x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷാ​ജി രാ​മ​പു​ര​ത്തി​ന്‍റെ 60-ാം ജ​ന്മ​ദി​നം ഡാ​ള​സി​ൽ ആ​ഘോ​ഷി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: January 13, 2026 02:56 PM IST | Updated: January 15, 2026 05:12 PM IST

ഡാളസ്: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും സ​ഭാ-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷാ​ജി രാ​മ​പു​ര​ത്തി​ന്‍റെ അ​റു​പ​താം ജ​ന്മ​ദി​നം വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.

കാ​രോ​ൾ​ട്ട​ൺ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ത്മീ​യ-​സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഷാ​ജി രാ​മ​പു​ര​ത്തി​ന്‍റെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് റ​വ. റോ​യ് തോ​മ​സ്, റ​വ. ഷി​ബി ഏ​ബ്ര​ഹാം, റ​വ. റോ​ബി​ൻ വ​ർ​ഗീ​സ്, റ​വ. ബേ​സി​ൽ (കെഇസിഎഫ് പ്ര​സി​ഡ​ന്‍റ്), റ​വ. ഏ​ബ്ര​ഹാം കു​രു​വി​ള, പി.ടി. മാ​ത്യു, പി.പി. ചെ​റി​യാ​ൻ തുടങ്ങിയ വി​ശി​ഷ്ടാ​തി​ഥി​ക​ൾ സം​സാ​രി​ച്ചു.

 

K-Rail Survey

ഹൂ​സ്റ്റ​ണി​ൽ നി​ന്നും തോ​മ​സ് മാ​ത്യു (ജീ​മോ​ൻ റാ​ന്നി), ഡെ​ട്രോ​യി​റ്റി​ൽ നി​ന്നും ഐപിഎ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ സി.​വി. സാ​മു​വേ​ൽ എ​ന്നി​വ​ർ ജ​ന്മ​ദി​നാ​ശം​ക​ൾ നേ​ർ​ന്നു അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ൾ ച​ട​ങ്ങി​ൽ വാ​യി​ച്ചു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ ദീ​ർ​ഘ​കാ​ല​മാ​യി സ​മൂ​ഹ​ത്തി​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്ത വ്യ​ക്തി​യാ​ണ് ഷാ​ജി രാ​മ​പു​ര​മെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​നു​സ്മ​രി​ച്ചു.

 

K-Rail Survey

മാ​ർ​ത്തോ​മ്മാ സ​ഭാ നോ​ർ​ത്ത് അ​മേ​രി​ക്ക - ഡ​യോ​സീ​സ് കൗ​ൺ​സി​ൽ അം​ഗം എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ന​ട​ത്തു​ന്ന ആ​ത്മീ​യ-​സ​മാ​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണ്.

 

K-Rail Survey

ഒ​രു മി​ക​ച്ച സം​ഘാ​ട​ക​ൻ എ​ന്ന നി​ല​യി​ലും ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യം എ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹം എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്ന് ച​ട​ങ്ങി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

K-Rail Survey

ഷാ​ജി രാ​മ​പു​ര​ത്തി​ന് ആ​രോ​ഗ്യ​പൂ​ർണ​മാ​യ ദീ​ർ​ഘാ​യു​സും ഐ​ശ്വ​ര്യ​വും നേ​ർ​ന്നു​കൊ​ണ്ട് റ​വ. ഷി​ബി ഏ​ബ്ര​ഹാം സ​മാ​പ​ന പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും ന​ട​ത്തി.

Tags : shaji ramapuram birthday dallas usa

Recent News

Up