NRI
ഷിക്കാഗോ: പത്ത് ദിവസത്തോളമായി കാണാതായ ഷിക്കാഗോ പബ്ലിക് സ്കൂൾ അധ്യാപിക ലിൻഡ ബ്രൗണിന്റെ (53) മൃതദേഹം മിഷിഗൻ തടാകത്തിൽ നിന്ന് കണ്ടെടുത്തു. ചൊവ്വാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിനുശേഷം ലിൻഡ ജീവനൊടുക്കിയതാണെന്ന് മെഡിക്കൽ എക്സാമിനർ സ്ഥിരീകരിച്ചു.
തടാകത്തിൽ വീണ് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെ ഷിക്കാഗോയുടെ തെക്കൻ മേഖലയിലുള്ള തടാകതീരത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. റോബർട്ട് ഹീലി എലിമെന്ററി സ്കൂളിലെ സ്പെഷ്യൽ എജ്യുക്കേഷൻ അധ്യാപികയായിരുന്നു ലിൻഡ.
ജനുവരി മൂന്നിനാണ് ഇവരെ അവസാനമായി കാണുന്നത്. ലിൻഡ തന്റെ കാർ ഉപേക്ഷിച്ച ശേഷം തടാകത്തിന് സമീപമുള്ള പാലത്തിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
എന്നാൽ തിരിച്ചുവരുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. ജോലിയിൽ നിന്ന് അവധിയിലായിരുന്ന ലിൻഡ, തിരികെ പ്രവേശിക്കാൻ ഇരിക്കെ കടുത്ത മാനസിക സമ്മർദവും ഭയവും അനുഭവിച്ചിരുന്നതായി ഭർത്താവ് ആന്റോൺ ബ്രൗൺ വെളിപ്പെടുത്തിയിരുന്നു.
ലിൻഡയുടെ വിയോഗത്തിൽ ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ അനുശോചനം രേഖപ്പെടുത്തി. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു അവരെന്നും സമൂഹത്തിന് വലിയ നഷ്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
NRI
ഷിക്കാഗോ: അമേരിക്കൻ സംസ്ഥാനമായ ഇല്ലിനോയിയിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം വളർത്തുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഷിക്കാഗോയിലെ ഒരു കുടുംബം കഴിഞ്ഞ ജൂലൈയിൽ സന്നദ്ധ സംഘടനയിൽ നിന്ന് ദത്തെടുത്ത നായ്ക്കുട്ടിക്കാണ് രോഗം ബാധിച്ചത്.
1994ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു വളർത്തുനായയ്ക്ക് പേവിഷബാധ കണ്ടെത്തുന്നത്. നായ്ക്കുട്ടി പെട്ടെന്ന് അക്രമാസക്തനാവുകയും വീട്ടുകാരെ കടിക്കുകയും ചെയ്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധ തിരിച്ചറിഞ്ഞതോടെ നായയെ ദയാവധത്തിന് വിധേയമാക്കി. നായയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 13 പേരെ ആരോഗ്യവകുപ്പ് ഉടനടി കണ്ടെത്തുകയും അവർക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിത്തുടങ്ങുകയും ചെയ്തു.
നിലവിൽ ഇവർ ആരും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. നായയ്ക്ക് നേരത്തെ പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകിയിരുന്നതായാണ് പ്രാഥമിക വിവരം.
വാക്സീൻ നൽകിയിട്ടും എങ്ങനെ രോഗബാധയുണ്ടായി എന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇല്ലിനോയിയിൽ സാധാരണയായി വവ്വാലുകളിലാണ് പേവിഷബാധ കണ്ടുവരുന്നത്.
ഷിക്കാഗോ ഉൾപ്പെടുന്ന കുക്ക് കൗണ്ടിയിൽ 1964ന് ശേഷം ആദ്യമായാണ് ഒരു നായയിൽ ഈ വൈറസ് കണ്ടെത്തുന്നത്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
വളർത്തുമൃഗങ്ങൾക്ക് കൃത്യസമയത്ത് വാക്സീൻ നൽകുന്നുണ്ടെന്ന് ഉടമകൾ ഉറപ്പുവരുത്തണം. മൃഗങ്ങളുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വെറ്ററിനറി ഡോക്ടറുടെയോ ആരോഗ്യവകുപ്പിന്റെയോ സഹായം തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
NRI
ഷിക്കാഗോ: സെന്റ് മേരീസ് ഇടവകാംഗവും ഗായകസംഗത്തിന് പതിനഞ്ചോളം വർഷങ്ങൾ നേതൃത്വം കൊടുക്കുകയും ചെയ്ത അനിൽ മറ്റത്തിക്കുന്നേലിനെ ഇടവക ആദരിച്ചു.
ഈ അടുത്തകാലത്തായി രചനയും സംഗീതവും നൽകികൊണ്ട് മികച്ച ഗാനങ്ങൾ ഷിക്കാഗോയിലെ ഗായകർക്ക് അവസരം നൽകികൊണ്ട് പുറത്തിറക്കിയത് പരിഗണിച്ചാണ് ആദരം നൽകിയത്.
ഇടവകയുടെ കരോൾ ആഘോഷ വേദിയിൽ വച്ച് വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ പൊന്നാടയണിയിക്കുകയും കൈക്കാരൻമാരെ പ്രതിനിധീകരിച്ച് സാബു കട്ടപ്പുറം ബൊക്കെ സമ്മാനിക്കുകയും ചെയ്യുകയായിരുന്നു.
ഓഗസ്റ്റ് മാസത്തിൽ ഇദംപ്രഥമമായി ഇടവകയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇടവകയ്ക്ക് വേണ്ടി "അണയാം ദൈവജനമേ' എന്ന ഗാനം രചനയും സംഗീതവും നൽകി പുറത്തിറക്കികൊണ്ടാണ് ഗാന നിർമ്മാണ രംഗത്തേക്ക് അനിൽ മറ്റത്തിക്കുന്നേൽ ചുവടുവച്ചത്.
തുടർന്ന് ക്രിസ്മസ് കരോളിനായി പുറത്തിറക്കിയ "ഉണ്ണിയേശുവെ കാണാൻ' എന്ന ഹിറ്റ് ഗാനം പൂർണമായും ഷിക്കാഗോയിലെ തന്നെ ഗായകരെ ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കുകയും ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
NRI
ഹൂസ്റ്റൺ: അമേരിക്കയിലെ സീറോമലബാർ രൂപതയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈയിൽ ഷിക്കാഗോയിൽ നടക്കാനിരിക്കുന്ന ദേശീയ കൺവൻഷന്റെ രജിസ്ട്രേഷൻ നടപടികൾക്ക് ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ കാത്തലിക് ഫൊറോനായിൽ ഉജ്വല തുടക്കം കുറിച്ചു.
സഭയുടെ സിൽവർ ജൂബിലി വർഷത്തിൽ വിശ്വാസികളെ ഒന്നിപ്പിക്കുന്ന ഈ മഹാസംഗമത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എത്തിയ കൺവൻഷൻ പ്രതിനിധികളെ വലിയ ആവേശത്തോടെയാണ് ഇടവക സമൂഹം സ്വീകരിച്ചത്.
വിപുലമായ ഒരുക്കങ്ങളുമായി കൺവൻഷൻ ടീം:
രൂപത പ്രോക്യുറേറ്ററും ഇടവകയുടെ മുൻ വികാരിയുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തിലുള്ള കൺവൻഷൻ ടീമിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോർജ് പാറയിൽ എന്നിവർ ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി.
2019ൽ ഹൂസ്റ്റണിൽ വിജയകരമായി നടന്ന കൺവൻഷന്റെ കൺവീനറും വിജയശില്പിയും കൂടിയായിരുന്ന ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ഷിക്കാഗോ കൺവൻഷന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും എല്ലാവരെയും ഈ ആത്മീയ സംഗമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
NRI
ഫീനിക്സ്: രജതജൂബിലി ആഘോഷിക്കുന്ന ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9,10,11,12 തീയതികളിൽ ഷിക്കാഗോയിൽവച്ചു നടക്കുന്ന സീറോ മലബാർ കൺവൻഷന്റെ ഇടവകതല കിക്കോഫ്, അരിസോനയിലെ ഫീനിക്സ് ഹോളി ഫാമിലി ദേവാലയത്തിൽ, രൂപത പ്രൊക്യൂറേറ്റർ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തിൽ ഡിസംബർ ഏഴിന് ആഘോഷമായി സംഘടിപ്പിച്ചു.
കൺവൻഷനിലേക്ക് ഇടവകയിലെ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതിനായി എത്തിച്ചേർന്ന രൂപത പ്രൊക്യൂറേറ്റർ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കലിനെയും കൺവൻഷൻ ചെയർമാൻ ബിജു സി. മാണിയെയും, കൺവൻഷൻ സെക്രട്ടറി ബീന വള്ളികളത്തിലിനേയും ഇടവക വികാരി റവ. ഫാ. ഡെൽസ് അലക്സിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു
കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ വിശ്വാസികളിൽ നിന്നും റജിസ്ട്രേഷനുകൾ ഏറ്റുവാങ്ങി. നിരവധിപ്പേർ കൺവൻഷനിൽ പങ്കെടുക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചു. വളരെ മികച്ച പ്രതികരണമാണ് ഇടവകയിൽ നിന്നും കൺവൻഷൻ കിക്കോഫിന് ലഭിച്ചത്.
മഹത്തായ ആത്മീയ, സാംസ്കാരിക, പൈതൃക സംഗമത്തിൽ പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ആഹ്വാനം ചെയ്തു. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും രൂപത ആഘോഷിക്കുന്നു.
കൺവൻഷൻ ജൂബിലി കമ്മിറ്റി ചെയർമാൻ ബിജി സി. മാണി കൺവൻഷനെ പറ്റി വിശദമായി പ്രതിപാദിച്ചു. 2026 ജൂലൈ മാസം നടക്കുന്ന സീറോ മലബാർ കൺവൻഷൻ, രൂപതയുടെ ചരിത്രത്തിൽതന്നെ സ്ഥാനം പിടിക്കുന്ന തലത്തിൽ വിജയകരമാക്കി തീർക്കുവാൻ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി അദ്ദേഹം അറിയിച്ചു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ബുക്കിംഗ് നിരക്കിൽ ഇളവ് ലഭിക്കുന്നതാണ്.
ഈ ഇളവ് ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ. ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്നും കൺവൻഷൻ കമ്മിറ്റി ചെയർമാൻ ബിജി സി. മാണി അഭ്യർഥിച്ചു.
കൺവൻഷന്റെ പ്രോഗ്രാമുകളെപ്പറ്റി സെക്രട്ടറി ബീന വള്ളിക്കളം വിവരിച്ചു. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വാദ്യമാകുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്നു ബീന അറിയിച്ചു.
ദിവസേനയുള്ള കുർബാന, ആരാധന എന്നിവയോടൊപ്പം, വൈവിധ്യമാർന്ന വിഷയാവതരണങ്ങളും, സംഘടനാകൂട്ടായ്മകളും, കലാപരിപാടികളും, മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.
അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ അതിബൃഹത്തായ ഈ ആത്മീയസാംസ്കാരിക സംഗമത്തിൽ പങ്കാളികളാവാൻ ഏവരെയും കൺവൻഷൻ ടീം സ്വാഗതം ചെയ്തു.
കൺവൻഷൻ കോഓർഡിനേറ്റർമാരായ ആന്റോ യോഹന്നാൻ, ലിലി സിറിയക്, ടാനിയ ടോം, പോൾ ചാക്കോള, കൈക്കാരൻമാരായ ഷാഗി ജോസഫ്, തോമസ് കണ്ണമ്പള്ളിൽ തുടങ്ങിയവർ കിക്കോഫിന് നേതൃത്വം നൽകി.
ഫീനിക്സ് ഹോളി ഫാമിലി ഇടവകയിലെ വികാരിയച്ചന്റേയും , ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു.
NRI
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) യൂണിറ്റിന്റെ നേതൃത്വത്തിൽ വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് "സിഎംഎൽ - അരോഹ 25' എന്ന കാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
ക്രിസ്മസ് ഗ്രീറ്റിംഗ് കാർഡുകൾ, ദേവാലയത്തിന്റെ ഹോൾവേയിൽ സജീകരിച്ചിരിക്കുന്ന പ്രത്യേക ബോക്സിൽ ഡിസംബർ ഏഴ് മുതൽ നിക്ഷേപിച്ചു തുടങ്ങി. ഈ പദ്ധതിയുടെ ഭാഗമായി 21ന് ഇടവക ദേവാലയ പരിസരപ്രദേശങ്ങളിലുള്ള വൃദ്ധസദനങ്ങൾ സിഎംഎൽ കുട്ടികൾ സന്ദർശിച്ച് ക്രിസ്മസ് കാരളുകൾ ആലപിക്കുകയും അവർ തയാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും.
ഇതോടൊപ്പം ഫാമിലി ഗ്രീറ്റിംഗ് കാർഡ് മേക്കിംഗ് ചലഞ്ചും സംഘടിപ്പിച്ചിട്ടുണ്ട്. മിഷൻ ലീഗ് യൂണിറ്റ് വിതരണം ചെയ്ത പ്ലെയിൻ കാർഡ് കിറ്റുകൾ കുടുംബങ്ങൾ ചേർന്ന് സൃഷ്ടിപരമായതും അർഥവത്തരുമായ രീതിയിൽ തയാറാക്കി സിഎംഎൽ ബോക്സിൽ നിക്ഷേപിക്കുന്ന കുടുംബങ്ങൾക്ക് ക്രിസ്മസ് രാത്രി പ്രത്യേക സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
“സ്നേഹവും ദയയും ഒരിക്കലും പാഴാകുന്നില്ല; അവ എപ്പോഴും മാറ്റം സൃഷ്ടിക്കുന്നു” എന്ന പ്രമേയത്തോടെ സിഎംഎൽ സെക്രട്ടറി ഷോബിൻ കണ്ണമ്പള്ളി മാതാപിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഈ കാരുണ്യ പ്രവർത്തനത്തിൽ എല്ലാ കുട്ടികളെയും സജീവമായി പങ്കാളികളാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
NRI
ഷിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബിന്റെ സഹകരണത്തോടു കൂടി നടത്തിയ ഷിക്കാഗോ വോളിബോൾ ടൂർണമെന്റ് വൻ വിജയമായി. നൈൽസിലുള്ള 8800 ഡബ്ല്യു കാത്തി ലെയ്നിലുള്ള ഫെൽഡ്മാൻ കോർട്ടിൽ നടന്ന മത്സരം ഒന്നിന് ആരംഭിച്ചു.
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ മാത്യു കടമറ്റം ഏവരെയും സ്വാഗതം ചെയ്തു. കൈരളി ലയൺസ് ക്ലബിന്റെ മുൻ പ്രസിഡന്റ് സിബി കബിലമറ്റത്തിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ കോഓർഡിനേറ്റർ റിന്റു ഫിലിപ്പ് മത്സരത്തിന്റെ നിയമവശങ്ങൾ വിവരിച്ചു.
പ്രതികൂല കാലാവസ്ഥയായിട്ടും ധാരാളം പേർ ടൂർണമെന്റിൽ പങ്കെടുത്തു. സമാപന സമ്മേളനം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉദ്ഘാടനം ചെയ്തു. റീജിയണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ അധ്യക്ഷനായിരുന്നു.
NRI
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ നടത്തപ്പെട്ട നാല്പതുമണിക്കൂർ ആരാധന ഭക്തിനിർഭരമായി സമാപിച്ചു. ഈ മാസം 28ന് വൈകുന്നേരം ആറിന് ദിവ്യബലിയോട് കൂടി ആരംഭിച്ച് 30ന് ഉച്ചയോടുകൂടിയാണ് 40 മണിക്കൂർ ആരാധനയുടെ തിരുക്കർമങ്ങൾ സമാപിച്ചത്.
കോട്ടയം അതിരൂപതയിലെ വല്ലംബ്രോസൻ സന്ന്യാസ സമൂഹത്തിലെ ഫാ. ജോബി പന്നൂറയിൽ, ഫാ. സാബു വെള്ളരിമറ്റം, ഫാ. ജോസഫ് പുതുപ്പറമ്പിൽ എന്നിവർ മൂന്നുദിവസങ്ങളിലെ വിവിധ തിരുക്കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. വിവിധ കൂടാരയോഗങ്ങളും മിനിസ്ട്രികളും രാത്രിയും പകലും നീണ്ടുനിന്ന തുടർച്ചയായ ആരാധനയിൽ പങ്കാളികളായി.
NRI
ഷിക്കാഗോ: സെപ്റ്റംബർ 20ന് ഫാൾ ഇൻ മലയാലവ് തങ്ങളുടെ മൂന്നാമത് വാർഷിക സ്പീഡ് ഡേറ്റിംഗ് പരിപാടി ഷിക്കാഗോയിൽ (ഇലിനോയി) വിജയകരമായി സംഘടിപ്പിച്ചു. മാറ്റ് ജോർജ്, ജൂലി ജോർജ് എന്നിവർ സ്ഥാപിച്ച ഈ സംഘടന, 2023ൽ ഡാളസിലും 2024ൽ ബ്രൂക്ക്ലിനിലും സ്പീഡ് ഡേറ്റിംഗ് ഇവന്റുകൾ സംഘടിപ്പിച്ചിരുന്നു.
ഈ വർഷം, അമേരിക്കയിലുടനീളം നിന്ന് ഏകദേശം 800 അപേക്ഷകളാണ് ലഭിച്ചത്. അതിൽ നിന്ന് 150 പേരെയാണ് പരിപാടിയിലേക്ക് തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ടവരിൽ പകുതിയോളം പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്താണ് ഷിക്കാഗോയിൽ എത്തിയത്.
സ്പീഡ് ഡേറ്റിംഗ് റൗണ്ടുകൾ, ഗെയിംസ്, വിനോദ പരിപാടികൾ, ഡിന്നർ ബാങ്ക്വറ്റ് എന്നിവ കൂടാതെ, പ്രശസ്ത മലയാളി ഡിജെ ജയിൻ ജെയിംസ് (DJ Cub3d) അവതരിപ്പിച്ച ആഫ്റ്റർ പാർട്ടിയും പങ്കെടുത്തവർക്ക് മികച്ച അനുഭവം നൽകി.
പങ്കെടുക്കുന്നവർക്ക് ഓരോ സ്പീഡ് ഡേറ്റിംഗിനും നാലു മിനിറ്റ് 30 സെക്കൻഡ് സമയം ലഭിച്ചു. പ്രായം, വിശ്വാസം, ജീവിതശൈലി എന്നിവയിലെ പരസ്പര ഇഷ്ടങ്ങൾ പരിഗണിച്ച്, എഫ്ഐഎം വികസിപ്പിച്ചെടുത്ത കംപ്യൂട്ടർ അൽഗോരിതം ഉപയോഗിച്ചാണ് ഓരോ ജോഡിയെയും മുൻകൂട്ടി ക്രമീകരിച്ചത്.
ശരാശരി, ഓരോരുത്തർക്കും 10 മുതൽ 15 വരെ പേരുമായി സ്പീഡ് ഡേറ്റിംഗിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. എഫ്ഐഎം സ്വന്തമായി നിർമിച്ച വെബ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഡേറ്റിംഗിന് ശേഷമുള്ള അഭിപ്രായങ്ങൾ ഉടൻ രേഖപ്പെടുത്താൻ പങ്കെടുത്തവർക്ക് സാധിച്ചത്.
പരസ്പര ഇഷ്ടം പ്രകടിപ്പിച്ചവർക്കുള്ള "മ്യൂച്വൽ മാച്ചുകളും' അവരുടെ കോൺടാക്റ്റ് വിവരങ്ങളും ഉടൻ തന്നെ ലഭ്യമായി. ഇവന്റിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ടുപേർക്കെങ്കിലും കുറഞ്ഞത് ഒരു മ്യൂച്വൽ മാച്ച് ലഭിച്ചതായി സംഘടന സ്ഥിരീകരിച്ചു.
വേദിയിലെ സ്റ്റേജിൽ നടന്ന "ലൈവ് ബ്ലൈൻഡ് ഡേറ്റ്' എന്ന പരിപാടിയും ഗായികയും ഗാനരചയിതാവുമായ റേച്ചൽ ജോർജ് "മലയാളി ക്യൂപിഡ്' എന്ന കഥാപാത്രമായി അവതരിപ്പിച്ച ഷോയും പരിപാടിക്ക് കൂടുതൽ ആവേശം പകർന്നു.
പങ്കെടുത്തവർക്ക് സന്ദേശങ്ങളും റോസാപ്പൂക്കളും വ്യക്തിപരമായി എത്തിച്ചുകൊടുക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ പ്രത്യേക കഥാപാത്രം ഇവന്റിനെ രസകരമാക്കി.
പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എക്സിക്യൂട്ടീവ് ടീമിൽ ടെക്നോളജി ഡയറക്ടർ സെബി പൊയ്കാട്ടിൽ, സ്പോൺസർഷിപ് ഡയറക്ടർ ഷാരോൺ സാം, ഓപ്പറേഷൻസ് കോഓർഡിനേറ്റർ സൗമ്യ അബ്രഹാം എന്നിവർ നേതൃത്വം നൽകി.
NRI
ഷിക്കാഗോ: ഗ്ലെൻ എലനിലെ കോളജ് ഓഫ് ഡ്യൂപേജിൽ നടന്ന ക്നാനായ നൈറ്റ് 2025 പ്രൗഡ ഗംഭീരമായി. അനിവാര്യമായിരുന്ന മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അനൗൺസ് ചെയ്തിരുന്നത് പോലെ കൃത്യം അഞ്ചിന് തന്നെ പ്രോഗ്രാമുകൾ സ്റ്റാർട്ട് ചെയ്തത് അംഗങ്ങൾക്കിടയിൽ കൂടുതൽ മതിപ്പുളവാക്കി.
170ൽ പരം കുട്ടികളെ കോർത്തിണക്കിക്കൊണ്ട് കിഡ്സ് ക്ലബ് കോഡിനേറ്റേഴ്സ് അഞ്ചിന് തന്നെ കിഡ്സ് ക്ലബ് പ്രോഗ്രാമുകൾ തുടങ്ങുവാനായത് ക്നാനായ നൈറ്റിന് നല്ലൊരു തുടക്കമായി. കിഡ്സ് ക്ലബിന്റെ പ്രോഗ്രാമിനെ തുടർന്ന് കെസിജെഎൽ, ഗോൾഡീസ്, സീനിയർ സിറ്റിസൺസ്, കെസിവൈഎൽ, യുവജനവേദി എന്നിവരുടെ പ്രകടനങ്ങൾ പരിപാടികൾക്ക് കൂടുതൽ മിഴിവേകി.
അതിനുശേഷം നടന്ന വിമൻസ് ഫോറത്തിന്റെ വൈവിധ്യമാർന്ന കലാപ്രഘടനങ്ങൾ ക്നാനായ നൈറ്റിന് കൂടുതൽ നിറച്ചേർത്തായി. പരിപാടികളുടെ മധ്യത്തിൽ കെസിസിഎൻഎയുടെ 16-ാമത് കൺവെൻഷൻ കിക്കോഫും നടത്തപ്പെടുകയുണ്ടായി.
NRI
ഷിക്കാഗോ: മെത്രാഭിഷേകത്തിന്റെ രജത ജൂബിലി നിറവിലായിരിക്കുന്ന സെന്റ് തോമസ് സീറോമലബാർ രൂപതയുടെ മുൻ അധ്യക്ഷനായിരുന്ന ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന് ചെറുപുഷ്പ മിഷൻ ലീഗ് രൂപത സമിതി ആദരവുകൾ അർപ്പിച്ചു.
രൂപതാ വാർഷികത്തിനോട് അനുബന്ധിച്ചു ബിഷപ് മാർ ജോയ് ആലപ്പാട്ടും മിഷൻ ലീഗ് രൂപതാ ഭാരവാഹികളും ചേർന്ന് മാർ ജേക്കബ് അങ്ങാടിയത്തിനെ പൊന്നാട അണിയിച്ചു. മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് പറപ്പള്ളിൽ മാർ ജോയ് അങ്ങാടിയത്തിന് പൂച്ചെണ്ട് നൽകി മിഷൻ ലീഗ് കുടുംബത്തിന്റെ സ്നേഹവും ആദരവും അറിയിച്ചു.
NRI
ഷിക്കാഗോ: ഷിക്കാഗോയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്ത് ബാങ്ക് കൊള്ളയടിച്ചയാളുടെ ചിത്രങ്ങൾ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പുറത്തുവിട്ടു. പ്രതിക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
ഈ മാസം എട്ടിന് ഉച്ചയ്ക്ക് 12.05 ഓടെയാണ് സെന്റ് ചാൾസിലെ 135 സ്മിത്ത് റോഡിലുള്ള യുഎസ് ബാങ്കിൽ കവർച്ച നടന്നതെന്ന് പ്രാദേശിക നിയമപാലകരും എഫ്ബിഐയും അറിയിച്ചു.
ബാങ്കിൽ പ്രവേശിച്ച പ്രതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഏകദേശം ആറ് അടി ഉയരവും നല്ല കായികക്ഷമതയുമുള്ള 40 വയസ് തോന്നിക്കുന്ന കറുത്തവർഗക്കാരനാണ് പ്രതിയെന്നാണ് എഫ്ബിഐയുടെ വിവരണം.
എത്ര പണം മോഷ്ടിക്കപ്പെട്ടുവെന്ന് എഫ്ബിഐ വ്യക്തമാക്കിയിട്ടില്ലെങ്കിലും ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
NRI
ഷിക്കാഗോ: വോയിസ് ഓഫ് ആഡംസിന്റെ ബാനറിൽ കെവി ടിവിയുടെ സഹകരണത്തോടെ ഷിക്കാഗോയിൽ നിന്ന് ക്രിസ്മസ് കാരൾ ഗാനം ശനിയാഴ്ച പുറത്തറിക്കുന്നു. ജേക്കബ് മീഡിയ ഓഫ് ഷിക്കാഗോയാണ് "ഉണ്ണിയേശുവേ' എന്ന ക്രിസ്മസ് കാരൾ ഗാനം നിർമിക്കുന്നത്.
അനിൽ മറ്റത്തിക്കുന്നേൽ രചനയും സംഗീത സംവിധാനവും ചെയ്യുന്ന ഈ കാരൾ ഗാനം ആലപിച്ചിരിക്കുന്നത് ഷിക്കാഗോയിൽ നിന്ന് തന്നെയുള്ള ഗായകാരാണ്.
സിംഫണി മ്യൂസിക്ക് ഷിക്കാഗോയുടെ ബാനറിൽ സജി മാലിത്തുരുത്തേൽ, ജോബി പണയപ്പറമ്പിൽ, മനീഷ് കൈമൂലയിൽ, ജീവൻ തോട്ടിക്കാട്ട്, ലിഡിയ സൈമൺ, അമ്മു തൊട്ടിച്ചിറ, ടെസ്സി തോട്ടിക്കാട്ട്, എലിസബത്ത് തോട്ടിക്കാട്ട് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഷിക്കാഗോ ബെൻ സ്റ്റുഡിയോയിൽ ബെന്നി തോമസ് റിക്കാർഡിംഗ് നിർവഹിച്ച് പ്രദീപ് ടോം ഓർക്കസ്ട്രഷൻ ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം പകർത്തിയിരിക്കുന്നത് സജി പണയപറമ്പിലാണ്.
വോയ്സ് ഓഫ് ആഡം കോഓർഡിനേറ്റർ അജിത് ബേബി ക്രമീകരണങ്ങൾ നേതൃത്വം നൽകി. ശനിയാഴ്ച രാവിലെ പത്തിന് വോയിസ് ഓഫ് ആഡം യൂട്യൂബ് ചാനലിൽ ഈ ഗാനം റിലീസ് ചെയ്യും.
NRI
ഷിക്കാഗോ: ചങ്ങനാശേരി സെന്റ് ബെർക്ക്മെൻസ്, അസംപ്ഷൻ കോളജുകളിൽ ഉന്നതവിദ്യാഭ്യാസം ചെയ്ത് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ പൂർവവിദ്യാർഥികളുടെ പ്രഥമ ദേശീയ കൺവൻഷൻ 2026 ജൂലൈ ഒമ്പതിന് ഷിക്കാഗോയിൽ നടക്കും.
ദേശീയതലത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന കൺവൻഷനിൽ, യുഎസിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിവിധ കാലഘട്ടങ്ങളിൽ പഠിച്ച എസ്ബി, അസംപ്ഷൻ അലുംമ്നികൾ കുടുംബസമേതം പങ്കെടുക്കും.
രാവിലെ ഒമ്പതിന് ഷിക്കാഗോ സീറോമലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ എസ്ബി കോളജിന്റെ പൂർവവിദ്യാർഥിയും വത്തിക്കാനിൽ മതാന്തരസംവാദ ഡിക്കസ്റ്ററി പ്രീഫെക്റ്റുമായ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ (രക്ഷാധികാരി) മുഖ്യപ്രഭാഷണം നടത്തും. എസ്ബി കോളജ് പ്രിൻസിപ്പൽ റവ.ഡോ. റ്റെഡി തോമസ് കാഞ്ഞൂപ്പറമ്പിൽ, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ്, റവ. ഡോ. ജോർജ്ജ് മഠത്തിപ്പറമ്പിൽ (മുൻ പ്രിൻസിപ്പൽ) എന്നിവർ അതിഥികളായി പങ്കെടുക്കും.
NRI
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ യൂദാസ് തിരുനാൾ ആഘോഷിച്ചു. ഒക്ടോബർ 22ന് ആരംഭിച്ച, ഒമ്പത് ദിവസം നീണ്ടുനിന്ന നൊവേനയ്ക്ക് ശേഷം, 30ന് തിരുനാൾ കൊണ്ടാടി.
25 ഓളം ഇടവകാംഗങ്ങൾ പ്രസുദേന്തിമാരായിരുന്ന തിരുനാളിന് മുഖ്യ കാർമികത്വം വഹിച്ചത് ഷിക്കാഗോ തിരുഹൃദയ കത്തോലിക്കാ ഫൊറോനാ ഇടവകവികാരി ഫാ. ഏബ്രഹാം കളരിക്കലായിരുന്നു.
NRI
ഷിക്കാഗോ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ എബനേസർ മല്ലശേരി സഭയുടെ അംഗമായിരുന്ന പാസ്റ്റർ തോമസ് ഡാനിയേൽ (70) ഷിക്കാഗോയിൽ അന്തരിച്ചു. പരേതൻ 30 വർഷം ചെന്നൈയിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
2018 മുതൽ അമേരിക്കയിൽ മക്കളോടൊപ്പം താമസിച്ച് വരികയായിരുന്നു. ഭാര്യ ഏലിയാമ്മ തോമസ്. മക്കൾ ലിൻസി, ഫിന്നി. സംസ്കാരം പിന്നീട്.
സഹോദരൻ പാസ്റ്റർ സാമൂവേൽ ചാക്കോ ഷിക്കാഗോ ബെഥേൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ സഭാ ശുശ്രൂഷകനാണ്.
NRI
ഗാർലാൻഡ്: 2026 ജൂലൈ ഒമ്പത് മുതൽ 12 വരെ ഷിക്കാഗോയിൽ നടക്കുന്ന സീറോമലബാർ കൺവൻഷന്റെ കിക്കോഫ് ഡാളസ് സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ഇടവകയിൽ നടന്നു.
ഞായറാഴ്ച കുർബാനയക്ക് ശേഷം ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ബിഷപ് എമിറേറ്റ്സ് അങ്ങാടിയത്തിന് ഇടവക അംഗങ്ങൾ പൂരിപ്പിച്ച ഫോം നൽകിക്കൊണ്ടാണ് കിക്കോഫ് നടന്നത്.
യുവജനങ്ങൾ ഉൾപ്പെടെ നിരവധി ഇടവകാംഗങ്ങൾ പൂരിപ്പിച്ച രജിസ്ട്രേഷൻ കൈമാറി. മാർ ജേക്കബ് അങ്ങാടിയത്ത് കാർമികത്വം ദിവ്യബലിയിൽ ഇടവക വികാരി ഫാ. സിബി സെബാസ്റ്റ്യൻ, ഷിക്കാഗോ കത്തീഡ്രൽ ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളിൽ എന്നിവർ സഹകാർമികരായി.
ദിവ്യബലിക്ക് ശേഷം ജൂബിലി ഹാളിൽ ബിഷപ് എമിറേറ്റ്സ് അങ്ങാടിയത്തിന്റെ അധ്യക്ഷതയിൽ സമ്മേളനം നടന്നു. കൺവൻഷന് എല്ലാ ആശംസകളും നേരുന്നതായും ഇടവക ഒന്നാകെ ഈ കൺവൻഷനിൽ പങ്കുചേരണമെന്ന് ആഗ്രഹിക്കുന്നതായും മാർ ജേക്കബ് അങ്ങാടിയത് പറഞ്ഞു.
അമേരിക്കയിലെ സീറോമലബാർ രൂപതയുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച മാർ ജേക്കബ് അങ്ങാടിയത്തിന് ടീം അംഗങ്ങൾ എൺപതാം ജന്മദിന ആശംസയും പ്രാർഥനയും നേർന്നു.
NRI
കൊപ്പേൽ: ശനിയാഴ്ച സംഘടിപ്പിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) ഷിക്കാഗോ രൂപതയുടെ മൂന്നാം വാർഷികത്തിന് ഒരുക്കങ്ങളായി. ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ രജത ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഈ പരിപാടിക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും. അന്നേദിവസം രാവിലെ 9.45ന് മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് പറപ്പള്ളിൽ പതാക ഉയർത്തുന്നതോടുകൂടി പരിപാടികൾക്ക് തുടക്കമാകും.
കൊപ്പേൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് ഏവർക്കും സ്വാഗതം ആശംസിക്കും. മിഷൻ ലീഗ് അംഗങ്ങൾക്കായി നടക്കുന്ന സെമിനാറിൽ രൂപതാ ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എംഎസ്എംഐ, ഫാ. ഡായി കുന്നത്ത് എന്നിവർ ക്ലാസുകൾ നയിക്കും.
തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയിൽ ഷിക്കാഗോ രൂപതാ ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തും വിവിധ ഇടവകളിൽ നിന്നുമുള്ള വൈദികരും സഹകാർമികരാകും.
ഉച്ചകഴിഞ്ഞു 1.30ന് നടക്കുന്ന പ്രേഷിത റാലിയിൽ ടെക്സസ്, ഒക്ലഹോമ സംസ്ഥാനങ്ങളിലെ ഇടവകളിൽ നിന്നുള്ള 600ൽ പരം കുട്ടികളും മുതിർന്നവരും പങ്കുചേരും. സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ചെമഞ്ഞ പതാകയുമായി കുട്ടികൾ അണിചേരുന്ന റാലി തന്നെയാകും വാർഷികത്തിലെ മുഖ്യ ആകർഷണം.
തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ അധ്യക്ഷത വഹിക്കും. ബിഷപ് മാർ ജോയ് ആലപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണവും മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കിൽ മുഖ്യപ്രഭാഷണവും നടത്തും. മിഷൻ ലീഗ് രൂപതാ ജനറൽ സെക്രട്ടറി ടിസൺ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.
കൊപ്പേൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, കൊപ്പേൽ യൂണിറ്റ് പ്രസിഡന്റ് ലില്ലിയൺ സംഗീത്, ആൻ റ്റോമി, റോസ്മേരി ആലപ്പാട്ട് എന്നിവർ സംസാരിക്കും. മെത്രാഭിഷേകത്തിന്റെ രജത ജൂബിലിയിലായിരിക്കുന്ന ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന് പ്രത്യേക ആദരവുകൾ അർപ്പിക്കും.
NRI
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജീയണിന്റെ നേതൃത്വത്തിൽ വി. വിൻസെന്റ് ഡി പോളിന്റെ തിരുന്നാളിനോട് അനുബന്ധിച്ച് വിൻസെന്റ് ഡി പോൾ ദിന കൂട്ടായ്മ സംഘടിപ്പിച്ചു.
ഷിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജിയൺ ഡയറക്ടറുമായ ഫാ.തോമസ് മുളവനാൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഫാ. ബിൻസ് ചേത്തലിൽ ഏവരെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്തു.
സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ (എസ്എസ്വിപി) സംഘടനയുടെ വിവിധ പ്രവർത്തന രീതിയെ കുറിച്ച് കോട്ടയം അതിരൂപത പ്രസിഡന്റ് ടോം നന്ദിക്കുന്നേൽ സംസാരിച്ച് അനുഭവങ്ങൾ പങ്കുവച്ചു.
ക്നാനായ റീജിയണിലെ വിവിധ ഇടവകയിലെയും മിഷണിലെയും എസ്എസ്വിപി പ്രതിനിധികൾ പരിപാടിയിൽ പങ്കുചേർന്നു. വിൻസെന്റ് ഡി പോൾ സൊസൈറ്റി ക്നാനായ റീജിയൺ സ്പിരിച്വൽ ഡയറക്ടർ ഫാ. ജെമി പുതുശേരിൽ സംഗമം കോഓർഡിനേറ്റ് ചെയ്തു.
NRI
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടന്ന ഇടവക ദിനം അവിസ്മരണീയമായി. ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന പോന്റിഫിക്കൽ കുർബാനയോടെയാണ് ഇടവകദിനാഘോഷത്തിന് തുടക്കമായത്.
ഇടവകയിൽ ഈ വർഷം 15-ാം ജന്മദിനം ആഘോഷിച്ച കുട്ടികളെയും ഇരുപത്തിയഞ്ചാമത്, അൻപതാമത് വിവാഹവാർഷികങ്ങൾ ആഘോഷിച്ച ദമ്പതികളെയും ആദരിച്ച് ഉപഹാരങ്ങൾ നൽകി. തുടർന്ന് എല്ലാ പ്രായക്കാർക്കുമായി നടന്ന ഗെയിമുകൾക്ക് സജി പുതൃക്കയിൽ, സാജു കണ്ണമ്പള്ളി എന്നിവർ നേതൃത്വം നൽകി.
NRI
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഇടവക ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
ഈ മാസം 20ന് രാവിലെ പത്തിന് ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപെടുന്ന പോന്റിഫിക്കൽ കുർബാനയോടെയാണ് ഇടവകദിനത്തിന് ആരംഭം കുറിക്കുന്നത്.
ക്നാനായ റീജിയൺ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ സഹകാർമികത്വം വഹിക്കും. ദിവ്യബലിക്ക് ശേഷം ഇടവകയിൽ ഈ പതിനഞ്ചാമത്, ഇരുപത്തിയഞ്ചാമത്, അൻപതാമത് വിവാഹവാർഷികങ്ങൾ ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുകയും അവർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്യും.
തുടർന്ന് എല്ലാ പ്രായക്കാരെയും ഉൾപ്പെടുത്തിക്കൊണ്ട് രസകരമായ ഗെയിമുകൾ സജി പുതൃക്കയിൽ, സാജു കണ്ണമ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടും. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തോടെയാകും ഇടവകദിനം സമാപിക്കുക.
വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സണ്ണി മേലേടം, ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചാം വാർഷിക കമ്മിറ്റിയംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
NRI
ഷിക്കാഗോ: റിവർ നോർത്തിന് സമീപമുള്ള ഒരു ലോഞ്ചിന് പുറത്തുണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി 11ന് വെസ്റ്റ് ഷിക്കാഗോ അവന്യൂവിലെ 300 ബ്ലോക്കിലുള്ള ആർട്ടിസ് റസ്റ്ററന്റ് ആൻഡ് ലോഞ്ചിന് പുറത്തായിരുന്നു സംഭവം.
റാപ്പർ മെല്ലോ ബക്സിന്റെ ആൽബം റിലീസ് പാർട്ടിക്ക് ശേഷം ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയപ്പോഴാണ് വെടിവയ്പുണ്ടായത്. ഒരു വാഹനത്തിലെത്തിയ അക്രമി ആളുകൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു.
വെടിവയ്പിന് ശേഷം അക്രമി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും പോലീസ് അറിയിച്ചു. വെടിയേറ്റവരിൽ കൂടുതലും 20നും 30നും ഇടയിൽ പ്രായമുള്ളവരാണ്.