x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ യൂ​ദാ​സ് ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: November 4, 2025 12:37 PM IST | Updated: November 4, 2025 12:37 PM IST

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ യൂ​ദാ​സ് തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഒ​ക്ടോ​ബ​ർ 22ന് ​ആ​രം​ഭി​ച്ച, ഒ​മ്പ​ത് ദി​വ​സം നീ​ണ്ടു​നി​ന്ന നൊ​വേ​ന​യ്ക്ക് ശേ​ഷം, 30ന് ​തി​രു​നാ​ൾ കൊ​ണ്ടാ​ടി.

25 ഓ​ളം ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ്ര​സു​ദേ​ന്തി​മാ​രാ​യി​രു​ന്ന തി​രു​നാ​ളി​ന് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ച​ത് ഷി​ക്കാ​ഗോ തി​രു​ഹൃ​ദ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം ക​ള​രി​ക്ക​ലാ​യി​രു​ന്നു.

 

K-Rail Survey

തി​രു​നാ​ളി​നൊ​രു​ക്ക​മാ​യി ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ലാ​യി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി കു​ർ​ബാ​ന​ക​ളോ​ട് ചേ​ർ​ന്ന് ന​ട​ത്ത​പ്പെ​ട്ട നൊ​വേ​ന​ക​ൾ, ഓ​രോ ദി​വ​സ​വും പൊ​തു​വാ​യു​ള്ള പ്ര​ത്യേ​ക നി​യോ​ഗ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​കൊ​ണ്ടാ​ണ് ന​ട​ത്ത​പ്പെ​ട്ട​ത്.

വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി. വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്തെ​ൻ​പു​ര, ഇ​ട​വ​ക സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ഷാ​ലോം, കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​ക്കും ന​ട​ത്തി​പ്പി​നും നേ​തൃ​ത്വം ന​ൽ​കി.

Tags : Feast St Marys Church Chicago

Recent News

Up