x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ ക്രി​സ്മ​സ് ക​രോ​ൾ ഗാ​നം "ഉ​ണ്ണി​യേ​ശു​വേ' ശ​നി​യാ​ഴ്ച പു​റ​ത്തി​റ​ങ്ങും

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ ജേ​ക്ക​ബ്
Published: November 12, 2025 05:23 PM IST | Updated: November 12, 2025 05:23 PM IST

ഷി​ക്കാ​ഗോ: വോ​യി​സ് ഓ​ഫ് ആ​ഡം​സി​ന്‍റെ ബാ​ന​റി​ൽ കെ​വി ടി​വി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഷി​ക്കാ​ഗോ​യി​ൽ നി​ന്ന് ക്രി​സ്മ​സ് കാ​ര​ൾ ഗാ​നം ശ​നി​യാ​ഴ്ച പു​റ​ത്ത​റി​ക്കു​ന്നു. ജേ​ക്ക​ബ് മീ​ഡി​യ ഓ​ഫ് ഷി​ക്കാ​ഗോ​യാ​ണ് "ഉ​ണ്ണി​യേ​ശു​വേ' എ​ന്ന ക്രി​സ്മ​സ് കാ​ര​ൾ ഗാ​നം നി​ർ​മി​ക്കു​ന്ന​ത്.

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ ര​ച​ന​യും സം​ഗീ​ത സം​വി​ധാ​ന​വും ചെ​യ്യു​ന്ന ഈ ​കാ​ര​ൾ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഷി​ക്കാ​ഗോ​യി​ൽ നി​ന്ന് ത​ന്നെ​യു​ള്ള ഗാ​യ​കാ​രാ​ണ്.

സിം​ഫ​ണി മ്യൂ​സി​ക്ക് ഷി​ക്കാ​ഗോ​യു​ടെ ബാ​ന​റി​ൽ സ​ജി മാ​ലി​ത്തു​രു​ത്തേ​ൽ, ജോ​ബി പ​ണ​യ​പ്പ​റ​മ്പി​ൽ, മ​നീ​ഷ് കൈ​മൂ​ല​യി​ൽ, ജീ​വ​ൻ തോ​ട്ടി​ക്കാ​ട്ട്, ലി​ഡി​യ സൈ​മ​ൺ, അ​മ്മു തൊ​ട്ടി​ച്ചി​റ, ടെ​സ്സി തോ​ട്ടി​ക്കാ​ട്ട്, എ​ലി​സ​ബ​ത്ത് തോ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​രാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ഷി​ക്കാ​ഗോ ബെ​ൻ സ്റ്റു​ഡി​യോ​യി​ൽ ബെ​ന്നി തോ​മ​സ് റി​ക്കാ​ർ​ഡിം​ഗ് നി​ർ​വ​ഹി​ച്ച് പ്ര​ദീ​പ് ടോം ​ഓ​ർ​ക്ക​സ്ട്ര​ഷ​ൻ ചെ​യ്തി​രി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്‌​കാ​രം പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത് സ​ജി പ​ണ​യ​പ​റ​മ്പി​ലാ​ണ്.

വോ​യ്‌​സ് ഓ​ഫ് ആ​ഡം കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ജി​ത് ബേ​ബി ക്ര​മീ​ക​ര​ണ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വോ​യി​സ് ഓ​ഫ് ആ​ഡം യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ഈ ​ഗാ​നം റി​ലീ​സ് ചെ​യ്യും.

 

Tags : christmas carol chicago new malayalam

Recent News

Up