ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ ടിവികെയുമായി നിലവിൽ സഖ്യത്തിനില്ലെന്ന് കോൺഗ്രസ്. ഡിഎംകെയുമായി സഖ്യം തുടരുമെന്ന് ഡൽഹിയിൽ നടന്ന ചർച്ചയിൽ എഐസിസി നിലപാട് വ്യക്തമാക്കി. ഡിഎംകെയുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നാല് മണിക്കൂർ ചർച്ച നടത്തി.
തമിഴ്നാട്ടിൽ എഐസിസി പരസ്യ പ്രസ്താവനകൾ വിലക്കിയിട്ടുണ്ട്. ഡിഎംകെയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വിധത്തിൽ പരസ്യ പ്രസ്താവനകൾ പാടില്ലെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശം.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25 സീറ്റിൽ മത്സരിച്ച കോണ്ഗ്രസ് 18 സീറ്റിൽ വിജയിച്ചിരുന്നു.
എന്നാൽ മന്ത്രിസഭയിൽ പങ്കാളിത്തം ലഭിക്കുന്നില്ലെന്നതാണ് കോൺഗ്രസിന്റെ പരാതി. മത്സരിക്കാൻ കൂടുതൽ സീറ്റ് വേണമെന്നും കോൺഗ്രസ് ആവശ്യപ്പെടും. അതേസമയം അധികാരത്തിൽ പങ്ക് നേടാനുള്ള ശ്രമം നേതൃതല യോഗത്തിൽ ധാരണയായി.
താഴെ തട്ടിലുള്ള അണികളുടെ വികാരം മാനിക്കുമെന്നും എഐസിസി വ്യക്തമാക്കി. അധികാരത്തിലെത്തിയാൽ വിജയിച്ച സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടി മന്ത്രിമാരെ ആവശ്യപ്പെടാനാണ് നിലവിൽ കോണ്ഗ്രസ് നേതൃത്വത്തിൽ ധാരണയായിരിക്കുന്നത്.
Tags : tamilnadu tvk dmk congress