ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ നടത്തപ്പെട്ട നാല്പതുമണിക്കൂർ ആരാധന ഭക്തിനിർഭരമായി സമാപിച്ചു. ഈ മാസം 28ന് വൈകുന്നേരം ആറിന് ദിവ്യബലിയോട് കൂടി ആരംഭിച്ച് 30ന് ഉച്ചയോടുകൂടിയാണ് 40 മണിക്കൂർ ആരാധനയുടെ തിരുക്കർമങ്ങൾ സമാപിച്ചത്.
കോട്ടയം അതിരൂപതയിലെ വല്ലംബ്രോസൻ സന്ന്യാസ സമൂഹത്തിലെ ഫാ. ജോബി പന്നൂറയിൽ, ഫാ. സാബു വെള്ളരിമറ്റം, ഫാ. ജോസഫ് പുതുപ്പറമ്പിൽ എന്നിവർ മൂന്നുദിവസങ്ങളിലെ വിവിധ തിരുക്കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. വിവിധ കൂടാരയോഗങ്ങളും മിനിസ്ട്രികളും രാത്രിയും പകലും നീണ്ടുനിന്ന തുടർച്ചയായ ആരാധനയിൽ പങ്കാളികളായി.

യുവാക്കൾക്കായി പ്രത്യേകം സംഘടിപ്പിച്ച ആരാധനയ്ക്ക് ഫാ. മെൽവിൻ മംഗലത്ത് നേതൃത്വം നൽകി. ഞായറാഴ്ച ഉച്ചയ്ക്ക് നടത്തപ്പെട്ട ദിവ്യകാരുണ്യ പ്രദിക്ഷണത്തോടെയാണ് 40 മണിക്കൂർ ആരാധന സമാപിച്ചത്.
വികാരി ഫാ. സിജു മുടക്കോടിയിലിനൊപ്പം അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, ട്രഷറർ ജെയിംസ് മന്നാകുളത്തിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
Tags : chicago st marys church usa