x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കു​ന്ന സം​സ്കാ​രം അ​വ​സാ​നി​പ്പി​ക്ക​ണം: വി​ജ​യ്


Published: February 13, 2026 05:59 PM IST | Updated: February 13, 2026 06:29 PM IST

ചെ​ന്നൈ: ക​ലൈ​ഞ്ജ​ർ മ​ഹി​ള ഉ​ത്ത​മൈ തി​ട്ടം പ​ദ്ധ​തി വ​ഴി ത​മി​ഴ്നാ‌​ട്ടി​ൽ സ്ത്രീ​ക​ൾ​ക്ക് അ​യ്യാ​യി​രം രൂ​പ വീ​തം വി​ത​ര​ണം ചെ​യ്ത​തി​നെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്. വോ​ട്ടി​ന് പ​ണം ന​ൽ​കു​ന്ന സം​സ്കാ​രം അ​വ​സാ​നി​ക്ക​ണം.

വോ​ട്ടു​ക​ൾ വി​ല​യ്ക്ക് വാ​ങ്ങാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും വോ​ട്ട് എ​ന്ന​ത് ഓ​രോ പൗ​ര​ന്‍റെ​യും അ​വ​കാ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ നി​ല​വി​ലെ പ്ര​തി​മാ​സ ധ​ന​സ​ഹാ​യം വർധിപ്പിക്കുമെന്നും എം.​കെ.സ്റ്റാ​ലി​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​യും വി​ജ​യ് വി​മ​ർ​ശി​ച്ചു.

ഇ​ത്ത​രം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. താ​ൻ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ന്ന​ത് വോ​ട്ട് തേ​ടി​യ​ല്ല. മ​റി​ച്ച് നീ​തി തേ​ടി​യാ​ണെ​ന്നും ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : vijay slams dmk m.k.stalin

Recent News

Up