x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​കൂ​ല ത​രം​ഗം; എ​ൽ​ഡി​എ​ഫ് മികച്ച വി​ജ​യം നേ​ടു​മെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി


Published: December 13, 2025 07:48 AM IST | Updated: December 13, 2025 07:49 AM IST

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് നി​മി​ഷ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​നു​കൂ​ല ത​രം​ഗ​മാ​ണെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു.

എ​ൽ​ഡി​എ​ഫ് മികച്ച വി​ജ​യം നേ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് 55നും 60​നും ഇ​ട​യി​ൽ സീ​റ്റ് ല​ഭി​ക്കു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ആ​ത്മ​വി​ശ്വാ​സം. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന സി​പി​എം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലും 55 സീ​റ്റ് വ​രെ ല​ഭി​ക്കു​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ലു​ണ്ടാ​യ​ത്.

രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് എ​ണ്ണി​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കു​ക. തു​ട​ർ​ന്ന് 8.20 മു​ത​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളു​ടെ ഫ​ലം എ​ത്തി തു​ട​ങ്ങും. പി​ന്നാ​ലെ ന​ഗ​ര​സ​ഭ​ക​ളി​ലെ ഫ​ല​വും അ​റി​യാം. മ​റ്റ് ഫ​ല​ങ്ങ​ൾ‌ 9.30 ന് ​ശേ​ഷം പ്ര​ഖ്യാ​പി​ക്കും.

14 ജി​ല്ല​ക​ളി​ലാ​യി 244 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് 1129 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ട് എ​ണ്ണു​ന്ന​ത്. ഇ​ത്ത​വ​ണ കു​റ​ഞ്ഞ പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

 

 

Tags : v sivankutty ldf cpm thiruvananthapuram election result

Recent News

Up