Business
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) 43-ാമത് വാർഷിക മാനേജ്മെന്റ് കൺവൻഷൻ 15നും 16നും ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും. 50ലധികം പ്രഭാഷകർ പങ്കെടുക്കും.
ട്രാൻസ്ഫോർമിംഗ് ഫോർ ഇംപാക്ട് എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. നാളെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. യുഎൻ മുൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കുമരേഷ് സി. മിശ്ര വിശിഷ്ടാതിഥിയാകും.
ദ്വിദിന സമ്മേളനത്തിൽ ആയിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് കെഎംഎ പ്രസിഡന്റ് കെ. ഹരികുമാർ, കെ മാക് ചെയർ അൾജിയേഴ്സ് ഖാലിദ് എന്നിവർ അറിയിച്ചു. കേരളത്തിലെ മാനേജ്മെന്റ് മേഖലയെ ശക്തിപ്പെടുത്തുക എന്നതാണു കൺവൻഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു.
ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ് ), സി.ജെ. ജോർജ് (ജിയോജിത്), മധു എസ്. നായർ (കൊച്ചിൻ ഷിപ്പ്യാർഡ്) , എം.പി. അഹമ്മദ് (മലബാർ ഗ്രൂപ്പ്) എന്നിവരെ ട്രാൻസ്ഫർമേഷൻ ഐക്കൺസ് ഓഫ് കേരളയായി ആദരിക്കും. ഇവരെ പങ്കെടുപ്പിച്ചുള്ള റൗണ്ട് ടേബിൾ വേണുഗോപാൽ സി. ഗോവിന്ദ് മോഡറേറ്റ് ചെയ്യും.
രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള ബിസിനസ്, മാനേജ്മെന്റ് വിദഗ്ധർ സമ്മേളന സെഷനുകളിൽ പങ്കെടുക്കും. കൺവൻഷനിൽ പങ്കെടുക്കാൻ www.kma.org.in സന്ദർശിക്കുക. ഫോൺ: 9072775588.
District News
മാരാമൺ: ഫെബ്രുവരി എട്ട് മുതൽ15 വരെ പമ്പ മണൽപ്പുറത്തു നടത്തപ്പെടുന്ന 131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ മാരാമൺ റിട്രീറ്റ് സെന്ററിൽ നിര്‍വഹിച്ചു. ഏറ്റവും നല്ല ലോഗോ ഡിസൈൻ ചെയ്ത കാരിക്കുഴി മാർത്തോമ്മാ ഇടവക അംഗം ജോബി ജയിംസിനെ അനുമോദിച്ചു.
സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, ലേഖക സെക്രട്ടറി പ്രഫ. ഏബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വര്‍ഗീസ്, ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ റ്റിജു എം. ജോര്‍ജ് , സാം ചെമ്പകത്തിൽ, കമ്മിറ്റിയംഗങ്ങളായ റവ.ബിജു സാം, റവ. റൊണാൾഡ് രാജു, റവ.ജോജി ജേക്കബ്, സാം ജേക്കബ്, അനി കോശി, സ്.ബിനോജ്, സുബി പള്ളിക്കൽ, ജോൺസൺ മാത്യു, ഡോ.എസ്. ഷാജി, മാത്യു ജോൺ, പി.പി.അച്ചന്‍കുഞ്ഞ്, സെൽവരാജ്, മനോജ് മലയിൽ, ജോർജ്കുട്ടി എം സി, ഗീതാ മാത്യു, ലാലമ്മ മാത്യു, ബേബിമാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കോട്ടയം: 131- മത് മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി എട്ടു മുതല്‍ 15 വരെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും. എട്ടിന് ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.
ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. കോട്ടയം: 131- മത് മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി എട്ടു മുതല്‍ 15 വരെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും. എട്ടിന് ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ പ്രൊഫ.ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ), റവ. മോളോ വില്സന് മെസവാന്‍ഡിലെ (സൗത്ത് ആഫ്രിക്ക), റവ. പോള്‍ സ്വരൂപ് (ന്യൂഡല്‍ഹി) എന്നിവര്‍ പ്രഘോഷണം നടത്തും.
ഒന്‍പതു മുതല്‍ രാവിലെ 7.30ന് ബൈബിള്‍ ക്ലാസുകള്‍ പന്തലില്‍ നടക്കും. കുട്ടികള്‍ക്കുള്ള യോഗം രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടക്കും. സായാഹ്ന യോഗങ്ങള്‍ വൈകിട്ട് ആറിന് ആരംഭിച്ച് 7.30ന് സമാപിക്കും.
District News
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത 27-ാമത് ബൈബിള്‍ കണ്വന്ഷന് ഫെബ്രുവരി 18 മുതല്‍ 22 വരെ തീയതികളില്‍ എസ്ബി കോളജ് മൈതാനത്തു നടക്കും. പ്രശസ്ത വചനപ്രഘോഷകന് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ കണ്വന്ഷന് നയിക്കും. വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് കണ്വന്ഷന് സമയ ക്രമീകരണം.
കണ്‍വന്‍ഷന്റെ വിളബര ദീപം അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് തെളിച്ചു. ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ഫാ. ജേക്കബ് ചീരംവേലി, ഫാ. ജോസഫ് ചമ്പക്കുളത്തില്‍, ഫാ. ജയിംസ് കലയംങ്കണ്ടം, സിസ്റ്റര്‍ ചെറുപുഷ്പം, സിസ്റ്റര്‍ ബെറ്റി റോസ്, ചെറിയാന് നെല്ലുവേലി, സൈബി അക്കര, ടോമിച്ചന് അയ്യരുകുളങ്ങര, ജോബി തൂമ്പുങ്കല്‍, ബാബു വള്ളപ്പുര, സിബി മുക്കാടന്‍, തോമസ്കുട്ടി മണക്കുന്നേല്‍, ജോഷി കൊല്ലാപുരം, ജോണി കാവാലം, ആന്റണി മലയില്‍, ജോര്‍ജി ചെത്തിപ്പുഴ, പ്രഫ. സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞുമോന് തൂമ്പൂങ്കല്, ടോമിച്ചന് കൈതക്കളം എന്നിവര്‍ പ്രസംഗിച്ചു.കണ്വന്ഷന് വിജയത്തിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
District News
മാരാമണ്‍: പമ്പാനദിയില്‍ ഉറപ്പിക്കുന്ന തെങ്ങിന്കുറ്റികള്ക്കു മുകളില്‍ പലകയും ഇരുമ്പു പാളികളും നിരത്തി, ഇരുമ്പുവല ഉപയോഗിച്ച് സംരക്ഷണ വേലിയും തീര്‍ത്ത് പമ്പാ തീരത്തേക്ക് വിശ്വാസികള്‍ക്ക് നടന്നു നീങ്ങാനായി നിര്‍മിച്ചിരുന്ന താത്കാലിക പാലങ്ങള്‍ വിസ്മൃതിയിലേക്ക്.
131 -ാമത് മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനായി എത്തുന്നവര്‍ക്കായി ആധുനിക സാങ്കേതികവിദ്യയുടെ പുത്തന്പാലങ്ങളാണ് താത്കാലികാടിസ്ഥാനത്തില്‍ പമ്പാനദിക്കു കുറുകെ തയാറാകുന്നത്. ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനിലേക്ക് പമ്പയുടെ മറുകരയില്‍ നിന്നും എത്തുന്നവരെ മണല്‍പ്പുറത്തേക്ക് എത്തിക്കുന്നതിനുള്ള പാലങ്ങളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. ചെപ്പള്ളി പുരയിടത്തില്‍ നിന്ന് കണ്‍വന്‍ഷന്റെ പ്രധാന വേദിക്കരികില്‍ എത്തുന്ന ആദ്യ പാലം പൂര്‍ത്തിയായി. ഇതിലൂടെയാണ് കണ്വന്ഷന് പന്തല്‍ ആവശ്യത്തിനുള്ള സാമഗ്രികള്‍ എത്തിക്കുന്നത്.
തെങ്ങിന്കുറ്റികള്ക്കു പകരം 700 എംഎം വ്യാസമുള്ള വലിയ മൈല്‍ഡ് സ്റ്റീല്‍ പൈപ്പുകളും ബെയ്ലി പാലത്തിന്റെ മാതൃകയിലുള്ള ഇരുമ്പു ഗര്‍ഡറുകളുമാണ് ഉപയോഗിക്കുന്നത്. കൃത്യമായ രൂപരേഖയുടെ അടിസ്ഥാനത്തില്‍ മൂന്ന് പാലങ്ങള്‍ക്കുള്ള കരാറാണ് സംഘാടകര്‍ നല്‍കിയിരിക്കുന്നത്.
നെടുമ്പ്രയാര്‍ കരയില്‍ നിന്നും മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ നിന്നുമുള്ള പാലങ്ങളുടെ നിര്‍മാണവും നടന്നുവരുന്നു. നദിയില്‍ പൈലിംഗ് നടത്തിയാണ് പൈപ്പുകള്‍ ഉറപ്പിക്കുന്നത്. കണ്വന്ഷന് കഴിയുന്നതോടെ ഇതു നീക്കം ചെയ്യും. എറണാകുളത്താണ് പാലത്തിന്റെ ഘടന തയാറാക്കിയത്. അവ മാരാമണ്ണിലെത്തിച്ച് ഘടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
തുടര്‍വര്‍ഷങ്ങളിലും ഇതേപാലം
അടുത്തവര്‍ഷങ്ങളിലും പാലം ഇതേ രീതിയില്‍ ഉപയോഗിക്കാനാകും. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പാലം കണ്വന്ഷന് സംഘാടകര്‍ക്കു കൈമാറത്തക്ക രീതിയിലാണ് കരാർ. 110 ടൗണ്‍ ഉരുക്ക് നിര്മാണാവശ്യത്തിനു വേണ്ടിവന്നു.
റിട്രീറ്റ് സെന്ററിനു മുമ്പിലൂടെയുള്ള പാലത്തിനു നാല് മീറ്റര്‍ വീതിയുണ്ടാകും. മറ്റു രണ്ട് പാലങ്ങള്‍ക്കും മൂന്ന് മീറ്ററാണ് വീതി.
മണല്പ്പരപ്പിലേക്ക് വാഹനങ്ങള്‍ ഇറക്കുന്നതിനു നിയന്ത്രണമുണ്ടെങ്കിലും അടിയന്തരഘട്ടത്തില്‍ അഗ്നിരക്ഷാ സേനയുടെ വാഹനങ്ങള്‍ക്കോ ആംബുലന്‍സിനോ ഇതുവഴി കടന്നുവരാനാകും. പമ്പാനദിയിലൂടെയുള്ള വള്ളങ്ങളുടെ യാത്രയ്ക്കോ കടവുകള്ക്കോ തടസമുണ്ടാക്കാതെയാണ് നിര്‍മാണം. വശങ്ങള് ഇരമ്പുവലയിട്ടു തന്നെ ഭദ്രമാക്കും. 5 എംഎം കനമുള്ള ഇരുമ്പുപാളികള്ക്കു മുകളില്‍ കാര്‍പെറ്റ് വിരിച്ചാണ് നടപ്പാത സജ്ജീകരിക്കുന്നത്.
എറണാകുളം ആസ്ഥാനമായ അവാന്‍സ് എന്‍ജിനിയറിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ചമ്പക്കുളത്തു നിന്നുള്ള മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ 20 ജോലിക്കാരാണ് പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പുതുപ്പള്ളി സ്വദേശിയായ സോണി സ്കറിയ പട്ടറമ്പിലാണ് കമ്പനിയുടെ എംഡി. തൃശൂര്‍ എന്‍ജിനിയറിംഗ് കോളജാണ് പാലം രൂപകല്പന ചെയ്തത്. എല്ലാവര്‍ഷവും തടിയില്‍ നിര്‍മിച്ചിട്ടുള്ള താത്കാലിക പാലത്തിനാണ് കണ്വന്ഷന് സംഘാടകര്‍ക്ക് വന്‍ ചെലവാണ് വന്നുകൊണ്ടിരുന്നത്.
കണ്വന്ഷന് കാലയളവിലേക്കായി ഉപയോഗിക്കാവുന്ന സ്ഥിര സംവിധാനം എന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ സ്വീകാര്യമായി. കണ്വന്ഷന് കഴിഞ്ഞാലുടന്‍ പാലത്തിന്റെ ഉരുക്കു ഗര്‍ഡറുകളും മറ്റും സഭാവക ചെപ്പള്ളി പുരയിടത്തില്‍ സൂക്ഷിക്കും. 15 വര്‍ഷം വരെ കമ്പനി പാലം നിര്‍മിച്ചു നല്‍കും. പിന്നീട് ഇത് സഭയ്ക്കു സ്വന്തമാകും. ഓരോ കണ്‍വന്‍ഷനിലും സംഘാടകര്‍ ജോലിക്കാരെ ഉപയോഗിച്ച് പാലത്തിന്റെ നിര്‍മിതി നടത്തിയാല്‍ മതിയാകും.
District News
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭ നിരണം - മാരാമൺ ഭദ്രാസനത്തിന്റെ പതിനാലാമത് കൺവൻഷൻ എട്ടു മുതൽ 11 വരെ കുമ്പനാട് ശാലേം മാർത്തോമ്മാ പള്ളിയിൽ നടക്കും.
എട്ടിനു വൈകുന്നേരം 6.30ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. റവ. ഡോ. പി.പി തോമസ് വചന പ്രഘോഷണം നടത്തും.
ഒന്പതിനു രാവിലെ 10 ന് സന്നദ്ധ സുവിശേഷകസംഘവും സേവികാസംഘവും സംയുക്തമായി നടത്തുന്ന സമ്മേളനത്തിൽ ഡെയ്സി മാത്യൂസ് പ്രസംഗിക്കും. വൈകുന്നേരം ആറിന് ഓർത്തഡോക്സ് സഭ അടൂർ - കടന്പനാട് ഭദ്രാസനാധ്യ ക്ഷൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത വചന സന്ദേശം നൽകും.
10നു രാവിലെ കുട്ടികൾക്ക് വേണ്ടി മിഷൻ ചലഞ്ച്. ഉച്ചകഴിഞ്ഞ് 2. 30 ന് സിഎസ്എസ്എം നേതൃത്വത്തിൽ കുട്ടികളുടെ കൺവൻഷൻ.
സൺഡേസ്കൂൾ സമാജം ജനറൽ സെക്രട്ടറി റവ. സജേഷ് മാത്യു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിനു പൊതുയോഗത്തിൽ ഡോ. ജോർജ് ചെറിയാൻ പ്രസംഗിക്കും.
11നു രാവിലെ എട്ടിന് ഭദ്രാസനത്തിലെ എല്ലാ വൈദികരും വിശ്വാസികളും പങ്കെടുക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ചേരുന്ന കുടുംബ സംഗമ യോഗത്തിൽ റവ. ഡോ. കെ. തോമസ് പ്രസംഗിക്കും. മാർത്തോമ്മാ മെത്രാപ്പോലീത്താ സമാപന സന്ദേശം നൽകും.
NRI
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക മിഷന്റെ നേതൃത്വത്തിലുള്ള വാർഷിക കൺവൻഷനും ഉപവാസ പ്രാർഥനയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ 8.30 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിൽ നടക്കും.
ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരിയും പ്രമുഖ കൺവൻഷൻ പ്രസംഗകനുമായ റവ. ജിജോ എം. ജേക്കബ് മുഖ്യ സന്ദേശം നൽകും. ഇടവക ഗായകസംഘം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ ഉപവാസ പ്രാർഥന ദേവാലയത്തിൽ നടത്തപ്പെടും.
കൺവൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. എബ്രഹാം വി. സാംസൺ, സഹവികാരി റവ. ജസ്വിൻ വി. ജോൺ, ഇടവക മിഷൻ സെക്രട്ടറി ജോർജ് വർഗീസ് (ജയൻ) എന്നിവർ അറിയിച്ചു.
District News
തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 65-ാമത് ജനറൽ കൺവൻഷൻ ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നു വരെ തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്ത് ബിഷപ് ഏബ്രഹാം നഗറിൽ നടക്കും.
പ്രിസൈഡിംഗ് ബിഷപ് ഡോ.തോമസ് ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിക്കും. ബിഷപ്പുമാരായ ഡോ. എം.കെ. കോശി, ഡോ. ടി.സി.ചെറിയാൻ, ഡോ.സി.വി മാത്യു, എ.ഐ. അലക്സാണ്ടർ എന്നിവർ വിവിധ യോഗങ്ങൾക്ക് നേതൃത്വം നൽകും. റവ.ഡോ.അശോക് ആൻഡ്രൂസ് (കൊൽക്കത്ത), റവ.ഡോ.അജിത് കുമാർ (ബംഗ്ലൂരു) എന്നിവരാണ് മുഖ്യപ്രസംഗകർ.
പ്രിസൈഡിംഗ് ബിഷപ് ഡോ.തോമസ് ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന സഭ കൗൺസിൽ യോഗത്തിൽ കൺവൻഷന്റെ നടത്തിപ്പിന് വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. സംഘാടകസമിതി യോഗം ഇന്ന് രാവിലെ10.30 ന് സഭ ആസ്ഥാനത്ത് നടക്കും.
NRI
ഹൂസ്റ്റൺ: അമേരിക്കയിലെ സീറോമലബാർ രൂപതയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈയിൽ ഷിക്കാഗോയിൽ നടക്കാനിരിക്കുന്ന ദേശീയ കൺവൻഷന്റെ രജിസ്ട്രേഷൻ നടപടികൾക്ക് ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ കാത്തലിക് ഫൊറോനായിൽ ഉജ്വല തുടക്കം കുറിച്ചു.
സഭയുടെ സിൽവർ ജൂബിലി വർഷത്തിൽ വിശ്വാസികളെ ഒന്നിപ്പിക്കുന്ന ഈ മഹാസംഗമത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എത്തിയ കൺവൻഷൻ പ്രതിനിധികളെ വലിയ ആവേശത്തോടെയാണ് ഇടവക സമൂഹം സ്വീകരിച്ചത്.
വിപുലമായ ഒരുക്കങ്ങളുമായി കൺവൻഷൻ ടീം:
രൂപത പ്രോക്യുറേറ്ററും ഇടവകയുടെ മുൻ വികാരിയുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തിലുള്ള കൺവൻഷൻ ടീമിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോർജ് പാറയിൽ എന്നിവർ ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി.
2019ൽ ഹൂസ്റ്റണിൽ വിജയകരമായി നടന്ന കൺവൻഷന്റെ കൺവീനറും വിജയശില്പിയും കൂടിയായിരുന്ന ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ഷിക്കാഗോ കൺവൻഷന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും എല്ലാവരെയും ഈ ആത്മീയ സംഗമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
NRI
ടെക്സസ്: ഇന്ത്യയ്ക്ക് പുറത്തെ പ്രഥമ സീറോമലബാർ രൂപതയായ ഷിക്കാഗോ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സീറോമലബാർ ദേശീയ കൺവൻഷന്റെ ഔദ്യോഗിക കിക്കോഫ് കോപ്പൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്നു. രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് കിക്കോഫ് നിർവഹിച്ചു.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്ന് പിതാവിനേ സ്നേഹോഷ്മളമായി സ്വീകരിച്ചു.
ഇടവകയിലെ കൺവൻഷൻ പ്രതിനിധികളും ട്രസ്റ്റിമാരുമായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) എന്നിവർ കിക്കോഫ് വിജയകരമാക്കുന്നതിൽ നേതൃത്വം നൽകി.
നിരവധിപേരാണ് ഇടവകയിൽ നിന്ന് കൺവൻഷനു പങ്കെടുക്കാൻ തദവസരത്തിൽ രജിസ്റ്റർ ചെയ്തത്. മാർ ജോയ് ആലപ്പാട്ട് വിശ്വാസികളെ അഭിസംബോധന ചെയ്തു. രൂപത സ്ഥാപിതമായ ശേഷം 85 ഓളം ദേവാലയങ്ങളും 75 വൈദികരുമുള്ള വലിയ സഭാസമൂഹമായി സീറോമലബാർ സഭ അമേരിക്കയിൽ പടർന്നു പന്തലിച്ചു.
അമേരിക്കയിലെ ഒരു വലിയ കുടുംബമായി അതിവേഗം വളർന്ന സഭയ്ക്കു കൂടുതൽ ഉണർവ് നേടാനുള്ള സമയമാണിതെന്നും മാർ ജോയ് ആലപ്പാട്ട് വിശ്വാസികളോട് ആഹ്വാനം ചെയ്തു.
തലമുറകളുടെ സംഗമം, സൗഹൃദ കൂട്ടായ്മ, ശോഭനമായ സഭയുടെ ഭാവിക്കുവേണ്ടിയുള്ള ചർച്ചകൾ, യുവജന പങ്കാളിത്തം എന്നിവയാണ് ഈ കൺവെൻഷനിലൂടെ ലക്ഷ്യമിടുന്നതെന്നും വിശ്വാസ പ്രഘോഷണത്തിന്റെ ഈ മഹാസമ്മേളനത്തിലേക്ക് രൂപതയിലെ എല്ലാ കുടുംബങ്ങളേയും ക്ഷണിക്കുന്നതായും മാർ ജോയ് ആലപ്പാട്ട് പറഞ്ഞു.
രൂപതയുടെ പ്രഥമ മെത്രാനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജതജൂബിലി കൂടിയാണ് ഈ വേളയിൽ ആഘോഷിക്കുന്നത്. കഴിഞ്ഞ 25 വർഷങ്ങളിലായി രൂപത കൈവരിച്ച വളർച്ചയിൽ പങ്കാളികളായ ഏവരെയും മാർ ആലപ്പാട്ട് ആദരപൂർവം ഓർമിച്ചു. ഇടവക വികാരി ഫാ. മാത്യു , ഇടവകാംഗങ്ങളുടെ പൂർണ സഹകരണവും പങ്കാളിത്തവും വാഗ്ദാനം ചെയ്തു.
NRI
നോർത്ത് ടെക്സസ്: ഷിക്കാഗോ സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9, 10, 11, 12 തീയതികളിൽ ഷിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ വച്ചു നടക്കുന്ന സീറോ മലബാർ യുഎസ്എ കൺവൻഷന്റെ ഇടവകതല രജിസ്ട്രേഷൻ കിക്കോഫ്, വിശുദ്ധ മറിയം ത്രേസ്യായുടെ മധ്യസ്ഥതയിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ സെന്റ് മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ വിജയകരമായി നടന്നു.
കൺവൻഷൻ രജിസ്ട്രേഷൻ കിക്കോഫ് മാർ. ജോയ് ആലപ്പാട്ട് നിർവഹിച്ചു. മിഷൻ ഡയറക്ടർ ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ ആദ്യ രജിസ്ട്രേഷൻ ഏറ്റുവാങ്ങി. നിരവധി വിശ്വാസികൾ കൺവൻഷനിൽ പങ്കെടുക്കാൻ താത്പര്യം അറിയിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഷിക്കാഗോ സീറോമലബാർ രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനവും, രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജതജൂബിലിയും കൺവൻഷനോടനുബന്ധിച്ച് ആഘോഷിക്കുന്നുണ്ട്.
കൺവൻഷനിൽ എല്ലാവരും പങ്കെടുക്കണമെന്ന് മാർ ജോയ് ആലപ്പാട്ട് അഭ്യർഥിച്ചു. കൺവൻഷൻ നാഷണൽ കോർഡിനേറ്റർ പോളി കണ്ണൂക്കാടൻ, കൺവൻഷൻ ഫിനാൻസ് ചെയർ ആൻഡ്രൂസ് തോമസ് എന്നിവർ കൺവൻഷന്റെ പ്രാധാന്യത്തെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും വിശദീകരിച്ചു.
കിക്കോഫ് ചടങ്ങുകൾക്ക് മിഷൻ ഡയറക്ടർ ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, ട്രസ്റ്റിമാരായ റെനോ അലക്സ്, ബോസ് ഫിലിപ്പ്, ഫെയ്ത്ത് ഫോർമേഷൻ കോർഡിനേറ്റർ വിനു ആലപ്പാട്ട്, അക്കൗണ്ടന്റ് റോയ് വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
2026 ജൂലൈ മാസം നടക്കുന്ന സീറോമലബാർ കൺവൻഷൻ, രൂപതയുടെ ചരിത്രത്തിൽതന്നെ സ്ഥാനം പിടിക്കുന്ന തലത്തിൽ വിജയകരമാക്കി തീർക്കുവാൻ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഡിസംബർ 31 വരെ ഇളവ്: കൺവൻഷന്റെ മുന്നോടിയായി രൂപതയിലെ വിവിധ പള്ളികളിൽ കൺവൻഷൻ കിക്കോഫുകൾ വിജയകരമായി നടന്നുവരുന്നു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ബുക്കിംഗ് നിരക്കിൽ ഇളവ് ലഭിക്കും.
ഈ ഇളവ് ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ എന്നും, ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
NRI
ന്യൂയോർക്ക്: സിൽവർ ജൂബിലി നിറവിൽ നിൽക്കുന്ന ഷിക്കാഗോ സീറോമലബാർ രൂപതയുടെ ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9,10,11,12 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന സീറോമലബാർ കൺവൻഷന്റെ ബ്രോങ്ക്സ് ഫൊറോന ഇടവകതല രജിസ്ട്രേഷൻ കിക്കോഫ് ഈ മാസം ഏഴിന് നടന്നു.
കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ജനറൾ റവ. ഫാ. ജോൺ മേലേപ്പുറം വിശ്വാസികളിൽ നിന്നും രജിസ്ട്രേഷനുകൾ ഏറ്റുവാങ്ങി. നിരവധിപ്പേർ കൺവൻഷനിൽ പങ്കെടുക്കാൻ താത്പര്യം അറിയിച്ചു.
ഷിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിലാണ് സീറോമലബാർ യുഎസ്എ കൺവൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻമാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നു.
NRI
ദവാദ്മി: കേളി ദവാദ്മി ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ ദവാദ്മി കേളി ഓഫീസിൽ തദ്ദേശ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ച യോഗം ദവാദ്മി ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ഷാജി പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു.
പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം എന്നിവയിൽ കേരളം നേട്ടം കൈവരിച്ചെന്നും ക്ഷേമപെൻഷൻ വർധിപ്പിച്ചതും അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം മാറിയതും ഇടതുസർക്കാരിന്റെ നേട്ടങ്ങളാണെന്നും ഷാജി പ്ലാവിളയിൽ പറഞ്ഞു.
പ്രവാസികളെ ക്ഷേമനിധി വർധിപ്പിച്ചും നോർക്ക അംഗത്വകർക്കായി പ്രവാസി ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കിയതും ഇടതുസർക്കാരിന്റെ നേട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഴുവൻ ഇടതുപക്ഷ സ്ഥാനാർഥികളേയും വിജയിപ്പിക്കുവാൻ എല്ലാ പ്രവാസികളും അക്ഷീണം പ്രവർത്തിക്കണമെന്ന് ഷാജി പ്ലാവിളയിൽ പറഞ്ഞു.
എരിയ ഭാരവാഹികളായ മുജീബ്, മോഹനൻ, ഏരിയ ജീവകാരുണ്യ ചെയർമാൻ മുഹമ്മദ് റാഫി, ഏരിയ കമ്മിറ്റിയംഗം നിസാറുദ്ദീൻ എന്നിവർ സംസാരിച്ചു.
കേളി ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും ജോയിന്റ് ട്രഷറർ ഗിരീഷ് നന്ദിയും പറഞ്ഞു.
District News
തിരുവമ്പാടി: എൽഡിഎഫ് പഞ്ചായത്ത് കൺവൻഷൻ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഏബ്രഹാം മാനുവൽ അധ്യക്ഷനായി. ലിന്റോ ജോസഫ് എംഎൽഎ, ടി.എം. ജോസഫ്, മോഹനൻ, അബ്ദുറഹിമാൻ, ബേബി മണ്ണംപ്ലാക്കൽ, ജോസ് അഗസ്റ്റിൻ, ഗണേഷ് ബാബു, ഗീത വിനോദ് എന്നിവർ പ്രസംഗിച്ചു.
സി.എൻ. പുരുഷോത്തമൻ കൺവീനറും ഏബ്രഹാം മാനുവൽ ചെയർമാനും ജോയി ട്രഷററുമായി 501 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ചടങ്ങിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
NRI
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് (അപ്പ്സ്റ്റേറ്റ്) റീജിയണിന്റെ കൺവൻഷൻ കിക്കോഫിൽ അടുത്ത വർഷം ജൂലൈയിൽ പോക്കനോസിലെ കൽഹാരിയിൽ നടക്കുന്ന ഫൊക്കാന കൺവൻഷന് സ്പോൺസറാമാരായി നിരവധി പേർ.
ഒരു ലക്ഷത്തിൽപരം ഡോളർ ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവൻഷനിൽ നടന്ന കിക്ക് ഓഫിൽ സമാഹരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
പതിനായിരം ഡോളർ വീതം നൽകുന്ന രണ്ടു സ്പോൺസർമാരാണ് മുന്നോട്ടു വന്നത്. 5000 ഡോളർ വീതം നൽകുന്ന 10 സ്പോൺസർമാരും. നിരവധി പേർ കൺവൻഷനിൽ പങ്കെടുക്കുന്നത്തിന് രജിസ്ട്രേഷൻ തുകയും ചടങ്ങിൽ കൈമാറി.
റീജിണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി, പ്രസിഡന്റ് സജിമോൻ ആന്റണിക്ക് ചെക്ക് നൽകികൊണ്ട് റീജിയണൽ കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, അഡി. ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, മുൻ പ്രസിഡന്റും ഇന്റർനാഷണൽ കോഓർഡിനേറ്ററുമായ പോൾ കറുകപ്പള്ളിൽ എന്നിവരും സന്നിഹിതരായിരുന്നു.
സജിമോൻ ആന്റണി ഫൊക്കാന കിക്ക് ഓഫ് ഉദ്ഘടനം ചെയ്തുകൊണ്ട് ഫൊക്കാന കൺവൻഷന് 2,800 ഡോളർ ചെലവുകുന്ന രജിസ്ട്രേഷനാണ് നാല് പേർക്ക് 1500 ഡോളറിന് നൽകുന്നത് എന്ന് വിശദികരിച്ചു.
ഈ ഡിസ്കൗണ്ട്ഡ് റേറ്റ് ഡിസംബർ 31 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും അറിയിച്ചു. ഇത് ഒരു ഫാമിലി കൺവൻഷൻ ആയിരിക്കുമെന്നും രജിസ്ട്രേഷൻ വിനോദത്തിന് മുൻഗണന നൽകിയാണ് കൺവൻഷൻ പദ്ധതി ചെയ്യുന്നത് എന്ന് സജിമോൻ ആന്റണി അറിയിച്ചു.
പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടു ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ആൻഡ് ഔട്ട് ഡോർ വാട്ടർ പാർക്കാണ്. ആഫ്രിക്കൻ മരുഭൂമിയുടെ പേരാണ് ഈ റിസോർട്ടിന് നൽകിയിരിക്കുന്നത്.
ആഫ്രിക്കൻ സംസ്കാരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശില്പങ്ങളും അതിവിശാലമായ ഹോട്ടൽ സമുച്ചയത്തെ വ്യത്യസ്തമാക്കുന്നു. പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിതമായ പോക്കണോ മൗണ്ടൻസിലാണ് റിസോർട്ട്. ന്യൂയോർക്കിൽ നിന്ന് രണ്ടു മണിക്കൂർ ദൂരം മാത്രം.
ഫിലാഡഫിയ, ന്യൂജഴ്സി, ന്യൂ ഇംഗ്ലണ്ട്, വാഷിംഗ്ടൺ ഡിസി തുടങ്ങി ഈസ്റ്റ് കോസ്റ്റിൽ മിക്കയിടത്തും നിന്നും അതുപോലെ കാനഡയിൽ നിന്നും ഡ്രൈവ് ചെയ്തു വരാൻ പറ്റുന്നതാണ് ഈ വേദി.
കാലാവസ്ഥയും രമണീയമായ ഭൂപ്രകൃതിയുമാണ് പോക്കണോസിനെ ഏവരുടെയും പ്രിയങ്കരമാക്കുന്നു. അതുകൊണ്ട് തന്നെ വളരെ അധികം ഫാമിലി രജിസ്ട്രേഷൻ ലഭിക്കുന്നുണ്ടെന്നും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.
മികച്ച റിസോർട്ട് ആയതിനാൽ ചെലവ് കൂടുമെങ്കിലും എല്ലാവർക്കും സ്വീകാര്യമായ രജിസ്ട്രേഷൻ നടപ്പിലാക്കി മുന്നോട്ട് പോകുന്നത്. കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു ഒരു ചരിത്ര കൺവൻഷൻ ആക്കുവാൻ ആണ് ഫൊക്കാന ശ്രമിക്കുന്നത് എന്ന് ട്രഷറർ ജോയി ചാക്കപ്പൻ അറിയിച്ചു.
രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന എല്ലാവർക്കും വാട്ടർ പാർക്ക് ഫ്രീ ആയിരിക്കും. ഫുഡ്, വാട്ടർ പാർക്ക് , അക്കോമഡേഷൻ, കൾച്ചറൽ ഇവന്റസ്, ബങ്കെറ്റ്, സ്റ്റാർ നൈറ്റ് എന്നിവ ഉൾപെടയാണ് രജിസ്ട്രേഷൻ പാക്കേജ്. അതുപോലെ തന്നെ വളരെ അധികം പ്രമുഖ കമ്പനികളുടെ ഔട്ട് ലെറ്റ് സ്റ്റോറുകൾ അടുത്ത് തന്നെയുള്ളത് എന്ന് ജോയി ചാക്കപ്പൻ അറിയിച്ചു.
പ്രമുഖ വ്യക്തികളും സിനിമ താരങ്ങൾ അവതരിപ്പിക്കുന്ന കലാ മേളകളും അമേരിക്കയിലെയും ഇന്ത്യയിലെയും കാനഡയിലേയും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന കൺവൻഷൻ ഫൊക്കാനയുടെ ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്നു ഇന്റർനാഷണൽ കോഓർഡിനേറ്റർ പോൾ കറുകപ്പള്ളിലും അറിയിച്ചു.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവൻഷൻ വെള്ളി, ശനി, ഞായർ തീയതികളിൽ നടത്തപ്പെടും. ഞായറാഴ്ച രാവിലെയുള്ള ആരാധന മധ്യേ കൺവൻഷന്റെ സമാപന പ്രസംഗവും നടത്തും.
ട്രിനിറ്റി ദേവാലയത്തിൽ വച്ച് നടക്കുന്ന കൺവൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയോടുകൂടി രാത്രി ഏഴിന് ആരംഭിക്കും.
മാർത്തോമ്മാ സഭയുടെ കൺവൻഷൻ പ്രസംഗകരുടെ കൂട്ടായ്മ വൈസ് പ്രസിഡന്റ് ജോയ് പുല്ലാട് വചന പ്രഘോഷണത്തിനു നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: റവ. ജിജോ.എം. ജേക്കബ് (വികാരി), റവ. ജീവൻ ജോൺ (അസി. വികാരി), അജിത് വർഗീസ് (സെക്രട്ടറി) എന്നിവരെ ബന്ധപ്പെടുക.
District News
പാമ്പാടി: എട്ടാംമൈല്‍ ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തില്‍ നാളെ മുതല്‍ നവംബര്‍ ഒന്നുവരെ മരിയന്‍ കണ്വന്ഷന് നടത്തും. 30, 31 തീയതികളില്‍ വൈകുന്നേരം 5.30 മുതല്‍ രാത്രി ഒമ്പത് വരെയും ഒന്നിനു രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയുമാണ് ശുശ്രൂഷകള്‍. 30നു വൈകുന്നേരം 5.30ന് സാമുവല്‍ മാര്‍ ഐറേനിയൂസ് മെത്രാപ്പോലീത്ത ഉദ്ഘാടനസന്ദേശം നല്‍കും. ഫാ. ബിജില്‍ ചക്യത്ത്, ഫാ. ഷാജി തുന്പേച്ചിറയില്‍, ഫാ. ആന്റണി അമ്പാട്ട്, ഫാ. ജിന്‍സ് ചീങ്കല്ലേല്‍, ഫാ. നോബിള്‍ തോട്ടത്തില്‍ എന്നിവര്‍ ധ്യാനത്തിനു നേതൃത്വം നല്‍കും.
30നു ഫാ. ആന്റണി അമ്പാട്ട്, 31നു ഫാ. ബിജില്‍ ചക്യത്ത്, ഒന്നിന് ഫാ. ഷാജി തുമ്പേച്ചിറയില്‍ എന്നിവര്‍ പ്രസംഗിക്കും. ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ഹെറാള്‍ഡ്സ് ഓഫ് ഗുഡ് ന്യൂസ് സെന്റ് പോള്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സെല്വന് ലാസര്‍ സമാപന ആശീര്‍വാദം നടത്തും.
NRI
ഡാളസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക ത്രിദിന കൺവൻഷൻ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30നും കടശി യോഗം ഞായറാഴ്ച രാവിലെ നടക്കുന്ന ശുശ്രൂഷയോട് അനുബന്ധിച്ചുമാണ് ക്രമീകരിച്ചിരിക്കുന്നത്.
"MESSIAH IN CARNATION' എന്ന വിഷയത്തിൽ റവ. ലിജോ ടി. ജോർജ് (സിഎസ്ഐ ക്രൈസ്റ്റ് ചർച്ച്, പെൻസിൽവേനിയ) മുഖ്യ പ്രഭാഷണം നടത്തും.
സുവിശേഷ യോഗങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് റവ. രാജീവ് സുഗു.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവൻഷൻ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
ട്രിനിറ്റി ദേവാലയത്തിൽ(5810, Almeda Genoa Rd, Houston, TX 77048) നടക്കുന്ന കൺവൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുഷ്രയോടുകൂടി വൈകുന്നേരം ഏഴിന് ആരംഭിക്കും.
പ്രമുഖ ദൈവശാസ്ത്ര ചിന്തകനും കൺവൻഷൻ പ്രസംഗകനും മിഷൻസ് ഇന്ത്യ സ്ഥാപകനും ചെയർമാനുമായ ഡോ. ജോർജ് ചെറിയാൻ(തിരുവല്ല) ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും.
കൺവൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ജിജു എം. ജേക്കബ് (വികാരി) - 832 898 8699, റവ. ജീവൻ ജോൺ (അസി. വികാരി) - 713 408 7394, ജോൺ കുരുവിള (വൈസ് പ്രസിഡന്റ്) - 281 615 7603, എബ്രഹാം ഇടിക്കുള (സെക്രട്ടറി) - 713 614 9381, ബാബു ടി. ജോർജ് (ട്രഷറർ) - 281 723 1606.