Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food

Family Health

റം​സാ​ൻ നോ​മ്പും ഭ​ക്ഷ​ണ​വും: ദി​വ​സം മു​ഴു​വ​ൻ ഊ​ർ​ജം പ​ക​രു​ന്ന ഭ​ക്ഷ​ണം

ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്‌​ലിം മ​ത​വി​ശ്വാ​സി​ക​ള്‍​ക്ക് പ്രാ​ര്‍​ഥ​ന​യു​ടെ​യും ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ​യും റം​സാ​ൻ നാ​ളു​ക​ൾ. ഉ​പ​വാ​സ​വും സ​ല്‍​ക്കാ​ര​വും പ​ര​സ്പ​രം കൈ​കോ​ര്‍​ത്ത് നി​ല്‍​ക്കു​ന്ന കാ​ല​യ​ള​വാ​ണ് നോ​മ്പു​കാ​ലം.

റം​സാ​ൻ മാ​സ​ത്തി​ൽ നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ന​മ്മു​ടെ ഊ​ർ​ജ​നി​ല​യും ഉ​ന്മേ​ഷ​വും. കൂ​ടാ​തെ വേ​ന​ൽ​ക്കാ​ലം, ജോ​ലി​ത്തി​ര​ക്കു​ക​ൾ, ജീ​വി​ത ശൈ​ലീ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യും നോ​മ്പി​ന്‍റെ കാ​ഠി​ന്യം കൂ​ട്ടു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.

പോ​ഷ​ക സ​മ്പു​ഷ്ട​മാ​യ ആ​ഹാ​രം

റം​സാ​ൻ മാ​സ​ത്തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ നോ​മ്പ​നു​ഷ്ഠാ​ന​ത്തി​നാ​യി സ​ഹ​ർ, ഇ​ഫ്താ​ർ സ​മ​യ​ങ്ങ​ളി​ൽ പോ​ഷ​ക സ​മ്പു​ഷ്ട​മാ​യ ആ​ഹാ​ര​ങ്ങ​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, വെ​ള്ളം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്ത​ണം.

വി​വി​ധ ത​ര​ത്തി​ലു​ള്ള ആ​ഹാ​ര​ത്തെ​ക്കാ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ​ക്കു മു​ൻ‌​തൂ​ക്കം കൊ​ടു​ക്ക​ണം.

മി​ല്ല​റ്റു​ക​ൾ, റാ​ഗി, ഓ​ട്‌​സ്

ഇ​ട​യ​ത്താ​ഴ​ത്തി​ന് നാ​രു​ക​ൾ കൂ​ടു​ത​ൽ അ​ട​ങ്ങി​യ മു​ഴു​ധാ​ന്യ​ങ്ങ​ളാ​യ ത​വി​ടു​ള്ള അ​രി, ഗോ​ത​മ്പ്, മി​ല്ല​റ്റു​ക​ൾ, റാ​ഗി, ഓ​ട്‌​സ് എ​ന്നി​വ​യാ​ണ് ഉ​ത്ത​മം.

സാ​വ​ധാ​ന​ത്തി​നു​ള്ള ദ​ഹ​നം സാ​ധ്യ​മാ​ക്കു​ക​യും വി​ശ​പ്പ് പെ​ട്ടെ​ന്ന് അ​നു​ഭ​വ​പ്പെ​ടാ​തെ ദി​വ​സം മു​ഴു​വ​ൻ ഊ​ര്‍​ജം പ​ക​രാ​നും ഈ ​ധാ​ന്യ​ങ്ങ​ൾ സ​ഹാ​യി​ക്കും.

പ​യ​ർ, പ​രി​പ്പു​വ​ര്‍​ഗ​ങ്ങ​ൾ, മു​ട്ട

പ​യ​ർ, പ​രി​പ്പു​വ​ര്‍​ഗ​ങ്ങ​ൾ, മു​ട്ട, കൊ​ഴു​പ്പു കു​റ​ഞ്ഞ പാ​ൽ, പാ​ൽ ഉ​ല്‍​പ്പ​ന്ന​ങ്ങ​ൾ, മീ​ൻ, തൊ​ലി മാ​റ്റി​യ ചി​ക്ക​ൻ, ന​ട്‌​സ്, സ്മൂ​ത്തി, സൂ​പ്പു​ക​ൾ എ​ന്നി​വ ദി​വ​സം മു​ഴു​വ​ൻ ശ​രീ​ര​ത്തി​ന് ബ​ലം പ​ക​രാ​നും സ​ഹാ​യി​ക്കു​ന്നു.

പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും

ഫ്ര​ഷ് പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ആ​ഹാ​ര​ത്തി​ൽ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തു വ​ഴി അ​നി​വാ​ര്യ​മാ​യ വി​റ്റാ​മി​നു​ക​ളും മി​ന​റ​ലു​ക​ളും ല​ഭി​ക്കു​ന്നു.

ക​ഫീ​ൻ പാ​നീ​യ​ങ്ങ​ൾ കു​റ​യ്ക്കാം

ക​ഫീ​ൻ കൂ​ടു​ത​ൽ അ​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ളാ​യ ചാ​യ, കാ​പ്പി, സോ​ഡ, കോ​ള, ചോ​ക്ലേ​റ്റ് എ​ന്നി​വ ശ​രീ​ര​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ ജ​ലം ന​ഷ്ട​പ്പെ​ടു​ത്തും. ആ​യ​തി​നാ​ൽ അ​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.

വി​വ​ര​ങ്ങ​ൾ: അ​നു മാ​ത്യു

ഡ​യ​റ്റീ​ഷ​ൻ എ​സ്‌​യു​ടി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

ആ​ഹാ​ര​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ പി​സി​ഒ​ഡി നി​യ​ന്ത്രി​ക്കാം

സ്ത്രീ​ക​ളു​ടെ ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ന്ന ഒ​രു ആ​രോ​ഗ്യ​പ്ര​ശ്‌​ന​മാ​ണ് പോ​ളി​സി​സ്റ്റി​ക് ഓ​വ​റി സി​ന്‍​ഡ്രോം. പ്ര​ധാ​ന​മാ​യും ജീ​വി​ത​ശൈ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

ഇ​ത് ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ല്‍ കാ​ല​ക്ര​മേ​ണ പ്ര​മേ​ഹം, ഗ​ര്‍​ഭാ​ശ​യ ഭി​ത്തി​യി​ലെ അ​ര്‍​ബു​ദ​ബാ​ധ എ​ന്നി​വ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.

പ്ര​ധാ​ന കാ​ര​ണം...

നേ​ര​ത്തേ​യു​ള്ള രോ​ഗ​നി​ര്‍​ണ​യ​വും ചി​കി​ത്സ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നും ദീ​ര്‍​ഘ​കാ​ല പ്ര​ശ്‌​ന​ങ്ങ​ള്‍ ത​ട​യാ​നും സ​ഹാ​യി​ക്കും. പി​സി​ഒ​ഡി​ക്ക് പ്ര​ധാ​ന​മാ​യും കാ​ര​ണ​മാ​കു​ന്ന​ത് അ​മി​ത​വ​ണ്ണം അ​ല്ലെ​ങ്കി​ല്‍ പൊ​ണ്ണ​ത്ത​ടി​യാ​ണ്.

അ​തു​കൊ​ണ്ട് ന​ല്ല ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ഭാ​രം നി​ല​നി​ര്‍​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഏ​ക​ദേ​ശം 10% സ്ത്രീ​ക​ളി​ലും പി​സി​ഒ​ഡി വ​ന്ധ്യ​ത​യ്ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്.

ചെ​റു​ധാ​ന്യ​ങ്ങ​ൾ

കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റി​ന്‍റെ അ​ള​വ് കു​റ​യ്ക്ക​ണം. ത​വി​ട് നീ​ക്കാ​ത്ത ധാ​ന്യ​ങ്ങ​ള്‍, തൊ​ലി​യോ​ട് കൂ​ടി​യ മി​ല്ലെ​റ്റു​ക​ൾ (ചെ​റു​ധാ​ന്യ​ങ്ങ​ള്‍) എ​ന്നി​വ ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം വ​രാ​തി​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.

മു​ഴു​ധാ​ന്യ​ങ്ങ​ളി​ല്‍ ധാ​രാ​ളം ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളും സി​ങ്ക്, ഇ​രു​മ്പ്, മ​ഗ്‌​നീ​ഷ്യം, മാം​ഗ​നീ​സ് തു​ട​ങ്ങി​യ ധാ​തു​ക്ക​ളും ഉ​ണ്ട്. മാ​ത്ര​മ​ല്ല സ​സ്യ സം​യു​ക്ത​ങ്ങ​ളാ​യ പോ​ളി​ഫി​നോ​ള്‍​സ്, സ്റ്റാ​നോ​ളു​ക​ള്‍, സ്റ്റി​റോ​ളു​ക​ള്‍ എ​ന്നി​വ ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യ്ക്ക് സ​ഹാ​യി​ക്കു​ന്നു.

തൊ​ലി ക​ള​യാ​ത്ത പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍

തൊ​ലി ക​ള​യാ​ത്ത പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പി​സി​ഒ​ഡി ത​ക​രാ​റി​നെ കു​റ​യ്ക്കു​ന്നു. സോ​യാ​ബീ​നി​ലു​ള്ള ഐ​സോ​ഫ്‌​ലേ​വോ​ണു​ക​ള്‍ പ്ര​ത്യു​ത്പാ​ദ​ന ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. കു​റ​ഞ്ഞ​ത് അ​ര​ക്ക​പ്പ് പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍ ദി​വ​സേ​ന​യു​ള്ള ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം.

പ്രോ​ട്ടീ​നു​ക​ള്‍

പി​സി​ഒ​ഡി​യു​ടെ ആ​ഹാ​ര​പ​രി​പാ​ല​ന​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട ഒ​രു ഘ​ട​ക​മാ​ണ് പ്രോ​ട്ടീ​നു​ക​ള്‍. കൊ​ഴു​പ്പി​ല്ലാ​ത്ത പ്രോ​ട്ടീ​നു​ക​ളാ​യ മു​ട്ട​വെ​ള്ള, മ​ത്സ്യം, ടോ​ഫു (സോ​യാ പ​നീ​ര്‍), തൊ​ലി നീ​ക്കി​യി​ട്ടു​ള്ള കോ​ഴി​യി​റ​ച്ചി, പ​യ​ര്‍ വ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ക്കാം.

ക​ശു​വ​ണ്ടി, ബ​ദാം, വാ​ൽ​ന​ട്‌​സ് എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി ഉ​ള്‍​പ്പെ​ടു​ത്താം. ഇ​തി​ലു​ള്ള സി​ങ്ക്, മ​ഗ്‌​നീ​ഷ്യം എ​ന്നീ ല​വ​ണ​ങ്ങ​ള്‍ ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ് കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഉ​യ​ര്‍​ന്ന പ്രോ​ട്ടീ​ന്‍ ഭ​ക്ഷ​ണ​ങ്ങ​ള്‍ ഇ​ന്‍​സു​ലി​ന്‍ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കും.

വി​വ​ര​ങ്ങ​ൾ: പ്രീ​തി ആ​ർ. നാ​യ​ർ
ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം തി​രു​വ​ന​ന്ത​പു​രം.

Kerala

പിണറായി വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്, സന്തോഷത്തോടെയാണ് പോയത്: ആനത്തലവട്ടം ആനന്ദന്‍റെ മകൻ

തിരുവനന്തപുരം: സിപിഐ നേതാവ് സി. ദിവാകരന്‍റെ ആരോപണത്തിന് മറുപടിയുമായി ആനത്തലവട്ടം ആനന്ദന്‍റെ മകൻ ജീവ ആനന്ദൻ. പിണറായി സഖാവ് ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് ജീവ ഫേസ്ബുക്കിൽ കുറിച്ചു.

ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖമുയർത്തി നോക്കി നിൽക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്‍റെ ഭാര്യ എന്നു ചോദിച്ചു. അപ്പോൾ അടുത്ത നിന്ന അമ്മയെ ചൂണ്ടി അച്ഛൻ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു പോയതെന്ന് മകൻ ജീവ പറഞ്ഞു.

നേരത്തെ സി. ദിവാകരൻ പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്‍റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയിരുന്നു. ആനത്തലവട്ടം ആനന്ദൻ വി.എസ് പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്‍റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിയ്ക്കാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.

പിണറായി വിജയന്‍റെ മത്സ്യ ഭക്ഷണത്തോടുള്ള പ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ എന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ട് എന്നും ആയിരുന്നു ദിവാകരൻ പറഞ്ഞത്. 

SUNDAY DEEPIKA

ഒ​രു​ക്കാം, ക്രി​സ്മ​സ് വി​ഭ​വ​ങ്ങ​ൾ...

ന​ക്ഷ​ത്ര​ങ്ങ​ൾ എ​ങ്ങും മി​ഴി​തു​റ​ന്നി​രി​ക്കു​ന്നു. പ്ര​ത്യാ​ശ​യു​ടെ വെ​ളി​ച്ചം​പ​ക​ർ​ന്ന് ക്രി​സ്മ​സ് ഇ​ങ്ങെ​ത്തി. ആ​ഘോ​ഷം പ​ക​ർ​ന്നു​ന​ൽ​കു​ന്ന ആ​ഹ്ലാ​ദ​ത്തി​നൊ​പ്പം ആ​ഹാ​ര​ത്തി​നും സ്ഥാ​ന​മു​ണ്ട​ല്ലോ. ഇ​താ, ക്രി​സ്മ​സ് ഗം​ഭീ​ര​മാ​ക്കാ​നു​ള്ള ഏ​താ​നും രു​ചി​ക്കൂ​ട്ടു​ക​ൾ...

 1. മ​ഷ്റൂം- മാ​ത​ള​നാ​ര​ങ്ങ പു​ലാ​വ് 

ചേ​രു​വ​ക​ൾ:

ബ​സു​മ​തി അ​രി- ര​ണ്ടു ക​പ്പ്
മ​ഞ്ഞ​ൾ​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
നെ​യ്യ്- അ​ര ക​പ്പ്
മ​ഷ്റൂ- 200 ഗ്രാം
​മു​ള​കു​പൊ​ടി- ഒ​രു ടീ​സ്പൂ​ണ്‍
നാ​ര​ങ്ങാ​നീ​ര്- ര​ണ്ടു ടീ​സ്പൂ​ണ്‍
ഉ​പ്പ്- പാ​ക​ത്തി​ന്
അ​ല​ങ്ക​രി​ക്കാ​ൻ- മാ​ത​ള​നാ​ര​ങ്ങാ കു​രു- ഒ​രു ക​പ്പ്

ത​യാ​റാ​ക്കു​ന്ന വി​ധം:

നെ​യ്യ് ഒ​രു പാ​നി​ൽ ഒ​ഴി​ച്ച് ചൂ​ടാ​ക്കു​ക. മ​ഷ്റൂം ചേ​ർ​ത്ത് വ​ഴ​റ്റു​ക. ഉ​പ്പി​ട്ട് മ​ഷ്റൂം ചു​രു​ങ്ങു​ന്ന​തു​വ​രെ വ​ഴ​റ്റു​ക. അ​രി ക​ഴു​കി, അ​രി​ച്ചു​വാ​രി അ​ല്പ​നേ​രം കു​തി​ർ​ത്ത​ശേ​ഷം ഇ​തി​ലേ​ക്ക് ഇ​ടു​ക. മു​ള​കു​പൊ​ടി​യും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ചേ​ർ​ക്കാം.
പാ​ക​ത്തി​ന് വെ​ള്ളം ഒ​ഴി​ച്ച് വേ​വി​ച്ചു വാ​ങ്ങു​ക. നാ​ര​ങ്ങാ​നീ​ര് ഒ​ഴി​ക്കു​ക. ഒ​രു പ്ലേ​റ്റി​ലേ​ക്ക് പ​ക​ർ​ന്ന് മീ​തെ മാ​ത​ള​നാ​ര​ങ്ങാ​ക്കു​രു​വി​ട്ട് അ​ല​ങ്ക​രി​ച്ചു വി​ള​ന്പു​ക.

2. സാ​ലി ചി​ക്ക​ൻ 

ചേ​രു​വ​ക​ൾ:

കോ​ഴി​യി​റ​ച്ചി- ഒ​രു കോ​ഴി,
ചെ​റി​യ​ക​ഷ​ണ​ങ്ങ​ൾ
സ​വാ​ള- നാ​ലെ​ണ്ണം, നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്
ഉ​രു​ള​ക്കി​ഴ​ങ്ങ്- മൂ​ന്നെ​ണ്ണം, നീ​ള​ത്തി​ൽ ക​നം​കു​റ​ച്ച് അ​രി​ഞ്ഞ​ത്
ഏ​ല​യ്ക്ക, ഗ്രാ​ന്പൂ- ര​ണ്ടെ​ണ്ണം വീ​തം 
കു​രു​മു​ള​ക്- എ​ട്ടെ​ണ്ണം
പ​ട്ട- മൂ​ന്നെ​ണ്ണം, നീ​ള​ത്തി​ൽ
ഉ​ണ​ക്ക മു​ള​ക്- മൂ​ന്നെ​ണ്ണം
മ​ല്ലി​പ്പൊ​ടി- ഒ​ന്ന​ര ടീ​സ്പൂ​ണ്‍
ജീ​ര​ക​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
മു​ള​കു​പൊ​ടി- ഒ​ന്ന​ര ടീ​സ്പൂ​ണ്‍
മ​ഞ്ഞ​ൾ​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
ഇ​ഞ്ചി- വെ​ളു​ത്തു​ള്ളി പേ​സ്റ്റ്- ര​ണ്ടെ​ണ്ണം
എ​ണ്ണ- ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍
ഉ​പ്പ്- പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന​വി​ധം:

എ​ണ്ണ ഒ​രു പാ​നി​ൽ ഒ​ഴി​ച്ച് ചൂ​ടാ​ക്കി സ​വാ​ള നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്, ഏ​ല​യ്ക്ക, ഗ്രാ​ന്പൂ, കു​രു​മു​ള​ക്, പ​ട്ട എ​ന്നി​വ​യി​ട്ട് സ​വാ​ള ബ്രൗ​ണ്‍ നി​റ​മാ​കു​ന്ന​തു​വ​രെ വ​റു​ക്കു​ക. ഉ​ണ​ക്ക​മു​ള​കും പൊ​ടി​ക​ളും ചേ​ർ​ക്കാം. വ​റു​ത്ത് വാ​ങ്ങി​വ​യ്ക്കു. ഇ​റ​ച്ചി​ക്ക​ഷ​ണ​ങ്ങ​ളി​ൽ ഇ​ഞ്ചി- വെ​ളു​ത്തു​ള്ളി പേ​സ്റ്റ് ചേ​ർ​ത്ത് മാ​രി​നേ​റ്റ് ചെ​യ്യു​ക. അ​ല്പം ഉ​പ്പും ചേ​ർ​ക്കാം. മ​സാ​ല ന​ന്നാ​യി വ​റു​ത്ത​ശേ​ഷം ഇ​റ​ച്ചി ചേ​ർ​ത്ത് വീ​ണ്ടും അ​ടു​പ്പ​ത്തു​വ​യ്ക്കു​ക. ഇ​റ​ച്ചി​ക്ക് ബ്രൗ​ണ്‍​നി​റം ആ​കു​ന്ന​തു​വ​രെ വ​റു​ക്കു​ക. ഒ​രു ഗ്ലാ​സ് വെ​ള്ളം ഒ​ഴി​ച്ച് ഇ​റ​ച്ചി മ​യ​മാ​കും​വ​രെ വേ​വി​ക്കു​ക. ഉ​രു​ള​ക്കി​ഴ​ങ്ങ് അ​രി​ഞ്ഞ​ത് എ​ണ്ണ​യി​ൽ വ​റു​ത്ത് (സാ​ലി) ഇ​റ​ച്ചി​ക്കു മീ​തെ വി​ത​റു​ക.

3. ഗ്രീ​ൻ മ​സാ​ല മ​ട്ട​ണ്‍ 

ചേ​രു​വ​ക​ൾ:

ആ​ട്ടി​റ​ച്ചി- അ​ര കി​ലോ, ചെ​റു ക​ഷ​ണ​ങ്ങ​ൾ
സ​വാ​ള- ഒ​രെ​ണ്ണം, നീ​ള​ത്തി​ലും വ​ട്ട​ത്തി​ലും അ​രി​ഞ്ഞ​ത്
ഇ​ഞ്ചി അ​ര​ച്ച​ത്- അ​ര ടീ​സ്പൂ​ണ്‍
വെ​ളു​ത്തു​ള്ളി അ​ര​ച്ച​ത്- അ​ര ടീ​സ്പൂ​ണ്‍
ഗ​രം​മ​സാ​ല​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
നാ​ര​ങ്ങ- ഒ​രെ​ണ്ണം, നീ​രി​ന്
എ​ണ്ണ- ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍
ഉ​പ്പ്- പാ​ക​ത്തി​ന്

പേ​സ്റ്റി​ന്
പ​ച്ച​മു​ള​ക്- നാ​ലെ​ണ്ണം
മ​ല്ലി​യി​ല- കാ​ൽ കെ​ട്ട്
പു​തി​ന​യി​ല- ആ​റെ​ണ്ണം

ത​യാ​റാ​ക്കു​ന്ന​വി​ധം: 

എ​ണ്ണ ചൂ​ടാ​ക്കി സ​വാ​ള നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത് ഇ​ട്ടു വ​റു​ക്കു​ക. ഇ​ളം ബ്രൗ​ണ്‍ നി​റ​മാ​കു​ന്പോ​ൾ ഇ​റ​ച്ചി​ക്ക​ഷ​ണ​ങ്ങ​ളും ഇ​ഞ്ചി- വെ​ളു​ത്തു​ള്ളി അ​ര​പ്പു​ക​ളും ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി വ​റു​ക്കു​ക. പ​ച്ച​മു​ള​കും മ​ല്ലി​യി​ല​യും പു​തി​ന​യി​ല​യും ക​ഴു​കി ന​ന്നാ​യി അ​ര​ച്ച് ഇ​തി​ൽ ചേ​ർ​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കു​ക. അ​ര ക​പ്പ് വെ​ള്ള​മൊ​ഴി​ച്ച പ്ര​ഷ​ർ കു​ക്ക​റി​ലേ​ക്ക് ഇ​ത് മാ​റ്റു​ക. അ​ട​ച്ച് ഇ​റ​ച്ചി​ക്ക് മ​യം​വ​രു​ന്ന​തു​വ​രെ വേ​വി​ക്കു​ക. ശേ​ഷം തു​റ​ന്നു​വ​ച്ച് വേ​വി​ക്കു​ക. എ​ണ്ണ മീ​തെ തെ​ളി​യു​ന്പോ​ൾ സ​വാ​ള വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ​തും നാ​ര​ങ്ങാ​നീ​രും ഗ​രം​മ​സാ​ല​പ്പൊ​ടി​യും ഇ​ട്ട് ഒ​ന്ന് അ​ട​ച്ചു​വ​ച്ച​ശേ​ഷം വി​ള​ന്പു​ക.

4. പ്രോ​ണ്‍​സ് പാ​ട്ടി​യ 

ചേ​രു​വ​ക​ൾ:

കൊ​ഞ്ച്- ഒ​രു കി​ലോ
മ​ഞ്ഞ​ൾ​പ്പൊ​ടി- ഒ​രു ടീ​സ്പൂ​ണ്‍
ജീ​ര​ക​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
വെ​ളു​ത്തു​ള്ളി- 10 അ​ല്ലി
ഉ​ണ​ക്ക​മു​ള​ക്- എ​ട്ടെ​ണ്ണം
സ​വാ​ള- ര​ണ്ടെ​ണ്ണം
വി​നാ​ഗി​രി- മൂ​ന്നു ടേ​ബി​ൾ സ്പൂ​ണ്‍
മ​ല്ലി​പ്പൊ​ടി- മൂ​ന്നു ടേ​ബി​ൾ സ്പൂ​ണ്‍
ത​ക്കാ​ളി- അ​ഞ്ചെ​ണ്ണം
പ​ച്ച​മു​ള​ക്- മൂ​ന്നെ​ണ്ണം
എ​ണ്ണ- ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍
മ​ല്ലി​യി​ല- കു​റ​ച്ച്, അ​ല​ങ്ക​രി​ക്കാ​ൻ
ഉ​പ്പ്- പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന​വി​ധം: 

കൊ​ഞ്ച് ക​ഴു​കി, ശ​രി​യാ​ക്കി വീ​ണ്ടും ക​ഴു​കി​വ​യ്ക്കു​ക. മ​ഞ്ഞ​ൾ, ജീ​ര​കം, വെ​ളു​ത്തു​ള്ളി എ​ന്നി​വ ഒ​രു​മി​ച്ച് ന​ന്നാ​യി അ​ര​യ്ക്കു​ക. ഇ​തി​ൽ കൊ​ഞ്ച് ഇ​ട്ട് ന​ന്നാ​യി പി​ടി​പ്പി​ക്കു​ക. ഉ​ണ​ക്ക​മു​ള​കി​ൽ അ​ല്പം വെ​ള്ളം ത​ളി​ച്ച് ന​ന്നാ​യി അ​ര​ച്ചു​വ​യ്ക്കു​ക. ഒ​രു പാ​നി​ൽ എ​ണ്ണ​യൊ​ഴി​ച്ച് സ​വാ​ള​യി​ട്ട് വ​ഴ​റ്റു​ക. ഇ​ളം ബ്രൗ​ണ്‍ നി​റ​മാ​യാ​ൽ മു​ള​ക​ര​ച്ച​തും വി​നാ​ഗി​രി​യും മ​ല്ലി​പ്പൊ​ടി​യും ചേ​ർ​ക്കാം.

ത​ക്കാ​ളി ചെ​റു​താ​യി നു​റു​ക്കി​യ​തും അ​ല്പം വെ​ള്ള​വും ചേ​ർ​ക്കു​ക. ചെ​റു​തീ​യി​ൽ വ​ച്ച് ന​ന്നാ​യി ഇ​ള​ക്കി ത​ക്കാ​ളി ഉ​ട​യാ​ൻ അ​നു​വ​ദി​ക്കു​ക. ഇ​നി കൊ​ഞ്ചു ചേ​ർ​ത്ത് മൂ​ന്നു​മി​നി​റ്റ് തി​ള​പ്പി​ക്കു​ക. ഉ​പ്പി​ട്ട് അ​വ​സാ​നം പ​ച്ച​മു​ള​കും ചെ​റു​താ​യി അ​രി​ഞ്ഞ മ​ല്ലി​യി​ല​യും ചേ​ർ​ത്ത് അ​ഞ്ചു​മി​നി​റ്റു​കൂ​ടി വേ​വി​ച്ച​ശേ​ഷം വാ​ങ്ങു​ക.

District News

ഭക്ഷ്യവിഷബാധ: തീരദേശ മേഖലയെ ബാധിച്ചു

വി​ഴി​ഞ്ഞം: മീ​ൻ ക​ഴി​ച്ചുള്ള ഭ​ക്ഷ്യ​വി​ഷ​ബാ​ധ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ ഊ​ര​മ്പ് മു​ത​ൽ ജി​ല്ല​യു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളെ​യും ബാ​ധി​ച്ചു. എ​ക്സ്പോ​ർ​ട്ടിം​ഗ് ക​മ്പ​നി​ക​ൾ വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്തശേ​ഷം മി​ച്ചംവ​ന്ന ഒ​രു ക​ണ്ടെ​യ്ന​ർ ചെ​മ്പ​ല്ലി മീ​നി​ന്‍റെ ത​ല​യും മു​ള്ളും പൂ​വാ​ർ പ​ള്ള​ത്തെ മീ​ൻ ച​ന്ത​യി​ൽ എ​ത്തി​യ​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന് അ​റി​വ് ല​ഭി​ച്ചു.​ മാ​യം ക​ള​ർ​ത്തി​യും പ​ഴ​കി​യ​തു​മാ​യ മീ​ൻ വി​ല്പ​ന സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക്കാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത് ഒ​രു ജി​ല്ല മു​ഴു​വ​ൻ ഭ​ക്ഷ്യ​വി​ഷ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത ശേ​ഷ​മെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു. ആ​ളുകളുടെ ആ​രോ​ഗ്യ​ത്തി​ന് ഹാനി​ക​ര​മാ​യ മീ​നു​ക​ൾ നി​റ​ച്ച നൂ​റ്ക​ണ​ക്കി​നു ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ ക​ർ​ണാ​ട​ക, ആ​ന്ധ്ര, ത​മി​ഴ് നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് അ​തി​ർ​ത്തി ക​ട​ന്ന് തീ​ര​ദേ​ശ​മാ​യ പ​ള്ളം ​ഫി​ഷ് മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്ന​താ​യി നേ​ര​ത്തെ​യും വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. അ​ന്നൊ​ന്നും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കി​യി​രുന്നില്ല.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ അ​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള ച​ന്ത​ക​ളി​ൽ പ​ള്ള​ത്ത് നി​ന്നു​ള്ള മീ​നു​ക​ൾ വ്യാ​പ​ക​മാ​യി എ​ത്തു​ന്ന​താ​യി ക​ച്ച​വ​ട​ക്കാ​രും സ​മ്മ​തി​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ളെ​പ്പോ​ലും ഏ​റെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മീ​നു​ക​ൾ​ദി​നം​പ്ര​തി വി​റ്റ​ഴി​ക്കു​ന്ന മാ​ർ​ക്ക​റ്റി​നെ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ബ​ന്ധ​പ്പെ​ട്ട​വ​ർ എ​ത്താ​റി​ല്ല. ഇ​തു മു​ത​ലെ​ടു​ത്താ​ണ് മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും.

പു​ല​ർ​ച്ചെ ര​ണ്ടു ​മു​ത​ൽ എ​ത്തു​ന്ന നൂ​റു ക​ണ​ക്കി​നു ക​ണ്ടെ​യ്ന​റു​ക​ളി​ലെ മീ​നുകൾ രാ​വി​ലെ ഏ​ഴു​മ​ണി​ക്കു​ള്ളി​ൽ ലേ​ലം ചെ​യ്ത് പു​റ​ത്തേ​ക്ക് മാ​റ്റി​യി​രി​ക്കും. പ​രാ​തി ല​ഭി​ക്കു​മ്പോ​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ്റു ച​ന്ത​ക​ളി​ലെ സാ​മ്പി​ളു​ക​ളു​മാ​യി മ​ട​ങ്ങു​ക​യാ​ണു പ​തി​വ്. ക​ണ്ടാ​ൽ ശു​ദ്ധ​മെ​ന്നു തോ​ന്നി​ക്കു​ന്ന ത​ര​ത്തി​ൽ മാ​യം ക​ല​ർ​ത്തി​യ മീ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞി​രം​കു​ളം, പു​ല്ലു​വി​ള, പ​ഴ​യ​ക​ട , കാ​ട്ടാ​ക്ക​ട, നെ​യ്യാ​റ്റി​ൻ​ക​ര, ഊ​ര​മ്പ് ഉ​ൾ​പ്പെ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​റ്റ​ഴി​ച്ച​തെന്നും വി​വ​ര​മു​ണ്ട്. ഇ​തു വ്യാ​പ​ക​മാ​യി ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക്ക് കാ​ര​ണ​മാ​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്ന​ത്.

നെ​യ്യാ​റ്റി​ൻ ക​ര​ജ​ന​റ​ൽ ആ​ശു​പ​ത്രി മു​ത​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളജി​ലും വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ നേ​ടി​യെ​ത്തി​യ​വ​രു​ടെ ക​ണ​ക്ക് അ​ൻ​പ​തി​ൽ​പ്പ​രം വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ചെ​റു​കി​ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ​വ​ന്ന് പ്രാ​ഥ​മ​ിക ചി​കി​ത്സ തേ​ടി​പ്പോ​യ​വ​രു​ടെ ക​ണ​ക്കും അ​ധി​കൃ​ത​ർ ശേ​ഖ​രി​ക്കുന്നുണ്ട്. ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം, പു​ല്ലു​വി​ള​സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വിഭാഗം അധികൃതർ എന്നിവരുടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക​ പ​രി​ശോ​ധ​ന​കൾ തു​ട​രു​ന്നു​ണ്ട്. ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ശേ​ഖ​രി​ച്ച സാ​മ്പി​ളി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ലഭിക്കുന്ന മു​റ​യ്ക്ക് ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തീ​ര​ദേ​ശ​ത്തെ മ​ത്സ്യ​മാ​ർ​ക്ക​റ്റി​നെ​തി​രെ ഹൈ​ക്കോ​ട​തി വ​രെ ഇ​ട​പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഉ​ന്ന​ത രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലും പോ​ലീ​സും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും ഒ​ത്തു ക​ളി​ച്ചു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ബാ​ധം തു​ട​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​രി​ശോ​ധ​ന​ക്ക് അ​ധി​കൃ​ത​ർ എ​ത്തി​ല്ലെ​ന്ന​ ധൈ​ര്യ​വും പി​ൻ​ബ​ല​മാ​യി ഇ​വ​ർ​ക്കു​ണ്ട്.

District News

ക​രി​ഞ്ച​ന്ത​യി​ൽ വി​ൽക്കാൻ ക​ട​മു​റി​യി​ൽ സൂ​ക്ഷി​ച്ച 4,350 കി​ലോ റേഷൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ പി​ടി​കൂ​ടി

പി​ടി​കൂ​ടി​യ​ത് കുത്തരി, പുഴുക്കലരി, ഗോതന്പ് എന്നിവ

മ​ര​ട്: നെ​ട്ടൂ​രി​ലെ ക​ട​മു​റി​യി​ൽ നി​ന്നും ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന റേ​ഷ​ന​രി​യും ഗോ​ത​മ്പും പി​ടി​കൂ​ടി. 3,750കി​ലോ കു​ത്ത​രി, 150 കി​ലോ പു​ഴു​ക്ക​ല​രി, 450 കി​ലോ ഗോ​ത​മ്പ് എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. സാ​ധ​ന​ങ്ങ​ൾ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച 2 ഓ​ട്ടോ​റി​ക്ഷ​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജി​ല്ല​യി​ലെ തീ​ര​മേ​ഖ​ല​യി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നും വാ​ങ്ങി നെ​ട്ടൂ​രി​ലെ ക​ട​മു​റി​യി​ൽ എ​ത്തി​ച്ചാ​യി​രു​ന്നു വി​ല്പ​ന. മു​ന്തി​യ ഇ​നം അ​രി​ക​ളി​ൽ കൂ​ട്ടി​ക്ക​ല​ർ​ത്തി​യാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ബി​ജു എ​ന്ന​യാ​ളാ​ണ് ക​ട​മു​റി വാ​ട​ക​യ്ക്കെ​ടു​ത്തി​രു​ന്ന​ത്. ദ​ക്ഷി​ണ മേ​ഖ​ലാ റേ​ഷ​നിം​ഗ് ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​ർ സി.​വി. മോ​ഹ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​പ്പോ​ൾ ര​ണ്ടു ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ അ​രി എ​ത്തി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ര​ണ്ടു ചാ​ക്ക് അ​രി തെ​ങ്ങി​ന്‍റെ ചു​വ​ട്ടി​ൽ ഇ​റ​ക്കി വ​ച്ച നി​ല​യി​ലും ബാ​ക്കി ഓ​ട്ടോ​ക​ൾ​ക്ക് അ​ക​ത്തു​മാ​യി​രു​ന്നു. ക​ട​യു​ടെ പൂ​ട്ട് ത​ല്ലി​പ്പൊ​ളി​ച്ചാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​ക​ത്തു ക​യ​റി​യ​ത്. മു​റി​ക്കു​ള്ളി​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ അ​ട്ടി​യി​ട്ടു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു.

അ​രി നി​റ​യ്ക്കാ​നു​ള്ള ചാ​ക്കു​ക​ളും ചാ​ക്ക് തു​ന്നു​ന്ന നൂ​ലു​ക​ളും ത്രാ​സും മ​റ്റും മു​റി​യി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. ക​ട​മു​റി കേ​ന്ദ്രീ​ക​രി​ച്ച് റേ​ഷ​ന​രി​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​വി​ടം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
ഇ​ന്ന​ലെ വൈ​കി​ട്ട് 3.45 ഓ​ടെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. നി​ല​വി​ൽ ആ​രും അ​റ​സ്റ്റി​ലാ​യി​ട്ടി​ല്ല.

വാ​ട​ക​ക്കാ​ര​നെ​തി​രെ​യും ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ ഉ​ട​മ​ക​ളാ​യ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ലാ സ​പ്ലൈ ഓ​ഫി​സ​ർ എ​സ്.​ഒ. ബി​ന്ദു, സീ​നി​യ​ർ സൂ​പ്ര​ണ്ട് റി​യാ​സ്, സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫി​സ​ർ സീ​ന ന​ന്ദ​ൻ, ബാ​ല​കൃ​ഷ്ണ​ൻ, ടി​എ​സ്ഒ​മാ​രാ​യ ബി​സി ജോ​സ്, മി​നി​മോ​ൾ, മെ​റീ​ന എ​ന്നി​വ​രും റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

District News

പോ​ഷ​കസ​മൃ​ദ്ധം കു​ട്ടി​ക​ളു​ടെ ഭ​ക്ഷ്യ​മേ​ള

തി​രു​വ​ല്ല: ചെ​ല​വ് കു​റ​ഞ്ഞ​തും പോ​ഷ​ക സ​മൃ​ദ്ധ​മാ​യ​തു​മാ​യ ഭ​ക്ഷ​ണം രു​ചി​ക​ര​മാ​യി ത​യാ​റാ​ക്കി​യ ഭ​ക്ഷ്യ​മേ​ള ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. വി​വി​ധ വി​ഭാ​ഗ​ത്തി​ലെ അ​മ്പ​തോ​ളം കു​രു​ന്നു​ക​ള്‍ പാ​ച​ക​മേ​ള​യി​ല്‍ പു​ത്ത​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യെ​ത്തി.
പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​ങ്ങ​ളും രു​ചി​ക​ര​മാ​യി വി​വി​ധ നി​റ​ത്തി​ലും ഗു​ണ​ത്തി​ലും പ്ര​കൃ​തി​ദ​ത്ത ചേ​രു​വ​ക​ള്‍ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

മു​രി​ങ്ങ​യി​ല,വി​വി​ധ ചീ​ര​യി​ല.​ധാ​ന്യ​പ്പൊ​ടി​ക​ൾ,കി​ഴ​ങ്ങ് വ​ര്‍​ഗ​ങ്ങ​ള്‍,നാ​ളി​കേ​രം തു​ട​ങ്ങി നാ​ട​ന്‍ രു​ചി​ക്കൂ​ട്ടു​ക​ള്‍ മേ​ശ​ക​ളി​ല്‍ നി​റ​ഞ്ഞു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്ന​തും മ​നോ​ഹ​ര​മാ​യി​ട്ടാ​യി​രു​ന്നു. പ​ഴ​ങ്ങ​ൾ,പ​ച്ച​ക്ക​റി​ക​ള്‍ അ​ട​ക്ക​മു​ള്ള വി​വി​ധ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ സം​സ്‌​ക​രി​ച്ച് ത​യാ​റാ​ക്കി​യ വി​വി​ധ ജാം,​സ്‌​ക്വാ​ഷ്,ക​ള​ര്‍​ചേ​രു​വ​ക​ള്‍ എ​ന്നി​വ​യും മേ​ള​യു​ടെ സ​വി​ശേ​ഷ​ത​യാ​യി.

District News

വി​ശ​പ്പുര​ഹി​ത പെ​രു​വ​യ്ക്ക് ഭ​ക്ഷ​ണ​പ്പൊതി​ക​ളുമായി വിദ്യാർഥികളും

പെ​രു​വ: വി​ശ​പ്പുര​ഹി​ത പെ​രു​വ​യ്ക്കാ​യി കി​യോ​സ്‌​കി​ല്‍ ഭ​ക്ഷ​ണ​പ്പൊതി​ക​ള്‍ വ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍. മ​റ്റ​പ്പ​ള്ളി​ക്കു​ന്ന് റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ പെ​രു​വ​യി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കി​യോ​സ്‌​കി​ല്‍ കാ​രി​ക്കോ​ട് ഫാ.​ഗീ​വ​ര്‍​ഗീ​സ് മെ​മ്മോ​റി​യ​ല്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഭക്ഷണ പ്പൊതികൾ വച്ചത്.

എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്‌​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ​ന്‍.​ പ്രി​യ, ജി.​ മ​നോ​ജ്, ജോ​സ​ണ്‍ ജോ​ര്‍​ജ്, കെ.​ആ​ര്‍. ദീ​പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. എം​ആ​ര്‍​എ സെ​ക്ര​ട്ട​റി ഫി​ലി​പ് ആ​ക്കാം​പ​റ​മ്പി​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​ഒ. റോ​സി​ലി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Health

എം​എ​സ്ജി ചേ​ർ​ന്ന ഭ​ക്ഷ​ണം കു​ഞ്ഞു​ങ്ങ​ൾ​ക്കു കൊ​ടു​ക്കാ​മോ?

 നാം ​ദി​വ​സ​വും ഉ​പ​യോ​ഗി​ക്കു​ന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളി​ലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റി​യ അ​ള​വി​ലാ​ണെ​ങ്കി​ലും അ​ട​ങ്ങി​യി​ട്ടു​ണ്ട്്. പ്രി​സ​ർ​വേ​റ്റീ​വ്സ്, ഫ്ളേ​വ​റിം​ഗ് ഏ​ജ​ന്‍റ്സ്, ക​ള​റു​ക​ൾ എ​ന്നി​ങ്ങ​നെ പ​ല​പേ​രു​ക​ളി​ലും രൂ​പ​ങ്ങ​ളി​ലും.

ഐ​സ്ക്രീം, ജെ​ല്ലു​ക​ൾ, ജാം, ​പു​ഡ്ഡിം​ഗ്, സോ​സ്, സൂ​പ്പ് മി​ക്സ്....​എ​ന്നി​ങ്ങ​നെ​യു​ള്ള റെ​ഡി​മെ​യ്ഡ് ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ൽ പ്രി​സ​ർ​വേ​റ്റീ​വ്സും ക​ള​റു​ക​ളും കൂ​ടാ​തെ മ​റ്റു​പ​ല​ത​രം രാ​സ​വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ഫു​ഡ് അ​ഡി​റ്റീ​വ്സ്

ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്ത്(​സം​സ്ക​രി​ച്ച്) ഏ​റെ​ക്കാ​ലം സൂ​ക്ഷി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ് ഫു​ഡ് അ​ഡി​റ്റീ​വ്സ് ചേ​ർ​ക്കു​ന്ന​ത്. നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ നി​ന്നു​കൊ​ണ്ട് ഏ​ക​ദേ​ശം 2500 ഫു​ഡ് അ​ഡി​റ്റീ​വ്സ് നാം ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ അ​വ അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ലും അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കും.

ധാ​ന്യ​ങ്ങ​ൾ പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കാം

പ്രോ​സ​സ് ചെ​യ്ത ഭ​ക്ഷ​ണം മി​ക​ച്ച​താ​ണെ​ന്നു പ​ല​രും ധ​രി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, അ​തി​ൽ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം അ​ത്ര​ത്തോ​ള​മു​ണ്ടെ​ന്നു​കൂ​ടി ഓ​ർ​ക്ക​ണം.

പാ​യ്ക്ക​റ്റി​ൽ ല​ഭി​ക്കു​ന്ന പ്രോ​സ​സ്ഡ് ധാ​ന്യ​പ്പൊ​ടി​ക​ൾ ശീ​ല​മാ​ക്ക​രു​ത്. ഗോ​ത​ന്പ് വാ​ങ്ങി ക​ഴു​കി ഉ​ണ​ക്കി പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു സു​ര​ക്ഷി​തം.

മു​ള​കും ഉ​ണ​ങ്ങി പൊ​ടി​പ്പി​ച്ച​ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു സു​ര​ക്ഷി​തം. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും ധാ​ന്യ​ങ്ങ​ളും വാ​ങ്ങി വൃ​ത്തി​യാ​ക്കി പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് സു​ര​ക്ഷി​ത​മെ​ന്ന് ഫു​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​രും നി​ർ​ദേ​ശി​ക്കു​ന്നു.

സ്വാ​ദി​ന്‍റെ ര​ഹ​സ്യം

ചി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​വ​റി​ൽ ഫ്രീ ​ഫ്രം എം​എ​സ്ജി എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. (എം​എ​സ്ജി എ​ന്നാ​ൽ മോ​ണോ സോ​ഡി​യം ഗ്ലൂ​ട്ടാ​മേ​റ്റ് - അ​ജി​നോ​മോ​ട്ടോ.)

അ​ങ്ങ​നെ എ​ഴു​തി​യി​ട്ടു​ണ്ടാ​കു​മെ​ങ്കി​ലും ടേ​സ്റ്റ് എ​ൻ​ഹാ​ൻ​സ​റി​ൽ മോ​ണോ സോ​ഡി​യം ഗ്ലൂ​ട്ടാ​മേ​റ്റ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. അ​താ​യ​ത് ഭ​ക്ഷ​ണ​ത്തി​ന്‍റെ സ്വാ​ദു കൂ​ട്ടാ​നും ചി​ല സ്വാ​ദി​ന്‍റെ തീ​വ്ര​ത കൂ​ട്ടാ​നും ചി​ല​തി​ന്‍റെ കു​റ​യ്ക്കാ​നും ടേ​സ്റ്റ് എ​ൻ​ഹാ​ൻ​സ​ർ സ​ഹാ​യ​കം.

വാ​സ്ത​വ​ത്തി​ൽ നാ​വി​ലു​ള്ള രു​ചി​മു​കു​ള​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യാ​ണ് എം​എ​സ്ജി ചെ​യ്യു​ന്ന​ത്. ഒ​രു വ​യ​സി​നു താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക് എം​എ​സ്ജി അ​ട​ങ്ങി​യ ഭ​ക്ഷ​ണം കൊ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണു നി​ർ​ദേ​ശം.

എ​ന്താ​ണ് E 310, E 100.. .?

പാ​യ്ക്ക​റ്റ് ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ ക​വ​റി​ൽ ഇ ​ചേ​ർ​ന്ന ചി​ല ന​ന്പ​റു​ക​ൾ ചേ​ർ​ത്തി​ട്ടു​ണ്ട്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ന​ന്പ​റാ​ണ​ത്. ലോ​ക​മെ​ന്പാ​ടും ഉ​പ​യോ​ഗി​ക്കു​ന്ന കോ​ഡ്. E 310, E 100 എ​ന്നി​ങ്ങ​നെ.

ക​ള​ർ​കോ​ഡാ​ണ​ത്. അ​നു​വ​ദ​നീ​യ​മാ​യ ക​ള​റി​നെ സൂ​ചി​പ്പി​ക്കു​ന്നു. ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ക​ള​ർ​കോ​ഡു​ക​ളു​ടെ ലി​സ്റ്റ് ഫു​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി വെ​ബ്സൈ​റ്റി​ലു​ണ്ട്.

പ​ച്ച, ഇ​ളം മ​ഞ്ഞ തു​ട​ങ്ങി മൂ​ന്നു നാ​ലു ക​ള​ർ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളി​ൽ ചേ​ർ​ക്കാ​ൻ മാ​ത്ര​മാ​ണ് അ​നു​മ​തി. മെ​റ്റാ​നി​ൻ യെ​ലോ അ​നു​വ​ദ​നീ​യ​മ​ല്ല.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നി​താ മോ​ഹ​ൻ
നു​ട്രീ​ഷ​ൻ സ്പെ​ഷ​ലി​സ്റ്റ് & ഡ​യ​റ്റ് ക​ൺ​സ​ൾ​ട്ട​ന്‍റ്

 

Latest News

Up