x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ

അനിൽ മറ്റത്തിക്കുന്നേൽ ജേക്കബ്
Published: December 10, 2025 01:38 PM IST | Updated: December 10, 2025 01:41 PM IST

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് (സി​എം​എ​ൽ) യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് "സി​എം​എ​ൽ - അ​രോ​ഹ 25' എ​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

ക്രി​സ്മ​സ് ഗ്രീ​റ്റിം​ഗ് കാ​ർ​ഡു​ക​ൾ, ദേ​വാ​ല​യ​ത്തി​ന്‍റെ ഹോ​ൾ​വേ​യി​ൽ സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന പ്ര​ത്യേ​ക ബോ​ക്സി​ൽ ഡി​സം​ബ​ർ ഏ​ഴ് മു​ത​ൽ നി​ക്ഷേ​പി​ച്ചു തു​ട​ങ്ങി. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 21ന് ​ഇ​ട​വ​ക ദേ​വാ​ല​യ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ സി​എം​എ​ൽ കു​ട്ടി​ക​ൾ സ​ന്ദ​ർ​ശി​ച്ച് ക്രി​സ്മ​സ് കാ​ര​ളു​ക​ൾ ആ​ല​പി​ക്കു​ക​യും അ​വ​ർ ത​യാ​റാ​ക്കി​യ ഗ്രീ​റ്റിം​ഗ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യും.

ഇ​തോ​ടൊ​പ്പം ഫാ​മി​ലി ഗ്രീ​റ്റിം​ഗ് കാ​ർ​ഡ് മേ​ക്കിം​ഗ് ച​ല​ഞ്ചും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മി​ഷ​ൻ ലീ​ഗ് യൂ​ണി​റ്റ് വി​ത​ര​ണം ചെ​യ്ത പ്ലെ​യി​ൻ കാ​ർ​ഡ് കി​റ്റു​ക​ൾ കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്ന് സൃ​ഷ്ടി​പ​ര​മാ​യ​തും അ​ർ​ഥ​വ​ത്ത​രു​മാ​യ രീ​തി​യി​ൽ ത​യാ​റാ​ക്കി സി​എം​എ​ൽ ബോ​ക്സി​ൽ നി​ക്ഷേ​പി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ക്രി​സ്മ​സ് രാ​ത്രി പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

“സ്നേ​ഹ​വും ദ​യ​യും ഒ​രി​ക്ക​ലും പാ​ഴാ​കു​ന്നി​ല്ല; അ​വ എ​പ്പോ​ഴും മാ​റ്റം സൃ​ഷ്ടി​ക്കു​ന്നു” എ​ന്ന പ്ര​മേ​യ​ത്തോ​ടെ സി​എം​എ​ൽ സെ​ക്ര​ട്ട​റി ഷോ​ബി​ൻ ക​ണ്ണ​മ്പ​ള്ളി മാ​താ​പി​താ​ക്ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു. ഈ ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ എ​ല്ലാ കു​ട്ടി​ക​ളെ​യും സ​ജീ​വ​മാ​യി പ​ങ്കാ​ളി​ക​ളാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

 

K-Rail Survey

21ന് ​ന​ട​ക്കു​ന്ന വൃ​ദ്ധ​സ​ദ​ന സ​ന്ദ​ർ​ശ​ന​വും കാ​ര​ളിം​ഗും വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ന് മാ​താ​പി​താ​ക്ക​ളു​ടെ പി​ന്തു​ണ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള ഈ ​ല​ളി​ത​മാ​യ സ്നേ​ഹ​പ്ര​വ​ർ​ത്ത​നം ന​മ്മു​ടെ വ​യോ​ധി​ക സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ആ​ത്മ​സാ​ന്ത്വ​ന​വും സ​ന്തോ​ഷ​വും നി​റ​യ്ക്കു​മെ​ന്നു ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു.

അ​രോ​ഹ'25 മു​ഖേ​ന നി​ങ്ങ​ൾ സ്നേ​ഹ​ത്തി​ന്‍റെ ചെ​റി​യ മി​ഷ​ന​റി​മാ​രാ​യി​ത്തീ​രു​ന്നു. നി​ങ്ങ​ൾ ഒ​രു​ക്കു​ന്ന ഓ​രോ കാ​ർ​ഡും പാ​ടു​ന്ന ഓ​രോ ഗാ​ന​വും യേ​ശു​വി​നു​ള്ള ഒ​രു സ​മ്മാ​ന​മാ​യി മാ​റു​ന്നു എ​ന്ന് കു​ട്ടി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ച സി​എം​എ​ൽ പ്ര​സി​ഡ​ന്‍റ് ഐ​സ​ക് മ​റ്റ​ത്തി​ൽ പ​റ​ഞ്ഞു.

 

K-Rail Survey

സി​എം​എ​ൽ - അ​രോ​ഹ'25 പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്ക​മാ​യി, ന​വം​ബ​ർ 29ന് ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം സി​എം​എ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ ഗ്രീ​റ്റിം​ഗ് കാ​ർ​ഡു​ക​ൾ ത​യാ​റാ​ക്കു​ക​യും കു​ട്ടി​ക​ൾ നി​ർ​മി​ക്കു​ന്ന കാ​ർ​ഡു​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി ദേ​വാ​ല​യ ഹോ​ൾ​വേ​യി​ൽ പ്ര​ത്യേ​ക ഡ്രോ​പ്പ് ബോ​ക്സ് സ​ജീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഇ​തി​ലേ​ക്കു​ള്ള കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ മാ​താ​പി​താ​ക്ക​ളോ​ടും കു​ട്ടി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സി​എം​എ​ൽ സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ അ​നീ​ഷ് മാ​വേ​ലി പു​ത്ത​ൻ​പു​ര​യി​ൽ, യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ജോ​ജോ ആ​നാ​ലി​ൽ, മ​റ്റ് കോ​ഡി​നേ​റ്റേ​ഴ്സ്, മ​ത അ​ധ്യാ​പ​ക​ർ, ട്ര​സ്റ്റി​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി.

Tags : christmas celebration st marys church chicago knanaya catholic usa

Recent News

Up