പ്രവൃത്തി പരിചയമേളയില്‍ ചിരട്ടകൊണ്ടുള്ള അലങ്കാര വസ്തുക്കളുടെ നിര്‍മ്മാണം
തിരുവല്ല: ചെലവ് കുറഞ്ഞതും പോഷക സമൃദ്ധമായതുമായ ഭക്ഷണം രുചികരമായി തയാറാക്കിയ ഭക്ഷ്യമേള ഏറെ ശ്രദ്ധേയമായി. വിവിധ വിഭാഗത്തിലെ അമ്പതോളം കുരുന്നുകള്‍ പാചകമേളയില്‍ പുത്തന്‍ പരീക്ഷണങ്ങളുമായെത്തി.
പരമ്പരാഗത ഭക്ഷണങ്ങളും രുചികരമായി വിവിധ നിറത്തിലും ഗുണത്തിലും പ്രകൃതിദത്ത ചേരുവകള്‍ ഉറപ്പാക്കിയിട്ടുണ്ടായിരുന്നു.
മുരിങ്ങയില,വിവിധ ചീരയില.ധാന്യപ്പൊടികൾ,കിഴങ്ങ് വര്‍ഗങ്ങള്‍,നാളികേരം തുടങ്ങി നാടന്‍ രുചിക്കൂട്ടുകള്‍ മേശകളില്‍ നിറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്നതും മനോഹരമായിട്ടായിരുന്നു. പഴങ്ങൾ,പച്ചക്കറികള്‍ അടക്കമുള്ള വിവിധ ഭക്ഷ്യവസ്തുക്കള്‍ സംസ്കരിച്ച് തയാറാക്കിയ വിവിധ ജാം,സ്ക്വാഷ്,കളര്ചേരുവകള് എന്നിവയും മേളയുടെ സവിശേഷതയായി.