x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഷ​പ് ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന് മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​ദ​രം


Published: November 18, 2025 09:59 AM IST | Updated: November 18, 2025 09:59 AM IST

ഷി​ക്കാ​ഗോ: മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി നി​റ​വി​ലാ​യി​രി​ക്കു​ന്ന സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ മു​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന് ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് രൂ​പ​ത സ​മി​തി ആ​ദ​ര​വു​ക​ൾ അ​ർ​പ്പി​ച്ചു.

രൂ​പ​താ വാ​ർ​ഷി​ക​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ചു ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടും മി​ഷ​ൻ ലീ​ഗ് രൂ​പ​താ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. മി​ഷ​ൻ ലീ​ഗ് രൂ​പ​താ പ്ര​സി​ഡ​ന്‍റ് സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ മാ​ർ ജോ​യ് അ​ങ്ങാ​ടി​യ​ത്തി​ന് പൂ​ച്ചെ​ണ്ട് ന​ൽ​കി മി​ഷ​ൻ ലീ​ഗ് കു​ടും​ബ​ത്തി​ന്റെ സ്നേ​ഹ​വും ആ​ദ​ര​വും അ​റി​യി​ച്ചു.

 

K-Rail Survey

മി​ഷ​ൻ ലീ​ഗ് രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​സ​ൺ തോ​മ​സ്, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ആ​ഗ്ന​സ് മ​രി​യ എം​എ​സ്‌​എം​ഐ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ൻ ടോ​മി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് സം​ഘ​ട​ന​യെ വ​ള​രെ​യ​ധി​കം സ്നേ​ഹി​ക്കു​ക​യും പ്രോ​ത്സാ​ഹി​ക്കു​ക​യും ചെ​യ്‌​ത മാ​ർ ജോ​യ് അ​ങ്ങാ​ടി​യ​ത്ത്, വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ സം​ഘ​ട​ന​യു​ടെ ചി​ട്ട​യാ​യ പ്ര​വ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ക്കു​ന്ന​തി​ന് നി​ർ​ണാ​യ​ക​മാ​യ നേ​തൃ​ത്വം ന​ൽ​കി.

Tags : Mission League Bishop Jacob Angadiath Chicago

Recent News

Up