Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Result

Pathanamthitta

ത​ദ്ദേ​ശ​ഫ​ലം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചൂ​ണ്ടു​പ​ല​ക: പി.​ജെ. കു​ര്യ​ൻ

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ യു​ഡി​എ​ഫ് നേ​ടി​യ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം വ​രാ​ൻ പോ​കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചൂ​ണ്ടു​പ​ല​ക​യാ​ണെ​ന്ന് കെ​പി​സി​സി കോ​ർ ക​മ്മി​റ്റി അം​ഗം പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ.

പ​ത്ത​നം​തി​ട്ട ഡി​സി​സി ജ​ന​റ​ൽ​ബോ​ഡി​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ച്ചാ​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യ വ​ൻ വി​ജ​യം ആ​വ​ർ​ത്തി​ച്ച് ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളും തി​രി​ച്ചു പി​ടി​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് പി.​ജെ കു​ര്യ​ൻ പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ആ​ന്‍റോ ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​മോ​ഹ​ൻ​രാ​ജ്, പ​ഴ​കു​ളം മ​ധു, എ​ൻ. ഷൈ​ലാ​ജ്, മു​ൻ എം​എ​ൽ​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ.​ഷം​സു​ദ്ദീ​ൻ, കെ​പി​സി​സി അം​ഗം മാ​ത്യു കു​ള​ത്തു​ങ്ക​ൽ, സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, സ​ഹ​ക​ര​ണ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​ജ​യ​വ​ർ​മ്മ, ഡി.​ഡി.​സി ഭാ​ര​വാ​ഹി​ക​ളാ​യ എ.​സു​രേ​ഷ്കു​മാ​ർ, റോ​ബി​ൻ പീ​റ്റ​ർ,വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, അ​നി​ൽ തോ​മ​സ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കെ. ​ജാ​സിം​കു​ട്ടി, സി​ന്ധു അ​നി​ൽ, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, റെ​ജി തോ​മ​സ് സി​ന്ധു അ​നി​ൽ, കെ.​കെ. റോ​യി സ​ൺ, കെ.​സ​തീ​ഷ് ബാ​ബു,ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര, ഷാം ​കു​രു​വി​ള, കോ​ശി. പി.​സ​ഖ​റി​യ, ഏ​ബ്ര​ഹാ​മാ​ത്യു പ​ന​ച്ചി​മൂ​ട്ടി​ൽ എ​സ്.​വി പ്ര​സ​ന്ന​കു​മാ​ർ , ഡി.​എ​ൻ. തൃ​തീ​പ് , സു​നി​ൽ എ​സ്. ലാ​ൽ, ഏ​ഴം​കു​ളം അ​ജു ,എം ​എ​സ് പ്ര​കാ​ശ് വി​നീ​താ അ​നി​ൽ, കെ.​ജി അ​നി​ത, ര​മാ ജോ​ഗീ​ന്ദ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Kerala

വി​ജ​യാ​ഘോ​ഷ​ത്തി​ൽ‌ കു​ഴ​ല​പ്പം വി​ത​ര​ണം ചെ​യ്ത് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

മൂ​വാ​റ്റു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ മി​ക​ച്ച വി​ജ​യ​ത്തി​ൽ കു​ഴ​ല​പ്പം വി​ത​ര​ണം ചെ​യ്ത് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. മൂ​വാ​റ്റു​പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ലി​യ വി​ജ​യം നേ​ടി​യി​രു​ന്നു.

വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ഗ​ര​ത്തി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ എം​എ​ൽ​എ​യു​ടെ പ​ല​ഹാ​ര വി​ത​ര​ണം. മാ​ത്യു കു​ഴ​ൽ​നാ​ട​ന് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ കൂ​ടി ഭാ​ഗ​മാ​യി​രു​ന്നു കു​ഴ​ല​പ്പ വി​ത​ര​ണം.

നേ​ര​ത്തെ, എം​എ​ൽ​എ​യ്ക്കെ​തി​രെ നി​ര​വ​ധി പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ​യും, എ​ൽ​ഡി​എ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​പ്പോ​ൾ കു​ഴ​ല​പ്പം വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്തി​രു​ന്നു.

 

Kerala

ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്ന വി​ധി​യെ​ഴു​ത്താ​ണി​ത്: എം.​എ. ബേ​ബി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്ന വി​ധി​യെ​ഴു​ത്താ​ണി​തെ​ന്ന് എം.​എ.​ബേ​ബി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യു​ടെ​യോ എ​ൽ​ഡി​എ​ഫി​ന്‍റെ​യോ ദൃ​ഷ്ടി​യി​ൽ പെ​ടാ​ത്ത ചി​ല പ്ര​വ​ണ​ത​ക​ൾ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വ​ർ​ത്തി​ച്ചു എ​ന്നു വേ​ണം ഈ ​അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​യി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാ​നെ​ന്നും എം.​എ.​ബേ​ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​ധാ​ര​ണ ഗ​തി​യി​ൽ പാ​ർ​ട്ടി ന​ട​ത്തു​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ ശ​രി​യാ​യി വ​രി​ക​യോ ശ​രി​യോ​ട് വ​ള​രെ അ​ടു​ത്തു വ​രി​ക​യോ ചെ​യ്യും. ഇ​ത്ത​വ​ണ ശ​രി​യി​ൽ നി​ന്ന് വ​ള​രെ അ​ക​ലെ​യാ​യി​രു​ന്നു. അ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്ന കാ​ര്യ​മ​ട​ക്കം പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നും ബേ​ബി അ​റി​യി​ച്ചു.

ജ​ന​ങ്ങ​ളു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ കേ​ട്ട് ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ തി​രു​ത്തേ​ണ്ട​വ തി​രു​ത്തി ഈ ​തി​രി​ച്ച​ടി​യി​ൽ നി​ന്ന് മു​ന്നോ​ട്ടു പോ​കു​മെ​ന്നും എം.​എ.​ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ പ​രാ​ജ​യം വ്യ​ക്ത​മാ​യി; യു​ഡി​എ​ഫി​ന്‍റെ ജ​യം താ​ൽ​ക്കാ​ലി​കം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ പ​രാ​ജ​യം ഇ​തോ​ടെ വ്യ​ക്ത​മാ​യെ​ന്നും യു​ഡി​എ​ഫി​ന് ഉ​ണ്ടാ​യ വി​ജ​യം താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

ബി​ജെ​പി​ക്ക് കി​ട്ടി​യ​ത് വ​ലി​യ മു​ന്നേ​റ്റ​മാ​ണ്. ബി​ജെ​പി മു​ന്നോ​ട്ടു​വ​ച്ച വി​ക​സി​ത കേ​ര​ളം ജ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ വി​ജ​യം അ​ത് തെ​ളി​യി​ക്കു​ന്ന​താ​ണ്. കേ​ര​ള​ത്തി​ൽ 20% വോ​ട്ട് നേ​ടി​യാ​ണ് ബി​ജെ​പി മു​ന്നേ​റി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ‍​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള അ​ട​ക്ക​മു​ള്ള അ​ഴി​മ​തി​യു​ടെ ഫ​ല​മാ​ണി​ത്. കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച ജ​യം താ​ൽ​ക്കാ​ലി​കം മാ​ത്ര​മാ​ണ്. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രാ​ണ് വ​രാ​ൻ പോ​കു​ന്ന​ത് എ​ന്ന് ജ​നം തീ​രു​മാ​നി​ക്കു​മെ​ന്നും മാ​റാ​ത്ത​ത് ഇ​നി മാ​റു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. പി​ന്തു​ണ ന​ൽ​കി​യ വോ​ട്ട​ർ​മാ​ർ​ക്ക് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

 

Kerala

2026 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 111 സീ​റ്റു​ക​ൾ യു​ഡി​എ​ഫ് നേ​ടു​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൽ

കാ​സ​ർ​ഗോ​ഡ്: 2026 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് 111 സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്ന് കാ​സ​ർ​ഗോ​ഡ് എം​പി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ ജ​ന​വി​ധി പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

1977-ലെ ​യു​ഡി​എ​ഫി​ന്‍റെ മി​ന്നും വി​ജ​യം വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​വ​ർ​ത്തി​ക്കും. സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് പ്ര​തി​ഫ​ലി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണം ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ൾ​ക്കും മ​ടു​ത്തി​രി​ക്കു​ക​യാ​ണ്. അ​വ​ർ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ൽ നി​ന്നും മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും അ​തി​ന്‍റെ തെ​ളി​വാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഫ​ല​മെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

അ​നു​കൂ​ല ത​രം​ഗം; എ​ൽ​ഡി​എ​ഫ് മികച്ച വി​ജ​യം നേ​ടു​മെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് നി​മി​ഷ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​നു​കൂ​ല ത​രം​ഗ​മാ​ണെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു.

എ​ൽ​ഡി​എ​ഫ് മികച്ച വി​ജ​യം നേ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് 55നും 60​നും ഇ​ട​യി​ൽ സീ​റ്റ് ല​ഭി​ക്കു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ആ​ത്മ​വി​ശ്വാ​സം. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന സി​പി​എം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലും 55 സീ​റ്റ് വ​രെ ല​ഭി​ക്കു​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ലു​ണ്ടാ​യ​ത്.

രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് എ​ണ്ണി​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കു​ക. തു​ട​ർ​ന്ന് 8.20 മു​ത​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളു​ടെ ഫ​ലം എ​ത്തി തു​ട​ങ്ങും. പി​ന്നാ​ലെ ന​ഗ​ര​സ​ഭ​ക​ളി​ലെ ഫ​ല​വും അ​റി​യാം. മ​റ്റ് ഫ​ല​ങ്ങ​ൾ‌ 9.30 ന് ​ശേ​ഷം പ്ര​ഖ്യാ​പി​ക്കും.

14 ജി​ല്ല​ക​ളി​ലാ​യി 244 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് 1129 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ട് എ​ണ്ണു​ന്ന​ത്. ഇ​ത്ത​വ​ണ കു​റ​ഞ്ഞ പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

 

 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് ഇ​നി നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി. രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് എ​ണ്ണി​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കു​ക. തു​ട​ർ​ന്ന് 8.20 മു​ത​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളു​ടെ ഫ​ലം എ​ത്തി തു​ട​ങ്ങും.

പി​ന്നാ​ലെ ന​ഗ​ര​സ​ഭ​ക​ളി​ലെ ഫ​ല​വും അ​റി​യാം. മ​റ്റ് ഫ​ല​ങ്ങ​ൾ‌ 9.30 ന് ​ശേ​ഷം പ്ര​ഖ്യാ​പി​ക്കും. 14 ജി​ല്ല​ക​ളി​ലാ​യി 244 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് 1129 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ട് എ​ണ്ണു​ന്ന​ത്. ഇ​ത്ത​വ​ണ കു​റ​ഞ്ഞ പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

73.68 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2020 ല്‍ ​ഇ​ത് 75. 95 ശ​ത​മാ​ന​മാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് ആ​കെ 2,10,79,021 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70.9 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 76.08 ശ​ത​മാ​നം പോ​ളിം​ഗും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​കെ 2,10,79,021 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ലാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. തു​ട​ർ​ന്ന് ഡി​സം​ബ​ർ 11ന് ​തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ലും വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​രു​ന്നു.

 

 

Kerala

വോട്ടെണ്ണല്‍ 258 കേന്ദ്രങ്ങളില്‍: പൂര്‍ണ ഫലം ഉച്ചയോടെ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലി​ന്‍റെ പൂ​ര്‍​ണ​ഫ​ലം 13ന് ​ഉ​ച്ച​യോ​ടെ ത​ന്നെ ല​ഭ്യ​മാ​ക്കാ​ന്‍ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. ഗ്രാ​മ-​ബ്ലോ​ക്ക്-​ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഒ​രേ​സ​മ​യം സ​മാ​ന്ത​ര​മാ​യി വോ​ട്ടെ​ണ്ണു​ന്ന​തി​നാ​ണ് ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങും. ആ​ദ്യം ത​പാ​ല്‍ വോ​ട്ടാ​ണ് എ​ണ്ണു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ത​പാ​ല്‍ വോ​ട്ടു​ക​ളെ​ണ്ണാ​ന്‍ വ​ര​ണാ​ധി​കാ​രി​യാ​യ ക​ള​ക്ട​റു​ടെ ചേം​ബ​റി​നു സ​മീ​പം പ്ര​ത്യേ​ക വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം ക്ര​മീ​ക​രി​ക്കും.

ഗ്രാ​മ-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ത​പാ​ല്‍ വോ​ട്ടു​ക​ള്‍ ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കു മു​ന്നി​ലാ​ണ് എ​ണ്ണു​ക. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലെ ത​പാ​ല്‍ വോ​ട്ട് എ​ണ്ണു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​രാ​തി​രി​ക്കാ​ന്‍ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ണ്ണും.

258 വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ബ്ലോ​ക്കു​ക​ളി​ല്‍ ഒ​രു വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം വീ​ത​മു​ണ്ടാ​കും. ഇ​തി​നു കീ​ഴി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ടു​ക​ള്‍ ഇ​വി​ടെ എ​ണ്ണും. കോ​ര്‍​പ​റേ​ഷ​നി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ഒ​ന്നി​ലേ​റെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​കും.

ഇ​തു കൂ​ടാ​തെ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​പാ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണാ​ന്‍ ക​ള​ക്ട​റു​ടെ ചേം​ബ​റി​ന് സ​മീ​പ​മാ​യി 14 കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ക്കു​ക. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ല​ങ്ങ​ളാ​ണ് സാ​ധാ​ര​ണ​യാ​യി വൈ​കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ചി​ല​യി​ട​ങ്ങ​ളി​ലെ​യെ​ങ്കി​ലും പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു. ഇ​തൊ​ഴി​വാ​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​മാ​ണ് സ​മാ​ന്ത​ര​മാ​യി ഒ​രു​ക്കു​ന്ന​ത്.

Latest News

Up