Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dmk

എം.​കെ. സ്റ്റാ​ലി​ന്‍റെ വ​സ​തി​യി​ലെ​ത്തി കെ.​സി.​വേ​ണു​ഗോ​പാ​ൽ; കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ ഡി​എം​കെ​യു​മാ​യി സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ വ​സ​തി​യി​ൽ രാ​ത്രി 8.30ഓ​ടെ ആ​യി​രു​ന്നു ച​ർ​ച്ച. ഡി​എം​കെ സ​ഖ്യ​ത്തി​ലെ സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി ടി.​ആ​ർ. ബാ​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​എം​കെ ഏ​ഴം​ഗ സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ 25 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് 38 സീ​റ്റു​ക​ളും മൂ​ന്ന് മ​ന്ത്രി സ്ഥാ​ന​ങ്ങ​ളു​മാ​ണ് ഇ​ത്ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​ത്.

25 സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സ് 17 സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മു​സ്‌​ലിം ലീ​ഗു​മാ​യും ഡി​എം​കെ രൂ​പീ​ക​രി​ച്ച സ​മി​തി ച​ര്‍​ച്ച ന​ട​ത്തി.

അ​ഞ്ച് സീ​റ്റു​ക​ളാ​ണ് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ക്ക​ള്‍ നീ​തി മ​യം, എം​ഡി​എം​കെ, മ​നി​ത​നേ​യ മ​ക്ക​ള്‍ ക​ക്ഷി എ​ന്നീ പാ​ര്‍​ട്ടി​ക​ളു​മാ​യി ടി.​ആ​ർ. ബാ​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി നാ​ളെ ച​ർ​ച്ച ന​ട​ത്തും. കൂ​ടു​ത​ല്‍ പാ​ര്‍​ട്ടി​ക​ള്‍ സ​ഖ്യ​ത്തി​ലേ​യ്ക്ക് വ​ന്ന​തി​നാ​ല്‍ എ​ല്ലാ പാ​ര്‍​ട്ടി​ക​ളും സീ​റ്റു​ക​ള്‍ ത്യാ​ഗം ചെ​യ്യാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് ഡി​എം​കെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

National

ഡി​എം​കെയുമായി സീറ്റ് ചർച്ച ഉടനെന്ന് കോ​ണ്‍​ഗ്ര​സ്

ചെ​​​​​ന്നൈ: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യു​​​​ള്ള കോ​​​​​ണ്‍​ഗ്ര​​​​​സ്-​​​​​ഡി​​​​​എം​​​​​കെ സീ​​​​റ്റ് വി​​​​ഭ​​​​ജ​​​​ന ച​​​​ർ​​​​ച്ച ഉ​​​​ട​​​​ൻ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ടി​​​​​എ​​​​​ന്‍​സി​​​​​സി അ​​​​​ധ്യ​​​​​ക്ഷ​​​​​ന്‍ കെ. ​​​​​സെ​​​​​ല്‍​വ​​​​​പെ​​​​​രു​​​​​ന്ത​​ങ്കൈ.

കോ​​​​​ണ്‍​ഗ്ര​​​​​സ്-​​​​​ഡി​​​​​എം​​​​​കെ ബ​​​​​ന്ധ​​​​​ത്തി​​​​​ല്‍ ഭി​​​​​ന്ന​​​​​ത​​​​​ക​​​​ളു​​​​ണ്ടെ​​​​ന്ന അ​​​​ഭ്യൂഹ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ​​​​യാ​​​​ണ് ടി​​​​​എ​​​​​ന്‍​സി​​​​​സി അ​​​​​ധ്യ​​​​​ക്ഷ​​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം. അ​​​​​ടു​​​​​ത്ത ഒ​​​​​രാ​​​​​ഴ്ച​​​​​യ്ക്കു​​​​​ള്ളി​​​​​ല്‍ സീ​​​​​റ്റ് വി​​​​​ഭ​​​​​ജ​​​​​ന ച​​​​​ര്‍​ച്ച​​​​​ക​​​​​ള്‍ തു​​​​​ട​​​​​ങ്ങു​​​​​മെ​​​​​ന്ന് തി​​​​​രു​​​​​വ​​​​​ള്ളൂ​​​​​രി​​​​​ല്‍ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​രോ​​​​​ട് സം​​​​​സാ​​​​​രി​​​​​ക്ക​​​​​വെ അ​​​​​ദ്ദേ​​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഡി​​​​​എം​​​​​കെ​​​​​യു​​​​​മാ​​​​​യു​​​​​ള്ള ച​​​​​ര്‍​ച്ച​​​​​ക​​​​​ളി​​​​​ല്‍ പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ച​​​​​ത്ര സീ​​​​​റ്റു​​​​​ക​​​​​ള്‍ ല​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്ന ഉ​​​​​റ​​​​​ച്ച വി​​​​​ശ്വാ​​​​​സം സെ​​​​​ല്‍​വ​​​​​പെ​​​​​രു​​​​​ന്ത​​​​​ങ്കൈ പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചു.

 

National

മുൻ അണ്ണാ ഡിഎംകെ മന്ത്രി ആർ. വൈദ്യലിംഗം ഡിഎംകെയിൽ

ചെ​​​ന്നൈ: മു​​​ൻ അ​​​ണ്ണാ ഡി​​​എം​​​കെ മ​​​ന്ത്രി ആ​​​ർ. വൈ​​​ദ്യ​​​ലിം​​​ഗം ഡി​​​എം​​​കെ​​​യി​​​ൽ ചേ​​​ർ​​​ന്നു. ഇ​​​ന്ന​​​ലെ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഡി​​​എം​​​കെ അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ എം.​​​കെ. സ്റ്റാ​​​ലി​​​നു​​​മാ​​​യി വൈ​​​ദ്യ​​​ലിം​​​ഗം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഒ.​​​ പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​ത്തി​​​ന്‍റെ ഉ​​​റ്റ അ​​​നു​​​യാ​​​യി ആ​​​യി​​​രു​​​ന്ന വൈ​​​ദ്യ​​​ലിം​​​ഗം ഓ​​​ര​​​ത്ത​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ​​​യാ​​​ണ്.

2022ൽ ​​​പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​ത്തി​​​നൊ​​​പ്പം വൈ​​​ദ്യ​​​ലിം​​​ഗ​​​ത്തെ​​​യും അ​​​ണ്ണാ ഡി​​​എം​​​കെ​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു.

National

വി​ജ​യ്‌​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി ഒ​പ്പ​മെ​ത്തി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്: ടി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ

ചെ​ന്നൈ: ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി ഒ​പ്പ​മെ​ത്തി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഡി​എം​കെ നേ​താ​വ് ടി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ. സി​ബി​ഐ വീ​ണ്ടും വി​ജ​യ്‌​യെ ചോ​ദ്യം ചെ​യ്യു​ന്ന​തൊ​ക്കെ ആ ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഇ​ള​ങ്കോ​വ​ൻ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ബി​ജെ​പി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രൂ​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും ഇ​ള​ങ്കോ​വ​ൻ കു​റ്റ​പ്പെ​ടു​ത്തി.

"വി​ജ​യ്‌​യെ ബി​ജെ​പി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. താ​ര​ത്തി​ന്‍റെ അ​വ​സാ​ന ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ റി​ലീ​സൊ​ക്കെ ക​രു​തി​ക്കൂ​ട്ടി ത​ട​യു​ക​യാ​ണ്. സെ​ൻ​സ​ർ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്കാ​ത്ത​ത് അ​തി​നാ​ലാ​ണ്. ഏ​ങ്ങ​നെ​യും വി​ജ​യ്‌​യെ ഒ​പ്പ​മെ​ത്തി​നാ​ണ് ശ്ര​മം.'-​ഇ​ള​ങ്കോ​വ​ൻ വി​മ​ർ​ശി​ച്ചു.

"രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ ക​ള്ള​ക്കേ​സു​ക​ളി​ൽ കു​ടു​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. അ​വ​രോ​ടൊ​പ്പം ചേ​രു​ന്നി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ രം​ഗ​ത്തി​റ​ക്കും. അ​വ​രൊ​ടോ​പ്പം ചേ​ർ​ന്നാ​ൽ എ​ല്ലാ കേ​സും അ​വ​സാ​നി​പ്പി​ക്കും. പ​ക്ഷെ അ​വ​രു​ടെ ശ്ര​മ​ങ്ങ​ൾ ഒ​ന്നും ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യി​ക്കി​ല്ല.'-​ഇ​ള​ങ്കോ​വ​ൻ പ​റ​ഞ്ഞു.

Kerala

ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​മാ​യി സ​ഖ്യ​ത്തി​നി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കോ​ൺ​ഗ്ര​സ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ​യു​മാ​യി നി​ല​വി​ൽ സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്. ഡി​എം​കെ​യു​മാ​യി സ​ഖ്യം തു​ട​രു​മെ​ന്ന് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ എ​ഐ​സി​സി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ഡി​എം​കെ​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും നാ​ല് മ​ണി​ക്കൂ​ർ ച​ർ​ച്ച ന​ട​ത്തി.

ത​മി​ഴ്നാ​ട്ടി​ൽ എ​ഐ​സി​സി പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ വി​ല​ക്കി​യി​ട്ടു​ണ്ട്. ഡി​എം​കെ​യു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന വി​ധ​ത്തി​ൽ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശം.ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25 സീ​റ്റി​ൽ മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സ് 18 സീ​റ്റി​ൽ വി​ജ​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ മ​ന്ത്രി​സ​ഭ​യി​ൽ പ​ങ്കാ​ളി​ത്തം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​തി. മ​ത്സ​രി​ക്കാ​ൻ കൂ​ടു​ത​ൽ സീ​റ്റ് വേ​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടും. അ​തേ​സ​മ​യം അ​ധി​കാ​ര​ത്തി​ൽ പ​ങ്ക് നേ​ടാ​നു​ള്ള ശ്ര​മം നേ​തൃ​ത​ല യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

താ​ഴെ ത​ട്ടി​ലു​ള്ള അ​ണി​ക​ളു​ടെ വി​കാ​രം മാ​നി​ക്കു​മെ​ന്നും എ​ഐ​സി​സി വ്യ​ക്ത​മാ​ക്കി. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ വി​ജ​യി​ച്ച സീ​റ്റു​ക​ളു​ടെ എ​ണ്ണം ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി​മാ​രെ ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് നി​ല​വി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്.

National

ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യു​ടെ ഭ​ര​ണം അ​വ​സാ​നി​ക്കും; എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും: കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ

ചെ​ന്നൈ: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. ഡി​എം​കെ​യു​ടെ അ​ഴി​മ​തി ഭ​ര​ണം അ​വ​സാ​നി​ക്കു​മെ​ന്നും പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു. എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​മാ​യു​ള്ള ചെ​ന്നൈ​യി​ലെ​ത്തി ക​ണ്ട ശേ​ഷ​മാ​യി​രു​ന്നു പി​യൂ​ഷ് ഗോ​യ​ലി​ന്‍റെ പ്ര​തി​ക​ര​ണം,

"ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ഡി​എം​കെ​യു​ടെ ഭ​ര​ണം മ​ടു​ത്തു. അ​വ​ർ മാ​റ്റം വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു.'-​പി​യൂ​ഷ് ഗോ​യ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

എ​ൻ​ഡി​എ​യി​ലെ ക​ക്ഷി​ക​ൾ എ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. സ​ഖ്യ​ത്തി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തെ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​താ​യും പി​യൂ​ഷ് ഗോ​യ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഡി​എം​കെ​യ്ക്ക് ച​തി​ക്കാ​ൻ മാ​ത്ര​മാ​ണ് അ​റി​യാ​വു​ന്ന​ത്; അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: വി​ജ​യ്

പു​തു​ച്ചേ​രി: ഡി​എം​കെ​യ്ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്. ഡി​എം​കെ​യെ ഒ​രി​ക്ക​ലും വി​ശ്വ​ക്ക​രു​തെ​ന്നും അ​വ​ർ​ക്ക് ച​തി​ക്കാ​ൻ മാ​ത്ര​മാ​ണ് അ​റി​യാ​വു​ന്ന​തെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

പു​തു​ച്ചേ​രി​യി​ൽ ന​ട​ന്ന ടി​വി​കെ​യു​ടെ പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു വി​ജ​യ്‌​യു​ടെ പ്ര​തി​ക​ര​ണം. ഉ​പ്പ​ളം എ​ക്സ്പോ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ടി​വി​കെ​യു​ടെ സ​മ്മേ​ള​നം. പു​തു​ച്ചേ​രി​ക്കാ​രോ​ട് ടി​വി​കെ​യെ വി​ശ്വ​സി​ക്ക​ണ​മെ​ന്നും വി​ജ​യ് ആ​വ​ശ്യ​പ്പെ​ട്ടു.

പു​തു​ച്ചേ​രി​ക്കാ​രെ കേ​ന്ദ്രം വ​ഞ്ചി​ച്ചെ​ന്നും വി​ജ​യ് കു​റ്റ​പ്പെ​ടു​ത്തി. പൂ​ർ​ണ സം​സ്ഥാ​ന പ​ദ​വി അ​നു​വ​ദി​ക്കാം എ​ന്ന് പ​റ​ഞ്ഞാ​ണ് പു​തു​ച്ചേ​രി​ക്കാ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​റ്റി​ച്ച​തെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

എ​ന്നാ​ൽ പു​തു​ച്ചേ​രി​യി​ൽ അ​ധി​കാ​ര​ത്തി​ലു​ള്ള എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ വി​ജ​യ് അ​ഭി​ന​ന്ദി​ച്ചു. എ​തി​ർ​ച്ചേ​രി​യി​ലു​ള്ള പാ​ർ​ട്ടി​യു​ടെ പ​രി​പാ​ടി​യാ​യി​ട്ടും വേ​ണ്ട സു​ര​ക്ഷ അ​വ​ർ ഒ​രു​ക്കി​ത​ന്നു​വെ​ന്നാ​ണ് വി​ജ​യ് പ​റ​ഞ്ഞ​ത്. സ​ർ​ക്കാ​രി​ന് വ​ജ​യ് ന​ന്ദി​യും പ​റ​ഞ്ഞു. ത​മി​ഴ് നാ​ട് സ​ർ​ക്കാ​ർ ഇ​ത് ക​ണ്ട് പ​ഠി​ക്ക​ണ​മെ​ന്നും വി​ജ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

നിയമസഭാ തെരഞ്ഞെടുപ്പ്: ഡിഎംകെയുമായി ചർച്ചയ്ക്ക് അഞ്ചംഗ കോൺഗ്രസ് പാനൽ

ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ അ​​ടു​​ത്ത വ​​ർ​​ഷം ന​​ട​​ക്കു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഡി​​എം​​കെ​​യു​​മാ​​യു​​ള്ള സീ​​റ്റ് ച​​ർ​​ച്ച​​യ്ക്ക് അ​​ഞ്ചം​​ഗ പാ​​ന​​ലി​​നെ കോ​​ൺ​​ഗ്ര​​സ് നി​​യ​​മി​​ച്ചു.

ത​​മി​​ഴ്നാ​​ടി​​ന്‍റെ​​യും പു​​തു​​ച്ചേ​​രി​​യു​​ടെ​​യും ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി നേ​​താ​​വ് ഗി​​രീ​​ഷ് ചോ​​ദാ​​ൻ​​ക​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പാ​​ന​​ൽ. പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ കെ. ​​സെ​​ൽ​​വ​​പെ​​രും​​ത​​ങ്കൈ, നി​​യ​​മ​​സ​​ഭാ ക​​ക്ഷി നേ​​താ​​വ് എ​​സ്. രാ​​ജേ​​ഷ്കു​​മാ​​ർ അം​​ഗ​​ങ്ങ​​ളാ​​ണ്.

പാ​​ന​​ലി​​നെ നി​​യ​​മി​​ച്ച​​തി​​നെ മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് പി. ​​ചി​​ദം​​ബ​​രം സ്വാ​​ഗ​​തം ചെ​​യ്തു. ന​​ട​​ൻ വി​​ജ​​യി​​ന്‍റെ ത​​മി​​ഴ​​ക വെ​​ട്രി ക​​ഴ​​ക​​വു​​മാ​​യി കോ​​ൺ​​ഗ്ര​​സ് സ​​ഖ്യ​​മു​​ണ്ടാ​​ക്കു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ ചി​​ദം​​ബ​​രം ത​​ള്ളി.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ടു​ക്കി​യി​ൽ ഡി​എം​കെ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും

ഇ​ടു​ക്കി: വ​രു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ടു​ക്കി​യി​ൽ ഒ​റ്റ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് ഡി​എം​കെ. ത​മി​ഴ് വോ​ട്ടു​ക​ൾ കൂ​ടു​ത​ലു​ള്ള പീ​രു​മേ​ട്, ദേ​വി​കു​ളം എ​ന്നീ താ​ലൂ​ക്കു​ക​ളി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഡി​എം​കെ സ്ഥാ​നാ​ർ​ത്ഥി​ക​ളെ രം​ഗ​ത്തി​റ​ക്കു​ക.

ഇ​ടു​ക്കി​യി​ലെ അ​തി​ർ​ത്തി താ​ലൂ​ക്കു​ക​ളാ​യ പീ​രു​മേ​ട്, ഉ​ടു​മ്പ​ൻ​ചോ​ല, ദേ​വി​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ത​ങ്ങ​ൾ​ക്ക് സ്വാ​ധീ​ന​മു​ണ്ടെ​ന്നാ​ണ് ഡി​എം​കെ​യു​ടെ വാ​ദം. ഇ​ടു​ക്കി​യി​ൽ 2000 പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​മു​ണ്ട്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​നി​ന​തി​നാ​യി മൂ​ന്നാ​റി​ലും ഉ​പ്പു​ത​റ​യി​ലും ഓ​ഫീ​സു​ക​ളും തു​റ​ന്നി​ട്ടു​ണ്ട്.

പീ​രു​മേ​ട് താ​ലൂ​ക്കി​ലെ ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ ആ​റു വാ​ർ​ഡു​ക​ളി​ലും ദേ​വി​കു​ള​ത്തെ ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചു വാ​ർ​ഡു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കാ​നാ​ണ് തീ​രു​മാ​നം. ത​മി​ഴ് വോ​ട്ട​ർ​മാ​ർ കൂ​ടു​ത​ലു​ള്ള മ​റ്റ് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലും ഡി​എം​കെ ക​ണ്ണു വ​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ ത​ന്നെ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് ഡി​എം​കെ പ​റ​യു​ന്ന​ത്.

ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ജോ​യ്സ് ജോ​ർ​ജ്ജി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ മ​റ്റു മു​ന്ന​ണി​ക​ളൊ​ന്നും പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ടാ​ത്ത​തി​ലാ​ണ് ഒ​റ്റ​ക്ക് മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് നാ​ലു സീ​റ്റി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​മെ​ന്നും ഡി​എം​കെ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

National

വി​ജ​യ് ടി​വി​കെ​യു​ടെ മുഖ്യമന്ത്രി സ്ഥാ​നാ​ർ​ഥി

ചെ​ന്നൈ: ടി​വി​കെ​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന് മ​ഹാ​ബ​ലി​പു​ര​ത്ത് ന​ട​ന്ന ടി​വി​കെ​യു​ടെ ജ​ന​റ​ല്‍ കൗ​ൺ​സി​ലാ​ണ് വി​ജ​യി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തോ​ടെ 2026ല്‍ ​ത​മി​ഴ്നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടം ശ​ക്ത​മാ​കു​മെ​ന്ന് വ്യ​ക്ത​മാ​​യി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി വി​ജ​യ് രം​ഗ​ത്തെ​ത്തി. ക​രൂ​ർ ദു​ര​ന്തം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കി​ല്ലെ​ന്നാ​ണ് സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞ​തെ​ന്നും എ​ന്നാ​ൽ നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി എ​ന്താ​ണ് പ്ര​സം​ഗി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ എ​ല്ലാം കാ​ണു​ന്നു​ണ്ട്, 2026 ൽ ​മ​ത്സ​രം ഡി​എം​കെ​യും ടി​വി​കെ​യും ത​മ്മി​ൽ മാ​ത്ര​മാ​ണ്. 100 ശ​ത​മാ​നം വി​ജ​യം ന​മു​ക്കൊ​പ്പ​മാ​ണ് എ​ന്നും വി​ജ​യ് പ​റ​ഞ്ഞു. ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ന് പി​ന്നാ​ലെ​യാ​ണ് വി​ജ​യ്‌​യു​ടെ പ്ര​തി​ക​ര​ണം.

Latest News

Up