x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്ക് ഓ​ഫ്; ഒ​രു ല​ക്ഷ​ത്തി​ൽ​പ​രം ഡോ​ള​ർ സ​മാ​ഹ​രി​ച്ചു


Published: November 1, 2025 03:59 PM IST | Updated: November 1, 2025 03:59 PM IST

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് (അ​പ്പ്സ്റ്റേ​റ്റ്) റീ​ജി​യ​ണി​ന്‍റെ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫി​ൽ അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ​യി​ൽ പോ​ക്ക​നോ​സി​ലെ ക​ൽ​ഹാ​രി​യി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന് സ്പോ​ൺ​സ​റാ​മാ​രാ​യി നി​ര​വ​ധി പേ​ർ.

ഒ​രു ല​ക്ഷ​ത്തി​ൽ​പ​രം ഡോ​ള​ർ ഫൊ​ക്കാ​ന ന്യൂ ​യോ​ർ​ക്ക് അ​പ്പ്സ്റ്റേ​റ്റ് റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നി​ൽ ന​ട​ന്ന കി​ക്ക് ഓ​ഫി​ൽ സ​മാ​ഹ​രി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​തി​നാ​യി​രം ഡോ​ള​ർ വീ​തം ന​ൽ​കു​ന്ന ര​ണ്ടു സ്പോ​ൺ​സ​ർ​മാ​രാ​ണ് മു​ന്നോ​ട്ടു വ​ന്ന​ത്. 5000 ഡോ​ള​ർ വീ​തം ന​ൽ​കു​ന്ന 10 സ്പോ​ൺ​സ​ർ​മാ​രും. നി​ര​വ​ധി പേ​ർ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്തി​ന് ര​ജി​സ്‌​ട്രേ​ഷ​ൻ തു​ക​യും ച​ട​ങ്ങി​ൽ കൈ​മാ​റി.

റീ​ജി​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ വ​ർ​ക്കി, പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​ക്ക് ചെ​ക്ക് ന​ൽ​കി​കൊ​ണ്ട് റീ​ജി​യ​ണ​ൽ കി​ക്ക് ഓ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​ർ ജോ​യി ചാ​ക്ക​പ്പ​ൻ, അ​ഡി. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ൻ പി​ള്ള, മു​ൻ പ്ര​സി​ഡ​ന്‍റും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ​ജി​മോ​ൻ ആ​ന്‍റ​ണി ഫൊ​ക്കാ​ന കി​ക്ക്‌ ഓ​ഫ് ഉ​ദ്ഘ​ട​നം ചെ​യ്തു​കൊ​ണ്ട് ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന് 2,800 ഡോ​ള​ർ ചെ​ല​വു​കു​ന്ന ര​ജി​സ്ട്രേ​ഷ​നാ​ണ് നാ​ല് പേ​ർ​ക്ക് 1500 ഡോ​ള​റി​ന് ന​ൽ​കു​ന്ന​ത് എ​ന്ന് വി​ശ​ദി​ക​രി​ച്ചു.

ഈ ​ഡി​സ്‌​കൗ​ണ്ട്ഡ് റേ​റ്റ് ഡി​സം​ബ​ർ 31 വ​രെ മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ എ​ന്നും അ​റി​യി​ച്ചു. ഇ​ത് ഒ​രു ഫാ​മി​ലി ക​ൺ​വ​ൻ​ഷ​ൻ ആ​യി​രി​ക്കു​മെ​ന്നും ര​ജി​സ്‌​ട്രേ​ഷ​ൻ വി​നോ​ദ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ പ​ദ്ധ​തി ചെ​യ്യു​ന്ന​ത് എ​ന്ന് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു.

പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ടു ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ​ർ ആ​ൻ​ഡ് ഔ​ട്ട് ഡോ​ർ വാ​ട്ട​ർ പാ​ർ​ക്കാ​ണ്. ആ​ഫ്രി​ക്ക​ൻ മ​രു​ഭൂ​മി​യു​ടെ പേ​രാ​ണ് ഈ ​റി​സോ​ർ​ട്ടി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ആ​ഫ്രി​ക്ക​ൻ സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളും ശി​ല്പ​ങ്ങ​ളും അ​തി​വി​ശാ​ല​മാ​യ ഹോ​ട്ട​ൽ സ​മു​ച്ച​യ​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. പ്ര​കൃ​തി ഭം​ഗി​കൊ​ണ്ട് അ​നു​ഗ്ര​ഹി​ത​മാ​യ പോ​ക്ക​ണോ മൗ​ണ്ട​ൻ​സി​ലാ​ണ് റി​സോ​ർ​ട്ട്. ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് ര​ണ്ടു മ​ണി​ക്കൂ​ർ ദൂ​രം മാ​ത്രം.

ഫി​ലാ​ഡ​ഫി​യ, ന്യൂ​ജ​ഴ്സി, ന്യൂ ​ഇം​ഗ്ല​ണ്ട്, വാ​ഷിം​ഗ്ട​ൺ ഡി​സി തു​ട​ങ്ങി ഈ​സ്റ്റ് കോ​സ്റ്റി​ൽ മി​ക്ക​യി​ട​ത്തും നി​ന്നും അ​തു​പോ​ലെ കാ​ന​ഡ​യി​ൽ നി​ന്നും ഡ്രൈ​വ് ചെ​യ്തു വ​രാ​ൻ പ​റ്റു​ന്ന​താ​ണ് ഈ ​വേ​ദി.

കാ​ലാ​വ​സ്ഥ​യും ര​മ​ണീ​യ​മാ​യ ഭൂ​പ്ര​കൃ​തി​യു​മാ​ണ് പോ​ക്ക​ണോ​സി​നെ ഏ​വ​രു​ടെ​യും പ്രി​യ​ങ്ക​ര​മാ​ക്കു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ വ​ള​രെ അ​ധി​കം ഫാ​മി​ലി ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മി​ക​ച്ച റി​സോ​ർ​ട്ട് ആ​യ​തി​നാ​ൽ ചെ​ല​വ് കൂ​ടു​മെ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​യ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ്പി​ലാ​ക്കി മു​ന്നോ​ട്ട് പോ​കു​ന്ന​ത്. കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ഒ​രു ച​രി​ത്ര ക​ൺ​വ​ൻ​ഷ​ൻ ആ​ക്കു​വാ​ൻ ആ​ണ് ഫൊ​ക്കാ​ന ശ്ര​മി​ക്കു​ന്ന​ത് എ​ന്ന് ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​ൻ അ​റി​യി​ച്ചു.

ര​ജി​സ്റ്റ​ർ ചെ​യ്‌​തു പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും വാ​ട്ട​ർ പാ​ർ​ക്ക് ഫ്രീ ​ആ​യി​രി​ക്കും. ഫു​ഡ്, വാ​ട്ട​ർ പാ​ർ​ക്ക് , അ​ക്കോ​മ​ഡേ​ഷ​ൻ, ക​ൾ​ച്ച​റ​ൽ ഇ​വ​ന്‍റ​സ്‌, ബ​ങ്കെ​റ്റ്, സ്റ്റാ​ർ നൈ​റ്റ് എ​ന്നി​വ ഉ​ൾ​പെ​ട​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ പാ​ക്കേ​ജ്. അ​തു​പോ​ലെ ത​ന്നെ വ​ള​രെ അ​ധി​കം പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ഔ​ട്ട് ലെ​റ്റ് സ്റ്റോ​റു​ക​ൾ അ​ടു​ത്ത് ത​ന്നെ​യു​ള്ള​ത് എ​ന്ന് ജോ​യി ചാ​ക്ക​പ്പ​ൻ അ​റി​യി​ച്ചു.

പ്ര​മു​ഖ വ്യ​ക്തി​ക​ളും സി​നി​മ താ​ര​ങ്ങൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ മേ​ള​ക​ളും അ​മേ​രി​ക്ക​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും കാ​ന​ഡ​യി​ലേ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ സ്ഥാ​നം പി​ടി​ക്കു​മെ​ന്നു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ലും അ​റി​യി​ച്ചു.

 

K-Rail Survey

ക​ൺ​വെ​ൻ​ഷ​ൻ കി​ക്കോ​ഫി​ൽ റോ​ക്ക് ലാ​ൻ​ഡ് ലെ​ജി​സ്‌​ലേ​റ്റ​ർ ഡോ. ​ആ​നി പോ​ൾ ഫൊ​ക്കാ​ന ചാ​രി​റ്റി സ്കോ​ള​ർ​ഷി​പ്പി​ന് വേ​ണ്ടി 1000 ഡോ​ള​ർ സം​ഭാ​വ​ന ചെ​യ്തു.

റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ വ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കി​ക്കോ​ഫ് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​ൻ, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ൻ പി​ള്ള, ട്ര​സ്റ്റീ ബോ​ർ​ഡ് സെ​ക്ര​ട്ട​റി ബി​ജു ജോ​ൺ, മു​ൻ സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ലീ​ലാ മാ​രേ​ട്ട്, തോ​മ​സ് തോ​മ​സ്, റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കോ​ശി കു​രു​വി​ള, ലാ​ജി തോ​മ​സ്, ഷാ​ജി ശാ​മു​വേ​ൽ,

നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം മേ​രി ഫി​ലി​പ്പ്, ഫൊ​ക്കാ​ന നേ​താ​ക്ക​ളാ​യ ദേ​വ​സി പാ​ലാ​ട്ടി, അ​ജു ഉ​മ്മ​ൻ, അ​ല​ക്സ് എ​ബ്ര​ഹാം, ലൈ​സി അ​ല​ക്സ്, റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷീ​ല ജോ​സ​ഫ്, റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് പു​ളി​ക്ക​ത്തൊ​ടി, റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ ഷൈ​മി ജേ​ക്ക​ബ്, റീ​ജി​യ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജ​ൻ മാ​ത്യു, റീ​ജി​യ​ണ​ൽ സ്പോ​ർ​ട്സ് കോ​ഓർ​ഡി​നേ​റ്റ​ർ ലി​ജോ ജോ​ൺ, യൂ​ത്ത് ഫെ​സ്റ്റി​വ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റോ​യി ആ​ന്‍റ​ണി, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മാ​ത്യു തോ​മ​സ്, ജോ​ൺ തോ​മ​സ്, ജോ​ർ​ജ് കു​ഴി​യാ​ഞ്ഞാ​ൽ, ഇ​ട്ടൂ​പ്പ് ദേ​വ​സ്യ, ജെ​യിം​സ് ഇ​ളം​പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Fokana NewYork Convention

Recent News

Up