x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്ന വി​ധി​യെ​ഴു​ത്താ​ണി​ത്: എം.​എ. ബേ​ബി


Published: December 13, 2025 09:09 PM IST | Updated: December 13, 2025 09:09 PM IST

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്ന വി​ധി​യെ​ഴു​ത്താ​ണി​തെ​ന്ന് എം.​എ.​ബേ​ബി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യു​ടെ​യോ എ​ൽ​ഡി​എ​ഫി​ന്‍റെ​യോ ദൃ​ഷ്ടി​യി​ൽ പെ​ടാ​ത്ത ചി​ല പ്ര​വ​ണ​ത​ക​ൾ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വ​ർ​ത്തി​ച്ചു എ​ന്നു വേ​ണം ഈ ​അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​യി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാ​നെ​ന്നും എം.​എ.​ബേ​ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​ധാ​ര​ണ ഗ​തി​യി​ൽ പാ​ർ​ട്ടി ന​ട​ത്തു​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ ശ​രി​യാ​യി വ​രി​ക​യോ ശ​രി​യോ​ട് വ​ള​രെ അ​ടു​ത്തു വ​രി​ക​യോ ചെ​യ്യും. ഇ​ത്ത​വ​ണ ശ​രി​യി​ൽ നി​ന്ന് വ​ള​രെ അ​ക​ലെ​യാ​യി​രു​ന്നു. അ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്ന കാ​ര്യ​മ​ട​ക്കം പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നും ബേ​ബി അ​റി​യി​ച്ചു.

ജ​ന​ങ്ങ​ളു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ കേ​ട്ട് ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ തി​രു​ത്തേ​ണ്ട​വ തി​രു​ത്തി ഈ ​തി​രി​ച്ച​ടി​യി​ൽ നി​ന്ന് മു​ന്നോ​ട്ടു പോ​കു​മെ​ന്നും എം.​എ.​ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : ma baby cpm ldf election result localbody elections

Recent News

Up