Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marthoma

Malappuram

മാ​ർ​ത്തോ​മ ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി

എ​ട​ക്ക​ര: മ​ല​ബാ​റി​ന്‍റെ മ​രാ​മ​ണ്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന കു​ന്നം​കു​ളം മ​ല​ബാ​ർ ഭ​ദ്രാ​സ​ന മാ​ർ​ത്തോ​മ ക​ണ്‍​വ​ൻ​ഷ​ന് ചു​ങ്ക​ത്ത​റ​യി​ൽ തു​ട​ക്ക​മാ​യി. മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​നു​ദി​ന വാ​ർ​ത്ത​ക​ളു​ടെ ലോ​ക​ത്ത് സ​ദ്‌വാ​ർ​ത്ത​യാ​യി മാ​റു​വാ​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഉ​പ​കാ​ര​പ്പെ​ട​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. കു​ന്നം​കു​ളം മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​മാ​ത്യൂ​സ് മാ​ർ മ​ക്കാ​റി​യോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​സ​ജു ബി. ​ജോ​ണ്‍, ട്ര​ഷ​റ​ർ ജീ​മോ​ൻ മ​ണ​ലു​കാ​ലാ​യി​ൽ, ഫാ.​ജോ മാ​ത്യു, ഫാ .​ജി​നു ഈ​പ്പ​ൻ കു​ര്യ​ൻ, പി.​ടി. സ​ജി​മോ​ൻ, ബി​ജു ഏ​ബ്ര​ഹാം, ടി.​ബി കു​ര്യ​ൻ, ജി. ​മാ​ത്യു, ഹ​ന്ന പി. ​ജി​ജി എ​ന്നി​വ​ർ പ്രസംഗിച്ചു.

ഫാ. ​ജോ​ബി കോ​രു​ത്, ഫാ. ​ലി​ജി​ൻ വ​ർ​ക്കി ഫി​ലി​പ്, ബി​നു തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന 73 അം​ഗ ഗാ​യ​ക സം​ഘം ഗാ​ന​ശു​ശ്രൂ​ഷ ന​യി​ച്ചു. ഇ​ന്നു രാ​വി​ലെ 10ന് ന​ട​ക്കു​ന്ന പ​ഠ​ന സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​മോ​ൻ​സി വ​ർ​ഗീ​സ് ക്ലാ​സ് ന​യി​ക്കും. മു​ൻ സ​ഭാ സെ​ക്ര​ട്ട​റി ഫാ. ​സി.​വി സൈ​മ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

District News

മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് സെ​റാം​പുര്‍ യൂ​ണി​വേ​ഴ്സി​റ്റി ഡോ​ക്ട​റേ​റ്റ്

തി​രു​വ​ല്ല: 1818-ല്‍ ​സ്ഥാ​പി​ത​മാ​യ ദൈ​വ​ശാ​സ്ത്ര സ​ര്‍​വക​ലാ​ശാ​ല​യാ​യ സെ​റാം​പൂ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ഡി.​ഡി. (ഹൊ​ണോ​റി​സ് കോ​സ) ബി​രു​ദ​ത്തി​ന് മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ അധ്യ​ക്ഷ​ന്‍ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ അ​ര്‍​ഹ​നാ​യി. അ​ക്കാ​ദ​മി​ക സാ​മൂ​ഹ്യ എ​ക്യു​മെ​നി​ക്ക​ല്‍ ആ​ധ്യാ​ത്മി​ക രം​ഗ​ങ്ങ​ളി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് സ​ര്‍​വക​ലാ​ശാ​ല ഡോ​ക്ട​റേ​റ്റ് സ​മ്മാ​നി​ക്കു​ന്ന​ത്. ബി​രു​ദ​ദാ​നം 27ന് ​സെ​റാം​പൂ​ര്‍ കോ​ള​ജി​ല്‍ ന​ട​ക്കു​മെ​ന്ന് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ശു​ബ്റോ ശേ​ഖ​ര്‍ സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.​

സ​ഭാസം​ബ​ന്ധ​മാ​യ അ​തി​ര്‍വ​ര​മ്പു​ക​ള്‍​ക്ക​പ്പു​റം വി​ശാ​ല എ​ക്യു​മെ​നി​ക്ക​ല്‍ ദ​ര്‍​ശ​ന​ത്തോ​ടെ ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ സ​മ​ഗ്ര​മാ​യ സം​ഭാ​വ​ന ന​ല്‍​കു​ന്ന ദീ​ര്‍​ഘ​വീ​ക്ഷ​ണ​മു​ള്ള സ​ഭാപി​താ​വും ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും പ​ണ്ഡി​ത​നും പ​രി​ഷ്ക​ര്‍​ത്താ​വു​മാ​ണ് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ. സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും ശാ​ശ്വ​ത സ​മാ​ധാ​നം, സ​ന്തോ​ഷം, ഐ​ക്യം, നീ​തി എ​ന്നി​വ സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് തി​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ ദ​ര്‍​ശ​നം.

ക​മ്യൂ​ണി​യ​ന്‍ ഓ​ഫ് ച​ര്‍​ച്ച​സ് ഇ​ന്‍ ഇ​ന്ത്യ, ബംഗളൂരുവി​ലെ എ​ക്യു​മെ​നി​ക്ക​ല്‍ ക്രി​സ്ത്യ​ന്‍ സെ​ന്‍റര്‍, നി​ല​യ്ക്ക​ല്‍ സെ​ന്‍റ് തോ​മ​സ് എ​ക്യു​മെ​നി​ക്ക​ല്‍ സെ​ന്‍റ​ര്‍, ബൈ​ബി​ള്‍ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ കേ​ര​ള ഓ​ക്സി​ലി​യ​റി എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്‍റാ​യും അ​ഖി​ല ലോ​ക സ​ഭാകൗ​ണ്‍​സി​ല്‍,

ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഓ​ഫ് ഏ​ഷ്യ, കാ​സാ, നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് ഇ​ന്‍ ഇ​ന്ത്യ, സി​ഐഎ​സ്ആ​ര്‍ എ​സ്, കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് എ​ന്നി​വ​യു​ടെ സു​പ്ര​ധാ​ന സ​മ്മേ​ള​ന​ങ്ങ​ളി​ലെ നേ​തൃ​ത്വം എ​ന്നി​വ ഉ​ള്‍​പ്പെടെ പ്രാ​ദേ​ശി​ക, ദേ​ശീ​യ അ​ന്ത​ര്‍​ദേശീ​യ ത​ല​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെത്രാപ്പോലീത്ത.

District News

കാ​ഞ്ഞീ​റ്റു​ക​ര എ​പ്പി​സ്കോ​പ്പ​ൽ ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വ​ജ്ര​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം നാളെ

​പ​ത്ത​നം​തി​ട്ട: അ​യി​രൂ​ർ കാ​ഞ്ഞി​റ്റു​ക​ര എ​പ്പി​സ്കോ​പ്പ​ൽ ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നാളെ ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രാ​വി​ലെ എ​ട്ടി​ന് കു​ർ​ബാ​ന​യും തു​ട​ർ​ന്ന് പത്തിന് ​വ​ജ്രജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. റാ​ന്നി നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

വി​വാ​ഹ​സ​ഹാ​യം, ഡ​യാ​ലി​സി​സ്, ഭ​ക്ഷ്യ കി​റ്റ്് വി​ത​ര​ണം തു​ട​ങ്ങി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ണ്ട് ഉ​ദ്ഘാ​ട​ന​വും പാ​രി​ഷ് ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ക്കും. കൂ​ടാ​തെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ച​രി​ത്രം, നി​ഖ്യാ വി​ശ്വാ​സ​പ്ര​മാ​ണ​ത്തി​ന്‍റെ 1700 വാ​ർ​ഷി​ക​ത്തി​ലു​ള്ള പ​ഠ​നം, സു​വി​ശേ​ഷ​വേ​ല​യ്ക്കാ​യി ജ​ന​ങ്ങ​ളെ ഒ​രു​ക്കം, വി​വി​ധ വി​ശ്വാ​സ സ​മൂ​ഹ​ത്തോ​ടു ചേ​ർ​ന്നു​ള്ള അ​യ​ൽ​ക്കൂ​ട്ടം, ബൈ​ബി​ൾ വാ​യ​ന പ​ഠ​നം, അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ,വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ക്യാ​മ്പ്, ഗാ​ന​സ​ന്ധ്യ തു​ട​ങ്ങി ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ​ക്കും തു​ട​ക്കം കു​റി​ക്കും.

1966 ഒക്‌ടോ​ബ​ർ 22നാ​ണ് ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ നി​ർ​വ​ഹി​ച്ച​ത്. അ​യി​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ മാ​ത്യൂ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ്, യൂ​ഹാ​നോ​ൻ മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​രു​ടെ എ​പ്പി​സ്കോ​പ്പ​ൽ സ്ഥാ​നാ​ഭി​ഷേ​ക ര​ജ​ത ജൂ​ബി​ലി സ്മാ​ര​ക​മാ​യി ദേ​വാ​ല​യ​ത്തി​ന് എ​പ്പി​സ്കോ​പ്പ​ൽ ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യം എ​ന്നു നാ​മ​ക​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. മാ​ർ​ത്തോ​മ്മാ സ​ഭ​യി​ൽ ഇ​തേ പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഏ​ക ദേ​വാ​ല​യ​മാ​ണി​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. 70 കു​ടും​ബ​ങ്ങ​ളാ​ണ് നി​ല​വി​ൽ ഇ​ട​വ​ക​യി​ലു​ള്ള​ത്.

വി​കാ​രി റ​വ. വ​ർ​ഗീ​സ് കെ ​തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് ജോ​ർ​ജ് തോ​മ​സ്, സെ​ക്ര​ട്ട​റി സു​നു മേ​രി സാ​മു​വേ​ൽ, ട്ര​സ്റ്റി അ​ല​ക്സി സ​ഖ​റി​യ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Leader Page

ദുക്റാന അ​​​ർ​​​ഥ​​​പൂ​​​ർ​​​ണ​​​മാക്കാം

ദു​​​​​ക്റാ​​​​​ന ​​​​​തി​​​​​രു​​​​​നാ​​​​​ളി​​​​​നോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ​സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ ​സ​​​​​ഭാ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ൽ പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച ഇ​​​​​ട​​​​​യ​​​​​ലേ​​​​​ഖ​​​​​ന​​​​​ത്തി​​​​​ന്‍റെ പ്ര​​​​​സ​​​​​ക്ത​​​​​ ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ.

ഉ​​​​​പ​​​​​രി​​​​​പ്ല​​​​​വ​​​​​ങ്ങ​​​​​ളാ​​​​​യ അ​​​​​റി​​​​​വു​​​​​ക​​​​​ളു​​​​​ടെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യ വാ​​​​​ദ​​​​​ഗ​​​​​തി​​​​​ക​​​​​ളു​​​​​ടെ​​​​​യും ഈ ​​​​​കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ന​​​​​മ്മ​​​​​ൾ പ്ര​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ന്ന സു​​​​​വി​​​​​ശേ​​​​​ഷം ഫ​​​​​ല​​​​​മ​​​​​ണി​​​​​യ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ അ​​​​​തു ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​ൽ നി​​​​​റ​​​​​യു​​​​​ന്ന ദൈ​​​​​വ​​​​​സ്നേ​​​​​ഹ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ഉ​​​​​യ​​​​​രു​​​​​ന്ന​​​​​താ​​​​​ക​​​​​ണം. സം​​​​​ശ​​​​​യ​​​​​ത്തി​​​​​ന്‍റെ വ​​​​​ഴി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ദൈ​​​​​വാ​​​​​നു​​​​​ഭ​​​​​വ​​​​​ത്തി​​​​​ന്‍റെ വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യ സാ​​​​​ക്ഷ്യം തോ​​​​​മാ​​​​​ശ്ലീ​​​​​ഹാ ന​​​​​ല്കി​​​​​യ​​​​​തു ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള സ്നേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​യി​​​​​ട്ടാ​​​​​യി​​​​​രു​​​​​ന്നു.

“എ​​​​​ന്‍റെ ക​​​​​ർ​​​​​ത്താ​​​​​വേ, എ​​​​​ന്‍റെ ദൈ​​​​​വ​​​​​മേ” എ​​​​​ന്ന വി​​​​​ശ്വാ​​​​​സ​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​നം ഈ​​​​​ശോ​​​​​യു​​​​​മാ​​​​​യു​​​​​ള്ള ​ശ്ലീ​​​​​ഹാ​​​​​യു​​​​​ടെ സ്നേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. വി​​​​​ശ്വാ​​​​​സ ​​​​​പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളു​​​​​ടെ​​​​​യും അ​​​​​നി​​​​​ശ്ചി​​​​​ത​​​​​ത്വ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യു​​​​​മി​​​​​ട​​​​​യി​​​​​ൽ ഈ​​​​​ശോ​​​​​യു​​​​​ടെ പു​​​​​ന​​​​​രു​​​​​ത്ഥാ​​​​​ന​​​​​സ​​​​​ത്യ​​​​​ത്തെ ഹൃ​​​​​ദ​​​​​യം​​​​​നി​​​​​റ​​​​​ഞ്ഞ സ്നേ​​​​​ഹ​​​​​ത്തോ​​​​​ടെ പ്ര​​​​​ഘോ​​​​​ഷി​​​​​ക്കാ​​​​​ൻ ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​ർ​​​​​ക്കും സാ​​​​​ധി​​​​​ക്കു​​​​​ന്പോ​​​​​ഴാ​​​​​ണ് ന​​​​​മ്മു​​​​​ടെ പി​​​​​താ​​​​​വി​​​​​ന്‍റെ ദു​​​​​ക്റാ​​​​​ന അ​​​​​ർ​​​​​ഥ​​​​​പൂ​​​​​ർ​​​​​ണ​​​​​മാ​​​​​കു​​​​​ന്ന​​​​​ത്. കു​​​​​രി​​​​​ശി​​​​​ന്‍റെ അ​​​​​പ​​​​​മാ​​​​​ന​​​​​വും വേ​​​​​ദ​​​​​ന​​​​​യും സ​​​​​ഹി​​​​​ച്ചെ​​​​​ങ്കി​​​​​ൽ​ മാ​​​​​ത്ര​​​​​മേ ഉ​​​​​ത്ഥി​​​​​ത​​​​​ന്‍റെ മ​​​​​ഹ​​​​​ത്വാ​​​​​നു​​​​​ഭ​​​​​വം സ്വ​​​​​ന്ത​​​​​മാ​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​ക​​​​​യു​​​​​ള്ളൂ. ഉ​​​​​ത്ഥാ​​​​​നം​​​​​ ചെ​​​​​യ്ത ഈ​​​​​ശോ​​​​​യു​​​​​ടെ മ​​​​​ഹ​​​​​ത്വീ​​​​​കൃ​​​​​ത​​​​​മാ​​​​​യ ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ൽ തോ​​​​​മാ​​​​​ശ്ലീ​​​​​ഹാ വി​​​​​ശ്വാ​​​​​സ​​​​​പൂ​​​​​ർ​​​​​വം ദ​​​​​ർ​​​​​ശി​​​​​ച്ച തി​​​​​രു​​​​​മു​​​​​റി​​​​​വു​​​​​ക​​​​​ൾ ന​​​​​മ്മു​​​​​ടെ ജീ​​​​​വി​​​​​ത​​​​​വ​​​​​ഴി​​​​​ക​​​​​ളി​​​​​ൽ വി​​​​​ശ്വാ​​​​​സ​​​​​പ്ര​​​​​ഘോ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നു​​​​​ള്ള പ്ര​​​​​ചോ​​​​​ദ​​​​​ന​​​​​വും ഊ​​​​​ർ​​​​​ജ​​​​​വും ന​​​​​ല്ക​​​​​ട്ടെ.

ത്യാ​​​​​ഗ​​​​​പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യ ച​​​​​രി​​​​​ത്ര​​​​​വ​​​​​ഴി​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ യാ​​​​​ത്ര​​​​​ചെ​​​​​യ്താ​​​​​ണ് ഒ​​​​​രു മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ക്കി​​​​​ എ​​​​​പ്പി​​​​​സ്കോ​​​​​പ്പ​​​​​ൽ ​സ​​​​​ഭ​​​​​യാ​​​​​യി സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ ​സ​​​​​ഭ വ​​​​​ള​​​​​ർ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു ഭാ​​​​​ര​​​​​തം ​​​മു​​​​​ഴു​​​​​വ​​​​​നി​​​​​ലേ​​​​​ക്കും ഭാ​​​​​രത​​​​​ത്തി​​​​​ന്‍റെ അ​​​​​തി​​​​​ർ​​​​​ത്തി​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​വി​​​​​ധ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കും വ്യാ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ന​​​​​മ്മു​​​​​ടെ അ​​​​​ജ​​​​​പാ​​​​​ല​​​​​ന​​​​​ മേ​​​​​ഖ​​​​​ല​​​​​ക​​​​​ൾ. ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ എ​​​​​ല്ലാ ​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലും​​​​​ സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ​​​​​യി​​​​​ലെ വൈ​​​​​ദി​​​​​ക​​​​​രും സി​​​​​സ്റ്റേ​​​​​ഴ്സും അ​​​​​ല്മാ​​​​​യ​​​​​ സ​​​​​ഹോ​​​​​ദ​​​​​ര​​​​​ങ്ങ​​​​​ളും ത​​​​​ങ്ങ​​​​​ളു​​​​​ടെ മാ​​​​​തൃ​​​​​സ​​​​​ഭ​​​​​യി​​​​​ൽ​​​​​ന്നു ല​​​​​ഭി​​​​​ച്ച വി​​​​​ശ്വാ​​​​​സ​​​​​വെ​​​​​ളി​​​​​ച്ചം മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു പ​​​​​ക​​​​​ർ​​​​​ന്നു​​​​​കൊ​​​​​ടു​​​​​ത്തു​​​​​കൊ​​​​​ണ്ടു ജീ​​​​​വി​​​​​ക്കു​​​​​ന്നു എ​​​​​ന്ന​​​​​ത് അ​​​​​ഭി​​​​​മാ​​​​​ന​​​​​ക​​​​​ര​​​​​മാ​​​​​യ വ​​​​​സ്തു​​​​​ത​​​​​യാ​​​​​ണ്. ഈ ​​​​​യാ​​​​​ഥാ​​​​​ർ​​​​​ഥ്യം അ​​​​​ജ​​​​​പാ​​​​​ല​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യ ന​​​​​മ്മു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ത്തെ​​​​​യും അ​​​​​തി​​​​​നു​​​​​ള്ള അ​​​​​ന​​​​​ന്ത​​​​​മാ​​​​​യ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളെ​​​​​ ​​​​​കു​​​​​റി​​​​​ച്ചും ന​​​​​മ്മെ ഓ​​​​​ർ​​​​​മ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു.

“ഞാ​​​​​ൻ സു​​​​​വി​​​​​ശേ​​​​​ഷം പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ൽ എ​​​​​നി​​​​​ക്കു ദു​​​​​രി​​​​​തം” (1 കോ​​​​​റി 9:16) എ​​​​​ന്ന പൗ​​​​​ലോ​​​​​സ് ശ്ലീ​​​​​ഹാ​​​​​യു​​​​​ടെ ഏ​​​​​റ്റു​​​​​പ​​​​​റ​​​​​ച്ചി​​​​​ൽ സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ​ സ​​​​​ഭ​​​​​യെ സം​​​​​ബ​​​​​ന്ധി​​​​​ച്ചി​​​​​ട​​​​​ത്തോ​​​​​ളം ഏ​​​​​റെ പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​ണ്. ന​​​​​മ്മു​​​​​ടെ സ​​​​​ഭ​​​​​യ്ക്കു ദൈ​​​​​വം ന​​​​​ല്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന വൈ​​​​​ദി​​​​​ക​​​​​രും സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​രും അ​​​​​ല്മാ​​​​​യ​​​​​പ്രേ​​​​​ഷി​​​​​ത​​​​​രും ന​​​​​മ്മു​​​​​ടെ മി​​​​​ഷ​​​​​ൻ ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കും സു​​​​​വി​​​​​ശേ​​​​​ഷം പ്ര​​​​​ഘോ​​​​​ഷി​​​​​ക്കാ​​​​​നും കൂ​​​​​ദാ​​​​​ശ​​​​​ക​​​​​ൾ പ​​​​​രി​​​​​ക​​​​​ർ​​​​​മം​​​​​ ചെ​​​​​യ്യാ​​​​​നും സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളി​​​​​ലാ​​​​​ത്ത ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് ഇ​​​​​നി​​​​​യും ക​​​​​ട​​​​​ന്നു​​​​​ചെ​​​​​ല്ല​​​​​ണം. അ​​​​​ങ്ങ​​​​​നെ ന​​​​​മ്മു​​​​​ടെ സ​​​​​ഭ ഒ​​​​​രു മി​​​​​ഷ​​​​​ന​​​​​റി​​​​​സ​​​​​ഭ​​​​​യാ​​​​​യി എ​​​​​ന്നും നി​​​​​ല​​​​​നി​​​​​ല്ക്ക​​​​​ണം. രൂ​​​​​പ​​​​​ത​​​​​ക​​​​​ളും സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​ സ​​​​​ഹോ​​​​​ദ​​​​​ര​​​​​ങ്ങ​​​​​ളും അ​​​​​ല്മാ​​​​​യ മി​​​​​ഷ​​​​​ൻ​​​​​ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളും ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഒ​​​​​രു പു​​​​​നഃ​​​​​ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു ത​​​​​യാ​​​​​റാ​​​​​കേ​​​​​ണ്ട​​​​ത് ​കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്.

ജ​​​​​നു​​​​​വ​​​​​രി​​​​യി​​​​ലെ സി​​​​​ന​​​​​ഡ്​​​ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച ക​​​​​ണ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ച് ന​​​​​മ്മു​​​​​ടെ സ​​​​​ഭ​​​​​യി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ​​​​​ വ​​​​​ർ​​​​​ഷം 283 വൈ​​​​​ദി​​​​​കവി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ രൂ​​​​​പ​​​​​ത​​​​​ക​​​​​ളി​​​​​ലും സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത ​​​​​സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി തി​​​​​രു​​​​​പ്പ​​​​​ട്ടം സ്വീ​​​​​ക​​​​​രി​​​​​ച്ചു. സീ​​​​​റോമ​​​​​ല​​​​​ബാ​​​​​ർ​ സ​​​​​ഭ​​​​​യി​​​​​ലെ പു​​​​​രു​​​​​ഷ​​​​ന്മാ​​​​ർ​​​​​ക്കാ​​​​​യു​​​​​ള്ള സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​ സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളി​​​​​ൽ 132 പേ​​​​​ർ ആ​​​​​ദ്യ​​​​​വ്ര​​​​​ത​​​​​വാ​​​​​ഗ്ദാ​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ 145 പേ​​​​​ർ നി​​​​​ത്യ​​​​​വ്ര​​​​​ത​​​​​വാ​​​​​ഗ്ദാ​​​​​നം ന​​​​​ട​​​​​ത്തി.

സ്ത്രീ​​​​​ക​​​​​ളു​​​​​ടെ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളി​​​​​ൽ 272 പേ​​​​​ർ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​വ​​​​​സ്ത്രം സ്വീ​​​​​ക​​​​​രി​​​​​ച്ച് ആ​​​​​ദ്യ​​​​​വ്ര​​​​​ത​​​​​വാ​​​​​ഗ്ദാ​​​​​നം ന​​​​​ട​​​​​ത്തു​​​​​ക​​​​​യും 338 പേ​​​​​ർ നി​​​​​ത്യ​​​​​വ്ര​​​​​തം​​​​​ ചെ​​​​​യ്യു​​​​​ക​​​​​യും​ ചെ​​​​​യ്തു. മ​​​​​റ്റ് വ്യ​​​​​ക്തി​​​​​സ​​​​​ഭ​​​​​ക​​​​​ളി​​​​​ലും അ​​​​​വി​​​​​ടെ​​​​​യു​​​​​ള്ള സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​ സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളി​​​​​ലും​ ചേ​​​​​ർ​​​​​ന്ന് വൈ​​​​​ദി​​​​​ക​​​​​പ​​​​​ട്ടം സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും വ്ര​​​​​ത​​​​​വാ​​​​​ഗ്ദാ​​​​​നം​​​​​ചെ​​​​​യ്യു​​​​​ക​​​​​യും ചെ​​​​​യ്ത സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭാം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ എ​​​​​ണ്ണം ഇ​​​​​തി​​​​​നു​​​​​ പു​​​​​റ​​​​​മേ​​​​​യാ​​​​​ണ്. വൈ​​​​​ദി​​​​​ക സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത ദൈ​​​​​വ​​​​​വി​​​​​ളി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു സ​​​​​ന്ന​​​​​ദ്ധ​​​​​ത​​​​​യും ക​​​​​ഴി​​​​​വു​​​​​മു​​​​​ള്ള​​​​​വ​​​​​രെ ക​​​​​ണ്ടെ​​​​ത്തി ​പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ച്ചു​​​​​ വ​​​​​ള​​​​​ർ​​​​​ത്താ​​​​​ൻ സ​​​​​ഭാ​​​​​സ​​​​​മൂ​​​​​ഹം ഒ​​​​​ന്നാ​​​​​യി ശ്ര​​​​​ദ്ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു ഞാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്നു.

ആ​​​​​ഗോ​​​​​ള​​​​​സ​​​​​ഭ​​​​​യെ​​​​​യും സ​​​​​മൂ​​​​​ഹ​​​​​ത്തെ​​​​​യും ദുഃ​​​​​ഖ​​​​​ത്തി​​​​​ലാ​​​​​ഴ്ത്തി​​​​​യാ​​​​​ണു പ​​​​​രി​​​​​ശു​​​​​ദ്ധ പി​​​​​താ​​​​​വ് ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ 2025 ഏ​​​​​പ്രി​​​​​ൽ 21നു ​​​​​കാ​​​​​ലം​​​​​ചെ​​​​​യ്ത​​​​​ത്. സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ​ സ​​​​​ഭ​​​​​യെ സ്നേ​​​​​ഹി​​​​​ച്ച ഒ​​​​​രു മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യാ​​​​​ണ് ക​​​​​ട​​​​​ന്നു​​​​​പോ​​​​​യ​​​​​ത്. ഭാ​​​​​ര​​​​​തം മു​​​​​ഴു​​​​​വ​​​​​നി​​​​​ലും ന​​​​​മു​​​​​ക്ക് അ​​​​​ജ​​​​​പാ​​​​​ല​​​​​നാധി​​​​​കാ​​​​​രം ന​​​​​ല്കി​​​​​യ​​​​​തും ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​മ്മു​​​​​ടേ​​​​​താ​​​​​യ അ​​​​​ജ​​​​​പാ​​​​​ല​​​​​ന​​​​​ സം​​​​​വി​​​​​ധാ​​​​​നം രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ദ്രു​​​​​ത​​​​​ഗ​​​​​തി​​​​​ലാ​​​​​ക്കി​​​​​യ​​​​​തും, ന​​​​​മ്മു​​​​​ടെ സ​​​​​ഭാ​​​​​ മ​​​​​ക്ക​​​​​ളു​​​​​ടെ ആ​​​​​ത്മീ​​​​​യ ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നാ​​​​​യി റോ​​​​​മി​​​​​ലെ സാ​​​​​ന്താ അ​​​​​ന​​​​​സ്താ​​​​​സി​​​​​യ മൈ​​​​​ന​​​​​ർ ബ​​​​​സി​​​​​ലി​​​​​ക്ക ന​​​​​മു​​​​​ക്കു ന​​​​​ല്കി​​​​​യ​​​​​തും ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യാ​​​​​ണെ​​​​​ന്ന​​​​​തു കൃ​​​​​ത​​​​​ജ്ഞ​​​​​ത​​​​​യോ​​​​​ടെ ഓ​​​​​ർ​​​​​ക്കാം. ന​​​​​മ്മു​​​​​ടെ സ​​​​​ഭ​​​​​യു​​​​​ടെ ഐ​​​​​ക്യ​​​​​വും കൂ​​​​​ട്ടാ​​​​​യ്മ​​​​​യും പ​​​​​രി​​​​​പോ​​​​​ഷി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​വേ​​​​​ണ്ടി പി​​​​​തൃ​​​​​സ​​​​​ഹ​​​​​ജ​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ൾ മാ​​​​​ർ​​​​​പാ​​​​​പ്പ ന​​​​​ട​​​​​ത്തി​​​​​യ​​​​​തും ന​​​​​മ്മു​​​​​ടെ സ​​​​​ഭ​​​​​യോ​​​​​ടു​​​​​ള്ള ക​​​​​രു​​​​​ത​​​​​ലി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

ദൈ​​​​​വം സ​​​​​ഭ​​​​​യ്ക്കു ന​​​​​ല്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന സ​​​​​മ്മാ​​​​​ന​​​​​മാ​​​​​ണ് പു​​​​​തി​​​​​യ മാ​​​​​ർ​​​​​പാ​​​​​പ്പ ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ. പാ​​​​​പ്പാ​​​​​സ്ഥാ​​​​​നം എ​​​​​റ്റെ​​​​​ടു​​​​​ത്ത ദി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​ത്ത​​​​​ന്നെ വി​​​​​വി​​​​​ധ​​​​​ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള വ്യ​​​​​ക്ത​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളും ലോ​​​​​ക​​​​​ത്തോ​​​​​ടും ആ​​​​​ഗോ​​​​​ള​​​​​സ​​​​​ഭ​​​​​യോ​​​​​ടു​​​​​മു​​​​​ള്ള സം​​​​​വേ​​​​​ദ​​​​​ന​​​​​ങ്ങ​​​​​ളും​​​​​ വ​​​​​ഴി മാ​​​​​ർ​​​​​പാ​​​​​പ്പ ലോ​​​​​ക​​​​​ശ്ര​​​​​ദ്ധ ആ​​​​​ഘ​​​​​ർ​​​​​ഷി​​​​​ച്ചു​​​​​ ക​​​​​ഴി​​​​​ഞ്ഞു. പൗ​​​​​ര​​​​​സ്ത്യ​​​​​ സ​​​​​ഭ​​​​​ക​​​​​ളെ​​​​​ സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഏ​​​​​റെ സു​​​​​പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യ ഒ​​​​​രു ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ മാ​​​​​ർ​​​​​പാ​​​​​പ്പ ന​​​​​ട​​​​​ത്തി​​​​​യ​​​​​ത് 2025 മേ​​​​​യ് 14നാ​​​​​ണ്.

അ​​​​​ന്ന് പൗ​​​​​ര​​​​​സ്ത്യ​​​​​ സ​​​​​ഭ​​​​​ക​​​​​ൾ​​​​​ക്കാ​​​​​യു​​​​​ള്ള റോ​​​​​മി​​​​​ലെ ജൂ​​​​​ബി​​​​​ലി​​​​​യാ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത പൗ​​​​​ര​​​​​സ്ത്യ​​​​​ സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ ത​​​​​ല​​​​​വ​​​​ന്മാ​​​​​രെ​​​​​യും മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രെ​​​​​യും അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന​​​​​ ചെ​​​​​യ്തു​​​​​കൊ​​​​​ണ്ട് പ​​​​​രി​​​​​ശു​​​​​ദ്ധ പി​​​​​താ​​​​​വ് ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​സം​​​​​ഗം പൗ​​​​​ര​​​​​സ്ത്യ ​​​​​സ​​​​​ഭ​​​​​ക​​​​​ളോ​​​​​ടു​​​​​ള്ള പ​​​​​രി​​​​​ശു​​​​​ദ്ധ​​​​​ പി​​​​​താ​​​​​വി​​​​​ന്‍റെ അ​​​​​ജ​​​​​പാ​​​​​ല​​​​​ന​​​​​ സ​​​​​മീ​​​​​പ​​​​​നം എ​​​​​ന്താ​​​​​ണെ​​​​​ന്നു​​​​​ള്ള പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു. പൗ​​​​​ര​​​​​സ്ത്യ​​​​​ സ​​​​​ഭ​​​​​ക​​​​​ൾ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​ സ​​​​​ഭാ​​​​​ കൂ​​​​​ട്ടാ​​​​​യ്മ​​​​​യു​​​​​ടെ വി​​​​​ല​​​​​പ്പെ​​​​​ട്ട ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളാ​​​​​ണെ​​​​​ന്നും അ​​​​​വ​​​​​യു​​​​​ടെ ത​​​​​ന​​​​​താ​​​​​യ വ്യ​​​​​ക്തി​​​​​ത്വം കാ​​​​​ത്തു​​​​​സൂ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ പ്ര​​​​​തി​​​​​ബ​​​​​ദ്ധത കാ​​​​​ണി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ആ​​​​​രാ​​​​​ധ​​​​​ന​​​​​ക്ര​​​​​മ സ​​​​​ഭാ​​​​​ശാ​​​​​സ്ത്ര വൈ​​​​​വി​​​​​ധ്യ​​​​​ങ്ങ​​​​​ൾ എ​​​​​ല്ലാ​​​​​വ​​​​​രും ബ​​​​​ഹു​​​​​മാ​​​​​നി​​​​​ക്കു​​​​​ക​​​​​യും അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും വേ​​​​​ണ​​​​​മെ​​​​​ന്നു​​​​​മുള്ള മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ ആ​​​​​ഹ്വാ​​​​​നം പൗ​​​​​ര​​​​​സ്ത്യ​​​​​സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ ത​​​​​ന​​​​​താ​​​​​യ്മ​​​​​യ്ക്കു​​​​​ള്ള പ്രോ​​​​​ത്സാ​​​​​ഹ​​​​​ന​​​​​വും അം​​​​​ഗീ​​​​​കാ​​​​​ര​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

പൗ​​​​​ര​​​​​സ്ത്യ​​​​​ പാ​​​​​ര​​​​​ന്പ​​​​​ര്യ​​​​​ങ്ങ​​​​​ളോ​​​​​ടു വി​​​​​ശ്വ​​​​​സ്ത​​​​​ത പു​​​​​ല​​​​​ർ​​​​​ത്തി ആ​​​​​ഗോ​​​​​ള​​​​​സ​​​​​ഭ​​​​​യി​​​​​ൽ സ​​​​​ജീ​​​​​വ​​​​​സാ​​​​​ന്നി​​​​​ധ്യ​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ടു​​​​​ പോ​​​​​കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​ണ് മാ​​​​​ർ​​​​​ത്തോ​​​​മ്മാ​​​​​ ശ്ലീ​​​​​ഹാ​​​​​യു​​​​​ടെ മ​​​​​ക്ക​​​​​ളാ​​​​​യ ന​​​​​മു​​​​​ക്കു ല​​​​​ഭി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. പ​​​​​രി​​​​​ശു​​​​​ദ്ധ പി​​​​​താ​​​​​വു പ​​​​​റ​​​​​ഞ്ഞ​​​​​തു​​​​​പോ​​​​​ലെ ആ​​​​​ധു​​​​​നി​​​​​ക​​​​​ലോ​​​​​ക​​​​​ത്തി​​​​​ൽ പൗ​​​​​രാ​​​​​ണി​​​​​ക​​​​​ വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ന്‍റെ സാ​​​​​ക്ഷ്യം​​​​​ ന​​​​​ല്കു​​​​​ന്ന കി​​​​​ഴ​​​​​ക്കു​​​​​നി​​​​​ന്നു​​​​​ള്ള വെ​​​​​ളി​​​​​ച്ച​​​​​മാ​​​​​കാ​​​​​ൻ ഒ​​​​​രു പൗ​​​​​ര​​​​​സ്ത്യ​​​​​ സ​​​​​ഭ​​​​​യെ​​​​​ന്ന​​​​​ നി​​​​​ല​​​​​യി​​​​​ൽ ന​​​​​മു​​​​​ക്കു കൂ​​​​​ട്ടാ​​​​​യ്മ​​​​​യി​​​​​ൽ പ​​​​​രി​​​​​ശ്ര​​​​​മി​​​​​ക്കാം.

District News

നിരണം മാർത്തോമ്മാശ്ലീഹാ തീർഥാടനം ജൂലൈ രണ്ടുമുതൽ

നി​ര​ണം: വി​ശു​ദ്ധ തോ​മ്മാശ്ലീ​ഹയു​ടെ പാ​ദ​സ്പ​ര്‍ശ​ത്താ​ല്‍ അ​നു​ഗ്ര​ഹീ​ത​മാ​യ നി​ര​ണം മാർത്തോമ്മാശ്ലീഹാ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ ദു​ക്റാ​ന​ത്തി​രു​നാ​ളും 19-ാമ​ത് നി​ര​ണം തീ​ര്‍ഥാ​ട​ന​വും ജൂ​ലൈ ര​ണ്ടു മു​ത​ല്‍ ആ​റു വ​രെ ന​ട​ത്തും. ര​ണ്ടി​നു വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍ബാ​ന: പ്രോ​ട്ടോ സി​ഞ്ച​ള്ളൂ​സ് മോ​ൺ. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്.

മൂ​ന്നി​നു രാ​വി​ലെ എ​ഴി​നു വി​ശു​ദ്ധ കു​ര്‍ബാ​ന, സ​ന്ദേ​ശം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. 12.45ന് ​എ​ട​ത്വാ ഫൊ​റോ​ന​യി​ല്‍നി​ന്നു​ള്ള തീ​ര്‍ഥാ​ട​നം എ​ത്തി​ച്ചേ​രും. പ്രാ​ർ​ഥ​ന: ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍വീ​ട്ടി​ല്‍. സ​ന്ദേ​ശം: റ​വ.​ഡോ. വ​ര്‍ഗീ​സ് പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍. തു​ട​ര്‍ന്നു നേ​ര്‍ച്ച​ക്ക​ഞ്ഞി.

നാ​ലി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ​കു​ര്‍ബാ​ന, സ​ന്ദേ​ശം: വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. മാ​ത്യു ച​ങ്ങ​ങ്ക​രി. അ​ഞ്ചി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍ബാ​ന, സ​ന്ദേ​ശം ഫാ. ​ജ​യിം​സ് മാ​ളേ​യ്ക്ക​ല്‍, രാ​ത്രി ഏ​ഴി​നു ക​ലാ​സ​ന്ധ്യ.

ആ​റി​നു രാ​വി​ലെ എ​ഴി​നു വി​ശു​ദ്ധ കു​ര്‍ബാ​ന, സ​ന്ദേ​ശം: ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ഉ​ച്ച​ക​ഴി​ഞ്ഞു ഒ​ന്നി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത യു​വ​ദീ​പ്തി- എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള തീ​ര്‍ഥാ​ട​നം എ​ത്തി​ച്ചേ​രും. പ്രാ​ർ​ഥ​ന, സ​ന്ദേ​ശം: ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. സാ​വി​യോ മാ​നാ​ട്ട്, തു​ട​ര്‍ന്നു നേ​ര്‍ച്ച​ക്ക​ഞ്ഞി. വൈ​കു​ന്നേ​രം മൂ​ന്നി​ന് കൊ​ടി​യി​റ​ക്ക്.

റെ​ക്ട​ര്‍ ഫാ. ​ജോ​ര്‍ജ് മൂ​ലം​കു​ന്നം, ഫാ. ​ജോ​ര്‍ജ് വ​ല്ല​യി​ല്‍, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ കെ.​പി. ജോ​സ​ഫ്, പ​ബ്ലി​സി​റ്റി ക​ണ്‍വീ​ന​ര്‍ ഷി​ജോ ജോ​സ് പ​യ്യ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു.

Latest News

Up