x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ ക​ൺ​വൻ​ഷ​ന്‍റെ കി​ക്കോ​ഫ് ഡാ​ള​സി​ൽ ന​ട​ന്നു

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: October 30, 2025 04:07 PM IST | Updated: October 30, 2025 04:07 PM IST

ഗാ​ർ​ലാ​ൻ​ഡ്: 2026 ജൂ​ലൈ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ കി​ക്കോ​ഫ് ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ ന​ട​ന്നു.

ഞാ​യ​റാ​ഴ്ച കു​ർ​ബാ​ന​യ​ക്ക് ശേ​ഷം ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി​ഷ​പ് എ​മി​റേ​റ്റ്സ് അ​ങ്ങാ​ടി​യ​ത്തി​ന് ഇ​ട​വ​ക അം​ഗ​ങ്ങ​ൾ പൂ​രി​പ്പി​ച്ച ഫോം ​ന​ൽ​കി​ക്കൊ​ണ്ടാ​ണ് കി​ക്കോ​ഫ് ന​ട​ന്ന​ത്.

യു​വ​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഇ​ട​വ​കാം​ഗ​ങ്ങ​ൾ പൂ​രി​പ്പി​ച്ച ര​ജി​സ്ട്രേ​ഷ​ൻ കൈ​മാ​റി. മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് കാ​ർ​മി​ക​ത്വം ദി​വ്യ​ബ​ലി​യി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ബി സെ​ബാ​സ്റ്റ്യ​ൻ, ഷി​ക്കാ​ഗോ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് ക​ടു​ക​പ്പ​ള്ളി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

ദി​വ്യ​ബ​ലി​ക്ക് ശേ​ഷം ജൂ​ബി​ലി ഹാ​ളി​ൽ ബി​ഷ​പ് എ​മി​റേ​റ്റ്സ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ​മ്മേ​ള​നം ന​ട​ന്നു. ക​ൺ​വ​ൻ​ഷ​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യും ഇ​ട​വ​ക ഒ​ന്നാ​കെ ഈ ​ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കു​ചേ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ലെ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ വ​ള​ർ​ച്ച​യ്ക്ക് പി​ന്നി​ൽ‌ പ്ര​വ​ർ​ത്തി​ച്ച മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന് ടീം ​അം​ഗ​ങ്ങ​ൾ എ​ൺ​പ​താം ജ​ന്മ​ദി​ന ആ​ശം​സ​യും പ്രാ​ർ​ഥ​ന​യും നേ​ർ​ന്നു.

 

K-Rail Survey

ക​ൺ​വ​ൻ​ഷ​ൻ ക​ൺ​വീ​ന​ർ ഫാ. ​തോ​മ​സ് ക​ടു​ക​പ്പി​ള്ളി നേ​തൃ​ത്വം ന​ൽ​കു​ന്ന ടീം ​അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ചാ​മ​ക്കാ​ല, ബി​ജി സി. ​മാ​ണി, സ​ജി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ കി​ക്കോ​ഫ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ബി സെ​ബാ​സ്റ്റ്യ​ൻ ടീം ​അം​ഗ​ങ്ങ​ളെ സ്വീ​ക​രി​ച്ചു.

നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ആ​രാ​ധ​ന, വി​ദ​ഗ്ധ​രു​ടെ ക്ലാ​സു​ക​ൾ, ബി​സി​ന​സ് മീ​റ്റു​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഇ​ട​വ​ക​യെ നാ​ളി​തു​വ​രെ ന​യി​ച്ച​വ​രെ പ​രി​പാ​ടി​ക്കി​ടെ ആ​ദ​രി​ക്കും.

ര​ജി​സ്ട്രേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നാ​യി എ​ല്ലാ ഇ​ട​വ​ക​ക​ളും സ​ന്ദ​ർ​ശി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ക​ൺ​വ​ൻ​ഷ​ൻ ടീം ​അ​റി​യി​ച്ചു.

ഗാ​ർ​ല​ൻ​ഡ്‌ ഇ​ട​വ​ക വി​കാ​രി​യു​ടെ​യും ട്ര​സ്റ്റ് മാ​രു​ടെ​യും പാ​രി​ഷ് പ്ര​തി​നി​ധി​ക​ളു​ടെ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും വ​ള​രെ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ക​ൺ​വൻ​ഷ​ൻ ടീം ​ന​ന്ദി പ​റ​ഞ്ഞു.

ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം പ്ര​ത്യേ​കം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. www.syroconvention.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് ക​ൺ​വ​ൻ​ഷ​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​വാ​നും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​വാ​നും സാ​ധി​ക്കു​ന്ന​താ​ണ്.

Tags : Chicago SyroMalabar Convention Dallas

Recent News

Up