഗോ​യു​ടെ ത​ടാ​ക​ക്ക​ര​യി​ൽ ഷോ​പ്പിംഗും ഡൈ​നിം​ഗും ടൂ​റു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം നൈ​റ്റ് ക്രൂ​യി​സ്, ഡി​ജെ ഫെ​സ്റ്റ്, റൂ​ഫ്ടോ​പ്പ് സോ​ഷ്യ​ൽ​സ്, ഗ്രാ​ൻ​ഡ് ബാ​ങ്ക്വെ​റ്റ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ക​ൺ​വെ​ൻ​ഷ​ന്റെ ഹൈ​ലൈ​റ്റു​ക​ളാ​യി മാ​റും.

 

NRI

സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ

ഡാ​ള​സ്: സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ത്രി​ദി​ന ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 6.30നും ​ക​ട​ശി യോ​ഗം ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​യോ​ട് അ​നു​ബ​ന്ധി​ച്ചു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

"MESSIAH IN CARNATION' എ​ന്ന വി​ഷ​യ​ത്തി​ൽ റ​വ. ലി​ജോ ടി. ​ജോ​ർ​ജ് (സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ച്, പെ​ൻ​സി​ൽ​വേ​നി​യ) മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സു​വി​ശേ​ഷ യോ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റ​വ. രാ​ജീ​വ് സു​ഗു.

NRI

ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ത്രി​ദി​ന സ​മ്മേ​ള​നം ഡാ​ള​സി​ൽ 31 മു​ത​ൽ

ഡാ​ള​സ്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) ദ്വൈ​വാ​ർ​ഷി​ക ത്രി​ദി​ന സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 31, ന​വം​ബ​ർ 1, 2 തീ​യ​തി​ക​ളി​ൽ ഡാ​ല​സി​ൽ ന​ട​ക്കും. പ്ര​ശ​സ്ത പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സു​നി​ൽ പി. ​ഇ​ള​യി​ടം സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യാ​തി​ഥി​യാ​കും.

ഡോ. ​എം.​വി. പി​ള്ള, നി​രൂ​പ​ക​ൻ സ​ജി എ​ബ്ര​ഹാം തു​ട​ങ്ങി​യ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും പ്ര​ധാ​ന അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ഡാ​ളസി​ലെ എം.​എ​സ്.​ടി - തെ​ക്കേ​മു​റി ന​ഗ​റി​ലാ​ണ് സ​മ്മേ​ള​ന​ത്തി​ന് വേ​ദി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ശ​ങ്ക​ർ മ​ന (ടെ​ന്ന​സി) ആ​ണ് ലാ​ന​യു​ടെ പ്ര​സി​ഡ​ന്‍റ്. സാ​മു​വ​ൽ പ​ന​വേ​ലി (ടെ​ക്സ​സ്) സെ​ക്ര​ട്ട​റി​യാ​യും ഷി​ബു പി​ള്ള (ടെ​നി​സി) ട്ര​ഷ​റ​റാ​യും മാ​ലി​നി (ന്യൂ​യോ​ർ​ക്ക്), ജോ​ൺ കൊ​ടി​യ​ൻ (ക​ലി​ഫോ​ർ​ണി​യ), ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ (ഡാളസ്) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യും സം​ഘ​ട​ന​യെ ന​യി​ക്കു​ന്നു.

എം.​എ​സ്.​ടി. ന​മ്പൂ​തി​രി, എ​ബ്ര​ഹാം തെ​ക്കേ​മു​റി, എ​ബ്ര​ഹാം തോ​മ​സ്, ജോ​സ​ഫ് ന​മ്പി​മ​ഠം തു​ട​ങ്ങി​യ​വ​ർ മു​ൻ​കാ​ല​ങ്ങ​ളി​ൽ ലാ​ന​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​രാ​യി സം​ഘ​ട​ന​യെ ന​യി​ച്ച​ത്.

സാം​സ്കാ​രി​ക-​സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന ത്രി​ദി​ന സ​മ്മേ​ള​നം നോ​ർ​ത്ത​മേ​രി​ക്ക​യി​ലെ സാ​ഹി​ത്യ സ്നേ​ഹി​ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

NRI

അ​ജ​യ​കു​മാ​ർ അ​നു​സ്മ​ര​ണം ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ

ഡാ​ള​സ്: ഡാ​ള​സി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സൗ​ഹൃ​ദ വേ​ദി​യു​ടെ അ​മ​ര​ക്കാ​ര​നാ​യി​രു​ന്ന അ​ന്ത​രി​ച്ച അ​ജ​യ​കു​മാ​റി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഈ ​മാ​സം 20ന്. ​ഡാ​ള​സി​ലെ കാ​രോ​ൾ​ട്ട​ണി​ലെ റോ​സ്മെ​ഡ് റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് (1330 E Rosemeade Pkwy, Carrollton,Tx 75007) സ​മ്മേ​ള​നം.

ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി​യു​ടെ അ​മ​ര​ക്കാ​ര​നും തി​രു​വ​ല്ല ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വു​മാ​യി​രു​ന്ന അ​ജ​യ​കു​മാ​ർ ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഏ​റി​യ പ​ങ്കും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​നും സാ​മൂ​ഹി​ക സേ​വ​ന​ത്തി​നു​മാ​യി ഉ​ഴി​ഞ്ഞു​വ​ച്ചു.

അ​ജ​യ​കു​മാ​റി​ന്‍റെ ഓ​ർ​മ​ക​ളെ അ​നു​സ്മ​രി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ല്ലാ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജ​ബോ​യ് തോ​മ​സ് (പ്ര​സി​ഡന്‍റ്), ബാ​ബു വ​ർ​ഗീ​സ് (സെ​ക്ര​ട്ട​റി), ബി​നോ​ജ് എ​ബ്ര​ഹാം (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ അ​റി​യി​ച്ചു.

NRI

കാ​തോ​ലി​ക്കാ​ബാ​വ​യു‌​ടെ ഡാ​ള​സ് സ​ന്ദ​ർ​ശ​നം ശ​നി​യാ​ഴ്ച മു​ത​ൽ

ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ​ബാ​വ‌ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഡാ​ള​സി​ൽ എ​ത്തു​ന്നു.

ശ​നി​യാ​ഴ്ച മു​ത​ൽ ഡാ​ള​സി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ അ​പ്പോ​സ്ത​ലീ​ക സ​ന്ദ​ർ​ശ​നം ന​ട​ത്തും. ശ​നി​യാ​ഴ്ച രാ​വി​ലെ ഇ​ർ​വി​ൻ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും

വൈ​കു​ന്നേ​രം മെ​ക്കാ​നി സെ​ന്‍റ് പോ​ൾ ഇ​ട​വ​ക​യി​ൽ സ​ന്ധ്യാ​ന​മ​സ്കാ​ര​വും അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.45നു ​കാ​രോ​ൾ​ട്ട​ൺ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ കു​ർ​ബാ​ന​യും സ്ലീ​ബാ പെ​രു​ന്നാ​ളി​ന് പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തും.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സെ​ന്‍റ് ജെ​യിം​സ് മി​ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​ര​ണ​വും തു​ട​ർ​ന്ന് സ​ന്ധ്യാ​ന​മ​സ്കാ​രം ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഡാ​ള​സി​ലെ ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക​രു​ടെ സം​ഗ​മ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ അ​പ്പോ​സ്ത​ലി​ക സ​ന്ദ​ർ​ശ​ന​വും ന​മ​സ്കാ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​മാ​യ ഹൂ​സ്റ്റ​ണി​ലേ​ക്കു തി​രി​കെ യാ​ത്ര തി​രി​ക്കും.

കാ​തോ​ലി​ക്കാ​ബാ​വ​യു‌​ടെ സ​ന്ദ​ർ​ശ​നം അ​നു​ഗ്ര​ഹ​പ്ര​ധ​മാ​ക്കാ​ൻ വി​വി​ധ ഇ​ട​വ​ക​ക​ൾ വ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു​വ​രു​ന്നു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വെ​രി റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​റെ​പ്പി​സ്കോ​പ്പ - 214 476 6584.

 

 

 

 

 

NRI

ഡാ​ള​സ് ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ വാ​വു​ബ​ലി ത​ർ​പ്പ​ണം ന​ട​ത്തി

ഡാ​ള​സ്: ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ക​ർ​ക്കി​ട​ക വാ​വ് അ​നു​ബ​ന്ധി​ച്ച് വാ​വു​ബ​ലി ത​ർ​പ്പ​ണം സം​ഘ​ടി​പ്പി​ച്ചു. മേ​ൽ​ശാ​ന്തി കാ​ര​ക്കാ​ട്ടു പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ര​വ​ധി ഭ​ക്ത​ർ വാ​വു​ബ​ലി ത​ർ​പ്പ​ണം ന​ട​ത്തി.

ക്ഷേ​ത്ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ അ​രു​ൺ ഹ​രി​കൃ​ഷ്ണ​ൻ, ജ​ലേ​ഷ് പ​ണി​ക്ക​ർ, ര​ഞ്ജി​ത്ത് നാ​യ​ർ, ഒ​പ്പം ക്ഷേ​ത്ര ജീ​വ​ന​ക്കാ​രും സേ​വ​ന പ്ര​വ​ർ​ത്ത​ക​രും മി​ക​ച്ച സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി.

നോ​ർ​ത്ത് ടെ​ക്സ​സി​ലെ പ്ര​ധാ​ന വി​ഷ്ണു ക്ഷേ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ഡാ​ള​സ് ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഓ​രോ വ​ർ​ഷം ക​ഴി​യു​ന്തോ​റും വാ​വു​ബ​ലി​ക്കും ആ​ണ്ടു​ബ​ലി​ക്കും ത​ർ​പ്പ​ണ​ത്തി​നാ​യി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​ണ്ടെ​ന്നു ക്ഷേ​ത്ര പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ര​വി നാ​യ​ർ പ​റ​ഞ്ഞു.

Latest News

Up