x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​റോമ​ല​ബാ​ർ ക​ൺ​വൻ​ഷ​ൻ കി​ക്കോ​ഫ്: വി​ശു​ദ്ധ മ​റി​യം ത്രേ​സ്യാ മി​ഷ​നി​ലും ഉ​ജ്ജ്വ​ല തു​ട​ക്കം

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: December 12, 2025 04:15 AM IST | Updated: December 12, 2025 10:50 AM IST

നോ​ർ​ത്ത് ടെ​ക്സസ്: ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 2026 ജൂ​ലൈ 9, 10, 11, 12 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ലെ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെന്‍ററി​ൽ വച്ചു ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യു​എ​സ്എ ക​ൺ​വ​ൻ​ഷ​ന്‍റെ ഇ​ട​വ​ക​ത​ല ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ്, വി​ശു​ദ്ധ മ​റി​യം ത്രേ​സ്യാ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ലു​ള്ള അ​മേ​രി​ക്ക​യി​ലെ ആ​ദ്യ ദേ​വാ​ല​യ​മാ​യ സെ​ന്‍റ് മ​റി​യം ത്രേ​സ്യാ സീ​റോ മ​ല​ബാ​ർ മി​ഷ​നി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.

ക​ൺ​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് മാ​ർ. ജോ​യ് ആ​ല​പ്പാ​ട്ട് നി​ർ​വഹി​ച്ചു. മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ കു​ര്യ​ൻ ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ ഏ​റ്റു​വാ​ങ്ങി. നി​ര​വ​ധി വി​ശ്വാ​സി​ക​ൾ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യം അ​റി​യി​ക്കു​ക​യും ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു.

ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും, രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി​യും ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്.

ക​ൺ​വ​ൻ​ഷ​നി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ക​ൺ​വ​ൻ​ഷ​ൻ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, ക​ൺ​വ​ൻ​ഷ​ൻ ഫി​നാ​ൻ​സ് ചെ​യ​ർ ആ​ൻ​ഡ്രൂ​സ് തോ​മ​സ് എ​ന്നി​വ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ഒ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു.

കി​ക്കോ​ഫ് ച​ട​ങ്ങു​ക​ൾ​ക്ക് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ കു​ര്യ​ൻ, ട്ര​സ്റ്റി​മാ​രാ​യ റെ​നോ അ​ല​ക്സ്, ബോ​സ് ഫി​ലി​പ്പ്, ഫെ​യ്ത്ത് ഫോ​ർ​മേ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ വി​നു ആ​ല​പ്പാ​ട്ട്, അ​ക്കൗ​ണ്ട​ന്‍റ് റോ​യ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

2026 ജൂ​ലൈ മാ​സം ന​ട​ക്കു​ന്ന സീ​റോമ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ൻ, രൂ​പ​ത​യു​ടെ ച​രി​ത്ര​ത്തി​ൽ​ത​ന്നെ സ്ഥാ​നം പി​ടി​ക്കു​ന്ന ത​ല​ത്തി​ൽ വി​ജ​യ​ക​ര​മാ​ക്കി തീ​ർ​ക്കു​വാ​ൻ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഡി​സം​ബ​ർ 31 വ​രെ ഇ​ള​വ്: ക​ൺ​വ​ൻ​ഷ​ന്‍റെ മു​ന്നോ​ടി​യാ​യി രൂ​പ​ത​യി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫു​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു​വ​രു​ന്നു. ഇ​പ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഹോ​ട്ട​ൽ ബു​ക്കിംഗ് നി​ര​ക്കി​ൽ ഇ​ള​വ് ല​ഭി​ക്കും.

ഈ ​ഇ​ള​വ് ഡി​സം​ബ​ർ 31 വ​രെ മാ​ത്ര​മേ ല​ഭി​ക്കൂ എ​ന്നും, ഈ ​അ​വ​സ​രം എ​ല്ലാ​വ​രും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

Tags : Syro Malabar Convention Kickoff

Recent News

Up