x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ കെ​സി​എ​സ് ക്നാ​നാ​യ നൈ​റ്റ് ഗം​ഭീ​ര​മാ​യി


Published: November 19, 2025 01:00 PM IST | Updated: November 19, 2025 01:18 PM IST

ഷി​ക്കാ​ഗോ: ഗ്ലെ​ൻ എ​ല​നി​ലെ കോ​ള​ജ് ഓ​ഫ് ഡ്യൂ​പേ​ജി​ൽ ന​ട​ന്ന ക്നാ​നാ​യ നൈ​റ്റ് 2025 പ്രൗ​ഡ ഗം​ഭീ​ര​മാ​യി. അ​നി​വാ​ര്യ​മാ​യി​രു​ന്ന മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് അ​നൗ​ൺ​സ് ചെ​യ്തി​രു​ന്ന​ത് പോ​ലെ കൃ​ത്യം അ​ഞ്ചി​ന് ത​ന്നെ പ്രോ​ഗ്രാ​മു​ക​ൾ സ്റ്റാ​ർ​ട്ട് ചെ​യ്ത​ത് അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ മ​തി​പ്പു​ള​വാ​ക്കി.

170ൽ ​പ​രം കു​ട്ടി​ക​ളെ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് കി​ഡ്സ് ക്ല​ബ് കോ​ഡി​നേ​റ്റേ​ഴ്സ് അ​ഞ്ചി​ന് ത​ന്നെ കി​ഡ്സ് ക്ല​ബ് പ്രോ​ഗ്രാ​മു​ക​ൾ തു​ട​ങ്ങു​വാ​നാ​യ​ത് ക്നാ​നാ​യ നൈ​റ്റി​ന് ന​ല്ലൊ​രു തു​ട​ക്ക​മാ​യി. കി​ഡ്സ് ക്ല​ബി​ന്‍റെ പ്രോ​ഗ്രാ​മി​നെ തു​ട​ർ​ന്ന് കെ​സി​ജെ​എ​ൽ, ഗോ​ൾ​ഡീ​സ്, സീ​നി​യ​ർ സി​റ്റി​സ​ൺ​സ്, കെ​സി​വൈ​എ​ൽ, യു​വ​ജ​ന​വേ​ദി എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ മി​ഴി​വേ​കി.

അ​തി​നു​ശേ​ഷം ന​ട​ന്ന വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ്ര​ഘ​ട​ന​ങ്ങ​ൾ ക്നാ​നാ​യ നൈ​റ്റി​ന് കൂ​ടു​ത​ൽ നി​റ​ച്ചേ​ർ​ത്താ​യി. പ​രി​പാ​ടി​ക​ളു​ടെ മ​ധ്യ​ത്തി​ൽ കെ​സി​സി​എ​ൻ​എ​യു​ടെ 16-ാമ​ത് ക​ൺ​വെ​ൻ​ഷ​ൻ കി​ക്കോ​ഫും ന​ട​ത്ത​പ്പെ​ടു​ക​യു​ണ്ടാ​യി.

 

K-Rail Survey

ര​ജി​സ്ട്രേ​ഷ​ൻ ഓ​പ്പ​ൺ ആ​യ​തി​നു​ശേ​ഷം ര​ണ്ട് ആ​ഴ്ച​യ്ക്കു​ള്ളി​ൽ ത​ന്നെ ഏ​താ​ണ്ട് 500ന് ​അ​ടു​ത്ത ഫാ​മി​ലി​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ള്ള​ത് റി​ക്കാ​ർ​ഡ് ഏ​ർ​ലി ര​ജി​സ്ട്രേ​ഷ​ൻ ആ​ണെ​ന്ന് കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ഇ​ല്ലി​ക്ക​ൽ കി​ക്ക് ഓ​ഫ് മ​ധ്യ​ത്തി​ൽ പ്ര​ഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി

അ​തി​നു​ശേ​ഷം കെസിഎ​സി​ന്‍റ സെ​ൻ​സ​സ് ഫോം ​ഫി​ൽ ചെ​യ്ത​വ​രു​ടെ റാ​ഫി​ൾ ഡ്രോ​യിംഗ് ന​ട​ത്ത​പ്പെ​ടു​ക​യു​ണ്ടാ​യി. റാ​ഫി​ൾ ഡ്രോ​യിം​ഗി​ൽ സ​മ്മാ​നാ​ഹ​രാ​യ ടോ​ണി ആ​ൻ​ഡ് സൗ​മി​ക്ക് മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ 750 ഡോ​ള​ർ ഡ​യ​മ​ണ്ട് വൗ​ച്ച​ർ സ​മ്മാ​നി​ക്കു​ക​യു​ണ്ടാ​യി

പ​രി​പാ​ടു​ക​ൾ അ​നൗ​ൺ​സ് ചെ​യ്തി​രു​ന്ന​തി​നേ​ക്കാ​ൾ 15 മി​നി​റ്റ് നേ​ര​ത്തെ സ​മാ​പി​ക്കാ​നാ​യ​തി​ന് എ​ല്ലാ സ​ബ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ കോ​ഓർഡി​നേ​റ്റ​ർമാ​രെ​യും എം​സി​മാ​രെ​യും പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ന​മ​ല പ്ര​ശം​സി​ക്കു​ക​യു​ണ്ടാ​യി.

വെ​ന്യൂ തെര​ഞ്ഞെ​ടു​ത്ത​തി​ലും പ​രി​പാ​ടി​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ലും സ​മ​യ​ക്ര​മം പാ​ലി​ച്ച​തി​ലും പ​ങ്കെ​ടു​ത്ത​വ​ർ അ​ത്യാ​ന്തം സം​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ക​യും സം​ഘാ​ട​ക​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Tags : KCS Chicago Knanaya Night

Recent News

Up