x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​റ്റ് വി​ഭ​ജ​നം: ബാ​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മി​തി


Published: February 22, 2026 01:02 AM IST | Updated: February 22, 2026 01:02 AM IST

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി ഏ​ഴം​ഗ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് ഡി​എം​കെ. ടി.​ആ​ർ. ബാ​ലു ആ​ണ് സ​മി​തി അ​ധ്യ​ക്ഷ​ൻ. സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച നാ​ളെ ആ​രം​ഭി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ഡി​എം​കെ സ​ഖ്യ​ത്തി​ലെ​ത്തി​യ ഡി​എം​ഡി​കെ​യ്ക്ക് കോ​ൺ​ഗ്ര​സി​നെ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റ് ന​ല്കി​യേ​ക്കും. 2021ൽ ​കോ​ൺ​ഗ്ര​സി​ന് 25 സീ​റ്റാ​ണു ന​ല്കി​യ​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വം ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ്റ്റാ​ലി​ൻ അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്നു പ​നീ​ർ​ശെ​ൽ​വം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ത​മി​ഴ്നാ​ട്ടി​ൽ കൂ​ട്ടു​ക​ക്ഷി സ​ർ​ക്കാ​രി​നു യാ​തൊ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്നും വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഡി​എം​കെ അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്നും എം​ഡി​എം​കെ നേ​താ​വ് വൈ​കോ പ​റ​ഞ്ഞു.

Tags : TR Baalu dmk mk stalin congress tamilnadu

Recent News

Up