x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​രി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ന് ജ​നം ന​ൽ​കി​യ അം​ഗീ​കാ​രം: കെ.​കെ. ര​മ


Published: December 13, 2025 10:12 PM IST | Updated: December 13, 2025 10:12 PM IST

വ​ട​ക​ര: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ വ​മ്പ​ൻ വി​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് കെ.​കെ.​ര​മ എം​എ​ൽ​എ. കേ​ര​ള​ത്തി​ലാ​കെ ആ​ഞ്ഞ​ടി​ച്ച ഈ ​ജ​ന​വി​ധി​യു​ടെ ത​രം​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ യു​ഡി​എ​ഫ് നേ​തൃ​ത്വം ആ​ത്മാ​ർ​ഥ​മാ​യ അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു​വെ​ന്ന് കെ.​കെ. ര​മ പ​റ​ഞ്ഞു. 

ടി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​യ​ർ​ത്തി​യ നേ​രി​ന്‍റെ ചെ​മ്പ​താ​ക​ക​ൾ കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ൽ കൂ​ടു​ത​ൽ തെ​ളി​മ​യോ​ടെ പാ​റി​ക്ക​ളി​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ ഈ ​ജ​ന​വി​ധി ന​ൽ​കി​യ ജ​ന​ത​യ്ക്ക് ഹൃ​ദ​യാ​ഭി​വാ​ദ്യ​ങ്ങ​ളെ​ന്നും എം​എ​ൽ​എ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ങ്ങ​നെ;

2008 ൽ ​സ​ഖാ​വ് മ​ണ്ടോ​ടി​ക്ക​ണ്ണ​ന്‍റെ മ​ണ്ണി​ൽ സ.​ടി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​യ​ർ​ത്തി​യ നേ​രി​ന്‍റെ ചെ​മ്പ​താ​ക​ക​ൾ കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ൽ കൂ​ടു​ത​ൽ തെ​ളി​മ​യോ​ടെ പാ​റി​ക്ക​ളി​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ ഈ ​ജ​ന​വി​ധി ന​ൽ​കി​യ ജ​ന​ത​യ്ക്ക് ഹൃ​ദ​യാ​ഭി​വാ​ദ്യ​ങ്ങ​ൾ.

പി​റ​വി കൊ​ണ്ട് ആ​റു​മാ​സ​ത്തെ ആ​യു​സ്സ് കു​ല​പ്ര​ഭു​ക്ക​ന്മാ​ർ വി​ധി​ച്ച പ്ര​സ്ഥാ​നം അ​തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യ ടി.​പി​യു​ടെ ര​ക്ത​സാ​ക്ഷി സ്വ​പ്ന​ങ്ങ​ൾ നെ​ഞ്ചേ​റ്റു​വാ​ങ്ങി പ​ട​ർ​ന്നു വ​ള​രു​ന്ന കാ​ഴ്ച​യാ​ണ് എ​മ്പാ​ടും.

പ​തി​റ്റാ​ണ്ടു​ക​ളു​ടെ വി​ക​സ​ന​മു​ര​ടി​പ്പി​ൽ നി​ന്നും ഏ​റാ​മ​ല​യെ ഏ​റെ മാ​റ്റി​യ ഭ​ര​ണ​സ​മി​തി​യെ ന​ട്ടാ​ൽ കു​രു​ക്കാ​ത്ത നു​ണ​ക​ളു​ടെ മ​ഴ​യി​ൽ കു​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സി​പി​എം റീ​ലു​ക​ൾ സ​ത്യ​ത്തി​ൽ ജ​ന​കീ​യ മു​ന്ന​ണി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ച​ര​ണ​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

ഒ​ഞ്ചി​യ​ത്തും ജ​ന​പ​ക്ഷ വി​ക​സ​ന​ത്തി​നും നേ​രി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ന് വ​ലി​യ അം​ഗീ​കാ​ര​മാ​ണ് ജ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌/ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അ​ട​ക്ക​മു​ള്ള സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച ജ​ന​കീ​യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ പൂ​ർ​ണ്ണ​മാ​യും ഒ​ഞ്ചി​യ​ത്തെ ജ​ന​ത നെ​ഞ്ചേ​റ്റു​ക​യാ​യി​രു​ന്നു.

ഒ​ഞ്ചി​യം/​ഏ​റാ​മ​ല/ ചോ​റോ​ട്/​അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​കീ​യ മു​ന്ന​ണി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മു​ഴു​വ​ൻ UDF-RMPI പ്ര​വ​ർ​ത്ത​ക​രേ​യും നേ​താ​ക്ക​ളെ​യും ഹൃ​ദ​യ​ത്തി​ൻ്റെ ഭാ​ഷ​യി​ൽ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു.

ഒ​ഞ്ചി​യം മേ​ഖ​ല​യ്ക്ക് പു​റ​ത്തും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ങ്ങ​ൾ നേ​ടാ​ൻ ആ​ർ.​എം.​പി.​ഐ​ക്ക് സാ​ധ്യ​മാ​യി.​വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലും, മ​ണി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലും ആ​ദ്യ​മാ​യി ആ​ർ.​എം.​പി.​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യ​ക്കൊ​ടി പാ​റി​ച്ചു.‌

മാ​വൂ​ർ,ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്ത്/​ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഡി​വി​ഷ​നു​ക​ൾ, കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടെ ആ​ർ.​എം.​പി.​ഐ വി​ജ​യി​ച്ചു. ആ​ർ.​എം.​പി.​ഐ​യു​ടെ ചെ​മ്പ​താ​ക​യേ​ന്തി ജ​ന​വി​ധി തേ​ടി​യ മു​ഴു​വ​ൻ സ​ഖാ​ക്ക​ൾ​ക്കും ഹൃ​ദ​യാ​ഭി​വാ​ദ്യ​ങ്ങ​ൾ.

ജ​ന​ജീ​വി​തം നാ​ൾ​ക്കു​നാ​ൾ ദുഃ​സ്സ​ഹ​മാ​ക്കു​ക​യും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ പി.​ആ​ർ മാ​മാ​ങ്ക​ങ്ങ​ളു​ടെ ഭാ​രം കൂ​ടി അ​വ​ർ​ക്കു മേ​ൽ കെ​ട്ടി​വെ​യ്ക്കു​ക​യും ചെ​യ്ത സി.​പി.​എ​മ്മി​ന്റെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രാ​യ ജ​ന​വി​കാ​ര​ത്തി​ൻ്റെ കൊ​ടു​ങ്കാ​റ്റ് ത​ങ്ങ​ൾ​ക്ക​നു​കു​ല​മാ​യ വി​കാ​ര​മാ​ക്കി മാ​റ്റാ​ൻ ആ​സൂ​ത്രി​ത​മാ​യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ന് സാ​ധി​ച്ചു.

കേ​ര​ള​ത്തി​ലാ​കെ ആ​ഞ്ഞ​ടി​ച്ച ഈ ​ജ​ന​വി​ധി​യു​ടെ ത​രം​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ യു.​ഡി. എ​ഫ് നേ​തൃ​ത്വം ആ​ത്മാ​ർ​ഥ​മാ​യ അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് നേ​ടാ​നി​രി​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ വി​ജ​യ​ത്തി​ൻ്റെ അ​ർ​ത്ഥ​പൂ​ർ​ണ്ണ​മാ​യ കാ​ഹ​ള​മാ​ണ് ഈ ​മു​ന്നേ​റ്റം.

എ​ത്ര വ​ലി​യ ഭീ​ഷ​ണി​ക​ളും ഗു​ണ്ടാ​മ​ർ​ദ്ദ​ന​വും ഏ​റ്റു​വാ​ങ്ങി​യി​ട്ടാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഈ ​പോ​രാ​ട്ടം ന​ട​ത്തി​യ​ത് എ​ന്ന​ത് ഓ​ർ​ക്കേ​ണ്ട​താ​ണ്.

ഒ​രു പാ​ർ​ല​മെ​ന്റ് അം​ഗ​ത്തി​നെ പോ​ലും ക​ട​ന്നാ​ക്ര​മി​ക്കാ​ൻ മ​ടി​യി​ല്ലാ​തി​രു​ന്ന ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണൂ​രി​ലെ വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഒ​രു വ​നി​താ സ്ഥാ​നാ​ർ​ത്ഥി​യേ​യും വ​യോ​ധി​ക​നാ​യ ഒ​രു പൊ​തു പ്ര​വ​ർ​ത്ത​ക​നെ​യും അ​തി​ക്രൂ​ര​മാ​യി ക​ട​ന്നാ​ക്ര​മി​ച്ച, മ​ന​സ്സു മ​ര​വി​പ്പി​ക്കു​ന്ന കാ​ഴ്ച​യ്ക്കും കേ​ര​ളം സാ​ക്ഷ്യം വ​ഹി​ച്ചു.

അ​വി​ടെ നി​ന്നു​യ​ർ​ന്ന നി​ല​വി​ളി​ക​ൾ​ക്ക്, അ​വ​രേ​റ്റു വാ​ങ്ങി​യ അ​പ​മാ​ന​ത്തി​ന് കേ​ര​ളം ന​ൽ​കി​യ, ഒ​രു തു​ള്ളി ചോ​ര പൊ​ടി​യാ​ത്ത പ്ര​തി​കാ​ര മ​ധു​ര​മാ​ണ് ഈ ​ജ​ന​വി​ധി.

ന​ന്ദി,
കേ​ര​ള​മേ..
കെ.​കെ ര​മ

Tags : kk rema udf localbody elections election result calicut

Recent News

Up