Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exam

പ​രീ​ക്ഷ​യ്ക്കു പ​ഠി​ക്കേ​ണ്ട​ത് എ​ങ്ങ​നെ?

ഒ​രു അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്‍റെ ഏ​റ്റ​വും സ്പെ​ഷ്യ​ലും അ​തേ​സ​മ​യം ടെ​ൻ​ഷ​ൻ നി​റ​ഞ്ഞ​തു​മാ​യ സ​മ​യ​മാ​ണ് പ​രീ​ക്ഷാ​ക്കാ​ലം. പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും മ​റ്റു മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ ക​ന​ത്ത ത​യാ​റെ​ടു​പ്പി​ലാ​ണ്.

പ​ല വീ​ടു​ക​ളി​ലും മാ​താ​പി​താ​ക്ക​ളാ​ണ് കൂ​ടു​ത​ൽ ആ​ശ​ങ്ക​യോ​ടെ ക​ഴി​യു​ന്ന​ത്. ഈ ​സ​മ​യ​ത്ത് പ​രീ​ക്ഷ​യെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യും ആ​രോ​ഗ്യ​ക​ര​മാ​യും എ​ങ്ങ​നെ അ​ഭി​മു​ഖീ​ക​രി​ക്കാം എ​ന്ന് ന​മു​ക്ക് നോ​ക്കാം.

പ​രീ​ക്ഷ​യെ സ​മ്മ​ർദത്തോ​ടെ കാ​ണ​രു​ത് എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​നം. ചെ​റി​യ അ​ള​വി​ലു​ള്ള ഉ​ത്ക​ണ്ഠ പ​ഠ​ന​ത്തി​ന് ഗൗ​ര​വം ന​ൽ​കും, പ​ക്ഷേ അ​തി​രു​ക​വി​ഞ്ഞാ​ൽ അ​ത് തി​രി​ച്ച​ടി​യാ​കും.

അ​തി​നാ​ൽ, പ​രീ​ക്ഷ​യു​ടെ ഫ​ല​ത്തെ മാ​ത്രം ല​ക്ഷ്യ​മാ​ക്കി പ​ഠി​ക്കു​ന്ന​തി​നു പ​ക​രം, സ്വ​ന്തം അ​റി​വും ക​ഴി​വും വ​ർ​ധി​പ്പി​ക്കാ​നു​ള്ള ആ​ത്മാ​ർഥ​മാ​യ ശ്ര​മ​മാ​യി കാ​ണു​ക.

ഈ ​മ​നോ​ഭാ​വം പ​രീ​ക്ഷാ​സ​മ​യ​ത്ത് മാ​ന​സി​ക ശ​ക്തി ന​ൽ​കും. മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. ര​ക്ഷി​താ​ക്ക​ളോ വി​ദ്യാ​ർ​ത്ഥി​ക​ളോ ആ​രാ​യാ​ലും ഇ​പ്പോ​ൾ അ​ത് ഒ​ഴി​വാ​ക്ക​ണം.

"നി​ന്‍റെ സു​ഹൃ​ത്ത് ഇ​ത്ര​യും പ​ഠി​ച്ചു' തു​ട​ങ്ങി​യ ക​മ​ന്‍റുക​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തി​രി​ക്കു​ക. ഓ​രോ​രു​ത്ത​ർ​ക്കും അ​വ​ര​വ​രു​ടേ​താ​യ വ​ഴി​യും സ​മ​യ​വും ഉ​ണ്ട്. മ​റ്റു​ള്ള​വ​രെ അ​നു​ക​രി​ക്കാ​തെ, സ്വ​ന്തം ല​ക്ഷ്യ​ത്തി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. അ​ത്ത​രം താ​ര​ത​മ്യ​ങ്ങ​ൾ പ്ര​ചോ​ദ​ന​മ​ല്ല, മ​റി​ച്ച് സ​മ്മ​ർ​ദ​മാ​ണ്.

ഒ​രു കൃ​ത്യ​മാ​യ ദി​ന​ച​ര്യ വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഉ​റ​ക്കം, ഭ​ക്ഷ​ണം, പ​ഠ​നം, വ്യാ​യാ​മം എ​ന്നി​വ ദി​വ​സ​വും ഒ​രേ സ​മ​യ​ത്ത് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക. ഇ​ത് പ​ഠ​ന​ത്തി​ന്‍റെ ഫ​ല​പ്രാ​പ്തി വ​ർ​ധി​പ്പി​ക്കും.

ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും വേ​ണം - ശ​രീ​ര​ഭാ​ര​ത്തി​ന്‍റെ 25 കി​ലോ​യ്ക്ക് ഏ​ക​ദേ​ശം ഒരു ലി​റ്റ​ർ വെ​ള്ളം (ഉ​ദാ: 50 കി​ലോ ഉ​ള്ള​വ​ർ​ക്ക് ദി​വ​സ​വും രണ്ട് ലി​റ്റ​ർ എ​ങ്കി​ലും).

ആ​വ​ർ​ത്ത​ന​മാ​ണ് ഓ​ർ​മശ​ക്തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗം. എ​ല്ലാ​വ​രു​ടെ​യും പ​ഠ​ന​വേ​ഗ​ത വ്യ​ത്യ​സ്ത​മാ​ണ് എ​ന്ന​ത് ഓ​ർ​ക്കു​ക. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ പ​ര​മാ​വ​ധി പ​രി​ഹ​രി​ക്കു​ക - ഇ​ത് പ​രീ​ക്ഷാ​സ​മ​യ​ത്ത് വ​ലി​യ ആ​ത്മ​വി​ശ്വാ​സം ന​ൽ​കും. ഷോ​ർ​ട്ട് നോ​ട്ടു​ക​ളോ സം​ഗ്ര​ഹ​ങ്ങ​ളോ ത​യാറാ​ക്കി വയ്​ക്കു​ക; അ​വ​സാ​ന നി​മി​ഷ റി​വി​ഷ​ന് വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​കും.

ക​ണ​ക്ക്, ഫി​സി​ക്സ് തു​ട​ങ്ങി​യ പ്ര​ശ്ന​പ​രി​ഹാ​ര വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​മ്പോ​ൾ, ആ​ദ്യം ചോ​ദ്യം മാ​ത്രം എ​ഴു​തി​യെ​ടു​ത്ത് സ്വ​ന്ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക. ബു​ക്ക് നോ​ക്കി പ​ഠി​ക്കാ​തെ, സ്വ​യം ചെ​യ്ത ശേ​ഷം സം​ശ​യ​ങ്ങ​ൾ മാ​ത്രം ക്ലി​യ​ർ ചെ​യ്യു​ക.

ഇ​ഷ്ട​വി​ഷ​യ​ങ്ങ​ൾ ആ​ദ്യം ചെ​റി​യ സ​മ​യ​ത്തി​ന് എ​ടു​ത്ത് പ​ഠി​ച്ച്, പ്ര​യാ​സ​മു​ള്ള​വ​യ്ക്ക് കൂ​ടു​ത​ൽ സ​മ​യം ന​ൽ​കി സ​ന്തു​ലി​ത​മാ​യി മു​ന്നോ​ട്ടു​പോ​കു​ക. ഈ ​പ​രീ​ക്ഷ​ക​ളെ നി​ങ്ങ​ളു​ടെ ജീ​വി​ത​ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ഒ​രു പ്ര​ധാ​ന ചു​വ​ടു​വയ്​പ്പാ​യി കാ​ണു​ക.

പ​രീ​ക്ഷ​യ​ല്ല, നി​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യാ​ണ് പ്ര​ധാ​നം. എ​ല്ലാ​വ​ർ​ക്കും ശാ​ന്ത​മാ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും നി​റ​ഞ്ഞ ഒ​രു പ​രീ​ക്ഷാ​ക്കാ​ലം ആ​ശം​സി​ക്കു​ന്നു!

വിവരങ്ങൾ: Nithin A.F.
Consultant Psychologist SUT Hospital, Pattom
Mob: 9496341841
Email:
[email protected], www.nithinaf.blogspot.com

 

Kerala

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് അ​ഞ്ച് മു​ത​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ മാ​​ർ​​ച്ച അ​​ഞ്ചി​​ന് ആ​​രം​​ഭി​​ക്കു​​മെ​​ന്നും പ​​രീ​​ക്ഷാ ടൈം​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു ക​​ഴി​​ഞ്ഞ​​താ​​യും പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി അ​​റി​​യി​​ച്ചു.

മാ​​ർ​​ച്ച് അ​​ഞ്ചി​​ന് ആ​​രം​​ഭി​​ച്ച് 30ന് ​​അ​​വ​​സാ​​നി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് പ​​രീ​​ക്ഷാ ടൈം ​​ടേ​​ബി​​ൾ ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. എ​​സ്എ​​സ്എ​​ൽ​​സി​​യോ​​ടൊ​​പ്പം ടി​​എ​​ച്ച്എ​​സ്എ​​ൽ​​സി, എ​​എ​​ച്ച്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​ക​​ളും ന​​ട​​ക്കും.

“ആ​​ശ​​ങ്ക അ​​ടി​​സ്ഥാ​​നര​​ഹി​​തം”

പു​​തി​​യ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള പ​​രീ​​ക്ഷ​​യെ​​ക്കു​​റി​​ച്ച് ആ​​ശ​​ങ്ക പ​​ര​​ത്തു​​ന്ന രീ​​തി​​യി​​ലു​​ള്ള പ്ര​​ചാ​​ര​​ണ​​ത്തി​​ൽ യാ​​തൊ​​രു അ​​ടി​​സ്ഥാ​​ന​​വു​​മി​​ല്ലെ​​ന്ന് പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സമ​​ന്ത്രി വി.​​ ശി​​വ​​ൻ​​കു​​ട്ടി. ചി​​ല കോ​​ണു​​ക​​ളി​​ൽനി​​ന്ന് ബോ​​ധ​​പൂ​​ർ​​വ​​മാ​​യ ആ​​ശ​​ങ്ക​​ക​​ൾ സൃ​​ഷ്ടി​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണു ന​​ട​​ക്കു​​ന്ന​​ത്.

ചോ​​ദ്യ​​മാ​​തൃ​​ക​​ക​​ൾ അ​​ധ്യ​​യ​​നവ​​ർ​​ഷാ​​രം​​ഭ​​ത്തി​​ൽ ത​​ന്നെ എ​​സ് സി​​ഇ​​ആ​​ർ​​ടി വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഓ​​ണ​​പ്പ​​രീ​​ക്ഷ​​യി​​ലും ക്രി​​സ്മ​​സ് പ​​രീ​​ക്ഷ​​യി​​ലും ഈ ​​പു​​തി​​യ മാ​​തൃ​​ക​​ക​​ൾ കു​​ട്ടി​​ക​​ൾ​​ക്ക് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

കൈ​​റ്റ് വി​​ക്ടേ​​ഴ്സ് ചാ​​ന​​ൽ വ​​ഴി പു​​തി​​യ ചോ​​ദ്യ​​പേ​​പ്പ​​റു​​ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന പ്ര​​ത്യേ​​ക പ​​രി​​പാ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ചി​​ട്ടു​​ള്ള​​താ​​യും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

സ്കൂ​​ൾ ബാ​​ഗി​​ന്‍റെ ഭാ​​രം കു​​റ​​യ്ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച ച​​ർ​​ച്ച​​ക​​ൾ ന​​ട​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ 10-ാം ക്ലാ​​സി​​ലെ സി​​ല​​ബ​​സ് ഒ​​റ്റ​​യ​​ടി​​ക്ക് വെ​​ട്ടി​​ക്കു​​റ​​യ്ക്കു​​മെ​​ന്ന പ്ര​​ച​​ര​​ണം ശ​​രി​​യ​​ല്ലെന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

University News

 പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്‌സി സൈബര്‍ ഫോറന്‍സിക്ക് പരീക്ഷകള്‍ക്ക് മൂന്ന് വരെ അപേക്ഷിക്കാം. ഫൈനോടുകൂടി നാലു വരെയും സൂപ്പര്‍ ഫൈനോടുകൂടി അഞ്ചു വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ ബി.വോക്ക് അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്ക് ഡിസൈന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മൂന്ന് മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബി.വോക്ക് അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്ക് ഡിസൈന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി മൂന്ന് മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സ കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്‌സ്) സിഎസ്എസ് (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രുവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നാലിന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

 

National

ട്രെ​യി​ൻ വൈ​കി, പ​രീ​ക്ഷ എ​ഴു​താനായില്ല; വി​ദ്യാ​ർ​ഥി​നി​ക്ക് റെ​യി​ൽ​വേ 9.10 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാൻ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര സ​മി​തി

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​നി​ക്ക് റെ​യി​ൽ​വേ 9.10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര സ​മി​തി നി​ർ​ദേ​ശം. 45 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ 12 ശ​ത​മാ​നം പ​ലി​ശ കൂ​ടി ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​സ്തി ജി​ല്ലാ ഉ​പ​ഭോ​ക്തൃ സ​മി​തി നി​ർ​ദേ​ശി​ച്ചു.

ട്രെ​യി​ൻ വൈ​കി​യ​തു കാ​ര​ണം പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​തി​രു​ന്ന വി​ദ്യാ​ർ​ഥി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഉ​പ​ഭോ​ക്തൃ സ​മി​തി​യു​ടെ നി​ർ​ദേ​ശം. ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട​തി​ൽ 20 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് 2018ലാ​ണ് സ​മൃ​ദ്ധി എ​ന്ന വി​ദ്യാ​ർ​ഥി​നി പ​രാ​തി ന​ൽ​കി​യ​ത്.

ല​ക്നൗ​വി​ലെ ജ​യ്പ്ര​കാ​ശ് നാ​രാ​യ​ൺ കോ​ള​ജി​ലാ​യി​രു​ന്നു പ​രീ​ക്ഷ. സ​മൃ​ദ്ധി ക​യ​റി​യ ഇ​ന്‍റ​ർ​സി​റ്റി സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​ൻ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് ല​ക്നൗ​വി​ൽ എ​ത്തി​യ​ത്. 12.30നു ​മു​ന്പ് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. ട്രെ​യി​ൻ വൈ​കി​യ​തി​നാ​ൽ അ​വ​സ​രം ന​ഷ്ട​മാ​യി.

Kerala

ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷാ ഒ​രു​ക്ക​ധ്യാ​നം

മു​​​രി​​​ങ്ങൂ​​​ർ: വാ​​​ർ​​​ഷി​​​ക​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ഒ​​​രു​​​ങ്ങു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഫെ​​​ബ്രു​​​വ​​​രി ആ​​​റി​​​നു രാ​​​വി​​​ലെ ഒ​​​ന്പ​​​തു​​​മു​​​ത​​​ൽ രാ​​​ത്രി എ​​​ട്ടു​​​വ​​​രെ മു​​​രി​​​ങ്ങൂ​​​ർ ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ പ​​​രീ​​​ക്ഷാ ഒ​​​രു​​​ക്ക​​​ധ്യാ​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ അ​​​റി​​​യി​​​ച്ചു.

പ്ര​​​വേ​​​ശ​​​നം ആ​​​ദ്യം ബു​​​ക്ക് ചെ​​​യ്യു​​​ന്ന 150 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​ത്രം. കൗ​​​ണ്‍​സ​​​ലിം​​​ഗി​​​നു സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​കും. താ​​​മ​​​സ​​​സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണ്. ബു​​​ക്കിം​​​ഗി​​​ന് ഫോ​​​ണ്‍: 9447785548, 9496167557.

University News

 പ​രീ​ക്ഷ​യി​ൽ മാ​റ്റം

ജ​നു​വ​രി 21ന് ​തു​ട​ങ്ങാ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ (2023 പ്ര​വേ​ശ​നം മു​ത​ൽ) ബി​പി​എ​ഡ് ന​വം​ബ​ർ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും.

ജ​നു​വ​രി 21, 23 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് ( 2021 മു​ത​ൽ 2024 വ​രെ പ്ര​വേ​ശ​നം) മാ​ർ​ച്ച് 2025, (2020 പ്ര​വേ​ശ​നം) മാ​ർ​ച്ച് 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ജ​നു​വ​രി 27, 28 തീ​യ​തി​ക​ളി​ലും ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് (2019 മു​ത​ൽ 2025 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2025, (2017, 2018 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഡി​ഗ്രി (2020 മു​ത​ൽ 2025 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും യ​ഥാ​ക്ര​മം ഫെ​ബ്രു​വ​രി മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലും ന​ട​ത്തും. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

 പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ ( 2022 മു​ത​ൽ 2025 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ഭാ​ഗം ബി​എ, ബി​എ അ​ഫ്സ​ൽ - ഉ​ൽ - ഉ​ല​മ, ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി, ബി​എം​എം​സി (സി​സി​എ​സ്എ​സ് - യു​ജി - 2011, 2012, 2013 പ്ര​വേ​ശ​നം) മൂ​ന്നാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2021, നാ​ലാം സെ​മ​സ്റ്റ​ർ സെ​പ്റ്റം​ബ​ർ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജ​നു​വ​രി 17 മു​ത​ൽ ല​ഭ്യ​മാ​കും.

 

University News

പ​രീ​ക്ഷ

2026 ജ​നു​വ​രി ഏഴിന് ​ആ​രം​ഭി​ക്കു​ന്ന ക​മ്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് മേ​ഴ്സി​ചാ​ൻ​സ് (2013 സ്കീം - 2013 &​; 2014 അ​ഡ്മി​ഷ​ൻ) ഒ​ക്ടോ​ബ​ർ 2025 പ​രീ​ക്ഷ കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻജി​നീ​യ​റിം​ഗി​ൽ വ​ച്ച്
ന​ട​ത്തും. പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​വി​ടെ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പറ്റണം.

പ​രീ​ക്ഷാ​ഫ​ലം

2025 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം ലാം​ഗ്വേ​ജ് ആൻഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് (റെ​ഗു​ല​ർ & ​സ​പ്ലി​മെ​ന്‍റ​റി) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന 2026 ജ​നു​വ​രി എട്ടു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്രം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2026 ജ​നു​വ​രി ഏഴു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്ക് കാ​ര്യ​വ​ട്ടം ഗ​വ​ൺ​മെ​ന്‍റ് കോ​ളജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള എം​എ​സ്‍​സി വി​ദ്യാ​ർ​ഥി​ക​ൾ
ചെ​മ്പ​ഴ​ന്തി എ​സ്​എ​ൻ കോ​ള​ജി​ലും, ചെ​മ്പ​ഴ​ന്തി എ​സ്എ​ൻ കോ​ള​ജി​ൽ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള എം​എ, എം​കോം വി​ദ്യാ​ർ​ഥി​ക​ൾ കാ​ര്യ​വ​ട്ടം ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​തണം.

University News

 പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ലെ​യും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (സി​യു​സി​എ​സ്എ​സ്-​ഫു​ള്‍​ടൈം ആ​ൻ​ഡ് പാ​ര്‍​ട്ട് ടൈം), ​എം​ബി​എ ഇ​ന്‍റ​ര്‍​നാ​ഷ്ണ​ല്‍ ഫി​നാ​ന്‍​സ്, എം​ബി​എ ഹെ​ല്‍​ത് കെ​യ​ര്‍​മാ​നേ​ജ്‌​മെ​ന്‍റ് (2024 പ്ര​വേ​ശ​നം മു​ത​ല്‍) റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി ജ​നു​വ​രി 2026 പ​രീ​ക്ഷ​ക​ളും 2021 മു​ത​ല്‍ 2023 വ​രെ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ജ​നു​വ​രി ഏ​ഴി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍. സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് ന​വം​ബ​ര്‍ 2025 പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി ആ​റി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

 പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ന്‍

സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പി​ല്‍ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി വ​ഴി പ്ര​വേ​ശ​നം നേ​ടി​യ ഏ​ഴാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ ഡെ​വ​ല​പ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​വം​ബ​ര്‍ 2024, 2025 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള ലി​ങ്ക് 15 മു​ത​ല്‍ ല​ഭ്യ​മാ​കും. പി​ഴ​യി​ല്ലാ​തെ 19 വ​രെ​യും 200 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ബി​വോ​ക് സ്‌​പെ​ഷ്യ​ല്‍ പ​രീ​ക്ഷ

ഇ​ന്‍റ​ര്‍​സോ​ണ്‍ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത് മൂ​ലം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ന​വം​ബ​ര്‍ 2024 റ​ഗു​ല​ര്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കാ​യി ജ​നു​വ​രി 14ന് ​പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ത്തും. പ​രീ​ക്ഷാ കേ​ന്ദ്രം: ടാ​ഗോ​ര്‍ നി​കേ​ത​ന്‍, സ​മ​യം: രാ​വി​ലെ 9.30

പു​നഃ​പ​രീ​ക്ഷ

ന​വം​ബ​ര്‍ 25ന് ​ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ഫ്‌​വൈ​യു​ജി​പി (ന​വം​ബ​ര്‍ 2025 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ, ഡെ​ഫി​ഷ്യ​ന്‍​സി റ​ഗു​ല​ര്‍ പ​രീ​ക്ഷ ന​വം​ബ​ര്‍ 2024) മ​ള്‍​ട്ടി ഡി​സി​പ്ലി​ന​റി കോ​ഴ്‌​സ് HIS1FM105-1 ഹി​സ്റ്റോ​റി​ക്ക​ല്‍ ടൂ​റി​സം ഇ​ന്‍ ഇ​ന്ത്യ പ​രീ​ക്ഷ റ​ദ്ദാ​ക്കി. പു​നഃ​പ​രീ​ക്ഷ 19ന് ​ന​ട​ക്കും. ന​വം​ബ​ര്‍ 20-ന് ​ന​ട​ന്ന JOU1MN101 കോ​ഴ്‌​സി​ലെ ബേ​സി​ക് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, മാ​സ് മീ​ഡി​യ എ​സ​ന്‍​ഷ്യ​ല്‍​സ് പ​രീ​ക്ഷ​ക​ളു​ടെ പു​നഃ​പ​രീ​ക്ഷ 17നും ​ന​വം​ബ​ര്‍ 25ന് ​ന​ട​ന്ന മ​ള്‍​ട്ടി ഡി​സി​പ്ലി​ന​റി കോ​ഴ്‌​സ് ദ ​ആ​ര്‍​ട്ട് ഓ​ഫ് സ്‌​ട്രെ​സ് മാ​നേ​ജ്‌​മെ​ന്‍റ് പു​നഃ​പ​രീ​ക്ഷ 18-നും ​ന​ട​ക്കും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

 

 

University News

പ​രീ​ക്ഷ

വി​ദൂ​ര വി​ഭാ​ഗം / സി​ഡി​ഒ​ഇ ( 2014 പ്ര​വേ​ശ​നം) എം​എ​സ്‌​സി കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി ര​ണ്ടാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2018 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഡി​സം​ബ​ർ 15-നും ​നാ​ലാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഡി​സം​ബ​ർ 16നും ​തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

 പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ (സി​സി​എ​സ്എ​സ് - യു​ജി - 2011, 2012, 2013 പ്ര​വേ​ശ​നം ) ഏ​പ്രി​ൽ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ എം​വോ​ക് അ​പ്ലൈ​ഡ്‌ ബ​യോ​ടെ​ക്‌​നോ​ള​ജി (സി​ബി​സി​എ​സ്എ​സ് - പി​ജി - 2023 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2025 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

 നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2019 സ്‌​കീം - 2019 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2025 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 

 

Education

കൊറിയൻ ‘കഠിന’പരീക്ഷ എഴുതിയത് അഞ്ചര ലക്ഷം വിദ്യാർഥികൾ

സി​​​​​യൂ​​​​​ൾ: ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ക​​​​​ഠി​​​​​ന​​​​​മാ​​​​​യ പ്ര​​​​​വേ​​​​​ശ​​​​​ന പ​​​​​രീ​​​​​ക്ഷ​​​​​യെ​​​​​ന്നു വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ദ​​​​​ക്ഷി​​​​​ണ കൊ​​​​​റി​​​​​യ​​​​​യി​​​​​ലെ സു​​​​​നെം​​​​​ഗ് ടെ​​​​​സ്റ്റി​​​​​ൽ ഇ​​​​​ക്കു​​​​​റി പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ത് 5,54,174 വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ. ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ന്ന ഈ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കാ​​​​​ൾ ആ​​​​​റു ശ​​​​​ത​​​​​മാ​​​​​നം കൂ​​​​​ടു​​​​​ത​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ളാ​​​​​ണ് പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ത്.

രാ​​​​​ജ്യ​​​​​ത്തെ ഉ​​​​​ന്ന​​​​​ത സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​വേ​​​​​ശ​​​​​നം നേ​​​​​ടു​​​​​ന്ന​​​​​തി​​​​​നുള്ള ഈ ​​​​​പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ൽ 2019നു​​​​​ശേ​​​​​ഷം ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പേ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തും ഈ​​​​​വ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ്. ഇ​​​​​ക്കു​​​​​റി പ​​​​​രീ​​​​​ക്ഷാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം കൂ​​​​​ടാ​​​​​ൻ മ​​​​​റ്റൊ​​​​​രു കാ​​​​​ര​​​​​ണ​​​​​മു​​​​​ണ്ട്. 2007ൽ ​​​​​ജ​​​​​നി​​​​​ച്ച​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു ഭൂ​​​​​രി​​​​​ഭാ​​​​​ഗം വിദ്യാർഥി​​​​​ക​​​​​ളു​​​​​മെ​​​​​ന്ന​​​​​താ​​​​​ണ​​​​​ത്. രാ​​​​​ജ്യ​​​​​ത്ത് ഒ​​​​​രു കു​​​​​ഞ്ഞ് ജ​​​​​നി​​​​​ക്കാ​​​​​ൻ ശു​​​​​ഭ​​​​​ക​​​​​ര​​​​​മാ​​​​​യ സ​​​​​മ​​​​​യ​​​​​മാ​​​​​യി 2007 ക​​​​​ണ​​​​​ക്കാ​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ലാ​​​​​ണ് അ​​​​​ന്ന് ജ​​​​​ന​​​​​ന​​​​​നി​​​​​ര​​​​​ക്കി​​​​​ൽ വ​​​​​ൻ വ​​​​​ർ​​​​​ധ​​​​​ന​​​​​യു​​​​​ണ്ടാ​​​​​യ​​​​​ത്. എ​​​​​ന്നാ​​​​​ൽ തു​​​​​ട​​​​​ർ​​​​​ന്നി​​​​​ങ്ങോ​​​​​ട്ട് രാ​​​​​ജ്യ​​​​​ത്തെ ജ​​​​​ന​​​​​സം​​​​​ഖ്യ വ​​​​​ർ​​​​​ഷം​​​​​തോ​​​​​റും കു​​​​​റ​​​​​ഞ്ഞു​​​​​വ​​​​​രു​​​​​ന്ന അ​​​​​വ​​​​​സ്ഥ​​​​​യാ​​​​​ണ്.

പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ പ്രാ​​​​​ധാ​​​​​ന്യം ഉ​​​​​ള്‍ക്കൊ​​​​​ണ്ടും പ​​​​​രീ​​​​​ക്ഷാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ കൃ​​​​​ത്യ​​​​​സ​​​​​മ​​​​​യ​​​​​ത്ത് പ​​​​​രീ​​​​​ക്ഷാ​​​​​സെ​​​​​ന്‍റ​​​​​റു​​​​​ക​​​​​ളി​​​​​ൽ എ​​​​​ത്തു​​​​​ന്ന​​​​​ത് ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്താ​​​​​നു​​​​​മാ​​​​​യി ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളും ക​​​​​ന്പ​​​​​നി​​​​​ക​​​​​ളും വ്യാ​​​​​പാ​​​​​ര​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും തു​​​​​ട​​​​​ങ്ങി ഓ​​​​​ഹ​​​​​രി​​​​​വി​​​​​പ​​​​​ണി​​​​​വ​​​​​രെ പ​​​​​തി​​​​​വി​​​​​നു വി​​​​​പ​​​​​രീ​​​​​ത​​​​​മാ​​​​​യി ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​​ർ വൈ​​​​​കി​​​​​യാ​​​​​ണു പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്. വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ പ​​​​​രീ​​​​​ക്ഷാ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ല്‍ എ​​​​​ത്തു​​​​​ന്ന​​​​​ത് വൈ​​​​​കാ​​​​​തി​​​​​രി​​​​​ക്കാ​​​​​നും വ​​​​​ലി​​​​​യ മു​​​​​ന്‍ക​​​​​രു​​​​​ത​​​​​ലു​​​​​ക​​​​​ളെ​​​​​ടു​​​​​ത്തു. ഗ​​​​​താ​​​​​ഗ​​​​​ത​​​​​ക്കു​​​​​രു​​​​​ക്ക് കു​​​​​റ​​​​​യ്ക്കാ​​​​​ന്‍ സ​​​​​ര്‍ക്കാ​​​​​രും ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ സ്വീ​​​​​ക​​​​​രി​​​​​ച്ചു.

വി​​​​​മാ​​​​​ന​​​​​സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ൾ വൈ​​​​​കി

നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യ ഇം​​​​​ഗ്ലീ​​​​​ഷ് ടെ​​​​​സ്റ്റി​​​​​ന് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കു യാ​​​​​തൊ​​​​​രു​​​​​വി​​​​​ധ ത​​​​​ട​​​​​സ​​​​​വു​​​​​മു​​​​​ണ്ടാ​​​​​കാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ ഉ​​​​​ച്ച​​​​​യ്ക്ക് 1.05 മു​​​​​ത​​​​​ൽ 1.40 വ​​​​​രെ രാ​​​​​ജ്യ​​​​​ത്തെ എ​​​​​ല്ലാ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ളി​​​​​ലും വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ലാ​​​​​ൻ​​​​​ഡിം​​​​​ഗും ടേ​​​​​ക്ക് ഓ​​​​​ഫും നി​​​​​രോ​​​​​ധി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​തോ​​​​​ടെ 65 രാ​​​​​ജ്യാ​​​​​ന്ത​​​​​ര സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ളു​​​​​ൾ​​​​​പ്പെ​​​​​ടെ 140 വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ർ​​​​​വീ​​​​​സ് വൈ​​​​​കി. പ​​​​​രീ​​​​​ക്ഷ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​തി​​​​​നാ​​​​​യി വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ൾ​​​​​ക്ക് 9843 അ​​​​​ടി ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ൽ വ​​​​​ട്ട​​​​​മി​​​​​ട്ടു പ​​​​​റ​​​​​ന്നു.

പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​സ​​​​​മ​​​​​യം ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ 8.40ന് ​​​​​തു​​​​​ട​​​​​ങ്ങി​​​​​യ പ​​​​​രീ​​​​​ക്ഷ വൈ​​​​​കു​​​​​ന്നേ​​​​​രം 5.40നാ​​​​​ണ് അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​ത്. എ​​​​​ട്ടു മ​​​​​ണി​​​​​ക്കൂ​​​​​ര്‍ നീ​​​​​ണ്ട ഈ ​​​​​പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ല്‍ കൊ​​​​​റി​​​​​യ​​​​​ന്‍, മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്‌​​​​​സ്, ഇം​​​​​ഗ്ലീ​​​​​ഷ്, കൊ​​​​​റി​​​​​യ​​​​​ന്‍ ഹി​​​​​സ്റ്റ​​​​​റി, സോ​​​​​ഷ്യ​​​​​ല്‍ സ്റ്റ​​​​​ഡീ​​​​​സ്, സ​​​​​യ​​​​​ന്‍സ് എ​​​​​ന്നീ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണു പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ള്‍ ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

വ്യ​​​​​ത്യ​​​​​സ്ത പ​​​​​രീ​​​​​ക്ഷാ​​​​​രീ​​​​​തി

എ​​​​​ല്ലാ വ​​​​​ര്‍ഷ​​​​​വും ന​​​​​വം​​​​​ബ​​​​​റി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന സു​​​​​നെംഗ് ടെ​​​​​സ്റ്റ് കേ​​​​​വ​​​​​ലം ഒ​​​​​രു അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക് ച​​​​​ല​​​​​ഞ്ച് എ​​​​​ന്ന​​​​​തി​​​​​ന​​​​​പ്പു​​​​​റം ഭാ​​​​​വി​​​​​ജീ​​​​​വി​​​​​തം രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ചു​​​​​വ​​​​​ടു​​​​​വ​​​​​യ്പാ​​​​​ണ്. വ​​​​​ള​​​​​രെ വ്യ​​​​​ത്യ​​​​​സ്ത​​​​​മാ​​​​​യ പ​​​​​രീ​​​​​ക്ഷാ​​​​​രീ​​​​​തി​​​​​യാ​​​​​ണി​​​​​ത്. ഓ​​​​​രോ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​നും 80 മു​​​​​ത​​​​​ല്‍ 107 മി​​​​​നി​​​​​റ്റ് വ​​​​​രെ നീ​​​​​ളു​​​​​ന്ന​​​​​താ​​​​​ണ് പ​​​​​രീ​​​​​ക്ഷ. ഓ​​​​​രോ പ​​​​​രീ​​​​​ക്ഷ​​​​​യ്ക്കും​​​​​ശേ​​​​​ഷം 20 മി​​​​​നി​​​​​റ്റാ​​​​​ണു വി​​​​​ശ്ര​​​​​മ​​​​​സ​​​​​മ​​​​​യം. ഉ​​​​​ച്ച​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി 50 മി​​​​​നി​​​​​റ്റ് സ​​​​​മ​​​​​യ​​​​​മാ​​​​​ണു ന​​​​​ല്‍കു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി ഇം​​​​​ഗ്ലീ​​​​​ഷ് ടെ​​​​​സ്റ്റ് ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. ലി​​​​​സ​​​​​ണിം​​​​​ഗ് ടെ​​​​​സ്റ്റാ​​​​​ണ് ഇം​​​​​ഗ്ലീ​​​​​ഷ് പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ല്‍ പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട​​​​​ത്. അ​​​​​വ​​​​​ര്‍ കേ​​​​​ള്‍ക്കു​​​​​ന്ന​​​​​തി​​​​​നെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​യി​​​​​രി​​​​​ക്കും ഉ​​​​​ത്ത​​​​​ര​​​​​ങ്ങ​​​​​ള്‍. ഉ​​​​​യ​​​​​ര്‍ന്ന ഏ​​​​​കാ​​​​​ഗ്ര​​​​​ത​​​​​യും ഈ ​​​​​പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ൽ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. തൊ​​​​​ഴി​​​​​ല്‍, വ​​​​​രു​​​​​മാ​​​​​നം എ​​​​​ന്നി​​​​​വ​​​​​യെ സ്വാ​​​​​ധീ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളു​​​​​ടെ സ​​​​​ര്‍വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല പ്ലേ​​​​​സ്‌​​​​​മെ​​​​​ന്‍റു​​​​​ക​​​​​ള്‍, ഭാ​​​​​വി​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള തൊ​​​​​ഴി​​​​​ല്‍സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ള്‍ തു​​​​​ട​​​​​ങ്ങി സോ​​​​​ഷ്യ​​​​​ൽ സ്റ്റാ​​​​​റ്റ​​​​​സ് പോ​​​​​ലും നി​​​​​ര്‍ണ​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത് ഈ ​​​​​പ​​​​​രീ​​​​​ക്ഷ​​​​​യെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ്. പ​​​​​രീ​​​​​ക്ഷ അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച് പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങു​​​​​മ്പോ​​​​​ൾ ഒ​​​​​രു ഉ​​​​​ത്സ​​​​​വാ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​തീ​​​​​തി​​​​​യാ​​​​​ണു​​​​​ണ്ടാ​​​​​കു​​​​​ക. സം​​​​​ഗീ​​​​​ത​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളു​​​​​ടെ​​​​​യും മ​​​​​റ്റും അ​​​​​ക​​​​​മ്പ​​​​​ടി​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​വി​​​​​ടെ പ​​​​​രീ​​​​​ക്ഷ ക​​​​​ഴി​​​​​ഞ്ഞി​​​​​റ​​​​​ങ്ങു​​​​​ന്ന വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളു​​​​​ടെ നേ​​​​​ട്ട​​​​​ങ്ങ​​​​​ള്‍ ആ​​​​​ഘോ​​​​​ഷി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

 ക​​​​​ഠി​​​​​ന​​​​​മാ​​​​​യ ത​​​​​യാ​​​​​റെ​​​​​ടു​​​​​പ്പു​​​​​ക​​​​​ൾ

പ​​​​​രീ​​​​​ക്ഷ​​​​​യ്ക്ക് ഒ​​​​​രു​​​​​ങ്ങു​​​​​ന്ന വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ക്ക് പ്ര​​​​​ത്യേ​​​​​കം ഭ​​​​​ക്ഷ​​​​​ണ​​​​​ക്ര​​​​​മം പോ​​​​​ലും നി​​​​​ര്‍ദേ​​​​​ശി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ജ​​​​​ങ്ക് ഫു​​​​​ഡു​​​​​ക​​​​​ള്‍ പൂ​​​​​ര്‍ണ​​​​​മാ​​​​​യും ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണം. ആ​​​​​പ്പി​​​​​ള്‍, വാ​​​​​ഴ​​​​​പ്പ​​​​​ഴം ഉ​​​​​ള്‍പ്പെ​​​​​ടെ​​​​​യു​​​​​ള്ള പ​​​​​ഴ​​​​​വ​​​​​ര്‍ഗ​​​​​ങ്ങ​​​​​ള്‍, പു​​​​​ഴു​​​​​ങ്ങി​​​​​യ മ​​​​​ത്സ്യം തു​​​​​ട​​​​​ങ്ങി​​​​​യ ല​​​​​ളി​​​​​ത​​​​​മാ​​​​​യ ഭ​​​​​ക്ഷ​​​​​ണ​​​​​മാ​​​​​ണ് വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളോ​​​​​ടു നി​​​​​ര്‍ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്. പ​​​​​രീ​​​​​ക്ഷാ ദി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍ ആ​​​​​രോ​​​​​ഗ്യം നി​​​​​ല​​​​​നി​​​​​ര്‍ത്തു​​​​​ന്ന​​​​​തി​​​​​നും രോ​​​​​ഗ​​​​​ങ്ങ​​​​​ള്‍ വ​​​​​രാ​​​​​തി​​​​​രി​​​​​ക്കാ​​​​​നു​​​​​മാ​​​​​ണ് വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ ഈ ​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​ക്ര​​​​​മം പി​​​​​ന്തു​​​​​ട​​​​​രു​​​​​ന്ന​​​​​ത്.

ക​​​​​ഠി​​​​​ന​​​​​മാ​​​​​യ ത​​​​​യാ​​​​​റെ​​​​​ടു​​​​​പ്പാ​​​​​ണ് പ​​​​​രീ​​​​​ക്ഷ​​​​​യ്ക്കു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്.മോ​​​​​ക്ക് ടെ​​​​​സ്റ്റു​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​തി​​​​​ല്‍ പ്ര​​​​​ധാ​​​​​നം. മൂ​​​​​ന്ന് മോ​​​​​ക്ക് ടെ​​​​​സ്റ്റു​​​​​ക​​​​​ളാ​​​​​ണ് സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി ഉ​​​​​ണ്ടാ​​​​​കാ​​​​​റു​​​​​ള്ള​​​​​ത്. വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളു​​​​​ടെ നി​​​​​ല​​​​​വാ​​​​​രം അ​​​​​ള​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും അ​​​​​തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല്‍ തു​​​​​ട​​​​​ര്‍ന്നു​​​​​ള്ള പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ല്‍കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​ണി​​​​​ത്. സ്വ​​​​​കാ​​​​​ര്യ അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക​​​​​ളി​​​​​ല്‍ പ​​​​​ഠി​​​​​ക്കു​​​​​ന്ന വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ക്കും ഈ ​​​​​മോ​​​​​ക്ക് ടെ​​​​​സ്റ്റ് ല​​​​​ഭി​​​​​ക്കാ​​​​​റു​​​​​ണ്ട്.

National

ഫീ​സ് അ​ട​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ചു; ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി മ​രി​ച്ചു

 

 

 

ന്യൂ​ഡ​ൽ​ഹി: ഫീ​സ് അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഉ​ജ്ജ്വ​ൽ റാ​ണ(22)​എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​പു​ർ ജി​ല്ല​യി​ലെ ബു​ധാ​ന​യി​ലെ ഡി​എ​വി കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​എ വി​ദ്യാ​ർ​ഥി​യാ​യ ഉ​ജ്ജ്വ​ൽ ശ​നി​യാ​ഴ്ച​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

70 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ദ്യം പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും പി​ന്നീ​ട് ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു.

പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ജ്ജ്വ​ൽ കോ​ള​ജി​ൽ പ്ര​തി​ഷേ​ധി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സു​കാ​ർ ഉ​ജ്ജ്വ​ലി​നെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ർ അ​ര​വി​ന്ദ് ഗാ​ർ​ഗ്, പ്രി​ൻ​സി​പ്പ​ൽ പ്ര​ദീ​പ് കു​മാ​ർ, അ​ധ്യാ​പ​ക​ൻ സ​ഞ്ജീ​വ് കു​മാ​ർ, മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ഉ​ജ്ജ്വ​ലി​ന്‍റെ സ​ഹോ​ദ​രി സ​ലോ​ണി റാ​ണ പ​രാ​തി ന​ൽ​കി.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ന​ന്ദ് കി​ഷോ​ർ, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ വി​നീ​ത്, ഗ്യാ​ൻ​വീ​ർ എ​ന്നീ മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​സ്എ​സ്പി സ​ഞ്ജ​യ് കു​മാ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ അ​ധി​കാ​രി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ രാ​ഷ്ട്രീ​യ ലോ​ക്ദ​ൾ (ആ​ർ​എ​ൽ​ഡി) സം​ഭ​വ​ത്തെ അ​പ​ല​പി​ക്കു​ക​യും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കേ​സി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട കോ​ള​ജ് അ​ധി​കൃ​ത​രെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

District News

എ​ൻ​സി​പി​ടി എ​ക്‌​സാം ന​ട​ത്തി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൊ​മേ​ഴ്‌​സ് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യാ​യ നാ​ഷ​ണ​ൽ കൊ​മേ​ഴ്‌​സ് പ്രൊ​ഫി​ഷ്യ​ൻ​സി ടെ​സ്റ്റ് (എ​ൻ​സി​പി​ടി) കേ​ര​ള​ത്തി​ലാ​കെ പ​ത്തി​ല​ധി​കം സൈ​ലം സെ​ന്‍റ​റു​ക​ളി​ലാ​യി ഇ​ന്ന​ലെ ന​ട​ന്നു.

സ​യ​ൻ​സ്, കൊ​മേ​ഴ്‌​സ്, ഹ്യു​മാ​നി​റ്റീ​സ് സ്ട്രീ​മു​ക​ളി​ൽ പ​ഠി​ക്കു​ന്ന നാ​ലാ​യി​ര​ത്തി​ല​ധി​കം പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി. പ​രീ​ക്ഷ​യി​ൽ നി​ശ്ചി​ത റാ​ങ്ക് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രീ​മി​യം കൊ​മേ​ഴ്‌​സ് കോ​ഴ്‌​സു​ക​ളാ​യ സി​എ, എ​സി​സി​എ, സി​എം​എ ഇ​ന്ത്യ, സി​എം​എ യു​എ​സ്എ തു​ട​ങ്ങി​യ​വ സ്കോ​ള​ർ​ഷി​പ്പോ​ടു​കൂ​ടി സൈ​ല​ത്തി​ൽ പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും.


കോ​ഴി​ക്കോ​ട് പു​തി​യ​റ​യി​ലും എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്തു​മാ​ണ് സൈ​ലം കൊ​മേ​ഴ്‌​സ് പ്രൊ ​ക്യാ​മ്പ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൂ​ടാ​തെ ഓ​ൺ​ലൈ​ൻ കോ​ഴ്‌​സു​ക​ളു​മു​ണ്ട്. എ​ൻ​സി​പി​ടി സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ട​നെ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന് സൈ​ലം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൊ​മേ​ഴ്‌​സ് പ്രൊ ​കോ​ഴ്‌​സു​ക​ളെ കു​റി​ച്ചും മ​റ്റ് അ​ഡ്‌​മി​ഷ​ൻ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ​ക്കും 8129 800 100 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

 

Editorial

“തോ​റ്റ​വ​രെ ക​ളി​യാ​ക്ക​രു​ത്’’

ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സി​​ൽ അ​​ഞ്ചു ക​​ളി​​നി​​യ​​മ​​ങ്ങ​​ളെ​​ഴു​​തി​​യ അ​​ഹാ​​ൻ എന്ന മൂ​​ന്നാം ക്ലാ​​സു​​കാ​​ര​​ൻ വി​​ജ​​യി​​ക​​ൾ​​ക്കാ​​യി ആ​​റാ​​മ​​തൊ​​ന്നു​​കൂ​​ടി എ​​ഴു​​തി​​ച്ചേ​​ർ​​ത്തി​​രി​​ക്കു​​ന്നു; “ജ​​യി​​ച്ച​​വ​​ർ തോ​​റ്റ​​വ​​രെ ക​​ളി​​യാ​​ക്ക​​രു​​ത്.”​​അ​​ഹ​​ങ്കാ​​ര-​​വി​​ദ്വേ​​ഷ-​​യു​​ദ്ധ വി​​രു​​ദ്ധ​​മാ​​യ അ​​ഹാ​​ന്‍റെ ആ​​റാം നി​​യ​​മം കു​​ട്ടി​​ക​​ൾ​​ക്കു മാ​​ത്ര​​മു​​ള്ള​​ത​​ല്ല.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് അ​ഹാ​ൻ അ​നൂ​പി​ന്‍റെ ഉ​ത്ത​ര​ക്ക​ട​ലാ​സ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ലോ​ക​ത്തി​നു മു​ന്നി​ലെ​ത്തി​ച്ച​ത്. മൂ​ന്നാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റി​ൽ, നി​ങ്ങ​ൾ​ക്കി​ഷ്ട​പ്പെ​ട്ട ഒ​രു ക​ളി​യു​ടെ നി​യ​മാ​വ​ലി ത​യാ​റാ​ക്കാ​മോ എ​ന്ന​താ​യി​രു​ന്നു ചോ​ദ്യം. അ​ഹാ​ൻ എ​ഴു​തി​യ ‘സ്പൂ​ണും നാ​ര​ങ്ങ​യും’ ക​ളി​യു​ടെ ആ​റാ​മ​ത്തെ നി​യ​മം “ജ​യി​ച്ച​വ​ർ തോ​റ്റ​വ​രെ ക​ളി​യാ​ക്ക​രു​ത്” എ​ന്നാ​യി​രു​ന്നു.

ആ​ലോ​ചി​ച്ചാ​ൽ ന​മ്മു​ടെ കു​ടും​ബ​ത്തെ​യും പൊ​തു​ജീ​വി​ത​ത്തെ​യും പ്ര​കാ​ശ​മാ​ന​മാ​ക്കാ​ൻ ഇ​ത്ര ല​ളി​ത​വും വി​ജ​യ​സാ​ധ്യ​ത​യു​ള്ള​തു​മാ​യ മ​റ്റൊ​രു നി​യ​മ​വു​മി​ല്ല. അ​ഹാ​ൻ ര​ചി​ച്ച​തും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്ത​തു​മാ​യ ഈ ​പ​രി​ഷ്കൃ​ത​നി​യ​മം കേ​ര​ളം ഏ​റ്റെ​ടു​ക്കേ​ണ്ട​താ​ണ്.

ത​ല​ശേ​രി ഒ. ​ച​ന്തു​മേ​നോ​ന്‍ സ്മാ​ര​ക സ്‌​കൂ​ളി​ലെ മൂ​ന്നാം ക്ലാ​സു​കാ​ര​ന്‍ അ​ഹാ​ന്‍ അ​നൂ​പി​ന്‍റെ ഉ​ത്ത​ര​മാ​ണ് വൈ​റ​ലാ​യ​ത്. അ​ഹാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത് സ്പൂ​ണും നാ​ര​ങ്ങ​യും ക​ളി​യാ​ണ്. കു​ട്ടി​ക​ളി​ലെ സൃ​ഷ്ടി​പ​ര​മാ​യ ചി​ന്ത​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന ആ ​ചോ​ദ്യ​ത്തി​ന്‍റെ എ​ല്ലാ ല​ക്ഷ്യ​ങ്ങ​ളെ​യും മ​റി​ക​ട​ന്ന് ഉ​ത്ത​രം മു​ന്നോ​ട്ടു പോ​യി. ആ​റു നി​യ​മ​ങ്ങ​ളി​ൽ ഒ​ടു​വി​ല​ത്തേ​താ​യി അ​ഹാ​ൻ എ​ഴു​തി: “ജ​യി​ച്ച​വ​ർ തോ​റ്റ​വ​രെ ക​ളി​യാ​ക്ക​രു​ത്.”

മാ​ർ​ക്കും കൈ​യ​ടി​യും വാ​ങ്ങി​യ ഉ​ത്ത​രം, ചോ​ദ്യ​ക്ക​ട​ലാ​സി​ൽ​നി​ന്നി​റ​ങ്ങി ന​വ​കേ​ര​ള​യാ​ത്ര ന​ട​ത്തു​ക​യാ​ണ്. ‘ജ​യി​ച്ച​വ​ർ തോ​റ്റ​വ​രെ ക​ളി​യ​ക്ക​രു​ത്’ എ​ന്ന് ഒ​രു ലി​ഖി​ത​നി​യ​മ​വും ലോ​ക​ത്തി​ല്ല. ഒ​രു ഭ​ര​ണ​ഘ​ട​ന​യും അ​തേ​ക്കു​റി​ച്ചൊ​ന്നും പ​റ​യു​ന്നി​ല്ല. പ​ക്ഷേ, അ​ഹ​ങ്കാ​രം വെ​ടി​യാ​നും അ​പ​ര​നെ ചേ​ർ​ത്തു​നി​ർ​ത്താ​നു​മു​ള്ള ഈ ​സൂ​ത്ര​വാ​ക്യം ന​മ്മു​ടെ സം​സ്കാ​ര​ത്തെ പു​തു​ക്കി​പ്പ​ണി​യാ​നു​ള്ള​താ​ണ്.

ഇ​നി​മേ​ൽ ക​ളി​യി​ലും ജീ​വി​ത​ത്തി​ലും തോ​റ്റ​വ​രെ, ജീ​വി​ത​മ​ത്സ​ര​ങ്ങ​ളി​ൽ പി​ന്നാ​ക്ക​മാ​യി​പ്പോ​യ​വ​രെ, ദൗ​ർ​ബ​ല്യ​ങ്ങ​ളു​ള്ള​വ​രെ, കോ​ട​തി​ക​ളി​ൽ തോ​റ്റ​വ​രെ, നി​സ​ഹാ​യ​രെ, ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ, പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രെ, ദ​രി​ദ്ര​നെ, ന​ഗ്ന​നെ... ക​ളി​യാ​ക്ക​രു​ത്. അ​വ​രെ ന​മ്മു​ടെ വീ​ട്ടി​ലോ പു​റ​ത്തോ ത​ല​കു​നി​പ്പി​ച്ചു നി​ർ​ത്ത​രു​ത്.

ജ​യി​ച്ച​വ​ർ തോ​റ്റ​വ​രെ ക​ളി​യാ​ക്ക​രു​തെ​ന്ന സ​ന്ദേ​ശ​ത്തി​ന്‍റെ വ്യാ​പ്തി കേ​ര​ള​ത്തി​ൽ ഒ​തു​ങ്ങി​ല്ല. യു​ദ്ധ​ത്തി​ൽ വി​ജ​യി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ തോ​ൽ​ക്കു​ന്ന​വ​രെ ക​ളി​യാ​ക്കും വി​ധം ശ​ത്രു​താ​പ​ര​മാ​യ ഉ​ട​ന്പ​ടി​ക​ളി​ൽ ഒ​പ്പി​ടു​വി​ക്കു​ന്ന​ത് അ​ടു​ത്ത യു​ദ്ധ​ത്തി​നു കാ​ര​ണ​മാ​കാ​റു​ണ്ട്. ഒ​ന്നാം ലോ​ക​യു​ദ്ധ​ത്തി​ന്‍റെ സ​മാ​ധാ​ന ഉ​ട​ന്പ​ടി​യാ​യ വെ​ർ​സ​യ് ഉ​ട​ന്പ​ടി​യി​ലും ഇ​തി​ന്‍റെ മാ​തൃ​ക​യു​ണ്ട്.

പ​രാ​ജി​ത​രാ​യ ജ​ർ​മ​നി​യെ നി​രാ​യു​ധീ​ക​രി​ക്കു​ക, സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ നി​ബ​ന്ധ​ന​ക​ളി​ൽ പ​ല​തും ജ​ർ​മ​ൻ​കാ​രു​ടെ സാ​ന്പ​ത്തി​ക​ത്ത​ക​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്ന​തും അ​പ​മാ​നി​ക്കു​ന്ന​തു​മാ​യി​രു​ന്നു. ആ ​ഉ​ട​ന്പ​ടി​യി​ലെ ജ​ർ​മ​ൻ വി​രു​ദ്ധ നി​ബ​ന്ധ​ന​ക​ൾ ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​ലേ​ക്കു ന​യി​ക്കാ​ൻ ഹി​റ്റ്‌​ല​ർ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു.

വി​ജ​യ​ത്തി​നൊ​ടു​വി​ൽ പ​രാ​ജി​ത​ർ​ക്കു കൈ​കൊ​ടു​ത്തു പി​രി​യു​ന്ന കാ​യി​ക​താ​ര​ങ്ങ​ളെ നാം ​കാ​ണാ​റു​ണ്ട്. മാ​തൃ​കാ​പ​ര​മാ​ണ​ത്. ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം; വി​ജ​യി​ക്കു​ന്ന​വ​ർ മാ​ത്ര​മ​ല്ല, വി​ജ​യി​ക​ളു​ടെ അ​നു​യാ​യി​ക​ളും തോ​ൽ​ക്കു​ന്ന​വ​രെ ക​ളി​യാ​ക്കാ​റു​ണ്ട്. രാ​ഷ്‌​ട്രീ​യ-​മ​ത രം​ഗ​ങ്ങ​ളി​ൽ ഇ​ത് അ​ധി​ക​മാ​യി​ട്ടു​ണ്ട്.

എ​തി​രാ​ളി​ക​ളെ നേ​രി​ട്ടും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ്യ​ക്തി​ഹ​ത്യ ചെ​യ്യു​ന്ന​വ​ർ, പ​രി​ഷ്കൃ​ത​സ​മൂ​ഹം കൈ​വെ​ടി​യേ​ണ്ടി​യി​രു​ന്ന ഒ​രു അ​പ​ച​യ​ത്തെ, അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും രാ​ഷ്‌​ട്രീ​യ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ​യും വേ​ഷം​കെ​ട്ടി​ച്ച് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​സേ​ര​യി​ട്ട് ഇ​രു​ത്തി​യി​ട്ടു​ണ്ട്. അ​തെ​ത്ര ദു​ർ​ബ​ല​മാ​യ വി​ജ​യാ​ഘോ​ഷ​മാ​ണെ​ന്ന് അ​ഹാ​ൻ എ​ന്ന കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​ഹാ​ന്‍റെ ഉ​ത്ത​ര​ക്ക​ട​ലാ​സി​ലെ ആ​ദ്യ​ത്തെ അ​ഞ്ചു നി​യ​മ​ങ്ങ​ളു​ടെ ചു​രു​ക്കം, ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര​ത്തെ ഉ​റ​പ്പി​ക്കു​ന്ന​താ​ണ്. മ​ത്സ​ര​ത്തി​ൽ നാം ​ത​നി​ച്ച​ല്ലാ​ത്ത​തി​നാ​ൽ പൊ​തു​വാ​യ ചി​ട്ട​ക​ൾ പാ​ലി​ക്കു​ക, അ​ടു​ത്തു​ള്ള​യാ​ളു​ടെ സ്ഥാ​ന​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റാ​തി​രി​ക്കു​ക, നി​ല​ത്തു വീ​ണാ​ൽ വീ​ണ്ടും എ​ഴു​ന്നേ​റ്റു ന​ട​ക്കു​ക, നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ മ​ത്സ​ര​ത്തി​ൽ​നി​ന്നു മാ​റു​ക.

സ​ത്യ​ത്തി​ൽ, ക​ളി ജ​യി​ക്കു​ന്ന​തോ​ടെ നി​യ​മ​ങ്ങ​ൾ തീ​രു​ന്ന​താ​ണു പ​തി​വ്. പി​ന്നെ വി​ജ​യി​യു​ടെ ലോ​ക​മാ​ണ്. പ​ക്ഷേ, അ​വി​ടെ​യാ​ണ് അ​ഹാ​ന്‍റെ ആ​റാം നി​യ​മം വ്യ​ത്യ​സ്ത​മാ​കു​ന്ന​ത്. പ​രാ​ജി​ത​രെ ധൈ​ര്യ​പ്പെ​ടു​ത്തു​ന്ന​വ​ർ വീ​ണി​ട​ത്തു​നി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ന്‍ കൈ ​കൊ​ടു​ക്കു​ക​യാ​ണ്. ആ ​കൈ വി​ജ​യി​യു​ടേ​താ​യാ​ൽ പ​രാ​ജി​ത​ൻ പു​തി​യൊ​രു മ​നു​ഷ്യ​നാ​കും. പു​തി​യൊ​രു ലോ​കം പി​റ​ക്ക​ട്ടെ.

Latest News

Up