x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ ര​ജ​ത ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ: ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ​യി​ൽ ആ​വേ​ശ​ക​ര​മാ​യ കി​ക്കോ​ഫ്

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: December 22, 2025 11:22 AM IST | Updated: December 22, 2025 11:22 AM IST

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2026 ജൂ​ലൈ​യി​ൽ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​നാ​യി​ൽ ഉ​ജ്വ​ല തു​ട​ക്കം കു​റി​ച്ചു.

സ​ഭ​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ വി​ശ്വാ​സി​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന ഈ ​മ​ഹാ​സം​ഗ​മ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നും ര​ജി​സ്ട്രേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി എ​ത്തി​യ ക​ൺ​വ​ൻ​ഷ​ൻ പ്ര​തി​നി​ധി​ക​ളെ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഇ​ട​വ​ക സ​മൂ​ഹം സ്വീ​ക​രി​ച്ച​ത്.

വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി ക​ൺ​വൻ​ഷ​ൻ ടീം:

​രൂ​പ​ത പ്രോ​ക്യു​റേ​റ്റ​റും ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി​യു​മാ​യ ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ൺ​വ​ൻ​ഷ​ൻ ടീ​മി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​പ​റ​മ്പി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​റ​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ് ന​ൽ​കി.

2019ൽ ​ഹൂ​സ്റ്റ​ണി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ ക​ൺ​വീ​ന​റും വി​ജ​യ​ശി​ല്പി​യും കൂ​ടി​യാ​യി​രു​ന്ന ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ ഷി​ക്കാ​ഗോ ക​ൺ​വ​ൻ​ഷ​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും എ​ല്ലാ​വ​രെ​യും ഈ ​ആ​ത്മീ​യ സം​ഗ​മ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

 

K-Rail Survey

ക​ൺ​വ​ൻ​ഷ​ൻ സെ​ക്ര​ട്ട​റി ബീ​ന വ​ള്ളി​ക്ക​ളം, ഐ​ടി നാ​ഷ​ണ​ൽ ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് നെ​ല്ലി​ക്കു​ന്നേ​ൽ, ര​ജി​സ്ട്രേ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​ണ്ണി വ​ള്ളി​ക്ക​ളം എ​ന്നി​വ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു.

ട്ര​സ്റ്റി​മാ​രാ​യ പ്രി​ൻ​സ് ജേ​ക്ക​ബ്, സി​ജോ ജോ​സ്, ജോ​ജോ തു​ണ്ടി​യി​ൽ, വ​ർ​ഗീ​സ് കു​ര്യ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​നി​ടെ ത​ന്നെ അ​ൻ​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ വ​ലി​യ താ​ത്പ​ര്യ​ത്തി​ന് തെ​ളി​വാ​യി.

മ​ക്കോ​ർ​മി​ക് പ്ലേ​സി​ൽ വി​ശ്വാ​സ സം​ഗ​മം:

2026 ജൂ​ലൈ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ ഷി​ക്കാ​ഗോ​യി​ലെ വി​ഖ്യാ​ത​മാ​യ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് സ​ഭാ സം​ഗ​മം അ​ര​ങ്ങേ​റു​ന്ന​ത്.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റാ​ണി​ത്. രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളും ഇ​തോ​ടൊ​പ്പം ന​ട​ക്കും.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

ആ​ത്മീ​യ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ടു​ള്ള ക്ലാ​സു​ക​ൾ, ബി​സി​ന​സ് മീ​റ്റു​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ട്രാ​ക്കു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്ക് ഒ​ത്തു​ചേ​രാ​നും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും പ്ര​വാ​സി സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കാ​നും ഈ ​ക​ൺ​വ​ൻ​ഷ​ൻ വേ​ദി​യാ​കു​മെ​ന്ന് രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നു​മാ​യി www.syroConvention.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

Tags : chicago convention registration usa

Recent News

Up