ചെന്നൈ: മുൻ അണ്ണാ ഡിഎംകെ മന്ത്രി ആർ. വൈദ്യലിംഗം ഡിഎംകെയിൽ ചേർന്നു. ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി വൈദ്യലിംഗം കൂടിക്കാഴ്ച നടത്തിയിരുന്നു.
മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ ഉറ്റ അനുയായി ആയിരുന്ന വൈദ്യലിംഗം ഓരത്തനാട് മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ്.
2022ൽ പനീർശെൽവത്തിനൊപ്പം വൈദ്യലിംഗത്തെയും അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കിയിരുന്നു.
Tags : R. Vaidyalingam DMK AIADMK Minister