x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് സു​വ​ർ​ണ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

ഷാ​ജി രാ​മ​പു​രം
Published: January 17, 2026 10:40 AM IST | Updated: January 17, 2026 10:40 AM IST

 

ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഔ​ദ്യോ​ഗി​ക ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

1976-ൽ ​സ്ഥാ​പി​ത​മാ​യ ഈ ​ഇ​ട​വ​ക, മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന് കീ​ഴി​ലു​ള്ള ഏ​റ്റ​വും വ​ലി​യ ഇ​ട​വ​ക​ക​ളി​ൽ ഒ​ന്നാ​യി വ​ള​ർ​ന്നി​രി​ക്കു​ക​യാ​ണ്.

നി​ല​വി​ൽ ഏ​ക​ദേ​ശം 500 കു​ടും​ബ​ങ്ങ​ൾ ഈ ​ഇ​ട​വ​ക​യു​ടെ ഭാ​ഗ​മാ​ണ്. അ​മ്പ​ത് വ​ർ​ഷ​ത്തെ ആ​ത്മീ​യ പൈ​തൃ​ക​വും വി​ശ്വാ​സ​യാ​ത്ര​യും പ്ര​തീ​കാ​ത്മ​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് സു​വ​ർ​ണ ജൂ​ബി​ലി ലോ​ഗോ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ക്രി​സ്തീ​യ വി​ശ്വാ​സ മൂ​ല്യ​ങ്ങ​ൾ, സ​ഭ​യു​ടെ ദൗ​ത്യം,ജീ​വി​തം, സ​മൂ​ഹ​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം എ​ന്നി​വ ലോ​ഗോ​യി​ലെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ലൂ​ടെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.

‘Sojourners with Christ' (Faith, Hope, Mission) എ​ന്ന​താ​ണ് സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഔ​ദ്യോ​ഗി​ക തീം ​ആ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

 

K-Rail Survey

ക്രി​സ്തു​വി​നൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന വി​ശ്വാ​സ സ​മൂ​ഹം എ​ന്ന ഇ​ട​വ​ക​യു​ടെ ദ​ർ​ശ​ന​വും ആ​ത്മീ​യ യാ​ത്ര​യു​മാ​ണ് ഈ ​തീം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.​ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ ആ​ത്മീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഇ​ട​വ​ക ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

പ്ര​ത്യേ​ക ആ​രാ​ധ​ന​ക​ൾ, ആ​ത്മീ​യ സ​മ്മേ​ള​ന​ങ്ങ​ൾ, കു​ടും​ബ സം​ഗ​മ​ങ്ങ​ൾ, ഇ​ട​വ​ക സം​ഘ​ട​ന​ക​ളു​ടെ പ​രി​പാ​ടി​ക​ൾ, സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും.

സു​വ​ർ​ണ്ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യു​ടെ അ​മ്പ​ത് വ​ർ​ഷ​ത്തെ ച​രി​ത്ര​വും ആ​ത്മീ​യ വ​ള​ർ​ച്ച​യും സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തെ സം​ഭാ​വ​ന​ക​ളും സ​മ​ഗ്ര​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന ഒ​രു സ്മ​ര​ണി​ക (സു​വ​നീ​ർ) കൂ​ടി പു​റ​ത്തി​റ​ക്കു​മെ​ന്ന് ജൂ​ബി​ലി ക​മ്മി​റ്റി അ​റി​യി​ച്ചു.

ഇ​ട​വ​ക​യു​ടെ രൂ​പീ​ക​ര​ണം മു​ത​ൽ ഇ​ന്നു​വ​രെ ന​ട​ന്ന പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ, അ​പൂ​ർ​വ ചി​ത്ര​ങ്ങ​ൾ, സ​ന്ദേ​ശ​ങ്ങ​ൾ, ലേ​ഖ​ന​ങ്ങ​ൾ എ​ന്നി​വ ഈ ​സ്മ​ര​ണി​ക​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കും. ജൂ​ബി​ലി വ​ർ​ഷ​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കും ഈ ​പ്ര​സി​ദ്ധീ​ക​ര​ണം.

 

K-Rail Survey

ഇ​ട​വ​ക​യി​ൽ റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ വി​കാ​രി​യാ​യും റ​വ. ജെ​സ്വി​ൻ ജോ​ൺ സ​ഹ വി​കാ​രി​യാ​യും ശു​ശ്രൂ​ഷ അ​നു​ഷ്ഠി​ച്ചു വ​രു​ന്നു. എ​ബി തോ​മ​സി​ന്‍റെ​യും ക്രി​സ്റ്റോ മേ​ക്കാ​ട്ടു​കു​ള​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മ​ർ​പ്പി​ത ജൂ​ബി​ലി ക​മ്മി​റ്റി വി​വി​ധ ജൂ​ബി​ലി സം​രം​ഭ​ങ്ങ​ളും പ​രി​പാ​ടി​ക​ളും ഏ​കോ​പി​പ്പി​ച്ച് വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​താ​യി അ​റി​യി​ച്ചു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ഇ​ട​വ​ക​യാ​യ ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, ആ​ത്മീ​യ​ത​യോ​ടൊ​പ്പം സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തും ശ​ക്ത​മാ​യ സാ​ന്നി​ധ്യം പു​ല​ർ​ത്തു​ന്ന ഇ​ട​വ​ക​യാ​യി അ​റി​യ​പ്പെ​ടു​ന്നു.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ ഐ​ക്യ​വും സ​ഹ​വ​ർ​ത്തി​ത്വ​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​വാ​ൻ ഇ​ട​വ​ക നേ​തൃ​ത്വം ശ്ര​മി​ക്കു​മെ​ന്നും ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​ക്കു വേ​ണ്ടി ജോ​ബി ജോ​ൺ അ​റി​യി​ച്ചു.

Tags : mar thoma church golden jubilee celebration dallas

Recent News

Up